സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 31

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 31

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ടാ.. മതി സന്തോഷാശ്രു.. വീടെത്താറായി.. ഇനി അവര് വിചാരിക്കും നമ്മളെന്തൊ സെന്റിയടിച്ചു കരഞ്ഞതാണെന്നു… കിച്ചുവിന്റെ വാക്കുകൾ കേട്ട് വിമൽ ബദ്ധപ്പെട്ട് ഒന്നു പുഞ്ചിരിച്ചു.. പതിയെ പുറത്തേയ്ക്ക് നോക്കിയിരുന്നു.. അല്ല കിച്ചൂ.. ഇനി അഥവാ വല്ലതും ഞാൻ നിന്നിൽ നിന്ന് മറച്ചു പിടിച്ചിട്ടുണ്ടെങ്കിലോ.. വിമൽ പുറത്തേയ്ക്ക് നോക്കി ചോദിച്ചു.. അതങ്ങനെ ഉണ്ടായാലല്ലേ.. അങ്ങനെ ഉണ്ടാകില്ല എന്നെനിക്ക് ഉറപ്പാ.. അപ്പോഴോ.. കിച്ചു പറഞ്ഞു.. വിമൽ അവനെ വെറുതെ ഒന്ന് നോക്കി.. ആ നിഷ്കളങ്കമായ പുഞ്ചിരിയ്ക്ക് മുൻപിൽ താൻ വല്ലാതെ ചെറുതായി പോകുന്നു എന്ന് തോന്നിയതും പുറത്തേയ്ക്ക് നോക്കിയിരുന്നു.. ***

എന്താ കിച്ചുവേ.. ഓരോ പേപ്പറുകളായി ഫയലിൽ നിന്നെടുത്തു നോക്കി എന്തൊക്കെയോ കുത്തി കുറിക്കുന്ന കിച്ചുവിനോടായി രാധിക ചോദിച്ചു.. ഓ.. ഓരോന്നായി നോക്കുവായിരുന്നു അമ്മേ.. ഇനിയിപ്പോ സമയം അധികമില്ല.. ബാങ്ക് ലോണിനുള്ള അപ്പ്ലിക്കേഷൻ കൊടുത്തു.. ഇനി അതിനുള്ള ഡോക്യുമെന്റ്‌സ് കൊടുക്കണം.. അതുപോലെ കമ്പനി ഏറ്റെടുക്കണമെങ്കിൽ അതിനും കുറെ ഡോക്യുമെന്റ്‌സ് ശെരിയാക്കാനുണ്ട്.. കിച്ചു പറഞ്ഞു.. നാട്ടീന്ന് തിരിച്ചു വന്നെപിന്നെ അടങ്ങി ഇരിക്കാൻ പോലും സമയമില്ലല്ലോ നിനക്ക്.. രാധിക പറഞ്ഞു.. എല്ലാം ചെയ്യേണ്ടേ അമ്മേ . വിമലവിടെ.. അവൻ ചോദിച്ചു.. ജിഷ്ണു വന്നു.എം അവരെന്തൊ സംസാരിച്ചുകൊണ്ട് നിൽക്കുന്നു..

