ഹരി ചന്ദനം: ഭാഗം 32

ഹരി ചന്ദനം: ഭാഗം 32

എഴുത്തുകാരി: ശ്രുതി കൃഷ്ണ

രണ്ടു ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി.ഇന്ന് അതി രാവിലെ കിച്ചുവും ദിയയും തിരിച്ചു പോയി.അവർ ഒരുമിച്ചാണ് പോയത്.ബാക്കി എല്ലാം പതിവുപോലെ തന്നെയായി.ഇന്ന് മുതൽ ഞാൻ വീണ്ടും കോളേജിൽ പോയി തുടങ്ങും.H.P പിന്നേ കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ ഓഫീസിൽ പോയി തുടങ്ങിയിരുന്നു.കുറച്ച് ദിവസം ലീവ് എടുത്തത് കൊണ്ടാണോ എന്നറിയില്ല ഇന്നെനിക്കു നല്ല മടിയുണ്ട് പക്ഷെ ഇന്ന് കൂടി പോയില്ലെങ്കിൽ ഇനി അങ്ങോട്ട് പോവേണ്ടി വരില്ല.അത്രയ്ക്ക് നോട്സും മറ്റു വർകസും പെന്റിങ് ആണ്.

നീട്ടിയുള്ള കാളിങ് ബെൽ കേട്ടിട്ടാണ് ആനി കതക് തുറന്നത്.കതക് തുറന്ന പാടെ ആനിയമ്മേ എന്ന്‌ വിളിച്ച് കൊണ്ട് ദിയ അവരെ കെട്ടിപിടിച്ചു. “ആഹാ ദിയക്കുട്ടി ആയിരുന്നോ…..മോളെ എത്ര ദിവസമായി കണ്ടിട്ട്. ” തന്റെ ദേഹത്ത് നിന്ന് വേർപെടുത്തിക്കൊണ്ട് വിശേഷം ചോദിക്കുന്നതിനിടയിലാണ് ദിയയുടെ കഴുത്തിലെ താലിയിലേക്കും നെറ്റിയിലെ സിന്ദൂരത്തിലേക്കും അവരുടെ ശ്രദ്ധ പതിഞ്ഞത്. “വിവാഹം കഴിഞ്ഞു അല്ലേ?? ” “മ്മ്മ്…. ” “ഇടയ്ക്ക് ഇവിടെ ഉയർന്ന സംസാരങ്ങൾക്കിടയിൽ കേട്ടിരുന്നു.വേണ്ടിയിരുന്നില്ല മോളെ.വിവാഹം കുട്ടിക്കളിയല്ല.

കഴുത്തിൽ താലി കെട്ടിച്ചല്ല പ്രതികാരം ചെയ്യേണ്ടത്.വൈകിപ്പോയെന്നു ആനിയമ്മയ്ക്കറിയാം എങ്കിലും പറയുവാ….ഇത് തമാശയല്ല …” “അതെനിക്കറിയാം ആനിയമ്മേ….. പക്ഷെ ഇപ്പോൾ എനിക്ക് ഈ ലോകത്ത് മറ്റെന്തിനേക്കാളും വലുത് എന്റെ പപ്പയുടെ സന്തോഷമാണ്.എന്റെ ജീവിതം പോലും എനിക്കത് കഴിഞ്ഞേ ഉള്ളൂ….” “പക്ഷെ മോളെ….” “എന്താ അവിടെ???? ” പുറകിൽ നിന്നും അല്ഫോണ്സിന്റെ ഘനഗംഭീര ശബ്ദം കേട്ടാണ് ഇരുവരും സംസാരം അവസാനിപ്പിച്ചു തിരിഞ്ഞു നോക്കിയത്.തങ്ങൾക്ക് നേരെ നടന്നടുക്കുന്ന അയാളെ ആനി ഭയത്തോടെ നോക്കി.

