പ്രണയവസന്തം : ഭാഗം 18

പ്രണയവസന്തം : ഭാഗം 18

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ചുമ്മാ പ്രതീക്ഷ തന്നിട്ട് ഞാനൊരിക്കലും നിന്നെ ഇട്ടിട്ട് പോവുകയില്ല….. അവൻ അവളോട് പറഞ്ഞു… പെട്ടെന്ന് അവൾ പരിസരം പോലും മറന്ന് അവനെ കെട്ടിപ്പിടിച്ച് ആർത്തു കരഞ്ഞു പോയിരുന്നു….. ആർത്തു പെയ്യുന്ന മഴ പോലെ അവളുടെ നെഞ്ചിൽ തിങ്ങി നിന്ന ഭാരമേല്ലാം അവന്റെ നെഞ്ചിൽ ഇറക്കിവെച്ച് കഴിഞ്ഞിരുന്നു….. കരച്ചിലിന്റെ ഏറ്റകുറച്ചിലുകൾ ആ പ്രണയം എത്ര തീവ്രമായിരുന്നു എന്നതിന്റെ തെളിവ് ആയിരുന്നു….. അവൻ ആർദ്രമായി അവളുടെ തലമുടി ഇഴകളിൽ തലോടി…… അയ്യേ ഇത്രയേ ഉള്ളൂ എന്റെ ഝാൻസിറാണി…… അവൻ ചിരിയോടെ ചോദിച്ചു…

അവൾ ഒന്നും മിണ്ടാതെ അവൻറെ അരികിൽ നിന്ന് മാറി കണ്ണുനീർ തുടച്ചു….. അവൾക്ക് ജാള്യത തോന്നി….. അവൻ അവളെ ഒന്നുകൂടി തന്നോട് ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു….. ഈ ധൈര്യം ഉണ്ടെന്ന് പറഞ്ഞു നടക്കുന്ന പെൺപിള്ളേർ എല്ലാം ഇത്രയേ ഉള്ളൂ….. പ്രിയപ്പെട്ടവർ ഒന്നു ചേർത്തു പിടിച്ചാൽ ഒന്ന് പെയ്യാൻ വെമ്പിനിൽക്കുന്ന ഒരു മഴ പോലെ….. ഇനി എന്നും നിൻറെ സങ്കടങ്ങൾ ഏറ്റുവാങ്ങാൻ ഈ നെഞ്ചകം ഉണ്ടാകും……. നിന്നെ ചേർത്ത് പിടിക്കാൻ ഈ കൈകൾ ഉണ്ടാകും…. ഒറ്റയ്ക്ക് ഒരുപാട് കഷ്ടപ്പെട്ടതല്ലേ….. ഇനി അത് വേണ്ട….. ഇതൊന്നും ഒരിക്കലും നടക്കുന്ന കാര്യമല്ല…. കണ്ണുനീർ തുടച്ചു അവൾ പറഞ്ഞു……

എന്തുകൊണ്ട് നടന്നുകൂടാ….. എനിക്ക് ചങ്കൂറ്റം കുറവാണെന്ന് വല്ല സംശയവും നിനക്കുണ്ടോ…..? നിന്നെ കല്യാണം കഴിക്കണമെങ്കിൽ അതിനു ഞാൻ മാത്രം മനസ്സുവെച്ചാൽ മതി….. പിന്നെ പണവും പ്രതാപവും ഒക്കെ നിനക്ക് കുറവായിരിക്കും….. പക്ഷേ അതൊന്നും നിന്നെ സ്നേഹിക്കാതെ ഇരിക്കാൻ ഉള്ള മാനദണ്ഡമായി ഞാൻ കാണുന്നില്ല….. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആത്മാഭിമാനമുള്ള ഒരു പെണ്ണാണ് നീ…. അരമനയിൽ ആൽവിൻ ആന്റണിയുടെ ഭാര്യയാവാൻ ആ ഒരൊറ്റ കോളിറ്റി മാത്രം മതി നിനക്ക്…… നിന്നെ വളച്ചൊടിച്ചു എൻറെ കയ്യിൽ ആക്കുക എന്ന് പറഞ്ഞാൽ ഒരു ഹിമാലയൻ ടാസ്ക് ആണെന്നാണ് ഞാൻ വിചാരിച്ചത്…..

