നിനക്കായ് : ഭാഗം 22

നിനക്കായ് : ഭാഗം 22

എഴുത്തുകാരി: ഫാത്തിമ അലി

അലക്സിന്റെ ബുള്ളറ്റിന് എന്തോ പ്രശ്നം കാരണം നന്നാക്കാൻ കൊടുത്തിരുന്നു… അത് വാങ്ങിച്ച് തിരിച്ച് ‘കളത്തിങ്കലേക്ക്’ ചെന്നപ്പോഴാണ് പോർച്ചിൽ ഒരു ബുള്ളറ്റ് നിർത്തിയിട്ടിരിക്കുന്നത് അവൻ കണ്ടത്…. ആദ്യം ഒന്ന് സംശയിച്ചെങ്കിലും അന്നമ്മയുടെതാണ് അതെന്ന് അവന് മനസ്സിലായി… ഹാളിൽ ആരെയും കാണാത്തത് കൊണ്ടാണ് ഉറക്കെ ശോശാമ്മേടത്തിയെ വിളിച്ചത്… “ചേടത്തീ…” പുറത്ത് നിന്നും അലക്സിന്റെ ശബ്ദം കേട്ടതും അന്നമ്മയുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞ് പോയി… “കർത്താവേ….ചെകുത്താൻ….” അന്നമ്മ എന്ത് ചെയ്യണം എന്നറിയാതെ ചുറ്റിലും കണ്ണോടിച്ചു..

റൂമിന് അടുത്തേക്ക് വരുന്ന അവന്റെ കാലടി ശബ്ദം കേട്ട് അവളുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു…. വേഗം കൈയിലുള്ള ഷർട്ട് തോളിലൂടെ ഇട്ടിരുന്ന ബാഗിന്റെ സിബ് ഓപ്പൺ ചെയ്ത് അതിലേക്ക് താഴ്ത്തി ശ്വാസം വലിച്ച് വിട്ടു…. ആരുടെയും മറുപടിയൊന്നും കാണാഞ്ഞതും അവൻ അവരെല്ലാം പുറത്തെവിടെയെങ്കിലും ആവുമെന്ന് കരുതി റൂമിനടുത്തേക്ക് നടന്നു… ഡോറ് തുറക്കുന്ന ശബ്ദം കേട്ടതും അന്നമ്മ തിരിഞ്ഞ് അവന് മുഖാമുഖം ആയി നിന്നു…. “ടീ….നീ…നീ എന്താ എന്റെ റൂമിൽ…?” അലക്സ് ഡോറ് തുറന്നതും പുഞ്ചിരിയോടെ തന്നെ നോക്കുന്ന അന്നമ്മയെ കണ്ട് ഒന്ന് അമ്പരന്നു….

ഞൊടിയിൽ ദേഷ്യം മുഖത്തണിഞ്ഞ് റൂമിലേക്ക് കയറി നിന്ന് അവൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു… “ഹാ…എന്നതാ ചെകുത്താനേ…നിങ്ങളുടെ റൂമെന്ന് പറഞ്ഞാ എന്റെയും കൂടി അല്ലേ…?” തള്ളവിരൽ കടിച്ച് കൊണ്ട് നാണത്തോടെയുള്ള അവളുടെ സംസാരം കേട്ട് അലക്സ് തറഞ്ഞ് നിന്ന് പോയി… “ടീ….” “ഹാ ചെകുത്താനേ ഒന്ന് പതുക്കെ…വല്യമ്മച്ചിയും ശോശാമ്മ ഏടത്തിയും പേടിച്ച് പോകും….” അലക്സിന്റെ ഉച്ചത്തിലുള്ള സംസാരത്തെ തടയിട്ട് കൊണ്ട് അന്നമ്മ പറഞ്ഞതും അവൻ വേഗം ചെന്ന് ഡോർ അടച്ച് ലോക്ക് ചെയ്തു… അവനിൽ നിന്ന് അങ്ങനെ ഒരു നീക്കം അന്നമ്മ പ്രതീക്ഷിച്ചിരുന്നില്ല… മിഴിച്ച് നിൽക്കുന്ന അവളുടെ തോളിൽ ഇരു കൈകളും ചേർത്ത് അന്നമ്മയെ ചുവരിലേക്ക് അടുപ്പിച്ച് നിർത്തി….