അയാളുടെ രൂക്ഷമായ നോട്ടം തന്നിൽ പതിച്ചതും ദിയയോട് താൻ സംസാരിച്ചത് അയാള് കേട്ട് കാണുമോ എന്ന ഭയത്താൽ അവരുടെ തൊണ്ട വരണ്ടു. “ആഹാ ദിയ മോള് എപ്പോൾ വന്നു? ” “ഇപ്പോൾ വന്ന് കയറിയതെ ഉള്ളൂ ചാച്ചാ…. ആട്ടെ പപ്പയും ക്രിസ്റ്റിയും എവിടെ? ” “അവര് എസ്റ്റേറ്റിൽ എന്തോ കാര്യത്തിന് പോയേക്കുവാ ഇപ്പോൾ വരും.” “മോളെന്നതാ ഇത്ര വൈകിയേ….? ” “കൂടെ അവൻ ഉണ്ടായിരുന്നു കിച്ചു.എന്നെ ഹോസ്റ്റലിൽ വിട്ടിട്ടാണ് തിരിച്ചു പോയത്.പിന്നേ അവിടുന്ന് ഞാൻ നേരെ ഇങ്ങ് പോന്നു. ” “ആനി നീയെന്നതാടി ഉവ്വേ നോക്കി നിൽക്കുന്നെ?എന്റെ കൊച്ച് ക്ഷീണിച്ചു വന്നത് കണ്ടില്ലേ? അവൾക്കു തിന്നാനും കുടിക്കാനും എന്നതാന്നു വച്ചാൽ എടുക്കെടി.

” അയാളുടെ അജ്ഞാ സ്വൊരത്തിൽ വിറച്ചു അവർ വേഗത്തിൽ അടുക്കളയിലേക്കു നടന്നു. “ആനിയമ്മേ ഇപ്പോൾ കുടിക്കാൻ മാത്രം എടുത്താൽ മതി.നല്ല ദാഹം.ഫുഡ് ഞാൻ വരുന്ന വഴിക്ക് കഴിച്ചതാ അത് കൊണ്ട് ഇനി കുളിയൊക്കെ കഴിഞ്ഞ് എല്ലാർക്കും കൂടി കഴിക്കാം. ” “അവിടെ എന്നതാ വിശേഷം? അവർക്കു നിന്നെ സംശയം ഒന്നുമില്ലല്ലോ അല്ലേ? ” “ഇല്ല ചാച്ചാ…. അവർക്കു എന്നെ നല്ല സ്നേഹവും വിശ്വാസവും ആണ് ” “മ്മ് അതുമതി.പിന്നേ എന്നതായിരുന്നു നിന്റെ ആനിയമ്മയുടെ ഉപദേശം.പറഞ്ഞത് കേട്ടില്ലേലും അസത്തു വാ തുറക്കുന്നത് അതിന് വേണ്ടി മാത്രമാണല്ലോ. ” “ഏയ് അതൊന്നുല്ല ചാച്ചാ…ഞാനും ആനിയമ്മേം വെറുതെ ഓരോന്ന് പറഞ്ഞെന്നെ ഉള്ളൂ. ”

“നീ അവളെ കൂടുതൽ സപ്പോർട്ട് ഒന്നും ചെയ്യണ്ട.ഇനി ഉപദേശത്തിനു വന്നാൽ ആട്ടി ഓടിച്ചെക്കണം ജന്തുവിനെ.അവള് പറയുന്നതൊക്കെ ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി വിട്ടേക്കണം. ” “അതെനിക്കറിയാം ചാച്ചാ….എന്റെ മനസ്സങ്ങനെ ഒരു ഉപദേശത്തിലും പെട്ടന്ന് മാറില്ല.” “മ്മ്മ് ” ദിയയോട് ഒന്നമർത്തി മൂളി അയാൾ ചുവന്ന കണ്ണുകളോടെ അടുക്കള ലക്ഷ്യമാക്കി നടന്നു. എടി….. എന്ന അലർച്ചയോടെ ആനിയുടെ ഒരു തോളിൽ അടിച്ചു മുൻപോട്ട് തള്ളിയപ്പോൾ പെട്ടന്നുള്ള അയാളുടെ പ്രവർത്തിയിൽ ഗ്ലാസ്സിലേക്കു പകർന്നു കൊണ്ടിരുന്ന ജ്യൂസ്‌ പകുതിയും പുറത്തു പോയി. “നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ഇവിടെ നടക്കുന്ന ഒരു കാര്യത്തിലും ഇടപെടരുതെന്ന്.

