ഹരി ചന്ദനം: ഭാഗം 33

ഹരി ചന്ദനം: ഭാഗം 33

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ദിവസങ്ങൾ മാറ്റമില്ലാതെ നീങ്ങിക്കൊണ്ടിരുന്നു.കിച്ചുവിന്റെയും ദിയയുടെയും കല്യാണം കഴിഞ്ഞിട്ടിപ്പോൾ ഒരു മാസം ആവാറായി.കല്യാണം കഴിഞ്ഞതോടെ കിച്ചുവിന്റെ ഇടയ്ക്കിടെയുള്ള വരവ് കുറഞ്ഞിട്ടുണ്ട്.ഇടയ്ക്ക് അവധി കിട്ടുമ്പോൾ കിച്ചു താമസിക്കുന്ന വീട്ടിൽ ഇടയ്ക്ക് ദിയ പോയി നിൽക്കാറുണ്ട്.അവൻ വിളിക്കുമ്പോൾ ഞങ്ങൾ എല്ലാവരും കല്യാണം കഴിഞ്ഞപ്പോൾ കാണാൻ കിട്ടാതായി എന്ന്‌ സൂചിപ്പിച്ചു അവനെ കളിയാക്കും.അങ്ങനെ ഞങ്ങളുടെ കളിയാക്കലുകളും അമ്മയുടെ പരിഭവങ്ങളും സഹിക്കവയ്യാതെ ഈ വീക്കെന്റ് ഭാര്യയും ഭർത്താവും എന്തായാലും വരാമെന്ന് ഉറപ്പ് പറഞ്ഞു.

വെള്ളിയാഴ്ച ആയപ്പൊളേക്കും ആകെ ബഹളമായിരുന്നു.ഈ വീട്ടിലെ അംഗങ്ങൾ തന്നെയാണെങ്കിലും എല്ലാവരും ഒത്തു ചേരുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം ആണ്. വെള്ളിയാഴ്ച ഈവെനിംഗ് തന്നെ അവരെത്തി.കിച്ചു വളരെ ഹാപ്പി ആയിരുന്നെങ്കിലും ദിയയുടെ മുഖം അത്ര തെളിച്ചമില്ലാത്തതായിരുന്നു.അവർ വന്നതു മുതൽ ഒരു മാസത്തെ വിശേഷം ഏതാനും മണിക്കൂറുകൾ കൊണ്ട് പറഞ്ഞു തീർക്കാനുള്ള ആവേശത്തിലായിരുന്നു എല്ലാവരും.ഓഫീസ് വർക്ക്‌ ചെയ്തോണ്ടിരുന്ന H.P യെ വരെ ഞങ്ങൾക്കൊപ്പം പിടിച്ചിരുത്തി.

ആള് ലാപ് എടുത്ത് ഞങ്ങളുടെ അടുത്ത് വന്നിരുന്ന് സംസാരവും കേട്ട് വീണ്ടും കുത്താൻ തുടങ്ങി.ചിലപ്പോൾ തോന്നും അങ്ങേരെ പെറ്റിട്ടതു കമ്പ്യൂട്ടർ സ്‌ക്രീനിലേക്കാണെന്നു അത്രയ്ക്ക് കോൺസെൻട്രേഷൻ ആണ്.അങ്ങേരെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് മുഖം തിരിച്ചതേ ഉള്ളൂ അപ്പോഴാണ് തൊട്ടിപ്പുറത്തൊരു ഇള്ളാ കുട്ടി മൊബൈൽ സ്‌ക്രീനിൽ കിടന്നുരുരുളുന്നത് കണ്ടത്.വേറെയാരും അല്ല കേട്ടോ നമ്മുടെ സ്വൊന്തം ദിയക്കുട്ടി.അവള് വന്നത് മുതൽ അത്ര നല്ല മൂഡിൽ അല്ലായിരുന്നു.എന്തോ ടെൻഷൻ ഉള്ള പോലെ തോന്നി.ഇത്തിരി നേരം കൂടി കുത്തിക്കളിച്ചു തലവേദന ആണെന്ന് പറഞ്ഞ് അവള് റസ്റ്റ്‌ എടുക്കാൻ പോയി.

