സിദ്ധാഭിഷേകം : ഭാഗം 59

സിദ്ധാഭിഷേകം :  ഭാഗം 59

എഴുത്തുകാരി: രമ്യ രമ്മു

ചന്ദ്രു മാത്രം ആയപ്പോൾ അഞ്ജു തിരിഞ്ഞു നടന്നു.. “അല്ലി……… ” ആ വിളി കേട്ട് അവൾ ഒരുനിമിഷം നിന്നു… കണ്ണുകൾ നിറഞ്ഞൊഴുകി… മനസ്സ് വർഷങ്ങൾ പിറകെ പോയി… ഒരു ഗദ്ഗദം അവളെ പൊതിഞ്ഞു…  തിരഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു അവൾ… “അല്ലി…. പ്ലീസ്……” അവനെ കേൾക്കാതെ അവൾ ശ്രീയുടെ മുറിയിലേക്ക് ഓടി കയറി വാതിലടച്ചു പൊട്ടിക്കരഞ്ഞു… “ചന്ദ്രു ….. എനിക്ക് ആവില്ല ചന്ദ്രു.. നിന്നെ മറക്കാൻ എനിക്ക് ആവില്ല…. വെറുക്കാനും ആവുന്നില്ല…. പക്ഷെ…. ” അവൾ കരഞ്ഞു തളർന്ന് നിലത്തിരുന്നു… വാഷ്‌റൂമിൽ ആയിരുന്ന ശ്രീ ഇറങ്ങുമ്പോൾ കണ്ടത് വാതിലിൽ ചാരി ഇരിക്കുന്ന അഞ്ജുനെ ആണ്… അവൾ വേഗം അവിടേക്ക് വന്നു…

ശ്രീയെ കണ്ട് അവൾ മുഖം തുടച്ചു എഴുന്നേറ്റു… “എന്തിനാ ദീദി കരയുന്നത്.. ഇവിടെ ഇങ്ങനെ വിഷമിച്ചു നിൽക്കരുത് കേട്ടോ.. നല്ല ആക്റ്റീവ് ആയിരിക്കണം… ചന്ദ്രുന് ഇപ്പോ നല്ല മാറ്റം ഉണ്ട്.. അത് ദീദി കാരണം ആണ്.. ദീദിക്കും ഒരു മാറ്റം വേണ്ടേ.. എന്നും ഇങ്ങനെ സെന്റി അടിച്ച് ശോകം മൂകമായി കണ്ണീർ സീരിയൽ പോലെ ആയാൽ മതിയോ… നമ്മൾക്ക് ലൈഫ് ഒന്നല്ലേ ഉള്ളൂ.. അതിങ്ങനെ കരഞ്ഞു തീർത്താൽ വയസ്സാകുമ്പോൾ നമ്മൾക്ക് തന്നെ തോന്നില്ലേ ഞാൻ എന്തിനാ വെറുതെ ഇത്ര വർഷം ജീവിച്ചത് എന്ന്.. ജന്മം വെയ്സ്റ്റ് ആയിപ്പോയെന്ന്…. അതു കൊണ്ട് നമ്മൾക്ക് പാസ്റ്റ്‌ ഒന്നും ഓർക്കണ്ട… പുതിയ ഒരാൾ ആണെന്ന് കരുതിയാൽ മതി…. ഓക്കേ.. ഒരു കാര്യം ചെയ്യാം.. എന്റെ ഫ്രണ്ട് ലിസ്റ്റിൽ ചേർക്കാം.. എന്തേ സമ്മതാണോ…”

അഞ്ജു അവളെ നോക്കി ചിരിച്ചു.. “… താൻ പറഞ്ഞത് ശരിയാണ് എനിക്കും വേണം ഒരു മാറ്റം… ലെറ്റ് മീ ട്രൈ.. ” “അതാണ്.. അപ്പോ ഫ്രണ്ട്‌സ്…” ശ്രീ അവൾക്ക് നേരെ കൈനീട്ടി… അവൾ അതിലേക്ക് കൈ ചേർത്തു.. “ഓക്കെ ..ഇന്ന് മുതൽ നമ്മൾ അഞ്ച് പേരും കട്ട ഫ്രണ്ട്‌സ് ആണ് .. ” “ആരാ അഞ്ച് പേര്… ” “ഞാൻ ,ഭാഭി ,സാൻഡി ,മിത്തൂ ആൻഡ് നൗ ദീദി… എല്ലാരേയും നമ്മൾക്ക് ഫുഡ് കഴിച്ച് വന്നിട്ട് ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാം.. ഉം.. നമ്മുടെ ഫാമിലിയുടെ കഥകൾ ഒക്കെ പറഞ്ഞു തരാം.. ഓക്കെ… അതൊക്കെ അറിഞ്ഞാൽ ഉണ്ടല്ലോ ദീദി രാവിലെ എണീറ്റ് പറക്കും… അത്ര ഇൻസ്പ്രിറേഷൻ സ്റ്റോറി ആണ്…. ” “താൻ തന്നെ വലിയ ഇൻസ്പിറേഷൻ ആണല്ലോ.. എനിക്ക് ഇഷ്ട്ടായി എല്ലാരേം… “

“ചന്ദ്രുനെം…??? അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി… “നമ്മൾക്ക് അവന് എട്ടിന്റെ പണി കൊടുക്കാട്ടോ.. വിഷമിക്കണ്ട… ” അഞ്ജു ചിരിച്ചു…. ” ശ്രീ എന്താ അവരെ പേര് വിളിക്കുന്നത്… ” “അറിയില്ല.. ചെറുപ്പത്തിൽ അമ്മയും മറ്റുള്ളവരും വിളിക്കുന്നത് കേട്ട് വിളിച്ചു തുടങ്ങിയതാ.. ആരും തിരുത്തിയില്ല.. അത് ശീലമായി… ഭയ്യാനെ മാത്രേ അങ്ങനെ വിളിക്കാറുള്ളൂ…. വാ..പുറത്ത് പോകാം… എല്ലാരും കാത്തിരിക്കുന്നുണ്ടാവും..” അവർ ചെല്ലുമ്പോഴേക്കും എല്ലാവരും ഹാളിൽ ഉണ്ടായിരുന്നു… അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു… പിന്നെ വന്ന് ഹാളിൽ ഇരുന്നു… ദാസുമായി എല്ലാരും വീഡിയോ കോളിൽ സംസാരിച്ചു.. അഞ്ജുവിനെ പരിചയപെട്ടു…അയാൾ ഉടനെ എത്തും എന്നും പറഞ്ഞു..

