ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 24

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 24

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

ഗൗരിയുടെ പോക്ക് നവി വേദനയോടെ നോക്കി നിന്നു… “പാവം… അവളോത്തിരി വേദനിക്കുന്നുണ്ട്… തന്റെ അമ്മയിൽ നിന്നേറ്റ അപമാനം അത്രക്ക് അവളിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു… ഒരർത്ഥത്തിൽ താനും അതിനു കാരണക്കാരൻ ആണ്… അമ്മയുടെ സ്വഭാവം അറിഞ്ഞു കൊണ്ട് ഒരിക്കലും ഇങ്ങോട്ട് വരാൻ അമ്മയെ അനുവദിക്കരുതായിരുന്നു…. ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ നിമി നേരത്തേക്ക് തന്റെ മനസ് കൈവിട്ടു പോയി… എതിർപ്പുണ്ടാകുമെന്ന് വിചാരിച്ചിടത്ത് എതിർപ്പുണ്ടാകാതിരുന്നപ്പോൾ പെട്ടെന്ന് മറ്റെല്ലാം മറന്നു പോയി.. എല്ലാം ശരിയായി എന്ന് വിചാരിച്ചു….

“നവി ഒരു ദീർഘ നിശ്വാസം ഉതിർത്ത് കൊണ്ട് അകത്തേക്ക് കയറി….. നവിയുടെ അടുത്ത് നിന്നും വന്ന ഗൗരി കട്ടിലിലേക്ക് വീഴുകയായിരുന്നു … കണ്ണിൽ നിന്നും അണ പൊട്ടി ഒഴുകുന്നതു പോലെ കണ്ണുനീർ അവളുടെ കവിളിനെ തൊട്ട് ഒഴുകി ഇറങ്ങി കൊണ്ടിരുന്നു…. ദേവനെ കുറിച്ചോർക്കുകയായിരുന്നു അവൾ… അവനോട് അവൾക്ക് സഹതാപം തോന്നി…. അപമാനം താങ്ങാൻ വയ്യാതെയാവും ദേവേട്ടൻ….. അന്ന് ആ കടുംകൈ ചെയ്തത് എന്നവൾ ഓർത്തു… വാതിൽ പൂട്ടിയിട്ടിട്ട് അവൾ കട്ടിലിനടിയിൽ നിന്നും പൊടി പിടിച്ചിരുന്ന ദേവന്റെ ഒരു പഴയ ബാഗ് എടുത്തു… കുറെ പുസ്തകങ്ങൾക്കിടയിൽ നിന്നും ദേവൻ ഇഷക്കായി എഴുതി വെച്ച കത്തുകളുടെ കെട്ട് അവൾ പുറത്തേടുത്തു… ഇതിൽ കുറച്ചേ താൻ വായിച്ചിട്ടുള്ളൂ…

അന്ന് അത് വായിക്കാനുള്ള ഒരു മാനസികാവസ്ഥ ഒന്നുമുണ്ടായിരുന്നില്ല… ദേവേട്ടൻ തന്റെയല്ല എന്നറിഞ്ഞ നിമിഷം താൻ പകുതി മരിച്ചിരുന്നു അന്ന് … പിന്നെ ദേവേട്ടന്റെ മരണവും കൂടിയായപ്പോൾ പൂർണ്ണമായും മരിച്ചു… അവൾ പതിയെ ഓരോ കത്തായി വായിക്കാൻ തുടങ്ങി……. ഇഷയെ കാണാനായി പോയി വന്ന ശേഷം എഴുതി വെച്ചതാണെന്ന് അവൾക്കു മനസിലായി… എല്ലാം എഴുതി വെച്ചിട്ടേയുള്ളു… ഒന്നും പോസ്റ്റ്‌ ചെയ്യാൻ ഉദ്ദേശമില്ലായിരുന്നു എന്ന് തോന്നുന്നു… ഏഴെട്ട് കൊല്ലം മുൻപ് നടന്ന കാര്യങ്ങൾ…. ✨✨

