സിന്ദൂരരേഖയിൽ: ഭാഗം 7

സിന്ദൂരരേഖയിൽ: ഭാഗം 7

എഴുത്തുകാരി: സിദ്ധവേണി

തന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടക്കുന്ന ഒരു സ്ത്രീ… അവളുടെ കൈ അവന്റെ നഗ്നമായ നെഞ്ചിലെ ടാറ്റുവിൽ കൂടെ ഓടി നടക്കുന്നുണ്ടായിരുന്നു… തന്റെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല… ആമി…. മ്മ്മ്…. അപ്പോഴേക്കും അവൻ അവളുടെ ചുണ്ടിന്റെ ഇടത്തെ അറ്റത്തായിട്ടുള്ള കുഞ്ഞി മറുകിൽ ചുണ്ടുകൾ ചേർത്തിരുന്നു… മുഖം വ്യക്തമല്ല… പക്ഷെ അവന് നല്ലപോലെ അറിയാവുന്ന ഒരാളുടെ പോലെ തോന്നി… ഉറക്കത്തിന്റെ ഇടക്ക് ഒരു സ്വപ്നം കണ്ട് ഞെട്ടി ഉണർന്നതാണ് വസു… അപ്പോളേക്കും അവന്റെ തല വെട്ടി പൊളിക്കുന്ന പോലെ വേദന തോന്നി… വീണ്ടും വേദനയുടെ കാഠിന്യത്തിൽ അവൻ ഒന്ന് കട്ടിലിലേക്ക് കേറി കിടന്നു….

ദേവൂട്ടിയെ കട്ടിലിൽ കിടത്തി അടുത്ത് തന്നെ അമ്മു ഇരിപ്പുണ്ട്.. എന്തോ കണ്ണ് അടക്കാൻ പോലും തോന്നുന്നില്ല… അവളുടെ മനസ്സിൽ ഓർമകളുടെ ഒരു വേലിയെറ്റം തന്നെ നടക്കുന്നുണ്ടായിരുന്നു… അടുത്തുള്ള കസേരയിൽ മനു ഇരിപ്പുണ്ട്..സുമ ആണെങ്കിൽ ബൈസ്റ്റാൻണ്ടർക്ക് വേണ്ടിയുള്ള കട്ടിലിൽ കിടപ്പുണ്ട്… അവൾ മെല്ലെ ചാരി ഇരുന്ന് ഒന്ന് കണ്ണടച്ചു.. അപ്പോഴേക്കും കൂടുതൽ മികവോടെ വിച്ചുവിന്റെ കള്ള ചിരിയുമൊക്കെ അവളുടെ മനസ്സിലേക്ക് ഓടി വന്നു… ഇനി ലേശം past ആകാം… 😁 അമ്മു… എന്തോ…. രാവിലെ തന്നെ ഹരിനന്ദനം ഉണർന്നത് അമ്മുവിന്റെ ശബ്ദം കേട്ടാണ്… എവിടെ പോയി കിടക്കുവായിരുന്നു പെണ്ണെ നീ? അച്ഛേ… ഞാൻ ഇപ്പോ എണീറ്റെ ഉള്ളൂ…

