സിദ്ധാഭിഷേകം : ഭാഗം 64

സിദ്ധാഭിഷേകം :  ഭാഗം 64

എഴുത്തുകാരി: രമ്യ രമ്മു

ആദ്യം തന്നെ സദസ്സിനെ വെൽക്കം ചെയ്ത് ചെറിയൊരു ഇൻഡ്രോടക്ഷൻ കൊടുത്ത് ശർമിളയെ സ്റ്റേജിലേക്ക് വിളിച്ചു… ശർമിള കാർപ്പറ്റിൽ കൂടി നടന്ന് വന്ന് സ്റ്റേജിലേക്ക് കയറി.. എല്ലാവരെയും കൈവീശി കാണിച്ചു..സദസ്സിൽ കയ്യടി ഉയർന്നു… പിന്നാലെ ദാസിനേയും അംബികയെയും ക്ഷണിച്ചു… അവരും ശർമിളയോട് ചേർന്ന് നിന്നു..  “സോ.. ഹിയർ ഈസ് ദ ഫൗണ്ടേഴ്‌സ് ഓഫ് ‘ AS GROUPS ‘….. ആങ്കേഴ്‌സ് പരിചയപ്പെടുത്തും വിധം പറഞ്ഞു.. തുടരാൻ അനുവദിക്കാതെ കൈയുയർത്തി ശർമിള മൈക്ക് എടുത്തു… “നോ….. സോറി.. ഡിയേഴ്സ്… വീ ആർ നോട്ട്… “

ശർമിള മുന്നോട്ട് വന്നു.. ദാസിന്റെ കയ്യിൽ പിടിച്ച് സച്ചിയുടെയും ശങ്കറിന്റെയും പ്രോട്രൈറ്റന്റെ അടുത്ത് നിർത്തിച്ചു… “ദീസ് ആർ ദ ഫൗണ്ടേഴ്‌സ് ഓഫ് AS Groups.. Mr.സച്ചിദാനന്ദ് ,, Mr രവിശങ്കർ ,,ആൻഡ് Mr. കിരൺ ദാസ്…. ആൻഡ് ദീസ് ലെജൻഡ്സ് ആർ നോട്ട് വിത്ത് അസ് ടുഡേ….” ഫോട്ടോയിലേക്ക് ചൂണ്ടി അവർ പറഞ്ഞു… “സോറി മാം… ” “”ഇറ്റ്സ് ഓക്കെ.. യൂ കണ്ടിന്യു… ” (((അവർ ഇംഗ്ലീഷിൽ പറയുന്നത് നമ്മൾക്ക് മലയാളത്തിൽ എഴുതാം ട്ടോ… മംഗ്ലീഷ് പോലെ എളുപ്പമല്ല ഇംഗ്ലീഷ് മലയാളത്തിൽ എഴുതുന്നത്… അതുകൊണ്ടാണ്.. അല്ലാതെ എനിക്ക് ഇംഗ്ലീഷ് അറിയാത്തത് കൊണ്ടാണെന്ന് ആരും വിചാരിക്കില്ലല്ലോല്ലല്ലേ…. 😁😁😁 വിചാരിച്ചാലും കുഴപ്പമില്ല… എനിക്ക് ഏറ്റം ഇഷ്ടം എന്റെ മലയാളം തന്നെ..❤..))

“സോ.. നമ്മൾക്ക് പുതിയ തലമുറയെ പരിചയപ്പെടാം അല്ലേ… ” ഹാളിൽ നിന്നും യെസ് എന്ന ശബ്ദം മുഴങ്ങി കേട്ടു… “ആദ്യമായി നമ്മൾക്ക് സ്വാഗതം ചെയ്യാം… Mr & Mrs സച്ചിദാനന്ദിന്റെ ഏക മകനും ബിസിനസ്സിൽ നേട്ടങ്ങൾ മാത്രം കൈ മുതലയാവനും പെൺകുട്ടികളുടെ മനം കവരാൻ തക്കവിധം സുന്ദരനുമായ Mr.അഭിഷേക് ആനന്ദ് ആൻഡ് അദ്ദേഹത്തിന്റെ പ്രീയപ്പെട്ട ഭാര്യ Mrs.സാഗര അഭിഷേക്… ” ചുവന്ന കാർപെറ്റിൽ കൂടി ചെറു ചിരിയോടെ അഭിയും അവന്റെ ഇടത് വശം ഹൃദയത്തോട് ചേർന്ന് അമ്മാളൂവും അവന്റെ കരവലയത്തിനുള്ളിൽ ആയി നടന്ന് വന്നു…. സദസ്സിൽ നിന്നും ഒരു woow ശബ്ദം പുറത്ത് വന്നു…

കൂടെ കയ്യടിയും… അവരുടെ കൂട്ടത്തിൽ ഇരുന്ന് ദിനകരനും ശ്വേതയും പുച്ഛിച്ചു ചിരി കോട്ടി… ശ്വേതയുടെ കണ്ണുകൾ അവളെ കൊത്തി വലിച്ചു.. അവർ സ്റ്റേജിലേക്ക് കയറി അവരുടെയെല്ലാം അനുഗ്രഹം വാങ്ങി … അവരോട് ചേർന്ന് നിന്നു… ഗസ്റ്റിനെ വിഷ് ചെയ്തു… “അടുത്തതായി നമ്മൾ ചിലരെ വിളിക്കുന്നതിന്‌ മുൻപ് ഇവിടെ ഇന്ന് നടക്കുന്ന ഫഗ്ഷൻ എന്തിന് വേണ്ടി ഉള്ളതാണെന്ന് കൂടെ പറയാം… അതിനായി Mr അഭിഷേകിനെ ക്ഷണിക്കുന്നു… ” “ഹായ് ഐവറിബഡി… ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു വന്ന എല്ലാവർക്കും സ്വാഗതം… നമ്മൾ ഇവിടെ കൂടിയിരിക്കുന്നതിൽ ആദ്യത്തെ കാര്യം എന്നത് എന്റെ മമ്മ Mrs ശർമിള ആനന്ദിന്റെ അമ്പതാം പിറന്നാൾ ആഘോഷിക്കാൻ ആണ്…