കുറച്ചു അടിയും കുത്തും ഒക്കെ കിട്ടിയേലും നിന്റെ വായിൽ നിന്ന് എന്നെ സ്നേഹിച്ചിരുന്നു എന്ന് ഒരു വാക്ക് കിട്ടിയല്ലോ…….. എനിക്കറിയാമായിരുന്നു നിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്ന്….. ഈ ഹൃദയത്തിൽ എനിക്കായി ഒരു പ്രണയവസന്തം കാത്തിരിക്കുന്നുണ്ടെന്ന്….. അത് മനസ്സിലാക്കി തന്നെ ആണ് ഞാൻ നിന്നെ സ്നേഹിച്ചത്…. ഇന്നല്ലെങ്കിൽ നാളെ നിന്നെ സ്വന്തമാക്കാൻ കഴിയും എന്ന് ഒരു ആത്മവിശ്വാസം എൻറെ മനസ്സിൽ ഉണ്ടായിരുന്നു….. ഇനി പറ ഞാൻ വീട്ടിൽ സംസാരിക്കട്ടെ….. എനിക്ക് ഒരു അർഹതയും ഇല്ല….. ഇഷ്ട്ടം ആണ്….. എന്നും അങ്ങനെ തന്നെ ആയിരിക്കും…… അത്‌ ഞാൻ മനസ്സിൽ സൂക്ഷിക്കും….. കൊച്ചേ….. അവളുടെ കൈയ്യിൽ പിടിച്ചു അവൻ വിളിച്ചു…..

എനിക്ക് നീ ഇല്ലാതെ പറ്റില്ലടി….. ഞാൻ ആഗ്രഹിച്ചാൽ പോലും നിന്നെ മറന്ന് ഒരു ജീവിതം എനിക്ക് പറ്റില്ല….. അത്രക്ക് നെഞ്ചിൽ കേറി പോയി നീ…. പ്രണയത്തെക്കാൾ തീവ്രമായ ഒരു വികാരം ഉണ്ടെങ്കിൽ അത്‌ പ്രണയനഷ്ടം ആണ്…. നിനക്ക് തീരുമാനിക്കാം എന്റെ ഒപ്പം ഒരു ജീവിതം വേണോ വേണ്ടയോ എന്ന്…. പക്ഷെ എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത്‌ നിനക്ക് വേണ്ടി മാത്രം ആകും…… നിനക്ക് സ്വീകരിക്കാം തിരസ്കരിക്കാം…… പക്ഷെ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാകില്ല….. അവൾ അത്ഭുതത്തോടെ അവനെ നോക്കി….. എന്താണ് ഈ അത്താഴപ്പട്ടിണികാരിയിൽ നിങ്ങൾ കണ്ട മേന്മ…. അവൾ അത്‌ ചോദിച്ചപോൾ അവൻ അവളുടെ താടിയിലെ കുഞ്ഞ് മറുകിൽ തൊട്ട് കാണിച്ചു….. ഇത്…….!

ഇതാണ് ആദ്യ കാഴ്ചയിൽ എന്നെ വീഴ്ത്തിയത്… അവൻ അത് പറഞ്ഞതും അവളുടെ മുഖത്ത് നാണം തീര തല്ലുന്നത് അവൻ കാണുന്നുണ്ടായിരുന്നു….. ഒരിക്കൽ കൂടെ ഒന്ന് പറയടി…. എന്ത്…..? ഇഷ്ട്ടം ആണെന്ന്….. അത്‌ ഇനിയും ഞാൻ പറയണോ….. ഇല്ലെങ്കിൽ ഇങ്ങനെ ഞാൻ ഒപ്പം നിൽക്കില്ല എന്ന് അറിയില്ലേ….. എന്നെ നന്നായി മനസിലാക്കിയ ആൾ അല്ലേ….. അവൾ അത്‌ പറഞ്ഞപ്പോൾ അവൻ ചിരിച്ചു…. എങ്കിൽ നീട്ടി ഒന്ന് വിളിച്ചേ….. ഞാൻ ഒന്ന് കേൾക്കട്ടെ….. എന്നതാ….. അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി….. ഇച്ചായാന്ന്…… ആൽവിൻ ചിരിയോടെ മറ്റെവിടെയോ നോക്കി പറഞ്ഞു….