ആഹാ… എന്ത് നല്ല അനുസരണ ഉള്ള പെൺകുട്ടി… നിന്റെ അമ്മ ആയിരിക്കണം അവൾ ഇപ്പോ രാവിലെ എണീച്ചു കുളിച്ചു റെഡി ആയി നിന്നേനെ… അത്‌ അമ്മ അല്ലെ… ഇത് ഞാനാ അമ്മു എന്നാ അർപ്പിതാ ഹരിശങ്കർ… ഒരു ചായ കിട്ടാൻ വല്ല വഴിയും ഉണ്ടോ? അതിനെന്താ ഒരു 5 മിനിറ്റ് ഇപ്പോ തരാം… പെൺകൊച്ചെ… പോയി കുളിച്ചിട്ട് കേറൂ അടുക്കളയിൽ… ശെടാ… ഇതിപ്പോ വല്ല്യ കുരിശ് ആയല്ലോ… ഒരു ചായ ഇടാൻ വേണ്ടി കുളിക്കണോ? അതും ഈ തണുപ്പത്… താടിക്ക് കൈയും കൊടുത്ത് നിൽക്കുന്ന അമ്മുവിനെ കണ്ടപ്പോ ഹരിക്ക് ചിരിയാണ് വന്നത്…. വേണ്ട എന്റെ പൊന്നുമോൾ പോയി ഒരു ചായ ഇട്ടുകൊണ്ട് വാ… എന്നാ ഓക്കേ… അതുംപറഞ്ഞു നേരെ അവൾ അടുക്കളയിലേക്ക് പോയി…

പത്രം വായിക്കുന്ന തിരക്കിൽ ഇരുന്നപ്പോളാണ് ഒരു കൈ ചായയും കൊണ്ട് അങ്ങോട്ട് വന്നത്… അല്ല നാളെ നീ പോയാൽ അച്ചനിവിടെ ഒറ്റക്ക് ആവില്ലേ? അതിനല്ലേ മനുവേട്ടനും സുമമ്മയും ഉള്ളത്… അവർ ഇവിടെ തന്നെ കാണില്ലേ അച്ഛന് കൂട്ടായി… പിന്നെ രണ്ടാഴ്ച്ച കൂടുമ്പോ ഞാൻ ഇങ്ങ് വരില്ലേ? മോൾക്ക് അവിടെ തന്നെ പോണം എന്നുണ്ടോ? നല്ല കമ്പനി ആണ് അച്ഛേ… അവിടെ ജോലി കിട്ടാൻ വേണ്ടി പല ആൾക്കാരും കഷ്ടപെടുന്നതാണ്… അപ്പോഴാണ് ഇങ്ങോട്ട് അവർ എനിക്ക് അപ്പോയിന്മെന്റ് തന്നത്… അവിടെ കിട്ടി കഴിഞ്ഞാൽ പിന്നെ ലൈഫ് അടിപൊളി അല്ലെ അച്ഛേ… നിന്നെ പിരിഞ്ഞു ഇരിക്കാൻ വയ്യ പെണ്ണെ…

നിന്റെ കുറുമ്പും വായാടി സംസാരവും ഒന്നും ഇല്ലാതെ എങ്ങനെ അച്ഛൻ ഇവിടെ ഇരിക്കും? അച്ഛനോട് എന്റെ കൂടെ വരാൻ പറഞ്ഞപ്പോ വയ്യല്ലോ… എനിക്ക് പിന്നെ അച്ഛനെ പിരിഞ്ഞു ഇരിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ? ഏയ്‌… ഇവിടം വിട്ട് ഞാൻ എങ്ങോട്ടുമില്ല… നിന്റെ അമ്മക്കിളി ഉറങ്ങുന്ന മണ്ണാണ്… അവളെ വിട്ട് ഒരു ദിവസം പോലും മാറി നിൽക്കാൻ പറ്റില്ല… അത്‌ പറഞ്ഞപ്പോഴേക്കും ഹരിയുടെ കണ്ണ് നിറഞ്ഞിരുന്നു… അതുപോലെ അമ്മുവിന്റെയും… പക്ഷെ അവൾ അതൊന്നും പുറത്ത് കാണിക്കാതെ വീണ്ടും പറഞ്ഞ് തുടങ്ങി… എന്നാലേ ഒരു കാര്യം ചെയ് അച്ഛൻ ഇവിടെ തന്നെ നിന്നോ… അച്ഛന് എന്നെക്കാൾ സ്നേഹം അമ്മയോട് അല്ലെ.. അതുകൊണ്ടാണല്ലോ എന്നേ ഒറ്റക്ക് പറഞ്ഞുവിടുന്നെ…

