സിദ്ധാഭിഷേകം : ഭാഗം 61

സിദ്ധാഭിഷേകം :  ഭാഗം 61

എഴുത്തുകാരി: രമ്യ രമ്മു

അവർക്കായി നല്ലൊരു സദ്യ തന്നെ ഒരുക്കിയിരുന്നു സീനയും രഞ്ജുവും… ഉച്ച ഭക്ഷണവും കഴിച്ച് മനസും വയറും ഒരുപോലെ നിറഞ്ഞു….എൻഗേജ്‌മെന്റിന്റെ കാര്യങ്ങളും തീരുമാനിച്ച് അവർ പിരിഞ്ഞു… ദാസും അംബികയും ദിനകരന്റെ വീട്ടിലേക്കും.. ബാക്കി ഉള്ളവർ അമ്മാളൂന്റെ വീട്ടിലേക്കും… 💓💓💓💓💓💓💓💓💓💓💓💓💓💓💓 അംബികയും ദാസും ചെല്ലുമ്പോൾ മിനിയും ശ്വേതയും മാത്രേ ഉണ്ടായിരുന്നുള്ളു…. അവരെ കണ്ടതും മിനി ഇറങ്ങി വന്ന് വേഗം സ്വീകരിച്ചു… അവർ അകത്തേക്ക് കടന്നിരുന്നു…

ശ്വേതയുടെ മുഖം കനപ്പിച്ചു വെച്ചിരുന്നു… “എന്താ ശ്വേതയ്ക്ക് ഒരു ദേഷ്യം ചെറിയച്ഛനോട്… ” ദാസ് ചോദിച്ചു.. “എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല… ” “ആഹ്…എങ്കിൽ നല്ലത്.. കൂട്ടുകാരിയുടെ അവസ്ഥ അറിയാലോ..അതുകൊണ്ട് സൂക്ഷിച്ചോ…. ” “ഓഹ്.. ആയിക്കോട്ടെ…ഹും… ” അവൾ പുച്ഛത്തോടെ ചിരികോട്ടി റൂമിലേക്ക് പോയി.. “ദാസേട്ടൻ അതൊന്നും കാര്യമാക്കണ്ട.. അവളുടെ സ്വഭാവം അറിയാലോ.. ” “ഏയ്.. എനിക്ക് അറിഞ്ഞൂടെ മിനി.. അത് പോട്ടെ.. ഏട്ടൻ എവിടെ പോയതാ.. ” “ഫിനാൻസിൽ ആണെന്ന് തോന്നുന്നു.. ശാന്തി കുടിക്കാൻ എടുക്ക്….”

അവർ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു… “എന്താ ഇവളെ ഇങ്ങനെ നിർത്തിയിരിക്കുന്നേ.. ചന്ദ്രുന്റെ പ്രായം ആകാറായില്ലേ ഇവൾക്കും.. ആലോചന ഒന്നും നോക്കുന്നില്ലേ… ” അംബികയുടെ ചോദ്യം കേട്ട് ചാടി തുള്ളി ശ്വേത വീണ്ടും വന്നു.. “ആന്റി എന്തിനാ എന്റെ കാര്യം അന്വേഷിക്കുന്നേ.. എന്നെ ചതിച്ചത് ആന്റിയും കൂടി ചേർന്നല്ലേ.. എന്നിട്ടിപ്പോ …” “ശ്വേതാ… ” മിനി ദേഷ്യപ്പെട്ടു.. “അവൾ പറയട്ടെ ഏടത്തി… അഭിക്ക് അങ്ങനെ ഒരു താല്പര്യം ഇല്ലെന്ന് അറിഞ്ഞിട്ടും ദാസേട്ടനെ പോലും എതിർത്താണ് ഞാൻ ഇവൾക്ക് വേണ്ടി സംസാരിച്ചത്…. പക്ഷെ പിന്നീട് എനിക്ക് മനസിലായി എനിക്കാണ് തെറ്റ് പറ്റിയത് എന്ന്..

അഭിയുടെ ചോയ്സ് ആണ് കറക്ട്… അതു കൊണ്ടാണ് ഞങ്ങളുടെ കുടുംബം ഇത്ര സന്തോഷത്തിൽ പോകുന്നത്… ” “ഓഹ്.. അതിന് അധികം ആയുസ്സില്ല… ഹും.. ” “എനിക്ക് നിന്നോട് തർക്കിക്കാൻ താൽപര്യമില്ല.. ദാസേട്ടാ നമ്മൾ വന്ന കാര്യം പറയൂ… എന്നിട്ട് പോകാം… ” “ഏട്ടൻ വരാറായോ.. ഇല്ലെങ്കിൽ ഞാൻ വിളിക്കാം… ഏട്ടനോടും കൂടി പറയേണ്ടതാണ്…” “ഇപ്പോ വരേണ്ടതാണ്… ഊണ് കഴിക്കാൻ വന്നില്ല… നിങ്ങൾ ഇരിക്കൂ.. ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ.. ” അപ്പോഴേക്കും പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടു… “ആഹ് ….വന്നെന്ന് തോന്നുന്നു മിനി.. വിളിക്കേണ്ട… ” ദിനകരനും പിന്നിലായി ചിന്നനും കേറി വന്നു..