ഈ സമയമെല്ലാം ആദിയുടെ മുഖം മ്ലാനമായിരുന്നു… എല്ലാവരും അത് ശ്രദ്ധിച്ചുവെങ്കിലും ആരും എടുത്ത് ചോദിച്ചില്ല.. പറയാതെ തന്നെ കാരണം എല്ലാവർക്കും അറിയാമായിരുന്നു… ചന്ദ്രു അഞ്ജുവിന്റെ നേരെ ഓപ്പോസിറ്റ് ആണ് ഇരുന്നത്.. അവന്റെ ശ്രദ്ധ മുഴുവൻ അവളിൽ ആയിരുന്നു.. തന്നോട് ഒന്ന് മിണ്ടിയിരുന്നെങ്കിൽ എന്ന് അവൻ വല്ലാതെ കൊതിച്ചു… അഞ്ജുവിന്റെ അവസ്ഥയും അത് തന്നെ ആയിരുന്നു… അവൻ നേരത്തെ തന്നെ വിളിച്ചപ്പോൾ എല്ലാം മറന്ന് ആ നെഞ്ചോട് ചേരാൻ കൊതിച്ചിരുന്നു… അവനെ വീട്ടിൽ വച്ച് ആദ്യം കണ്ടപ്പോൾ തന്നെ മനസ്സ് പതറി പോയതാണ്.. പിന്നെ വാശി തോന്നി..

അന്ന് അവൻ തന്റെ കാലിലേക്ക് വീണപ്പോൾ എല്ലാം അതുവരെ ഉണ്ടായിരുന്നത് മുഴുവൻ ചോർന്ന് പോയ അവസ്ഥയിൽ ആയിരുന്നു… മനസ്സ് തുറന്ന് സംസാരിക്കാൻ ആഗ്രഹമുണ്ട്… പക്ഷേ…നടക്കുന്നില്ല… അവനെ നോക്കണം എന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും തലച്ചോർ പ്രവൃത്തിക്കാത്ത അവസ്‌ഥ… കൈയും കാലുമൊക്കെ തളരുന്ന അവസ്ഥ… ” ചന്ദ്രു … നാളെ നീയും അഞ്ജുവും ശ്രീയും രാവിലെ അമ്പലത്തിൽ പോവണം…. വന്നിട്ട് പിന്നെ രജിസ്റ്റർ ഓഫീസ്, അത് കഴിഞ്ഞു ഷോപ്പിംഗ്… അഞ്ജുവിന്റെ വീട്ടിലും പോകാം…എന്താ.. ” ശർമിള പറഞ്ഞു “അപ്പോ നാളെ എല്ലാരും ലീവ് ആണോ.. അപ്പോൾ നമ്മൾക്കും പോവണ്ട അല്ലെ ഭാഭി… അതേയ്.. അമ്മായിയുടെ പിറന്നാൾ മാത്രല്ല..

ചന്ദ്രുന്റെ റിസപ്ഷൻ കൂടിയാണ്.. എനിക്ക് നല്ല കിടു ഡ്രസ്സ് വേണം… ” ശ്രീ പറഞ്ഞു.. “ടി..പൊട്ടി..നിന്റെ എൻഗേജ്‌മെന്റ് കൂടിയാണ്… ” അമ്മാളൂ അവളുടെ തലയിൽ കൊട്ടി… “അയ്യോ ..ഞാൻ അത് മറന്നു.. ” “നിനക്ക് എന്നെ ഓർമ്മയുണ്ടോ.. ” ശരത് ചോദിച്ചു.. അവൾ ഇളിച്ചു കാട്ടി… അഞ്ജു അവളെ സംശയത്തോടെ നോക്കി… “അത് തന്നെ ആൾ… ശരത്തേട്ടൻ… ” കൊള്ളാം എന്ന് അഞ്ജു ശ്രീയെ കൈ കാണിച്ചു… അവനെ നോക്കി ചിരിച്ചു… “എങ്കിൽ കാലത്ത് അമ്പലത്തിൽ പോയി വന്നിട്ട് ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് ഇറങ്ങാം…. ” അംബിക ചോദിച്ചു… “ഞാൻ എങ്ങോട്ടും ഇല്ല.. എനിക്ക് കമ്പനിയിൽ ചെറിയ അത്യാവശ്യം ഉണ്ട്.. ” ആദി പറഞ്ഞു.. “അതെന്താ.. ഞങ്ങൾ ഒന്നും അറിയാത്ത അത്യാവശ്യം നിനക്ക്.. “