രാത്രി ഫുഡ് കഴിക്കാൻ വിളിച്ചിട്ട് കൂടി വയ്യെന്ന് പറഞ്ഞ് ഒഴിവായി. എല്ലാവരും കൂടി ഇരുന്നു ഫുഡ് കഴിക്കുന്നതിനിടയിലാണ് നാളെ ദിയയുടെ ബർത്ത്ഡേ ആണെന്ന കാര്യം കിച്ചു ഓർമിപ്പിച്ചത്.നക്ഷത്രം വരുന്ന ദിവസം അമ്മ ഓർത്തിരുന്നുവെങ്കിലും ഡേറ്റ് അമ്മ മറന്നു പോയിരുന്നു.വിവാഹം കഴിഞ്ഞ് ആദ്യത്തെ ബർത്തഡേ ആയത് കൊണ്ട് നമുക്ക് ആഘോഷിക്കാം എന്ന അഭിപ്രായം പറഞ്ഞത് കിച്ചുവാണ്.ബാക്കി എല്ലാവരും അവനെ അനുകൂലിച്ചു.നാളെ വൈകീട്ട് ചെറിയൊരു പാർട്ടി വീട്ടിൽ തന്നെ അറേഞ്ച് ചെയ്യാമെന്ന് നിശ്ചയിച്ചു.

നാട്ടിൽ ഉള്ള അടുത്ത ചില ബന്ധുക്കളും അയൽക്കാരും പിന്നേ ഓഫീസിലെ വളരെ അടുത്ത ചില സ്റ്റാഫും പിന്നേ ദിയയുടെ അടുത്ത സുഹൃത്തുക്കളും മാത്രം മതിയെന്നാണ് തീരുമാനിച്ചത്.എല്ലാവരെയും ക്ഷണിക്കുന്ന കാര്യം കിച്ചു ഏറ്റെടുത്തു.ഡെക്കറേഷനും ഫുഡും ബാക്കി കാര്യങ്ങളും ഞാനും H.P യും ഏറ്റെടുത്തു.നാളെ ഈവെനിംഗ് ഫങ്ക്ഷൻ തുടങ്ങുന്നത് വരെ അവളോട് ആരും ഈ കാര്യം സംസാരിക്കില്ലെന്ന് തീരുമാനിച്ചു.അവൾക്കു വലിയൊരു സർപ്രൈസ് കൊടുക്കുക എന്നൊരു ഉദ്ദേശം തന്നെയായിരുന്നു പിന്നിൽ.അതുകൊണ്ട് ക്ഷണിക്കുന്ന പരിപാടി ഒക്കെ നേരത്തെ തീർത്ത് നാളെ ഈവെനിംഗ് വരെ അവളെ വീട്ടിൽ നിന്നും മാറ്റുന്ന കാര്യം കിച്ചു ഏറ്റെടുത്തു.

രാവിലെ എല്ലാവരും ചേർന്നു ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോളാണ് കിച്ചു അവനും ദിയയും പുറത്തൊക്കെ കറങ്ങിയിട്ടു വരാം എന്ന്‌ പറഞ്ഞത്.സത്യം പറഞ്ഞാൽ അത് ഞങ്ങൾ നേരെത്തെ രഹസ്യമായി പ്ലാൻ ചെയ്തതായിരുന്നു എങ്കിലും ബാക്കി എല്ലാവരും ഒന്നും അറിയാത്ത പോലെ സമ്മതം മൂളി.ദിയയും ആ തീരുമാനത്തിൽ വളരെ ഹാപ്പി ആയിരുന്നു.അവൾ കാണാതെ ബാക്കി എല്ലാവരും ആംഗ്യ ഭാഷയിലും മുഖ ഭാവത്തിലൂടെയും സംസാരിക്കുന്നുണ്ടായിരുന്നു.ഉടൻ തന്നെ ദിയയ്‌ക്കു ഒരു കാൾ വന്നപ്പോൾ അവൾ എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു. ***** “ഹലോ പപ്പാ…. ” “ഹാപ്പി ബർത്ഡേയ് മോളു….. ”