കുശാലന്വേഷണത്തിന് ശേഷം ദാസ് കാര്യത്തിലേക്ക് കടന്നു… “ഞങ്ങൾ വന്നത് ശ്രീമോളുടെയും ആദിയുടെയും എൻഗേജ്മെന്റ് ക്ഷണിക്കാൻ ആണ്.. വരുന്ന ബുധനാഴ്ച്ച ആണ് വൈകീട്ട് മൂന്ന് മണിക്കാണ് ഫഗ്ഷൻ… ഇതാ ഇൻവിറ്റേഷൻ…” ദാസ് അയാൾക്ക് നേരെ കാർഡ് നീട്ടി കൊണ്ട് പറഞ്ഞു… “ഓഹ്… ആവട്ടെ… എവിടെയാ ബന്ധം കൂടുന്നത്.. ” “ശ്രീമോളുടെ പയ്യൻ ചന്ദ്രേട്ടന്റെ മോന് ശരത്താണ്….അറിയാലോ … ആദിയുടെ കുട്ടി ഇവിടെ അടുത്തുള്ളതാണ്… ” ശരത്തിന്റെ പേര് കേട്ടതും അയാളുടെ മുഖം വലിഞ്ഞു മുറുകി.. അത് പുറത്തു കാണിക്കാതെ അയാൾ മുഖത്തു പ്രസന്നത വരുത്താൻ ശ്രമിച്ചു……

“ഇവിടെ ആരുടെ മോളെയാണ് ആദിക്ക് ആലോചിച്ചത്… ” “അഭിയുടെ ഭാര്യയുടെ കൂട്ടുകാരിയാണ്… അവന് ഇഷ്ട്ടപ്പെട്ടു .. ഞങ്ങൾ അത് ഉറപ്പിച്ചു… ” “ആര് ആ രാജീവിന്റെ പെങ്ങളോ… ” “അതേ..ആ കുട്ടി തന്നെ ..മിത്ര… ” “നിനക്ക് എങ്ങനെ ഇതിന് കഴിയുന്നത് ദാസാ… ചെളിക്കുണ്ടിൽ കിടക്കുന്നതിനെ ഒക്കെ എടുത്ത് തലയിൽ വെക്കാൻ… പിള്ളേരാകുമ്പോൾ അങ്ങനെ പലതും പറയും ..അതൊക്കെ നമ്മൾ വേണ്ടേ പറഞ്ഞു തിരുത്താൻ… ” “എന്നിട്ട് എന്തേ ഏട്ടൻ മോളെ ഇതു വരെ തിരുത്താഞ്ഞത്… ” ദിനകരന് ഉത്തരം മുട്ടി.. അയാൾ സോഫയുടെ കയ്യിൽ മുഷ്ട്ടി ചുരുട്ടി ചെറുതായി ഇടിച്ച് കൊണ്ട് ദേഷ്യം കാണിച്ചു…

“അവളെ കുറിച്ച് ഓർക്കുമ്പോഴാ വിഷമം.. ആ അതൊക്കെ ഒന്ന് ശരിയാക്കണം… ” “ഉം.. “ദാസ് ഒന്നമർത്തി മൂളി… ചിന്നനെ നോക്കി… “എന്താ ചിന്നാ.. തന്റെ കൂട്ടുകാരൻ വിളിക്കാറൊക്കെ ഇല്ലേ… അവൻ വന്നിട്ടുണ്ട്.. ദേവന്റെ വീട്ടിൽ പോയിരിക്കുവാ.. ” “ഓഹ്.. ഇപ്പോ വിളി ഒന്നും ഇല്ല സാറേ.. അവനിപ്പോ വലിയ ജോലിക്കാരൻ ആയിപ്പോയില്ലേ…. ” “ഏയ്.. അവൻ അങ്ങനെ പഴയതൊന്നും മറക്കുന്നവൻ അല്ല.. ആ.. പിന്നേയ്.. നിന്നേം കൂടിയ ക്ഷണിക്കുന്നത് കേട്ടോ.. ഇനി അവിടെ വന്ന് മാറി നിക്കേണ്ട… ” “ഏയ്.. നമ്മളൊന്നും ശരിയാവൂല സാറേ… നിങ്ങളെ പോലുള്ളവരുടെ ഇടയിൽ.. ഞാനുണ്ടാകും അവിടെ പരിസരത്ത്… “

“അതെന്താടോ നമ്മളൊ‌ക്കെ മനുഷ്യന്മാരല്ലേ… ” “അയ്യോ… ആളെ വിട്.. സാറേ.. മുതലാളി.. ഞാൻ പോട്ടെ… രാത്രി വരാം…” “ആ.. നീ വിട്ടോ… ” ചിന്നൻ പോയിക്കഴിഞ്ഞപ്പോൾ ദിനകരൻ സിദ്ധുനെ കുറിച്ച് ചോദിച്ചു… ദാസ് ഒഴുക്കൻ മട്ടിൽ ആ വിഷയം മാറ്റി … “പിന്നേ.. ഒരു കാര്യം കൂടി അറിയിക്കാൻ ഉണ്ട്… ” ദിനകരനും ശ്വേതയും ദാസ് പറയുന്നതിനോട് ചെവി കൂർപ്പിച്ചു… “ചന്ദ്രുന്റെ കല്യാണം കഴിഞ്ഞു… ഒരു പ്രതേക സാഹചര്യത്തിൽ അങ്ങനെ വേണ്ടി വന്നു എന്ന് പറയുന്നതാണ് ശരി… അവരുടെ റിസപ്ഷൻ കൂടി അന്നത്തെ ദിവസം വെക്കുന്നുണ്ട്… ” “ചന്ദ്രു കല്യാണം കഴിച്ചെന്നോ.. ഇത്ര പെട്ടെന്നോ..

