ആദിശൈലം: ഭാഗം 2

ആദിശൈലം:  ഭാഗം 2

എഴുത്തുകാരി: നിരഞ്ജന R.N

മറ്റാര്, ഇവിടുത്തെ നടുക്കഷ്ണം തന്നെ.. !!!!!! അറ്റൻഡ് ചെയ്യാനായി പച്ച ബട്ടനിലേക്ക് ആഷിയുടെ വിരലുകൾ ചലിക്കുംമുൻപേ ആ കാൾ കട്ട്‌ ആയി……………….. ശ്ശോ… എന്താടി.. കാൾ കട്ടായി അമ്മേ …………… ഹാ അങ്ങോട്ടൊന്ന് വിളിക്ക്…. ആ മരംകേറി എവിടെപോയികിടക്കുവാന്ന് അറിയേണ്ടേ………… അല്ലേലും നമ്മള് പറഞ്ഞാൽ ആര് കേൾക്കാൻ??? എന്തിനും വളംവെച്ചുകൊടുക്കാൻ ഒരച്ഛൻ ഉണ്ടല്ലോ ഇവിടെ…… പെണ്ണാണെന്ന ചിന്തപോലും അവൾക്കില്ല……………. കലിപൂണ്ട് എന്തൊക്കെയോ പറഞ്ഞ് ചവിട്ടിത്തുള്ളികൊണ്ട് നന്ദിനി അകത്തേക്ക് പോയി,….. പിന്നാലെ മറ്റുള്ളവരും……. നല്ല കുടുംബം അല്ലെ ദേവേട്ടാ???? തിരിച്ചുള്ള യാത്രയിൽ ആ കാറിനുള്ളിലെ ചർച്ച ആദിശൈലത്തെകുറിച്ചായിരുന്നു………. അതേ സുമിത്രേ, നല്ല ആൾക്കാര്……

എന്ത് സൗമ്യതയോടെയാ അവര് നമ്മളെ വരവേറ്റത്???? എനിക്ക് ആ കുട്യോളെയും അങ്ങ് ഇഷ്ടായി…. നല്ല സ്വഭാവഗുണമുള്ള കുട്യോള് അല്ലെ…… അതെയതെ, ഇളയവൾ കുറച്ച് കുറുമ്പിയാണെന്ന് തോന്നുന്നു, പക്ഷേ നന്ദ മോള്‌ ഒരു പാവം കുട്ടിയാ……. അല്ലെ മാധു??????? അത്രയും പറഞ്ഞ് ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന മാധവിന്റെ കൈയിൽ ദേവൻ തട്ടിയപ്പോഴാണ് അവൻ ബോധത്തിലേക്ക് വീണത്…… ഹേ, എന്താ. എന്താ അപ്പാ??? നീ ഇത് ഏത് ലോകത്താ മാധു? ഞങ്ങൾ പറഞ്ഞതൊന്നും കേട്ടില്ലേ നീ??? തങ്ങൾ പറഞ്ഞതൊന്നും അവൻ കേട്ടില്ലെന്നതും ഡ്രൈവ് ചെയ്യുമ്പോഴുള്ള അവന്റെ ഈ അലസതയുംകൂടി ഓർത്തപ്പോൾ സുമിത്രയ്ക്ക് തന്റെ ശാന്തസ്വഭാവം മാറ്റി കലിപ്പ് മോഡ് ഓൺ ആക്കേണ്ടി വന്നു……………

അത് അമ്മേ.. ഞാൻ……. അവന്റെ ശബ്ദത്തിലെ ഇടർച്ച മതിയായിരുന്നു ദേവന്റെ ചുണ്ടിൽ പുഞ്ചിരി വിരിയാൻ…. മോനൂസെ…… പെണ്ണുകാണലേ കഴിഞ്ഞുള്ളൂ അപ്പോഴേക്കും ഇതാ അവസ്ഥയെങ്കിൽ കല്യാണം കഴിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും….???? ദേവന്റെ തലയ്ക്കൊരു കൊട്ടും കൊടുത്ത് ദേവൻ പറഞ്ഞതും സുമിത്രയുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു…… അപ്പായെ….. ചമ്മിയതിന്റെ ഭാവമാറ്റം ആ മുഖത്ത് സ്പഷ്ടമായി…………………… എന്തായാലും എല്ലാം പെട്ടെന്ന് തന്നെ നടത്തണം… ഇനിയും വെച്ച് താമസിക്കേണ്ട…… ദേവൻ ആരോടെന്നില്ലാതെ പറഞ്ഞു…. അതുകേട്ടതും ഒരാളുടെ മുഖം ആയിരം സൂര്യശോഭയോടെ വിളങ്ങി………… പക്ഷേ,

