സിദ്ധാഭിഷേകം : ഭാഗം 58

സിദ്ധാഭിഷേകം :  ഭാഗം 58

എഴുത്തുകാരി: രമ്യ രമ്മു

അയാൾ ഒരു തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു…കുറെ നേരം ആരും ഒന്നും മിണ്ടിയില്ല… അപ്പോഴേക്കും പുറത്ത് ഒരു വണ്ടി വന്ന് നിന്നു.. ചന്ദ്രു ഓടി കേറി വന്നു.. അവനെ കണ്ട് ഒരുനിമിഷം മൂർത്തി ഒന്ന് നോക്കി… ഒരു നിസ്സംഗ ഭാവമായിരുന്നു അവനെ കണ്ടിട്ടും അയാൾക്ക്… “ഞാനെന്താ പിന്നെ വേണ്ടത്.. ഒരെണ്ണം എങ്കിലും നല്ല രീതിയിൽ ജീവിക്കുന്നല്ലോ എന്ന സമാധാനം ഉണ്ടായിരുന്നു.. ആവണി എന്റെ മൂത്തമോൾ.. അവളിൽ നിന്ന് ഈയടുത്താണ് അവൻ ഇവളുടെ പാസ്റ്റ്‌ അറിഞ്ഞത്.. അന്ന് മുതൽ തുടങ്ങിയ ശല്ല്യം ആയിരുന്നു….. ” അയാൾ പറഞ്ഞു നിർത്തിയതിന്റെ ബാക്കിയായി സീത പറഞ്ഞു.. “ആദ്യമൊക്കെ വരുമ്പോൾ ആവണിയേയും കൂട്ടാറുണ്ട്.. അവർക്ക് ഒരു ചെറിയ മോനും ഉണ്ട്…

മോനെ കാണുന്നത് അഞ്ജുന് സന്തോഷമാണ്.. അപ്പോഴൊക്കെ സ്നേഹത്തോടെയേ പെരുമാറാറുള്ളു… പിന്നെ പിന്നെ ഒറ്റയ്ക്ക് ഞാൻ മാത്രം ഉള്ളപ്പോ വരാൻ തുടങ്ങി.. ആദ്യമൊന്നും സംശയം തോന്നിയില്ല.. ഒരിക്കൽ എന്തോ ശബ്ദം കേട്ട് ഞാൻ മേലേക്ക് ചെന്നപ്പോൾ എന്റെ മോള് അവന്റെ കയ്യിൽ കിടന്ന് പിടയ്ക്കുന്നതാണ് കണ്ടത്….. എന്നെ കണ്ടതും അവളെ വിട്ട് ഇറങ്ങി പോയി… കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നു … ആവണിയും ഉണ്ടായിരുന്നു ഒന്നിച്ച്… എന്നെ തനിച്ച് കിട്ടിയപ്പോൾ പറഞ്ഞു ആരോടെങ്കിലും പറഞ്ഞാൽ മോളും കുഞ്ഞും സ്ഥിരമായി ഇവിടെ നിൽക്കുമെന്നും… വഴിപിഴച്ച മോള് അവനോട് തെറ്റായ രീതിയിൽ പെരുമാറിയത് കൊണ്ടാണ് അവളുടെ ചേച്ചിയെ ഉപേക്ഷിച്ചത് എന്ന് പറഞ്ഞു പരത്തുമെന്നും…..”

അവർ പൊട്ടിക്കരഞ്ഞു… അഞ്ജലി എല്ലാം കേട്ട് കൊണ്ട് ഭാവ വ്യത്യാസം ഒന്നുമില്ലാതെ അവിടെ ചുമർ ചാരി നിലത്തിരുന്നു…. ചന്ദ്രുന് അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കണം എന്ന് അവന്റെ ഉള്ളം തുടിച്ചു.. പക്ഷെ അനങ്ങാൻ ആവാതെ നിന്നു പോയി… പെട്ടെന്ന് അവൻ വെട്ടി തിരിഞ്ഞ് പുറത്തേക്ക് പോയി… “ഇവൾ എന്നോട് കുറെ നാൾ ഒന്നും പറഞ്ഞില്ല.. അവൻ രണ്ട് ദിവസം കഴിഞ്ഞ് അവളെയും മോനെയും കൂട്ടി കൊണ്ടു പോയി… അവൾക്ക് അവനെ ഒരു സംശയവും ഇല്ല.. മാത്രല്ല വളരെ സ്നേഹവും ആയിരുന്നു… ഇവൾ ഒരിക്കൽ എല്ലാം എന്നോട് പറഞ്ഞു.. ഞാനും അന്ന് ഇതേ പോലെ ദേഷ്യം വന്ന് അവനെ കാണാൻ ചെന്നു… കൊടുത്തു രണ്ടെണ്ണം.. പക്ഷേ… ഇവളോട് പറഞ്ഞത് തന്നെ ആവർത്തിച്ചു.. അവന് ഒരുപാട് പിടിപാട് ഒക്കെ ഉള്ളതാണ്… നിങ്ങൾക്ക് അറിയാലോ ഞാൻ ഒരു സാധാരണക്കാരൻ ആണ്.. രണ്ടു മക്കളെ പഠിപ്പിക്കാനും കല്യാണം കഴിച്ചയക്കാനും ഒക്കെ കുറെ കഷ്ടപ്പെട്ടു..

ഒന്ന് നിവർന്ന് നിന്നത് ഈയടുത്താണ്…. അങ്ങനെയുള്ള എനിക്ക് വലിയ സമ്പാദ്യം ഒന്നുല്ല… ഈ കാണുന്ന വീടെ ഉള്ളൂ… ഇപ്പോഴും കഷ്ട്ടപ്പെടുന്നുണ്ട്…. രണ്ടു പെൺകുട്ടികളിൽ ഒരാളെ കല്യാണം കഴിച്ചയച്ചത് തിരിച്ചു വന്നു.. മറ്റേത് ഇങ്ങനെ ആയി എന്നായാൽ… അവളെങ്കിലും ജീവിക്കട്ടെ എന്ന് കരുതി… പുറത്ത് നിൽക്കുന്നവർക്ക് എന്തും പറയാം.. നിയമം പറയാം.. പക്ഷെ അതിൽ ഇറങ്ങി ചെല്ലാൻ എന്നെ പോലൊരാൾക്ക് ബുദ്ധിമുട്ടാണ്…. അത് അവനെ പോലുള്ള ചെറ്റകൾക്ക് നല്ലത് പോലെ അറിയാം… അവന് സമൂഹത്തിൽ നല്ല പിടിപാടൊക്കെ ഉള്ളതാണ്.. ഇരകളായി എന്റെ മക്കൾ സഹതാപം ഏറ്റ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കൂടി കാണാൻ ഉള്ള ശേഷി എനിക്ക് ഇല്ല… അവൻ അവരെ വച്ചാണ് എന്റെ അടുത്ത് വിലപേശാൻ വന്നത്…