അതെന്താ അങ്ങനെ ഒരു സാഹചര്യം… ” “അത് അവൻ മൂന്ന് വർഷത്തോളം ആയി ആ കുട്ടിയുമായി സ്നേഹത്തിൽ ആയിരുന്നു… ഇപ്പോ അതിന്റെ കുടുംബത്തിൽ പെട്ട ഒരു തെമ്മാടിക്ക് അവളുടെ മേലെ ഒരു നോട്ടം.. അങ്ങനെ എല്ലാം പെട്ടെന്ന് വേണ്ടി വന്നു.. ഞാൻ പോലും ഉണ്ടായില്ല.. ഇവരൊക്കെ കൂടി പോയി താലി കെട്ടി രജിസ്റ്റർ ചെയ്തു… ” ശ്വേതയ്ക്ക് അത് ഒരു ഷോക്ക് ആയിരുന്നു… അപ്പോ സൂസനോട് അവന് ദിവ്യ പ്രണയം ആണെന്ന് പറഞ്ഞിട്ട്… അവൾ അവനെ ചതിച്ചു എന്നാ കരുതിയത്.. അവൻ അവളെ ആണ് അപ്പോൾ ഇത്ര കാലം പറ്റിച്ചു കൊണ്ടിരുന്നത്…

സൂസന് മിക്കവാറും നാളെ ഇറങ്ങും എന്നാണ് കേട്ടത്…അവളെ അറിയിക്കണം ഇതൊക്കെ… അവൾ ഓർത്തു… ദാസും അംബികയും യാത്ര പറഞ്ഞ് ഇറങ്ങി… അവർ ദേവൻറെ വീട്ടിലേക്ക് പോകും വഴി ചിന്നൻ നടന്ന് പോകുന്നത് കണ്ടു… അയാൾ അവന് കുറച്ചു മുന്നിലായി വണ്ടി നിർത്തി ഇറങ്ങി ചെന്ന് അവനോട് സംസാരിച്ചു…. *** അമ്മാളൂന്റെ വീട് ഉത്സവ പ്രതീതി ആയിരുന്നു.. ചിരിയും ബഹളവും നിറഞ്ഞു… അഞ്ജുവിന് അവിടെ ഒക്കെ പരിചയമായിരുന്നു… ദീപുവും വീണയും അവരുടെ കൂടെ കൂടി… എല്ലാവരും വന്നത് മുതൽ ആദിയെ കളിയാക്കി കൊന്നു.. അത്ര ദിവസം അവൻ കാണിച്ചു കൂട്ടിയതൊക്കെ ചന്ദ്രു മോണോ ആക്റ്റ് പോലെ കാണിക്കുകയാണ്…

ആദി എണീറ്റ് അവന്റെ വയറിൽ ഇടിച്ചു.. “ആ….. ടാ… ആദി… ” അവൻ ആദിയുടെ കഴുത്തിലൂടെ പിടിച്ചു.. രണ്ടു കൂടി കാർപ്പറ്റിൽ വീണു.. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടും ഇടിച്ചും കളിച്ചു.. ഓരോരുത്തരായി അവരെ ഒഴിവാക്കി അവിടുന്ന് വലിഞ്ഞു.. ഇപ്പോ അടികൂടുന്ന രണ്ടും മാത്രം ആയി ഹാളിൽ… ഇത് കണ്ടു കൊണ്ടാണ് അംബികയും ദാസും കേറി വന്നത്… അവർ വിചാരിച്ചത് അവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായെന്നാണ്… ദാസ് വേഗം അവരെ പിടിച്ചു മാറ്റി.. അപ്പോഴാ അവർ ചുറ്റും ആരുമില്ലെന്ന് കണ്ടത്.. “അവരൊക്കെ എവിടെ… ” ആദി ചോദിച്ചു.. “ആര്.. ” “ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നവർ.. “

“ഞങ്ങൾ ആരെയും കണ്ടില്ല… ” “അപ്പോ നമ്മളാരായി….” “നീ ഉദ്ദേശിച്ചത് തന്നെ… ബുദ്ദുസ്സേ….” “ആ.. നിങ്ങൾ വന്നോ… എങ്കിൽ ചായ കുടിക്കാം… എല്ലാവരും നിങ്ങളെ കാത്തിരിക്കുവായിരുന്നു… ” ദേവൻ പറഞ്ഞു കൊണ്ട് അങ്ങോട്ട് വന്നു… “ആവട്ടെ.. എല്ലാരും എവിടെ… ” “ടെറസ്സിലേക്ക് പോയി.. ഞാൻ പോയി വിളിച്ചിട്ട് വരാം… നിങ്ങൾ ഇരിക്ക്… ” ÷÷÷÷÷÷÷÷÷ അമ്മാളൂ അന്നവിടെ നിൽക്കാൻ തീരുമാനിച്ചു…എല്ലാവരോടും അവൾ അത് നേരത്തെ പറഞ്ഞിരുന്നതിനാൽ അവർ അതിനെ എതിർത്തില്ല… ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഒക്കെ അഭി അവളെ നോക്കി പേടിപ്പിച്ചു..