#….ഇഷാ… നിനക്കെന്നെ വേണ്ടേ…?? ഇതിനായിരുന്നോ നമ്മൾ ഇത്രയും അടുത്തത്…?? ഇതിനായിരുന്നോ പ്രണയത്തിന്റെ ഇഴയടുപ്പം കൂട്ടി നമ്മൾ ഒന്നായത്….?? ഇന്ന് നീയും അമ്മയും കൂടി എന്നിലെ അഭിമാനത്തെ ഉടച്ചു കളഞ്ഞപ്പോൾ വ്രണപ്പെട്ട ഒരു ഹൃദയം ഉണ്ടെനിക്ക്… ആ ഹൃദയത്തിൽ നീ മാത്രമായിരുന്നില്ലേ ഇഷാ… അത് വേദനിച്ചപ്പോൾ നിനക്ക് വേദനിച്ചില്ലേ….?? നിന്റെയമ്മ പറഞ്ഞത് പോലെ വലിയ വീട്ടിലെ കുട്ടികൾക്ക് ഇതൊക്കെ ഒരു നേരമ്പോക്ക് ആണോ… പാവപ്പെട്ടവർക്ക് ഹൃദയവും മനസും ഒന്നുമില്ലേ…. നിനക്ക് വേണ്ടെങ്കിൽ വേണ്ടാ… നിന്റെ വയറ്റിലെ എന്റെ ജീവന്റെ തുടിപ്പിനെ എങ്കിലും എനിക്ക് താ ഇഷാ… അത് മതി എനിക്കീ ജന്മം ജീവിച്ചു തീർക്കാൻ….

നിന്നെ ശല്യപ്പെടുത്താൻ ഞാൻ വരില്ലാ….. # ഗൗരി തരിച്ചിരുന്നു പോയി…. ഈ ഒരു കത്ത് അവൾ ആദ്യം കാണുകയായിരുന്നു…. അതിലെ “വലിയ വീട്ടിലെ കുട്ടികൾക്ക് ഇതൊരു നേരമ്പോക്ക് ആണെന്ന “വാചകം അവളുടെ മനസ്സിൽ തട്ടി നിന്നു….. നവിയുടെ മുഖം മനസിലേക്ക് വന്നു… അർഹിക്കാത്ത ഒരിടത്തേക്ക് ചെല്ലുവാൻ നിൽക്കുന്ന തന്നോട് അവൾക്ക് വെറുപ്പും പുച്ഛവും തോന്നി… എത്രയൊക്കെ വന്നാലും നവിയേട്ടന്റെ അമ്മയല്ലേ… അവർക്കൊരിക്കലും തന്നെ അംഗീകരിക്കാൻ കഴിയില്ല…. ഈ കാര്യമൊക്കെ അറിയാവുന്നത് ദേവേട്ടനും ഇഷക്കും അവരുടെ അമ്മയ്ക്കും മാത്രമായിരുന്നു… ദേവേട്ടന്റെ മരണശേഷം ഒരിക്കൽ ദേവേട്ടന്റെ ഒരു കൂട്ടുകാരൻ ഇവിടെ വന്നിരുന്നു…

അയാൾക്കും അറിയാമായിരുന്നു ഈ കാര്യം… അയാൾ അന്ന് തന്നോട് ഇതെക്കുറിച്ചു സംസാരിച്ചത് ഗൗരി ഓർത്തു… “നമുക്ക് കണി കാണാൻ പോലും പറ്റാത്ത ഒരു ബന്ധമായിരുന്നു… അവരുടെ വീടും മറ്റും ഒന്ന് കാണണം… ഒരു പ്രാവശ്യം ദേവന്റെ ഒപ്പം ഞാൻ പോയിട്ടുള്ളതാ…. ദേവനെ ഞങ്ങൾ ഒരുപാട് ഉപദേശിച്ചതാ ഇതൊഴിവാക്കാൻ… പക്ഷെ അവനതിന് കഴിയുന്നില്ലായിരുന്നു…. ” ഗൗരി കത്തുകളെല്ലാം അടുക്കി പെറുക്കിയെടുത്ത് കട്ടിലിലിരുന്ന ബാഗിലേക്ക് തിരികെ വെക്കാൻ പോയി.. പെട്ടെന്നാണ് അതിന്റെ ഇടയിൽ നിന്നും ഒരു പേപ്പർ കഷ്ണം നിലത്തേക്ക് വീണത്… ആകെ പൊടിഞ്ഞു ദ്രവിച്ചിരിക്കുന്ന പോലെയൊരു പേപ്പർ… അവളത് തുറന്നു നോക്കി…