ഈ വീട് അവന് കൊടുത്താൽ ശല്ല്യം ചെയ്യില്ലെന്ന് പറഞ്ഞു.. ഞാൻ ഇവരെയും കൊണ്ട് എവിടെ പോകും.. അതിന് വയ്യെങ്കിൽ…….. വേറെ ഒരു വീട് കിട്ടട്ടെ ആലോചിക്കാം എന്ന വാക്കിന്റെ പുറത്ത് കുറെ നാളായി ശല്ല്യം ഇല്ലായിരുന്നു.. ഇപ്പൊ എന്റെ മോള് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നറിഞ്ഞ് വന്നതാണ്… അതിന്റെ പ്രകടനം ആണ് ഇപ്പോൾ കണ്ടത്… ” അയാൾ ഒരു ദീർഘ നിശ്വാസത്തോടെ തുടർന്നു… “നിങ്ങൾ വന്നപ്പോൾ … എന്റെ മോൾടെ മുഖം ഒന്ന് വിടർന്നപ്പോൾ എല്ലാം ശരിയാകും എന്ന് മനസ്സ് പറഞ്ഞു.. ഇല്ല.. ഒന്നും നേരെയാവാൻ പോകുന്നില്ല.. ഒന്നും.. അവനെ പേടിച്ച എന്റെ മോള് ആ മുറിയിൽ നിന്ന് പോലും ഇറങ്ങാതായത്…. ”

അയാൾ ഒരു ഇടർച്ചയോടെ പറഞ്ഞു നിർത്തി… എല്ലാവരുടെയും മുഖത്ത് ഒരു ദുഃഖം നിഴലിച്ചു.. ഒരു പ്രായമായ മനുഷ്യൻ ഒരുപാട് മക്കളെ കുറിച്ചു സ്വപ്നങ്ങൾ കണ്ട് വളർത്തി..ഒടുവിൽ ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരിക എന്ന് വച്ചാൽ.. ഒറ്റയ്ക്ക് ഇതൊക്കെ നേരിട്ട് മനസ്സ് മരവിച്ചു കാണണം… ആർക്കും എന്ത് പറയണം എന്നറിയാത്ത അവസ്‌ഥ… സമയം ഇഴഞ്ഞു നീങ്ങി… അമ്മാളൂ അഞ്ജുവിന്റെ അടുത്തേക്ക് ചെന്നു…. അവളെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു.. അവൾ അമ്മാളൂനെ കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു.. അവളെ കരയാൻ വിട്ട് കൊടുത്ത് അവൾ കൂടെ നിന്നു.. എല്ലാം പെയ്തൊഴിയട്ടെ എന്ന് കരുതി… പുറത്ത് മൂന്ന് വണ്ടികൾ ഒന്നിന് പിറകെ ഒന്നായി വന്ന് നിന്നു…

അങ്ങോട്ട് വരുന്നവരെ കണ്ട് എല്ലാരും ഒന്ന് ഞെട്ടി… ശർമിള, അംബിക, ആദി,  ശരത്, സിദ്ധു, ശ്രീ, നന്ദു, ചന്ദ്രു … “എന്താ എല്ലാവരും ഇവിടെ… ” അഭി അതിശയം മറച്ചു വെച്ചില്ല… എല്ലാരുടെ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു… ചന്ദ്രു മുന്നോട്ട് വന്നു.. മൂർത്തിയുടെ കാലിലേക്ക് കൈ ചേർത്തു.. അയാൾ ഒന്നും മനസ്സിലാവാതെ അങ്ങനെ നിന്നു.. അവൻ അഞ്ജുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ കൈ പിടിച്ച് പൂജാമുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.. എല്ലാരും നോക്കി നിൽക്കേ അവളുടെ കഴുത്തിലേക്ക് അവൻ താലി ചാർത്തി… അവൾ കണ്ണ് മിഴിച്ച് എന്ത് ചെയ്യണം എന്നറിയാതെ അവനെ തന്നെ നോക്കി നിന്നു… അവൻ അവിടെ ഉണ്ടായിരുന്ന കുങ്കുമം എടുത്ത് അവളുടെ സീമന്ത രേഖയിൽ ചാർത്തി… അവൾ കണ്ണടച്ച്‌ അത് സ്വീകരിച്ചു.. രണ്ട് തുള്ളി അടർന്ന് വീണു…

ചന്ദ്രു അവളുടെ കൈ പിടിച്ച് മൂർത്തിയുടെ അടുത്തേക്ക് വന്നു…. “സമയം നോക്കിയില്ല.. നാള് നോക്കിയില്ല.. ചെയ്തത് തെറ്റാണോ ശരിയാണോ എന്നറിയില്ല.. ഒരു അവകാശവും പറഞ്ഞു ചെല്ലില്ല.. അവിടെ അവൾ സുരക്ഷിത ആയിരിക്കും എന്നും… അത് അവളുടെ വീടാണ് ഇനി മുതൽ.. അവളെ ചോദിച്ചു ഇനി ഒരുത്തനും വരില്ല… ഇവൾക്ക് എന്നോട് എന്നെങ്കിലും ക്ഷമിക്കാൻ കഴിഞ്ഞാൽ അന്ന് മതി എന്നോടൊപ്പം ഉള്ള ജീവിതം… അതിന് വയ്യെങ്കിലും സാരില്ല…” അവൻ അയാളുടെ മുന്നിൽ തൊഴുത് നിന്നു.. അയാളുടെ കണ്ണ് നിറഞ്ഞു.. അവരുടെ തലയിലേക്ക് കൈ ചേർത്ത് അനുഗ്രഹിച്ചു.. അഞ്ജലി അയാളുടെ നെഞ്ചിലേക്ക് വീണ് കരഞ്ഞു.. നടന്നത് എന്താണെന്നോ അതിനെ കുറിച്ച് ആലോചിക്കാനോ അവൾക്ക് അപ്പോ ആയില്ല…

