ദേവാഗ്നി: ഭാഗം 37

ദേവാഗ്നി: ഭാഗം 37

എഴുത്തുകാരൻ: YASH

അവിടെ അപ്പു മൃതങ്കം വായിക്കുന്നു ദേവു കാലിൽ ചിലങ്ക കെട്ടി വീണയും വായിക്കുന്നു… അഞ്ചു അവരെ അടുത്തേക്ക് നടന്നു അവരെ അടുത്ത് എത്തിയപ്പോ ദേവു അഞ്ചു ന് നേരെ ചിലങ്ക നീട്ടി… അവൾ ഒന്നും മിണ്ടാതെ യാദ്രികമായി അത് വാങ്ങി അവിടെ ഇരുന്ന് കെട്ടി .. ദേവു അഞ്ചു എണീറ്റ് അപ്പുനെ ഒരു പുഞ്ചിരിയോട് നോക്കി … അപ്പു ചെറുതായി ഒന്ന് കൊട്ടി… അതിന് അനുസരിച്ച് ദേവു അഞ്ചു കാലുകൾ ചലിപ്പിച്ചു…അപ്പു ചെറുതായി പാടി അതിന് അവർ ചുവട് വച്ച് പുഞ്ചിരിയോട് അപ്പുനെ നോക്കി…

പിന്നെ അവൻ മൃതങ്കം കൊട്ടി കൊണ്ട് പാടാൻ തുടങ്ങി…അഞ്ചു ദേവു അതിന് അനുസരിച്ചു നൃത്തം ചെയ്യാൻ തുടങ്ങി….( പാട്ട് വായിക്കുന്നവരുടെ ഇഷ്ടനുസരണം തിരഞ്ഞെടുത്തോ)… ഇത് കേട്ട് കൊണ്ട് തറവാട്ടിലെ എല്ലാവരും ഉറക്കം ഞെട്ടുന്നത്… .. അവർ ആരാ ഇവിടെ ഇപ്പൊ പാടാൻ എന്ന വണ്ണം തമ്മിൽ നോക്കി… മുകളിലെ ഹാളിലേക്ക് പോയി… അവിടെ അഞ്ചു നെ അപ്പു നെ ദേവു നെ കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു….ചുറ്റും ആളുകൾ വന്നത് ഒന്നും അറിയാതെ അപ്പു പാടി മൃതങ്കം കൊട്ടി കൊണ്ടിരുന്നു അതിനാനുസരിച്ചു അവർ രണ്ട് പേരും ആടുകയും… രൂപലി: ലക്ഷ്മി അമ്മേ അപ്പു ഏട്ടൻ ഇത്ര നന്നായി പാടുമായിരുന്നോ…

ആ…ലക്ഷ്മി അമ്മ ആകെ കിളിപോയി നിൽക്കുക ആയിരുന്നു.. രൂപലി മറ്റുള്ളവരെ നോക്കി ലക്ഷ്മി അമ്മയുടെ അതേ അവസ്‌ഥ തന്നെ ആണ് മറ്റുള്ളവരുടെയും… ഇതിനിടയ്ക്ക് ആരു ഇടയ്ക്ക് കണ്ണ് തിരുമ്മി യും കൈക്ക് നുള്ളിയും കളിക്കുന്നെ കണ്ട് ജ്യോതി ചോദിച്ചു… എന്താടി… ചേച്ചി.. അത് ആരാ ആ നൃത്തം ചെയ്യുന്നേ… ദേവു ഏച്ചി… അതിന് അടുത്ത് ഉള്ളത് ആരാ… അത് നിന്റെ ചേച്ചി അഞ്ചു… ഹേയ്… അല്ലല്ല… അത് അഞ്ജുചേച്ചി അല്ല… ഞാൻ ഉറക്കത്തിൽ ആണെന്ന് തോന്നുന്നു…അപ്പു ഏട്ടൻ പാടുന്നു അഞ്ചു ചേച്ചി നൃത്തം ചെയുന്നു…ആഹാ എന്തു നല്ല സ്വപ്നം… 😳😳