രണ്ടാമത്തെ കാര്യം.. എന്നോടൊപ്പം ഇവിടെ നിൽക്കാൻ അവകാശമുള്ള എന്റെ കൂട്ടുകാരനും സഹോദരനും ആയ ആദിത്യ കിരൺ,, ഞങ്ങളുടെ ഒരേയൊരു അനിയത്തി കുട്ടിയായ ശ്രീധന്യ കിരൺ ഇവരുടെ എൻഗേജ്‌മെന്റ് ആണ്… മൂന്നാമത്തെ കാര്യം… ഞങ്ങളുടെ അനിയൻ ചന്ദ്ര കിരൺ അവൻ ഇഷ്ട്ടപ്പെട്ട പെൺകുട്ടിയെ ഒരു പ്രത്യേക സാഹചര്യത്തിൽ ഞങ്ങളുടെയും ആ കുട്ടിയുടെ പേരൻസിന്റെയും സാന്നിധ്യത്തിൽ വിവാഹം കഴിച്ചു… അത് എല്ലാവരെയും അറിയിക്കാനും അവരുടെ റിസപ്ഷൻ ഇതിനോടൊപ്പം നടത്താനും ഞങ്ങൾ വേണ്ടിയാണ്…” ആൾക്കാരുടെ ഇടയിൽ ചെറിയ മുറുമുറുപ്പ് ഉയർന്നു… “

എനിക്ക് അറിയാം ഞാൻ പ്രത്യേക സാഹചര്യം എന്ന് പറഞ്ഞത് നിങ്ങൾക്ക് ഡൈജസ്റ്റ് ആയിട്ടില്ല എന്ന്.. അത് മറ്റൊന്നും അല്ല ആ കുട്ടിയുടെ അച്ഛൻ ഒരു ഹാർട്ട് പേഷ്യന്റ് ആയിരുന്നു.. ഒരു ദിവസം പെട്ടെന്ന് കുഴഞ്ഞു വീണു.. ഇനി അധികകാലം ഇല്ലെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് ലാസ്റ്റ് വിഷ് ആയി പറഞ്ഞതാണ്‌ ഇവരുടെ കല്യാണം കാണണമെന്ന്.. സോ ദാറ്റ് വാസ് ദി റീസൺ.. ഐ തിങ്ക് നൗ യൂ അണ്ടർസ്റ്റൂട് ദി സിറ്റുവേഷൻ ..റൈറ്റ്…” ഒട്ടും പതറാതെ അഭി പറഞ്ഞത് കേട്ട് ഓടിയൻസ് അത് വിശ്വസിച്ചു കൈ അടിച്ചു… “അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഇവരെയൊക്കെ ഇവിടേക്ക് ക്ഷണിക്കുമ്പോൾ അവരുടെ കൂടെ അവരുടെ പെയേഴ്‌സും കൂടെ വേണം എന്നത് ഞങ്ങളുടെ ആഗ്രഹം ആണ്…

ഇതൊന്നും കൂടാതെ വളരെ വിലപ്പെട്ട ഒരു കാര്യം നിങ്ങളെ അറിയിക്കാൻ കൂടിയാണ് ഈ ആഘോഷം… അത് പറയുന്നതിന് മുൻപ് നമ്മൾക്ക് നമ്മുടെ പ്രെറ്റി ജോഡികളെ ഇങ്ങോട്ട് ക്ഷണിക്കാം… ” അഭി മൈക്ക് ആങ്കേഴ്സിന് കൈമാറി.. “അപ്പോൾ നമ്മൾക്ക് ആദ്യത്തെ ആളെ വിളിക്കാം ..പ്ലീസ് ഗിവ് ദെം ഓൾ എ ബിഗ് ബാംങ്…. Mr.ആദിത്യ കിരൺ & Ms മിത്ര കൃഷ്ണൻ” ആദിയും അവന്റെ ഇടത് കൈ മുട്ടിന് വലം കൈ കൊണ്ട് ചുറ്റി മിത്തൂവും അങ്ങോട്ട് വന്നു.. മിത്തൂന്റെ ഡ്രസ്സിന് മാച്ചിങ് ആയി ഓറഞ്ച് കളർ കുർത്ത വിത്ത് പൈജാമയും ഗ്രീൻ ഡിസൈനർ ഓവർകോട്ടും ആയിരുന്നു ആദിയുടെ വേഷം… “അടുത്തതായി Mr.ചന്ദ്ര കിരൺ & Mrs.അഞ്ജലി ചന്ദ്രകിരൺ” അഞ്ജലിയുടെ വലത് വശം ചേർന്ന് ചന്ദ്രുവും അവിടേക്ക് വന്നു…

ഒരു മെറൂൺ ആൻഡ് ഗോൾഡൻ കളറിൽ കുർത്ത വിത്ത് ഓവർ കോട്ടാണ് അവന്റെ വേഷം.. “അടുത്തതായി Ms ശ്രീധന്യ കിരൺ & Mr. ശരത് ചന്ദ്രൻ..” ശരത്തും അവന്റെ ഇടത് വശത്തോട് ചേർന്ന് ശ്രീയും അവിടേക്ക് വന്നു.. ശ്രീയുടെ പിങ്കിന് മാച്ചിങ് ആയ കുർത്തയും ഓവർകോട്ടും ആണ് ശരത് ധരിച്ചത്… അവരെല്ലാം സ്റ്റേജിൽ നിരന്ന് നിന്നു.. അഭി വീണ്ടും മുന്നിലേക്ക് വന്നു.. “സോ ഞാൻ ഇപ്പോൾ നേരത്തെ പറഞ്ഞ വെരി വെരി ഇമ്പോർടൻറ് ആയ കാര്യം ഡിക്ലെയർ ചെയ്യാൻ എന്റെ മമ്മയും അങ്കിളും അംബികാമ്മയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു.. അത് അവർ തന്നെ നിങ്ങളോട് പറയുന്നതായിരിക്കും… “