അവർ പറഞ്ഞു.. കിച്ചൂ.. രാധിക വിളിച്ചു. അവൻ അവരെ നോക്കി.. എന്താ അമ്മേ.. അവൻ ചോദിച്ചു.. അത്.. ജോലി അടുത്തമാസം രാജി വെയ്ക്കുന്നൂന്നല്ലേ നീ പറഞ്ഞത്.. ജോലി കൂടെ ഇല്ലേൽ എങ്ങനെയാ നമ്മൾ മുന്നോട്ട് പോകുക.. രാധിക ചോദിച്ചു.. നമുക്ക് വഴിയുണ്ടാക്കാം അമ്മേ.. അവൻ പറഞ്ഞു.. അതല്ല.. ഞാൻ.. ഞാനൊരു കാര്യം ചോദിക്കട്ടെ.. രാധിക പറഞ്ഞു.. അമ്മയ്ക്ക് എന്താ പറയാനുള്ളെ.. അവൻ മുഖവുര ഇല്ലാതെ ചോദിച്ചു.. അത്.. സുമേച്ചി പറഞ്ഞതാ.. അവരുടെ സ്കൂളിൽ പഠിക്കുന്ന കുറച്ചു കുട്ടികൾക്ക് ട്യൂഷൻ എടുക്കാമോന്നു സുമേച്ചിയോട് ചോദിച്ചിരുന്നു.. അവർക്ക് അതിനെവിടെയാ നേരം.. അപ്പൊ എന്നോട് ചോദിച്ചു താത്പര്യമുണ്ടോന്നു..

ഞാനാകുമ്പോ വീട്ടിൽ ചുമ്മാതെ ഇരിക്കുവല്ലേ.. പിന്നെ ഒരു കുട്ടിയ്ക്ക് ഒരു മാസം 250 രൂപയൊക്കെ കിട്ടുമത്രെ.. 10 കുട്ട്യോൾക്ക് വല്ലോം പറഞ്ഞു കൊടുത്താൽ എനിക്ക് നേരോം പോകും വീട്ടിലോട്ട് ഒരു വരുമാനോം ആകുമല്ലോ.. രാധിക പറഞ്ഞു.. കിച്ചു രണ്ടുനിമിഷം അവരെ ഒന്നു നോക്കി നിന്നു.. അത് വേണോ അമ്മേ.. തൽക്കാലം സാലറി കിട്ടിയതിൽ നിന്നു നമ്മുടെ അത്യാവിശങ്ങൾക്ക് എടുത്തതിന്റെ ബാക്കി ഒരു ചെറിയ തുക കയ്യിൽ ഉണ്ട്.. മറ്റ് ചില മാർഗങ്ങളും ഞാൻ നോക്കുന്നുണ്ട്.. അമ്മ പാട് പെടണോ.. ഇവിടെ ദേവൂന്റേം ഞങ്ങളുടേം കാര്യം നോക്കാനും ഇവിടുത്തെ പണികൾ ഒതുക്കാനുമൊക്കെ തന്നെ പാടല്ലേ.. അവൻ ചോദിച്ചു.. ഹേയ്.. അതിനൊക്കെ എത്ര നേരം വേണം..

ഇതിപ്പോ രാവിലത്തെ പണി കഴിഞ്ഞാൽ വൈകുന്നേരം വരെ ചുമ്മാ റ്റി വി കണ്ടും പറമ്പിൽ നടന്നുമൊക്കെ നേരം കളയുകയാ . വൈകീട്ടത്തെ ജോലികൾ അൽപ്പം നേരത്തെ ഒതുക്കിയാൽ മതിയല്ലോ.. ഒരു നേരംപോക്കും ആകും.. അവർ പറഞ്ഞു.. വരുമാനത്തിന് വേണ്ടി അമ്മ പാടുപെടേണ്ട . പിന്നെ അമ്മയ്ക്ക് സമയം പോകാനും മറ്റുമാണെങ്കിൽ താത്പര്യമുണ്ടേൽ ചെയ്തോ… എനിക്ക് എതിർപ്പൊന്നും ഇല്ല . കുട്ടികളെ പഠിപ്പിക്കാൻ അല്ലെ.. അവൻ പറഞ്ഞു.. രാധികയുടെ മുഖം വിടർന്നു.. അപ്പൊ ശെരി നിന്റെ ജോലികൾ നടക്കട്ടെ.. വെള്ളം വല്ലോം വേണോ.. അവർ ചോദിച്ചു.. ഇപ്പൊ വേണ്ടമേ.. അവൻ പറഞ്ഞതും അവർ സന്തോഷത്തോടെ ഇറങ്ങി പോയി.. അത് നോക്കി കിച്ചു ആലോചനയോടെ ഇരുന്നു.. **