എത്ര കിട്ടിയാലും നീ പഠിക്കില്ലേ?? ” “അ…..അതിന്……. ഞ….ഞാൻ…. ഒന്നും…. ” “മിണ്ടരുത് നീ…. അവളൊരു സത്യഭാമ വന്നേക്കുന്നു.” അത്രയും പറഞ്ഞു അയാൾ അവളുടെ മുടിക്ക് കുത്തിപ്പിടിച്ചു തന്റെ മുഖത്തോടു അടുപ്പിച്ചു. “എന്റെ കണക്ക് കൂട്ടലുകൾക്കു തടസ്സമായി നിൽക്കുന്നത് ആരായാലും കൊന്നു കളയും ഞാൻ.ഇപ്പോൾ അലക്സി എന്ത് ചെയ്താലും പറഞ്ഞാലും ഒരക്ഷരം എതിർത്തു പറയാതെ അനുസരിച്ചേക്കണം.അതിനിടയിൽ നിന്റെ കുത്തിത്തിരിപ്പുമായി വന്നേക്കരുതെന്നു.ഹാളിലിരിക്കുന്ന ആ പെണ്ണുണ്ടല്ലോ…ഈ കാണുന്നതെല്ലാം അവളുടെയാ.നീ നാലുനേരം വെട്ടി വിഴുങ്ങുന്നതും ഉടുത്ത് മാറുന്നതും അങ്ങനെ പലതും.

ലോകത്തിനു മുൻപിൽ അലക്സി മരിച്ചത് കൊണ്ടും ആ പെണ്ണ് നമ്മളിൽ നിന്ന് അകന്ന് കഴിഞ്ഞത് കൊണ്ടും ഇത്രയും നാൾ എല്ലാം കൈപ്പിടിയിൽ ഒതുക്കാൻ എനിക്ക് കഴിഞ്ഞു.അലക്സി അജ്ഞാതവാസത്തിൽ ആയിരുന്നപ്പോൾ തട്ടിപ്പും വെട്ടിപ്പും നടത്തി പലതും ഞാൻ ആരുമറിയാതെ കൈ പിടിയിലാക്കി.എന്നാൽ അവൾക്കു പ്രായപൂർത്തി ആയതോടെ…… അവൾ അലെക്‌സിയോട് അടുത്തതോടെ എന്റെ കണക്കു കൂട്ടലുകൾ പിഴച്ചു.പക്ഷെ ഇനി ഇല്ലാ…. ഈ കാണുന്ന സർവസ്വവും എനിക്ക് മാത്രമായി വേണം.മറ്റുള്ളവരുടെ മുതലിനു കാവൽപട്ടിയായി നിൽക്കാൻ ഇനി ഈ അല്ഫോൺസിനു മനസ്സില്ലാ.