അവരെല്ലാവരും മുന്നോട്ട് വന്നു.. അഭി മൈക്ക് ശർമിളയുടെ കയ്യിലേക്ക് കൊടുത്തു.. “ഹായ് ഓൾ.. ഞങ്ങൾ പറയാൻ പോകുന്ന കാര്യം നിങ്ങൾക്ക് ചിലപ്പോൾ പലതരം സംശയത്തിന് ഇട വന്നേക്കാം.. അതൊക്കെ ഒരു സൈഡിൽ മാറ്റി വച്ച് ഞങ്ങൾ പറയാൻ പോകുന്ന കാര്യം നിങ്ങൾ ഏറ്റെടുക്കുക.. വേറെ ഒന്നുമല്ല AS Groups ന്റെ ഫൗണ്ടേഴ്‌സിൽ ഒരാൾ ആയ എന്റെ ബ്രദർ രവിശങ്കറിന് ഒരു മകൻ ഉണ്ട് എന്നുള്ളതാണ്… അവനെ കണ്ടെത്താൻ ഞാൻ ഒരുപാട് വൈകി പോയി.. സത്യം ഒരു നാൾ മറ നീക്കി പുറത്തു വരും എന്ന് പറയുന്നത് എത്ര സത്യമാണല്ലേ… അവനെ കണ്ടെത്തിയത് മുതൽ അവൻ എന്റെ കൂടെ ഉണ്ട്..

ഇപ്പോൾ ഞങ്ങൾക്ക് അറിയാവുന്ന ആ സത്യം ഇന്ന് പബ്ലിക്കിന് മുന്നിലും മീഡിയയ്ക്ക് മുന്നിലും അവതരിപ്പിക്കുകയാണ്… അവനെ ഇങ്ങോട്ട് നമ്മൾക്ക് എല്ലാവർക്കും ഒരേ പോലെ സ്വാഗതം ചെയ്യാം അല്ലേ… ” ഗസ്റ്റ് എല്ലാം എഴുന്നേറ്റ് നിന്ന് കൈ അടിച്ചു കൊണ്ടിരുന്നു… സിദ്ധു അവരുടെ ഇടയിലൂടെ നടന്ന് വന്ന് സ്റ്റേജിലേക്ക് കയറി.. ബ്ലൂ കളർ കുർത്തയും പൈജാമയും പീച്ച് കളർ ഡിസൈനർ ഓവർ കോട്ടും ആണ് അവന്റെ വേഷം… മുടി നെറ്റിയിലേക്ക് വീണ് കിടന്നു.. താടി അധികം ട്രിം ചെയ്യാതെ ജസ്റ്റ് ഒന്ന് ലെവൽ ചെയ്ത് വച്ചിരുന്നു… തല ഇയർത്തി പിടിച്ച് തന്നെ അവൻ സ്റ്റേജിലേക്ക് കയറി… “മീറ്റ് മൈ സൺ… മൈ സ്വീറ്റ് പെറ്റ്.. Mr സിദ്ധാർഥ് ശങ്കർ… ” അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ശർമിള അവനെ ചേർത്ത് പിടിച്ചു…

ആർക്കും ഒരു സംശയവും ബാക്കി ആവാത്ത വിധം ഫോട്ടോയിൽ ഉള്ള ആൾ താടി വച്ച് മുന്നിൽ വന്ന് നിന്നു എന്നേ തോന്നൂ… വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.. സിദ്ധു… അവന്റെ കണ്ണ് നിറഞ്ഞു…അനാഥൻ,, അച്ഛൻ ആരെന്നറിയാത്തവൻ ,, തന്തയില്ലാത്തവൻ ,, ഗുണ്ട ,, എന്ന പേരൊക്കെ അവന്റെ ചുറ്റും കറങ്ങി കൊണ്ടിരുന്നു.. അവയെല്ലാം തൂത്തെറിഞ്ഞു കൊണ്ട് ഒരു കൈ അവനെ മുറുകെ പുണർന്നു നെഞ്ചോട് ചേർത്തു… അഭിയായിരുന്നു അത്… അമ്മാളൂ കൈയ്യിൽ ഒരു വലിയ ഗിഫ്റ്റുമായി അവന്റെ അടുത്തേക്ക് വന്നു… അവൻ അത് വാങ്ങി തുറന്നു… രാധികയും രവിയും ചേർന്ന് നിൽക്കുന്ന മനോഹരമായ ഒരു പെയിന്റിങ്ങ് വർക്ക് ആയിരുന്നു അത്… അവൻ അത് ആൾക്കാരുടെ നേരെ കാണിച്ചു..

അതിലേക്ക് കൈ ചൂണ്ടി അവൻ പറഞ്ഞു.. “എന്റെ.. അച്ഛൻ… എന്റെ… അമ്മ…” അവന്റെ ശബ്ദം ഇടറിയിരുന്നു.. വാക്കുകൾ പുറത്തേക്ക് വരാൻ പറ്റാത്ത വണ്ണം തൊണ്ടയിൽ കുരുങ്ങി… അവന്റെ നോട്ടം ഒരു വേള ദിനകരിനിലേക്ക് ചെന്ന് വീണു.. അയാൾ ഒന്ന് പൊള്ളി പിടഞ്ഞു… കണ്മുന്നിൽ കാണുന്നത് സത്യമോ സ്വപ്നമോ എന്നറിയാത്ത വിധം അയാളുടെ മനസിലേക്ക് ആറ്റിൽ മുങ്ങി താഴുന്ന ഒരു മുഖം വന്ന് നിറഞ്ഞു… അത് തൊട്ട് മുന്നിൽ നിന്ന് അയാളെ നോക്കി പൊട്ടിരിച്ചിരിക്കുന്നതായി അയാൾക്ക് തോന്നി… നെറ്റിയിൽ കൈ വച്ച് അയാൾ കുനിഞ്ഞിരുന്നു… ഇതേ സമയം അവന്റെ കണ്ണുകൾ ചുവന്നു… മുഖം മാറിയത് മനസിലാക്കിയ അഭി അവന്റെ കയ്യിലേക്ക് കൈ ചേർത്തു…