ശർമിള ചോദിച്ചതിന് അവൻ തല താഴ്ത്തി ഇരുന്നു.. പിന്നെ പതുക്കെ എണീറ്റ് മുകളിലേക്ക് കയറി പോയി… “അവൻ വരും.. ഞാൻ ശരിയാക്കിക്കൊള്ളാം.. അത് വിട്.. ” അഭി പറഞ്ഞു.. “ബാക്കി നാളെ പറയാം.. എല്ലാരും ചെന്ന് കിടന്നോ… ശ്രീ അഞ്ജലിയെ കൂട്ടി പൊയ്ക്കോളൂ…. ” അംബിക പറഞ്ഞു കൊണ്ട് എഴുന്നേറ്റ് അവരുടെ മുറിയിലേക്ക് നടന്നു.. “അപ്പോൾ എല്ലാരോടും ഗുഡ് നൈറ്റ് … നാളെ മോർണിങ് കാണാം.. ” ശ്രീ അതും പറഞ്ഞ് അഞ്ജുവിനെയും കൂട്ടി മുറിയിലേക്ക് പോയി… മുറിയിൽ കയറുന്നതിന് മുൻപേ അഞ്ജു ചന്ദ്രുവിനെ തിരിഞ്ഞൊന്ന് നോക്കി… അവൻ അത് പ്രതീക്ഷിച്ച പോലെ അവളെ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു… അവന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു…

പിറ്റേന്ന് ചന്ദ്രുവിന്റെയും അഞ്ജുവിന്റെയും വിവാഹം റജിസ്റ്റർ ചെയ്തു.. എല്ലാരും ചേർന്ന് എങ്ങേജ്മെന്റിനും റീസപ്ഷനും വേണ്ടുന്നതും മറ്റുള്ളവർക്കുള്ളതും ആയ ഡ്രസ്സ് എടുത്തു… അഞ്ജുവിന്റെ വീട്ടിലേക്കും വസ്ത്രങ്ങൾ വാങ്ങി… ഈ സമയത്തെല്ലാം ആദി അംബികയെയും അമ്മാളൂനേയും പരമാവധി ഒഴിവാക്കി… അവരോടുള്ള വിരോധം മനസിലാകുന്ന വിധത്തിൽ തന്നെ പെരുമാറി… അംബിക അത് നിസ്സാരവത്കരിച്ചെങ്കിലും അമ്മാളൂനെ അത് നന്നായി ബാധിച്ചു.. അവളോട് ഉള്ള വിരോധം മിത്തൂനോട് ഉള്ള സ്നേഹമാണല്ലോ എന്നോർത്തു അവൾ സമാധാനിച്ചു…. എങ്കിലും അവൾക്ക് സങ്കടം വന്നു…അഭി എല്ലാം കാണുന്നെങ്കിലും അതിൽ ഇടപെടാതെ നിന്നു…

ഇതേ സമയം ചന്ദ്രുവിന്റെ അവസ്‌ഥയും സമമായിരുന്നു.. ചന്ദ്രുന്റെ മുന്നിൽ പെടാതെ അഞ്ജു ഒഴിഞ്ഞു മാറി കൊണ്ടിരുന്നു.. അവൻ അടുത്തേക്ക് ചെല്ലുമ്പോൾ അവൾ ആരുടെയെങ്കിലും അരികിലേക്ക് മാറും… അവന് ഒന്ന് അവൾ മിണ്ടിയാൽ മതിയെന്നായിരുന്നു…. അവൻ ആകെ വിഷമിച്ചു…. ഷോപ്പിംഗ് കഴിഞ്ഞ് അഞ്ജുവിന്റെ വീട്ടിലേക്ക് പോയി… തിരിച്ചെത്തുമ്പോൾ രാത്രി ആയിരുന്നു… പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതിനാൽ എല്ലാരും അവരവരുടെ മുറിയിലേക്ക് പോയി… അഭി ഹാളിൽ ഇരുന്ന് കുറച്ച് മെയിൽ ഒക്കെ ചെക്ക് ചെയ്ത ശേഷം ആണ് മുറിയിലേക്ക് ചെന്നത്.. അപ്പോഴേക്കും അമ്മാളൂ കുളിച്ചിറങ്ങിയിരുന്നു… അവനും ചെന്ന് ഫ്രഷ് ആയി.. പുറത്തിറങ്ങിയപ്പോൾ അമ്മാളൂനെ മുറിയിൽ കണ്ടില്ല..

ബാൽക്കണി ഡോർ തുറന്നത് കണ്ട് അങ്ങോട്ട് ചെന്നു.. അവിടെ ദൂരേക്ക് നോക്കി ഹാൻഡ് റെയിലിൽ പിടിച്ച് എന്തോ ആലോചിച്ചു നിൽക്കുവാണ് അമ്മാളൂ… “അമ്മൂ….നീ എന്താ ഈ സമയത്ത്‌ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നേ.. നേരം ഒരുപാട് ആയി കിടക്കുന്നില്ലേ.. ” “ഓഹ്… വെറുതെ നിന്നതാ.. ” അവൾ പറഞ്ഞു കൊണ്ട് തിരിഞ്ഞ് അവന്റെ മുതുകിൽ കിടന്ന ടവൽ എടുത്ത് അവന്റെ തല തുടച്ചു കൊടുത്തു.. അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ വലിച്ച് അടുപ്പിച്ചു… “എന്ത് പറ്റി എന്റെ പെണ്ണിന്.. ഉം.. ഞാൻ കാണാതെ കണ്ണ് തുടയ്ക്കാൻ മാത്രം എന്താ പ്രശ്നം.. ഉം.. ” അവൾ ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു.. കുറെ നേരമായി അടക്കി വെച്ചത് മുഴുവൻ അവിടെ പെയ്തൊഴുക്കി…