അവൾക്ക് ഒരു കുലുക്കവും ഉണ്ടായില്ല… അവൻ മനസ്സില്ലാ മനസ്സോടെ പോകാൻ റെഡി ആയി… അവളെ പോകുന്നത് വരെ മൈൻഡ് ചെയ്തില്ല.. അവൾക്ക് പരിഭവം മനസിലായെങ്കിലും അത് കണ്ടില്ലെന്ന് നടിച്ചു ചിരിച്ചു കാണിച്ചു.. അഭി അമ്മാളൂന്റെ അടുത്തേക്ക് ചെന്നു.. അവളുടെ കയ്യും പിടിച്ച് അടുത്തുള്ള മുറിയിൽ കേറി.. “നിനക്ക് ഇവിടെ നിൽക്കണം എന്ന് നിർബന്ധമാണോ.. ” “ആന്നേ.. നിർബന്ധം ആണ്.. ” “എങ്കിൽ ഞാനും പോകുന്നില്ല.. നാളെ വൈകീട്ട് പോകാം.. ” “വേണ്ട.. അഭിയേട്ടൻ പൊയ്ക്കോ.. ” “അതെന്താടി.. ഒരു കള്ളത്തരം.. കാര്യം പറ…” “എന്ത് കള്ളത്തരം.. ഒന്നുല്ല… “

അവൾ അവനെ നോക്കാതെ പറഞ്ഞു.. “അമ്മൂ.. മര്യാദക്ക് പറഞ്ഞാൽ ഞാൻ സമ്മതിക്കാം..ഇല്ലെങ്കിൽ വണ്ടിയിൽ എടുത്തിട്ട് കൊണ്ടു പോകും ..എന്നെ അറിയാലോ.. ” “അത്… അതില്ലേ… അത്.. മിത്തൂന് എൻഗേജ്‌മെന്റ് ഡ്രസ്സ് എടുക്കാൻ നാളെ പോകാൻ… ഞാൻ കൂടി ചെല്ലാൻ… അവൾക്ക് നിർബന്ധം.. മാത്രല്ല ഞാൻ ഇത്ര നാളും ജോലി ചെയ്തതും പോക്കറ്റ് മണിയൊക്കെ ആയി ഒരു അമൗണ്ട് എന്റെ കയ്യിൽ ഉണ്ട്… അവൾക്ക് അതിൽ നിന്ന് ഡ്രസ്സ് എടുത്തു കൊടുക്കണം.. അത് എന്റെ ഒരു ആഗ്രഹം ആണ്… അഭിയേട്ടൻ കൂടെ വന്നാൽ അത് ഞാൻ പേ ചെയ്യുമ്പോൾ മോശല്ലേ..

മാത്രല്ല രാജീവേട്ടന് ഇഷ്ടപ്പെടില്ല… ഞാൻ ഒറ്റയ്ക്ക് ആവുമ്പോൾ ഏട്ടനെ എങ്ങനെയെങ്കിലും സമ്മതിപ്പിക്കാം… അതു കൊണ്ടാ.. അല്ലാതെ എനിക്ക് അഭിയേട്ടൻ ഇവിടെ നിൽക്കുന്നതിൽ ബുദ്ധിമുട്ടൊന്നും ഇല്ല… ഞാൻ നാളെ വൈകീട്ട് വന്നോളാം.. പ്ലീസ്.. ” “ഉം.. ശരി.. നിനക്ക് ഇത് നേരത്തെ പറഞ്ഞൂടെ.. ” “അതിന് ഇന്നലെ മുതൽ കുശുമ്പ് കാണിച്ചു നടക്കുവല്ലേ.. പിന്നെങ്ങനെ പറയാനാ.. ” “അത് പിന്നെ നിനക്ക് എന്നെ അറിയില്ലേ.. വിട്ട് നിൽക്കേണ്ടി വരുന്ന മീറ്റിങ് പോലും ഞാൻ ഇപ്പോ ശരത്തിനെ അല്ലേ ഏല്പിക്കുന്നത്…… എന്ന ചേട്ടൻ പോട്ടെ…നാളെ തന്നെ വാ.. ട്ടോ.. ” അവൾ ചിരിയോടെ തലയാട്ടി..

