പ്രണയവസന്തം : ഭാഗം 9

പ്രണയവസന്തം : ഭാഗം 9

എഴുത്തുകാരി: റിൻസി പ്രിൻസ്‌

താഴ്ന്ന അവളുടെ മുഖത്തിലെ താടിതുമ്പ് അവന്റെ കൈവിരലിനാൽ പിടിച്ചുയർത്തി. അവനു നേരെ നിർത്തി, അവൻ അവളുടെ മുഖത്തേക്ക് നോക്കി, “നീ വിചാരിക്കുന്നത് പോലെ എല്ലാ പെണ്ണുങ്ങളോടും ഞാൻ പറയുന്ന നമ്പർ ഒന്നും അല്ല ഇത്…, ഒരുപാട് പേരെ കണ്ടിട്ടുണ്ട്… ഒരുപാട് പേരോട് തമാശക്ക് പ്രേമം കാണിച്ചിട്ടുണ്ട്, പക്ഷെ ആരുടേയും ശരീരത്തിൽ തൊട്ടിട്ടില്ല…. കാരണം അതൊക്കെ അവർക്കും എനിക്കും തമാശ ആയിരുന്നു എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ്…. പക്ഷേ നീ എനിക്ക് അങ്ങനെ അല്ല….. ഒരു പെണ്ണൊരുത്തി ആദ്യമായിട്ടാണ് ഈ ചങ്കിനകത്തേക്ക് ഇടിച്ചു കയറുന്നത്….

നിന്നോട് ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞത് നീ എൻറെ സ്വന്തമാണെന്ന് തോന്നിയതുകൊണ്ട് മാത്രം ആണ്…. എനിക്ക് അവകാശം ഉണ്ടെന്ന് തോന്നിയത് കൊണ്ട് മാത്രമാണ്….. ഒരുപാട് പെൺപിള്ളേരോട് ഇഷ്ടമൊക്കെ തോന്നിയിട്ടുണ്ടെങ്കിലും തമാശയായിട്ട് ആരോടെങ്കിലും ഒക്കെ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നുവരെ ആൽവിൻ ഒരു പെണ്ണിനെയും മുറിയിലേക്ക് ക്ഷണിച്ചിട്ടില്ല. അത്‌ മുറിയിലേക്ക് അല്ല എന്റെ ജീവിതത്തിലേക്ക് ഉള്ള ക്ഷണം ആയിരുന്നു. നീ എൻറെ ആണെന്ന് എനിക്ക് അത്രയ്ക്ക് ഉറപ്പുള്ളതുകൊണ്ടാ…, അങ്ങനെ ഒരു വാചകം എൻറെ വായിൽ നിന്ന് വീണു പോയതിൽ എനിക്ക് ഇപ്പോഴും തരിമ്പ് പോലും കുറ്റബോധമില്ല…,

പിന്നെ നീ എന്നെ അടിച്ചു അതിലും എനിക്ക് ഒരു ദേഷ്യവും ഇല്ല മറിച്ച് നിന്നോട് ഉള്ള ബഹുമാനം കൂടുയിട്ടേ ഉള്ളു…. നിൻറെ കയ്യിൽ നിന്നും ഒരെണ്ണം ഞാൻ പ്രതീക്ഷിച്ചതായിരുന്നു… ഇത്രയും പെട്ടന്ന് കിട്ടും എന്ന് ഓർത്തില്ല… അവൻ കവിൾ തലോടി കൊണ്ട് പറഞ്ഞു. ഇതൊന്നും പറഞ്ഞാൽ നീ വിശ്വസിക്കില്ല എന്നും എനിക്കറിയാം…. ഇന്നലെ അങ്ങനെ ഒരു സംഭവം അറിഞ്ഞു സംഭവിച്ചതല്ല…. നീ മുറിയിൽ വരുമ്പോൾ ഞാൻ അല്പം കഴിച്ചിരുന്നു….. അതുകൊണ്ട് ഞാൻ പെട്ടന്ന് ഉറങ്ങിപ്പോയി…. അകത്തു കിടക്കുന്ന മദ്യത്തിൻറെ ശക്തിയിലും പിന്നെ ഉള്ളിൽ എപ്പോഴോ നിന്നോട് തോന്നിയ തീവ്രമായ ഇഷ്ടത്തിന്റെ പേരിലും അത് സംഭവിച്ചു പോയതാ…. മനപ്പൂർവം വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ല…..

