അദിതി : ഭാഗം 32- അവസാനിച്ചു

അദിതി : ഭാഗം 32- അവസാനിച്ചു

എഴുത്തുകാരി: അപർണ കൃഷ്ണ

ഇപ്പോൾ അഞ്ചു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. അദിതി അന്ന് എന്നോട് യാത്ര പറഞ്ഞു പോയിട്ട്. അവളെ കാണാനായി ഓടിയെത്തിയ അവളുടെ ബന്ധുക്കൾക്കും കശ്യപിനും കാണാൻ കഴിഞ്ഞത് എന്നെ ആയിരുന്നു. ആരും ആരോടും ഒന്നും മിണ്ടിയില്ല. …. അന്നത്തെ ദിവസത്തിന് ശേഷം ഞാൻ ഇന്ന് വരെ അദിതിയെ കണ്ടിട്ടില്ല, അനേഷിച്ചിട്ടുമില്ല, കാണാതെയും അറിയാതെയും എന്റെ ഉള്ളിൽ അവൾ ഉണ്ട്. .. ആരോരുമില്ലാതെ ഒറ്റപെട്ടുപോയവർക്കു ഒരു കൈത്താങ്ങായി എവിടെയോ അവൾ ഉണ്ടാകും.

എനിക്കറിയാം എവിടെയോ ഇരുന്നു അവൾ എന്നെ കാണുന്നുണ്ടാകും അറിയുന്നുണ്ടാകും .. ചിലപ്പോൾ ഫോണിൽ ഒരു കാൾ വരും, എടുക്കുമ്പോൾ മറുവശത്തു നിന്നും സംസാരം ഒന്നും ഉണ്ടാകില്ല, പതിയ നെഞ്ചിടിപ്പിന്റെ താളം ഉയരുമ്പോൾ ഞാൻ അതെന്റെ ഹൃദയത്തോട് ചേർക്കും. … എനിക്കറിയാം. .. അതവളാണ്. ….. ആത്മാവിനെ ചിതയിലെരിച്ചു മറ്റുള്ളവരിൽ പ്രകാശം പകർന്ന അദിതി എന്ന നന്മ …. അദിതി മഹേശ്വർ രാജ്പുത് ഇതിന്റെ ഇടയ്ക്കു എന്ത് നടന്നു എന്ന് പറഞ്ഞില്ലല്ലോ

പിന്നെ മൊത്തം സെന്റി അടിച്ചു കാണും ഇല്ലേ, ഞാനും കരുതി ഇനി എന്റെ ലൈഫ് മൊത്തം സെന്റി ആയി പോകും എന്ന്. അഹ് ആയിരുന്നു ഒരു രണ്ടു മാസം. അവധി കഴിഞ്ഞു കോളേജിൽ ചെന്നപ്പോഴും അങ്ങനെ തന്നെ, ഡേവിച്ചനെ പോലും മൈൻഡ് ചെയ്യാൻ എന്തോ. .. എനിക്ക് കഴിഞ്ഞിരുന്നില്ല, ഉള്ളിലുള്ളത് മറയ്ക്കാൻ ചുമ്മാ പക്കാ അലമ്പും കാണിച്ചു അങ്ങ് നടക്കും. …. ഞാൻ ആരെയും ശ്രദ്ധിക്കാതെ തല്ലുകൊള്ളിത്തരവും കാണിച്ചു ഇങ്ങനെ നടക്കുന്ന സമയത്താണ് മ്മടെ ജോച്ചായൻ വരുന്നത്. ..

പുള്ളിക്കാരൻ സേറയെ ഡിവോഴ്സ് ചെയ്തു. …. എന്റെ കർത്താവേ. …. എന്തെന്നറിയില്ല, എനിക്ക് കുമ്പസാരിക്കണം എന്ന് തോന്നി പോയി. .. സ്വന്തം ചേച്ചിടെ കല്യാണം ചീറ്റിപോയതിനു മനസ്സിൽ സന്തോഷത്തിന്റെ അമിട്ട് പൊട്ടിയാൽ പിന്നെ കുമ്പസാരിക്കാതെ ഞാൻ എന്ന ചെയ്യും. …. ആദ്യം ഒന്നും മിണ്ടാതെ ഞാൻ ജോച്ചായന്റെ മുഖത്തേക്ക് നോക്കി നിന്നു. … എന്റെ ആദ്യ പ്രണയം. … ഇന്നും മനസിന്റെ കോണിൽ എവിടെയൊക്കെയോ ഉണ്ട്? ഒരു ജീവിതം തരട്ടെ എന്ന് ചോദിച്ചാലോ? ചോദിക്കുന്ന് മുന്നേ പുള്ളി പറഞ്ഞു പുള്ളിക്ക് ഇനി മുതൽ ‘ india ഈസ് മൈ country… all indians are my brothers and sisters’ ആണ് ന്നു.