അതെല്ലോ… എനിക്ക് നിന്നെക്കാൾ ഇഷ്ടം നിന്റെ അമ്മയെ ആണ്… അതിന് കാരണം തന്നെ നീയല്ലേ… നിന്നെപ്പോലെ ഒരു മാലാഖേ ഈ അച്ഛന്റെ കൈയിൽ വച്ചുതന്നിട്ട് അല്ലെ പോയത്… അതും പറഞ്ഞ് അമ്മുവിനെ ഹരി കൈകൊണ്ട് ചേർത്ത് നെറ്റിയിൽ ഒരുമ്മ കൊടുത്തു… നീന്നെ സുമ വിളിക്കുന്നുണ്ടായിരുന്നു… അങ്ങോട്ട് ചെല്ലാൻ പറഞ്ഞു… എന്തോ കാര്യമായിട്ടുള്ളത് മരുമോൾക്ക് ഉണ്ടാക്കി വച്ചിട്ടുണ്ടാകും അവൾ… അയ്യടാ മരുമോളോ ആരുടെ മരുമോൾ? ചുണ്ട് കൂർപ്പിച്ചു അമ്മു ഹരിയെ നോക്കി… പിന്നെ അല്ലാതെ… എന്റെ സഹോദരി അല്ലെ അവൾ… അപ്പോ എന്റെ മോൾ അവളുടെ മരുമോൾ…

ദേ അച്ഛന്റെ ചാട്ടം എങ്ങോട്ടാണ് എന്നൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്… ആ പഞ്ചാര കോഴിയെ എന്റെ തലയിൽ കെട്ടി വെക്കാനാണ് ഉദ്ദേശം എങ്കിൽ നോക്കിക്കോ… അന്ന് ഞാൻ ആ കോഴിയെ തീയിൽ ഇട്ട് പൊരിക്കും… ശെടാ… ഇത്രയും വയസ്സ് ആയില്ലേ രണ്ടിനും… എന്നിട്ടും ഇങ്ങനെ വഴക്ക് കൂടി നടക്കുവാണോ? ഹും… അച്ഛന് അറിഞ്ഞൂടാതത് കൊണ്ടാണ്… ഈ നാട്ടിലെ സകലമാന പെണ്പിള്ളേരുടേം പുറകിൽ ഒലിപ്പിച്ചൊണ്ട് നടപ്പാണ് ആ മനു കോഴിയുടെ മെയിൻ പരുപാടി… കണ്ടാലും മതി…😤 എനിക്ക് അതിനെ കാണുമ്പോൾ തന്നെ ദേഷ്യമാണ്… പാവം അല്ലെടി അവൻ… പാവോ?😳 ആര് ആ കോഴിയോ? ഹും…

മിക്കവാറും ഈ നാട്ടിലെ പെൺപിള്ളേരുടെ ചേട്ടന്മാർ അല്ലെങ്കിൽ അവരുടെ അച്ചന്മാർ ആ കോഴിയുടെ പപ്പും പൂടയും കളയും… നോക്കിക്കോ… എന്റെ കൂട്ടുകാരികൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ മനുഷ്യന്റെ തൊലിയുരിഞ്ഞു പോകും.. എന്നാലും ആ പാവം സുമമ്മക്ക് എങ്ങനെ അതുപോലെയൊരു മോൻ ഉണ്ടായി… അവനെ കൊണ്ട് നിന്നെ കെട്ടിക്കാം എന്ന് വിചാരിച്ചതാ… അമ്മുവിനെ ഒന്ന് ഒളികണ്ണിട്ടു നോക്കികൊണ്ട് ഹരി പറഞ്ഞു… അത്‌ കേകേണ്ട താമസം അവൾ ഹരിയുടെ മേശയിൽ പിടിച്ചു വലിച്ചു… ഓ… പെണ്ണെ എന്തിനാ ഇങ്ങനെ ദേഹം ഉപദ്രവിക്കുന്നെ… അതേയ്… കുഞ്ഞ് പിള്ളേർ വായിൽ കൊള്ളാതത് പറഞ്ഞാൽ അടി വേണം തരാൻ പിന്നെ അച്ഛൻ ആയി പോയില്ല അതുകൊണ്ട് വെറുതെ വിട്ടതാണ്…