ഇടത് വശത്ത് നിന്ന് അമ്മാളൂവും കൈ പിടിച്ചു പതുക്കെ തട്ടി.. അവൻ അവരെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു… “നമ്മൾക്ക് ഒരാളെ കൂടി ഈ സ്റ്റേജിലേക്ക് ക്ഷണിക്കാം അല്ലേ… ഒരു സർപ്രൈസ് …. അയാളെ വിളിക്കുകയല്ല സിദ്ധു ചെന്ന് കൂട്ടി കൊണ്ടു വരും… ” അഭി അവനെ പറഞ്ഞു വിട്ടു.. കോറിഡോറിൽ അവനെ കാത്ത് നിന്ന സാന്ദ്രയുടെ അടുത്തേക്ക് ചെന്നു.. “വാ… അവൾ അനങ്ങിയില്ല… “ടി …വാടി.. കുട്ടി തേവാങ്കെ… “ഇയാൾക്ക് എന്തായിരുന്നു ഇന്നലെ മുതൽ ജാഡ… എന്നോട് സോറി പറയാതെ ഞാൻ വരൂല… ” “ആഹ്.. എന്ന വരണ്ട.. ഞാൻ വേറെ ആരേലും കെട്ടിക്കോളാം… ” “എന്ന തന്നെ ഞാൻ കൊല്ലും… ” “എന്ന കൊല്ലടി.. വാ.. നീയല്ലേ എന്നോട് വരില്ല പഠിക്കണം എന്നൊക്കെ പറഞ്ഞത്.. എന്നിട്ട് എന്തിനാ കെട്ടിയെടുത്തേ…. “

“അത് ഞാൻ എന്റെ ചെക്കന് സർപ്രൈസ് തന്നതല്ലേ…” “ഓഹോ….എന്നിട്ട്… പിന്നെന്തിനാ എന്നെ കാണുമ്പോൾ മുഖവും വീർപ്പിച്ചു നടന്നത്..” “ഞാൻ അങ്ങനെ നടക്കുമ്പോൾ എന്തേ എന്റെ പിന്നാലെ വന്നില്ല…” “പിന്നേയ്.. എനിക്ക് അതല്ലേ പണി… ടി.. പോത്തെ.. അവിടെ എല്ലാരും കാത്തിരിക്കുന്നു… വാ.. ” സിദ്ധു കലിപ്പിട്ടു.. “അല്ലെങ്കിലും ഇയാൾക്ക് എന്നോടിപ്പോ ഒരു സ്നേഹവും ഇല്ല…ഹും.. എത്ര കാല് പിടിച്ചിട്ടാണെന്നോ ശർമിളാന്റി എൻഗേജ്‌മെന്റ് നടത്താൻ സമ്മതിച്ചത്…. ” അവൻ അവൾ പറഞ്ഞത് കേട്ട് കണ്ണ് മിഴിച്ചു… “എന്താ.. അപ്പോ …നീ പറഞ്ഞിട്ട് …ആണോ..” “പിന്നല്ലാതെ… എല്ലാരുടെയും നിശ്ചയവും കഴിഞ്ഞ്‌ എന്റെ മുന്നിലൂടെ ആ മോതിരവും കാണിച്ചു നടക്കുമ്പോൾ എനിക്ക് സങ്കടം ആവില്ലേ..

അതു കൊണ്ടാ ആന്റിയെ കൊണ്ട് അച്ഛനോടും അമ്മയോടും സംസാരിപ്പിച്ചത്… ഹോ.. ഇത്രയൊക്കെ ചെയ്തിട്ടും ഇയാൾക്ക് ജാഡ… ഞാൻ വരൂല… ” “ദേ.. ഒറ്റ കീറ് അങ്ങു തന്നാലുണ്ടല്ലോ.. എല്ലാം ഒപ്പിച്ചു വച്ചിട്ട്… ഇപ്പോ ആൾക്കാരുടെ മുന്നിൽ പറയുകയും ചെയ്തിട്ട്… വാടി ഇവിടെ… ” സിദ്ധു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു… അവൾ പിന്നിലേക്ക് മാറി നിന്നു.. “സോറി പറ.. എന്നാൽ വരാം… ” അവൻ ഇടുപ്പിൽ കൈ കുത്തി അവളെ ഒന്ന് മൊത്തത്തിൽ നോക്കി… പിന്നെ കുനിഞ്ഞ് അവളുടെ കാലേ വാരി തോളിലേക്ക് ഇട്ട് നടന്നു… ആൾക്കാരുടെ അടുത്ത് എത്തിയപ്പോൾ അവൾ കാലിട്ടടിച്ചു താഴേക്ക് ഇറങ്ങാൻ ശ്രമിച്ചു..