കത്ത് വായിച്ചതിൽ നിന്നും അത് ഇഷയുടെ കത്താണെന്ന് അവൾക്ക് മനസിലായി…. #……മിസ്റ്റർ ദേവദത്തൻ…. ഇനി ഇയാൾ എന്നെ കാണുവാനായി വീട്ടിലേക്ക് വരരുത്.. ഒരിക്കലും എനിക്കോ എന്റെ ഫാമിലിക്കോ പറ്റുന്നൊരു റിലേഷൻ അല്ല ഇയാളുമായി… അപ്പോൾ താൻ ചോദിക്കും പിന്നെയെന്തിനായിരുന്നു ഈ ബന്ധമെന്നു.. സത്യത്തിൽ തന്നെ കണ്ടപ്പോൾ ഏതോ ഹൈ ഫാമിലിയിലെ ആണെന്നാ ഞാൻ വിചാരിച്ചത്… പിന്നെ രണ്ട് മൂന്ന് വട്ടം ഉണ്ടായ മറ്റേ റിലേഷൻ… അത് തന്റെയാണെന്ന് അവകാശപ്പെടാൻ തനിക്കെന്ത് ഉറപ്പാണ് ഉള്ളത്… ഇനിയത് അങ്ങനെ തന്നെയാണെങ്കിലും ആ അവകാശവും പറഞ്ഞു ഇനിയിങ്ങോട്ട് വരരുത്… അത് ഞാൻ അബോർട്ട് ചെയ്തു… ഇനി നമ്മൾ കാണില്ല…

കാണരുത്…. ഗുഡ്‌ബൈ… ഇഷാനി… ഗൗരി അതിലെ ഡേറ്റിലേക്ക് നോക്കി… അവൾ നെഞ്ചിടിപ്പോടെ അത് മനസിലാക്കുകയായിരുന്നു… അതിനോട് അടുത്ത് തന്നെയാണ് ദേവേട്ടന്റെ മരണവും… ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… പാവം… എത്രമേൽ മാനസിക സംഘർഷം അനുഭവിച്ചു കാണും… ആരോടും ഒന്ന് തുറന്നു പറയാൻ പോലും പറ്റാതെ… അന്ന് തനിക്ക് പതിനേഴോ പതിനെട്ടോ വയസ്സേ പ്രായമുള്ളൂ… തന്നോട് പറയാൻ പറ്റില്ലാരുന്നല്ലോ… പിന്നെ അച്ഛൻ… അമ്മായി… അമ്മ… മുത്തശ്ശി… ഇവരോടൊക്കെ എങ്ങനാ ദേവേട്ടൻ ഈ കാര്യം പറയുക… പാവം… നെഞ്ച് പൊട്ടിയാവും പ്രാണൻ പോയിരിക്കുക…

ഇവിടെ വന്നു തന്നെ ഇത്രയും അപമാനിച്ച നവിയേട്ടന്റെ അമ്മ അവിടെ ചെന്ന ദേവേട്ടനെ എത്രമാത്രം വേദനിപ്പിച്ചു വിട്ടു കാണും… ഗൗരിക്ക് ഹൃദയം നുറുങ്ങുന്ന പോലെ തോന്നി… എന്തിനാണെന്റെ കൃഷ്ണാ… ആ കുടുംബത്തിലെ തന്നെ ഒരാളെ ഇവിടെക്കെത്തിച്ചത്… ഇത്രയേറെ അടുക്കാൻ ഇടയാക്കിയത്…. ഇനിയും ആ വീട്ടിലേക്ക്… അവരുടെ കണ്ണിലെ കരടായി… പെട്ടെന്നാണ് ആ ഓർമ ഗൗരിയെ നടുക്കിയത്…. ദേവേട്ടനെ അറിയാവുന്നവരാണല്ലോ ഇഷയും അമ്മയും.. ദേവേട്ടന്റെ പെങ്ങളാണ് താൻ എന്ന് അവർ ഏതെങ്കിലും ഒരുനാൾ അറിയില്ലേ…. അവർ പൂട്ടിവെച്ചിരിക്കുന്ന രഹസ്യങ്ങളെല്ലാം തനിക്കറിയാമായിരിക്കും എന്നവർ കരുതില്ലേ… ദേവേട്ടൻ ആത്മഹത്യ ചെയ്തത് അവർ അറിഞ്ഞു കാണുമോ…