ഡി… ഡി… നിനക്ക് അവനെ ഇഷ്ടമല്ലെങ്കിൽ കെട്ടണ്ട… എന്തേ… ഓക്കേ… അച്ഛൻ മുത്താണ്… പിന്നെ എനിക്ക് ഉള്ള പയ്യനെ ഞാൻ തന്നെ കണ്ടുപിടിച്ചോളാം… അച്ഛന്റെ ഈ കുഞ്ഞി തല അതോർത്തു വിയർകണ്ട… എന്തേ? അപ്പൊ ഈ അച്ഛന് ഒരു റോളും ഇല്ലേ ആ കാര്യത്തിൽ? ഇല്ല.. ഇല്ല… കല്യാണം നടത്തി തന്നാൽ മാത്രം മതി… നായര് ചെക്കൻ കോലോത്തെ തമ്പ്രാട്ടി കുട്ടിയെ അടിച്ചോണ്ട് പോന്നപോലെ ഞാൻ ആരെ കൂടെയും പോകൂല..അച്ഛന്റെ പൂർണ സമ്മതം വാങ്ങി കെട്ടാം എന്തേ? അത്‌ നീ എന്നേ ഒന്ന് തങ്ങിയത് ആണലോ… ഏയ്യ് അച്ഛന് അങ്ങനെ തോന്നിയോ… ഒരു കള്ള ചിരിയോടെ ഹരിയെ നോക്കി അവൾ പറഞ്ഞു… പിന്നെ നിന്നെ അതിന് ആരാണ് സ്നേഹിക്കാൻ വരുന്നത്…

മോൾ ആയി പോയില്ലേ അതുകൊണ്ട് നിന്റെ ഈ സ്വഭാവത്തിന് ഞാൻ സ്നേഹുക്കുന്നു എന്നേ ഉള്ളൂ… ബോധം ഉള്ള ആരേലും നിന്നെ സ്നേഹിക്കുമോ? എന്നാലേ ഞാൻ കേട്ടുന്നില്ല… പോരെ… ഹും… ഹരിയെ നോക്കി കൊക്കിറി കാട്ടി അവൾ സുമയുടെ വീട്ടിലേക്ക് വച്ചു പിടിച്ചു… സുമയോടൊപ്പം അടുക്കളപുറത് ഇടിയപ്പവും കടലകറിയും വെട്ടി വിഴുങ്ങുന്ന തിരക്കിലായിരുന്നു അമ്മു… അല്ല മോളെ നാളെ എങ്ങനെ പോകും നീയ്? അതിനെന്താ ഇത്ര ആലോചിക്കാൻ അമ്മേ ഇവൾ ഇവളുടെ കാറിൽ ആയിരിക്കുമല്ലോ പോകുന്നത്… മനു അതും പറഞ്ഞാണ് അങ്ങോട്ടേക്ക് രംഗപ്രവേശം ചെയ്തത്… അത്‌ കേൾക്കേണ്ട താമസം അവനെ നോക്കി അവൾ കണ്ണ് ഉരുട്ടുന്നുണ്ട്…