സങ്കടം മാത്രമായിരുന്നു… പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെ അവൾ ആ നെഞ്ചിൽ കിടന്നു… അംബിക അമ്മാളൂന്റെ അടുത്ത് വന്ന് എന്തോ സ്വകാര്യം പറഞ്ഞു…. അവളുടെ കയ്യിലേക്ക് ഒരു കവർ വച്ചു കൊടുത്തു… അവൾ അഞ്ജലിയെയും കൂട്ടി അടുത്തുള്ള മുറിയിലേക്ക് പോയി.. ശർമിള മൂർത്തിയുടെയും സീതയുടെയും അടുത്തേക്ക് ചെന്നു.. “അവൻ വന്ന് എല്ലാം പറഞ്ഞു.. അവന്റെ തെറ്റ് പൊറുക്കാൻ കഴിയുന്നതല്ല.. പക്ഷെ അവന് ഒരവസരം കൊടുക്കണം…. പശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തം ഇല്ലെന്നല്ലേ പറയാ… അവളെ ഞങ്ങൾ പൊന്ന് പോലെ നോക്കിക്കോളാം.. ഞങ്ങളുടെ അമ്മാളൂനെ പോലെ.. ശ്രീയെ പോലെ… നിങ്ങൾ രണ്ടാളും അവനോട് ക്ഷമിക്കണം..”

അംബികയും അവരോടൊപ്പം ചേർന്നു… സീത അവരുടെ മുന്നിൽ കൈ തൊഴുതു പിടിച്ചു.. “നിങ്ങൾ കൊണ്ട് പൊയ്ക്കോ.. ഇനിയും എന്റെ മോള് അനുഭവിക്കുന്നത് കാണാൻ എനിക്ക് വയ്യ.. കൊണ്ട് പൊയ്ക്കോ…” ആദിയും മിത്തൂവും പരസ്പരം നോക്കി.. ഒരു തുള്ളി കണ്ണുനീർ അവളുടെ കൺകോണിൽ നിറഞ്ഞു നിന്നു… അത് വിദഗ്ദമായി മറച്ചു വെച്ച് അവൾ പുഞ്ചിരിച്ചു… അവൻ അവളെ നോക്കി വിഷമിക്കരുത് എന്ന് കണ്ണടച്ചു തല ചലിപ്പിച്ചു കാട്ടി… അല്പസമയത്തിന് ശേഷം അവർ പുറത്തിറങ്ങി.. ഒരു നീല പട്ട് സാരി ചുറ്റിയാണ് അഞ്ജലി വന്നത്.. അവളുടെ മുഖത്ത് അപ്പോഴും എന്താ നടക്കുന്നത് എന്നറിയാത്ത ഭാവമായിരുന്നു… ശ്രീ അഞ്ജുവിന്റെ അടുത്തേക്ക് വന്ന് കയ്യിൽ കരുതിയ ബോക്സിൽ നിന്നും രണ്ടു വള എടുത്ത് ഓരോ കയ്യിലേക്കും ഇട്ട് കൊടുത്തു..

ശർമിള വന്ന് ഒരു നെക്ക്ലേസും ഇട്ടു കൊടുത്തു.. ശർമിള അമ്മാളൂന്റെ കയ്യിലേക്ക് അവൾ ചെന്നൈയിൽ നിന്ന് അഞ്ജലിക്ക് ആയി വാങ്ങിയ ഒരു ഗിഫ്റ്റ് ബോക്സ് വച്ചു കൊടുത്തു.. “ഞാൻ ഇതെടുത്തു…ഇതാണ് സമയം.. കൊടുക്ക്.. ” അവൾ അത് തുറന്ന് ഒരു ഡയമണ്ടിന്റെ നെക്ക്ലേയ്‌സ് സെറ്റ് എടുത്ത് അഞ്ജലിയെ അണിയിച്ചു… “നിങ്ങളുടെ കല്ല്യണത്തിന് തരാനായി നേരത്തെ വാങ്ങി വച്ചതാ….ഭയ്യയുടെ ഗിഫ്റ്റ് ആണ് ട്ടോ…” ചന്ദ്രു അവളെയും കൂട്ടി ശർമിളയുടെ അടുത്ത് ചെന്ന് അനുഗ്രഹം വാങ്ങി.. പിന്നെ അംബികയുടെ അടുത്തേക്കും … പിന്നെ സീതയുടെ അടുത്തേക്കും ചെന്നു … എല്ലാവരും അവരെ അനുഗ്രഹിച്ചു.. അവർ അഭിയുടെ അടുത്തേക്ക് ചെന്നു.. അവന്റെ കാലിലേക്ക് തൊടാൻ ആഞ്ഞു.. അവൻ അവരെ രണ്ട് പേരെയും ചേർത്ത് പിടിച്ച് പുണർന്നു….

“കഴിഞ്ഞതൊക്കെ മറക്കണം..പെട്ടെന്ന് സാധ്യമല്ലായിരിക്കാം …ശ്രമിക്കണം… മുന്നോട്ട് നല്ലൊരു ജീവിതമുണ്ട്.. ആ ജീവിതം സ്വന്തമാക്കണം… ” പിന്നെ ആദിയുടെ അടുത്തേക്ക് ചെന്നു.. “എന്നാലും എന്നെ ഓവർട്ടേയ്ക്ക് ചെയതല്ലോടാ ദുഷ്ട്ടാ… ” അവൻ ചിരിയോടെ അവനെ കെട്ടിപിടിച്ചു.. “മോളെ.. അവിടെയുള്ളത് മുഴുവൻ ഏട്ടന്മാർ ആണ് ട്ടോ.. എന്തേലും പ്രശ്നം ഉണ്ടേൽ ഒന്ന് മൂളിയാൽ മതി.. ഞങ്ങൾ കൂടെ നിരന്ന് നിൽക്കും .. കേട്ടല്ലോ.. ഒന്ന് കൊണ്ടും പേടിക്കണ്ട.. ” ശരത്ത് അടുത്തേക്ക് വന്ന് പറഞ്ഞു… അവനെ ഒന്ന് പുണർന്നു…അവർ കാലിലേക്ക് തൊടാൻ ആഞ്ഞു.. അവൻ സമ്മതിക്കാതെ എഴുന്നേൽപ്പിച്ചു.. സിദ്ധുവും നന്ദുവും വന്ന് അവരെ ചേർത്ത് നിർത്തി.. “നിന്നെ പഴയ അഞ്ജലിയായി വൈകാതെ കാണാൻ പറ്റും എന്ന് എനിക്ക് ഇപ്പോ ഉറപ്പുണ്ട്… ഇനി ഇവൻ വല്ല കുരുത്തക്കേടും ഒപ്പിച്ചാൽ നമ്മൾക്ക് 22 FK ആവാടി…