“ഇഷ്ടമാണ് എനിക്ക് നിന്നെ…. കെട്ടിക്കൂടെ കൂട്ടിക്കോട്ടെ ഞാൻ….” അവൻ അത് ചോദിക്കുമ്പോഴേക്കും അവൾ അവന്റെ കൈതട്ടി മാറ്റിയിരുന്നു…. അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിടർന്നു…. “പെട്ടെന്ന് എൻറെ മുൻപിൽ അടിയറവു പറയാൻ നിനക്ക് ഒരു ബുദ്ധിമുട്ടു ഉണ്ടാകും എന്ന് എനിക്കറിയാം….. പക്ഷേ എന്നെ കാണുമ്പോൾ നിൻറെ കണ്ണിൽ ഉണ്ടാകുന്ന തിളക്കം ഞാൻ കാണുന്നുണ്ട്…. ഉയർന്നു വരുന്ന ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്ക് കേൾകാം…. എനിക്കറിയാം എവിടെയൊക്കെയോ നിൻറെ മനസ്സിൽ എന്നോട് ഒരു ഇഷ്ടം തോന്നി തുടങ്ങിയിട്ടുണ്ട്…. ” പോഡോ …….

അവൾ ദേഷ്യത്തോടെ അവനെ നോക്കി വിളിച്ചു…. ദേ ഇതാണ് അതിന്റെ ലക്ഷണം…. അവൻ ചിരിയോടെ പറഞ്ഞു… നീ എന്നെ ഇച്ചായൻ എന്ന് വിളിക്കുന്ന കാലം വിദൂരമല്ല മോളെ…. താൻ നോക്കിയിരുന്നോ ഞാൻ വിളിക്കാം…. ഞാൻ നോക്കി ഇരുന്നോളാം… പിന്നെ നിനക്ക് ഒരു വലിയ കൈയ്യടി ഞാൻ തരുന്നുണ്ട്…. എൻറെ അപ്പച്ചന്റെ ഗുഡ് ബുക്കിൽ കയറി പറ്റുക എന്ന് പറഞ്ഞാൽ അത് ചെറിയ കാര്യമൊന്നുമല്ല…. ആർക്കും നടക്കാത്ത ഒരു കാര്യം ആണ്….. ഇത്രയും കാലത്തിനിടയ്ക്ക് എനിക്ക് പോലും നടന്നിട്ടില്ല….. പക്ഷേ നീ അത് നേടി…. സമ്മതിച്ചു തന്നിരിക്കുന്നു…. അയ്യോ സാറിന്റെ സർട്ടിഫിക്കറ്റ് കിട്ടാഞ്ഞിട്ട് ഇന്ന് രാവിലെ എനിക്ക് ചോറ് ഇറങ്ങുന്നില്ലാരുന്നു…..

എന്തൊരു സാധനമാണഡി നീ…. ഒരു മനുഷ്യൻ ആത്മാർത്ഥമായിട്ട് ഒരു ഒരു കാര്യം പറയുമ്പോൾ പോലും ഇങ്ങനെ തലതെറിച്ച മറുപടി പറയാൻ നിന്നെക്കൊണ്ട് മാത്രമേ പറ്റൂ….. താൻ ഈ പിച്ചാത്തിക്ക് പണി ഉണ്ടാക്കാതെ വേഗം ഇറങ്ങി പോകാൻ നോക്ക്…. ഇല്ലെങ്കിൽ ഞാൻ എൻറെ വഴിക്ക് പോകും…. ഒരു പ്രേമം പറഞ്ഞുകൊണ്ട് വന്നിരിക്കുന്നു….. തൻറെ ഉദ്ദേശം എന്താണെന്ന് എനിക്ക് നന്നായി അറിയാം….. അതും പറഞ്ഞ് അവൾ അടുക്കളയിൽ നിന്നും ഇറങ്ങി പുറത്തേക്ക് പോയിരുന്നു…. ഒരു നിമിഷം ആൽബിൻ അവിടെത്തന്നെ നിന്നു…. അവന്റെ ഹൃദയത്തിൽ വല്ലാത്തൊരു നൊമ്പരം തോന്നിയിരുന്നു…. ആത്മാർത്ഥമായി തന്നെയാണ് ഇപ്പോൾ താൻ അവളോട് സംസാരിച്ചത്… ” അഹങ്കാരി………….!