ദേവേട്ടാ…നിങ്ങളുടെ ഇളയസന്താനത്തെ ഇതൊക്കെ ഒന്ന് അറിയിക്കേണ്ടേ????? എവിടെയാണോ എന്തോ… സുമിത്രയുടെ മുഖം മങ്ങി……. ഫോണിലെ വോൾപേപ്പറിൽ തന്റെ മക്കളുടെ ഫോട്ടോയിലേക്ക് കണ്ണ് നീങ്ങിയതും ആാാ മിഴികൾ നിറയാൻതുടങ്ങി………….. എവിടെയാ കണ്ണാ നീ…. ഈ അമ്മയെ മറന്നോ… എത്ര ദിവസമായി നീ പോയിട്ട്……. പുഞ്ചിരിതൂകി നിൽക്കുന്ന അവന്റെ മുഖം ആ മനസ്സിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു…. പെയ്യാൻ കാത്തിരുന്ന മഴപോലെ, ഇരുണ്ടുകൂടിയ കണ്ണുനീരിൽ ഒരുതുള്ളി അവന്റെ ആ ചുണ്ടിൽ പതിഞ്ഞതും ഫോണിൽ ഒരു പേര് തെളിഞ്ഞു……. കണ്ണൻ കാളിംഗ്…………. ……. നിറഞ്ഞ കണ്ണുകൾ കാഴ്ചയെ മറച്ചുവെങ്കിലും ആ അമ്മയുടെ വിരലുകൾ പച്ചബട്ടനിലേക്ക് നീങ്ങി……….

കാതോരം ഫോൺ വെക്കുമ്പോൾ ആ ശ്വാസം ദ്രുതഗതിയിലായിരുന്നു………………… അമ്മോ………… കൂയ്……… മറുതലയ്ക്കൽ നിന്ന് കേട്ടതും അടക്കിവെച്ച ഏങ്ങലിന് ശക്തി കൂടി……… ദിവസങ്ങളായി കേൾക്കാതിരുന്ന മകന്റെ സ്വരം ആ അമ്മയെ വികാരാധീനയാക്കിയിരുന്നു…… കണ്ണനാണ് വിളിച്ചതെന്ന് സുമിത്രയുടെ ഭാവങ്ങളിലൂടെ ദേവനും മാധുവിനും മനസ്സിലായി…. ചെറുപുഞ്ചിരിയോടെ അവർ അത് കണ്ടുകൊണ്ടിരുന്നു……… എന്നതാ കൊച്ചേ, എന്നാത്തിനാന്നെ ഈ കരയണെ……… നീ എവിടെയാ കണ്ണാ.. എത്രനാളായി പോയിട്ട്?? ഒരു ഫോൺകാൾ പോലുമില്ല… നിനക്ക് ഞങ്ങളെ കാണണം എന്നൊന്നുമില്ലേ…. വികാരത്തെ അടക്കി അവനോട് തട്ടിക്കയറാൻ സുമിത്ര തുടങ്ങിയതും മറുതലയ്ക്കൽ ഒരു പൊട്ടിച്ചിരി ഉയർന്നു……..