” നന്ദു ചിരിയോടെ പറഞ്ഞു.. അവൾ നന്ദുനെ കെട്ടിപിടിച്ചു…. “താങ്ക്സ് സായ്… ഒരു ആപത്ത് വന്നപ്പോൾ കൈവിടാതെ പിടിക്കാൻ നിന്നെ പോലെ ഒരാൾ കൂടി ഇല്ലായിരുന്നു എങ്കിൽ ഞാൻ എപ്പോഴേ….. താങ്ക്സ് എ ലോട്ട്… ” “പോടി… അവളുടെ ഒരു താങ്ക്സ്… “അവന്റെ കണ്ണ് നിറഞ്ഞു… ചന്ദ്രു അവരെ ചിരിയോടെ നോക്കി.. നന്ദു അവളുടെ മേലെ നിന്ന് കൈ വിടർത്തി അവനെ കൂടി അതിലേക്ക് ക്ഷണിച്ചു…. ആ നിമിഷം കൊതിച്ച പോലെ ചന്ദ്രു അവരെ ഇറുകെ പിടിച്ചു… “സോറി..യാർ… ” “അപ്പോൾ ഞങ്ങളുടെ ഫാമിലിയിലേക്ക് സ്വാഗതം.. ” ശ്രീയും അമ്മാളൂവും മിത്തുവും വന്ന് അവളെ ചേർത്ത് പിടിച്ചു…. അവൾ ഒരു ചെറു പുഞ്ചിരിയോടെ എല്ലാരേയും നോക്കി.. അതു കണ്ട് എല്ലാര്ക്കും മനസ്സ് നിറഞ്ഞു… സീത ചെന്ന് ഒരു പ്ലേറ്റിൽ ലഡ്ഡുവും ആയി വന്നു..

എല്ലാവരും മധുരം കഴിച്ചു… “ഇറങ്ങാം.. അല്ലേ… ” അംബിക പറഞ്ഞത് കേട്ട് അവളുടെ മനസ്സൊന്ന് പിടഞ്ഞു.. അവൾ മേലേക്ക് ഓടി ചെന്നു… അവളുടെ പ്രീയപ്പെട്ട കുട്ടികളുടെ അടുത്തേക്ക്… സീതയും പിന്നാലെ ചെന്നു… ചന്ദ്രുവും അഭിയും അമ്മാളൂവും കൂടി അങ്ങോട്ട് ചെന്നു.. “അമ്മ നോക്കിക്കൊള്ളാം മോളെ.. മോള് വിഷമിക്കാതെ പോയിട്ട് വാ.. ” അവൾ അവരെ കെട്ടിപിടിച്ചു കരഞ്ഞു.. “തനിക്ക് വേണേൽ എല്ലാരേയും അങ്ങോട്ട് കൂട്ടാം നമ്മൾക്ക് .. ” ചന്ദ്രു പറഞ്ഞു.. അവൾ വേണ്ടെന്ന് തലയാട്ടി… അഭി അവനോട് വേണ്ടെന്ന് കണ്ണ് കാണിച്ചു…. അവളെ ഇതിൽ തളച്ചിടാൻ പറ്റില്ല.. ആ ചട്ടകൂടിന് പുറത്തേക്ക് വരണം അവൾ.. ഏതെങ്കിലും ഹോസ്പിറ്റലിൽ പ്രാക്ടിസ് ചെയ്യിക്കണം….

അഭി ഓർത്തു.. അവർ മൂർത്തിയോടും സീതയോടും യാത്ര പറഞ്ഞ് ഇറങ്ങി.. നാളെ തന്നെ രജിസ്റ്റർ ചെയ്യണം എന്നും അവിടേക്ക് എത്തണം എന്നും അയാൾ അറിയിച്ചു… നന്ദു അവിടെ തന്നെ നിന്നു.. അവർക്ക് അത് ഒരാശ്വാസം ആയി തോന്നി… സന്ധ്യ കഴിഞ്ഞിരുന്നതിനാൽ അഭി വരുന്ന വഴി മിത്തൂനെ ഹോസ്റ്റലിൽ ഇറക്കി … ശർമിള ലതയെ വിളിച്ച് വിളക്ക് ഒരുക്കി വെക്കാൻ പറഞ്ഞിരുന്നു.. അംബിക വിളക്ക് കൊടുത്ത് അഞ്ജലിയെ കൈപിടിച്ച് അകത്തേക്ക് കയറ്റി… പൂജാമുറയിൽ വിളക്ക് വച്ച് അവൾ പ്രാർത്ഥിച്ചു… ഹാളിൽ കൊണ്ടിരുത്തി അവർക്ക് എല്ലാരും മധുരം നൽകി… “അമ്മൂ …അവളെ ശ്രീയുടെ മുറിലേക്ക് കൂട്ടിക്കോ.. ഞങ്ങൾക്ക് ഒരല്പം പണിയുണ്ട്.. പോയിട്ട് വരാം…” അഭി പറഞ്ഞു..

“എങ്ങോട്ടാ ഈ നേരത്ത്…. ഉം.. എന്തോ കള്ളത്തരം ഉണ്ടല്ലോ.. ” അവൻ അവളെ കഴുത്തിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു കൂട്ടി നടന്നു.. എല്ലാരും പുറത്ത് അമ്മാളൂന്റെ ജിപ്സിയിൽ കയറി ഇരിക്കുന്നുണ്ട്.. സിദ്ധു ആണ് ഡ്രൈവിംഗ് സീറ്റിൽ.. അവൾ സംശയത്തോടെ എല്ലാരേയും നോക്കി… “ഇതെന്താ ഈ വണ്ടിയിൽ….” “അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ആ പുന്നാര പൊന്നു മോനെ ഒന്ന് കണ്ടിട്ട് വരാം..തല്ലാൻ പോകുമ്പോൾ ഇതിലാ സുഖം… നീ വരുന്നോ.. ” സിദ്ധു ചോദിച്ചു.. “നിങ്ങൾ പോയാ മതി.. എന്റെ വക കൂടി കൊടുത്തേക്ക്… പക്ഷെ അവനെ കാത്ത് ഒരു പെണ്ണും കൊച്ചും ഉണ്ട്.. അത് മറക്കരുത് ആരും.. ” “എന്റെ പൊന്ന് മോനെ നേരത്തെ നീ കണ്ടില്ലല്ലോ ഝാൻസി റാണിയുടെ ഒരു ഒന്നൊന്നര പെർഫോമൻസ്…. അവന്റെ അടിനാഭി കലങ്ങിയില്ലേ… നിന്റെ അനിയത്തി തന്നെ.. സമ്മതിച്ചു… അറിയാതെ എന്റെ നേർക്കൊന്നും പ്രയോഗിച്ചേക്കല്ലേ മോളെ…