അവൻ മനസ്സിലോർത്തു… പിറ്റേന്ന് പെരുന്നാൾ ആയതു കൊണ്ട് അന്ന് വൈകുന്നേരം കുറച്ച് സമയം അധികം നിൽക്കണമെന്ന് ക്ലാര പറഞ്ഞിരുന്നു… അവൾ അത് അനുസരിച്ച് അന്ന് വൈകുന്നേരം കുറച്ച് കൂടുതൽ സമയം വരെ നിന്നിരുന്നു…. 🌼🌼🌼🌼🌼 കോളേജ് റോഡിൽ ഇറങ്ങിയതും ലിൻസി കോളേജിലേക്ക് പോകാതെ നിന്നു….. ശേഷം ബാഗിൽ നിന്ന് ജാൻസി ഏല്പിച്ച പണം കൃത്യമായി എണ്ണിനോക്കി….. ശേഷം ആരും കാണാതെ ബാഗിൽ ഒളിപ്പിച്ചുവെച്ച പുതിയ ഒരു ടച്ച് ഫോൺ എടുത്തു ആരെയോ വിളിച്ചു….. അതിനുശേഷം അടുത്തുകണ്ട ബേക്കറിയിൽ കയറി ഇരുന്നു…. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരു ബുള്ളറ്റിൽ ഒരു ചെറുപ്പക്കാരൻ വന്നിറങ്ങി…..

അവനെ കണ്ടതും ലിൻസിയുടെ കണ്ണുകൾ വിടർന്നു….. “ബോബി…. തൻറെ സീനിയർ….. കുറച്ചു നാളുകളേ ആയിട്ടുള്ളൂ അവനുമായി അടുപ്പം തുടങ്ങിയിട്ട്…. അവൻ സമ്മാനിച്ചത് ആണ് തനിക്ക് ഈ മൊബൈൽ….. ചേച്ചിയോട് പലവട്ടം പറഞ്ഞെങ്കിലും വാങ്ങിത്തരാൻ കൂട്ടാക്കിയിരുന്നില്ല….. പഠനത്തെ ബാധിക്കുമെന്നും ഇപ്പോൾ ഫോണിൻറെ ആവശ്യമില്ലെന്നുമാണ് ചേച്ചി പറയുന്നത്….. കൂടുതൽ നിർബന്ധിക്കാൻ തൻറെ ഭയം അനുവദിച്ചില്ല….. ബോബി ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് മൊബൈൽ ഉപയോഗിക്കാൻ തുടഗിയത്….. തങ്ങൾക്ക് സംസാരിക്കാനും മെസ്സേജ് അയക്കാനും വേണ്ടിയാണ് ബോബി ഫോൺ വാങ്ങി തന്നത്…..

വീട്ടിലിരുന്ന് സംസാരിക്കാനോ മെസ്സേജ് അയക്കാൻ ഒന്നും സാധിക്കില്ല….. എങ്കിലും തക്കംനോക്കി ബാത്റൂമിൽ കയറി മറ്റും വിളിക്കാറും മെസ്സേജ് അയക്കാറും ഒക്കെ ഉണ്ടായിരുന്നു….. കൂട്ടുകാരോടും കോളേജിൽ ഉള്ളവരോടും ഒന്നുംതന്നെ വീട്ടിലെ അവസ്ഥ പറഞ്ഞിട്ടില്ലെങ്കിലും ബോബിയോട് എല്ലാം തുറന്നു പറഞ്ഞിരുന്നു….. കാരണം നാളെ ഒരു വിവാഹ ജീവിതം തുടങ്ങുമ്പോൾ ബോബി ഒന്നും അറിയാതിരിക്കാൻ പാടില്ല…. പക്ഷെ എല്ലാം കേട്ടിട്ടും ബോബിയ്ക്ക് തന്നെ ഇഷ്ടമാണ് എന്ന് തന്നെയാണ് അവൻ പറയുന്നത്….. തനിക്ക് കുറേ ചുരിദാറുകളും മറ്റും ബോബി വാങ്ങി തന്നിട്ടുണ്ട്…..