“താങ്ക് യു പപ്പാ…. താങ്ക് യു സൊ മച്ച് ” “ഇന്നലെ പന്ത്രണ്ടു മണിക്ക് വിളിക്കാനിരുന്നതാ… പക്ഷെ റിസ്ക് എടുക്കേണ്ടെന്നു കരുതി ഒഴിവാക്കി. ” “അത് നന്നായി പപ്പാ… ഇവിടെ എപ്പോഴും വാല് പോലെ ആരെങ്കിലുമൊക്കെ കൂടെ കാണും. ” “ചാച്ചനും മോൾക്ക് വിഷസ് അറിയിക്കാൻ പറഞ്ഞിട്ടുണ്ട്.വിളിക്കുമായിരിക്കും.പിന്നേ പപ്പേടെ ഗിഫ്റ്റ് അങ്ങ് വരുന്നുണ്ട്.” “ഹേ….. അതെങ്ങനെ? ” “അതൊക്കെയുണ്ട്.എങ്കിൽ മോള് വച്ചോ…. പപ്പാ പിന്നേ വിളിക്കാം. ” “Ok പപ്പാ ബൈ…. ” ***** ദിയ ഫോൺ അറ്റൻഡ് ചെയ്യാൻ പോയതോടെ ഞങ്ങൾ എല്ലാവരും പ്ലാനുകൾ ഒന്നുകൂടി പറഞ്ഞു ക്ലിയർ ആക്കി.

ഫോൺ ചെയ്ത് വരുമ്പോൾ അവൾ വളരെ ഹാപ്പി ആയിരുന്നു.അതോടെ ഞങ്ങൾ സംസാരവിഷയം മാറ്റികളഞ്ഞു.ഒരു പതിനൊന്നു മണിയോട് കൂടി ദിയയെയും കൂട്ടി പുറത്തേക്ക് ഇറങ്ങാനായിരുന്നു കിച്ചുവിന്റെ പ്ലാൻ.അത് വരെ അവൻ അറേഞ്ച്മെൻറ്സിന്റെ കാര്യവും പറഞ്ഞു എന്റേം H.P യുടെയും പുറകെ നടക്കുവായിരുന്നു.അവർ ഇറങ്ങി കഴിഞ്ഞാൽ ഓരോ കാര്യവും അപ്പപ്പോൾ മെസ്സേജ് അയച്ച് അറിയിക്കണം എന്ന്‌ പറഞ്ഞു പുറകെ നടപ്പുണ്ടായിരുന്നു.അവന്റെ ടെൻഷൻ കണ്ടാൽ തോന്നും ഇന്നവന്റെ വിവാഹം വീണ്ടും നടത്താൻ പോവാണെന്നു.

അതും പറഞ്ഞു ഞങ്ങൾ അവനെ കളിയാക്കിക്കൊണ്ടിരുന്നപ്പോൾ ആണ് ദിയ പുറത്തേക്ക് പോവാൻ റെഡി ആയി ഇറങ്ങി വന്നത്. “ആഹാ നീ ഇത്ര പെട്ടന്ന് റെഡി ആയോ?… പതിനൊന്നു മണിക്ക് ഇറങ്ങാം എന്നല്ലേ പറഞ്ഞത് ” “അതേ കിച്ചൂവേട്ടാ…..ഈ യാത്ര നമുക്ക് മറ്റൊരു ദിവസം ആക്കാം.ഇപ്പോൾ എനിക്ക് അത്യാവശ്യമായി ഒന്ന് പുറത്ത് പോണം.” “ഇപ്പോൾ പെട്ടന്ന് എന്താ ഇത്ര അത്യാവശ്യം?ഇതുവരെ ഒന്നും പറഞ്ഞ് കേട്ടില്ലല്ലോ? ” “അതു പിന്നേ പ്രോജക്ടിന് ആവശ്യമുള്ള കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു.ഇപ്പഴാണ് എന്റെ ഫ്രണ്ട് മരിയ ലിസ്റ്റ് അയച്ചു തന്നത്.അവളും ഞാനും സെയിം ഗ്രൂപ്പ്‌ ആണ്. ” “ഇതൊക്കെ ബാംഗ്ലൂർ ചെന്നിട്ടു ചെയ്യുന്നതല്ലേ നല്ലത്? ”