അവൻ അവളുടെ തലയിൽ തട്ടി കൊണ്ടിരുന്നു… “അമ്മൂ…… അമ്മൂ… മോളെ… കേൾക്കെടി… ” അവൾ അടർന്ന് മാറിയില്ല.. കൂടുതൽ അവനെ മുറുകെ പിടിച്ചു കരഞ്ഞു… അഭിക്ക് ദേഷ്യം വന്നു…. “വാ.. എന്റെ കൂടെ… ” അവൻ അവളെ ചേർത്ത് പിടിച്ച് പുറത്തേക്ക് നടന്നു… നേരെ ചെന്ന് ആദിയുടെ മുറിയുടെ വാതിലിൽ ശക്തിയായി ചവുട്ടി… ലോക്ക് ഇട്ടിരുന്നതിനാൽ അത് തുറന്നില്ല.. വീണ്ടും വീണ്ടും ചവുട്ടി… ശബ്ദം കേട്ട് ശരത്തും സിദ്ധുവും ആദ്യം പുറത്തേക്ക് വന്നു… അമ്മാളൂ തടയാൻ ശ്രമിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല… ആദി വാഷ്‌റൂമിൽ ആയ കാരണം പെട്ടെന്ന് തുറക്കാനും പറ്റിയില്ല…

“എന്താടാ എന്താ പ്രശ്നം… “ശരത് അവരുടെ അടുത്തേക്ക് വന്നു… അഭി ഒന്നും മിണ്ടാതെ വീണ്ടും ഒരിക്കൽ കൂടി വാതിലിലേക്ക് ആഞ്ഞു ചവുട്ടി… ശബ്ദം കേട്ട് എല്ലാരും പുറത്തേക്ക് വന്നു.. “അഭിയേട്ടാ.. വാ.. മതി.. എന്തുണ്ടെങ്കിലും രാവിലെ സംസാരിക്കാം… ” അമ്മാളൂ പറഞ്ഞത് കൂട്ടാക്കാതെ അവൻ വീണ്ടും ചവിട്ടാൻ ആഞ്ഞതും ആദി എങ്ങനെയൊക്കെയോ ഇറങ്ങി വന്ന് വാതിൽ തുറന്നു.. മുന്നിൽ ഭ്രാന്തെടുത്തവനെ പോലെ അഭിയെ കണ്ടിട്ട് അവന് ഒന്ന് ഞെട്ടി… ആദിയെ കണ്ടതും അവന്റെ കയ്യിൽ പിടിച്ചു വലിച്ച് മുറിക്ക് പുറത്തേക്ക് ഇട്ടു.. “ഞാനായിട്ട് ഇവളെ കരയിക്കാറില്ല… ഇവളെ ആരെങ്കിലും കരയിച്ചാൽ ഞാൻ ക്ഷമിക്കാറും ഇല്ല… എന്ത് ഉണ്ടെങ്കിലും പറഞ്ഞു തീർത്തേക്കണം..

അല്ലാതെ മനസ്സിലിട്ടു നടന്ന് അത് മറ്റുള്ളവരുടെ നേരെ കാട്ടുകയല്ല വേണ്ടത്.. രാവിലെ മുതൽ ഞാൻ കാണുന്നതാണ് നിന്റെ ഒരു ഷോ… പോട്ടെന്ന് വച്ചതാ.. പക്ഷെ എന്റെ അമ്മൂ നെഞ്ച് പൊട്ടി കരയുമ്പോൾ എനിക്ക് അങ്ങനെ നോക്കി നിൽക്കാൻ പറ്റില്ല… ” അവന്റെ ഭാവം കണ്ട് എല്ലാരും ഒന്ന് അടുക്കാൻ ഭയന്നു.. ശർമിളയ്ക്കും അംബികയ്ക്കും കാര്യം മനസിലായി.. അവൻ പറഞ്ഞു തീർക്കട്ടെ എന്ന് കരുതി അവർ ഇടപെട്ടില്ല… ആദി തല കുനിച്ചു നിന്ന് എല്ലാം കേട്ടു… സിദ്ധു കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മാളൂന്റെ അടുത്തേക്ക് വന്നു.. “എന്താ മോളെ.. എന്താ പ്രശ്നം… ” അവളുടെ വിഷമം കണ്ട് അവന്റെ കണ്ണും നിറഞ്ഞു… “പറ മോളെ എന്താ… ” അവൾ ഒന്നും മിണ്ടാതെ അവനെ കെട്ടിപിടിച്ചു കരഞ്ഞു… സിദ്ധുന് ആകെ ടെൻഷൻ ആയി “എന്താ..മാളൂട്ടിക്ക്… ഭയ്യ എങ്കിലും പറ…. “

“ദേ.. നിൽക്കുന്നു… ഇവനോട് ചോദിക്ക്.. എന്താന്ന്… ഞാൻ ചെല്ലുമ്പോൾ ബാൽക്കണിയിൽ നിന്ന് കരയുവാണ്.. ചോദിച്ചാൽ പറയില്ലല്ലോ.. പക്ഷെ എനിക്ക് അറിയാം ഇവൻ കാരണം ആണെന്ന്.. അവൻ രാവിലെ മുതൽ അവളുടെ നേരെ മുഖം വീർപ്പിച്ചോണ്ട് നടക്കുവല്ലേ… അവൾ മിണ്ടാൻ ചെന്നാൽ മാറി നടക്കുവാ,, കാണാത്ത പോലെ നിൽക്കുവാ.. എത്ര വരെ പോകും എന്ന് നോക്കിയതാണ്.. എന്താ ഇവൾ നിന്നോട് ചെയ്തത്.. പറ… നീ മിത്തൂനെ ഇഷ്ട്ടമാണെന് പറഞ്ഞപ്പോൾ തൊട്ട് അവൾ നിന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതോ.. അവളെ വിഷമിപ്പിക്കരുത് എന്ന് പറഞ്ഞതോ.. അതോ നിങ്ങൾ തമ്മിൽ ഇഷ്ടമായപ്പോൾ തൊട്ട് നിനക്ക് സപ്പോർട്ട് ചെയ്തതോ… രാജീവിനെ കൊണ്ട് സമ്മതിപ്പിക്കാൻ സിദ്ധുനെ ഏല്പിച്ചതോ… എന്താ നിന്നോട് കാണിച്ചത് നിനക്ക് അവളോട് വിരോധം തോന്നാൻ…