അവൻ ഒന്നുടെ അവളെ കയറ്റി കിടത്തി.. പിടി മുറുക്കി…അവൾ നിവർന്ന് അവനെ നോക്കി.. അവൻ അവളുടെ വീക്ക്നെസ് ആയ ആ കൊല്ലുന്ന ചിരിയുമായി നടക്കുന്നത് കണ്ടു…. പിന്നെ ഒന്നും നോക്കീല കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു… ചിരിയോടെ അവനെ നോക്കി… എല്ലാവരും കൈ അടിച്ചു… ചന്ദ്രു സ്റ്റേജിൽ നിന്ന് വിസിൽ അടിച്ചു… സിദ്ധു അവളെ സ്റ്റേജിൽ കൊണ്ടിറക്കി… അവൾക്ക് നാണം തോന്നി…. “ലെറ്റ്സ് വെൽക്കം അനദർ പെയർ… Mr സിദ്ധാർത്ഥ് ശങ്കർ & Ms സാന്ദ്ര ചന്ദ്രശേഖരൻ.. ” “ഇത് കലക്കിയെടാ മോനെ…. ” അഭി അവന്റെ തോളിൽ തട്ടി അവന് കേൾക്കാനായി പറഞ്ഞു…. “കുന്തം… ആ കുരിപ്പ് വരാതിരുന്നപ്പോ പൊക്കി കൊണ്ട് വന്നതാ.. ഇതൊന്ന് കഴിയട്ടെ…

വച്ചിട്ടുണ്ട് ഞാൻ അവൾക്ക്… ” അഭി പൊട്ടിച്ചിരിച്ചു… “അപ്പോൾ നമ്മൾക്ക് സ്റ്റർട്ട് ചെയ്യാം അല്ലേ…” ആങ്കേഴ്‌സ് ചോദിച്ചു… സ്റ്റേജിന്റെ നടുവിലേക്ക് ഒരു ത്രീ ടയർ കേക്ക് കൊണ്ട് വന്നു .. അതിന് ചുറ്റിലും നിറയെ മെഴുകുതിരികൾ കത്തിക്കൊണ്ടിരുന്നു… എല്ലാവരും മുന്നോട്ട് വന്നു…. ചുറ്റും കയ്യടി ഉയർന്നു… ഹാളിലെ വെളിച്ചം കുറച്ച് ഡിം ആയി….. അവർ എല്ലാരും ചേർന്ന് മെഴുകുതിരികൾ ഊതി കെടുത്തി…. ശർമിള കേക്ക് മുറിച്ചു… ആദ്യത്തെ കഷ്ണം എടുത്ത് അഭിക്ക് നേരെ നീട്ടി.. അവൻ അതിൽ നിന്നും പൊട്ടിച്ച് അവരുടെ വായിലേക്ക് തന്നെ വച്ചു കൊടുത്തു… ബാക്കി അവനും കഴിച്ചു.. പിന്നെ അമ്മാളൂനാണ് അവർ കൊടുത്തത്… പിന്നെ സിദ്ധുവിന് …പിന്നാലെ ബാക്കി എല്ലാർക്കും അവരുടെ കൈ കൊണ്ട് തന്നെ മുറിച്ചു കൊടുത്തു…

ഗസ്റ്റിന് സെർവ് ചെയ്യാൻ ഏല്പിച് അവർ പിന്നിലേക്ക് നീങ്ങി നിന്നു… അഭിയും അമ്മാളൂവും വന്ന് അവരുടെ കയ്യിലേക്ക് ഓരോ വള വീതം ഇട്ട് കൊടുത്തു… അംബികയും ദാസും വില കൂടിയ ഒരു സാരി സമ്മാനിച്ചു… ആദി ഒരു ബ്രാൻഡഡ് ലേഡീസ് വാച്ചും ചന്ദ്രു ഹൈ ക്ലാസ് ലേഡീസ് ക്ലച്ചസും സമ്മാനിച്ചു.. ശ്രീ ഒരു പ്ലാറ്റിനം റിംഗ് ആണ് കൊടുത്തത്… ശരത് വലിയൊരു നടരാജിന്റെ ഒരു ഷോ പീസും കൊടുത്തു… ബാലയും ചന്ദ്രനും ബാല ഡിസൈൻ ചെയ്ത സെറ്റ് മുണ്ട് സമ്മാനിച്ചു…. സിദ്ധു അവരുടെ അടുത്തേക്ക് വന്നു…. ഗിഫ്റ്റ് പേപ്പർ പൊതിഞ്ഞ ഒരു ബോക്സ് അവരുടെ കയ്യിലേക്ക് കൊടുത്തു…. അമ്മാളൂനെ വിളിച്ച് അവരുടെ അടുത്തേക്ക് നിർത്തി അതേ പോലെ ഒരെണ്ണം അവൾക്കും കൊടുത്തു…

“മാളൂട്ടിക്ക് ഉള്ള എന്റെ വിവാഹസമ്മാനം..” രണ്ട് പേരും എന്തെന്ന് അർത്ഥത്തിൽ അവനെ നോക്കി… എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് ആയി… അഭി അവർക്കടുത്തേക്ക് വന്ന് തുറന്ന് നോക്കാൻ പറഞ്ഞു… അവർ അവിടെ വച്ച് തന്നെ അത് തുറന്നു… മനോഹരമായ മരത്തിന്റെ കൊത്തു പണികളോട് കൂടിയ ഒരു ബോക്സ് ആയിരുന്നു അതിനകത്ത്… രണ്ട് പേരും അത് തുറന്നു.. 101 മണികൾ ചേർന്ന അതിമനോഹരമായ ഒരു ജോഡി ചിലങ്ക ആയിരുന്നു അതിൽ… സ്വർണ്ണ വർണ്ണത്തിൽ പ്രത്യേകം പറഞ്ഞു ചെയ്യിച്ചവ ആയിരുന്നു അത്… അതിന്റെ അകത്തു ഒരു റെഡ് കളർ പേപ്പർ റോൾ സ്വർണ്ണ നൂലീനാൽ ചുറ്റിയതും ഉണ്ടായിരുന്നു… ശർമിളയുടെ മുഖം വല്ലാതായി… കണ്ണ് നിറഞ്ഞു… ചിലങ്കയിലൂടെ വിരൽ ഓടിച്ചു…