“അതേ എങ്കിലും ഇവിടെ ഇത്തിരൂടി ചീപ്പ്‌ റേറ്റിൽ സാധനം കിട്ടുമെന്ന് കേട്ടു.പിന്നേ പ്രൊജക്റ്റ്‌ ഗ്രൂപ്പ്‌ ലീഡ് ചെയ്യുന്നത് ഞാനാണ് അതുകൊണ്ട് ഒഴിഞ്ഞു മാറാൻ പറ്റില്ല. ” “മ്മ്മ്…. ശെരി.എങ്കിൽ നീ നില്ക്കു ഞാനും കൂടി വരാം. ” “വേണ്ട കിച്ചുവേട്ടാ….എന്റെ കൂടെ വന്നാൽ കിച്ചുവേട്ടന് നല്ല ബോറടിയാവും.ഞാൻ ചിലപ്പോൾ കുറച്ച് ലേറ്റ് ആവും. എന്നെ തല്ക്കാലം ആ ജംഗ്ഷൻ വരെ ഒന്ന് വിട്ടു തന്നാൽ മതി. ” “മ്മ്മ് ” ദിയയോട് അമർത്തി മൂളി നടന്നു പോകുന്ന കിച്ചുവിനെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ചിരി വന്നു.ഒരു ഭർത്താവിന്റെ അധികാരത്തിൽ അവൻ സംസാരിക്കുന്നത് കണ്ടപ്പോൾ നോക്കി നിന്നുപോയി. എന്നാൽ അതേ സമയം അത്രയും ഗൗരവം അവന് ചേരില്ലെന്നു തോന്നി.

ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു കാറിന്റെ കീയുമായി പെട്ടന്ന് കിച്ചു വന്നു.എല്ലാവരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി.ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ കിച്ചു ദിയയെ വിട്ടു കൊടുത്തു തിരിച്ചെത്തി.കയ്യിൽ നിറയെ കവറുകളുമായി കയറി വരുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ബര്ത്ഡേ പ്രമാണിച്ച് ചെറിയ ഷോപ്പിംഗ് കഴിഞ്ഞുള്ള വരവാണെന്നു. ” “എന്റെ ഏട്ടത്തി എന്തൊരു തിരക്കാണെന്നോ റോഡിലൊക്കെ.ഇന്ന് വൈകുന്നേരം ഒരു ഷോപ്പിന്റെ ഇനോഗ്രേഷന് ഏതോ ഫിലിം സ്റ്റാർ വരുന്നുണ്ട്.അതിന് രാവിലെ മുതലേ ആരാധകരൊക്കെ റോഡിൽ തപസ്സിരിപ്പാണ്. ” “എങ്കിൽ പിന്നേ ദിയയോട് നാളെ പോവാമെന്നു പറഞ്ഞൂടായിരുന്നോ? ”

