നിനക്കായ് : ഭാഗം 21

നിനക്കായ് : ഭാഗം 21

എഴുത്തുകാരി: ഫാത്തിമ അലി

ക്ലാസിൽ ഒന്ന് രണ്ട് പേരൊഴികെ ബാക്കിയാരും എത്തിയിരുന്നില്ല.. എല്ലാവരെയും നോക്കി പുഞ്ചിരി സമ്മാനിച്ച് കൊണ്ട് അന്നമ്മ ശ്രീയുടെ കൈയും പിടിച്ച് നടുവിലത്തെ ബെഞ്ചിൽ ചെന്നിരുന്നു… “ഇവിടെയാണ് പറ്റിയ സ്ഥലം….ക്ലാസ് ശ്രദ്ധിക്കണം എന്ന് തോന്നിയാ അത് ചെയ്യാം അലമ്പ് കളിക്കണമെങ്കിൽ അതും…” ബാഗ് തോളിലൂടെ ഊരിയെടുത്ത് കൊണ്ട് അന്നമ്മ പറഞ്ഞത് കേട്ട് ശ്രീ പുഞ്ചിരിച്ചു… “എന്റെ കൊച്ചേ ഈ ചിരി അല്ലാതെ നിനക്കൊന്നും എന്നോട് ചോദിക്കാനും പറയാനും ഇല്ലായോ….?” മുഖത്തിന് കൈ കൊടുത്ത് ഡെസ്കിന് മുകളിലേക്ക് ഊന്നി വെച്ച് ശ്രീയുടെ മുഖത്തേക്ക് നോക്കിയതും അവൾ അന്നമ്മയോട് എന്ത് ചോദിക്കണം എന്നറിയാതെ കുഴങ്ങി…

“അത്…ആൻ…ഞാനിപ്പോ എന്താ ചോദിക്കുവാ…?” ശ്രീയുടെ പതർച്ച അറിഞ്ഞതും അന്നമ്മ ചിരിയോടെ അവളെ കണ്ണ് ചിമ്മി കാണിച്ചു… “എന്റെ കർത്താവേ…നീ എന്നാത്തിനാ ഈ പേടിക്കുന്നേ… ഞാൻ നിന്നെ പിടിച്ച് വിഴുങ്ങത്തൊന്നും ഇല്ല…. ശരി…ആദ്യം ഞാൻ എന്നെ കുറിച്ച് പറയാം…. എന്റെ പപ്പായി മാത്യൂ…മമ്മ റീന….ഒരു ബ്രദർ ഉണ്ട്… സാമുവൽ….എന്റെ ഇച്ച…കുഞ്ഞ്ന്നാളിൽ വിളിച്ച് ഇപ്പോ അങ്ങനെ ശീലിച്ച് പോയി…ആളൊരു ഡോക്ടർ ആണ്… പിന്നെ പപ്പായിടെ അമ്മ ത്രേസ്യാമ്മച്ചി…ഇത്രയും ആണ് എന്റെ ഫാമിലി…” അന്നമ്മ പറയുന്നതും നോക്കി ഒരു കുഞ്ഞ് ചിരി ചുണ്ടുകളിൽ അണിഞ്ഞ് കൊണ്ട് ശ്രീ ഇരുന്നു…. “എന്നാ ടീ നോക്കുന്നത്…?” “ഏയ്…ഒന്നൂല്ല ആൻ…ഞാൻ വെറുതേ ഇങ്ങനെ…”

