സിന്ദൂരരേഖയിൽ: ഭാഗം 5

സിന്ദൂരരേഖയിൽ: ഭാഗം 5

എഴുത്തുകാരി: സിദ്ധവേണി

എന്താ മനുവേട്ടാ…എന്തൊക്കെ ആണ് പറയുന്നത്… ഇപ്പോ എവിടെയാണ്? അമ്മു ഞാൻ നിന്റെ ഓഫീസിന്റെ മുന്നിൽ ഉണ്ട് വേഗം വന്നേ… ഇ…ഇപ്പൊ വരാം… അവൾ വസുവിന്റെ ക്യാബിനിൽ നോക്ക് ചെയ്തു പക്ഷെ പ്രതേകിച്ചു പ്രതികരണം ഒന്നും ഇല്ലാത്തോണ്ട് അവൾ വീണ്ടും തട്ടി… അകത്തു നിന്നും ഒരു പ്രതികരണവും കേൾകാത്തതുകൊണ്ട് അവൾ വേഗം തന്നെ ഡോർ തുറന്നു… പക്ഷെ അവിടെ കണ്ട കാഴ്ച അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു… വാസുവിനെ കെട്ടിപിടിച്ചു അവന്റെ നെഞ്ചോരം ചേർന്ന് നിൽക്കുന്ന നിമി.. അത്‌ കണ്ടതും അവൾ അറിയാതെ അവളുടെ കഴുത്തിൽ കിടന്ന താലിയിൽ പിടിച്ചുപോയി…

ഇതുവരെ തനിക്ക് മാത്രം അവകാശം ഉണ്ടായിരുന്ന അവന്റെ ഹൃദയതാളം ഇന്ന് വേറെയൊരു സ്ത്രീക്ക് സ്വന്തം…നിറഞ്ഞുവന്ന കണ്ണുനീരിനെ ശാസനയോടെ പിടിച്ചുനിർത്തി അവൾ അവനെ വിളിച്ചു… സർ… അമ്മുവിനെ കണ്ടതും അവൻ ഞെട്ടി അവളിൽ നിന്നും മാറി… അപ്പോഴേക്കും അവന്റെ മുഖത്ത് ദേഷ്യം വന്ന് നിറഞ്ഞു… താൻ… താനെന്തിനാ ഇപ്പൊ ഇവിടെ വന്നത്? ഞാൻ ഒരുപാട് തവണ ഡോറിൽ മുട്ടിയായിരുന്നു പക്ഷെ… എന്തുവാടോ താൻ ഇത്രയും പൊസിഷനിൽ ഇരിക്കുന്ന ഒരാൾ അല്ലെ… കോമൺ manners മറക്കുന്നത് ശെരിയാണോ… നിമി അമ്മുവിനോട് പറഞ്ഞു… പക്ഷെ അപ്പോഴും വിച്ചുവിന്റെ മുഖം ദേഷ്യത്താൽ ചുമന്നു തന്നെ ഇരുന്നു… മാഡം സോറി… എനിക്ക് ഒന്ന് നേരുത്തേ പോണമായിരുന്നു…

ഒരു അത്യാവിശ കാര്യം ഉണ്ട്.. സർ പ്ലീസ്… എന്നെയൊന്ന് നേരുത്തേ വിടാൻ ഉള്ള permission തരുമോ.. തനിക്ക് തോന്നുമ്പോൾ വരാനും പോകാനും ഉള്ള സ്ഥലമാണോ ഇത്? സ…സർ… ഇയാൾ ഇതുവരെ നേരുത്തേ വന്ന് ഞാൻ കണ്ടില്ല… വന്ന രണ്ട് ദിവസവും ഇയാൾ late ആയിട്ടാണ് വന്നത്… ഇന്നലെ പിന്നെ തോന്നിയ സമയത് കേറി വരുകയും ചെയ്തു… ഇന്നിപ്പോ തനിക്ക് പോണം എന്ന് പറഞ്ഞാൽ… ഇതെന്താ വെള്ളരിക്കാ പട്ടണം വല്ലതുമാണോ… തന്റെ ഇഷ്ടംപോലെ ചെയ്യാൻ? പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം… അല്ലാതെ നമ്മുടെ തലക്ക് ഒരു ഭാരമായിട്ട് ഇവിടെ നിൽക്കരുത്.. അവന്റെ ശബ്ദം ആ മുറി മുഴുവൻ മുഴങ്ങി കേട്ടു… അമ്മു ആണെങ്കിൽ എന്ത് പറയണമെന്ന് പോലും അറിയാത്ത അവസ്ഥയിൽ…

നിമിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല… ഇത്രയും ദേഷ്യത്തിൽ അവൾ ആദ്യമായിട്ടാണ് വസുവിനെ കാണുന്നത്… വസു.. പ്ലീസ്… ആ കുട്ടിക്ക് എന്തെങ്കിലും അത്യാവിശം കാണും… നീയിങ്ങനെ പറയരുത്… ഒരു പെൺകുട്ടി അല്ലെ അവൾ… അവൾക്കും… Enough നിമി… നീയെന്താ ഇവളുടെ സൈഡ് പിടിച്ചു സംസാരിക്കുന്നത്… ഇവളെ കുറിച്ച് നിനക്കും എല്ലാം അറിയാവുന്നതല്ലേ… ഇവൾ ഇന്ന് എവിടേക്കും പോകുന്നില്ല… അത്രക്ക് പോണം എന്ന് തോന്നുന്നുണ്ടെങ്കിൽ അവൾ പോട്ടെ… പക്ഷെ നാളെ തൊട്ട് രാവിലെ ഇങ്ങോട്ട് കെട്ടിഒരുങ്ങി വരണമെന്നില്ല… നിമിക്കും ഒന്നും പറയാൻ പറ്റിയില്ല…

അമ്മുവിന്റെ മുഖം കണ്ടപ്പോൾ നിമിക്കും എന്തോ വിഷമം വന്നു.. സർ… പ്ലീസ്… ഇന്നത്തേക്ക് ഒരു ദിവസം… പ്ലീസ്… സർ… ഞാൻ… ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല… സത്യം… ഈയൊരു തവണത്തേക്ക് ക്ഷെമിക്കണം… ഞാൻ ഒരു കാര്യം ഒരു തവണയേ പറയു… വീണ്ടും എന്നെകൊണ്ട് പറയിപ്പിക്കരുത്… തനിക്ക് പോകാം… വീട്ടിലേക്ക് അല്ല ക്യാബിനിലേക്ക്… വീട്ടിലേക്ക് പോണം എന്നുണ്ടെങ്കിൽ പോകാം but first of all, I need your resignation letter here…. here in front of my table… പിന്നെ വേഗം തന്നെ തന്റെ പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യണം… വേഗം എന്ന് പറഞ്ഞാൽ within 10 minutes… സർ… Now… just get out…

അപ്പോഴേക്കും അവളുടെ ഫോൺ ബെല്ലടിച്ചു… പെട്ടന്ന് തന്നെ മുറിയിൽ നിന്നും ഇറങ്ങി അവൾ ഫോൺ ചെവിയോരം ചേർത്തു… എന്താ അമ്മു ഇത്രക്ക് താമസം… ആ… അത്‌ ഏട്ടാ… ഏട്ടൻ ഹോസ്പിറ്റലിലേക്ക് പൊക്കോ… ഞാൻ വരാൻ കുറച്ച് സമയം ആകും.. നിനക്ക് ഇപ്പൊ ജോലി ചയ്യാനാണോ അത്യാവശ്യം? അല്ല… ഏട്ടാ… ഒരു അത്യാവിശ്യ കാര്യമുണ്ട്… ഞാൻ വേഗം തന്നെ എത്തിക്കൊള്ളാം… ഏട്ടൻ ഹോസ്പിറ്റലിലേക്ക് പൊക്കോ… ദേവൂട്ടി ഒരേ നിർബന്ധമാണ്… നീ വന്നാലേ പറ്റു… ഏട്ടാ… ഒന്നും പറയണ്ട നീ വേഗം വന്നേക്ക് ഞാൻ താഴെ ഉണ്ടാകും… സുമമ്മയും ഞാനും നോക്കിയിട്ടൊന്നും ദേവു കൈയിൽ നിൽക്കുന്നില്ല…