അത് കേട്ട് കണ്ണും തള്ളി ജ്യോതി അവളെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തു…. ആ… അതും പറഞ്ഞു മുൻപോട്ട് നോക്കി.. അയ്യോ… സ്വപ്നം അല്ലെ അപ്പു ഏട്ടൻ അഞ്ചു ചേച്ചി… ഇതേസമയം രാമഭദ്രൻ മുത്തശ്ശൻ ഒന്ന് അത് കണ്ട് പിറകോട്ട് വീഴാൻ പോയപ്പോ പാർവതിയും കൃഷ്ണനും താങ്ങി അവിടെ ഉള്ള ഇരിപ്പിടത്തിൽ ഇരിപ്പിച്ചു… അപ്പുനെ ദേവു നേയും അഞ്ചു നേയും ചൂണ്ടികൊണ്ട് പറഞ്ഞു… അനന്തൻ… ശിവാനി… ഗൗരി.. കൃഷ്ണനും പാർവതിയും അങ്ങോട്ട് നോക്കി…അപ്പോയേക്കും നൃത്തവും പാട്ടും കഴിഞ്ഞു അവർ 3 പേരും ബോധം മറിഞ്ഞു വീണു… അവരെ എടുത്ത് എല്ലാവരും ഒരു റൂമിൽ തന്നെ കൊണ്ടു കിടത്തി കുടിക്കാൻ വെള്ളം കൊടുത്തു…

മുത്തശ്ശൻ അങ്ങോട്ട് വന്നു അപ്പുന്റെ മുഖത്ത് തന്നെ നോക്കി പതുക്കെ വിളിച്ചു..നന്ദാ….അപ്പു മുത്തശ്ശന്റെ മുഖത്ത് തന്നെ നോക്കി നിന്നു….പിന്നെ പതുക്കെ കണ്ണ് അടച്ചു… ആരും അവരെ ശല്യം ചെയ്യണ്ട അവർ വിശ്രമിക്കട്ടെ എന്നും പറഞ്ഞു മുത്തശ്ശൻ എല്ലാവരെയും കൂട്ടി പുറത്തേക്ക് നടന്നു…എല്ലാവരും പോയി അല്പം കഴിഞ്ഞപ്പോ തിളങ്ങുന്ന കണ്ണുകളോട് കൂടി രണ്ട് നാഗങ്ങൾ ജനലിൽ കൂടി ഇഴഞ്ഞു അവരുടെ കാലിന് അടുത്ത് വന്ന് കിടന്നു… ഇവരിൽ ഉണ്ടായ മാറ്റവും അവരെ റൂമിൽ കൊണ്ട് പോവുന്നതും ഒക്കെ രണ്ട് കണ്ണുകൾ കുടിലതയോട് കൂടി നോക്കി കാണുന്നത് ആരും അറിഞ്ഞില്ല…

രാവിലെ അപ്പു കണ്ണ് തുറക്കുമ്പോൾ അടുത്ത് മുത്തശ്ശൻ ഇരിക്കുന്നു…. അനന്താ ഇപ്പൊ എങ്ങനെയുണ്ട്… അപ്പോഴാണ് അഞ്ചു ഉറക്കം എണീറ്റത്… മോളെ ഗൗരി ശിവനിയെ വിളിക്ക് ക്ഷേത്രത്തിൽ പോയി വാ … അതിനു ശേഷം നമുക്ക് സംസാരിക്കാം… അതും പറഞ്ഞു മുത്തശ്ശൻ പുറത്തേക്കു പോയി 😳😳 അഞ്ചു ആരാ ശിവാനി ആരാ ഗൗരി എന്ന ഭാവത്തിൽ കണ്ണും തള്ളി ഇരിക്കുന്നു… അതേ സമയം ആണ് രൂപലിയും അനു അങ്ങോട്ട് വന്നത് … നീ എന്താടി കണ്ണും തള്ളി ഇരിക്കുന്നത്… മുത്തശ്ശൻ ഏതോ ഗൗരി എന്നും ശിവാനി എന്നും ഒക്കെ പറയുന്നു….വന്നിട്ട് പറയാം എന്നും… എന്തായാലും നീ പോയി കുളിക്ക് ക്ഷേത്രത്തിൽ പോവണ്ടേ…