“ഹ്മ്…പിന്നെ ഈ ആൻ ന്നുള്ള വിളിക്ക് ഒരു അകൽച്ച ഫീൽ ചെയ്യുന്നു…ഇവിടെ വന്നിട്ട് ആദ്യായിട്ട് കിട്ടിയ കൂട്ടല്ലേ നീ…” “പിന്നെ ഞാൻ എന്താ വിളിക്കുവാ…?” “എല്ലാരും വിളിക്കുന്നത് പോലെ അന്നമ്മ എന്ന് വിളിച്ചോ..അല്ലെങ്കിൽ നീ ആലോചിച്ച് തീരുമാനിക്ക്….” “മ്മ്….അന്ന എന്ന് വിളിക്കട്ടേ..” “അന്ന…ഹ്മ്…മതി…ഇഷ്ടായീ….” അന്നമ്മ കണ്ണുകൾ വിടർത്തിക്കൊണ്ട് താളത്തിൽ തലയാട്ടിയതും ശ്രീ പുഞ്ചിച്ചു…. “ഈ ചിരിയാണ് ദച്ചൂ നിന്റെ ഹൈലൈറ്റ്….അത് കാണാൻ തന്നെ എന്നാ ഒരു ചേലാ….എന്ന് വെച്ച് എപ്പോഴും ചിരി മാത്രം ആവരുത്…വാ തുറന്ന് എന്തെങ്കിലും ഒക്കെ സംസാരിക്കണം…” അന്നമ്മയുടെ ദച്ചു എന്നുള്ള വിളി കേട്ട് ശ്രീ അവൾക്ക് നേരെ കണ്ണുകൾ പായിച്ചു… “മ്മ്….?” “അല്ല…ദച്ചു എന്ന് വിളിച്ചത്….”

“അതാണോ…എന്തോ നിന്റെ പേര് കേട്ടപ്പോ തന്നെ വായിൽ വന്നത് ദച്ചു എന്നാണ്….എന്താ ഇഷ്ടായില്ലേ..?” “മ്ഹ്….ഇഷ്ടായി….” “ദച്ചൂസ് എന്നാ നിന്നെ കുറിച്ച് പറയ്….” ഡെസ്കിലേക്ക് തല ചായ്ച്ച് വെച്ച് കിടക്കുന്ന അന്നമ്മയെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട് ശ്രീ പതിയെ അവളുടെ വീടും വീട്ടുകാരെയും കുറിച്ച് ചെറുതായി ഒന്ന് പരിചയപ്പെടുത്തി…. “ഹായ് ഗയ്സ്…” അന്നമ്മ എന്തോ പറയാനായി തുടങ്ങിയപ്പോഴാണ് അവരുടെ അടുത്തേക്ക് ഒരു പെൺകുട്ടി വന്നത്.. “കാൻ ഐ ജോയിൻ വിത്ത് യൂ ഗയ്സ്…?” “ഹ്മ്…അതിനെന്താ…നോ പ്രോബ്ലം….?” അന്നമ്മ പറയാൻ കിത്തിരുന്നത് പോലെ അവൾ അവരുടെ അടുത്തായി വന്നിരുന്നു…. “ഹായ്…ഞാൻ സ്വാതി….” “ആൻ മരിയ…” “ശ്രീ ദുർഗ…” സ്വാതി നീട്ടിയ കൈയിൽ പിടിച്ച് കൊണ്ട് ഇരുവരും പറഞ്ഞു….

ഹവർ തുടങ്ങാറായതും ബാക്കിയുളളവർ എല്ലാവരും ക്ലാസിലേക്ക് എത്തിയിരുന്നു…. പിന്നാലെ തന്നെ ക്ലാസ് ഇൻചാർജും വന്നു….ജസ്റ്റ് ഒരു ഇൻട്രോ മാത്രം പറഞ്ഞ് എല്ലാവരെയും പരിചയപ്പെട്ടു…. ഉച്ച വരെ ഓരോ സബ്ജക്ടിന്റെ അദ്ധ്യാപകർ വന്ന് പരിചയപ്പെട്ട് പോയി…. ഫസ്റ്റ് ഡേ ആയത് കൊണ്ട് ഉച്ചക്ക് ശേഷം ക്ലാസ് ഉണ്ടാവില്ലെന്ന് അറിയിച്ചതും കുട്ടികൾ ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി… വരാന്തയിലേക്കിറങ്ങിയ അന്നമ്മയോടും ശ്രീയോടും യാത്ര പറഞ്ഞ് സ്വാതി പോയതും അവൾ ഇരുവരും മുറ്റത്തേക്ക് ഇറങ്ങി…. പാർക്കിങ്ങിന് അടുത്ത് വരെ അന്നമ്മയും ശ്രീയും ഓരോന്ന് സംസാരിച്ച് കൊണ്ട് നടന്നു… “എന്റെ കൂടെ വരുന്നോ ദച്ചൂ…എവിടെയാ ഇറങ്ങേണ്ടെന്ന് വെച്ചാ ഞാൻ ഡ്രോപ്പ് ചെയ്യാം….”