ഇപ്പോ വരാം… അവളിലെ മാതൃഹൃദയം വല്ലാതെ വേദനിച്ചു… അവൾ മെല്ലെ ടേബിളിൽ ചെന്നിരുന്നു ഒരു ദീർഘനിശ്വാസം എടുത്തു… പിന്നെ പയ്യെ അടുത്തിരുന്ന ഒരു പേപ്പറും പേനയും എടുത്തു… ക്യാബിനിൽ നിന്നും വെളിയിലേക്ക് നോക്കി ഇരിക്കുന്ന വസുവിനെ നിമി തട്ടി വിളിച്ചു… എന്താണ്? വായുംനോക്കി ഇരിക്കുന്നത്… നീ അങ്ങോട്ട് നോക്കിക്കേ… ഇത്രയേ ഉള്ളൂ അവളുടെ അത്യാവിശ്യ കാര്യം… ചുമ്മാ ഓരോ ഉടായിപ്പ് കൊണ്ട് വരുവാ…അവൾ… ഇവിടെ മുൻപ് ഇരുന്ന പോലെ സുഖിച്ചു ഇരിക്കാം എന്നാണ് അവൾ കരുതിയത്… അതിന് മറ്റേ ഹരിയേയും അവൾ സുഖിപ്പിച്ചു നിർത്തിയിരുന്നല്ലോ…

ഇവൾ എന്ന് പറഞ്ഞാൽ തന്നെ അവന് നൂറുനാവാണ്… അവൾക്ക് കിട്ടേണ്ടത് കിട്ടേണ്ട പോലെ കിട്ടിയാൽ എല്ലാം ശെരിയാകും… പക്ഷെ… എന്തിനാ ഏട്ടാ ഇങ്ങനെയൊക്കെ അവളോട് പറഞ്ഞത്… ആ കുട്ടി ഒരു പാവമാണ്… എന്തെങ്കിലും സീരിയസ് കാര്യം ഇല്ലാതെ ആ കുട്ടി പോണം എന്ന് പറയില്ലല്ലോ.. ചുമ്മാതെ ആണ് നിമി… ഇപ്പോ അവൾക്ക് ഒരു അത്യാവിശ്യവും ഇല്ലല്ലോ… കണ്ടില്ലേ ജോലി ചെയ്യുന്നത്… കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ ഡോറിൽ വീണ്ടും ഒരു മുട്ട് കേട്ടു… Yes.. അകത്തെക്ക് വന്ന അമ്മുവിനെ കണ്ട് എന്ത് എന്നർത്ഥത്തിൽ അവൻ പുരികം പൊക്കി… ഒരു ഫയൽ അവന് നേരെ നീട്ടി… കൂട്ടത്തിൽ ഒരു പേപ്പറും…

അതിലെ പേപ്പർ പതിയെ നിവർത്തി വസു അവളുടെ മുഖത്തും കത്തിലും മാറിമാറി നോക്കി… എ… എന്താ വാസുവേട്ട? പെട്ടന്ന് തന്നെ ആ പേപ്പർ നിമിയുടെ നേരെ അവൻ നീട്ടി… അത്‌ വാങ്ങി വായിച്ച അവളുടെ മനസ്സിൽ ഒരേ സമയം സന്തോഷവും വിഷമവും തോന്നി.. പിന്നെ പതിയെ അമ്മുവിന്റെ മുഖത്തും… അവളുടെ മുഖത്ത് നേർത്ത ഒരു വിഷമത്തിലുള്ള പുഞ്ചിരി ഉണ്ടായിരുന്നു… അഹങ്കാരം ആണ് എന്ന് കരുതരുത്… എന്റെ നിവർത്തികേടാണ്… ഇനി തോന്നിയ പോലെ ഈ ഓഫീസിൽ വർക്ക്‌ ചെയ്യുന്നില്ല… ആരുടെയും ജീവിതത്തിലും ഓഫീസിലും ഇനി കടിച്ചു തൂങ്ങി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല സർ… എന്റെ റേസിഗ്നേഷൻ ലെറ്ററാണ്…