അലക്സിയുടെ മനസ്സിലുള്ള പക ആളിക്കത്തിച്ചു അതിന്റെ മറവിൽ എനിക്ക് പലതും സാധിച്ചെടുക്കുവാനുണ്ട്.ക്രിസ്റ്റിയുടെയും ദിയയുടെയും വിവാഹം ഉൾപ്പെടെ പലതും.അതുകൊണ്ട് അമ്മയും മോനും തല്ക്കാലം അവർക്കു മുൻപിൽ പഞ്ചപുച്ഛമടക്കി നിന്നെക്കണം.ഈ അടുക്കളയ്ക്ക് വെളിയിൽ ഇനി നിന്റെ ശബ്ദം ഞാൻ കേട്ടാൽ…..അറിയാല്ലോ നിനക്കെന്നെ… ” അത്രയും പറഞ്ഞ് മുടിയിൽ കുത്തിപ്പിടിച്ചു തള്ളിയപ്പോളേക്കും വീഴാതിരിക്കാനായി ചുമരിൽ ആനി പിടിത്തമിട്ടു.എന്ത് കൊണ്ടോ കണ്ണുകൾ ഇപ്പോൾ നിറയാറിയില്ല.

ഒരുപക്ഷെ ഇതൊരു പതിവായതിനാലാവാം. മുൻപൊക്കെ ക്രിസ്റ്റിയിലായിരുന്നു തന്റെ പ്രതീക്ഷ.എന്നാൽ അപ്പനെക്കാൾ അപ്പുറമാണ് മകൻ. ഒരു പക്ഷെ ആ പ്രതീക്ഷയും നഷ്ടപ്പെട്ടതിനാലാവാം എല്ലാത്തിനോടും നിർവികാരത മാത്രം. ഒന്നുകൂടി ജ്യൂസ്‌ ഉണ്ടാക്കി ദിയയ്‌ക്കു കൊണ്ടു കൊടുക്കുമ്പോൾ അവർക്കിടയിൽ എന്തെങ്കിലും സംസാരം ഉണ്ടാകുന്നുണ്ടോയെന്നു ഹാളിലിരിക്കുന്ന രണ്ട് ചുവന്ന കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു.അത് മനസ്സിലാക്കിയെന്നോണം ആനി പെട്ടന്ന് തന്നെ അടുക്കളയിലേക്കു മടങ്ങി.

കയ്യിലിരിക്കുന്ന ജ്യൂസ്‌ ആസ്വദിച്ചു കുടിക്കുന്നതിനിടയിലാണ് പുറത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്ദം ദിയ കേട്ടത്.ക്രിസ്റ്റിയും പപ്പയും തിരിച്ചു വന്നതാണെന്ന് അവൾ ഊഹിച്ചു. “ആഹാ പപ്പയുടെ ദിയക്കുട്ടി എപ്പോൾ എത്തി? ” “ഇപ്പോൾ വന്നേ ഉള്ളൂ പപ്പാ….” അലക്സിയുടെ പിന്നാലെ വന്ന ക്രിസ്റ്റിയുടെ കണ്ണുകൾ ദിയയിലായിരുന്നു.അവളെ ആകെ ഒന്നുഴിഞ്ഞു നോക്കിയിട്ട് ഒന്നും പറയാതെ അവൻ മുകളിലെ തന്റെ മുറിയിലേക്ക് പോയി. “പപ്പേടെ കൊച്ച് ക്ഷീണിച്ചോ? ” “ഇത്രേം ദിവസം കല്യാണത്തിന്റെ തിരക്കല്ലായിരുന്നോ അത് കൊണ്ടാവും.” “എന്നിട്ട്….എന്റെ സൺ ഇൻ ലോ എന്ത് പറയുന്നു? സംശയം ഒന്നുമില്ലല്ലോ അല്ലേ? ”