” അവൾ ചിരിയോടെ അവന്റെ കയ്യിൽ അടിച്ചു.. “സൂക്ഷിച്ച് പോയിട്ട് വാ… ” “ശരി…നീ അകത്ത് ആരോടും പറയണ്ട ട്ടോ… വല്യേട്ടൻ വന്നെടാ…പിള്ളേരെ…. വണ്ടി എടുക്കെടാ ….. ” അഭി ചാടി കേറി കൊണ്ട് ഒരു ഈണത്തിൽ പറഞ്ഞു.. അവർ പോകുന്നത് അവൾ ചിരിയോടെ നോക്കി നിന്നു.. *** അഞ്ജലിയെ ശ്രീയുടെ മുറിയിലേക്ക് കൂട്ടി.. അവളുടെ ഡ്രസ്സിൽ ഏകദേശം പാകമായത് എടുത്ത് കൊടുത്ത് കുളിച്ചു മാറി വരാൻ പറഞ്ഞു… അവൾ അതുമായി വാഷ്‌റൂമിലേക്ക് പോയി.. “ഭാഭി.. ഞാൻ അഞ്ജു ദീദി എന്ന് വിളിക്കാം അല്ലേ… അപ്പോ കൺഫ്യൂഷൻ ആവില്ലല്ലോ അല്ലേ.. മാത്രല്ല …ഭാഭി എന്ന് ഞാൻ വേറെ ആരെയും വിളിക്കില്ല….അത് എന്റെ അമ്മുക്കുട്ടിക്ക് മാത്രം ഉള്ളതാണ്…. ” അവൾ അമ്മാളൂന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു…

“സുഖിപ്പിക്കല്ലേ.. നീ എന്തേലും വിളിക്ക്.. കുറച്ചു ദിവസം അവൾ നിന്റെ മുറിയിൽ കഴിഞ്ഞോട്ടെട്ടോ.. നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ.. ഒറ്റയ്ക്ക് ആക്കാൻ വയ്യാത്ത അവസ്ഥയല്ലേ.. അതോണ്ടാ.. ” “അതൊന്നും സാരില്ല ഭാഭി.. നമ്മൾക്ക് അവരെ സെറ്റ് ആക്കാം എന്നേ… പിന്നേയ്….. ” “ഉം..പോരട്ടെ.. എന്തോ ഉണ്ടെന്ന് നേരത്തെ പൊക്കിയപ്പോഴേ തോന്നി.. പറ.. ” “അത്.. ഭാഭി .. ആദി….. അമ്മ ഭാഭി പറഞ്ഞാൽ കേൾക്കും.. ഒന്ന് സംസാരിച്ചൂടെ.. ” “നിന്റെ അമ്മ പാവമാണ്.. അത് നിനക്ക് ഈ സംഭവത്തിൽ നിന്നും പോലും മനസിലായില്ല.. അമ്മയുടെ മനസ്സ് വിഷമിക്കുന്നത് നിങ്ങൾ ആരും അറിയാത്തത് എന്താണെന്നാ എനിക്ക് മനസിലാവാത്തത്… ചന്ദ്രു വന്ന് പറഞ്ഞ് വിത്തിൻ സെക്കൻഡ് കൊണ്ട് അംബിയമ്മ ഡിസിഷൻ എടുത്തത് എന്ത് സ്റ്റാറ്റസ് നോക്കിയിട്ടാണ്.. ചന്ദ്രുന് ഉള്ള അറിവ് പോലും നിന്റെ ആദിക്ക് ഇല്ല.. അതാ.. ”

“അമ്മയെ ആദിക്ക് കിട്ടിയിരുന്നത് വളരെ കുറവാണ്.. ഞങ്ങൾ രണ്ടും ആയിരിക്കും എപ്പോഴും അമ്മയുടെ കൂടെ കഴിയാൻ മത്സരം.. അമ്മയുടെ പെറ്റ് ആണ് ചന്ദ്രു… ഇവിടേക്ക് വരുമ്പോഴും അമ്മ അവനെയും കൂട്ടി വന്നത് അതു കൊണ്ടാ… ആദിക്ക് അച്ഛനും അമ്മായിയും അഭിയേട്ടനും ആണ് ലോകം.. അതാവാം.. അമ്മയെ മനസിലാക്കാൻ പറ്റാഞ്ഞത്.. ” “ഞാൻ കണ്ടതാണ് ഇന്ന് …. ആദിയേട്ടനും മിത്തുവും…. രണ്ടുപേർക്കും വിഷമം ഉണ്ട്.. പക്ഷെ അംബിയമ്മയെ കുറ്റപ്പെടുത്താൻ എനിക്ക് സാധിക്കില്ല…. സമ്മതിക്കില്ല എന്ന് ആദിയേട്ടൻ മനസ്സിൽ ഉറപ്പിച്ചിട്ടാ അംബിയമ്മയോട് സംസാരിച്ചത് പോലും… അപ്പോൾ ആ ഉത്തരം അല്ലേ നമ്മൾക്ക് കിട്ടൂ.. എല്ലാരും വല്ലാതെ തെറ്റിദ്ധരിച്ചു പോയൊരു ആളാണ് നിന്റെ അമ്മ… ഞാൻ സംസാരിക്കാത്തത് എന്ത് കൊണ്ടാണെന്നോ..