അതും കൊടുത്ത് വെളിയിലേക്ക് ഇറങ്ങാൻ പോയതും വസു അവളെ വിളിച്ചു… താൻ അങ്ങനെ ഒരു ലെറ്റർ തന്നിട്ട് പോയാൽ എങ്ങനെയാണ്? ഇവിടുത്തെ formalities ഒന്നും അറിയില്ലേ… അവൾ എന്ത് എന്നർത്ഥത്തിൽ വസുവിനെയും നിമിയെയും നോക്കി… Letter ഞാൻ സ്വീകരിച്ചിരിക്കുന്നു.. പിന്നെ തന്നെ ഇവിടുന്ന് പറഞ്ഞുവിടുന്നതിൽ എനിക്കും വല്യ സങ്കടം ഒന്നുമില്ല.. പക്ഷെ അത്ര പെട്ടന്ന് ഇന്നിവിടുന്ന് പോകാൻ പറ്റില്ല… എല്ലാ ഫോർമാലിറ്റിയും തീർത്തു ഈ സ്ഥാപനത്തിനോടുള്ള സകല കാര്യങ്ങളും തീർത്തെ പോകാൻ പറ്റു… അത്‌ ഞാൻ നാളെ വന്ന് ചെയ്തു തീർത്തോളം… ഇന്ന് എനിക്ക് പോയെ പറ്റു…

അത്‌ പറഞ്ഞാൽ പറ്റില്ല.. താൻ എന്തെകിലും കടം ഈ സ്ഥാപനത്തിന് വരുത്തി വച്ചിട്ടുണ്ടെങ്കിൽ അത്‌ തീർക്കാതെ വിടാനുള്ള നിവർത്തി എനിക്ക് ഇല്ലല്ലോ.. It’s a business… പിന്നെ താൻ എങ്ങാനും മുങ്ങിയാൽ.. അത്‌ എനിക്ക് വല്യ നഷ്ടമാണ്… എനിക്ക് എന്റെ കമ്പനി മാത്രമാണ് വലുത്… I don’t give priority to your sentiments… സർ… പ്ലീസ്… ഞാൻ ഇന്ന് ഒരു ദിവസംകൊണ്ട് ഈ നാടൊന്നും വിട്ട് എവിടെയും പോകില്ല… പറയാൻ പറ്റില്ല… നീ ഇങ്ങനെയുള്ള പെണ്ണാണ് എന്ന് എനിക്ക് ഇന്നലത്തോടെ മനസിലായി… ഒരിക്കൽ പോലും കണ്ട് പരിചയമില്ലാത്ത എന്നേ ഭർത്താവാക്കിയത് അല്ലെ നീ…

അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തെ വല്ലാതെ കീറി മുറിച്ചുകൊണ്ടിരുന്നു… എന്നിട്ടുപോലും അവളുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ വന്നില്ല… അല്ലെങ്കിലും മനസ്സ് മരവിച്ചവർക്ക് എന്ത് കണ്ണുനീർ അല്ലെ… സർ… ഇന്നലെ ഒരു അബത്തം പറ്റിയതാണ്… എന്റെ ഭർത്താവ്… അല്ല ഭർത്താവായിരുന്ന ആൾ… സർനെ പോലെ ആണ്.. പെട്ടന്ന് കണ്ടപ്പോൾ… മ്മ്മ്… എനിക്ക് അതൊന്നും അറിയേണ്ടതില്ല…തനിക്ക് ഇപ്പോ ഇവിടുന്ന് പോകാൻ പറ്റില്ല… എല്ലാ കാര്യങ്ങളും തീരട്ടെ… എന്നിട്ട് പൊകാം.. സർ പ്ലീസ്… എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്കണം… എന്റെ… Stop it… I’m your md… behave yourself…