ഒരു നിമിഷം പതറിയെങ്കിലും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ തന്നെ അവൾ അലക്സിന്റെ കണ്ണുകളിലേക്ക് നോക്കി… “നീ എന്താ ടീ എന്നെ കുറിച്ച് കരുതിയത്….നിന്റെ എന്ത് തോന്നിവാസവും എന്റടുത്ത് നടക്കുമെന്ന് ഒരു ധാരണ നിനക്കുണ്ടെങ്കിൽ അതങ്ങ് മാറ്റിയേക്ക്….ഇത്രയും കാലം ഞാൻ ക്ഷമിച്ചത് സാമിനെ കുറിച്ച് ഓർത്തിട്ട് മാത്രം ആണ്…. ഇനിയും ഇതുപോലെ എന്റെ മുന്നിൽ വന്ന് നിന്നാൽ ഞാൻ ആരാണെന്ന് നീ അറിയും….കേട്ടോ ടീ പുല്ലേ….” അവന്റെ ബലിഷ്ടമായി കൈകളാൽ അന്നമ്മയുടെ ഇരു തോളിൽ മുറുകെ അമർത്തുമ്പോഴും അവൾക്ക് നന്നായി വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു….

പക്ഷേ അപ്പോഴൊന്നും അവനെ തടയാനോ പിടിച്ച് മാറ്റാനോ ശ്രമിക്കാതെ അന്നമ്മ അലക്സിന്റെ കണ്ണുകളിലേക്ക് ഇമ ചിമ്മാതെ നോക്കിക്കൊണ്ടിരുന്നു…. “ഇച്ചായാ…..” അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തന്നെ ആർദ്രമായ സ്വരത്തോടെ അവൾ വിളിച്ചതും അലക്സിന്റെ മുഖത്ത് പല പല ഭാവങ്ങളും മിന്നി മറിഞ്ഞു…. തന്റെ തോളിൽ മുറുകിയിരുന്ന കൈകളുടെ മുറുക്കം കുറഞ്ഞ് വരുന്നത് അവൾ അറിഞ്ഞു… അന്നമ്മ അവളുടെ ഇരുകൈകളാലും അവന്റെ മുഖം കോരിയെടുക്കാൻ ശ്രമിച്ചെങ്കിലും അത് തടഞ്ഞെന്ന പോലെ അലക്സ് മുഖം വെട്ടി തിരിച്ചു… “അന്ന…പ്ലീസ്…എനിക്ക് തന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല…. അത് എത്ര തവണ നിന്നോട് ഞാൻ പറഞ്ഞതാണ്…..

പിന്നെയും നീ എന്തിനാ എന്നെ ഇങ്ങനെ ഡിസ്റ്റർബ് ചെയ്യുന്നത്….?” അന്നമ്മയുടെ അടുത്ത് നിന്നും വിട്ട് മാറി നിന്ന് അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അലക്സ് ചോദിച്ചു…. “ശരി…എന്നെ ഇഷ്ടപ്പെടാൻ പറ്റില്ലെന്ന് പറഞ്ഞു….പക്ഷേ അതിന്റെ കാരണം എന്താണ്….? എന്തിനാ വേണ്ടിയാ എന്നെ അവോയ്ഡ് ചെയ്യുന്നത്….? ഈ മനസ്സിൽ ഇപ്പോഴും ശ്രുതിചേച്ചി ആണോ….?അത് കൊണ്ടാണോ എന്നെ ഒഴിവാക്കുന്നത്….?” “അന്ന…..” അലക്സിന്റെ അലർച്ച കേട്ടതിന് ശേഷമാണ് താനെന്താണ് പറഞ്ഞെതെന്ന് അന്നമ്മക്ക് ബോധ്യം വന്നത്…. അവൾ അവനടുത്തേക്ക് പോവാൻ ഒരുങ്ങിയതും ബെഡ് ടേബിളിന് മുകളിൽ വെച്ചിരുന്ന ലാംപ് ശക്തിയിൽ എടുത്ത് നിലത്തേക്കെറിഞ്ഞു….