എത്ര ദിവസമായി ഇങ്ങനെ ഇവിടൊട്ടൊക്കെ ഒന്നിറങ്ങിയിട്ട്.. പാടവരമ്പത്തൂടെ നടക്കവേ കിച്ചു പറഞ്ഞു.. അതിനിപ്പോ താൻ ബിസിയല്ലേ.. ജിഷ്ണുവും പറഞ്ഞു.. ഞാൻ മാത്രമല്ല ഇവനും.. കിച്ചു വിമലിന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞു.. താൻ എല്ലാം നന്നായി ആലോചിച്ചിട്ട് തന്നെയല്ലേ.. ജിഷ്ണു ചോദിച്ചു.. മ്മ്.. കിച്ചു മൂളി.. ഇനിയിപ്പോ ഇതിലും ബിസിയാകും ജിഷ്ണൂ.. തകർന്നു തരിപ്പണമായി കിടക്കുന്ന ഒരു കമ്പനിയാണ് ഏറ്റെടുക്കാൻ പോകുന്നത്.. ഒന്നേന്നു തുടങ്ങാൻ എളുപ്പമാ.. ഇതിപ്പോ മൈനസ് വാല്യൂവിൽ നിന്ന് വേണം തുടങ്ങാൻ.. വിമൽ പറഞ്ഞു.. ജിഷ്ണു പുഞ്ചിരിച്ചു.. നിങ്ങൾക്ക് പറ്റും.

ഇതുപോലെ ഒത്തൊരുമിച്ചു നിന്നാൽ മതി.. ഒത്തു പിടിച്ചാൽ മലയും പോരും എന്നല്ലേ .. ജിഷ്‌ണു പറഞ്ഞു.. കിച്ചുവും വിമലും പുഞ്ചിരിച്ചു.. ഇളം കാട്ടിൽ ഊയലാടുന്ന നെൽ ചെടികളിലായിരുന്നി കിച്ചുവിന്റെ കണ്ണുകൾ.. ഇളം കാറ്റും ഇളം വെയിലും ഗ്രാമീണതയും മനസ്സിന്റെ ചൂടിനൊരു ഇളവ് വരുത്തുന്നത് അവനറിയുന്നുണ്ടായിരുന്നു.. എനിക്കൊന്നു അമ്പലത്തിൽ പോണം ജിഷ്ണൂ.. താൻ വരുന്നോ. കിച്ചു പറഞ്ഞു..പിന്നെന്താ.. നമുക്ക് ബൈക്കിനു പോകാം… ജിഷ്ണു പറഞ്ഞു.. മ്മ്.. കിച്ചു മൂളി.. എന്നാൽ വേഗം വാ.. കുളിച്ചൊരുങ്ങി പോയി വരാം.. വിമൽ പറഞ്ഞു.. അവർ വീട്ടിലേയ്ക്ക് നടന്നു.. ***

ചന്ദനം ചാർത്തി നിൽക്കുന്ന ദേവിയെ മതിവരുവോളം കിച്ചു തൊഴുതു.. തുടങ്ങാൻ പോകുന്ന സംരംഭത്തിന് എല്ലാ പിന്തുണയും നല്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു… ഈ കോവിലിലെ ദേവി വിളിച്ചാൽ വിളിപ്പുറത്താ എന്നാ പറയണേ.. പിന്നെ ഒരു പ്രത്യേകത കൂടിയുണ്ട്.. ഇവിടുത്തെ ദേവി പകല് അഭീഷ്ട വരദായിനയായ ദുർഗയും വൈകീട്ട് സംഹാര രുദ്രയായ കാളിയുമാണ്.. രാവിലെ ഇവിടുത്തെ പ്രസാദം ചന്ദനമാണെങ്കിൽ വൈകുന്നേരം ചുവന്ന ചാന്താണ് പ്രസാദം.. ജിഷ്ണു പറഞ്ഞു.. അതാദ്യത്തെ അറിവാട്ടോ.. കിച്ചു പറഞ്ഞു.. ഒരു പ്രത്യേകത കൂടിയുണ്ട്.. ഈ ക്ഷേത്രത്തിലെ ദേവിയുടെ പിറന്നാള് മകര മാസത്തിലെ കേട്ടയാണ്.. അതേ നാളാണ് ഭദ്രയുടെയും..