അതോണ്ട് ഇനി അമേരിക്കയിൽ നിന്ന് വല്ല മദാമ്മമാരെയും കണ്ടുപിടിക്കാന് പ്ലാൻ. .. പുള്ളി ഭയങ്കര ഹാപ്പി ആയി അങ്ങ് പോയി. ഞാനും ഹാപ്പി. ….. പിന്നെ ഡേവിഡ് ജോൺ. … എന്താ പറയാ എന്തൊക്കെ ആയാലും പുള്ളിയെ മൈൻഡ് ചെയ്യാൻ എനിക്കങ്ങു വല്ലാത്ത മടി. പീക്കിരികൾ അഞ്ചും നാല് വഴിക്കു പോയിരുന്നു. പിന്നെ ഡിഅഡിക്ഷൻ സെന്ററിൽ നിന്നും രോഹിത് മിടുക്കനായി തിരിച്ചുവന്നു. പോരാത്തേന് ഡേവിച്ചന്റെ അനിയൻ റോബർട്ട് പ്ലസ് ടു കഴിഞ്ഞു നേരെ ഇങ്ങോട്ടേക്കു പോന്നു… പിന്നെ പറയാനോ പൂരം ഞങ്ങൾ ഇങ്ങനെ കൊസ്രാക്കൊള്ളി പണികൾ കാണിച്ചു മദിച്ചു നടന്നു.

അദിതി എന്റെ മനസ്സിൽ ഒരേ സമയം ഒരു മുറിവായി ഉണ്ടായിരുന്നു… അതേപോലെ ആ മുറിവുണക്കുന്ന മരുന്നും അവൾ തന്നെ ആയിരുന്നു. എബിച്ചന്റെയും നര്മദയുടെയും കല്യാണത്തിന് പോയപ്പോൾ എങ്കിലും അദിതി വരും എന്ന് കരുതി, വന്നു കാണണം, എനിക്കവേ ഫീൽ ചെയ്യാൻ കഴിഞ്ഞിരുന്നു. എങ്കിലും മുന്നിൽ എത്തിയില്ല. …… എല്ലാവരും ഒരുപാടു കാത്തിരുന്ന് എന്ന് തോന്നുന്നു. ആരും കാണാതെ എല്ലാവരെയും അവൾ കണ്ടുകാണണം. ….. ഡേവിച്ചന്റെ മുന്നിൽ ഇടക്കൊക്കെ ചെന്ന് പെടാറുണ്ട്, ഞാൻ പതിയെ മാനത്തും നോക്കി അവിടന്ന് അങ്ങ് വലിഞ്ഞു കളയും.

ആഗസ്റ്റിൽ പുള്ളി എക്സാം കഴിഞ്ഞു പോകുന്നതുവരെ ഞാൻ ഇങ്ങനെ ഒക്കെ ആയിരുന്നു. എന്റെ പെരുമാറ്റം പള്ളിയിൽ വിഷമം ഉണ്ടാക്കി എന്നറിയാം. .. എങ്കിൽ എന്തോ. …….. പ്രീതിചേച്ചിടെയും റോയിച്ചന്റെയും ദേവൂന്റെയും ഒക്കെ വായിൽ നിന്ന് എനിക്ക് കുറെ വഴക്കു കിട്ടിയിരുന്നു, ഞാൻ അതൊക്കെ ഒരു ചെവി വഴി കേട്ട് മറ്റേതു വഴി കളയും. അപ്പാക്കും അമ്മയ്ക്കും വിഷമം ഉണ്ട് എന്നറിയ, , ആഹവർ ഒരിക്കലും എന്റെ മുന്നിൽ കാണിച്ചില്ല, ഡേവിച്ചന്റെ കുടുംബം ഇടയ്ക്കു ഒക്കെ വീട്ടിൽ വരാറുണ്ടായിരുന്നു, ഡേവിച്ചൻ ഉണ്ടെങ്കിൽ ഞാൻ എന്തെങ്കിലും പറഞ്ഞു മുങ്ങുന്നത് ഒരു ശീലമാക്കിയപ്പോൾ പുള്ളി വരുന്നത് നിർത്തി.