അമ്മയുടെ മുന്നിൽ ആദിയേട്ടൻ തന്നെ മനസ്സ് തുറക്കട്ടെ എന്ന് കരുതിയാണ്…. നീ പേടിക്കാതിരിക്കെടി… എനിക്ക് പേടി ഇല്ലല്ലോ എന്റെ മിത്തൂന്റെ കാര്യത്തിൽ.. അതേ നടക്കൂ എന്ന് ഉറപ്പും ഉണ്ട്.. ” “ഭാഭി പറഞ്ഞാൽ പിന്നെ എനിക്കെന്ത് പേടി… ” ശ്രീയുടെ മുറിയിലേക്ക് കടക്കാൻ ആഞ്ഞ അംബിക നിറഞ്ഞ കണ്ണുകൾ തുടച്ച് തിരികെ പോയി… തന്റെ മക്കളേക്കാൾ ഒരുപടി കൂടുതൽ അവൾ തന്നെ മനസ്സിലാക്കിയതിൽ അവർക്ക് അത്ഭുതം തോന്നി… അവൾക്ക് വേണ്ടിയെങ്കിലും ആദിക്ക് അവൻ ഇഷ്ട്ടപ്പെട്ട പെണ്ണിനെ കൊടുക്കണം… അവർ മനസ്സിൽ ഉറപ്പിച്ചു… അവളുടെ കൂട്ടുകാരി അല്ലേ.. എന്റെ ആദിയെ അവൾ നോക്കിക്കോളും… അവർ പതിയെ ചിരിച്ചു…

നഗരത്തിലെ ബാറിൽ നിന്ന് അത്യാവശ്യം നന്നായി മിനുങ്ങി ഗൗതം വണ്ടിയിലേക്ക് കയറി.. വണ്ടിയുമായി വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.. ഒരു VIP ഹൗസിങ് കോളനിയിലേക്കുള്ള റോഡ് ആയിരുന്നു അത്…. അതിന്റെ സ്റ്റർട്ടിങ് പോയിന്റിൽ ആയി ചെറിയ പറമ്പ് ആണ്.. അത് കഴിഞ്ഞാണ് വീടുകൾ തുടങ്ങുന്നത്…. അധികം ആൾക്കാർ ഇല്ല…വണ്ടികളും കുറവ്…. എല്ലാ കാൽക്കുലേഷനും കൃത്യമാക്കി റോഡ് ബ്ലോക്ക് ചെയ്ത പോലെ ഒരു ബ്ലാക്ക്‌ ജിപ്സി മുന്നിൽ…. അതിൽ ആരും ഉണ്ടായിരുന്നില്ല.. അവൻ ഒന്ന് സംശയിച്ചു ഡോർ തുറന്ന് പുറത്തിറങ്ങി… അതിന്റെ അടുത്തേക്ക് നാലുപാടും നിരീക്ഷിച്ചു കൊണ്ട് പതിയെ നടന്നു… പെട്ടെന്ന് എന്തോ പിന്നിൽ വീണ് ഉടയുന്ന ശബ്ദം കേട്ട് അവൻ ഞെട്ടിത്തിരിഞ്ഞു…

രണ്ടു പേർ വണ്ടിയുടെ കത്തി നിന്ന ഹെഡ് ലാംപ് അടിച്ചു പൊട്ടിക്കുന്നു… അവൻ ഓടി അടുക്കുമ്പോഴേക്കും അവർ അത് നശിപ്പിച്ചു കഴിഞ്ഞിരുന്നു.. വെളിച്ചം ഒന്ന് കുറഞ്ഞു.. സ്ട്രീറ്റ് ലൈറ്റ് മാത്രം കത്തി നിന്നു… അവരുടെ അടുത്തേക്ക് വന്ന് അവൻ ആക്രോശിച്ചു.. “@ …..എന്താടാ കാണിച്ചത്… ” “ഇംഗ്ലീഷിൽ തെറി വിളിക്കുന്നോടാ#@മോനെ…” സിദ്ധു നല്ല പച്ച മലയാളത്തിൽ ചോദിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവുട്ടി… നിലത്ത് നിന്ന് അവൻ ചാടി എണീറ്റ് മുന്നോട്ട് ആഞ്ഞു.. എന്തോ സംശയം തോന്നി പിന്നിലേക്ക് തിരിഞ്ഞു നോക്കി.. മൂന്ന് പേർ തൊട്ട് പിന്നിലായി നിരന്ന് നിൽക്കുന്നു…

അഭിയെ അവൻ തിരിച്ചറിഞ്ഞു… കുടിച്ച കള്ള് ആവിയായി പോകുന്നത് അവൻ അറിഞ്ഞു… “എ….ന്താ..എ ന്താ…വേണ്ടേ.. നിങ്ങൾക്ക്… ” വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പുറത്തേക്ക് വന്നു… “നീ തരണ്ട.. ഞങ്ങൾ എടുത്തോളാം……. ആദ്യം ഞങ്ങളുടെ വീട്ടിലെ പെണ്ണിനെ തൊട്ടില്ലേ… ആ കൈ.. പിന്നെ ഞങ്ങളുടെ വീട്ടിലെ പെണ്ണിനെ തെറ്റായി നോക്കിയില്ലേ… ആ കണ്ണ്… പിന്നെ ഞങ്ങളുടെ വീട്ടിലെ പെണ്ണിനോട് തെറ്റായി സംസാരിച്ചില്ലേ …ആ നാക്ക്… അത് കഴിഞ്ഞ് ഞങ്ങളുടെ വീട്ടിലെ പെണ്ണിനെ തെറ്റായി ചിന്തിച്ചില്ലേ… ആ തല… ” പറഞ്ഞു കൊണ്ട് ഷർട്ടിന്റെ സ്ലീവ് കയറ്റി അഭി ഓരോ അടിയും മുന്നോട്ട് എടുത്തു വച്ചു… കൂടെ മറ്റുള്ളവരും.. അവർക്ക് അനുസരിച്ച് അവൻ പിന്നോട്ട് നടന്നു..

എന്തിലോ തട്ടി നിന്നു… തിരിഞ്ഞു നോക്കിയപ്പോൾ സിദ്ധുവിന്റെ നെഞ്ചിൽ ആണ്.. “ഇത് ഓൾ കേരള സ്ത്രീകളും പെണ്കുട്ടികളും ഇന്ന് മുതൽ നിനക്ക് അമ്മയും പെങ്ങളും മാത്രം ആയിരിക്കും എന്ന് പഠിപ്പിച്ചു തരാൻ ഉള്ള ഒരു കോഴ്സ് ആണ്.. ഞങ്ങൾ ആണ് അതിന്റെ സാറുമാര്.. ” സിദ്ധു ഒരു ചിരിയോടെ പറഞ്ഞു.. “അല്ല അളിയാ..അപ്പോ അവന്റെ ഭാര്യയോ..” ശരത് സംശയം പോലെ വിളിച്ചു ചോദിച്ചു… “അവളെ അടക്കം ഇനി അങ്ങനെ കണ്ടാ മതി ഇവൻ.. നാട് നീളെ കാമം തീർക്കാൻ നടക്കുന്നവൻ ആ കൈ കൊണ്ട് നല്ലൊരു പെണ്ണിനെ തൊട്ടാൽ അവളും ചീത്തയായി പോകും… ” ആദി ആണ് അതിന് മറുപടി കൊടുത്തത്… അവരുടെ ഇടയിൽ കെണിയിൽ പെട്ട എലിയെ പോലെ അവൻ പേടിച്ചു വിറച്ചു..