പേപ്പർ റോൾ എടുത്ത് സംശയത്തോടെ അവനെ നോക്കി… “തുറന്ന് നോക്ക് അപ്പച്ചി… അമ്മാളൂ നീയും… ” അമ്മാളൂ വേഗം അത് സംശയത്തോടെ തുറന്നു നോക്കി.. “ഓഹ്…. നോ….” അവൾ ഒരു ശബ്ദത്തോടെ മുഖത്തേക്ക് കൈ ചേർത്തു… എല്ലാർക്കും അതെന്താണെന്ന് അറിയാൻ ആകാംഷ ആയി… “സിദ്ധുട്ടാ…. ഇത്… നോ.. ഐ കാൻറ്… ” അവളുടെ കയ്യിലിരുന്ന പേപ്പർ വിറച്ചു… ശർമിളയും തന്റെ കയ്യിലെ പേപ്പർ റോൾ നിവർത്തി… അവരുടെ കണ്ണ് മിഴിഞ്ഞു… അവ നിറഞ്ഞൊഴുകി… “സിദ്ധു… നീ … ചിലങ്ക തന്നപ്പോൾ ഞാൻ കരുതി ജസ്റ്റ് ഒരു ഗിഫ്റ്റ് ആണെന്ന്… ബട്ട് ഇത്… സോറി മോനെ… എനിക്ക്.. ഞാൻ അതൊക്കെ ഉപേക്ഷിച്ചതാണ്… അമ്മാളൂ ചെയ്യട്ടെ…എന്നെ ഒഴിവാക്കൂ… പ്ലീസ്… “

“അതേ സിദ്ധുട്ടാ… ഇത് അങ്ങനെ ചെയ്യാൻ പറ്റിയ ഒരു കാര്യമല്ല… ഞാൻ പഠിപ്പ് നിർത്തിയിട്ട് വർഷങ്ങൾ ആയി.. നല്ല ഗുരു പോലും ഇല്ലാതെ ഇതുപോലെ ഒരു ഫെസ്റ്റിവലിൽ അപ്രൂവൽ കിട്ടുക എന്ന് വച്ചാൽ..” “അതേയ്.. ഇത് എന്താണെന്ന് ഞങ്ങളോടും കൂടെ പറഞ്ഞാൽ നല്ലതായിരുന്നു.. എന്താ ഇത് സംഭവം… ” ശ്രീ അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു.. കൂടെ മറ്റുള്ളവരും അതേ ആവശ്യം ഉന്നയിച്ചു… “ഇത് ഇവർക്ക് രണ്ട് പേർക്കും ചെന്നൈ ചിദംബരനാഥ ക്ഷേത്രത്തിലെ നാട്യാഞ്ജലി ഫെസ്റ്റിൽ പങ്കെടുക്കാൻ ഉള്ള അപ്രൂവൽ ലെറ്റർ ആണ്… സിദ്ധു എത്ര നാൾ ഇതിന്റെ പിറകെ നടന്നിട്ട് ആണെന്നോ കിട്ടിയത്.. ” മിത്തൂ ഓടി വന്ന് അമ്മാളൂനെ കെട്ടിപിടിച്ചു… “ടി.. നിന്റെ ലൈഫ് ടൈം അംബിഷൻ അല്ലേ..

എന്നിട്ടാണോ ഈ പറയുന്നത്… സന്തോഷിക്കുവല്ലേ വേണ്ടേ… ” “സന്തോഷം അല്ല.. എന്റെ ജീവൻ തന്നെ ഇതിലാണ്.. പക്ഷെ ഞാൻ ഒട്ടും പ്രീപെയർ അല്ല… അതാണ്.. ” “ഇതിന് സമയം എത്ര ഉണ്ട്… ശിവരാത്രിയിലാണ് ഇത് നടക്കുന്നത്… ഫെബ്രുവരി വരെ സമയം ഉണ്ട്… ” സിദ്ധു പറഞ്ഞു… അഭി അവളെ ചേർത്ത് പിടിച്ചു.. “നീ എനിക്ക് ഒരിക്കൽ ഒരു വാക്ക് തന്നില്ലേ.. എന്റെ മമ്മയെ കൊണ്ട് വീണ്ടും ചിലങ്ക കെട്ടിക്കും എന്ന്.. ഓർക്കുന്നുണ്ടോ… ” അവൾ സംശയത്തോടെ അവനെ നോക്കി.. കണ്ണുകൾ വിടർന്നു…പിന്നെ പതിയെ ചിരിച്ചു… അവൾ ആത്മ വിശ്വാസത്തോടെ അവ തിരിച്ചു ബോക്സിൽ വച്ച്‌ അടച്ചു… ശർമിളയുടെ അടുത്ത് ചെന്ന് അവരുടെ കയ്യിൽ നിന്നും ബോക്സ് വാങ്ങി രണ്ടും അഭിയെ ഏൽപ്പിച്ചു… “

ഞങ്ങൾ ഇത് ചെയ്യും… ” അവൾ ശർമിളയുടെ കാലിലേക്ക് കൈ ചേർത്തു… “കൈ വിടരുത്…സ്വീകരിക്കണം ശിഷ്യ ആയി… എന്റെ സ്വപ്നമാണ് ഇത്… കൂടെ ഉണ്ടാവണം… ” അവർ ദീർഘ നിശ്വാസം എടുത്തു… അവളെ എഴുന്നേൽപ്പിച്ചു… ചിരിച്ചു കൊണ്ട് തലയിലേക്ക് കൈ ചേർത്തു.. അവർ പരസ്പരം പുണർന്നു… അവർ കൈ നീട്ടി സിദ്ധുനെയും അഭിയെയും അടുത്തേക്ക് വിളിച്ചു … അമ്മാളൂ സിദ്ധുന്റെ അടുത്തേക്ക് ചെന്നു… അവന്റെ കാലിലേക്ക് തൊടാൻ ആഞ്ഞു… അവൻ പെട്ടെന്ന് തന്നെ തടഞ്ഞു അവളെ എണീപ്പിച്ചു… അവളെ ചേർത്തു പിടിച്ചു… “പണ്ടെങ്ങോ പറഞ്ഞത് ഓർത്തു വച്ചു അല്ലേ… ” അവൻ ഒന്ന് ചിരിച്ചു.. “