ഹല്ലാ പിന്നെ! ‘അമ്മ അതിന്റെ പേരിൽ എന്നോട് കുറെ കെറുവിച്ചിരുന്നു. പീക്കിരികളും ഇടക്കൊക്കെ വിളിക്കുമ്പോൾ പുള്ളികരഞ്ഞു വേണ്ടി സംസാരിക്കും, ഞാൻ ഒഴിഞ്ഞു മാറും. …. ഡേവിച്ചനും ബാച്ചും പോയതോടെ ഞങ്ങൾ സീനിയർസ് ആയി, ഞങ്ങൾക്കു ജൂനിയർസ് വന്നു. ഇടയ്ക്കു പ്രോജെക്ടറും വൈവയും ഒക്കെ കാരണം പുള്ളി കോളേജിൽ വന്നിട്ടും ഞാൻ മിണ്ടാതെ ഇരുന്നത് കൊണ്ട്, പിന്നെ വരാതായി, ഞാൻ പൂർണമായും പഠിത്തത്തിലും അലമ്പിലും കോൺസെൻട്രേറ്റ് ചെയ്തു. പുള്ളിയെ മിസ് ചെയ്തില്ലേ എന്ന് ചോദിച്ചാൽ.

അദിതിക്കൊപ്പം ഞാൻ ഡേവിച്ചനെയും മിസ്സ് ചെയ്യാൻ തുടങ്ങിയിരുന്നു. എന്റെ അവഗണകളുടെ പരിധി കഴിഞ്ഞത് കാരണമാകും പുള്ളി പിന്നെ മുന്നിൽ വരാറേ ഇല്ലായിരുന്നു. എല്ലാം ഉള്ളിൽ ഒതുക്കി ഞാൻ കഴിഞ്ഞു കൂടി. ആ കാലയളവിൽ തന്നെയാണ് ഞാൻ അയാളെ പ്രണയിക്കാൻ തുടങ്ങി എന്ന് തിരിച്ചറിയുന്നതും, കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും ഓർക്കുബോൾ അറിയാതെ ഞാൻ പുഞ്ചിരിച്ചു. .. ചിലപ്പോൾ ഒക്കെ കണ്ണ് നനഞ്ഞു. ആരോടും ചോദിക്കാൻ പറ്റാതെ ഉള്ളിന്റെ ഉള്ളിൽ നീറികൊണ്ടിരുന്ന പ്രണയത്തിന്റെ നോവ്.

. അങ്ങനെ വര്ഷം ഒന്ന് കഴിഞ്ഞു പോയി, ഞാൻ പിജി കഴിഞ്ഞു. ഇപ്പോൾ അപ്പയുടെ ബിസിനെസ്സുകൾ നോക്കി നടത്താൻ ഞാനും കൂടി, ഡേവിച്ചന്റെ വീട്ടുകാരെ കാണും, പക്ഷെ പുള്ളിയെ പാട്ടി ചോദിക്കാൻ എനിക്കെന്തോ കഴിഞ്ഞില്ല, ചില ഞായറാഴ്ചകളിൽ പള്ളിയിൽ പോകും, അവിടെയും കണ്ടിട്ടില്ല. … ഒരിക്കൽ നഷ്ടമാക്കിയതിന്റെ വേദന എന്നിൽ തീവ്രമായി വരിഞ്ഞു മുറുകുമ്പോളാണ് വിഷമം. …. അപ്പോഴൊക്കെ ഞാൻ കോളേജിൽ പോയി ഇരിക്കാറുണ്ട്. ആ സിമന്റ് ബെഞ്ചിലുള്ള ഇരിപ്പു എനിക്ക് ചിലപ്പോൾ ഒരു ധ്യാനം പോലെ ആയിരുന്നു.

അങ്ങനെ ഒരു ഏപ്രിൽ മാസം കോളേജിന്റെ പാതയിൽ വാകപ്പൂക്കൾ മേത്ത വിരിച്ച കാലം…. ഞാൻ വെളുത്ത ചുരിദാർ ഇട്ടു എന്ന് വിചാരിക്കണ്ട. … ഇപ്പോഴും ഞാൻ ജീൻസും ടോപ്പും തന്നാ. … അഹ് അങ്ങനെ ഒരു വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ഒക്കെ ഇട്ടു, കുതിരവാലും കെട്ടി പോയപ്പോൾ ഉണ്ട് എതിരെ ഒരാൾ. .. എന്റെ അതെ വേഷം. ….. ആൾ ആരെന്നു അരിഞ്ഞതും ഓടിപോയി കെട്ടിപിടിച്ചു ഉമ്മ കൊടുക്കാനുള്ള ഒരു ത്വര എനിക്കുണ്ടായി. എങ്ങാനും ആട്ടിയാൽ തീർന്നില്ലേ? അതോർത്തു എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ ദാണ്ടെ മുന്നിൽ വന്നു നിൽക്കുന്നു. ഒരു മാറ്റവും ഇല്ല. .. അല്ല അങ്ങനെ അല്ല.