നീ ഇറങ്ങി വരാൻ പറഞ്ഞിട്ട് മിത്ര വരാതിരുന്നത് അല്ലേ… അതല്ലേ നിന്റെ ദേഷ്യത്തിന്റെ കാരണം… അമ്മാളൂ പറഞ്ഞാലേ വരൂ എന്ന് അവൾ പറഞ്ഞത് കൊണ്ട് അല്ലേ… ” ആദി ഒന്നും മിണ്ടാതെ അതേ നിൽപ്പ് തുടർന്നു… അഭി സിദ്ധുന്റെ അടുത്ത് നിന്നും അവളെ വലിച്ചെടുത്തു നടന്നു.. “ടി… ഇനി ഇവനെ ഓർത്തെങ്ങാൻ അതിനകത്ത് കേറി കരഞ്ഞാൽ… തൂക്കി എടുത്ത് വെളിയിൽ കളയും ഞാൻ പറഞ്ഞേക്കാം… നിന്നോട് ഇല്ലാത്ത സ്നേഹം നിനക്കെന്തിനാടി… ” അവൻ അതും പറഞ്ഞ് അവളേയും കൂട്ടി മുറിയിലേക്ക് നടന്നു … “ഠ്ടോ…” ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കവിളിൽ കൈ വച്ചു നിൽക്കുന്ന ആദിയെയും ദേഷ്യം കൊണ്ട് വിറക്കുന്ന അംബികയെയും ആണ്…

അവർ ഒന്നും മിണ്ടാതെ താഴേക്ക് ഇറങ്ങി പോയി… അവനെ ഒന്ന് നോക്കി കൂടെ ശർമിളയും… “ശ്രീ … ചന്ദ്രു… പോയ്‌ കിടന്നോ.. ചെല്ല്.. രാവിലെ സംസാരിക്കാം… ” ശരത് പറഞ്ഞു… എല്ലാരും അവനെ നോക്കി കൊണ്ട് തിരിച്ചു പോയി.. ആദി ആകെ തളർന്ന മട്ടിൽ അവിടെ നിലത്ത് ഇരുന്നു… “നീ കാണിച്ചത് ശരിയായില്ല.. അവൾ നിങ്ങളുടെ നല്ലതോർത്ത് പറഞ്ഞതാവാനെ വഴിയുള്ളൂ… അല്ലാതെ അങ്ങനെ പറയുമെന്ന് ഇത്ര നാളത്തെ അടുപ്പം കൊണ്ട് നിനക്ക് മനസിലായില്ല എങ്കിൽ കഷ്ട്ടാണ് കേട്ടോ.. വാ ഞങ്ങളുടെ കൂടെ കിടക്കാം….. കാലത്ത് സംസാരിക്കാം.. “ശരത് ചെന്ന് വിളിച്ചു.. ആദി അവിടെ നിന്നും എണീറ്റ് അവന്റെ കൈ തട്ടി മാറ്റി മുറിയിൽ കയറി വാതിലടച്ചു… സിദ്ധുവും ശരത്തും കുറച്ച് നേരം നിന്ന് പിന്നെ മുറിയിലേക്ക് തിരിച്ചു പോയി… “അമ്മൂ ഇനി കരഞ്ഞാൽ എന്റെ സ്വഭാവം മാറുമേ…

ടി പോത്തെ.. അവന്റെ വിഷമം കൊണ്ടല്ലേ.. നിനക്ക് അത് മനസിലാക്കി കൂടെ… ഏഹ്..” “എനിക്ക് അറിയാം.. പക്ഷെ സഹിക്കാൻ പറ്റിയില്ല….” “… പോട്ടെ.. സാരില്ല… ഉറങ്ങിക്കോ.. രാവിലെ അവനെ കണ്ട് സംസാരിക്കാം..ഉം..” വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് അഭിയുടെ ഉറക്കം ഞെട്ടിയത്… പിന്നാലെ അമ്മാളൂവും എണീറ്റു… അവൻ ചെന്ന് വാതിൽ തുറന്നു… മുന്നിൽ ഡ്രഡ്ഡ് ചെയ്ത് ഒരു ട്രാവൽ ബാഗുമായി ആദി… “ഞാൻ മുംബൈക്ക് തിരിച്ചു പോകുന്നു…, ഫങ്ക്ഷന്റെ അന്ന് പറ്റിയാൽ വരാം.. ഇവിടെ നിന്നാൽ ശരിയാവില്ല…. ” “ഒളിച്ചോട്ടം അല്ലേ… നന്നായി…” “എന്ത് വേണേലും പറയാം… എനിക്ക്… അമ്മാളൂനെ ഒന്ന് കാണണം…” “വേണ്ടാ… അവൾ ആരാ നിന്റെ… ” “അഭി…പ്ലീസ്…” “എന്ത് പ്ലീസ്… അവൾ നിന്നെ അവളൂടെ ദീപുന്റെ സ്ഥാനത്ത് ആണ് കണ്ടത്… പക്ഷെ നീ അതിന് അർഹനല്ല…