പക്ഷെ ഇടിയപ്പത്തിന്റെ കുരുക്ക് അഴിക്കുന്ന തിരക്കിലായിരുന്നു അതുകൊണ്ട് വാകൊണ്ട് ഒന്നും പറഞ്ഞില്ല… അല്ല… അവിടെയൊക്കെ ചെന്നാൽ നീ നമ്മളെ മറക്കുമോ അമ്മു? ആഹ്… വേറെ ആരെയും മറന്നിലെങ്കിലും നിങ്ങളെ മറക്കും എന്തേ? ഓഹ്… അതിന് നീ എന്നേ മറന്നാലും ഓർത്താലും എനിക്ക് ഒരു കുഴപ്പവും ഇല്ല… അവളുടെ തലയിൽ തട്ടിക്കൊണ്ട് അവൻ അടുത്തായിട്ട് കേറിയിരുന്ന് അവളുടെ പാത്രത്തിൽ നിന്നും എടുത്ത് കഴിച്ചു.. ടാ കോഴി… നിനക്ക് ഇവിടെ വേറെ പാത്രങ്ങൾ ഒന്നും ഇല്ലേ? ഡി… ഇത് എന്റെ പാത്രം എന്റെ ഇടിയപ്പം എന്റെ കടല… അത് ഞാൻ തിന്നും നിനക്കെന്ത്? ശോ ഈ പിള്ളേരെ കാര്യം…

വയസ്സ് പത്തിരുപത് ആയില്ലേ എന്നിട്ടും രണ്ടും ഇപ്പോഴും നേർക്ക് നേർ കണ്ടാൽ കീരിയും പാമ്പും ആണ്… സുമമ്മേ… മനുവേട്ടൻ കാരണം അടി കിട്ടാതെ നോക്കിക്കോ… ഡി… ഡി… നിന്നെ നോക്കിക്കോ ഞാൻ… അവളെ ചെവി പിടിച്ചു തിരിച്ചു കൊണ്ട് അവൻ പറഞ്ഞു… വിട്… വിടാൻ പറ സുമമ്മേ.. ഡാ…കൊച്ചിനെ വിടടാ… അതിന്റെ ചെവി… അതിന്റെ ചെവിയെ വിടെടാ… പാവം അവളുടെ ചെവിയെ പൊന്നാക്കി അവൻ കൈ എടുത്തു… ദുഷ്ടൻ… നിങ്ങളെ പട്ടി കടിക്കും നോക്കിക്കോ… അവൾ അതും പറഞ്ഞു എണീറ്റു പോയി… പക്ഷെ അവൻ അവളെ തന്നെ നോക്കി അവിടെ ഇരുന്നു.. എന്തോ ഒരു ചിരി അവന്റെ മുഖത്ത് വന്നു അപ്പോഴേക്കും.. പിറ്റേന്ന് രാവിലെ 6 മണി ആയപ്പോൾ തന്നെ പോകാൻ റെഡിയായിട്ട് അമ്മു താഴെ നില്പുണ്ട്… അവളുടെ കൂടെ ഹരിയും മനുവും സുമയും നില്പുണ്ട്…

വണ്ടിയിൽ ലഗ്ഗജ് ഒക്കെ പറക്കി വെക്കുവായിരുന്നു മനു… അമ്മു ആണെങ്കിൽ ഹരിയെ കെട്ടിപിടിച്ചു നില്പുണ്ട്… അച്ഛേ… പോയിട്ട് വരാട്ടോ… ഒറ്റക്ക് പോണം എന്ന് ഉറപ്പിച്ചോ? ഇവനെ കൂടെ കൊണ്ട് പൊക്കോ… വേണ്ട… അത്‌ ഏട്ടനും ബുദ്ധിമുട്ടാണ്… അവിടെ ചെന്നാൽ എങ്ങനെ ഏട്ടൻ തിരിച്ചെത്തും? ആഹ്… എന്നാ ശെരി.. പൊക്കോ രാഹുകാലത്തിനു മുന്നേ ഇറങ്ങു… അതുംപറഞ്ഞു അവളെ നെറ്റിയിൽ ഒരു കുഞ്ഞ് മുത്തം കൊടുത്ത് ഹരി കാറിന്റെ ഡ്രൈവിംഗ് സീറ്റ്‌ തുറന്നു… എല്ലാരോടും പോട്ടെ എന്ന് അനുവാദം വാങ്ങി അവൾ വണ്ടിയിൽ കേറി… സുമമ്മേ… അച്ഛനെ നോക്കികൊണെ… ഞാൻ ഇല്ലാത്തത് കൊണ്ട് മരുന്നൊന്നും കഴിക്കില്ല… ഒന്ന് നോക്കിയേക്കണേ അമ്മേ… ഉവ്വ് മോളെ…