“ഏയ്…വേണ്ട അന്ന….കുറച്ചങ്ങ് നടന്നാ ബസ് സ്റ്റോപ്പ് എത്തിയല്ലേ…ഞാൻ അങ്ങനെ പൊയ്ക്കോളാം….” അന്നമ്മയുടെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ച് കൊണ്ട് ശ്രീ പറഞ്ഞതും അവൾ പിന്നെ നിർബന്ധിക്കാൻ പോയില്ല… നാളെ കാണാമെന്ന് പറഞ്ഞ് അന്നമ്മ പാർക്കിങ്ങിലേക്കും ശ്രീ ബസ് സ്റ്റോപ്പിലേക്കും ഉള്ള വഴിയേ നടന്നു…. സ്റ്റോപ്പിൽ എത്തിയതും അവൾക്ക് പോവാനുള്ള ബസ് നിർത്തിയിരുന്നു…ശ്രീ വേഗം ചെന്ന് ബസിലേക്ക് കയറി…. ***** സാം പോവുന്ന വഴി അലക്സിന് ആരെയോ കാണാനുണ്ടെന്ന് പറഞ്ഞത് കൊണ്ട് അവനെ വഴിയിൽ ഇറക്കിയ ശേഷമാണ് ഹോസ്പിറ്റലിൽ എത്തിയത്…. ടൗണിൽ മദ്ധ്യഭാഗത്തായി തന്നെ നിർമിച്ച പുലിക്കാട്ടിൽ ഹോസ്പിറ്റലിന്റെ പുതിയ ബ്രാഞ്ച് തുറക്കാനുള്ള തീരുമാനം നടക്കുന്നുണ്ട്… അതിന്റെ കൺസ്ട്രക്ഷനും മറ്റ് കാര്യങ്ങളും മുറപോലെ നീങ്ങുന്നു…

ഇടക്ക് ഹോസ്പിറ്റലിലെ തിരക്ക് കഴിഞ്ഞാൽ സാം നേരെ സൈറ്റിലേക്ക് പോയി ചിലപ്പോൾ വീട്ടിൽ എത്താൻ വൈകാറുണ്ട്…. അത് കൊണ്ട് തന്നെ ഹോസ്പിറ്റലിന് അടുത്തായി തന്നെ ഒരു ഫ്ലാറ്റ് അവൻ വാങ്ങിച്ചിരുന്നു…. കാർ പാർക്ക് ചെയ്ത് സ്റ്റെത്തും കൈയിൽ പിടിച്ച് സാം കാറിൽ നിന്ന് ഇറങ്ങി…. ഹോസ്പിറ്റലിന്റെ ഫ്രണ്ടിൽ നിൽക്കുന്ന സെക്യൂരിറ്റിക്ക് ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ച് കൊണ്ട് അവൻ അകത്തേക്ക് കയറി… ഹോസ്പിറ്റലിലെ സ്റ്റാഫ്സും മറ്റും അവനെ കണ്ട് മോണിങ് വിഷ് ചെയ്യുന്നുണ്ടായിരുന്നു…. എല്ലാവർക്കും തിരികെ വിഷ് ചെയ്ത് സാം അവന്റെ ക്യാബിനിലേക്ക് ചെന്ന് ഇരുന്നു… ഒ.പി തുടങ്ങുന്നതിന് മുൻപായി റൗണ്ട്സ് ന് പോയി…. ഓരോ അസുഖങ്ങൾ കാരണം അഡ്മിറ്റ് ചെയ്തിരിക്കുന്ന കുഞ്ഞ് കുഞ്ഞ് കുട്ടികളെ അവൻ ലാളനയോടെ പരിശോധിച്ചു….