ഏകദേശം സ്വഭാവവും.. അവൻ പറഞ്ഞതും കിച്ചുവും വിമലും പുഞ്ചിരിച്ചു.. സത്യം പറഞ്ഞാൽ ഈ തിരക്കിനിടയിൽ ഇപ്പൊ ഭദ്രയെ കാണാറേ ഇല്ല.. ആ ആക്സിഡന്റ് കഴിഞ്ഞു ഇപ്പൊ എങ്ങനുണ്ടെന്നു പോലും ചോദിച്ചിട്ടില്ല.. കിച്ചു പറഞ്ഞു… ജിഷ്ണു പുഞ്ചിരിച്ചു.. അവൾ ഇവിടെയൊക്കെ തന്നെയുണ്ട്. ഇന്നലെ ആ ജോസഫേട്ടന്റെ മോൻ ജെറിയോട് തട്ടികേറിക്കൊണ്ട് കവലേൽ നിൽപ്പുണ്ടായിരുന്നു.. ജിഷ്ണു പറഞ്ഞു..എന്നും എന്തേലും കാണും അല്ലെ.. കിച്ചു ചോദിച്ചു.. പിന്നേ.. ഇങ്ങനെ ബഹളം വെച്ചു നടന്നില്ലേൽ അവൾ അവളല്ലാതായിപോകും.. ജിഷ്ണു പുഞ്ചിരിയോടെ പറഞ്ഞു.. ആങ്ങള സപ്പോർട്ട് ചെയ്തു തുടങ്ങി.. വിമൽ പറഞ്ഞു.. ജിഷ്ണു മറുപടിയായി ഒന്നു പുഞ്ചിരിച്ചു..

പുറത്തേയ്ക്ക് ഇറങ്ങി പടിയിറങ്ങാൻ തുടങ്ങിയതും സ്കൂട്ടർ കൊണ്ട് നിർത്തി പാലുമായി ഭദ്ര ഇറങ്ങി.. അവൾ അവരെ ശ്രദ്ധിക്കാതെ പടികൾ ഓരോന്നായി കയറി.. നൂറായുസാ.. പറഞ്ഞു നാവെടുത്തില്ല ദേ എത്തി.. വിമൽ പറഞ്ഞു… അവൾക്ക് ദേവി ഒരുപാട് ആയുസ്സ് നൽകട്ടെ.. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലം മുഴുവൻ കുടുംബത്തിനുവേണ്ടി വിയർപ്പൊഴുക്കി ഓടി നടന്നു തീർക്കുകയാ അവള്.. എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാ അവളുടെ വിവാഹം. ജിഷ്ണു പറഞ്ഞു.. ആഹാ… ഇതിനിപ്പോ എവിടുന്നാ ഒരു പെണ്ണിനെ കണ്ടുപിടിക്കുന്നെ.. വിമൽ ചോദിച്ചു..പെണ്ണോ.. ജിഷ്ണു ചോദിച്ചു.. ആ ഈ ചെറുക്കനു പെണ്ണല്ലേ വേണ്ടത്..