കുറച്ചൂടെ സുന്ദരൻ ആയിട്ടുണ്ട്, ചെമ്പൻ മിഴികൾ വല്ലാതെ തിളങ്ങുന്നു. ഞാൻ ചെറിയ കുറുമ്പൊടെ അതിൽ നോക്കിയപ്പോൾ പഴയ ഡേവിച്ചന്റെ മിന്നലാട്ടം ആ കണ്ണുകളിൽ കണ്ടു. എന്തോ ചോദിക്കാൻ ഞാൻ വാ തുറന്നതും അവിടെ നിന്നും ദാ വന്നു. …”സെയിം പിച്ച്” ശെടാ ഇങ്ങേരു ഇപ്പോഴും ഇതേ പിടിച്ചു നിക്കുവാനോ വര്ഷം രണ്ടു കഴിഞ്ഞിട്ടും. …..എല്ലാം നശിപ്പിച്ചു. … ഞാൻ അറിയാതെ നെറ്റിയിൽ കയ്യടിച്ചു പോയി. തൊട്ടടുത്ത നിമിഷം എന്നെ ഞെട്ടിച്ചു കൊണ്ട് പുള്ളി എന്നെ പൊക്കി എടുത്തു. “എല്ലാരും മുട്ടുകുത്തി ഇരുന്നല്ലേ പ്രണയം പറയുന്നത്, നിനക്ക് വെറൈറ്റി അല്ലെ ഇഷ്ടം

എടി അലോഷ്യസിന്റെയും അന്നമ്മയുടെയും മകളായ അലീന ആൻ അലോഷ്യസ് എന്ന അലോഷി നിന്നെ ഞാൻ ഡേവിഡ് ജോൺ പ്രണയിക്കുന്നു. .. ജീവന് തുല്യം. … നിനക്ക് എന്നെ ഇഷ്ടമാണോ? ???? അന്തംവിട്ടു കുന്തം വിഴുങ്ങിയതുപോലെ ഡേവിച്ചനെ തന്നെ നോക്കി ആ കൈകളിൽ ആയിരുന്നു ഞാൻ, ആ മിഴികളുടെ ആഴങ്ങളിൽ എന്നെയും എന്റെ പ്രണയത്തെയും തിരഞ്ഞു കൊണ്ട്. …. ഇത്രക്കും മാസ്സ് ആയി പ്രണയം പറഞ്ഞ സ്ഥിതിക്ക് ഞാൻ ആയി കുറക്കാൻ പാടുണ്ട്? “marry me, now” പുള്ളി അതെന്തായാലും പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു. ഒന്ന് ചെറുതായി കണ്ണുതള്ളിയോ എന്ന് സംശയം…..

പിന്നെ അതങ്ങു മാറി. ആ കണ്ണുകളിൽ മോഹിപ്പിക്കുന്ന കുറുമ്പുറ്റചിരി നിറഞ്ഞു. “എന്നാ പിന്നെ അങ്ങ് പോയാലോ?” ആ ചോദ്യത്തിന് എന്റെ മറുപടി ആ നെറ്റിയിൽ ഇന്നുവരെ ഞാൻ പറയാതിരുന്ന പ്രണയം എല്ലാം ചാലിച്ച് കൊണ്ടുള്ള ഒരു ചുംബനം ആയിരുന്നു……….. അങ്ങനെ വളരെ വിജയകരമായി ഒരേക്കളറിൽ ഉള്ള പാന്റും ഷർട്ടും ഇട്ടു ഞങ്ങൾ പോയി കല്യാണം രജിസ്റ്റർ ചെയ്തു. പെട്ടെന്ന് ഒരു ആവേശത്തിന് ചെയ്തത് ആണേലും അപ്പയെയും അമ്മയെയും ഫേസ് ചെയ്‌യുന്നത്‌ ആലോചിച്ചപ്പോൾ.