ആഹാ, വക്കീലമ്മ ഫോമിലായല്ലോ………… ഡാ ചെക്കാ.. നിന്നോടല്ലേ ചോദിച്ചേ. എവിടാന്ന്?? എപ്പോഴാ ഇങ്ങോട്ട്………… ഉടനെവരും അമ്മേ……… എത്രയും പെട്ടെന്ന്…. അത് പറയുമ്പോൾ ആ ശബ്‌ദത്തിലെ വ്യത്യാസം സുമിത്ര ശ്രദ്ധിച്ചിരുന്നില്ല……… ഇങ്ങെടുത്തെ…. സുമിത്രയുടെ കയ്യിൽനിന്നും ദേവൻ ഫോൺ തട്ടിപറിച്ചു……. എവിടെയാടാ കുരുത്തകെട്ടവനെ…. ഇവിടെ നടക്കുന്നതൊക്കെ നീ അറിഞ്ഞോ…………. സുമിത്രയെ കാണിക്കാനുള്ള കപടദേശ്യം കണ്ണനോട് ഫോണിൽ കൂടി പ്രകടിപ്പിക്കുന്ന ദേവന്റെ കുസൃതി അദ്ദേഹത്തിന്റെ പ്രിയപുത്രന് മനസ്സിലായിരുന്നു…………………….. വക്കീലിന്റെ പ്രിയഭർത്താവേ എന്താണ് പതിവില്ലാത്ത രോഷം,,, അങ്ങയുടെ ഈ പ്രിയപുത്രനെ കാണാഞ്ഞിട്ട് ഉറക്കം കിട്ടുന്നില്ലെന്നുണ്ടോ……………

ഡാ.. ഡാ ചെക്കാ…… മതി നിന്റെ ബാലെ ഡയലോഗടിക്കൽ………. പെട്ടെന്നിങ്ങ് വന്നേക്ക്, ചേട്ടന്റെ കല്യാണം അനിയനില്ലാതെ നടക്കില്ലല്ലോ…………………. ങേ…. എന്താ എന്താ അപ്പാ പറഞ്ഞെ……… അതേടാ… ഞങ്ങൾ ഒരു കുട്ടിയെ കണ്ടിട്ട് വരുന്ന വഴിയ്ക്കാ.. നല്ല കുട്ടിയും കൂട്ടരും… അതങ്ങ് ഉറപ്പിക്കാമെന്ന് കരുതി…………………… ആഹാ എന്നിട്ട് ഇതിപ്പോഴാണോ അറിയിക്കുന്നെ… എവിടെ എന്റെ മാത്തപ്പൻ… മാധുവിനോട് സംസാരിക്കാൻ അവൻ തിരക്ക് കൂട്ടി ആദ്യം നീ ഇങ്ങ് വാ. ബാക്കിയൊക്കെ പിന്നെ… ദേവൻ അത്രയും പറഞ്ഞപ്പോഴേക്കും സിഗ്നൽ നഷ്ടപ്പെട്ടിരുന്നു………. എന്തായി ദേവേട്ടാ. അവൻ എന്താ പറഞ്ഞെ…. സുമിത്ര തിരക്ക് കൂട്ടികൊണ്ടേയിരുന്നു… അവൻ ഉടനെ വരും സുമിത്ര……..

ദേവന്റെ ആ വാക്ക് മൂന്നുപേരിലും ഒരുപോലെ ആനന്ദം നിറച്ചു……….. …… നിമിഷങ്ങൾ കടന്നുപോയി…….. തിരികെ വരുംവഴിയ്ക്ക് ഒരു അർജന്റ് കാൾ വന്നതുകൊണ്ട് അവരെ വീട്ടിൽ ഡ്രോപ് ചെയ്ത് മാധു ഹോസ്പിറ്റലിലേക്ക് പോയി…. രാത്രി നേരം കുറച്ച് വൈകിയിരുന്നു അവൻ വീട്ടിലെത്തിയപ്പോഴേക്കും, നന്ദയെ വിളിക്കണമെന്നും ആ സ്വരം ഒന്ന് കേൾക്കേണമെന്നും വല്ലാത്ത ഒരു ആഗ്രഹം അവനിൽ ഉണർന്നു… പക്ഷേ, ഈ അസമയത്ത് എങ്ങെനെ വിളിക്കും എന്ന ചിന്ത അവനിൽ പിടിയിട്ടതും കനിയാത്ത നിദ്രാദേവിയെ കാലുപിടിച്ചിട്ടായാലും തന്റെ അരികിൽ കൊണ്ടുവരാനുള്ള ശ്രമം അവൻ തുടർന്നു…….. തലേന്ന് താമസിച്ചുറങ്ങിയതിന്റെ ക്ഷീണം കൊണ്ടാകാം മാധു പതിവിലും താമസിച്ചു എണീക്കാൻ…………………………. മാത്തപ്പാ…………… കണ്ണാ………….. !!!!!!