മറക്കുമോ നിന്നെ… ഉം… ” ” ഇതായിരുന്നു അല്ലേ ചെന്നൈയിൽ പോയിട്ട് കള്ളത്തരം… വീട്ടിൽ എത്തട്ടെ.. തരുന്നുണ്ട് ഞാൻ രണ്ടിനും… അടുത്ത പരിപാടി നോക്ക്… ഉം….. ” അപ്പോഴേക്കും കേക്ക് സെർവിങ് കഴിഞ്ഞിരുന്നു… സ്റ്റേജ് എൻഗേജ്‌മെന്റിനായി ഒരുക്കി… മൂന്ന് ജോഡികളും അവിടേക്ക് വന്നു… കൂടെ അവരുടെ പാരേന്റ്സും … അങ്ങനെ നിശ്ചയപത്രം വായിച്ച ശേഷം അവരുടെ കയ്യിലേക്ക് മോതിരം വച്ചു കൊടുത്തു… ആദി മിത്തൂന്റെ കയ്യെടുത്ത് പിടിച്ച് അവളുടെ വിരലിലേക്ക് അവന്റെ പേരെഴുതിയ മോതിരം ചാർത്തി… മിത്തൂ തിരിച്ചും.. അവൻ അവളുടെ കയ്യിലേക്ക് കൈ കോർത്ത്‌ മുറുകെ പിടിച്ചു…

സിദ്ധു സാന്ദ്രയുടെ വിരലിലേക്ക് മോതിരം അണിയിച്ചു.. അവന്റെ ചുണ്ടിൽ ചിരി ഒളിപ്പിച്ച് അവളെ കലിപ്പിച്ചു നോക്കി.. അവൾ ചുണ്ട് കോട്ടി ഉമ്മ കാണിച്ചു.. പിന്നെ മോതിരം എടുത്ത് അവന്റെ വിരലിലേക്ക് ഇട്ട് കൊടുത്തു.. അവനെ ഞെട്ടിച്ചു കൊണ്ട് അവൾ ഒന്നുയർന്ന് അവന്റെ കവിളിലേക്ക് ഉമ്മ വച്ചു.. സിദ്ധു ഒന്ന് ഞെട്ടി.. ചുറ്റും നോക്കി… എല്ലാരും അത് കണ്ട് കൈയടിച്ചു… പിന്നെ ശരത് ശ്രീയുടെ വിരലിലേക്ക് മോതിരം അണിയിച്ചു… അവൾ തിരിച്ചും ….. “വേണോ.. ” അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ച് ചോദിച്ചു.. അവൻ കണ്ണുരുട്ടി മീശ പിരിച്ചു …. “പിന്നെ എടുത്തോളാം…. ” അവൻ പതിയെ പറഞ്ഞു… കൂടെ തന്നെ ചന്ദ്രുവും അഞ്ജലിയും മുന്നോട്ട് വന്നു.. അവരും പരസ്പരം മോതിരം അണിയിച്ചു…

അന്ന് താലി കെട്ട് മാത്രേ കഴിഞ്ഞിരുന്നുള്ളു… അവർക്ക് മുന്നിലേക്ക് ഒരു റെഡ് വെൽവെറ്റിന്റെ ലൗ ഷെയ്പ്പ് കേക്ക് കൊണ്ട് വന്നു… അത് കട്ട് ചെയ്ത് പരസ്പരം കൊടുത്തു…. ബാൻഡിന്റെ പ്രോഗ്രാം വീണ്ടും തുടങ്ങി… പിന്നെ അങ്ങോട്ട് ഫോട്ടോ സെക്ഷൻ ആയിരുന്നു.. നടുവിൽ സെറ്റ് ചെയ്ത സിംഗിൾ ചെയറിൽ ശർമിള ഇരുന്നു.. രണ്ട് വശത്തുമായി നാല് ജോഡികളും ഇരുന്നു… ഗസ്റ്റ് ഓരോരുത്തരായി സ്റ്റേജിലേക്ക് വന്ന് അവരെ വിഷ് ചെയ്തു.. ശർമിളയ്‌ക്ക് ഗിഫ്റ്റ് കൊടുത്തും… ഫോട്ടോസും എടുത്തു പോയിക്കൊണ്ടിരുന്നു… ഭക്ഷണം സെർവ് ചെയ്ത് തുടങ്ങിയപ്പോൾ കുറച്ചു ആൾക്കാരുടെ തിരക്ക് കുറഞ്ഞു…. സമയം ഏതാണ്ട് രാത്രിയായി… അഭിയും അമ്മാളൂവും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു…

അവൾ അവർക്ക് ജ്യൂസ് സെർവ് ചെയ്തു… ഭക്ഷണം കഴിക്കാൻ പോകുന്നതിന് എല്ലാരും എഴുന്നേറ്റു… അപ്പോഴാണ് സ്റ്റേജിന്റെ കോർണറിൽ ഉള്ള സ്റ്റാൻഡിൽ നേരത്തെ അഭിയെ ഏല്പിച്ച ബോക്സ് അമ്മാളൂ കണ്ടത്… അവൾ അതെടുത്ത് അവരുടെ ഐറ്റംസ് ഒക്കെ വച്ചതിന്റെ കൂടെ വെക്കാനായി റൂമിലേക്ക് നടന്നു…. അവൾ തിരിച്ചു വരുമ്പോൾ കോറിഡോറിൽ റോഷൻ അവളെ കത്തെന്ന പോലെ നിൽക്കുന്നു… എല്ലാവരും സ്റ്റേജിലും ഭക്ഷണ ഹാളിലും ആയത് കാരണം അത് വഴി ആരും വന്നില്ല.. വരേണ്ട ആവശ്യം ഉണ്ടാകാനും ഇല്ല… അവൾ അവനെ കണ്ട് ചിരിച്ചു.. “റോഷൻ ചേട്ടൻ എന്താ ഇവിടെ നിൽക്കുന്നേ.. ഭക്ഷണം കഴിച്ചോ… ” “ഞാൻ .. തന്നെ കാത്ത് നിന്നതാണ്… ” “എന്നെയോ.. എന്തിന്.. എന്താ കാര്യം.. “