“ഏയ്….ഞാൻ അവന്റെ സ്നേഹനിധിയായ ഭാര്യ അല്ലേ.” “താലിയും സിന്ദൂരവും ഒക്കെ അണിഞ്ഞു പപ്പയുടെ കൊച്ച് വലിയ പെണ്ണായി. ” “ഒന്ന് പോ പപ്പാ…. ” “ഇതിങ്ങനെ എപ്പോഴും അണിഞ്ഞു അവന്റെ ആയുസ്സ് കൂട്ടണ്ട.അഴിച്ചു വച്ചേരെ….ആ കുടുംബത്തിൽ ഉള്ളവരെ പരസ്പരം തല്ലുകൂടിക്കാൻ ഉള്ള വെറുമൊരു ആയുധം മാത്രമാണ് ഇത്.ഏട്ടനും അനിയനും പരസ്പരം തല്ലി ചാവണം.ആ കാഴ്ച കണ്ട് ആ തള്ള നെഞ്ച് പൊട്ടി മരിക്കണം….എങ്കിലേ നിന്റെ മമ്മിയുടെ മരണത്തിനു……ഒരു രാജാവിനെ പോലെ കഴിഞ്ഞ എന്നെ നാടുകടക്കാൻ പ്രേരിപ്പിച്ചതിനു……

ഇവിടെ എല്ലാരും ഉണ്ടായിട്ടും അന്യ നാട്ടിൽ മറ്റൊരാളുടെ ഐഡന്റിറ്റിയിൽ ആരുമില്ലാത്തവനെ പോലെ ഞാൻ കഴിച്ചു കൂട്ടിയ അജ്ഞാതവാസത്തിന്…..എന്റെ മോളെ എന്നിൽ നിന്നും അകറ്റിയതിനു…..അങ്ങനെ… അങ്ങനെ എല്ലാത്തിനും പകരമാവൂ.എല്ലാം കഴിഞ്ഞ് ഇത് പൊട്ടിച്ചെറിഞ്ഞു വേറൊരു മിന്നു എന്റെ കൊച്ചിന് പപ്പാ സമ്മാനിക്കും.അതിന്റെ അവകാശി നമ്മുടെ ക്രിസ്റ്റിയായിരിക്കും…. ” “അതിനാണ് ഞാനും കാത്തിരിക്കുന്നത് പപ്പാ….. ” അവരുടെ സംസാരം ശ്രവിച്ച രണ്ടു കണ്ണുകൾ തന്റെ കണക്കു കൂട്ടലുകൾ വിജയിക്കുന്ന ആഹ്ലാദത്തിൽ തിളങ്ങുന്നുണ്ടായിരുന്നു.

“അതൊക്കെ പോട്ടെ.. എന്റെ കൊച്ച് വല്ലതും കഴിച്ചിരുന്നോ? ” “ജ്യൂസ്‌ കുടിച്ചു…..ബാക്കി ഞാൻ കുളിച്ചു വന്നിട്ട് എല്ലാർക്കും കൂടി ഇരിക്കാം.ഒത്തിരി നാളായില്ലേ അങ്ങനെ ഒന്ന് കൂടിട്ടു. ” “എങ്കിൽ മോള് കുളിച്ചേച്ചും വായോ.. പപ്പയും ഒന്ന് കുളിക്കട്ടെ.” “കുളിക്കു മുൻപ് ഒരാളുടെ പിണക്കം തീർക്കാനുണ്ട്.കല്യാണം കഴിഞ്ഞത് മുതൽ ഒരാളെന്നെ മൈൻഡ് ചെയ്യാതെ നടപ്പാ…പോരാത്തതിന് കല്യാണം കൂടാൻ വന്ന് എന്നെ ഞെട്ടിക്കുകയും ചെയ്തു. ” “എന്ത്….. അവൻ അവിടെ വന്നോ??? എന്നിട്ട് ഞങ്ങളോട് സൂചിപ്പിച്ചില്ലല്ലോ….? ” “അവൻ വരിക മാത്രല്ല.ചെക്കനെ പരിചയപ്പെട്ടു ഗിഫ്റ്റും തന്നു.