എന്തോ പെട്ടെന്ന് കണ്ണന്റെ ശബ്ദം അവന്റെ കാതിൽ അലയടിച്ച അനുഭൂതിയിൽ മാധു ഞെട്ടിയുണർന്നു………. അവന്റെ ശബ്ദം തോന്നലാണെന്ന് അറിഞ്ഞതും സൈഡ് ടേബിളിലിരുന്ന അവരുടെ ഫോട്ടോ അവൻ കൈയിലെടുത്തു…. മാധുവും കണ്ണനും തമ്മിൽ മൂന്ന് വയസ്സ് വ്യത്യാസമേയുണ്ടായിരുന്നുവെങ്കിലും രണ്ടാളും ബെസ്റ്റ്ഫ്രണ്ട്‌സ്പോലെയായിരുന്നു… പരസ്പരം പറയാത്തതായി ഒന്നുമില്ല… നന്ദയുടെ കാര്യം പോലും ആദ്യം മാധു അറിയിച്ചത് കണ്ണനെയാണ്… അവന്റെ ഫുൾ സപ്പോർട്ട് ഉണ്ടായിരുന്നു…… ഉടക്കുകൾ തമ്മിൽ പതിവുള്ളതാണെങ്കിലും രാത്രിപാത്തും പതുങ്ങിയും വന്ന് ഒരാളുടെ മുറിയിൽ മറ്റെയാളെ കെട്ടിപിടിച്ച് കിടക്കുന്നതോടെ അതിന് ആയുസ്സുള്ളൂ…. പലപ്പോഴും ആ സ്നേഹം കണ്ട് അസൂയമൂത്തവരാണ് രണ്ടാളുടെയും സുഹൃത്തുക്കൾ……….

കണ്ണനെ വിളിക്കാനായി ഫോൺ കൈയ്യിലെടുത്തതും കുറുമ്പിയുടെ കാൾ വന്നു…. ഹലോ ചേട്ടായീ…………. അവളുടെ നീട്ടിയുള്ള വിളി അവനെ ഏറെ സന്തോഷിപ്പിച്ചു… ഒരു അനുജത്തിയില്ലാത്തതിന്റെ വിഷമം അവരുടെ രണ്ടാളുടെയും മനസ്സിലുണ്ടായിരുന്നു കൂടെ ഒരിക്കലും മറക്കാൻ കഴിയാത്ത ആ രണ്ടരവയസ്സുകാരിയുടെ മുഖവും……….. മാളൂട്ടി……… അറിയാതെ, ആ നാവിൽ നിന്ന് ആ പേര് വീണതും മറുതലയ്ക്കൽ ഒരു ഞെട്ടൽ….. മാളൂട്ടിയോ.. ഞാൻ ആഷിയാ ചേട്ടായീ……… പെട്ടെന്ന് എന്തോ അബദ്ധം പറ്റിയതുപോലെ അവൻ നാക്കിൽ കടിച്ചു…… ചേട്ടായീ.. ഹോയ്…. മറുതലയ്ക്കൽ അവളുടെ ബഹളം കൂടിവന്നതും മാധു മറുപടികൊടുത്തു…. പറയ് മോളെ… എന്താ ഈ രാവിലെ….. രാവിലെയോ 🙄🙄അവിടെ സൂര്യൻ താമസിച്ചാണോ എണീറ്റെ…