അയ്യഡാ…… അവൾ ചിരിയോടെ മറ്റെവിടെയോ നോക്കി നിന്നു….. എന്തോന്നാഡി ഒരു അയ്യേ….. നിൻറെ വായിൽ നിന്ന് അങ്ങനെ ഒന്നു കേൾക്കണം എനിക്ക്….. ഭയങ്കര ആഗ്രഹം….. ഇച്ചായന്റെ കൊച്ച് ഒന്ന് വിളിച്ചേ….. ഉവ്വ്…… അത് കേട്ടതുവാ….. എൻറെ ദൈവമേ ഞാൻ കുറേ കഷ്ടപ്പെടും…… സാരമില്ല ഈ മുഖത്തു ഇഷ്ടമാണെന്ന് ഒരു വാക്ക് കേൾക്കാനും ഒരു അല്പം നാണം കാണാനും പറ്റിയല്ലോ…… അത് തന്നെ വലിയ കാര്യം….. ചിരിയോടെ അവൻ അത് പറഞ്ഞു….. പോവാം….. അവൾ ചോദിച്ചു….. പോകാൻ തോന്നുന്നില്ല പക്ഷെ പോയല്ലേ പറ്റു….. അവൻ പറഞ്ഞു …. വീടിനു മുൻപിൽ അവളെ കൊണ്ടു ഇറക്കും മുൻപ് ആൽവിൻ അവളോട് പറഞ്ഞു….. ഞാൻ പറഞ്ഞത് മറക്കണ്ട……

നേരെ ചാടി ചെന്ന് എന്തെങ്കിലും ചോദിച്ചു വഴക് ഉണ്ടാക്കാനോ അവളെ അടിക്കാനോ ഒന്നു നിൽക്കണ്ട…… ഞാൻ പറഞ്ഞല്ലോ കുറ്റബോധമുണ്ട്…… തിരിച്ചറിവിന് ഉള്ള സമയമാണ് ഇപ്പോൾ കൊടുക്കേണ്ടത്…… അതിന് തൽക്കാലം നീ സംസാരിക്കാതെ ഇരുന്നാൽ മാത്രം മതി……. മൗനമാണ് ഏറ്റവും വലിയ പ്രതികാരം….. അവൾ തലയാട്ടി…. അവൾ പോകുംമുൻപ് അവൻ ഒരിക്കൽ കൂടി അവളുടെ കൈകളിൽ പിടുത്തമിട്ടു….. . പിന്നെ ഞാൻ നോക്കിയിരിക്കും…… നാളെ നേരത്തെ വരണം….. വരില്ലേ……? അവൻ ചോദിച്ചപോൾ അവൾ ഒന്ന് ചിരിച്ചു….. നല്ല ചിരിയാണ് നിന്റേത്….. ഈ ചിരിക്കാത്തവർ ചിരിക്കുമ്പോൾ അതിന് ഒടുക്കത്തെ ഭംഗി ആണ്…. അപ്പോൾ ഇച്ചായൻ പോകട്ടെ…..

ചിരിയോടെ അവളെ നോക്കി മീശ പിരിച്ചു ഒന്ന് സൈറ്റ് അടിച്ചു അവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി… ഇന്നത്തെ രാത്രിക്ക് ഒരു പ്രത്യേക സുഖം ഉണ്ട്…… ഒരു കാത്തിരിപ്പിന്റെ സുഖം…… നാളെ വെളുക്കുന്നതുവരെ എൻറെ പെണ്ണിനെ കാണാൻ ഉള്ള ഒരു സുഖം……. അവൻ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ വീണ്ടും നാണം തിരയിളക്കം സൃഷ്ടിക്കുന്നത് അവൻ കണ്ടിരുന്നു…. അവൾ കയറി പോയതിനുശേഷം ഒരിക്കൽ കൂടി അവളെ ഒന്നു നോക്കി അതിനുശേഷമാണ് വണ്ടി വിട്ടത്….. 🌼🌼🌼

ജാൻസി കയറിവരുന്നത് കണ്ടതും ലിൻസിക്ക് ഒരു ഉൾഭയം തോന്നിയിരുന്നു…… പക്ഷേ അവളുടെ മൗന പ്രതികരണമായിരുന്നു അവളിൽ വല്ലാത്ത ഭയം സൃഷ്ടിച്ചത്….. ആൻസിയോടും ബിൻസി മോളോടും താൻ ഒന്നും പറഞ്ഞിട്ടില്ല….. താമസിച്ചു പോയി എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ….. ബാക്കിയൊക്കെ ചേച്ചി വരുമ്പോൾ പറയട്ടെ എന്ന് കരുതി ഇരുന്നതാണ്….. പക്ഷേ ഒന്നും പറയാതെ നേരെ മുറിക്കകത്തേക്ക് കയറുകയായിരുന്നു ചേച്ചി ചെയ്തത്….. വന്നതിനുശേഷം ആൻസിയും ബിൻസിയും കുരിശു വരക്കാനിരുന്ന കൂട്ടത്തിൽ അവരോടൊപ്പം ഇരുന്ന് കൊണ്ട് കൊന്ത ചൊല്ലുകയും മറ്റുമാണ് ജാൻസി ചെയ്യുന്നത്….. അവളുടെ മൗനം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് എന്ന് ലിൻസിക്ക് തോന്നി…..