“എനിക്ക് എന്തേലും തന്നിട്ട് വിടെടി… ” അവൻ അവളെ കെട്ടിപ്പിടിച്ചു.. ” I am gonna to miss you..” “മീ ടൂ.. ” അവൻ മുന്നോട്ട് നടന്നു.. അവന് ഒട്ടും മനസ്സുണ്ടായില്ല പോകാൻ.. വാതിലിനടുത്ത് എത്തിയതും അവൻ കാറ്റ് പോലെ തിരികെ വന്ന് അവളെ പുണർന്നു… ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് ചുംബിച്ചു… “നീ വന്നേ.. എനിക്ക് പറ്റില്ല…. നാളെ കാലത്ത് അവർ പോകുന്ന ഷോപ്പിൽ എത്തിക്കാം.. പോരെ… എന്റെ പൊന്നല്ലേ പ്ലീസ്… ഇല്ലെങ്കിൽ ഞാൻ പോയാലും രാത്രി വരേണ്ടി വരും… ” അവൾക്ക് അത് തള്ളാൻ ആയില്ല… “ശരി.. നടക്ക് അങ്ങോട്ട്… ” അവൾ ചിരിയോടെ പറഞ്ഞു… “അല്ലെങ്കിൽ വേണ്ട..

നീ ഇവിടെ നിന്നോ.. നിന്റെ സന്തോഷം അല്ലേ… ഞാൻ കളയുന്നില്ല…. ഞാൻ… പോകാം…. ബൈ… ” അവൻ തിരിഞ്ഞു നോക്കാതെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി… “പോകാം…” അവൻ എല്ലാരോടുമായി പറഞ്ഞു… സിദ്ധുനെ അടുത്ത് വിളിച്ച് അന്ന് അവിടെ നിൽക്കാൻ പറഞ്ഞു…അവളുടെ കൂടെ നാളെ ചെല്ലാനും പറഞ്ഞേൽപ്പിച്ചു… അവന്റെ വണ്ടിയുടെ കീയും കൊടുത്തു… അമ്മാളൂനെ നോക്കാതെ വണ്ടിയിൽ കയറി ഇരുന്നു… ശരത്താണ് ഡ്രൈവ് ചെയ്തത്… അഭി സൈഡ് മിററിൽ കൂടി അമ്മാളൂനെ കണ്ടു.. അവളുടെ കണ്ണും അതിലേക്ക് ആയിരുന്നു… അവൻ കണ്ണടച്ച് കാണിച്ചു..

അന്ന് തന്നെ ദിനകരന്റെ കോൾ സക്കറിയെ തേടി എത്തി… നടക്കാൻ പോകുന്ന ഫങ്ഷനെ കുറിച്ച് അയാൾ വിശദമായി പറഞ്ഞു കൊടുത്തു… എല്ലാം കേട്ട് അയാൾ ഒന്ന് അമർത്തി മൂളി.. “താൻ പോകുന്നില്ലേ… ” “പോണം.. കല്യാണത്തിന് എങ്ങെനയൊക്കെയോ വിട്ട് നിന്നു.. എപ്ലോഴും നടക്കില്ലല്ലോ.. ശ്വേത വരുന്നില്ലെന്ന് പറയുന്നു… ” “അതെന്താ.. അവളെയും കൂട്ടണം.. സൂസന് എന്തായാലും ജാമ്യം കിട്ടും.. വന്നാൽ ഇവിടുത്തെ സ്റ്റേഷനിൽ സൈൻ ചെയ്താൽ മതിയാകും.. ഇതിനേക്കാൾ നല്ല അവസരം കിട്ടില്ല… എല്ലാവരും ഒന്നിച്ചു വേണം… ” അയാൾ കുടിലതയോടെ ചിരിച്ചു… “ഉം.. പ്ലാനിംഗ് ഒക്കെ കൃത്യമായിരിക്കണം.. ആർക്കും ഒരു സംശയവും തോന്നരുത്.. കേട്ടല്ലോ… പിടിക്കപ്പെട്ടാൽ… “

“താൻ പേടിക്കാതിരിക്ക്.. നാളെ കഴിഞ്ഞ് താൻ ഇങ്ങോട്ട് വാ.. ഇവിടുന്ന് തീരുമാനിക്കാം… ” “ശരി ..അങ്ങനെ ആവട്ടെ… ” പിറ്റേന്ന് കാലത്ത് തന്നെ അമ്മാളൂ സിദ്ധുന്റെ കൂടെ മിത്തുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു… “എന്താ സിദ്ധുട്ടാ..ഒരു മൂഡ് ഓഫ്‌… ” “ഒന്നുല്ലല്ലോ… നിനക്ക് തോന്നുന്നതാ.. ” “പിന്നേ… കാര്യം പറ മോനെ.. ” “അത്.. ഈ നാട്ടിൽ നിൽക്കുമ്പോൾ അമ്മയെ തന്നെ ഓർത്തു പോവുന്നു മോളെ….. അപ്പോ എനിക്ക് അയാളെ കുത്തിക്കീറാൻ കൈ തരിക്കുന്നു… നിനക്ക് തന്ന ഒറ്റ വാക്കിന്റെ പുറത്താണ് ഞാൻ ക്ഷമിക്കുന്നത്.. ” “എടുത്ത് ചാടി ഒന്നും ചെയ്യരുത്.. പഴയ പോലെ അല്ല..