ഷെയ് വേണ്ടാരുന്നു. വീട്ടിൽ കേറാതെ നഖം കടിച്ചോണ്ടു നിന്ന എന്നെ നോക്കി അപ്പ പറഞ്ഞു “എന്നാലും അല്ലിമോളെ, നിനക്കെങ്ങാനും ഇഷ്ടമായാൽ ചെക്കനെ ചാടിച്ചു കൊണ്ടുപോയി കല്യാണം കഴിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല” ഞാൻ ആ മുഖത്ത് നോക്കി എല്ലാ പല്ലും കാണിച്ചു ഒരു ചിരി അങ്ങ് കൊടുത്തു. വിത്തുഗുണം പത്തുഗുണം എന്നല്ലേ. ……ഡേവിച്ചന്റെ വീട്ടുകാരും ഉണ്ടാരുന്നു അവിടെ. . എല്ലാരും കൂടെ കളിയാക്കിയപ്പോ. ….. ഞാൻ ഒന്നും മിണ്ടീല, എനിക്ക് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ആണെന്നേ.

ബട്ട് എന്റെ ചെക്കനെ എല്ലാം കൂടി വാറ്റി പിഴിഞ്ഞ് മുഖത്ത് ചോരമയം ഇല്ലായിരുന്നു. ഞാൻ അറിയാതെ ഇക്കഴിഞ്ഞ രണ്ടു വർഷവും എന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു എന്റെ ഡേവിഡ്. ആരോടും പറയാത്ത എന്റെ പ്രണയം തിരിച്ചറിഞ്ഞതും അവൻ തന്നെ. … പിന്നെ എന്റെ പ്രണയം, എന്റെ മനസ് എന്ത് എന്ന് എന്നെ അറിയിക്കാൻ വേണ്ടി ആയിരുന്നു ഇത്രയും നാളു മാറി നിന്നതു. എന്തായാലും തൊട്ടടുത്ത മാസം തന്നെ കുടുംബക്കാർ എല്ലാം കൂടെ ഞങ്ങളെ പിടിച്ചു കെട്ടിച്ചു. തൂവെള്ളഗൗണ് അണിഞ്ഞു തലയിൽ വെയിൽ ചൂടി ഞാൻ അവന്റെ മണവാട്ടിയായി.

സുഖത്തിലും ദുഃഖത്തിലും എല്ലാകാലവും ഞാൻ അവന്റെയും അവൻ എന്റെയും പങ്കാളിയായി, അവനോടു പറയാതിരുന്ന എന്റെ പ്രണയം ഒരു പുഴ പോലെ എന്നിൽ നിന്നും അവനിലേക്കൊഴുകി. എന്റെ നെഞ്ചിന്റെ മിടിപ്പായി അവൻ മാറി. ഞങ്ങൾ പ്രണയിച്ചു കൊണ്ടിരുന്നു……. അദിതിയും ഹര്ഷനും ഇളംമഞ്ഞു ഹൃദയത്തിൽ പൊതിയുന്നത് പോലെ ഒരു തണുപ്പായി എന്റെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു. എവിടെ ആണെങ്കിലും അദിതിയും ഒപ്പം ഹര്ഷന്റെ ആത്മാവും ഞങ്ങളുടെ ജീവിതം കണ്ടു സന്തോഷിക്കുന്നുണ്ടാകും, അല്ല അവരും ജീവിക്കുവല്ലേ ഞങ്ങൾക്കൊപ്പം ഞങ്ങളായി.

ഈ ജന്മമ മുഴുവൻ തീരാത്ത അനുരാഗമായി. ….. അദിതി ഡേവിഡ്, ഹർഷിത ഡേവിഡ് ……പ്രണയം പറയാതെ ഉള്ളിലൊതുക്കി, അവഗണിച്ചതിനുള്ള ശിക്ഷ.. അതോ സമ്മാനമോ? ഇരട്ടകുട്ടികൾ ആയിരുന്നു അവർ. വജ്രം പോലെ തിളങ്ങുന്ന വെള്ളിക്കണ്ണുള്ള അദിതിയും,തിളങ്ങുന്ന കരിനീല കണ്ണുള്ള ഹർഷിതയും എന്റെ ആദിയും ഹർഷയും. …. കഥ അവസാനിക്കുന്നില്ല അത് തലമുറകളിൽ കൂടി മുന്നോട്ടു സഞ്ചരിക്കും….. കാലം കഥ പറയാട്ടെ. ശുഭം. ………………..

അദിതി : ഭാഗം 31

Share this story