അവനോട് വരരുതെന്ന് ഞാൻ വിലക്കിയിരുന്നതാ പക്ഷെ കേട്ടില്ല….അവനെ കണ്ടപ്പോൾ ഒരുനിമിഷം ഞാനും പതറി.ആരെങ്കിലും ശ്രദ്ധിക്കുമോ എന്ന്‌ ഭയന്നെങ്കിലും അതുണ്ടായില്ല. ” “അവന് ചിലപ്പോൾ വിഷമം കാണും.ഈ അലക്സി എന്റെ മോളെ അവന് കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്തിരിക്കും എന്ന്‌ കൂടി മോളവനെ ഓര്മിപ്പിച്ചേക്കു. ” അത്രയും പറഞ്ഞ് അലക്സി റൂമിലേക്ക്‌ നടന്നു.ദിയ ക്രിസ്റ്റിയുടെ റൂമിൽ ചെല്ലുമ്പോൾ അവൻ ഒരു സിഗററ്റ് എടുത്ത് ആഞ്ഞു വലിക്കുന്നുണ്ടായിരുന്നു.അവൾ പുറകിലൂടെ ചെന്ന് അവനെ ഇറുകെ പുണർന്നു.എന്നാൽ അവൻ അവളെ അരിശത്തോടെ തള്ളി മാറ്റി. “ക്രിസ്റ്റി…. എന്താ ഇങ്ങനൊക്കെ? ആക്ച്വലി നിന്റെ പ്രോബ്ലം എന്താണ്? ”

“എന്റെ പ്രോബ്ലം എന്തുമായിക്കോട്ടെ ആരും അതിൽ ഇടപെട്ടു ബുദ്ധിമുട്ടണ്ട.” “ക്രിസ്റ്റി… ചുമ്മാ കളിക്കല്ലേ…. ഇതൊക്കെ നമ്മൾ ആൾറെഡി പ്ലാൻ ചെയ്തിരുന്നതല്ലേ… പിന്നേ ഇപ്പോൾ എന്താ…. ഇങ്ങനെ. ” “ഞാൻ പറഞ്ഞല്ലോ ഒന്നുമില്ലെന്ന്.എനിക്കിത്തിരി ഒറ്റയ്ക്കിരിക്കണം.സൊ പ്ലീസ് ലീവ് മി എലോൺ…” “Ok…..ഇതിത്തിരി ഓവർ ആണ് കേട്ടോ. ” അത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു. “ദിയാ…. ഒന്ന് നിന്നെ…. ” അവളെ തിരിച്ചു വിളിച്ച് ദേഹമാകെ ഉഴിഞ്ഞു നോക്കുകയായിരുന്നു ക്രിസ്റ്റി. “എന്താ……എന്താ നീ ഇങ്ങനെ ആദ്യമായി കാണുന്ന പോലെ നോക്കുന്നെ? ” “ആദ്യമായിട്ടാണല്ലോ ഇങ്ങനെ കാണുന്നെ.കഴുത്തില് മിന്ന് നെറ്റിയില് സിന്ദൂരം.കൊള്ളാം പതിവ്രത ചമഞ്ഞു നീ നിന്നെ തന്നെ അവന് സമർപ്പിച്ചോ? ”

“ക്രിസ്റ്റി….. മൈൻഡ് യുവർ വേർഡ്‌സ് ” “ഓഹ് ഇപ്പോൾ ഞാൻ പറയുന്നതാ കുറ്റം. ” “ലുക്ക്‌ ക്രിസ്റ്റി….ഞാൻ ഇന്ന് ഇവിടേയ്ക്ക് വന്നത് കിച്ചുവിന്റെ കൂടെയാ. ഹോസ്റ്റൽ വരെ അവനെന്നെ കൊണ്ടു വിട്ടു. അവൻ പോയ ഉടനെ തന്നെ ഞാൻ ഇങ്ങോട്ട് പോന്നു.അതിനിടയിൽ ഇതൊക്കെ മാറ്റാൻ ടൈം കിട്ടിയില്ല.അതാ ഈ കോലം.പിന്നേ ബാക്കി കാര്യത്തിൽ നിനക്ക് എന്നെ വിശ്വാസം പോരെങ്കിൽ ഇന്ന് ഇവിടെ വച്ച് നമുക്ക് ഈ റിലേഷൻ അവസാനിപ്പിക്കാം. ” അത്രയും പറഞ്ഞ് ദേഷ്യത്തോടെ വാതിൽ വലിച്ചടച്ചു ദിയ മുറിവിട്ടിറങ്ങി.മുറിക്കു പുറത്ത് അൽപനേരം നിന്ന് അവൾ സ്വൊന്തം റൂമിലേക്ക്‌ നടന്നു.