ഇവിടെയൊക്കെ നട്ടുച്ചയായല്ലോ…… !!! ങേ… !! സത്യം പറഞ്ഞാൽ മാധു അപ്പോഴാണ് സമയം നോക്കുന്നത് പന്ത്രണ്ടുമണി യുടെനേർക്ക് സൂചി പോകുന്നത് കണ്ട അവൻ ഞെട്ടി…. എന്റെ കൃഷ്ണാ……. എന്താ ചേട്ടായി… സമയം ഇത്രയായോ.. എന്തോ വല്ലാത്ത ക്ഷീണം കാരണം ഉറങ്ങിപ്പോയി …… അവന്റെ കൈ യാന്ത്രികമായി തലയിലേക്ക് പോയി….. അല്ല, എന്താ പെങ്ങളൂട്ടി രാവിലെ… അയ്യോ സോറി നട്ടുച്ചയ്ക്ക് വിളിച്ചേ……….. അതെന്താ എനിക്ക് വിളിച്ചൂടെ…. അവളൊന്ന് ചിണുങ്ങി….. എന്തോ അത് ആ മനസ്സിന് നീറ്റൽ നൽകി. എന്തോ മാധു അവൻ പോലും അറിയാതെ ഒരു പെങ്ങളുടെ ആങ്ങളയായി മാറി… ഏട്ടന്റെ ആഷി മോള് ഏട്ടനെ എപ്പോവേണേലും വിളിച്ചോ….

അവന്റെ വായിൽ നിന്നത് കേട്ടതും അവളിലും ഒരു പതർച്ച ഉണ്ടായി…… ഒരേട്ടൻ, അതവളുടെയും സ്വപ്നമായിരുന്നു……. ചേട്ടായി ഇന്നലെ ചേച്ചിയെ വിളിച്ചില്ലേ? പാവം കുറേ നേരം കാത്തിരുന്നല്ലോ….. ആഷിയുടെ വാക്കുകൾ അവനിൽ ഒരു പുഞ്ചിരിനിറഞ്ഞ നിരാശ പരത്തി….. തിരക്കിലായിരുന്നു മോളെ, അല്ല എവിടെ നിന്റെ ചേച്ചി…..?? ചേച്ചി പോയല്ലോ…. ചേച്ചിയ്ക്കെന്തോ മീറ്റിംഗ് ഉണ്ടെന്ന് പറയുന്നത് കേട്ടു…….. ശ്ശോ !!! സാരമില്ല, ഞാൻ വിളിച്ചോളാം…. അല്ല നിനക്കിന്ന് പോകണ്ടേഡീ കാന്താരി??????? അയ്യേ, എനിക്ക് എന്നും പോകുന്ന ശീലമൊന്നുമില്ല….. പിന്നെ അറ്റൻഡെൻസിന് വേണ്ടി അത്യാവശ്യം പോകും, അതല്ലേലും നമുക്ക് ക്ലാസ്സിനെക്കാളും അറ്റെൻഡൻസിനാ വില………… ഹഹഹ അതുകൊള്ളാം….. അല്ല, മോളെ നിനക്ക് ഇനി ഒരു ചേച്ചി കൂടിയില്ലേ???? ഉണ്ടല്ലോ ………..

പക്ഷേ, ആള് ഞങ്ങളെപോലൊന്നുമല്ല…..ഭയങ്കര പുള്ളിയാ…. അതെന്നാ കൊമ്പുണ്ടോ???? അവന്റെ കളിയാക്കൽ എന്തോ അവൾക് അങ്ങട് ഇഷ്ടായില്ല….. ദേ ചേട്ടായി എന്റെ ചേച്ചീനെ പറഞ്ഞാലുണ്ടല്ലോ ന്റെ പൊന്നെ, ഞാനൊന്നും പറഞ്ഞില്ല.. മോള് ബാക്കി പറ… പക്കാ ബുജിയാ……. പക്ഷേ അതുപോലെ അലമ്പും…..നന്ദചേച്ചീനെപോലെ സൈലന്റുമല്ല എന്നെപോലെ വായാടിയുമല്ല…….. എല്ലാംകൂടി ഒന്നിച്ചുചേർന്നതാ എന്റെ ചേച്ചിക്കുട്ടി.. സത്യം പറഞ്ഞാൽ ഒരേട്ടന്റെ വാത്സല്യം ഞാൻ അധികം മിസ്സ്‌ ചെയ്യാത്തത് എന്റെ ചേച്ചിയുണ്ടായതുകൊണ്ടാ……………. ഇതൊക്കെ എന്ത്???? എല്ലാം പെൺകുട്ടികളും ചെയ്യുന്നതല്ലേ….. ശെരിയാ, ഇതൊക്കെ എല്ലാരും ചെയ്യുന്നതാ..പക്ഷേ ഇതൊക്കെ എന്റെ ചേച്ചി ചെയ്യുന്നത് ഞങ്ങൾക്കൊക്കെ അതിശയമാ….