ചേച്ചി ഒന്ന് വഴക്ക് പറഞ്ഞിരുന്നെങ്കിൽ അല്ലെങ്കിൽ ഒന്ന് തല്ലിയിരുന്നെങ്കിൽ തനിക്ക് വിഷമം ആവില്ലായിരുന്നു എന്ന് അവൾ ഓർത്തു…… കുറെ നേരം അവൾ കാത്തു എങ്കിലും…. ജാൻസിയിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല….. ഭക്ഷണം കഴിച്ച ശേഷം അവൾ പതിവ് പോലെ ഉറങ്ങാനായി പോകുന്നത് കണ്ടപ്പോൾ ലിൻസി അവളുടെ പിറകെ ചെന്നു…. ചേച്ചി….. ചേച്ചി എന്നോട് എന്തെങ്കിലും ഒന്ന് പറ……. ഒന്ന് വഴക്ക് പറയുകയെങ്കിലും ചെയ്യ്….. അല്ലെങ്കിൽ എന്നെ ഒന്ന് അടിക്ക്….. എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല…… ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം….. അവൻറെ ഉദ്ദേശം എനിക്ക് അറിയില്ലായിരുന്നു….. അവൻ എന്നെ ശരിക്കും ഇഷ്ടമാണെന്ന് ആണ് ഞാൻ കരുതിയത്….

അവനൊക്കെ തമാശയായിരുന്നു എന്ന് ഇന്നാണ് ഞാനറിയുന്നത്…… ചേച്ചി എന്നെ ഒന്ന് അടിക്ക്….. ഒരിക്കലും ചേച്ചിയുടെ ലിൻസി മോൾ ഒരു തെറ്റിന്റെ വഴിയിലും പോയിട്ടില്ല….. അവനെ ഇഷ്ടപ്പെട്ടിരുന്നു എന്നുള്ളത് സത്യമാണ്….. പക്ഷെ ഒരിക്കൽ പോലും എൻറെ ശരീരത്തിൽ തൊടാൻ ഞാൻ അവനെ അനുവദിച്ചിരുന്നില്ല….. ചേച്ചി പറഞ്ഞു തന്ന കാര്യങ്ങളൊക്കെ ഞാൻ മനസ്സിൽ വച്ചിട്ടുണ്ട്…… മോളെ ഒരുപാട് പേര് വരും നമ്മുടെ ശരീരം മോഹിച്ച്….. നമ്മുടെ അവസ്ഥ മുതലെടുപ്പ് നടത്താൻ…… പക്ഷേ നമ്മുടെ മനസ്സറിഞ്ഞു വരുന്നവർ ചുരുക്കം ആളുകളേ ഉണ്ടാവുകയുള്ളൂ…….. അങ്ങനെയുള്ളവരെ വേണം നമ്മൾ നമ്മുടെ ജീവിതത്തിലേക്ക് കൂട്ടാൻ…… നിനക്ക് തെറ്റ് പറ്റി പോയി……

ഈ പ്രായത്തിൽ ഏതൊരു പെൺകുട്ടിക്കും പറ്റി പോകുന്ന ഒരു തെറ്റ്….. അത് തിരുത്തുമ്പോൾ ആണ് മിടുക്കി ആവുന്നത്…… നിന്നെ ഞാൻ ഒന്നും പറയുന്നില്ല….. പക്ഷേ നമ്മുടെ അവസ്ഥ നമ്മൾ മനസ്സിലാക്കണം….. നമ്മൾ സൂക്ഷിക്കണം….. നമുക്ക് എന്ത് സംഭവിച്ചാലും ചോദിക്കാനും പറയാനും ആരുമില്ല…. താങ്ങാൻ ആരുമില്ല….. താങ്ങാൻ ആൾ ഇല്ലാതാകുമ്പോൾ സ്വയം സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്…. താങ്ങാൻ ആളുള്ളപ്പോൾ ആണ് തളർച്ച കൂടുന്നത്….. താങ്ങാൻ ഒരു തോളില്ല എന്ന് മനസ്സിലാക്കുമ്പോൾ ആ തളർച്ച തന്നെ മാറും….. അതിനർത്ഥം നമുക്ക് താങ്ങായി നമ്മൾ മാത്രമേ ഉള്ളു എന്നാണ്…. അത് മനസ്സിലാക്കണം ഇനിയുള്ള കാലമെങ്കിലും…… ചേച്ചിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല……