വണ്ടി വീട്‌ വിട്ട് പുറത്തേക്ക് കടന്നതും ഹരിയുടെ മനസ്സ് ശൂന്യമായി… ആദ്യമായിട്ട് മോളെ പിരിഞ്ഞു ഇരിക്കുന്ന വിഷമം ശെരിക്കും അയാളെ പിടി കൂടിയിരുന്നു… അത്‌ തന്നെയായിരുന്നു വണ്ടി ഓട്ടിക്കുന്ന ഇടക്ക് അമ്മുവും ആലോചിച്ചത്… ആദ്യമായിട്ടാണ് അച്ഛനെ പിരിഞ്ഞു ഇരിക്കുന്നത്… അച്ഛനെ പിരിയാൻ മടിച്ചു ടൂർ പോലും ഇതുവരെ അവൾ പോയിട്ടില്ല…ഇന്ന് ആദ്യമായി… പിന്നെ ഓട്ടിക്കുന്ന തിരക്കിൽ അവൾ എല്ലാം മറന്നു… നീണ്ട 3 മണിക്കൂർ യാത്രക്കൊടുവിൽ അവൾ കുറെ പടുകൂറ്റൻ ബിൽഡിങ്ങുകളുടെ മുന്നിൽ ചെന്ന് നിന്നു… അതിന്റെ മുന്നിൽ വലിയ ഒരു ബോർഡ്‌ ഉണ്ടായിരുന്നു… അനന്തം ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്… ( അംബര ചുംബികളായ കെട്ടിടങ്ങളുടെ ഇടയിലൂടെ…സോറി പ്രോഗ്രാം മാറിപ്പോയി…🤦‍♀️)

ഒന്ന് അവിടെ മുഴുവൻ ചുറ്റി കറങ്ങി അവസാനം അനന്തം ബിൽഡേഴ്‌സ് എന്ന ഒരു ബിൽഡിങ്ങ് കണ്ടുപിടിച്ചു… അകത്തേക്ക് കേറിയതും ഒരു പയ്യനെ കണ്ടു… പയ്യെ അവന്റെ അടുത്ത് ചെന്ന് ഒരുവിധം അവളുടെ ഓഫീസ് കണ്ടുപിടിച്ചു… നേരെ അങ്ങോട്ടേക്ക് വച്ചുപിടിച്ചു.. പിന്നെ അവിടുത്തെ സെക്ഷണൽ മാനേജറിനെ കണ്ടുപിടിച്ചു അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊടുത്ത് ഒരുവിധം കാര്യങ്ങളൊക്കെ പറഞ്ഞ് ശെരിയാക്കി… ക്യാബിനിലേക്ക് പോകും വഴി ഒരുപാട് ചിരിതൂകിയ മുഖങ്ങളെ ഒക്കെ കണ്ട്…അവരെ നോക്കി തിരിച്ചു ചിരിച്ചു അവൾ നേരെ അവളുടെ ക്യാബിനിൽ കേറി… ഹലോ… പെട്ടന്ന് ഒരു പുരുഷ കേസരിയുടെ ശബ്ദം കേട്ടാണ് അവൾ നോക്കിയത്… അവളെ തന്നെ നോക്കി ചിരിച്ചു ഇരിക്കുന്ന ഒരു പയ്യൻ… ( അല്ല നിങ്ങൾ തന്നെ ആ പയ്യനെ ഒന്ന് കണ്ടുപിടിക്ക്…എല്ലാം ഞാൻ പറഞ്ഞാൽ അതിൽ ഒരു സുഖമില്ല… 😁)…. തുടരും

സിന്ദൂരരേഖയിൽ: ഭാഗം 6

Share this story