അതെന്താ…. അതൊക്കെ ഏട്ടന് വഴിയേ അറിഞ്ഞോളും.. ഓ ആയ്കോട്ടെ…….അല്ല ഈ ചേച്ചിയുടെ പേരെന്താ…….. ചേച്ചിയുടെ പേരോ.. അത്……….. നൂറ് ആയുസ്സ് !!ചേട്ടാ ചേച്ചി വിളിക്കുന്നു… പിന്നെ വിളിക്കാട്ടോ…….. അത്രയും പറഞ്ഞ് ആ കാൾ കട്ടായി……. എന്തായാലും ആ കൊച്ച് കൊള്ളാം…. ശെരിക്കും കണ്ണനെ പോലെ……….. സമയം ആരെയും കാത്ത് നിൽക്കില്ലെന്ന് പറയുംപോലെ അത് അതിന്റെ പണി ചെയ്തു…. സൂചികൾ ക്ലോക്കിൽ മാറിമറിഞ്ഞു…. ഇടയ്ക്ക് രണ്ടുമൂന്നു തവണ നന്ദയെ വിളിക്കാൻ മാധു ശ്രമിച്ചെങ്കിലും അവളുടെ ഫോൺ സ്വിച്ച്ഓഫ്‌ ആയിരുന്നു…. മീറ്റിംഗ് കഴിഞ്ഞാൽ അവൾ തിരികെവിളിക്കുമെന്ന പ്രതീക്ഷയിൽ അവൻ ആ സമയത്തെ മറികടന്നു………….

ഇതേ സമയം വയനാടിന്റെ ഒരുൾപ്രദേശത്ത് ഒരു യാഗം നടക്കുകയായിരുന്നു…….. ഒരു പതിനാലു വയസ്സുകാരിയെ ചുവന്ന പട്ടുസാരി ഉടുപ്പിച്ച് കാതിലും കൈയിലും എന്തൊക്കെയോ ആഭരങ്ങളും അണിയിച്ച് ആ തീകുണ്ഡത്തിനു മുന്നിൽ ആരൊക്കെയോ കൊണ്ട്വന്നിരുത്തി….. കണ്ണിൽ ഭയമോ പുച്ഛമോ എന്തൊക്കെയോ കലർന്ന ഒരു ഭാവമായിരുന്നു……………… തൊട്ടപ്പുറം ഒരു വെള്ളകസവ് മുണ്ടുമുടുത്ത് ശരീരത്ത് കൂടെ ഒരു കസവ് പുതച്ചുകൊണ്ട് മൃതപ്രായമായ ഒരാൾ ഇരിക്കുന്നു……….. മുടി കണ്ണിലേക്ക് ഊർന്നുകിടക്കുന്നത് വകഞ്ഞുമാറ്റി കണ്ടാൽ തന്നെ അപരിഷ്‌കൃതൻ എന്നുതോന്നുന്ന ഒരാൾ എന്തൊക്കെയോ ഉച്ചരിച്ച് തീകുണ്ഠത്തിലേക്ക് ഇടുന്നു, വളരെ ശക്തിയോടെ ആ തീനാളം ആളികത്തി……………