അവൻ ഒന്നും പറയാൻ അനുവദിക്കാതെ അവിടെ പിടിച്ചു നിർത്തി… അവളെ കാത്ത് വണ്ടിയിൽ ഇരുന്ന മനുവിനും ദേഷ്യം വന്നു തുടങ്ങിയിരുന്നു… വേഗം തന്നെ ഫോണെടുത്തു അവളെ വിളിച്ചു… എവിടെയാ നീ… എത്രനേരം ആയി.. നിന്റെ കുഞ്ഞല്ലേ ദേവു… അവൾക്ക് വയ്യ എന്ന് പറഞ്ഞപ്പോ.. ഇങ്ങനെ കാണിക്കണോ? മനുവേട്ടാ… ഇവിടുന്ന് ഇറങ്ങാൻ md അനുവദിക്കുന്നില്ല… ഞാൻ ഞാൻ എന്ത് ചെയ്യാനാണ്… എന്റെ മോളെ തന്നെയാണ് എനിക്ക് വലുത്…പക്ഷെ സമ്മതിക്കുന്നില്ല… അപ്പോഴേക്കും അപ്പുറത്തെ ഫോൺ കട്ടായി… ഹലോ… ഹലോ… ഏട്ടാ… താൻ ഇതിലൊക്കെ സൈൻ ചെയ്യൂ…

ഒരു പേപ്പർ നീട്ടി അവളോടായി നിമി പറഞ്ഞു.. മാഡം… പ്ലീസ്… എന്നെയൊന്നു വിടാൻ പറയുമോ വിച്ചുവേട്ടന്റെ അടുത്ത്… അ… അല്ല.. സാറിന്റെ അടുത്ത്… എന്റെ കുഞ്ഞിന്റെ കാര്യമാണ്… ഞാൻ ഏട്ടനോട് സംസാരിച്ചു നോക്കി.. പക്ഷെ സമ്മതിക്കുന്നില്ല… നിന്നോട് എന്തോ ദേഷ്യമുള്ളത് പോലെയാണ്… എനിക്ക് തോന്നുന്നത്… മാഡം പ്ലീസ്… എന്റെ കുഞ്ഞിന് തീരേ… അപ്പോഴേക്കും ഡോർ തുറന്ന് മനു അകത്തേക്ക് വന്നിരുന്നു… അകത്തേക്ക് കേറിയ അവൻ അവിടെ നിന്ന നിമിയെ കണ്ട് ഒന്ന് ഞെട്ടി… പിന്നെ പതിയെ അമ്മുവിന്റെ അടുത്ത് വന്നു… എന്താ മനുവേട്ടാ… നീ വന്നേ… ദേവുവിന് ഒട്ടും വയ്യ…

നിന്നെ കൊണ്ട് മാത്രമേ അവളുടെ നിർബന്ധം മാറ്റാൻ പറ്റു… വന്നേ… അവളുടെ കൈയും പിടിച്ചു അവിടുന്ന് ഇറങ്ങിപ്പോകാൻ നിന്നതും വസു മുറിയിലേക്ക് കേറി വന്നതും ഒരുമിച്ചായിരുന്നു… താൻ? താൻ എങ്ങനെ ഇവിടെ കേറി… വസുവേട്ട… അവൾ പൊക്കോട്ടെ… അവളുടെ… നിമി ഇവിടുത്തെ കാര്യങ്ങൾ ഞാനാണ് നോക്കുന്നത്… എന്നേ ഉപദേശിക്കാൻ ആരും വരണ്ട… അർപ്പിതാ താൻ ആരോട് അനുവാദം ചോദിച്ചിട്ടാണ് ഇറങ്ങി പോകാൻ നിൽക്കുന്നത്… മനുവേട്ടാ… വിട്ടേ… നിങ്ങൾ പൊക്കോ ഞാൻ വന്നേക്കാം.. അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് അമ്മു… ഓഹ്… നിനക്ക് ഇത് തന്നെയാണോ പരിപാടി…