ആയിരുന്നുവെങ്കിൽ അവളെ കരയിക്കില്ലായിരുന്നു…. ” “എന്റെ വിഷമം ആർക്കും മനസിലാവില്ല…” “ശരിയാണ് …ആദിയേട്ടന് മാത്രമാണ് വിഷമം എന്ന് ചിന്തിച്ചാൽ ആ വിഷമം ആർക്കും മനസിലാവില്ല…” അമ്മാളൂ എഴുന്നേറ്റ് വന്ന് പറഞ്ഞു… “അമ്മാളൂ ഞാൻ….” “അകത്തേക്ക് വാ…” അവൻ അകത്തേക്ക് കടന്ന് ബെഡിലായി ഇരുന്നു… “ആദിയേട്ടനെ എനിക്ക് ഇപ്പോ മാസങ്ങളുടെ പരിചയമേ ഉള്ളൂ.. പക്ഷെ എന്റെ മിത്തൂ എന്റെ കൂടെ ഓർമ വച്ച നാൾ മുതൽ ഉണ്ട്… ഞങ്ങൾ തമ്മിൽ ഉള്ളത് മറയില്ലാത്ത സ്നേഹം ആയിരുന്നു…അതു കൊണ്ട് തന്നെയാണ് ആദിയേട്ടൻ എന്നോട് ഇന്ന് കാണിച്ചത് പോലെ അവൾ എന്നോട് കാണിക്കാത്തത്… ആദിയേട്ടന് സ്വന്തം വിഷമം മാത്രമേ ഓർമയുള്ളൂ… ഞാൻ സമ്മതിച്ചാലും ഇത്ര നാളും കഷ്ടപ്പെട്ട് വളർത്തിയ അവളുടെ ഏട്ടനെ വിട്ട് അവൾ വരും എന്ന് തോന്നുന്നുണ്ടോ….

ശരി എല്ലാരേയും വിട്ട് അവൾ വന്നു.. എന്നിട്ട്…… കല്യാണം എന്ന് പറയുന്നത് രണ്ടു പേര് മാത്രം ഉള്ള ഒരു ബന്ധം അല്ല.. അവരുടെ കുടുംബം കൂടി അതിനോട് ചേരുമ്പോഴേ അത് കൂടുതൽ ദൃഢമാകൂ എന്നാണ് എന്റെ വിശ്വാസം.. ഒരെടുത്ത് ചാട്ടത്തിന് എല്ലാം വേണ്ടെന്ന് വെക്കാൻ എളുപ്പമാണ്.. സിദ്ധുവേട്ടനോട് ചോദിച്ചാൽ അറിയാം.. ആരുമില്ലാതെ ജീവിക്കുന്നതിന്റെ വേദന.. നാളെ നിങ്ങൾക്ക് ഉണ്ടാകുന്ന മക്കൾ അനുഭവിക്കാൻ പോകുന്നതും അതൊക്കെ തന്നെയാവും… ഇന്നലെ കണ്ട പെണ്ണിന് വേണ്ടി സ്വന്തക്കാരെയും വീട്ടുകാരെയും ഉപേക്ഷിച്ചു പോകുന്ന ആദിയേട്ടൻ നാളെ മറ്റൊരു സ്വാർത്ഥത വന്നാൽ അവളെ ഉപേക്ഷിക്കില്ല എന്ന് എനിക്ക് ഒരു ഉറപ്പും ഇല്ല… ” ആദി അവളെ ഒന്ന് നോക്കി…

പിന്നെ കണ്ണ് ഇറുകെ അടച്ചു… “ഞാൻ എന്ത് ചെയ്യണം പിന്നെ.. വാക്ക് കൊടുത്ത പെണ്ണിനെ ഉപേക്ഷിക്കണോ… അതോ അമ്മയുടെ പിടിവാശിക്ക് വേണ്ടി എന്റെ ആഗ്രഹം കളഞ്ഞു നിന്ന് കൊടുക്കണോ… അതോ എല്ലാരും കുടുംബമായിട്ട് സന്തോഷത്തോടെ കഴിയുമ്പോൾ നിരാശ കാമുകന്റെ വേഷം കെട്ടണോ.. പറ… ” “ആദിയേട്ടൻ മനസ്സ് തുറന്ന് അമ്മയോട് സംസാരിക്കണം ആയിരുന്നു… അല്ലാതെ മുൻവിധിയോടെ അമ്മ സമ്മതിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ച് സംസാരിക്കുമ്പോൾ ആദിയേട്ടന്റെ മനസിന്റെ സത്യം അമ്മ എങ്ങനെ മനസിലാക്കും… എന്റെ മോന്റെ ലൈഫിൽ അവൾ കൂടെ ഉണ്ടായാൽ സന്തോഷമായിരിക്കും എന്ന് അവർക്ക് തോന്നിയിരുന്നെങ്കിൽ സമ്മതിച്ചേനെ…

അല്ലാതെ ഇതാണ് എന്റെ തീരുമാനം ഞാൻ അവളെയെ കെട്ടൂ എന്ന രീതിയിൽ ആവുമ്പോൾ അമ്മ അവരുടെ സ്റ്റാൻഡും പറഞ്ഞു.. ചന്ദ്രു വന്ന് സംസാരിച്ചത് തുറന്ന മനസ്സോടെ ആണ്.. അത് കൊണ്ടാണ് അവന്റെ ഇഷ്ട്ടം അവന്റെ കൂടെ ഇന്ന് ഉള്ളത്…. അവന് ഒരു താലി മേടിച്ചു വന്ന് കെട്ടി കൊണ്ടു വരായിരുന്നില്ലേ.. എന്തു കൊണ്ട് ചെയ്തില്ല… അവനറിയാം അവന്റെ കുടുംബം കൂടെ വേണം എന്ന്.. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്…സത്യത്തിൽ ആദിയേട്ടൻ അവനെക്കാൾ ചെറുതായി പോയി ഈ കാര്യത്തിൽ.. ചിലപ്പോൾ അത് മിത്തൂനോടുള്ള അമിതമായ ഇഷ്ട്ടം കൊണ്ടായിരിക്കാം.. എങ്കിലും കുറച്ചു കൂടി ആലോചിച്ചു സംസാരിക്കാമായിരുന്നു..