“ഞാൻ പറഞ്ഞതാ… പക്ഷെ നാളെ സൺ‌ഡേ അല്ലേ? ചിലപ്പോൾ കടകളൊന്നും തുറന്നില്ലെന്നു വരും.അപ്പോൾ പിന്നേ അവൾ പോയിട്ട് വരട്ടെ എന്ന്‌ ഞാനും കരുതി.ഒരു കണക്കിന് അത് നന്നായി അവളുടെ കൂടെ പോയാലും ഉറപ്പായിട്ടും എന്റെ മനസ്സ് ഇവിടെ എന്തായി എന്നുള്ള ആകാംഷയിലായിരിക്കും.ഇതിപ്പോൾ രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്നപോലെ ആയില്ലേ ” “പക്ഷെ കിച്ചു ഒരു പ്രശ്നം ഉണ്ട് ദിയ ചിലപ്പോൾ നേരെത്തെ വന്നാൽ സർപ്രൈസ് കുളമാകും. ” “അത് ഞാനും ഓർത്തു ഏട്ടത്തി. അവളുടെ ഷോപ്പിംഗ് കഴിഞ്ഞ് എന്നെ വിളിക്കാൻ പറഞ്ഞിട്ടുണ്ട്.ഞാൻ ചെന്ന് പിക്ക് ചെയ്തോളാം.

” അത്രയും പറഞ്ഞ് അവനും ഞങ്ങളോടൊപ്പം കൂടി.എല്ലാരും കൂടി ഒത്തുപിടിച്ചതോടെ എല്ലാം വളരെ വേഗത്തിൽ തീർക്കാൻ കഴിഞ്ഞു. **** ക്രിസ്റ്റി വിളിച്ചു പറഞ്ഞത് പ്രകാരം സിറ്റിയിലെ ഏറ്റവും വലിയ ഹോട്ടൽ ആയ ബ്ലൂ ഡയമണ്ടിലേക്ക് ഓട്ടോയിൽ ദിയ ചെന്നിറങ്ങി.സിറ്റിയിൽ ആകെ ബ്ലോക്ക്‌ ആയത് കൊണ്ട് ഇത്തിരി അധികം ലേറ്റ് ആയിട്ടാണ് അവിടേക്ക് ചെന്നത്.അവൻ വിളിച്ചു പറഞ്ഞത് പ്രകാരം അവന്റെ പേര് പറഞ്ഞപ്പോൾ തന്നെ റിസപ്ഷൻ ബോയ് എന്നെ തിരിച്ചറിഞ്ഞു.അയാൾ തന്നെ ആനയിച്ചത് മുകളിലെ നിലയിലുള്ള പാർട്ടി ഹാളിലേക്കായിരുന്നു.മുകളിലേക്ക് ലിഫ്റ്റിൽ പോകുന്ന വഴി കഴുത്തിലുള്ള താലി ഊരി ബാഗിൽ വച്ചു.സിന്ദൂരവും കർചീഫ് ഉപയോഗിച്ച് മായ്ച്ചു കളഞ്ഞു.

റിസപ്ഷൻ ബോയ് അത് ശ്രദ്ധിച്ചെങ്കിലും താൻ അതത്ര കാര്യമാക്കിയില്ല.അല്ലെങ്കിൽ തന്നെ ഇന്നലെ പെട്ടന്ന് നാട്ടിലേക്ക് വന്നത് ക്രിസ്റ്റിയ്ക്കു ഇഷ്ടമായിട്ടില്ല.അതിന് ഇന്നലെ തന്നെ ഒരു വഴക്ക് കഴിഞ്ഞതേ ഉള്ളൂ.അതിന്റെ കൂടെ ഇന്ന് ലേറ്റ് ആയി ചെല്ലുന്നതിനു എന്തായാലും വഴക്ക് കേൾക്കാം.കൂടെ താലിയും സിന്ദൂരവും കൂടി കണ്ടാൽ പിന്നേ പറയേണ്ടി വരില്ല.പാർട്ടി ഹാളിന്റെ വാതിലിനു അരികിൽ വരെ വന്ന് റിസപ്ഷൻ ബോയ് തിരിച്ചു പോയി.ഹാളിലേക്ക് കടന്നതും ആകെ ഇരുട്ടായിരുന്നു.പെട്ടന്ന് ആകെ മൊത്തം ലൈറ്റ് തെളിഞ്ഞു ബാക്ക്ഗ്രൗണ്ടിൽ ബർത്തഡേ സോങ് മുഴങ്ങി.