ഹോസ്പിറ്റലിൽ എത്തിയാൽ പിന്നെ അവന്റെ ലോകം അത് മാത്രമായിരിക്കും….അതിനിടക്ക് മറ്റൊന്നും ചിന്തിക്കാൻ സമയം കിട്ടാറില്ലായിരുന്നു… ഒ.പി ക്ക് ഇടയിൽ കുറച്ച് സമയം ഒഴിവ് വന്നപ്പോൾ സാം ചെയറിലേക്ക് ചാഞ്ഞ് ഇരുന്ന് കണ്ണുകൾ അടച്ച് വെച്ചു…. നിമിഷങ്ങൾക്കകം തന്നെ ശ്രീയുടെ മുഖം അവന്റെ കൺമുന്നിൽ തെളിഞ്ഞ് വന്നതും അവന്റെ മുഖം പ്രണയാതുരമായി…. അവൾക്കായെന്ന പോലെ വശ്യമായൊരു പുഞ്ചി അവന്റെ ചുണ്ടിൽ വിരിഞ്ഞിരുന്നു…. “എന്റെ പെണ്ണേ…. ഇനി ഒരു മടങ്ങിപ്പോക്കിന് സാധിക്കാത്ത വിധം നിന്റെ മിഴികൾ എന്നെ തളച്ചിട്ടിരിക്കുന്നു…. ഒരൊറ്റ കാഴ്ചയിൽ തന്നെ എന്റെ നെഞ്ചിനകത്ത് കയറിക്കൂടാൻ നിനക്ക് എങ്ങനെയാ പെണ്ണേ കഴിഞ്ഞത്…?” ഇടനെഞ്ചിലേക്ക് കൈ ചേർത്ത് വെച്ച് കൊണ്ടവൻ മൗനമായി ചോദിച്ചു.. ***

അന്നമ്മ കോളേജിൽ നിന്ന് അവളുടെ വീട്ടിലേക്കുള്ള റൂട്ടിന് നേരെ എതിർ ദിശയിലൂടെയായിരുന്നു ബുള്ളറ്റ് ഓടിച്ചത്… ഒരു പതിനഞ്ച് ഇരുപത് മിനിട്ടിനകം അത്യാവശ്യം വലിയ ഒരു ഒറ്റ നില വീടിന് മുന്നിലെ പോർച്ചിൽ അവൾ ബുള്ളറ്റ് കൊണ്ടു നിർത്തി…. ഹെൽമെറ്റ് ടാങ്കിന്റെ മുകളിൽ ഊരി വെച്ച് അന്നമ്മ ഉമ്മറത്തെ സ്റ്റെപ്പ് കയറി കോളിങ് ബെൺ അടിച്ച് കാത്ത് നിന്നു… ഒരു മദ്ധ്യ വയസ്കയായ സ്ത്രീ വാതിൽ തുറന്ന് കൊണ്ട് ഉമ്മറത്തേക്ക് വന്ന് നോക്കിയും അന്നമ്മയെ കണ്ട് സന്തോഷത്താൽ അവരുടെ മുഖം വിടർന്നു… “ഈശോയേ…ആരാ ഇത്…അന്നക്കുഞ്ഞോ…. വന്നേ…വന്നേ…” അന്നമ്മയുടെ കൈ കവർന്ന് അവർ അവളെ അകത്തേക്ക് കയറ്റി…. “അമ്മച്ചീ…ദേ…ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ…”

അകത്തെ റൂമിലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ച് പറയുന്ന അവരെ കണ്ട് അന്നമ്മ ചിരിച്ചു… “എന്റെ ശോശാമ്മേടത്തിയേ….ഞാനെങ്ങും പോവില്ലന്നേ… ഇങ്ങനെ വിളിച്ച് വല്യമ്മച്ചിയെ പേടിപ്പിക്കല്ലേ…” അന്നമ്മ കുസൃതിയോടെ അവരുടെ കവിളിൽ നുള്ള വെച്ച് കൊടുത്ത് കൊണ്ട് പറഞ്ഞതും അവർ അവളെ നോക്കി കണ്ണ് കൂർപ്പിച്ചു…. “ആരാ ശോശാമ്മേ….?” അകത്തെ മുറിയിൽ നിന്ന് ഒരു സൗമ്യമായ സ്വരത്തോടൊപ്പം വീൽചെയർ സ്വയം ഉരുട്ടിക്കൊണ്ട് വയസ്സായ ഒരു സ്ത്രീ പുറത്തേക്ക് വന്നു…. അവരുടെ പകുതിയും നരച്ച മുടിയും ചുളിവ് വീണ ശരീരവും മുഖത്തെ ഐശ്വര്യം തെല്ലും ചോർത്തിയിരുന്നില്ല…. ഹാളിലേക്ക് വന്ന അവർ അന്നമ്മയെ കണ്ടതും അവരുടെ മുഖം തിളങ്ങി…