ദേവു നെ എഴുനേല്പിച്ചു എല്ലാവരും ക്ഷേത്രത്തിലേക്ക് നടന്നു… ആതു: എന്നാലും എന്റെ അഞ്ചു ചേച്ചി ….ചേച്ചി ഇതേവിടുന്നു പടിച്ചെടുത്തു നൃത്തം… ഞങ്ങൾക്ക് ഇതുവരെ നൃത്തം ചെയ്ത് കാണിച്ചില്ലലോ… അഞ്ചു: നൃത്തമോ… ആര് നൃത്തം ചെയ്യാൻ…ഞാനോ…. ഹഹഹ… വല്ലവനെയും ഇടിച്ചു മൂക്ക് പരത്താൻ ആണേൽ നമുക്ക് നോക്കാം ആയിനും… ഞാൻ നൃത്തം ചെയ്യാൻ no way… ആതു : അപ്പൊ പിന്നെ ദേവു എടത്തിയും ചേച്ചി ഇന്നലെ ചെയ്തേ എന്താ…അതും അല്ല അപ്പു ഏട്ടൻ ഇന്നലെ സൂപ്പർ ആയിട്ട് പാടുകയും ചെയ്തു… ആതു ന്റെ തലയ്ക്ക് ഇട്ട് ഒരു കൊട്ട് കൊടുത്തു പറഞ്ഞു…

നീ രാവിലെ തന്നെ എന്ത് ഉദ്ദേശത്തിൽ ഇറങ്ങിയതാ…അപ്പു ഏട്ടൻ പാട്ട് പാടാനോ നടക്കുന്ന വല്ല കാര്യവും പറ… ബാത്‌റൂമിൽ പോലും ഏട്ടൻ പാടലില്ല… നീ എപ്പോയേലും ഏട്ടൻ ഒരു മൂളി പാട്ട് പാടിയെ കെട്ടിക്കോ…ഇല്ലാലോ.. അത് കേട്ട് അപ്പു ഒന്ന് ചിരിച്ചു…. സത്യ ചേച്ചി … ആരു പറഞ്ഞു രക്ഷ അപ്പോയേക്കും ഫോൺ തുറന്ന് അതിലെ വീഡിയോ കാണിച്ചു കൊടുത്തു … ദേവു അപ്പു അഞ്ചു അത് കണ്ട് 😳😳 കണ്ണ് തള്ളി നോക്കി നിന്നു… ആരു: ഞാൻ പണ്ടേ പറയാറില്ലേ എന്റെ അഞ്ചു ചേച്ചി സൂപ്പർ ആണെന്ന്… ഇപ്പൊ മനസിലായോ ചേച്ചിയ്ക്ക് ഇടിക്കാൻ മാത്രം അല്ല നൃത്തവും അറിയാം ……

അയ്യട എന്റെ ദേവു ഏട്ടതിയും സൂപ്പർ തന്നെയാ…ആതു പറഞ്ഞു… പിന്നെ അപ്പു ഏട്ടൻ എന്താ മോശമാ… അപ്പു ഏട്ടന്റെ പാട്ട് കേട്ട് ശ്വാസം പോലും വിടാൻ മറന്ന് പോയി… ജ്യോതി ന്റെ വക… അങ്ങനെ ഓരോന്ന് പറഞ്ഞു ക്ഷേത്ര ദർശനവും കഴിഞ്ഞ് തിരിച്ചു തറവാട്ടിൽ എത്തി… കുറച്ചു കഴിഞ്ഞു പണിക്കര് വന്ന് പ്രശ്നം വച്ച് പറഞ്ഞു… കുഴപ്പങ്ങൾ ഒന്നും തന്നെ കാണുന്നില്ല… ആയില്യം നക്ഷത്രത്തിൽ ഉള്ള കന്യക ആയ സ്ത്രീയും പുരുഷനും ചേർന്ന് വിളക്ക് കൊളുത്താം… അതിന് മുൻപ് നാഗ തറ ആരെകൊണ്ടേലും വൃത്തിയാക്കിപ്പിക്കുക… അടുത്ത ആഴ്ച ക്ഷേത്രത്തിലെ ഉത്സവ പൂജ തുടങ്ങുക അല്ലെ അതിനു മുൻപ് വിളക്ക് വെക്കണം… പിന്നെ 41പൂജ ആണല്ലോ ആ ദിവസം മുഴുവൻ വൃതം എടുത്ത് വിളക്ക് വെക്കണം..