ദിയ കണ്ണ് തുടച്ചു കൊണ്ടു ക്രിസ്റ്റിയുടെ മുറിയിൽ നിന്ന് പോകുന്നത് കണ്ടു കൊണ്ടാണ് അൽഫോൻസ് അങ്ങോട്ട് കയറി വന്നത്.അയാൾ ശര വേഗത്തിൽ ക്രിസ്റ്റിയുടെ റൂമിലെത്തി. അയാൾ മുറിയിലെത്തുമ്പോൾ അടുത്ത സിഗെരെറ്റിനു തീ കൊളുത്തുകയായിരുന്നു ക്രിസ്റ്റി. “മമ്മിയും മോനും ഇതെന്ത് ഭാവിച്ചാ….? ” “ആഹ് പപ്പയായിരുന്നോ? ഞാൻ കരുതി അവള് ശല്യം ചെയ്യാൻ പിന്നേം തിരിച്ചു വന്നെന്നു. ” “ശല്യമോ…. അവളെന്നു മുതലാ നിനക്ക് ശല്യമായതു? ” “പപ്പാ ഒന്ന് പോയി തരാവോ? ” “ഞാൻ പോകാം. അതിന് മുൻപ് ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.എനിക്ക് കുറച്ച് ലക്ഷ്യങ്ങൾ ഉണ്ട്. അത് ഞാൻ നിന്നോട് പറഞ്ഞതും ആണ്.ഒരു വിധം ഞാൻ എല്ലാം ശെരിയാക്കി കൊണ്ടു വരുമ്പോൾ നീയായിട്ടു തടസ്സം നിൽക്കരുത്.അങ്ങനെ വന്നാൽ ചിലപ്പോൾ വളർത്തു മകനാണെന്ന ബന്ധമൊക്കെ ഞാനങ്ങു മറക്കും.

ഇനി അതല്ല മറിച്ചു കൂടെ നിൽക്കുവാണേൽ എന്റെ മകനെന്ന നിലയിൽ നിനക്ക് കൂടി അതിന്റെ ലാഭം കിട്ടും.അത് കൊണ്ട് വേണ്ടാത്ത വാശിയൊക്കെ ഉപേക്ഷിച്ചു ആ പെണ്ണിനോട് അടുക്കാൻ നോക്ക്. ” അത്രയും പറഞ്ഞ് അൽഫോൺസ് മുറിവിടുമ്പോൾ സിഗെരെറ്റിന്റെ പുകചുരുളുകൾക്കിടയിൽ വന്യമായി രണ്ടു കണ്ണുകൾ കുറുകുന്നുണ്ടായിരുന്നു.ചുണ്ടിലൊരു പുച്ഛച്ചിരിയുമായി അയാൾ പലതും മനസ്സിൽ ഊട്ടിഉറപ്പിക്കുകയായിരുന്നു.മുഷ്ടി ചുരുട്ടി ഭിത്തിയിൽ അടിച്ചും പല്ലുകൾ കൂട്ടി ഞെരിച്ചും അയാൾ തന്റെ അരിശം തീർത്തു.പിന്നീടൊരു ദീർഘ നിശ്വാസമെടുത്തു ചുണ്ടിലൊരു വഷളൻ ചിരിയുമായി അടുത്ത മുറി ലക്ഷ്യമാക്കി നടന്നു….തുടരും…..

ഹരി ചന്ദനം: ഭാഗം 31

Share this story