പല നിറത്തിലുള്ള ബലൂണുകളുടെ ഇടയിൽ തന്റെ പേരെഴുതിയ വലിയ കേക്ക് കാണാം.പുറകിൽ നിന്നു രണ്ടു കൈകൾ ഇടുപ്പിൽ മുറുകിയപ്പോൾ തിരിഞ്ഞു നോക്കാതെ തന്നെ ആളെ പിടികിട്ടി.പിന്നിലേക്ക് വലിച്ചടുപ്പിച്ചു ചെവിയോരത്തായി മുഖ അടുപ്പിച്ചു ജന്മദിനാശംസകൾ നേരുമ്പോൾ ആ ശ്വാസം പിന്കഴുത്തിൽ പതിച്ചു അവളൊന്നു പുളഞ്ഞു.തിരിഞ്ഞു നിന്ന് “താങ്ക് യു ” പറയുമ്പോളേക്കും ആള് ഇത്തിരി ഗൗരവത്തിൽ മാറി നിന്നു. “സോറി ക്രിസ്റ്റി…. സിറ്റിയിൽ ആകെ ബ്ലോക്ക്‌ ആണ്.അതാണ് ലേറ്റ് ആയത്. ” “മ്മ്മ്…..its ഓക്കേ…. ” “നീ എന്തിനാ ഒരു സൂചന പോലും തരാതെ നാട്ടിലേക്കു വന്നത്.ഞാൻ ഇതിലും ഗംഭീരമായി അവിടെ ഒരു പാർട്ടി അറേഞ്ച് ചെയ്തതായിരുന്നു.അവസാനം എല്ലാം ക്യാൻസൽ ചെയ്യേണ്ടി വന്നു. ”

“അത് വേറൊന്നും കൊണ്ടല്ല….അന്ന് കല്യാണം കഴിഞ്ഞതിൽ പിന്നേ ഇങ്ങോട്ട് വന്നിട്ടില്ലല്ലോ. ദിവസവും വിളിച്ചു പരാതി തന്നെയായിരുന്നു.പിന്നേ കിച്ചുവും ഈ വീക് വന്നേ പറ്റുള്ളൂ എന്ന്‌ അറത്തു മുറിച്ചു പറഞ്ഞപ്പോൾ പിന്നേ ഒഴിവാക്കാൻ പറ്റിയില്ല. ” “ആഹ് അതു തന്നെ കാര്യം.ഒരു താലിയുടെ ബന്ധം വന്നതോടെ എന്നേക്കാൾ വില അവന് കൊടുത്തു തുടങ്ങി. ” “ക്രിസ്റ്റി പ്ലീസ്….. നല്ലൊരു ദിവസമായിട്ടു നമ്മൾ ഇങ്ങനെ വഴക്കിടണോ??? ” “എന്നിട്ട്….നിനക്ക് നിന്റെ ഭർത്താവ് ഗിഫ്റ്റ് ഒന്നും തന്നില്ലേ ” “എവിടെ….. അവിടെ ആർക്കും ഇങ്ങനൊരു കാര്യം ഓർമയുണ്ടെന്നു കൂടി തോന്നുന്നില്ല. ” “മ്മ്…. ” “ഈ തവണ നമ്മുടെ ഗ്യാങ്ങിനെ ഒക്കെ മിസ്സ് ചെയ്യും അല്ലേ? ബാംഗ്ലൂർ ആയിരുന്നെങ്കിൽ അടിച്ച് പൊളിക്കായിരുന്നു. ”