“അന്ന മോളേ…..” “വല്യമ്മച്ചീ….” അവർ ഇരു കൈകളും വിടർത്തി മാടി വിളിച്ചതും അന്നമ്മ ചിരിച്ച് കൊണ്ട് ഓടി അവരുടെ അടുത്തേക്ക് ചെന്നു…. നിലത്ത് മുട്ട് കുത്തി ഇരുന്നു അവരുടെ മടിയിൽ തലവെച്ച് കിടന്നതും വാത്സല്യത്തോടെ വല്യമ്മച്ചി അവളുടെ മുടിയിൽ തലോടി… “എന്നതാ എന്റെ അന്ന മോളെ കുറേ ആയല്ലോ ഇങ്ങോട്ട് കണ്ടിട്ട്…ഞാൻ കരുതി വല്യമ്മച്ചിയെ മറന്ന് കാണുമെന്ന്….” “എന്റെ വല്യമ്മച്ചിയെ ഞാൻ മറക്കുവോ..എന്റെ ചുന്ദരിക്കുട്ടി ഒന്നുകൂടെ ഗ്രാമർ ആയി അല്ല്യോ ശോശാമ്മേടത്തീ…..?” അന്നമ്മ വല്യമ്മച്ചിയുടെ തിടിയിൽ പിടിച്ച് കൊഞ്ചലോടെ ശോശാമ്മയെ നോക്കി കണ്ണിറുക്കിയതും വല്യമ്മച്ചി അവളുടെ ചെവിയിൽ കളിയായി പിടിച്ചു… “വല്യമ്മച്ചീ….” അന്നമ്മ ചിണുങ്ങി വല്യമ്മച്ചിയുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു… “അലക്സ് സാമിന്റെ കൂടെ ഉണ്ടോ മോളേ….”

“പിന്നെ…വല്യമ്മച്ചീടെ കൊച്ചുമോൻ ഇച്ചേടെ കൂടെ ഇല്ലാതെ എവിടെ പോവാനാ….അവർ വിക്രമാദിത്യനും വേതാളവും അല്ല്യോ….” അന്നമ്മ കുറുമ്പോടെ പറഞ്ഞ് കൊണ്ട് വല്യമ്മച്ചിയുടെ കൈ എടുത്ത് പതിയെ ചുംബിച്ചു…. “ശോശാമ്മേ…എന്റെ മോൾക്ക് കുടിക്കാനെന്തെങ്കിലും എടുത്തേ….” ശോശാമ്മ അടുക്കളയിലേക്ക് പോയതും അന്നമ്മ കുറച്ച് സമയം കൂടെ വല്യമ്മച്ചിയുടെ അടുത്ത് ചുറ്റിപ്പറ്റി നിന്നു…. അവർ ശോശാമ്മയോടെ എന്തോ പറയാനായി കിച്ചണിലേക്ക് കൊണ്ട് ചെന്ന് നിർത്തി അന്നമ്മ പതിയെ വലിഞ്ഞു… അലക്സിന്റെ അപ്പന്റെ അമ്മയാണ് റാഹേൽ എന്ന അവരുടെ വല്യമ്മച്ചി.. മാസങ്ങൾക്ക് മുൻപ് ഒന്ന് വീണതിന്റെയാണ് ഇപ്പോഴുള്ള ഈ വീൽചെയറിലെ ഇരിപ്പ്….