സിദ്ധുട്ടനെ വിശ്വസിച്ച് ഒരു പെണ്ണ് കാത്തിരിപ്പുണ്ട്… അത് മറക്കരുത്…” അവളെ കുറിച്ച് ഓർത്തപ്പോൾ അവന്റെ മനസ്സ് ഒന്ന് തണുത്തു.. ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി തെളിഞ്ഞു… ‘കാന്താരി ‘ എന്നാലും അവൾക്കൊന്ന് വരായിരുന്നു.. ഒന്ന് ദൂരെ നിന്നെങ്കിലും കാണാമായിരുന്നു… “അതേയ്.. മതി മതി.. ഇവിടുന്ന് എന്നെ പറ്റിച്ചു മുങ്ങാൻ വല്ല പ്ലാനും ഉണ്ടോ…. ” “പോടി.. നിനക്ക് സന്തോഷമായില്ലേ… എന്നെ തളച്ചപ്പോൾ.. ” “പിന്നെ ഇല്ലാതെ.. ഈ കാട്ടുപോത്തല്ലേ അല്ലേ ആ ഇത്തിരി ഇല്ലാത്ത പെണ്ണിന്റെ മുന്നിൽ മുട്ടുകുത്തിയത്… ” അവൾ അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു… “

നിന്റെ മുന്നിൽ മുട്ടുമടക്കിയ വേറൊരു കാട്ടുപോത്തുണ്ട്… എന്താണ് അവിടുത്തെ അവസ്ഥ ആവോ… ” അവൾ വീണ്ടും പൊട്ടിച്ചിരിച്ചു.. “ആ കാട്ടുപോത്ത് അവിടെ റൂമിൽ വന്ന് കിടപ്പുണ്ട്.. നല്ല ഉറക്കമാ… ഇന്ന് പുലർച്ചെ എത്തി.. ഫ്ലൈറ്റ് ഒന്നും പിടിക്കണ്ടല്ലോ.. ” “അയ്യേ.. നാണക്കേട്… വണ്ടി കണ്ടില്ലല്ലോ…” “പിന്നേ.. നല്ല പുള്ളി ആണ് പറയുന്നത്… ചെന്നൈ വരെ പോയതോന്നും മറന്നില്ലല്ലോ…. വണ്ടി ഗേറ്റിന് പുറത്ത് വച്ചിട്ടാ വന്നത്.. സിദ്ധുട്ടൻ ശ്രദ്ധിക്കാഞ്ഞത് ആവും.. ” അവർ മിത്തൂന്റെ വീട്ടിൽ എത്തി അവരെയും കൂട്ടി ടൗണിലേക്ക് പോയി… അത്യാവശ്യം വലിയ ഒരു ടെക്സ്റ്റൈൽസ് തന്നെയാണ് അവർ പോയത്…

ലെഹങ്ക സെറ്റാണ് മിത്തൂന് വേണ്ടി നോക്കിയത്… ഓറഞ്ച് ഷെയ്ഡിൽ ഡാർക്ക് ഗ്രീൻ കളർ സ്റ്റോണ് വർക്ക് ചെയ്ത ഒരു സെറ്റ് ആണ് എടുത്തത്… അവൾ ട്രയൽ നോക്കി… എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു… അത് സേപ്പറേറ്റ് ബിൽ ചെയ്യാൻ പറയുന്നത് കേട്ട് മിത്തൂ അവളെ നോക്കി… “ഇത് എന്റെ വകയാണ്.. എന്ന് വച്ചാൽ എന്റെ മാത്രം വക… അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ വക…മനസ്സിലായല്ലോ… ” “ടി.. അത് വേണ്ട… ഏട്ടൻ…. ” “ഏട്ടനോട് ഞാൻ നേരത്തെ പറഞ്ഞു.. ആദ്യം സമ്മതിച്ചില്ല… പിന്നെ എന്റെ വാശിയല്ലേ നടക്കട്ടെ എന്ന് പറഞ്ഞു… നിനക്ക് വേറെ എന്തേലും വേണോ… ” മിത്തൂ അവളെ കെട്ടിപ്പിടിച്ചു…

“നിന്നെ എനിക്ക് ദൈവം തന്നത് ആണ്.. ഇത്രേം സ്നേഹിക്കാൻ വേറെ ആർക്ക് പറ്റും… ” “മതിയെടി…. നീ സെന്റി അടിച്ചാൽ ബോർ ആണ് ട്ടോ.. നീ എന്റെ പുലി കുട്ടിയല്ലേ… ” “ആണല്ലേ.. എന്നാ പോട്ടെ.. നിന്റെ അഭിയേട്ടൻ എങ്ങനെ ഇന്നലെ കഴിച്ചു കൂട്ടി.. ഉം… എനിക്ക് വേണ്ടിയാണ് നീ പോവാതിരുന്നത് അല്ലേ…” “ആണല്ലോ.. ആരെ കിട്ടുന്നതിനും മുന്പേ കിട്ടിയതല്ലേ നിന്നെ.. നിന്നെ അങ്ങനെ വിടാൻ പറ്റുമോ… പിന്നെ …..” അവൾ നാണത്തോടെ ചിരിച്ചു… മിത്തൂ അവളെ സംശയിച്ചു നോക്കി… “എന്താണ് ഒരു അവലക്ഷണം.. ഉം.. ” “അത്.. അഭിയേട്ടൻ പുലർച്ചെ വന്നു.. വീട്ടിൽ ഉണ്ട്..