ലാംപ് ചിന്നഭിന്നമായത് കണ്ട് അന്നമ്മ പേടിയോടെ അലക്സിനെ നോക്കി… അവന്റെ മുഖത്തെ ഭാവം മാറുന്നതും ഞെരമ്പുകൾ വലിഞ്ഞ് മുറുകുന്നതും കണ്ട് അവൾ അവന്റെ അടുത്തേക്ക് ചെന്നു…. ഒരു ഗ്ലാസിന്റെ ചെറിയ ചീള് അവന്റെ കൈവെള്ളയിൽ ഇരിക്കുന്നതും അത് ശക്തിയായി മുറുക്കുന്നതും കണ്ട് അന്നമ്മ പേടിയോടെ തട്ടി മാറ്റാൻ ശ്രമിച്ചെങ്കിലും അലക്സിന്റെ ബലം പിടുത്തത്തിൽ അതിന് കഴിഞ്ഞില്ല…. അത് അവന്റെ കൈയിലേക്ക് തുളഞ്ഞ് കയറുന്നതിന് മുൻപ് മറ്റൊന്നും ചിന്തിക്കാതെ അലക്സിനെ ഇറുകെ പുണർന്നു…. “ഇച്ചായാ….ഒന്നൂല്ല….ഞാൻ…ഞാൻ അറിയാതെ….പ്ലീസ്….ഞാനില്ലേ ഇച്ചായന്…..എന്നും….ഞാൻ ഉണ്ടാവില്ലേ കൂടെ…..”

അവന്റെ ദേഹത്ത് അള്ളി പിടിച്ച അന്നമ്മയുടെ കണ്ണുകൾ പെയ്ത് തുടങ്ങിയിരുന്നു…. ഭ്രാന്തമായ ആവേശത്തോടെ അലക്സിന്റെ മുഖത്താകമാനം ചുംബനം കൊണ്ട് മൂടിയ അന്നമ്മ അവന്റെ മുഖം മാറിലേക്ക് പൊതിഞ്ഞ് പിടിച്ചു… പതിയെ അലക്സിന്റെ കൈയിൽ നിന്നും ആ ഗ്ലാസ് കഷ്ണം താഴേക്ക് വീണിരുന്നു….. അവന്റെ ശ്വാസോച്ഛാസം നേരയാവുന്നത് വരെ അവൾ മുടിയിൽ വിരലയോടിച്ച് കൊണ്ടിരുന്നു… പെട്ടെന്ന് ബോധം വന്നത് പോലെ അലക്സ് ഞെട്ടലോടെ അവളുടെ കൈകൾക്കുള്ളിൽ നിന്നും പിടഞ്ഞ് മാറി… “ഇച്ചായാ….” “അന്ന….പ്ലീസ്….ലിവ് മീ….” അവളിൽ നിന്നും മുഖം തിരിച്ച് നിന്ന അലക്സിനെ വേദനയോടെ നോക്കി ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ തുടച്ച് മാറ്റി…. “ഇല്ല ഇച്ചായാ….എന്തൊക്കെ പറഞ്ഞാലും…

എത്രയൊക്കെ ആട്ടിയോടിച്ചാലും ഞാനിനിയും ഈ ചെകുത്താന്റെ പിന്നാലെ വന്ന് കൊണ്ടിരിക്കും…ഈ മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ എനിക്കൊരു സ്ഥാനം ഉണ്ടെന്നുള്ള ഉറപ്പിൽ…..” അലക്സിന്റെ ചോര പൊടിഞ്ഞ കൈ പതിയെ തുടച്ച് അവിടെ അമർത്തി ചുംബിച്ച് അവനെ നോക്കി ഉറപ്പോടെ പറഞ്ഞ് കൊണ്ട് അന്നമ്മ ഡോർ തുറന്ന് വെളിയിലേക്കിറങ്ങി…. വാതിൽ പാതി ചാരിയിട്ട് മുഖം അമർത്തി തുടച്ച് ചുണ്ടിൽ പതിവായുള്ള കുസൃതി ചിരി വിരിയിച്ച് അവൾ കിച്ചണിലേക്ക് ചെന്ന് നോക്കി… അവർ വല്ലതും കേട്ട് കാണുമോ എന്നൊരു പേടിയോടെയാണ് എത്തി നോക്കിയത് എങ്കിലും വല്യമ്മച്ചിയെയും ചേടത്തിയെയും അവിടെയെങ്ങും കണ്ടില്ല….