“പ്ലീസ്.. എന്നെ ഒന്നും ചെയ്യരുത്.. ഞാൻ .. ഞാൻ.. ഇനി ഒന്നും ചെയ്യില്ല… ” പറഞ്ഞു തീർന്നതും സിദ്ധു മുഷ്ട്ടി ചുരുട്ടി അവന്റെ മൂക്കിന് ഇട്ട് പഞ്ച് ചെയ്തു.. അവൻ ഒരു ആർപ്പോടെ മൂക്ക് പൊത്തി നിലത്തിരുന്നു.. അവിടുന്ന് ചന്ദ്രു അവനെ ഷർട്ടിന്റെ കോളറയോടെ പൊക്കി എടുത്ത് കരണം നോക്കി കൈവീശി മാറി മാറി പൊട്ടിച്ചു.. “കൂൾ അനിയാ കൂൾ.. തലയിരിക്കുമ്പോൾ വാലിട്ടു ആട്ടാതെ… എന്തായാലും നീ എന്നെ ഓവർ ടെയ്ക്ക് ചെയ്തു.. ഇതിലെങ്കിലും ഒന്ന് പ്രായം പരിഗണിക്കെടാ… ” ആദി ചന്ദ്രുനെ മാറ്റി അവന്റെ അടിനാഭി നോക്കി ഒറ്റ ചവിട്ട് കൊടുത്തു.. അവൻ വയറിൽ കൈ അമർത്തി കൂനി കൂടി നിലത്തിരുന്നു… “ശോ.. ഈ പിള്ളേര്.. ടാ …ഇനിയും പാഠങ്ങൾ ഒരുപാട് ഉള്ളതാ വേഗം എല്ലാരും ഓരോ ഭാഗത്ത്‌ നിന്ന് ക്ലാസ് എടുത്തോ..

ടൈം വെയ്സ്റ്റ് ചെയ്യാനില്ല.. എന്റെ അമ്മു എന്നെ കാത്തിരിക്കും.. ഏട്ടൻ ഒന്ന് റെസ്റ്റ് എടുക്കട്ടേ… ” അഭി പറഞ്ഞു കൊണ്ട് ജിപ്സിയുടെ ബോണറ്റിൽ കേറി ഇരുന്നു.. നിലത്തിരുന്ന ഗൗതം ഒന്ന് മേലേക്ക് തലയുയർത്തി നോക്കി.. ഏതൊക്കെ വഴിക്ക് ആരുടെയൊക്കെ കൈ വന്നെന്ന് മനസിലാകും മുന്നേ അവർ അവനെ ചവുട്ടി കൂട്ടി… ഒരു പരുവമാക്കി… [[എനിക്ക് സ്റ്റണ്ട് വലിയ പിടിയില്ല… ഇത് തന്നെ ഡയലോഗിന്റെ കൂടെ വന്ന് പോയതാ.. ബാക്കി അടി ഇടി ഒക്കെ നിങ്ങൾ തന്നെ ഊഹിച്ചു പൂരിപ്പിച്ചോ…]] നിലത്ത് കിടന്ന് പിടഞ്ഞ് കൊണ്ടിരിക്കുന്ന അവന്റെ അടുത്ത് അവർ കുനിഞ്ഞിരുന്നു.. “ജീവനോടെ വിടുന്നത് വീട്ടിൽ ഒരു പെണ്ണും കുഞ്ഞും കാത്തിരിക്കുന്നത് കൊണ്ട് മാത്രമാണ്…

ഇനി ഒരു തവണ കൂടി വരേണ്ടി വന്നാൽ അത് പോലും ഓർക്കില്ല ഞങ്ങൾ.. പിന്നെ ഒരു കാര്യം നിന്റെ ഭാര്യയുടെ അനിയത്തിയെ ഇവൻ കെട്ടി… എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.. അതിന് സഹായിച്ചത് നീയും.. അതിന്റെ നന്ദി ആണ് നിനക്ക് ഇപ്പോ ദാനം തരുന്ന ജീവൻ എന്ന് കരുതിയാൽ മതി.. കുറച്ചു നാൾ ഹോസ്പിറ്റലിൽ കിടന്ന് തല പുകയ്ക്ക്.. ഇനി ഏതെങ്കിലും പെണ്ണിന്റെ നേരെ നീ തെറ്റായി നോക്കി എന്നറിഞ്ഞാൽ… കൊന്ന് കളയും നിന്നെ.. ഞങ്ങളുടെ പോലീസും കോടതിയുമൊക്കെ ഞങ്ങൾ തന്നെയാ.. കേട്ടോടാ @%$&#^$*@ മോനെ…. ശരത് നന്ദുനോട് പറഞ്ഞ് ഒരാമ്പുലൻസ് ഏർപ്പാടാക്കി ഹോസ്പിറ്റലിൽ എത്തിച്ചേക്ക്.. അവന്റെ ഭാര്യയെ നാളെ അറിയിച്ചാൽ മതി..

അവന്റെ ഫോണിൽ നിന്ന് ഒരു മെസ്സേജ് അയച്ചേക്ക് ഇന്ന് വരില്ല എന്ന്.. ഇന്ന് എങ്കിലും അത് സമാധാനത്തോടെ ഉറങ്ങട്ടെ..” അഭി പറഞ്ഞു .. ശേഷം വണ്ടിയിലേക്ക് പോയി… “പിന്നേ… പോലീസ് കംപ്ലെയിന്റുമായിട്ട് പോണം എന്ന് വല്ല ഉദ്ദേശം ഉണ്ടെങ്കിൽ…. ഞാനാണ് ഇവിടുത്തെ ACP…. നേരിട്ട് തന്നേക്ക് പരാതി.. കേട്ടോ…” ശരത് അതും പറഞ്ഞു അഭിയുടെ കൂടെ നടന്നു… “അങ്ങനെ പരാതി കൊടുക്കുവാണേൽ കേസ് വാദിക്കാനും ഞങ്ങളെ തന്നെ ഏൽപ്പിക്കണം കേട്ടോ…. അപ്പോ സാറുമാര് പോട്ടെ മോനെ.. പഠിപ്പിച്ചതൊക്കെ കൃത്യമായി ഓർക്കണം കേട്ടോ.. ഇനിയും കോഴ്സ് ആവശ്യമുണ്ടെന്ന് തോന്നിയാൽ അറിയിച്ചാൽ മതി.. നേരിട്ട് വന്ന് എടുത്തു തരാം.. ” ഒരു ചവിട്ട് കൂടി കൊടുത്ത് സിദ്ധുവും പിന്നാലെ ആദിയും പോയി..