ഞാൻ വരുമ്പോൾ ഉറക്കാണ്… അമ്മയോട് ശ്രദ്ധിക്കാൻ പറഞ്ഞിട്ടാ പോന്നത്… ” “എങ്കിൽ ആ മനുഷ്യന് ജാഡ ഇട്ട് പോണോ.. അയ്യേ… ” “ഉം.. ആദിയേട്ടൻ ഇതിനേക്കാൾ കഷ്ടാവും നോക്കിക്കോ… ” “പോടി… ” മിത്തൂന് നാണം വന്നു….. ബില്ല് സെറ്റിൽ ചെയ്ത ശേഷം വാഷ് റൂമിലേക്ക് ചെന്നപ്പോൾ ആണ് അവിടെ എതിരെ വരുന്ന ആളെ അമ്മാളൂ കണ്ടത്.. “റോഷൻ ചേട്ടൻ… ചേട്ടൻ എന്താ ഇവിടെ… ക്ലാസ്സിന് പോയില്ലേ.. ” “ആ.. താനോ.. ഇല്ല പോയില്ല.. ഇവിടെ അടുത്ത് ഒരാളെ കാണാൻ ഉണ്ടായിരുന്നു… തനെന്താ പോവാഞ്ഞത്.. ” “ആ..നമ്മുടെ മിത്തൂന്റെ എൻഗേജ്‌മെന്റ് ആണ് ..

ഡ്രസ്സ് എടുക്കാൻ വന്നതാ… ” “ഓഹ്.. എപ്പോഴാ… ” “ബുധനാഴ്ച്ച.. അമ്മയുടെ പിറന്നാളിന് അന്ന് തന്നെ… ആളെ അറിയാലോ… ആദിയേട്ടൻ.. ” “ആ.. അറിയാം.. എന്നെ ആരോ കോണ്ടാക്ട് ചെയ്തിരുന്നു.. പ്രോഗ്രം വേണമെന്ന് പറഞ്ഞു… ബർത്തഡേ മാത്രേ പറഞ്ഞുള്ളൂ… ” “ഓഹ്.. സോറി.. അത്.. ഒരു സർപ്രൈസ് പ്രോഗ്രം ആയത് കൊണ്ടാണ്.. എന്തായാലും ചേട്ടൻ ഉണ്ടാകുമല്ലോ.. ” “യാ..ഷുവർ.. ” “അപ്പോ കാണാം ..ബൈ.. ” “ഉം.. ശരി… ” അവൾ തിരിച്ചു വരുമ്പോൾ അവിടെ ഇരിക്കുന്ന ആളെ കണ്ട് വീണ്ടും ഞെട്ടി… “ഇവിടേക്കും വന്നോ… ” “പിന്നേ… എന്നെ ഉറക്കി കിടത്തി നീ കറങ്ങാം എന്ന് വിചാരിച്ചോ… നീ എവിടെ പോയാലും ഞാൻ വരും മോളെ.. ഇവിടെ ഇരിക്ക്.. ആദിയും ഉണ്ട്..

അവന് അവളുടെ ഡ്രസ്സിന് മാച്ച് ആയ കുർത്ത എടുക്കാൻ പോയിരിക്കുവാ രണ്ടാളും…” “ഓഹ്.. അത് നന്നായി…സിദ്ധുട്ടൻ എവിടെ…” “അവന് ചെറിയ ഒരു ജോലി കൊടുത്തു.. പറഞ്ഞു വിട്ടു.. ” അവൾ സംശയിച്ചു നോക്കി.. “റോഷൻ ചേട്ടനെ കണ്ടു അല്ലെ… ” “കണ്ടു… ” “സംശയം മാറിയില്ലേ… എന്നോട് ഒന്നുമില്ലെന്ന് പറഞ്ഞിട്ട്… ” “അത്.. ലാലേട്ടൻ പറഞ്ഞ പോലെ …ഹരിക്കുമ്പോഴും ഗുണിക്കുമ്പോഴും ഉത്തരം ശരിയായാലും ഒന്ന് കൂടി നോക്കുന്നത് നല്ലതല്ലേ… ” “ഈ പോലീസ് ബുദ്ധി കുറച്ചു കൂടുന്നുണ്ട്… ” “നിന്നെ ചുറ്റി പറ്റി ആകുമ്പോ കൂടും… ” “കഴിച്ചിട്ടാണോ വന്നത്.. അതോ ആരും കാണാതെയോ… “

“കണ്ടു… പക്ഷേ….കഴിച്ചില്ല.. വേഗം വരാം എന്ന് പറഞ്ഞു.. ഇന്നലെ നിന്നെ വിട്ട് പോയത് എങ്ങനെ ആണെന്ന് എനിക്കേ അറിയൂ… നീ വന്ന് വന്ന് ദുഷ്ട്ടത്തി ആവുന്നുണ്ട്.. എന്നോട് ഒരു ദയയും ഇല്ല… ” “ആ.. അതു കൊണ്ടാണല്ലോ ഡ്രൈവ് ചെയ്ത് വരുമ്പോൾ ഉറങ്ങാതിരിക്കാൻ ഞാൻ പാട്ടും പാടി കൂട്ടിരുന്നത്.. അയ്യേ നാണക്കേട്.. ” “നീ എന്തിനാ എന്നെ പറഞ്ഞു വിട്ടത്… അതു കൊണ്ടല്ലേ… എനിക്ക് നാണക്കേടൊന്നും ഇല്ല… ” “അഭിയേട്ടാ… എന്നെ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നേ.. പേടിയാണോ.. എനിക്ക് എന്തേലും പറ്റുമോന്ന്… ” “പേടിയുണ്ട്.. അതിലേറെ സ്നേഹവും….നിന്റെ പ്രെസെൻസ് ഇല്ലാതെ വയ്യെടി… അതെന്താ അറിഞ്ഞൂടാ.. ” അവർ സംസാരിച്ചിരിക്കുമ്പോൾ അവന്റെ ഫോണിലേക്ക് കോൾ വന്നു…