സംശയത്തോടെ ചുറ്റിലും കണ്ണോടിച്ച് കൊണ്ട് അവൾ പിന്നാമ്പുറത്തേക്കിറങ്ങി… കിച്ചണിൽ നിന്ന് കുറച്ച് മാറി ചേടത്തിയുടെ മേൽനോട്ടത്തിൽ ഒരു പച്ചക്കറി തോട്ടം ഉണ്ടായിരുന്നു… “വല്യമ്മച്ചീ…..” “അന്നക്കുട്ടീ…..ഇവിടെ…..” മുറ്റത്തേക്ക് ഇറങ്ങുന്ന വരാന്തയുടെ അങ്ങേ അറ്റത്ത് നിന്നും വല്യമ്മച്ചിയുടെ ശബ്ദം കേട്ട് അങ്ങോട്ട് ചെന്നു…. ശോശാമ്മ മുറ്റത്ത് ഒരു ഷീറ്റ് വിരിച്ച് നല്ല പഴുത്ത ചക്ക വെട്ടി മുറിക്കുകയായിരുന്നു….. വല്യമ്മച്ചി വരാന്തയിൽ വീൽച്ചെയറിൽ ഇരുന്നു അവരോട് എന്തൊക്കെയോ നിർദേശം കൊടുക്കുന്നുണ്ട്… “ഹായ്….ചക്കപ്പഴം….” അന്നമ്മ ഓടി വല്യമ്മച്ചിയുടെ തൊട്ട് താഴെ ചെന്നിരുന്നതും പ്ലേറ്റിൽ പിഴുത് വെച്ചിരുന്ന ചുളയെടുത്ത് അവളുടെ നേരെ നീട്ടി…

“ഉഫ്…എന്നാ ഒരു സ്വാദാ….” “അമ്മച്ചീ….” അകത്ത് നിന്നും അലക്സിന്റെ സൗണ്ട് കേട്ടതും അന്നമ്മ കഴിപ്പ് നിർത്തി ഇടം കണ്ണിട്ട് അങ്ങോട്ട് നോക്കി… “ദാ…ഇവിടെ വാ….” വല്യമ്മച്ചി കൈ പൊക്കി മാടി വിളിച്ചതും അവൻ അവരുടെ അടുത്ത് ചെന്ന് അന്നമ്മ ഇരിക്കുന്നതിന്റെ മറുവശത്ത് വല്യമ്മച്ചിയുടെ തൊട്ട് താഴെ ആയി വരാന്തയിൽ ഇരുന്നു… തന്റെ നേർക്ക് ഒരു നോട്ടം പോലും അവൻ സമ്മാനിക്കുന്നില്ലെന്ന് അറിഞ്ഞതും അന്നമ്മയുടെ മുഖം വാടി… “നല്ല തലവേദന എടുക്കുന്നു….കാപ്പി എടുക്കാമോ ചേടത്തീ…” വല്യമ്മച്ചിയുടെ മടിയിലേക്ക് തലവെച്ച് കിടന്ന് കൊണ്ട് അലക്സ് ചോദിച്ചു…. “അയ്യോ മോനേ..കൈ അപ്പടി അഴുക്കാണല്ലോ….” “സാരമില്ല ചേടത്തീ…ഞാൻ എടുത്ത് കൊടുത്തോളാം…” കേട്ടപാതി അന്നമ്മ എഴുന്നേറ്റ് കിച്ചണിലേക്ക് പോവാൻ ഒരുങ്ങി…