“അവന്മാരൊക്കെ എത്തിയിട്ടുണ്ട്. ” “റിയലി….. എന്നിട്ടെവിടെ? ” “റൂമിൽ ഉണ്ട്. ” “ആദ്യം നമുക്ക് ഇത്തിരി പ്രൈവസി തന്ന് മാറി നിൽക്കുന്നതാ….. ഞാൻ വിളിക്കാം.എന്നിട്ട് കേക്ക് കട്ട്‌ ചെയ്യാം. ” ക്രിസ്റ്റി ഫ്രണ്ട്‌സിനെ വിളിക്കുമ്പോൾ ഹാളിലെ ഒരുക്കങ്ങൾ ഒക്കെ നോക്കി കാണുകയായിരുന്നു ദിയ.അധികം വൈകാതെ തന്നെ എല്ലാവരും ഇടിച്ചു കയറി ഹാളിലേക്കെത്തി.ആശംസകൾ കൊണ്ടും ഉപഹാരങ്ങൾ കൊണ്ടും അവർ ദിയയെ പൊതിഞ്ഞു.കേക്ക് കട്ടിങ് കഴിഞ്ഞു ഒരു വലിയ പൊതി ക്രിസ്റ്റി ദിയയെ ഏൽപ്പിച്ചു. “നിന്റെ പപ്പയും ചാച്ചനും കൂടി ഏൽപ്പിച്ചതാ… bday ഗിഫ്റ്റ്.തുറന്ന് നോക്ക് ”

“അതൊക്കെ തുറന്ന് നോക്കാം.. അതിന് മുൻപ് നീ എനിക്കെന്താ തരാൻ പോവുന്നത്? ” കൈ രണ്ടും കെട്ടി കുറുമ്പൊടെ ചോദിച്ച ദിയയ്‌ക്കു നേരെ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞ് ബോക്സ്‌ എടുത്ത് അവൻ സമ്മാനിച്ചു.വളരെ ആകാംഷയോടെ അതു തുറന്നു നോക്കിയ അവളുടെ കണ്ണുകൾ തിളങ്ങി.വളരെ മനോഹരമായ ഒരു ഡയമണ്ട് റിംഗ് ആയിരുന്നു അത്. “ഓഹ്….ദിസ്‌ ഈസ്‌ സൊ ബ്യൂട്ടിഫുൾ….താങ്ക് യു ക്രിസ്റ്റി….താങ്ക് യു സൊ മച്ച് ” അവൻ തന്നെ ആ മോതിരം അവളുടെ വിരലിൽ അണിയിച്ചു.ആർപ്പുവിളികളോടെയും കരഘോഷങ്ങളോടെയും അവരുടെ സുഹൃത്തുക്കളും ആ സന്തോഷത്തിൽ പങ്കു ചേർന്നു.

“ഐ ലവ് യു ദിയ. ” “ഐ ലവ് യു റ്റൂ ക്രിസ്റ്റി.. ” പരസ്പരം മതിമറന്നു കെട്ടിപ്പുണർന്ന അവർക്ക് വേണ്ടി അണിയറയിൽ പ്രണയഗാനങ്ങൾ മുഴങ്ങി.നൃത്തവും ഡാൻസും പാട്ടും മദ്യവും എല്ലാം കൊണ്ടും ആ പാർട്ടി ഹരം പിടിച്ചു.താൻ നുണഞ്ഞു കൊണ്ടിരുന്ന മദ്യം ക്രിസ്റ്റി ദിയയ്‌ക്കു നേരെ നേരെ നീട്ടിയെങ്കിലും അവൾ വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.അവസാനം ക്രിസ്റ്റിയുടെ നിർബന്ധത്തിനു വഴങ്ങി ഒരു സിപ് കഴിച്ചു.കൂടുതൽ കഴിച്ചാൽ തിരിച്ചു ചെല്ലുമ്പോൾ താൻ പിടിക്കപ്പെടുമെന്നു അവൾ ഭയന്നു.