ഇതുവരെ അതൊന്നും പുറത്ത് എടുത്തിട്ടില്ല….. അതൊക്കെ ഒരു കൂട്ടുകാരിയുടെ അച്ഛൻ ഗൾഫിൽനിന്ന് കൊണ്ടുവന്നതാണ് എന്നും പറഞ്ഞ് വീട്ടിൽ കാണിക്കണം…. ഇപ്പോൾ ബോബിയ്ക്ക് ഒരു പതിനായിരം രൂപ അത്യാവശ്യമാണ്…… അവൻറെ വണ്ടിയുടെ ചില കാര്യങ്ങൾക്ക് വേണ്ടി….. വീട്ടിൽ ചോദിക്കാൻ പറ്റില്ല….. അതുകൊണ്ടാണ് അവൻ തന്നോട് പറഞ്ഞത്….. ചേച്ചിയോട് കോളേജ് ആവിശ്യം പറയാൻ പറഞ്ഞതും അവൻ തന്നെ ആണ്…. അതുകൊണ്ട് ആണ് അവൾ ചേച്ചിയുടെ അങ്ങനെ കാര്യം പറഞ്ഞത്…. ആ പണം ചേച്ചിയുടെ കയ്യിൽ നിന്നും എണ്ണി വാങ്ങുമ്പോൾ അത് ചേച്ചി എങ്ങനെ ഉണ്ടാക്കുന്നത് ആണെന്നും എത്രത്തോളം കഷ്ടപ്പാടുകൾ സഹിച്ചാണ് അത്‌ വാങ്ങിയത് എന്നും ഒന്നും ഉള്ള തിരിച്ചറിവുകൾ അവൾക്ക് ഇല്ലാരുന്നു…..

അവളുടെ കണ്ണിൽ അപ്പോൾ കാമുകന്റെ ആവിശ്യം മാത്രം ആയിരുന്നു മുഖ്യം അതിന് മുകളിൽ ആയിരുന്നില്ല ചേച്ചിയുടെ കഷ്ടപ്പാട്….. ചേച്ചി തങ്ങൾക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന വികാരങ്ങൾ ഒന്നും തന്നെ അവളിടെ മനസ്സിനെ ബാധിച്ചിരുന്നില്ല….. അവളുടെ മനസ്സിൽ അപ്പോഴും നിറഞ്ഞ പ്രണയം ആയിരുന്നു…. ആ പ്രണയത്തിന് കപടമുഖം ആണെന്ന് അറിയാതെ….. ചിരിയോടെ ബോബി അകത്തേക്ക് കടന്നുവന്നു…. അവൾ കൈയ്യിലിരുന്ന കാശ് എടുത്ത് ബോബിയുടെ കയ്യിൽ കൊടുത്തു…. നിനക്ക് ബുദ്ധിമുട്ട് ആയി അല്ലേ….. ഒരു ഭംഗിവാക്ക് എന്നതുപോലെ ബോബി ചോദിച്ചു…. സാരമില്ല ബോബി….. കാശ് കിട്ടുമ്പോൾ ഇത് തിരിച്ചു തന്നാൽ മതി….

ചേച്ചി ആരോടോ കടംവാങ്ങിയ ആണെന്ന് തോന്നുന്നു…. അത് പിന്നെ ഞാൻ തരാതിരിക്കുമോ….? ചിരിയോടെ പറഞ്ഞു അവൻ… പിന്നെ നീ എന്താ വൈകിട്ട് ഫോൺ വിളിക്കാത്തത്…. എനിക്ക് എന്ത് വിഷമാണെന്നു അറിയോ നിൻറെ സൗണ്ട് കേൾക്കാതെ കിടന്നാൽ…. അവൻ കൃത്രിമ വിഷമത്തോടെ പറഞ്ഞു…. അത് കേട്ടതും അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു…. ഞാൻ ബോബിയോട് പറഞ്ഞിട്ടില്ലേ….. വീട്ടിലെ സാഹചര്യങ്ങൾ ഒക്കെ…. വീട്ടിൽ ഇരുന്ന് ഫോൺ വിളിക്കാനും പറ്റില്ല ബോബി…. എങ്കിൽ ഞാൻ ഒരു ദിവസം വീട്ടിലേക്ക് വരട്ടെ….. എല്ലാവരും ഉറങ്ങി കഴിഞ്ഞിട്ട്….. അപ്പോ നീ പുറത്തേക്കിറങ്ങി വന്നാൽമതി…. അവിടെ എവിടെ എങ്കിലും ഇരുന്ന് സ്വസ്ഥതമായി സംസാരിക്കാം…..