അവൻ ഫോൺ എടുത്ത് അവൾക്ക് നേരെ നീട്ടി… അവൾ സംശയത്തോടെ അത് വാങ്ങി… അതിലെ വാൾപേപ്പറിൽ അവൾ അന്ന് കണ്ടെന്ന് സംശയിച്ച അതേ ചിത്രം ആയിരുന്നു… അത് അവളുടേത് ആയിരുന്നു… അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി… “എന്താ ഇതിന്റെ ഒക്കെ അർത്ഥം… ” അവൾ അവനെ രൂക്ഷമായി നോക്കി… “നീ അന്ന് ഫോണിലേക്ക് നോക്കുന്നതും നിന്റെ മുഖം മാറിയതും ഞാൻ കണ്ടിരുന്നു.. നീയും മിത്രയും കൂടി വന്ന് ചോദിച്ചാലോ എന്ന് കരുതിയാണ് മാറ്റി ഇട്ടത്… നീ നിന്റെ ഭർത്താവിനെ ആണ് കൂട്ടി വന്നത്… എന്നിട്ട് അവന്റെ ഒരു നാടകവും… എന്നെ തോൽപ്പിക്കാൻ… ഹും.. ” “എന്താ തന്റെ ഉദ്ദേശം…

ഞാൻ ഇത് അഭിയേട്ടനെ ഇപ്പോ തന്നെ അറിയിക്കും…” അവൾക്ക് തലയ്ക്ക് ഒരു പെരുപ്പ് കയറുന്ന പോലെ തോന്നി.. “നിന്നെ ഞാൻ ആണ് കണ്ടതും സ്നേഹിച്ചതും… കൂടെ തന്നെ ഉണ്ടല്ലോ പറഞ്ഞു തിരുത്താം സ്നേഹിക്കാം എന്നൊക്കെ കരുതി… പക്ഷെ അവൻ അഭിഷേക്…ആ ചെറ്റ…. അവൻ ഇത്ര പെട്ടെന്ന് നിന്റെ ജീവിതത്തിലേക്ക് വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല… എന്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റി പോയി.. എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു.. നിനക്ക് ആലോചിക്കാൻ പറ്റുമോ…. സ്നേഹിച്ച പെണ്ണിനെ മറ്റൊരുത്താൻ താലി കെട്ടുന്നത് നോക്കി നിക്കേണ്ടി വരുന്ന അവസ്‌ഥ.. ഞാൻ നിന്നു.. നീ എന്റെ മനസിൽ നിന്ന് പോവട്ടെ എന്ന് കരുതി… പക്ഷെ നിന്റെ മുഖം കൂടുതൽ എന്റെ നെഞ്ചിൽ പതിഞ്ഞു പോയി…

ഇനി ആർക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല… ” അവൻ പുലമ്പി കൊണ്ട് അവളുടെ നേരെ വന്നു… “താൻ എന്തൊക്കെയാ പറയുന്നത്.. ചോദിച്ചപ്പോഴേ ഞാൻ എന്റെ മനസ്സിലുള്ളത് പറഞ്ഞതല്ലേ… എന്നിട്ട്… ഞാൻ ഇന്ന് ഒരു ഭാര്യ ആണ്… ചേട്ടൻ എന്ന് ചേർത്തെ വിളിച്ചിട്ടുള്ളൂ… അത് കൊണ്ട് …… തന്നെ… എനിക്ക്.. ” അവൾക്ക് കണ്ണിൽ ഇരുട്ട് മൂടുന്ന പോലെ തോന്നി.. വാക്കുകൾ മുറിഞ്ഞു പോയി… “കണ്ണ് അടഞ്ഞു പോകുന്നല്ലേ… ഒരു കുടിലതയോടെ റോഷൻ ചോദിച്ചു… “നീ കുറച്ചു നേരത്തെ കുടിച്ച ജ്യൂസിൽ ഡ്രഗ്സ് ചേർത്തത് ഞാനാ… ” അവന്റെ കണ്ണുകൾ അവളെ ആകമാനം ഉഴിഞ്ഞു…

അവൾ ചുമരിലേക്ക് ചാരി നിന്ന് കണ്ണ് വലിച്ചു തുറക്കാൻ ശ്രമിച്ചു… അവിടെ നിന്നും ഓടിപോകാൻ തലച്ചോറ് പറഞ്ഞു കൊണ്ടിരുന്നു.. എന്നാൽ അത് അനുസരിക്കാൻ ആവാതെ കാലുകൾ കുഴഞ്ഞു.. “നിന്നെ ഇനി ആർക്കും വിട്ട് കൊടുക്കില്ല ഞാൻ.. ആർക്കും.. നമ്മൾക്ക് പോകാം..നിന്നെ ഇനി ആരും കാണില്ല… ആരുടെയും ശല്ല്യം ഇല്ലാത്ത സ്ഥലത്തേക്ക്….നമ്മൾക്ക് പോകാം…” അമ്മാളൂ തന്റെ അടുത്തേക്ക് വരുന്ന റോഷന്റെ നേരെ കൈ ഉയർത്തി തടയാൻ ശ്രമിച്ചു… അവൾ മുന്നിലേക്ക് വീഴാൻ ആഞ്ഞു… റോഷൻ നിറഞ്ഞ ചിരിയോടെ ഇരുകൈകളും വിരിച്ച് അവളെ നെഞ്ചിലേക്ക് സ്വാഗതം ചെയ്തു……..തുടരും

സിദ്ധാഭിഷേകം : ഭാഗം 63

Share this story