അതേ സമയം ക്രിസ്റ്റിയുടെ നിർദേശ പ്രകാരം അവരുടെ സുഹൃത്തുക്കളിലൊരാൾ ദിയയ്‌ക്കു കുടിക്കാനുള്ള ജ്യൂസിൽ വോഡ്ക മിക്സ്‌ ചെയ്യുകയായിരുന്നു.പാർട്ടിയിൽ മതിമറന്നതിനിടയിൽ ജ്യൂസിലൂടെ തന്റെയുള്ളിലേക്കു ലഹരിയെത്തുന്നത് ദിയ അറിയാതെ പോയി.അവസാനം ശരീരം കുഴഞ്ഞു ബോധം മറഞ്ഞു ക്രിസ്റ്റിയുടെ കരവലയത്തിലേക്കു വീഴുമ്പോൾ പല കണ്ണുകളും അവളുടെ ശരീരത്തെ കൊത്തിപ്പറിക്കുന്നുണ്ടായിരുന്നു. ****** അറേഞ്ച്മെൻറ്സ് ഒക്കെ ഒരു വിധം ഒതുക്കി വിശ്രമിക്കുമ്പോയാണ് ദിയയ്‌ക്കു ഗിഫ്റ്റ് ഒന്നും വാങ്ങിയില്ലല്ലോ എന്ന്‌ ഓർത്തത്‌.

H.P യോട് പറഞ്ഞപ്പോൾ ആൾക്ക് അത്യാവശ്യമായി എന്തോ കാൾ വരാനുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു.കാർഡ് എന്നെ ഏൽപ്പിച്ചു ഞാൻ തന്നെ പോയി ഇഷ്ടമുള്ളത് എന്തായാലും വാങ്ങാൻ പറഞ്ഞു.അങ്ങനെ വേഗം തന്നെ റെഡി ആയി ഒരു ഓട്ടോ പിടിച്ചു ടൗണിൽ എത്തി.ടൗണിൽ തിരക്കായതു കൊണ്ട് എന്റെ സ്കൂട്ടറുമെടുത്തു കിച്ചു പുറത്തെവിടെയോ പോയിരുന്നു.ദിയയ്‌ക്കു എന്ത് ഗിഫ്റ്റ് വാങ്ങും എന്നൊരു കൺഫ്യൂഷൻ ഉണ്ടായെങ്കിലും ടൗണിലെ ബ്ലോക്ക്‌ കാരണം അധിക ദൂരം പോവാൻ കഴിയാത്തതു കൊണ്ട്‌ ഒരു സാരീ വാങ്ങാം എന്ന്‌ തീരുമാനിച്ചു.അങ്ങനെ വലിയൊരു ഷോപ്പിൽ കയറി കുറേ നേരം കഷ്ട്ടപ്പെട്ടു തിരഞ്ഞു അവളുടെ ഇഷ്ട നിറമായ പിങ്കിൽ നിറയെ സ്റ്റോൺ വർക്ക്‌ ചെയ്ത ഒരു സാരീ സെലക്ട്‌ ചെയ്തു.

അതിനിടയിലാണ് അപ്രതീക്ഷിതമായി സച്ചുവിന്റെ കാൾ വരുന്നത്.കാൾ അറ്റൻഡ് ചെയ്തപ്പോൾ ഞാൻ ഇപ്പോൾ എവിടെയുണ്ടെന്ന ചോദ്യം വന്നു.സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ ഒന്നും പറയാതെ കാൾ കട്ട്‌ ചെയ്തു.തിരിച്ചു ട്രൈ ചെയ്‌തെങ്കിലും കാൾ കട്ട്‌ ആക്കികളഞ്ഞു.സാരീയുടെ ബില്ല് പേ ചെയ്ത് കടയുടെ പുറത്തോട്ട് ഇറങ്ങിയപ്പോൾ ബൈക്കിൽ ചാരി കയ്യും കെട്ടി എന്നെ നോക്കി ചിരിച്ചു നിൽക്കുന്ന ആളെ കണ്ട് ഞാൻ ശെരിക്കും ഞെട്ടി…..തുടരും…..

ഹരി ചന്ദനം: ഭാഗം 32

Share this story