വിമൽ ഭദ്രയെ ചൂണ്ടി പറഞ്ഞു.. അവർ ചിരിച്ചു.. ഏതെങ്കിലും ഒരു ചെറുക്കൻ പോരാ.. അവളെ മനസ്സിലാക്കുന്ന അവളെ സ്നേഹിക്കുന്ന ഒരാൾ തന്നെ വേണം.. ആ അതിനും ദേവി എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും. ജിഷ്ണു പറഞ്ഞു.. അവർ പുഞ്ചിരിയോടെ പടിയിറങ്ങി.. നിലവിളക്കിന്റെ പൊൻപ്രഭയിൽ ഉഗ്രരൂപിണിയും ഇഷ്ടവരദായിനിയുമായ ദേവിയുടെ വിഗ്രഹം തിളങ്ങി നിന്നു.. ******** ദേ പാല്.. ഭദ്ര പാല് ക്ഷേത്രകമ്മറ്റി ഓഫീസിന് മുൻപിൽ വെച്ചുകൊണ്ട് പറഞ്ഞു.. ഇന്ന് നേരത്തെയാണല്ലോ ഭദ്രേ.. അതിനുള്ളിൽ ഇരുന്നയാൾ ചോദിച്ചു . എന്താ നേരത്തെ പാല് കിട്ടിയാൽ കൊള്ളില്ലേ.. അവൾ ചോദിച്ചു..

എന്റെ ഭദ്രേ നീയെന്തിനാപ്പോ ചൂടാകണേ.. അയാൾ ചോദിച്ചു.. ഞാൻ എന്തിനേലും ചൂടാകും.. ഉണ്ണിയേട്ടൻ ആ പാല് എടുത്ത് പത്രം ഒഴിച്ചിങ്ങു തന്നെ.. അതുമല്ല ഈ മാസത്തെ പാലിന്റെ കാശും തരണം..ഞാനൊന്ന് തൊഴുതു വരാം.. അവൾ പറഞ്ഞു.. കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ അവളുടെ സ്വഭാവം മാറും എന്നറിയാവുന്നതിനാൽ അയാൾ പാലുമായി അകത്തേയ്ക്ക് നടന്നു. കാശ്.. പാത്രം തിരികെ ഏല്പിച്ചപ്പോൾ അവൾ ചോദിച്ചു…. എന്റെ ഭദ്രേ.. ദേവിക്കല്ലേ പാല് കൊടുക്കുന്നത്.. അതിനീ കണക്ക് പറഞ്ഞു കാശ് മേടിക്കുന്നത് കഷ്ടമാട്ടോ.. അയാൾ പറഞ്ഞു.. അയ്യോ ആണോ.. ദേവി 3 നേരം പാലല്ലോ കുടിക്കുന്നത്.. നിങ്ങൾക്ക് ചായേം കാപ്പിയും ഇടാനും പാൽപ്പായസം വഴിപാട് അടക്കം കഴിപ്പിക്കാനും അല്ലെ പാല്..

ഈ പറയണ എല്ലാ വഴിപാടിനും രസീതിനു കാശ് എണ്ണി മേടിച്ചല്ലേ നടത്തുന്നത്.. ദേവിക്ക് കാശിന്റെ ആവശ്യമില്ല.. പിന്നെ ദേവിക്ക് പൂജ നടത്താൻ കാശെണ്ണി വാങ്ങാം.. പാല് ചുമ്മാ തരേം വേണം.. എന്റെ പശൂന് കാലിത്തീറ്റ തന്റെ വീട്ടീന്ന് കൊണ്ടുവന്നു തരില്ലല്ലോ. കൂടുതൽ എന്റടുത്തു പ്രസംഗിക്കല്ലേ.. ഭദ്രയുടെ സ്വഭാവം തീരെ മോശമാ.. ഇതിലും മോശമാകാൻ അറിയാഞ്ഞിട്ടല്ല.. വേണ്ടാന്ന് വെച്ചിട്ടാ..കേട്ടൊഡോ.. ഉണ്ണി.. ഏട്ടാ.. അവൾ രൂക്ഷമായി അയാളെ നോക്കിയിട്ട് പത്രവുമെടുത്തുപുറത്തേയ്ക്ക് നടന്നു . വല്ല കാര്യോം ഉണ്ടായിട്ടാണോ ഉണ്ണീ നീ.. അതിന്റെ സ്വഭാവം നിനക്കറിയില്ലേ..