അവന്റെ മുഖം മാറി വരുന്നത് അമ്മാളൂ ശ്രദ്ധിച്ചു… “എന്താ അഭിയേട്ടാ.. എന്തേലും പ്രശ്‌നം ഉണ്ടോ… ” “ഇല്ല.. സൂസന് ബെയിൽ കിട്ടി… നീ അവരുടെ അടുത്തേക്ക് ചെല്ല്.. ഞാൻ ഒന്ന് രണ്ട് ഫോൺ ചെയ്തിട്ട് വരാം… ആദിയോട് സെലക്ട് ചെയ്തതെങ്കിൽ ഒന്ന് ഇവിടേക്ക് വരാൻ പറ.. ചെല്ല്.. ” “ശരി… ” ******* ഡ്രസ്സൊക്കെ എടുത്ത് മിത്തൂനേയും വീട്ടുകാരെയും ഇറക്കി അഭിയും അമ്മാളൂവും അവളുടെ വീട്ടിലേക്ക് പോയി… സിദ്ധുവും ആദിയും തിരിച്ചു പോയി… വൈകീട്ട് കുളിച്ചു മാറി അമ്പലത്തിൽ പോയി വന്ന ശേഷം അഭിയും അമ്മാളൂവും യാത്ര പറഞ്ഞിറങ്ങി… പോകുന്ന വഴിയിൽ രണ്ട് വണ്ടികളിൽ ആയി അവരെ ആരോ ഫോളോ ചെയ്യുന്നതായി അഭിക്ക് തോന്നി…

അവൻ ശരത്തിന്റെ ഫോണിലേക്ക് വിളിച്ചു കാര്യം പറഞ്ഞു… അമ്മാളൂന് പേടി തോന്നി.. അവൾ അഭിയുടെ കയ്യിലേക്ക് മുറുകെ പിടിച്ചു… “ഞാനില്ലെടി… ഡോണ്ട് ഗെറ്റ് അപ്സെറ്റ്.. ഓക്കേ.. ഞാൻ ഇത് പ്രതീക്ഷിച്ചു… ” “ആരാ അവരൊക്കെ… ” “ദിനകരൻ ഏർപാടക്കിയത് ആവാം… നേരത്തെ നമ്മുടെ പിന്നാലെ തന്നെ ഉണ്ട്… മാളിലും ഷോപ്പിലും ഒക്കെ… നമ്മളെ തനിച്ചു കിട്ടാൻ നിന്നതാണ്.. അതുകൊണ്ടല്ലേ നമ്മൾ തനിച്ചാവാൻ സിദ്ധുവും ആദിയും പോയത്… ” “എന്തൊക്കെയാ.. പറയുന്നത്… എനിക്ക് ഒന്നും മനസിലാവുന്നില്ല… പേടി ആവുന്നു..” “അയ്യേ.. ഝാൻസി റാണിക്ക് പേടിയോ… “

“എന്നെ ഓർത്തല്ല.. ഒരിക്കൽ അനുഭവിച്ചതാണ്… ഇനിയും … ” പെട്ടെന്ന് ആ വണ്ടികളിൽ ഒരെണ്ണം അവരുടെ മുന്നിലേക്ക് കേറി.. ഇരുട്ട് വീണ് തുടങ്ങിയിരുന്നു…. അഭി ഷാർപ്പ് ആയി തന്നെ ഇരുന്നു.. അവന്റെ മുഖം ദേഷ്യം കൊണ്ട് മുറുകി… അമ്മാളൂ ആ കയ്യിലേക്ക് മുറുകെ പിടിച്ചു.. അഭി ഫോൺ എടുത്ത് അതിൽ എന്തൊക്കെയോ ചെയ്തു… ബൈപ്പാസ് കഴിഞ്ഞ് ഹൈവേയിലേക്ക് കയറിയപ്പോൾ കൂടെ രണ്ട് വണ്ടികൾ കൂടെ ജോയിൻ ചെയ്തു… മറ്റ് രണ്ട് വണ്ടികളുടെയും മുന്നിലും പിന്നിലും ആയി സ്ഥാനം പിടിച്ചു… അവരുടെ ഫ്രണ്ടിലേക്ക് പോകാനോ സ്ലോ ചെയ്യാനോ നിർത്താനോ പറ്റാത്ത വിധം പൂട്ടി… അവൻ അവർക്ക് വിധേയനായി ഡ്രൈവ് ചെയ്തു… അമ്മാളൂന്റെ നെഞ്ചിടിപ്പ് കൂടി…….തുടരും

Share this story