അമ്മയുടെ മുന്നിൽ താഴ്ന്ന് കൊടുത്താൽ ഒന്നും സംഭവിക്കില്ല… നല്ലത് അല്ലാതെ.. ഇനി പോകുവോ വരുവോ എന്താ വച്ചാൽ ആയിക്കോ… എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല… അല്ലെങ്കിൽ തന്നെ അമ്മയുടെ പിറന്നാളിന് തന്നെ നിശ്ചയം നടന്നില്ലെങ്കിൽ അവളെ ലൈഫ് ലോങ് നഷ്ടപ്പെട്ടു എന്നാണോ അർത്ഥം.. സ്വന്തം അനിയത്തിയുടെ നിശ്ചയം ആണ്.. അത് മുന്നിൽ നിന്ന് ചെയ്യേണ്ട ആൾ ഒളിച്ചോടി പോകുവാ.. അടിപൊളി.. പോയിട്ട് വാ.. അവൾക്ക് ഇവിടെ വേറെയും ഏട്ടന്മാരുണ്ട്… സ്ഥാനം കൊണ്ട്.. പക്ഷെ ഒരാൾക്ക് പകരം മറ്റൊരാൾക്ക് ആവാൻ സാധിക്കില്ലല്ലോ… ഇവിടെ എല്ലാരും ഒത്തു കൂടുമ്പോൾ സന്തോഷിക്കാതെ മാറി നിൽക്കുന്നതിനെക്കാൾ നല്ലത് പോകുന്നത് തന്നെ.. “

കുറെ നേരം ആരും ഒന്നും മിണ്ടിയില്ല… അഭി ഒന്നും മിണ്ടാതെ കട്ടിലിന്റെ ഹെഡ് ബോർഡ് ചാരി ഇരുന്നു… ആദി പതുക്കെ എഴുന്നേറ്റ് നടന്നു… കൊണ്ടു പോകാൻ എടുത്ത ബാഗ്‌ അവിടെ നിലത്ത് കിടന്നു.. .. “ഹലോ.. ഇതെടുത്തിട്ട പോ.. അവിടെ എത്തിയാൽ മാറി ഉടുക്കാൻ തുണിയില്ലാതെ വിഷമിക്കണ്ട..പിന്നെ പിണങ്ങി നടക്കാൻ അവിടെ ആരുമില്ല.. ദാസങ്കിൾ നാളെ ഇങ്ങോട്ട് വരും…. ” അമ്മാളൂ വിളിച്ചു പറഞ്ഞു… അവൻ ഒന്ന് നിന്നു.. തിരിഞ്ഞു വന്ന് ബാഗ് വാങ്ങാൻ ശ്രമിച്ചു… “സോറി പറഞ്ഞില്ല… ” “ആരോട്…” “എന്നോട്… എന്നെ വിഷമിപ്പിച്ചില്ലേ.. അതിന് സോറി പറ.. എന്നിട്ട് ഒളിച്ചോടി പൊയ്ക്കോ.. ” “എന്റെ പട്ടി പറയും.. ” “ഓഹ്.. എന്ന അതിനെ വിളിക്ക് ..കേൾക്കട്ടെ.. “

“ദേ.. നിന്റെ പിന്നിൽ നിൽക്കുന്നു…” അവൾ തിരിഞ്ഞു നോക്കി.. അഭിയെ കണ്ട് .. ആദിയെ തറപ്പിച്ചു നോക്കി… “ടാ..തെണ്ടി.. എന്റെ വായിലിരിക്കുന്നത് കേൾക്കും നീ.. ഇവനെ ആ പെണ്ണ് എങ്ങനെ സഹിക്കാനാ.. നമ്മൾക്ക് അവളെ ഏതേലും നല്ല ചെക്കനെ കൊണ്ട് കെട്ടിക്കാം… ” അഭി പറഞ്ഞു.. “ഞാനും അത് തന്നെയാ ആലോചിക്കുന്നേ… ” “എങ്കിൽ നിങ്ങളെ രണ്ടിനേം കൊന്ന് ഞാനും ചാവും.. അത്ര തന്നെ… ” അഭി മുന്നോട്ടിരുന്ന് അമ്മാളൂനെ ചേർത്ത് പിടിച്ചു.. “നീ ധൈര്യമുണ്ടേൽ ഒന്ന് തൊട്ട് നോക്കെടാ..” ആദി അവനിൽ നിന്ന് അവളെ പിടിച്ചു വലിച്ച് പുറത്തേക്ക് നടന്നു… “ടാ…. അവനെ നീട്ടി വിളിച്ച് ചിരിയോടെ അഭി കട്ടിലിലേക്ക് കിടന്നു… ഹാളിൽ എത്തിയപ്പോൾ അവളെ വിട്ടു..

“മോൾക്ക് വിഷമമായല്ലേ… സോറി.. ഞാൻ.. അപ്പോഴത്തെ.. വിഷമത്തിൽ.. സോറി ടാ.. ” അവൾ ചിരിച്ചു.. “ഒരുപാട് വിഷമം ആയി … പക്ഷെ സാരില്ല.. എന്റെ മിത്തൂനെ അത്ര ഇഷ്ടയായത് കൊണ്ടല്ലേ.. അതുകൊണ്ട് സങ്കടമില്ല.. ആദിയേട്ടൻ അംബിയമ്മയെ തെറ്റിദ്ധരിച്ചതാ.. അമ്മ പാവാണ്… ഞാൻ സംസാരിച്ചാൽ സമ്മതിക്കും എന്ന് തോന്നുന്നുണ്ടെങ്കിൽ ഞാൻ സംസാരിക്കാം… എനിക്ക് ഉറപ്പില്ല… ” “ഇപ്പോ വേണ്ട.. ഇതൊക്കെ കഴിയട്ടെ.. നമ്മൾക്ക് രണ്ടാൾക്കും കൂടി പറയാം.. ഒരു സപ്പോർട്ടിന്…. ” “ശരി.. എന്ന പോട്ടെ…..” അവൾ തിരിഞ്ഞു നടന്നു… “ടി.. .. സോറി ..റിയലി സോറി.. ” “മതി മതി.. പോയ്‌ കിടക്കാൻ നോക്ക്.. ” “അതേയ്…നിന്റെ കേട്ട്യോനോട് എന്റെ റൂമിന്റെ ഡോർ മര്യാദക്ക് ശരിയാക്കി തരാൻ പറ…