“വേണ്ട ചേടത്തീ…വല്യ പ്രശ്നം ഒന്നും ഇല്ല…ഞാൻ പോവുന്ന വഴിക്ക് എവിടുന്നെങ്കിലും കുടിച്ചോളാം….” ആരെയും ഒന്നും പറയാൻ സമ്മതിക്കാതെ അലക്സ് വേഖം എഴുന്നേറ്റ് മുറ്റത്തൂടെ നടന്നു… “ഇവന്റെ ഒരു കാര്യം…വല്യമ്മച്ചീടെ മോള് കഴിക്ക്….” അവർ അന്നമ്മയുടെ തലയിൽ സ്നേഹത്തോടെ തലോടി പറഞ്ഞെങ്കിലും അവൾക്ക് കഴിക്കാൻ കഴിഞ്ഞില്ല…. വേഗം തന്നെ തിരിച്ച് പോരാൻ നോക്കിയെങ്കിലും വല്യമ്ച്ചിയുടെ നിർബന്ധം കാരണം കുറച്ച് സമയംകൂടെ അവിടെ ചിലവഴിച്ചാണ് അന്നമ്മ വീട്ടിലേക്ക് പോയത്…. **** ശ്രീ ബസ് ഇറങ്ങി ഷേർളിയുടെ വീട്ടിലേക്ക് നടന്നു… ഉമ്മറത്ത് തന്നെ തോമസും ഷേർളിയും ഉമ്മറത്ത് തന്നെ ഓരോന്ന് സംസാരിച്ച് ഇരിപ്പുണ്ടായിരുന്നു…. “ആഹാ…മോള് നേരത്തെ ആണല്ലോ…ഫസ്റ്റ് ഡേ ആയിട്ടാവും അല്ലേ…?” “അതേ ആന്റീ…”

“മോള് ചെന്ന് ഫ്രഷ് ആയി വാ…ആന്റി ചായ എടുത്ത് വെക്കാം….” ഷേർളിയെ നോക്കി തലയാട്ടിക്കൊണ്ട് ശ്രീ അകത്തേക്ക് ചെന്നു…. റൂമിൽ ചെന്ന് ഫ്രഷ് ആയി താഴെ എത്തിയതും ഉമ്മറത്ത് ആരുടെയോ ഉറക്കെയുള്ള സംസാരം കേട്ട് അവൾ വാതിൽക്കലേക്ക് ചെന്ന് എത്തി നോക്കി…. തിണ്ണയിൽ ഇരുന്ന് ഷേർളിയോടും തോമസിനോടും എന്തോ പറഞ്ഞ് ചിരിക്കുന്ന അന്നമ്മയെ കണ്ടതും ശ്രീയുടെ കണ്ണുകൾ വികസിച്ച് വന്നു… **** പുലിക്കാട്ടിൽ എത്തി ബുള്ളറ്റ് പോർച്ചിൽ നിർത്തി ഇറങ്ങിയപ്പോഴാണ് അന്നമ്മ ഷേർളിയെയും തോമസിനെയും കാണുന്നത്… “ഓയ്…ആന്റിയേ…എന്നതാ രണ്ടാളും കൂടെ പറഞ്ഞ് ചിരിക്കുന്നത്…?” “ഹാ…അന്നക്കുട്ടീ…ഇങ്ങ് വന്നേ…” ഷേർളി വിളിച്ചതും അവർ സൈഡിലൂടെയുള്ള ഗേറ്റ് വഴി അപ്പുറത്തേക്ക് ചെന്ന് തിണ്ണയിൽ ഇരുന്നു…

അവരോട് ഓരോന്ന് സംസാരിച്ച് ഇരുന്നപ്പോഴാണ് അന്നമ്മയുടെ കണ്ണുകൾ വാതിൽക്കലേക്ക് നീണ്ടത്… വിടർന്ന മിഴികളോടെ അവളെ നോക്കുന്ന ശ്രീയെ കണ്ടതും അന്നമ്മ വിശ്വാസം വരാതെ നോക്കി… “ദച്ചൂ….നീ…..ഇവിടെ…?” അന്നമ്മയുടെ സ്വരത്തിൽ സന്തോഷം നിറഞ്ഞിരുന്നു… “അന്നമോൾക്ക് ശ്രീയെ അറിയുവോ…?” “ദേ ഇന്ന് പരിചയപ്പെട്ടതാണ്…ഞങ്ങൾ ഒരു പിജിക്ക് ഒരുമിച്ചാ..” “ആഹാ…” “അല്ല ടീ പെണ്ണേ…നീ എങ്ങനെ ഇവിടെ….?” “ശ്രീക്കുട്ടി ആനിമോളുടെ ഫ്രണ്ട് ആണ് കൊച്ചേ….” ഷേർളി ശ്രീയെ കണ്ടതും അവരുടെ വീട്ടിലേക്ക് കൂട്ടിയതിനെ കുറിച്ചും എല്ലാം അന്നമ്മയോട് പറഞ്ഞു… “ശ്ശെടാ….അപ്പോ ഒന്ന് രണ്ട് ദിവസായി അല്ലേ നീ ഇവിടെ… ഞാൻ കാണുന്നത് ഇന്നും…”