ദേവേട്ടന്റെ കുഞ്ഞിനെ നശിപ്പിച്ചവരല്ലേ അവർ… അതിനെ നശിപ്പിക്കരുതെന്നു ദേവേട്ടൻ അവരോടു കെഞ്ചിപ്പറഞ്ഞതല്ലേ…. ആ വലിയ വീട്ടിലെ ആൾക്കാർക്ക് തന്നോട് ശത്രുത ആവില്ലേ…. തന്നോടെന്തും കാണിച്ചോട്ടെ… തന്റെ അമ്മ… തന്റെ മുത്തശ്ശി…. അവരെക്കൂടി ഈ ഗർത്തത്തിലേക്കു തള്ളി വിടണോ… അന്ന് രാത്രി മുഴുവൻ ഗൗരി ഉറങ്ങാതെ കിടന്നു കണ്ണീർ വാർത്തു… ഒരു തീരുമാനത്തിലെത്താൻ കഴിയാതെ അവൾ വെന്തു വെണ്ണീറാകുകയായിരുന്നു….. വെളുപ്പാൻ കാലത്ത് എപ്പോഴോ അച്ഛനെയും ദേവേട്ടനെയും അവൾ സ്വപ്നം കണ്ടു… അച്ഛൻ വന്നു ‘ന്റെ കുട്ടി വിഷമിക്കണ്ടാ എന്ന് പറഞ്ഞു തലയിൽ തഴുകുന്നതും ‘ദേവേട്ടൻ ദൂരെ മാറി നിന്നു കണ്ണീർ വാർക്കുന്നതുമാണ് അവൾ സ്വപ്നം കണ്ടത്….

രാവിലെ എഴുന്നേറ്റപ്പോൾ തല പൊട്ടി പിളരുന്നത് പോലെ തോന്നി… ശരീരമാസകലം വേദനയും … എന്നിട്ടും വകവെയ്ക്കാതെ അവളെഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു…. അപ്പോഴും തോന്നി തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിന്റെ ചോട്ടിൽ ദേവേട്ടൻ നിൽക്കുന്നത് പോലെ…. ….🌷 നവി പോകാനിനി ഒരു ദിവസം കൂടി… ഇഷ നവിയുടെ ചേച്ചിയാണെന്ന് അറിഞ്ഞ ശേഷം നവിയെ കാണുമ്പോൾ അവൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു…. നവിയേട്ടനും അറിയാമായിരിക്കുമോ ഇഷച്ചേച്ചിക്ക് പണ്ടൊരു ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായതും അതിനെ നശിപ്പിച്ചതും ഒക്കെ….

നവിയേട്ടൻ പറഞ്ഞതനുസരിച്ചു ആ സമയത്തൊക്കെ നവിയേട്ടൻ വിദേശത്തായിരുന്നിരിക്കണം…. എങ്കിലും തിരിച്ചു വന്നപ്പോൾ അറിഞ്ഞിരിക്കില്ലേ… തന്നോട് അത് മറച്ചു വെച്ചതാവുമോ….??? “”””….പക്ഷെ… തനിക്കിനി ഒരിക്കലും നവിയേട്ടന്റേത് ആകാൻ കഴിയില്ല എന്ന വസ്തുത അവൾ തിരിച്ചറിയുകയായിരുന്നു കരളുരുകുന്ന വേദനയോടെ …… “”””” 🌿🌿🌷🌷🌿🌿 പിറ്റേദിവസം പോകാനുള്ളതൊക്കെ പാക്ക്‌ ചെയ്യുകയായിരുന്നു നവി…. അപ്പോഴാണ് അച്ഛന്റെ ഫോൺ വന്നത്… നാളത്തേക്ക് യാത്ര മാറ്റി വെയ്ക്കണ്ട… ഇന്ന് തന്നെ പുറപ്പെട്ടോളൂ എന്നും പറഞ്ഞ്… അപ്പൂപ്പന് വീണ്ടും അവസ്ഥ മോശമായി എന്നും ICU വിൽ ആണെന്നും ചന്ദ്രശേഖർ അറിയിച്ചു… നവി ആകെ പരിഭ്രമത്തിലായി…