അയ്യോ അതൊന്നും വേണ്ട…. ചേച്ചി എങ്ങാനും അറിഞ്ഞാൽ….. എന്നെയും ബോബിയേം കൊല്ലും…. അത് കേട്ടപ്പോൾ അവനിലും ഒരു ഭയം തോന്നിയിരുന്നു….. അവളുടെ ചേച്ചിയെ പറ്റി അത്യാവശ്യം നാട്ടിലൊക്കെ തിരക്കി അറിഞ്ഞതാണ്…. ആളൊരു പുലിയാണ് എന്നാണ് കേട്ടത്….. സത്യമാണ് എങ്ങാനും എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ…. ആ ഓർമയിൽ ആ ഉദ്യമം ഉപേക്ഷിക്കാം എന്ന് ബോബി വിചാരിച്ചു….. 🌼🌼🌼🌼🌼🌼🌼🌼 മോളെ ഞാനും അപ്പച്ചനും കൂടെ പള്ളിയുടെ കമ്മിറ്റി ഓഫീസ് വരെ ഒന്ന് പോകുവാ….. എനിക്കൊന്ന് കുമ്പസാരിക്കുകയും വേണം….പെരുനാൾ അല്ലേ….. അതാണ് ഞാനും കൂടെ പോകുന്നത്….. നീ മുകളിലെ മുറികൾ ഒക്കെ ഒന്ന് വൃത്തിയാക്കണം….

പെരുന്നാളിന് നാളെ ആരൊക്കെ വരും എന്ന് ആർക്ക് അറിയാം…. അതുകൊണ്ടാ….. ഞാൻ ചെയ്തേക്കാം ക്ലാര അമ്മച്ചി….. അവൾ സന്തോഷത്തോടെ പറഞ്ഞു….. അവർ പോയതിനു ശേഷം ഒരു ബക്കറ്റും വെള്ളവും ഒക്കെയായി അവൾ ഓരോ മുറികളായി വൃത്തിയാക്കാൻ തുടങ്ങി…. അവസാനമാണ് ആൽവിന്റെ മുറിയിലേക്ക് കയറിയത്….. അവൾ അവന്റെ മുറി വൃത്തിയാക്കി കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ആൽവിൻ മുറിയിലേക്ക് കയറി വന്നത്….. പെട്ടെന്ന് അവനെ കണ്ട് അവൾ ഒന്ന് അന്തിച്ചു പോയിരുന്നു….. അവൻ അടുത്ത് വന്നപ്പോൾ തന്നെ മദ്യത്തിന്റെ രൂക്ഷഗന്ധം അവൾ അറിയുന്നുണ്ടായിരുന്നു….. കുറച്ച് മുൻപ് അവൻ ബാൽക്കണിയിൽ ഇരുന്ന് മദ്യപിക്കുന്നത് കണ്ടുകൊണ്ടാണ് ഈ മുറിയിലേക്ക് വന്നത്…..

അവനെ കണ്ടതും അവൾ ഇറങ്ങി പോകാൻ ആയി തുടങ്ങി…. പെട്ടെന്ന് അവളുടെ കൈകളിൽ ബലമായി അവൻ പിടിച്ചു…. കൈവിട്…. അവന്റെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ പറഞ്ഞു…. നിനക്ക് പേടിയുണ്ട് അല്ലേ…. അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…. പേടിയുണ്ട്….. എൻറെ കാര്യത്തിൽ അല്ല…. തൻറെ കാര്യത്തിൽ…. ഇനി എന്തെങ്കിലും എന്നോട് ചെയ്യാൻ ആണെങ്കിൽ ജീവനോടെ താൻ ഈ മുറിക്ക് പുറത്തുപോകില്ല….. അവൾ അത് പറഞ്ഞതും അവൻറെ മുഖത്ത് ഒരു ചിരി വന്നിരുന്നു…. അവൻ പെട്ടെന്ന് മീശയൊക്കെ ഒന്ന് പിരിച്ചു അവളുടെ അരികിലേക്ക് നടന്നു വന്നു….

ചെറിയൊരു ഭയം അവളുടെ ശരീരത്തെ വലയം ചെയ്യുന്നത് അവൾ അറിയുന്നുണ്ടായിരുന്നു എങ്കിലും അവൾ അത് പുറത്തുകാണിച്ചില്ല.. അവൻ അവളുടെ അരികിൽ വന്ന് അവളുടെ കൈപിടിച്ച് അവളെ അവനോട് തന്നെ ചേർത്തുനിർത്തി….. അവൾ അവനെ മാറ്റാൻ ശ്രമിച്ചെങ്കിലും ശക്തിയായി അവന്റെ കരം അവളുടെ ഇടുപ്പിൽ മുറുക്കുന്നുണ്ടായിരുന്നു…. അവൾ എതിർക്കും തോറും അവളെ ഒന്നുകൂടി തന്നോട് ചേർത്തുനിർത്തി അവളുടെ കാതോരം അവൻ പറഞ്ഞു…. നിന്നെ ഞാൻ എൻറെ സ്വന്തമാക്കും……. (തുടരും )

പ്രണയവസന്തം : ഭാഗം 8

Share this story