ശോശാമ്മ അവരുടെ വകയിലെ ഒരു ബന്ധു ആണ്….. ഭർത്താവ് മരിച്ച സ്ത്രീയുടെ ആകെയുണ്ടായിരുന്ന മകളെ അവരുടെ ആകെക്കൂടെ ഉണ്ടായിരുന്ന വീടും പുരയിടവും വിറ്റാണ് കെട്ടിച്ചയച്ചത്… വിവാഹം കഴിഞ്ഞതും മകൾക്ക് അമ്മ ഒരു അധികപ്പറ്റ് പോലെ ആയതും വല്യമ്മച്ചി ആണ് അവരെ ഇങ്ങോട്ട് കൊണ്ട് വന്നത്… ഇപ്പോ അവർക്ക് അതൊരു സഹായവും ആയി…. വല്യമ്മച്ചിയുടെ റൂമിന് തൊട്ടടുത്തായുള്ള റൂമിന്റെ അടുത്ത് ചെന്ന് അടച്ചിട്ട ഡോർ പതിയെ തുറന്നു… ലോക്ക് ആവുമോ എന്നൊരു പേടി ഉണ്ടായിരുന്നെങ്കിലും ഡോർ തുറന്ന് വന്നതും അന്നമ്മ ആശ്വാസത്തോടെ ചിരിച്ചു… റൂമിലേക്ക് കയറി ഡോർ ചാരിയിട്ട് അന്നമ്മ ചുറ്റിലും നോക്കി… അത്യാവശ്യം വലിപ്പമുള്ള റൂം ആയിരുന്നു അത്… ഒത്ത നടുക്കായി ഒരു ബെഡും വാഡ്രൊബും മാത്രമാണ് ഫർണീച്ചർ ആയിട്ട് ഉള്ളത്….

അങ്ങിങ്ങായി ഡ്രസ്സും മറ്റും വലിച്ച് വാരി ഇട്ടിരിക്കുന്നു… ഇടുപ്പിൽ കൈ കൊടുത്ത് അവൾ എല്ലാം ഒന്ന് കണ്ണോടിച്ച് ചെന്നെത്തിയത് ചുവരിൽ ഫ്രെയിം ചെയ്ത് വെച്ച ഫോട്ടോയിലേക്കാണ്…ആ ചിത്രത്തിന് അടുത്തേക്ക് അന്നമ്മ നടന്നു… തോളോട് തോളിൽ കൈയിട്ട് എന്തോ പറഞ്ഞ് പൊട്ടി ചിരിക്കുന്ന അലക്സിന്റയും സാമിന്റെയും ഫോട്ടോ ആയിരുന്നു അവിടെ വെച്ചിരുന്നത്…. നാലഞ്ച് വർഷങ്ങൾക്ക് മുൻപ് പുലിക്കാട്ടിലെ ഗാർഡനിൽ വെച്ച് എല്ലാവരും കൂടെ ഇരിക്കുമ്പോൾ അന്നമ്മ തന്നെയാണ് ആ ഫോട്ടോ എടുത്തത് എന്ന് അവൾ ഓർത്തു…. അലക്സിന്റെ ചുണ്ടിലെ പുഞ്ചിരി നോക്കി അവന്റെ മുഖത്തൂടെ അന്നമ്മ വിരലുകൾ ഓടിച്ചു…. വാഡ്രോബിന്റെ അടുത്തായുള്ള മുഷിഞ്ഞ വസ്ത്രങ്ങൾ ഇട്ട് വെച്ച ബാസ്കറ്റിന് മുകളിലായി അലക്സ് അഴിച്ചിട്ട ഒരു ഷർട്ട് കണ്ടതും അന്നമ്മ അതെടുത്ത് അവന്റെ ഗന്ധം ആസ്വദിച്ചു…

അലക്സിന്റെ വിയർപ്പും പെർഫ്യൂമിന്റെ സ്മെല്ലും എല്ലാം കൂടെ ഒന്നാകെ മത്ത് പിടിക്കുന്നത് പോലെ അവൾക്ക് തോന്നി…. “I love you ഇച്ചായാ…..” അവന്റെ ഗന്ധം മുഴുവനായും ആവാഹിച്ചെടുത്ത് കൊണ്ട് അവളാ ഷർട്ട് നെഞ്ചിലേക്ക് അടുക്കി പിടിച്ചു… “ചേടത്തിയേ…” പുറത്ത് നിന്നും അലക്സിന്റെ സൗണ്ടിനോടൊപ്പം റൂമിന് അടുത്തേക്ക് നടന്ന് വരുന്ന അവന്റെ കാലൊച്ച കൂടി കേട്ടതും അന്നമ്മ പകപ്പോടെ തറഞ്ഞ് നിന്നു…..തുടരും

നിനക്കായ് : ഭാഗം 20

Share this story