പുറകെ വന്ന സ്ത്രീ ചോദിച്ചു.. ഓ.. ഇതൊക്കെ എന്ത്. നമ്മളെല്ലാവരും ചേർന്ന് ആ മാഷിനോടും കുടുംബത്തോടും കാണിച്ചതിന്റെ 100ഇൽ ഒരംശം പോലും ആകില്ലല്ലോ ഇതൊന്നും.. അത്രയും പറഞ്ഞയാൾ ഉള്ളിലേയ്ക്ക് നടന്നു.. ഓരോന്നിറങ്ങിക്കോളും. മനുഷ്യന്റെ നേരം മെനക്കെടുത്താൻ.. ഭദ്ര പിറുപിറുത്തുകൊണ്ട് പടി ഇറങ്ങി നടന്നു.. പാത്രം സ്കൂട്ടറിന് മുന്പിലായി വെച്ചുകൊണ്ട് അവൾ കേറി സ്കൂട്ടർ സ്റ്റാർട്ടാക്കി.. കുറച്ചു മുൻപോട്ട് നടന്നപ്പോഴാണ് വഴിയരികിൽ ജിഷ്ണുവിന്റെ വണ്ടി ഇരിക്കുന്നത് കണ്ടത്.. വീലിന്റെ അരികിലായി ജിഷ്ണുവും കിച്ചുവും ഇരിക്കുന്നത് കണ്ടു. വിമൽ എന്തോ നോക്കുകയായിരുന്നു.. അവൾ വണ്ടി ഒതുക്കി നിർത്തി.. എന്താ ജിഷ്ണുവേട്ടാ.. അവൾ ചോദിച്ചു..

അവർ മൂവരും അവളെ നോക്കി.. എന്ത് പറ്റി.. അവൾ ചോദിച്ചു.. ടയർ പഞ്ചറായി. ജിഷ്ണു പറഞ്ഞു.. ഭദ്ര അവർക്കരികിൽ വന്ന് അതിലേയ്ക്ക് നോക്കി.. ഇനിയിപ്പോ എന്താ ചെയ്യ..വാ ഞാൻ കൊണ്ടുപോകാം.. അവൾ പറഞ്ഞു.. എനിക്ക് സ്റ്റേഷനിൽ പോണം ഭദ്രേ.. അവിടെ ചില കാര്യങ്ങളുണ്ട്.. താമസിക്കാനും സാധ്യതയുണ്ട്.. അവൻ പറഞ്ഞു.. വീട്ടിലും ആരുമില്ലല്ലോ.. അവൻ കൂട്ടിച്ചേർത്തു.. ഇനിയിപ്പോ എന്താ ചെയ്യ.. ഭദ്ര പറഞ്ഞു.. ഒരു കാര്യം ചെയ് ജിഷ്ണു ബൈക്കിൽ പൊയ്ക്കോ.. ഞങ്ങൾ ഓട്ടോയോ മറ്റോ പിടിച്ചു പോകാം.. കിച്ചു പറഞ്ഞു.. ഈ നേരത്ത് ഓട്ടോയൊന്നും കിട്ടാൻ സാധ്യതയില്ല.. ആകെ കവലേൽ 6ഓ 7ഓ ഓട്ടോയെ സ്ഥിരം കാണൂ.. ഭദ്ര പറഞ്ഞു..