ഗൗരിയോട് നന്നായൊന്നു സംസാരിച്ചത് പോലുമില്ല… നല്ലത് പോലെയൊന്നു യാത്ര പറഞ്ഞില്ല… അവിടെ ചെന്നു കഴിഞ്ഞ് അച്ഛനെയും അച്ഛമ്മയെയും കൊണ്ട് വിളിപ്പിക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു…. അവൻ വേഗം അപ്പുറത്തേക്ക് ചെന്നു… ഗൗരിയെയും മുത്തശ്ശിയെയും കണ്ടു… കാര്യം പറഞ്ഞു… ഗൗരിയെ തനിച്ചു കണ്ടു “”കാത്തിരിക്കണം …. എത്രയും പെട്ടെന്ന് താൻ തിരിച്ചു വരുമെന്ന് പറഞ്ഞു….”””ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു… കരൾ പറിയുന്ന വേദനയിലും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു… “നവിയേട്ടൻ ഒരിക്കലും തന്നെ തേടി തിരിച്ചു വരരുതേയെന്ന് അവൾ പ്രാർത്ഥിച്ചു…. ”

എല്ലാവരോടും യാത്ര പറഞ്ഞ് നവി കാറിൽ കയറി… കാർ വാര്യത്തിന്റെ മുറ്റം കടന്ന് വഴിയിലൂടെ ആദ്യത്തെ വളവു തിരിഞ്ഞപ്പോൾ നവി കാർ നിർത്തി തല വെളിയിലെക്കിട്ട് കൽക്കണ്ടക്കുന്നിലേക്ക് നോക്കി… “ഞാൻ വരും… മഹാദേവാ… ന്റെ പെണ്ണിനെ കിട്ടാനായി… അന്ന് നവി കയറിയിരിക്കും കൽക്കണ്ടക്കുന്ന്… ദർശനം നടത്തുകയും ചെയ്യും…. “ഇതെന്റെ ശപഥം ആണ്…🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 കോട്ടയത്ത് ചെന്നു കഴിഞ്ഞപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയത് നവി മനസിലാക്കിയത്… അപ്പൂപ്പനെ ബെറ്റർ ട്രീറ്റ്മെന്റിനു തിരുവനന്തപുരത്തേക്കും അവിടെ നിന്നും ചെന്നൈക്കും കൊണ്ട് പോകേണ്ടി വന്നു…

ആ ഒരാഴ്ചക്കിടയിൽ നവിക്ക് ഗൗരിയെ വിളിക്കാനെ കഴിഞ്ഞില്ല… അതിലേറെ അവനെ വേദനിപ്പിച്ചത് അവളുടേതായി ഒരു കോളോ മെസേജോ ഒന്നും തന്നെ തേടി എത്താത്തതാണ്… രണ്ട് ദിവസം കൂടി കഴിഞ്ഞൊരു ദിവസം വിളിക്കാനായി ഒരിടവേള കിട്ടിയപ്പോൾ അവൻ ഗൗരിയുടെ നമ്പർ ഡയൽ ചെയ്തു… ഏറെ തവണ വിളിച്ചിട്ടും ബീപ് സൗണ്ടിൽ മാത്രം ഒതുങ്ങിയ അപ്പുറത്തെ നിശബ്ദത അവനെ തളർത്തി തുടങ്ങിയിരുന്നു…..🥀 Luv U all…❣❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 23

Share this story