ഇന്നലെ എന്നേ ഏട്ടാ എന്നും വിളിച്ചു വന്നു… ഇന്ന് വേറെയൊരുത്തന്റെ കൂടെ… നിനക്ക് ഒരു കുഞ്ഞുള്ളതല്ലേ… ആ കുട്ടിയെ കരുതിയെങ്കിലും മാന്യമായിട്ട് ജീവിച്ചൂടെ… ഡൊ… ഇതൊക്കെ പറയാൻ താനാരാണ്? ഇവൾ ഇഷ്ടമുള്ള ആളോട് ജീവിക്കും… പിന്നെ പെൺകുട്ടികളെ സ്നേഹിച്ചു ചതിക്കുന്ന നിന്നെപോലെയുള്ളവൻ ഇവളെ കുറിച്ച് കൂടുതൽ ആലോചിക്കണ്ട… എന്താടാ… എന്താ നീ പറഞ്ഞത്… ഞാൻ സ്നേഹിച്ചു ചതിച്ചെന്നോ… വസു നിമിയെ ചേർത്തു നിർത്തി കൊണ്ട് ബാക്കി പറഞ്ഞു തുടങ്ങി… എന്റെ ജീവിതത്തിൽ ഞാൻ സ്നേഹിച്ച പെണ്ണാണ്… ആദ്യമായും അവസാനമായും… ചോദിച്ചു നോക്ക് ഇവളെ ഞാൻ ചതിച്ചോ എന്ന്… പിന്നെ ഇവളെ പുറകെ കുടിയിട്ടുള്ള നിന്റെ സ്വഭാവം ഏറക്കുറെ എനിക്ക് മനസ്സിലായി…

വസുവിന്റെ വാക്കുകൾ ഒക്കെ വല്ലാതെ അമ്മുവിനെ തളർത്തി….അവൾ തളർന്നു അടുത്തിരുന്ന ഒരു കസേരയിൽ ഇരുന്നു… നിമികും അവൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ ചെറിയ വിഷമം വന്നു… പക്ഷെ അവളോടുള്ള വസുവിന്റെ സ്നേഹം അവൾക്ക് സന്തോഷം തന്നെ ആയിരുന്നു… ടാ… നീയെന്താ… പറഞ്ഞത്… ഇവളെ ഞാൻ… ഛെ… നിനക്ക് എങ്ങനെ തോന്നി…ഒന്നുമില്ലെങ്കിലും ഇവളെ നീ… മനുവേട്ടാ… അവൾ അരുത് എന്ന് തലയാട്ടി… എന്തിനാ മോളെ… നീ ഇങ്ങനെ… വന്നേ… വാ… ഇനി വേണ്ട നിനക്ക് ജോലി… അവളുടെ കൈയും പിടിച്ചു വെളിയിലേക്ക് മനു ഇറങ്ങിയതും വസുവിന്റെ ശബ്ദം അവിടെ വീണ്ടും ഉയർന്നു…

ഇവൾക്കുള്ള ജോലി നീ കൊടുക്കുമായിരിക്കും… പക്ഷെ ഇവിടുത്തെ കാര്യങ്ങൾ തീർത്തിട്ട് മാത്രമേ ഇവൾ ഇവിടുന്ന് പോകു… മതി… വസുവേട്ട അവൾ പൊക്കോട്ടെ… എന്തിനാ ഇങ്ങനെ വാശി കാണിക്കുന്നത്… മതിയെടാ… നിർത്തിക്കോ… ഒരുക്കൽ നിന്നെ നല്ലൊരു കൂട്ടുകാരനായി കണ്ടു പോയി… അല്ലെരുനെങ്കിൽ… എനിക്ക് അറിയാഞ്ഞിട്ടല്ല നീ പറയുന്ന തെണ്ടിത്തരത്തിനു ഉത്തരം തരാൻ… മനു പറഞ്ഞു നിർത്തിയതും അവനെ എന്ത് എന്നർത്ഥത്തിൽ വസു നോക്കി… നീ… നീയെന്താ പറഞ്ഞത്… നിർത്താതെയുള്ള മനുവിന്റെ ഫോൺ ബെൽ കേട്ടാണ് അവൻ ഫോണെടുത്തത്.. ഹലോ… അമ്മേ… പറ… ആഹ്… വരുന്നു..