“നിന്നോട് എനിക്ക് നന്ദി മാത്രേ പറയാൻ ഉള്ളെടാ പന്നി.. അപ്പോ കോ ബ്രോ.. കാണാട്ടോ.. പിന്നെ ഈ ചൊരുക്ക് എങ്ങാൻ എന്റെ പെണ്ണിന്റെ അച്ഛനോടോ അമ്മയോടോ തീർത്താൽ.. പുന്നാര മോൻ പിന്നെ ചിരിച്ചോണ്ട് പോട്ടോയിൽ കിടക്കും കേട്ടല്ലോ.. ” ചന്ദ്രുവും തന്റെ ഭാഗം പറഞ്ഞു തീർത്ത് വണ്ടിയിലേക്ക് കേറി… ********** വീട്ടിൽ തിരിച്ചെത്തുമ്പോൾ കേട്ടത് അമ്മാളൂന്റെ പാട്ടാണ്… സോഫയിൽ ഇരുന്ന അമ്മാളൂന്റെ മടിയിൽ ശ്രീയും അഞ്ജുവും തല വച്ച് കിടക്കുന്നു… ശർമിളയും അംബികയും അടുത്ത് തന്നെ ഉണ്ട്… അവരെ കണ്ട് അവൾ പാടുന്നത് നിർത്തി… അഞ്ജു വേഗം എഴുന്നേറ്റ് നിന്നു… “അതെന്താടി നിർത്തിയത്…ഞങ്ങൾക്ക് കേൾക്കാൻ പാടില്ലേ…. ” അഭി ചോദിച്ചു.. “ഓഹ്..ഞങ്ങൾ ചുമ്മാ ഇരുന്നപ്പോൾ… കുളിച്ചിട്ടു വാ എല്ലാരും.. ആരും കഴിച്ചില്ല നിങ്ങളെ കാത്തിരിക്കുവാണ്… ”

“എന്തിനാ മമ്മ വെയിറ്റ് ചെയ്തേ.. കഴിച്ചൂടായിരുന്നോ….. ” “സാരില്ല.. ഇന്ന് എല്ലാർക്കും ഒരുമിച്ചു കഴിക്കാം… നിങ്ങൾ കുളിച്ചിട്ടു വാ.. ഞാൻ ലതയോട് ഫുഡ് എടുത്തു വെക്കാൻ പറയാം… ശർമിള എഴുന്നേറ്റു… ശരത്തും സിദ്ധുവും ഇനി ഇന്ന് പോവണ്ട.. ഇവിടെ കൂടാം..കേട്ടോ…. ” “ശരി ആന്റി… ഫ്രഷ് ആയിട്ട് വരാം.. ” “എന്തായി പോയ കാര്യം… ” അമ്മാളൂ ചോദിച്ചു.. “അത് പിന്നെ അടിച്ചുപൊളിച്ചില്ലേ ഞങ്ങൾ…. ” അഭി അമ്മളൂനോട് കൂടെ ചെല്ലാൻ കണ്ണ് കാണിച്ച് മുറിയിലേക്ക് പോയി.. മടിയിൽ കിടന്ന് ശ്രീ അത് കണ്ടു.. “ഞാൻ മാറില്ല.. അങ്ങനെ ഇപ്പോ പോണ്ടാ..” അമ്മാളൂ അവളുടെ ഇടുപ്പിൽ പിച്ചി.. അവൾക്ക് വേദനിച്ചു…എണീറ്റ് ചാടി.. അമ്മാളൂ പൊട്ടിച്ചിരിച്ചു… “ഭാഭി……. ആഹ്… തരാട്ടോ ഞാൻ … ” അവൾ അമ്മാളൂനെ പിടിച്ച് ഇക്കിളി ആക്കാൻ തുടങ്ങി… “ദേ ശ്രീ വേണ്ടാ..പ്ലീസ്…. ”

അവൾ കുതറി ഓടി അഞ്ജുവിനെ പിടിച്ചു മുന്നിൽ നിർത്തി… അപ്പോൾ ശ്രീ അഞ്ജുവിനെ ഇക്കിളി ഇട്ട് മാറ്റാൻ നോക്കി.. അവൾ ഉറക്കെ ചിരിച്ചു.. അത് കണ്ടപ്പോൾ അമ്മാളൂവും കൂടി.. “ഏയ്..അമ്മാളൂ വേണ്ടാ…ശ്രീ പ്ലീസ്….. ” അഞ്ജു അവരുടെ കൈയിൽ നിന്ന് കുതറി ഓടി… “ദീദി.. നിക്കവിടെ…. ” ശ്രീ പിന്നാലെ ചെന്നു.. പിന്നാലെ അമ്മാളൂവും… അഞ്ജു ഓടി ചെന്ന് നമ്മുടെ പുരുഷകേസരികളുടെ മുന്നിൽ ആയി സഡൻ ബ്രേക്ക് ഇട്ട് നിന്നു.. പിന്നാലെ വന്ന ശ്രീ അവളെ ഇടിച്ചു നിന്നു.. ചിരിച്ചു കൊണ്ട് അമ്മാളൂവും ചേർന്നു… അവിടുത്തെ ബഹളം കേട്ട് എല്ലാരും വന്നു…..

എല്ലാരിലും ഒരു ആശ്വാസത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു… ചന്ദ്രു അഞ്ജലിയെ തന്നെ നോക്കി നിന്നു… അവർക്ക് ഒരു സ്പേസ് ഒരുക്കി എല്ലാരും പതിയെ ഓരോ ഭാഗത്തായി വലിഞ്ഞു… ചന്ദ്രു മാത്രം ആയപ്പോൾ അഞ്ജു തിരിഞ്ഞു നടന്നു.. “അല്ലി……… ” ആ വിളി കേട്ട് അവൾ ഒരുനിമിഷം നിന്നു… കണ്ണുകൾ നിറഞ്ഞൊഴുകി… മനസ്സ് വർഷങ്ങൾ പിറകെ പോയി… ഒരു ഗദ്ഗദം അവളെ പൊതിഞ്ഞു……തുടരും

സിദ്ധാഭിഷേകം : ഭാഗം 57

Share this story