“അന്നമ്മോ….” അന്നമ്മയുടെ ബുള്ളറ്റിന്റെ സൗണ്ട് കേട്ട് ഉമ്മറത്തേക്ക് വന്ന് നോക്കിയതായിരുന്നു റീന… “ആ…ദാ വരുന്നു മമ്മാ….ദച്ചൂസേ…ദേ ആ കാണുന്നതാ എന്റെ വീട്….വാ…എന്റെ വീട്ടുകാരെ ഒന്ന് പരിചയപ്പെടാം…” അന്നമ്മ പുലിക്കാട്ടിലേക്ക് ചൂണ്ടിക്കാണിച്ച് കൊണ്ട് ശ്രീയോട് പറഞ്ഞു… “ഇപ്പോ ഇല്ലെടാ…നല്ല തലവേദന എടുക്കുന്നു….പിന്നെ ഒരു ദിവസം വരാട്ടോ….” “മ്മ്…വയ്യെങ്കിൽ കിടന്നോ….ഇന്നൊരു ദിവസത്തേക്ക് മാത്രം…പിന്നെ ഒരു എക്സക്യൂസും എന്റടുത്ത് നടക്കില്ലേ..” അന്നമ്മ കെറുവോടെ പറഞ്ഞതും ശ്രീ പുഞ്ചിച്ച് കൊണ്ട് തലയാട്ടി…. അന്നമ്മ ടാറ്റാ കൊടുത്ത് തിരികെ പുലിക്കാട്ടിലേക്ക് ചെന്നതും ഇടുപ്പിൽ കൈ കുത്തി റീന നോക്കുന്നുണ്ടായിരുന്നു…

“എന്നതാ എന്റെ റീനക്കൊച്ചേ ഇങ്ങനെ നോക്കുന്നത്….?” “എന്ത് കോലമാ കൊച്ചേ ഇത്….മുടിയൊക്കെ പാറി പറന്ന്…നിനക്ക് ഫസ്റ്റ് ഡേ എങ്കിലും അടക്കവും ഒതുക്കവും ഉള്ള ഡ്രസ്സ് ഇട്ട് പൊയ്ക്കൂടേ….” “ദേ….മമ്മാ….” “ഓ…ഞാനൊന്നും പറഞ്ഞില്ലേ…?” “ഈ ഡയലോഗ് ഞാൻ രാവിലെ പ്രതീക്ഷിച്ചതാണല്ലോ…. എന്നാ പറ്റി…പറയാൻ മറന്നതാണോ….” റീനയുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചതും അവരത് കെറുവോടെ തട്ടി മാറ്റി… റീനയുടെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്ത് അന്നമ്മ റൂമിലേക്ക് ചെന്ന് വേഗം കുളിച്ച് താഴേക്കിറങ്ങി…. റീന കൊടുത്ത ചായയും കടിയും കഴിച്ച് പുറത്തേക്ക് ഇറങ്ങിയ അന്നമ്മയുടെ ഫോൺ റിങ് ചെയ്തതും അവൾ ഓടി ചെന്ന് അതെടുത്ത് നോക്കി…. സാമിന്റെ പിക്ക്ചർ കണ്ടതു അവൾ പുഞ്ചിരിയോടെ ആൻസർ ബട്ടൺ അമർത്തി ചെവിയിലേക്ക് വെച്ചു…..തുടരും

നിനക്കായ് : ഭാഗം 21

Share this story