ആ സമയം തന്നെ ആ പെൺകുട്ടിയുടെ കഴുത്തിനെ ഒരു കറുത്തചരടാൽ അയാൾ ബന്ധിച്ചു……… എല്ലാം ശുഭമായി തമ്പ്രാ…… ഇനി ഉങ്കൾക്ക് വെച്ചടിവെച്ചടി കേറ്റമാ…….. ഇന്ത പൊണ്ണ് ഉങ്കളുടെ ഭാഗ്യം താൻ……………………… ആ മനുഷ്യന്റെ വാക്കുകൾ കേട്ടതും അയാളുടെ ചുണ്ടിൽ അട്ടഹാസം ഉയർന്നു……. ഇതോടെ എന്റെ എല്ലാം ദോഷവും മാറി… സർവ്വശക്തനായി ഞാൻ !!!!!!…ഇനി എന്നെ ആർക്കും ഒന്നിനും തോല്പിക്കാനാവില്ല…. ഹഹഹഹ……. വന്യതയാർന്ന ആ കാട്ടിൽ അയാളുടെ അട്ടഹാസം ഒരു ഇടിയായി മുഴങ്ങി…………… ദാ, കാശ്……….. ഒരാൾ ആ കൊച്ചിന്റെ അമ്മയുടെ നേർക്ക് നീട്ടിയ കുറച്ച് നൂറിന്റെ നോട്ടുകൾ അവരുടെ കൂടെനിന്ന പുരുഷൻ ആർത്തിയോടെ വാങ്ങി…. നന്ദ്രി തമ്പ്രാ……. അയാൾ ആ മനുഷ്യന് നേരെ കൈകൾ കൂപ്പി പറഞ്ഞതും ആ കസവിന്റെ ഒരറ്റം പിടിച്ച് തോളിലേക്ക് ഇട്ടുകൊണ്ട് ആ മനുഷ്യൻ പെൺകുട്ടിയുടെ അരികിലെത്തി……

മുത്തശ്ശന്റെ പ്രായമുള്ള അയാളുടെ കരവലയത്തിനുള്ളിൽ ആ പതിനാലുവയസ്സുകാരി നിർജീവഭാവത്തോടെ നിന്നു……. കുഞ്ഞികണ്ണാ….. നിന്റെ കെട്ടിയോളെയും കൂട്ടരെയും കൊണ്ട് വരിക……. തമ്പ്രാനും പെണ്ണിനും സ്വൈര്യം കൊടുക്കുക………. ആ പൈസ അവർക്ക് നേരെ നീട്ടിയ ആൾ അത് പറഞ്ഞ് മുൻപോട്ട് നീങ്ങി… പിറകെ വഷളൻ ചിരിയുമായി മറ്റുള്ളവരും…………ഏറ്റവും ഒടുവിൽ ആ പെണ്ണിന് ജന്മം കൊടുത്തവളും നടന്നു… മുൻപോട്ട് പോയവൾ തിരിഞ്ഞ് നോക്കി… ജന്മം നൽകിയവളുടെ നിസ്സഹയതയും പൊന്നുമകളെ സംരക്ഷിക്കാൻ കഴിയാത്ത വേദനയും ആ കണ്ണിൽ കണ്ണുനീരായി ഒഴുകി… അപ്പോഴും തനിക്ക് ചുറ്റും നടക്കുന്നതെന്തെന്ന് മനസ്സിലാകാതെ ആ ബലിഷ്ഠകരങ്ങളുടെ നികൃഷ്ടതലോടൽ ശരീരമാസകലം ഏറ്റ് വാങ്ങുകയായിരുന്നു ആ പെൺകൊടി………

നിമിഷങ്ങൾക്കുള്ളിൽ അവളുടെ നിലവിളി അവിടെ മാറ്റൊലി കൊണ്ടു… വന്യമൃഗങ്ങളുടെ ഇടയിൽ അവർ പോലും ചെയ്യാൻ അറയ്ക്കുന്നവ ചെറുമകളുടെ പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞിനോട് ചെയ്ത്, ആ ശരീരത്തെ വെറും സുഖത്തിനായി ഉപയോഗിച്ച് അവളിൽ നിന്നയാൾ അടർന്നുമാറുമ്പോൾ വസ്ത്രങ്ങളെന്നപോലെ തന്റെ അവസാനശ്വാസവും അവളെ വിട്ടകന്നിരുന്നു……. തുടരും

ആദിശൈലം: ഭാഗം 1

Share this story