കിച്ചൂന് വീട്ടിൽ പോയിട്ട് ധൃതി ഉണ്ടെന്നല്ലേ പറഞ്ഞത്.. എന്നാൽ നിങ്ങൾ വിട്ടോ. ഞാൻ എങ്ങനേലും പൊയ്ക്കോളാം.. ജിഷ്ണു പറഞ്ഞു.. ഹേയ്. തന്നെ ഒറ്റയ്ക്കാക്കി അങ്ങനെ പോകുന്നില്ല.. അവൻ പറഞ്ഞു.. അതേ… നോക്കാം.. വിമലും പറഞ്ഞു.. എന്നാൽ ഒരു കാര്യം ചെയ്യോ.. ഭദ്രേ നീ കിച്ചൂനെ വീട്ടിൽ ആക്കുമോ.. വിമലിന് തിരക്കില്ലെങ്കിൽ ഞാനും വിമലും കൂടി ബൈക്കിൽ സ്റ്റേഷനിൽ പോയിട്ട് തിരിച്ചു വരാം.. ജിഷ്ണു പറഞ്ഞു.. അത്.. ബുദ്ധിമുട്ടില്ലേൽ മതീട്ടോ.. അവൻ പറഞ്ഞു.. ബുദ്ധിമുട്ടൊക്കെ ഉണ്ട്. എനിക്കൊരിടം വരെ കേറണം..പിന്നെ ജിഷ്ണുവേട്ടൻ ആദ്യമായി അവശ്യപ്പെട്ടതല്ലേ.. ഇയാൾക്ക് പ്രശ്നമില്ലേൽ വാ.. ഭദ്ര പറഞ്ഞു..കിച്ചുവും വിമലും പരസ്പരം നോക്കി..

വീട്ടിലെങ്ങും ആരുമില്ലല്ലോ.. ചെല്ലെടാ.. വിമൽ പറഞ്ഞു.. ഞാൻ ഭദ്രേടെ കൂടെ പോയാൽ ഫയൽ വർക്ക് ഒന്നും നടക്കില്ലല്ലോ.. അതുകൊണ്ടല്ലേ… വിമൽ പറഞ്ഞു.. ജിഷ്ണു പ്രതീക്ഷയോടെ കിച്ചുവിനെ നോക്കി.. എന്നാൽ നിങ്ങൾ വിട്ടോ.. കിച്ചു പറഞ്ഞു.. ഭദ്ര പോയി വണ്ടി സ്റ്റാർട്ട് ചെയ്തു.. ഓകെ.. കിച്ചു ജിഷ്ണുവിനോടും വിമലിനോടുമായി പറഞ്ഞു.. താങ്ക്സ് ടാ.. ജിഷ്ണു പറഞ്ഞു.. പിന്നേ.. ഇത്രേം ചെറിയ കാര്യത്തിനല്ലേ താങ്ക്സ്..അങ്ങനെയാണേൽ എനിക്ക് താങ്ക്സ് പറയാൻ മാത്രേ നേരം കാണൂള്ളല്ലോ.. താൻ വിട്ടേ.. കിച്ചു അതു പറഞ്ഞതും വണ്ടിയുടെ ഹോണടി കേട്ടു..

അവൻ ഒരു പുഞ്ചിരിയോടെ കണ്ണുകൊണ്ട് അവരോട് യാത്ര ചോദിച്ചു ഭദ്രയ്ക്ക് പിന്നിലായി അൽപ്പം പുറകിലേക്ക് നീങ്ങിയിരുന്നു.. അവൾ ജിഷ്ണുവിനെ ഒന്ന് നോക്കി വണ്ടി മുൻപോട്ടെടുത്തു.. കാത്തോളണേ ദേവീ.. വിമൽ പറയുന്നത് കേട്ട് ജിഷ്ണു അവനെ സംശയത്തോടെ നോക്കി.. ഏത് നിമിഷോം പൊട്ടിത്തെറിക്കാവുന്ന രണ്ടു ബോംബാ ആ പോയേക്കുന്നത്.. അതാ.. വിമൽ പറഞ്ഞതും ജിഷ്ണുവും പുഞ്ചിരിച്ചു.. അവർ പോയ വഴിയിലേക്ക് രണ്ടാളും ഒന്നിച്ചു നോക്കി നിന്നു…..തുടരും

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 30

Share this story