എന്താ ഏട്ടാ…എന്തിനാ അമ്മ വിളിച്ചേ… മോൾക്ക് ഒട്ടും വയ്യ അമ്മു… വേഗം വാ… അവൾക്ക് തീരേ വയ്യ… അത്‌ കേട്ടപ്പോൾ വസു ഒന്ന് മിണ്ടാതെ നിന്നു… സർ പ്ലീസ്… എന്റെ കുഞ്ഞിന് തീരേ വയ്യാത്തത് കൊണ്ടാണ്… പ്ലീസ്… നാളെ രാവിലെ തന്നെ ഞാൻ വന്ന് എല്ലാം ചെയ്‌തോളാം.. എന്റെ കുഞ്ഞനെ കൊണ്ട് ഞാൻ സത്യമിടാം… പിന്നെ അവൻ കൂടുതലൊന്നും പറഞ്ഞില്ല… മ്മ്മ്…. രാവിലെ തന്നെ എത്തിയേക്കണം… അത്‌ കേൾക്കേണ്ട താമസം അവൾ വേഗം തന്നെ ക്യാബിനിൽ നിന്നും പോയി… പക്ഷെ വസുവിനും എന്തൊക്കെയോ ഒരു കുറ്റബോധം തോന്നി… ഞാൻ ആ കുട്ടിയോട് അങ്ങനെയൊക്കെ പറയണ്ടേയിരുന്നല്ലേ…

എന്താ… ഏട്ടാ… എന്താ പറ്റിയത്.. ഇതുവരെ ഇല്ലാതിരുന്ന ദേഷ്യം എങ്ങനെ ആണ് വന്നത്… അറിയില്ല… ഇന്നലെ അവൾ എന്നോട് പറഞ്ഞതു മുതൽ എനിക്ക് എന്തോഒരു ദേഷ്യം… അതാണ് ഞാൻ… ഏട്ടാ… അതൊരു പാവം കുട്ടിയാണ്… ഇവിടെ ഉള്ളതിൽ വച്ചു നല്ല efficient പ്രോഗ്രാമറും ഒക്കെ ആണ്… അവളെപോലെ ഒരു കുട്ടി പോയാൽ നമ്മുടെ ഓഫീസിന് ഒരു നഷ്ടം തന്നെയാണ്… ഏട്ടന് ദേഷ്യം വന്നാലും ഇല്ലെങ്കിലും ഞാൻ അത്‌ പറയും… ബാക്കിയൊക്കെ ഏട്ടന്റെ തീരുമാനം.. അവൻ അവളുടെ റേസിഗ്നേഷൻ letter എടുത്ത് നോക്കി… അമ്മേ… കുഞ്ഞിനെ ഇങ്ങ് താ.. അവൾ വണ്ടിയിലേക്ക് കേറി സുമയുടെ കൈയിൽ ഇരുന്ന കുഞ്ഞിനെ വാങ്ങി…

അവളെ കണ്ടതും ദേവു കരച്ചിൽ ഒരുവിധം നിർത്തി… വേഗം തന്നെ അവളുടെ നെഞ്ചിൽ ചേർന്നിരുന്നു… മോളെ ഉച്ച വരെ കുഴപ്പമൊന്നും ഇല്ലെരുന്നു… അതിന് ശേഷം തുടങ്ങിയ പനിയാണ്… അപ്പോ തൊട്ട് തുടങ്ങിയ നിർത്താതെയുള്ള കരച്ചിലാണ്… കുറച്ചുനേരം മനുവിന്റെ കൈയിൽ ഇരുന്നപ്പോൾ അവൾ കരച്ചിൽ നിർത്തി… പിന്നെ വീണ്ടും തുടങ്ങി… നമ്മുടെ കൈയിൽ ഒന്നും നില്കുന്നില്ല… അവൾ കുഞ്ഞിനെ ചേർത്തു ഉമ്മ കൊടുത്തു… അമ്മേടെ വാവ കരയണ്ട കേട്ടോ… നമ്മക്ക് ആശുപത്രിയിൽ പോകാല്ലോ…

അവിടുത്തെ ഡോക്ടർ ആന്റി വാവയുടെ ഉവാവ് ഒക്കെ മാറ്റുമല്ലോ… എവിടെയാണ് ഏട്ടാ പോകുന്നെ… അവൾ ചോദിച്ചത് പോലും ശ്രേദ്ധികാതെ മനു വണ്ടി ഒട്ടിച്ചു… കാറിന്റെ സൈഡ് മിററിൽ കൂടെ നോക്കിയപ്പോ അമ്മുവിന് മനസായിലായി അവൻ നല്ല ദേഷ്യത്തിലാണ് എന്ന്.. പിന്നെ കൂടുതലൊന്നും അവൾ ചോദിച്ചില്ല… തുടരും

സിന്ദൂരരേഖയിൽ: ഭാഗം 4

Share this story