അതിന് ശേഷം ദക്ഷിണയും വാങ്ങി അയാൾ പോവാൻ ഇറങ്ങുന്നതിന് മുൻപ് രമഭദ്രനെ വിളിച്ചു രഹസ്യം ആയി പറഞ്ഞു… വിളിക്ക് വച്ച് പൂജ തടസ്സപ്പെടുത്താൻ ഒരുപാട് ശക്തികളുടെ സാനിദ്യം കാണുന്നുണ്ട്…അവരെ ഭയപ്പെടുത്തേണ്ട എന്ന് കരുതിയ അവിടെ വച്ച് പറയാഞ്ഞേ…..പ..പിന്നെ.. മൃത്യു യോഗം വരെ കാണുന്നുണ്ട്… അതും പറഞ്ഞു പണിക്കര് പോയി…മഹാദേവ നീ തന്നെ കാക്കണം…മുത്തശ്ശൻ തിരിച്ചു തറവാട്ടിലേക്ക് കയറാൻ നോക്കുമ്പോൾ ആണ് അഞ്ചു അങ്ങോട്ട് വന്ന് ചോദിച്ചത്… മുത്തശ്ശ …. ആരാ ഈ ഗൗരി ആരാ ശിവാനി… കുറച്ചു കഴിഞ്ഞു സംസാരിക്കാം എന്നു പറഞ്ഞിനും മുത്തശ്ശൻ…

ചിരിച്ചുകൊണ്ട് പറഞ്ഞു…അത് അറിയണോ…എന്ന എല്ലാവരെയും വിളിച്ചു മുകളിൽ ആ അടച്ചിട്ട റൂമിലേക്ക് വന്നോളു… ഞാൻ അവിടെ കാണും…. അത് കേട്ട് അഞ്ചു ഓടി എല്ലാവരെയും വിളിക്കാൻ വേണ്ടി… അവളെ നോക്കി പതുക്കെ പറഞ്ഞു … അവരെ കഥ പറയാൻ ഞാൻ … നിയോഗം അല്ലാതെ എന്താ…. രാമഭദ്രൻ മുത്തശ്ശൻ മുകളിലെ ആ റൂമിൽ കയറി..അവിടെ ഉള്ള ചെറിയ പെട്ടി തുറന്നു.. അതിൽ നിന്നും പണ്ട് തറവാട്ടിലെ കാരണവർ ആയ രാമവർമ്മ തന്നെ ഏപ്പിച്ച ജാതകവും ഗ്രന്ഥങ്ങളും നോക്കി… രാമവർമ്മ മരണത്തിന് മുൻപ് തന്നോട് പറഞ്ഞത് അയാൾ ഓർത്തു… ഭദ്ര….

അവർ വരും… അനന്തനും, ശിവനിയും… നീ അവർക്ക് വേണ്ട നിർദേശങ്ങൾ നൽകണം…നിനക്ക് ആണ് അതിനുള്ള നിയോഗം…അനന്തനെയെങ്കിലും ഒരു നോട്ടം കാണാൻ സത്തിച്ചല്ലോ… അത് മതി…ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി കൊണ്ട് അയാൾ തുടർന്നു… ഈ ഗ്രന്ഥങ്ങൾ അവർക്ക് വേണ്ട നിർദ്ദേശം കൊടുക്കാൻ നിന്നെ സഹായിക്കും… ഇത് അവരുടെ ജാതകങ്ങൾ…എന്നും പറഞ്ഞു നാല് ജാതകങ്ങൾ കൊടുത്തു ഇതെന്താ നാല് ജാതകം എന്ന് ചിന്തിച്ചു നില്കുമ്പോ…അയാൾ തുടർന്നു.. ഇത് അവരുടേത് ആണ് ചതിയിൽ പെടുത്തി കൊന്ന ഗൗരിയെയും ഗുപ്തനെയും നീ മറന്നു ലെ…. ആ ചതിയൻ മാർ എല്ലാം ഇ… ഇ…

ഇപ്പോഴും തറവാട്ടിൽ….ഉ…ണ്ട്… അതും പറഞ്ഞു ശ്വാസം ആഞ്ഞു വലിച്ചു…നിന്നു….. പിന്നിൽ വാതിൽ തുറന്ന് എല്ലാവരും കയറി വന്നു… ആഹാ എല്ലാവരും ഉണ്ടല്ലോ…. ഇക്രു മോനും ഉണ്ടോ….ഇക്രു മോൻ കഥ കേൾക്കാൻ വന്നെയാണോ….. അതേ എന്ന് അവൻ തലയാട്ടി…. അതിന് ശേഷം ഭദ്രൻ മുത്തശ്ശൻ ചുമരിൽ ഉള്ള അനന്തന്റെയും ശിവനിയുടെയും ഫോട്ടോയിൽ തഴുകി…. ഫോട്ടോയുടെ പിന്നിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ കുഞ്ഞി രണ്ട് വെള്ളിനാഗങ്ങൾ തിളങ്ങുന്ന നീല കണ്ണാൽ അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…….തുടരും

ദേവാഗ്നി: ഭാഗം 36

Share this story