എവിടുന്ന് വരുന്നു അവന് ഈ പ്രാന്ത്.. എന്റമ്മോ.. ഞാൻ അഞ്ച് മിനുട്ട് കൂടി വൈകിയിരുന്നെങ്കിൽ പൊളിഞ്ഞു വീണേനെ … ” “അങ്ങനെ തന്നെ വേണം…. എന്നെ കരയിച്ചിട്ടല്ലേ.. ” അവൾ പറഞ്ഞു കൊണ്ട് മുറിയിലേക്ക് കേറി വാതിൽ അടച്ചു…. “കഴിഞ്ഞോ സങ്കടം…” “ഇല്ല… ” “എങ്കിൽ വാ.. ബാക്കി ഞാൻ തീർത്തു തരാം..” “എനിക്ക് ഒരു സങ്കടവും ഇല്ലേ.. ” “ഹാ.. ഞാൻ നോക്കട്ടെ ഉണ്ടോന്ന്..” “വേണ്ടെന്നെ..” അവൻ അവളെ വലിച്ചു ബെഡിലേക്ക് ഇട്ടു.. “ടി… ഇനി നീ എന്റെ മുന്നിൽ കിടന്ന് കരഞ്ഞാൽ ഉണ്ടല്ലോ… ” “കരയില്ല… കരച്ചിൽ വന്നാൽ ഈ മുഖം ഓർത്തോളാം…” പറഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…. 🎈🎈🎈

പിറ്റേന്ന് കാലത്ത് എല്ലാരും ഹാളിൽ പരിപാടികൾ ഓരോന്നും അറേഞ്ച് ചെയ്യുന്നത് സംസാരിക്കുകയാണ്.. ഇവന്റ് മാനേജ്മെന്റ് കൊടുത്തിൽ നല്ലൊരു തീം സെലക്ട് ചെയ്തു … നാല് ദിവസം കഴിഞ്ഞാണ് ഫങ്ഷൻ… ഓരോരുത്തർക്കും അൽട്ടർ ചെയ്യാൻ കൊടുത്ത ഡ്രസ്സ് വാങ്ങാനും അവർക്ക് മോതിരത്തിനുള്ള അളവ് കൊടുക്കാനും മറ്റും ആയി ജ്വല്ലറിയിൽ കൂടി പോകാൻ ഉണ്ട്… സിദ്ധുവും ചന്ദ്രുവും ശ്രീയും പോകാൻ തീരുമാനിച്ചു… ആദി ദാസിനെ കൂട്ടാനായി എയർപോർട്ടിലേക്കും… ശർമിളയും അംബികയും അഭിയും ശരത്തും കമ്പനിയിൽ പോകാനും തീരുമാനിച്ചു… ചന്ദ്രു അമ്മാളൂനോട് എന്തൊക്കെയോ ആംഗ്യം കാണിച്ചു.. അവൾക്ക് കാര്യം മനസിലായില്ല…

അവൻ പതിയെ പുറത്തേക്ക് നടന്നു.. അവളോട് കൂടെ ചെല്ലാൻ പറഞ്ഞു.. “ഭാഭി അവളെ കൂടി ഞങ്ങളുടെ കൂടെ വിടാൻ പറ…പ്ലീസ്..ഭാഭി..പ്ലീസ് പ്ലീസ്… എനിക്ക് അവളോട് മിണ്ടാഞ്ഞിട്ട് നെഞ്ചോക്കെ എന്തോ ആവുന്നു.. പ്ലീസ്… ഭാഭി പറഞ്ഞാൽ എല്ലാരും സമ്മതിക്കും… “” “അയ്യട മനമേ.. നിന്റെ ഏട്ടൻ അവിടെ ഹൃദയം തകർന്ന് ഇരിക്കുമ്പോൾ നിനക്ക് റൊമാൻസ് .. നടക്കൂല മോനെ… ” “ഭാഭി..അങ്ങനെ പറയല്ലേ…. അവൾക്ക് എന്നോട് മിണ്ടണം എന്നുണ്ട്.. അവസരം കിട്ടാത്തോണ്ടാ… ഒരു തവണ ഒരേ ഒരു തവണ ഞാൻ ഒന്ന് സംസാരിച്ചോട്ടെ പ്ലീസ്… എങ്ങനെ എങ്കിലും.. പ്ലീസ്.. ” “നീ എന്താ പറയാൻ പോകുന്നേ അവളോട്… ” “അതേയ്.. എന്താ ഹീറോ… നിങ്ങൾ തമ്മിൽ ഒരു കുശുകുശുപ്പ്… “

സിദ്ധു അവരെ കണ്ട് വിളിച്ചു ചോദിച്ചു.. അവൾ സിദ്ധുനെ കൈകാട്ടി അടുത്തേക്ക് വിളിച്ചു… “അവന് അഞ്ജുനോട് സംസാരിക്കണം പോലും.. അവളെ കൂടെ കൂട്ടാൻ.. ” “ഉം.. നിർബന്ധമാണെങ്കിൽ വഴിയുണ്ടാക്കാം… ശരത്തേട്ടനെ കൂടെ വിടാം.. ഞാൻ ഓഫീസിൽ പോകാം…. നിങ്ങൾക്ക് ഒരു അര മണിക്കൂർ വിട്ട് തരാൻ പറയാം ശരത്തേട്ടനോട്.. കൂടുതൽ ചോദിക്കരുത്..” “മതി.. അത്രേം മതി.. താങ്ക് യൂ ടാ.. ചക്കരെ…” “ഉം…ഉം.. സംസാരിച്ച് ഉള്ളത് കൂടെ കളയാതിരുന്നാൽ മതി…”….തുടരും

സിദ്ധാഭിഷേകം : ഭാഗം 58

Share this story