നമ്മൾ മാത്രം അറിഞ്ഞാൽ മതി….. ഇനി ഒരിക്കലും നീ ഈ തെറ്റിന്റെ വഴിയിൽ പോകരുത്….. ഇത്രയൊക്കെ നിങ്ങളെ നോക്കാൻ കഴിയും എങ്കിൽ മാന്യമായി നിങ്ങളുടെ കല്യാണം നടത്താനും ചേച്ചിക്ക് കഴിയും…. നിനക്ക് ഇഷ്ട്ടം നോക്കാതെ അത്‌ ചെയ്യില്ല….. ഇല്ല ചേച്ചി ഒരിക്കലും ഇനി ഈ തെറ്റ് ആവർത്തിക്കില്ല…… അവൾ കണ്ണുകൾ തുടച്ച് അത് പറഞ്ഞപ്പോൾ ഒരു ഉറച്ച മറുപടിയായിരുന്നു അത് എന്ന് ജാൻസിക്കും തോന്നിയിരുന്നു…… അവൾ പോയി കഴിഞ്ഞപ്പോൾ ജാൻസി ചിന്തിച്ചത് ആൽവിനെ കുറിച്ചു ആയിരുന്നു…… അവന്റെ അരികിൽ നിൽകുമ്പോൾ തന്റെ വേദനകൾ എവിടെയോ പോയി മറയുന്നു…..

തന്റെ വേദനകൾ തന്നെ അലട്ടുന്നില്ല…. തന്റെ കണ്ണുനീർ ഉപ്പിന് പോലും ഒരു മധുരം….. അവന്റെ ഒരു ചേർത്ത് പിടിക്കലിൽ തന്റെ നോവ് അലിഞ്ഞു പോകുന്നു….. ഇത്രയും ശക്തി ഉണ്ടോ പ്രണയത്തിന്റെ മന്ത്രികതയ്ക്ക്….. തന്റെ വേദനകൾക്ക് പോലും പഴയവയോട് സാമ്യം ഇല്ല….. ഒരു കൈത്തോട് പോലെ ഒഴുകി അവനാകുന്ന പുഴയിൽ ലയിക്കാൻ തന്നിലെ ഹൃദയം കൊതിക്കുന്നു…. അറിയാതെ അവളുടെ വിരലുകൾ അവളുടെ താടി തുമ്പിലെ മറുകിലേക്ക് നീണ്ടു…. ഒപ്പം പൗർണമി തോൽക്കുന്ന ഒരു ചിരിയും അവളിൽ വിടർന്നു….. ആ രാവിന്റെ ഇരുട്ടിലും അത്‌ തിളങ്ങി പൂർണ്ണചന്ദ്രനെ പോലെ…… 🌼🌼

പിറ്റേന്ന് രാവിലെ അരമനയിലേക്ക് ജാൻസി എത്തുമ്പോൾ ക്ലാരക്ക് വയ്യാത്തതിനാൽ കാപ്പിയുമായി ജാൻസി തന്നെയായിരുന്നു മുറിയിലേക്ക് ചെന്നത്….. വിളിച്ചതും അവൻ വാതിൽ തുറന്നിരുന്നു….. അവളെ കണ്ടതും ഒരു കള്ളച്ചിരിയോടെ അവൻ കാപ്പി വാങ്ങി….. ഇന്ന് പോകണ്ടേ….. അവൾ ചിരിയോടെ ചോദിച്ചു…. പോകണം…… പക്ഷെ നിന്നെ കണ്ടിട്ട് പോകണോ വേണ്ടയോ എന്ന് വിചാരിച്ച് അങ്ങനെ നിൽക്കുവാ….. എൻറെ മനസ്സ് ഇന്നലെ ഒന്ന് പതറി പോയി….. അപ്പോൾ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞു എന്നുള്ളത് ശരിയാണ്…… എന്ന് പറഞ്ഞു എന്തെങ്കിലും വഷളത്തരം ആയി എന്റെ അടുത്തു വന്നാൽ എന്റെ തനിസ്വഭാവം കാണും……. പറഞ്ഞില്ലെന്ന് വേണ്ട…..

അയ്യോ അതൊക്കെ എനിക്കറിയാം…… അല്ല ഞാൻ നിന്നെ കെട്ടി കഴിഞ്ഞാലും നീ ഇങ്ങനെയൊക്കെ തന്നെയായിരിക്കുമൊ ഇടപെടുന്നത്…… എനിക്ക് ഇങ്ങനെ ഒക്കെ അറിയൂ…. സാരമില്ല…… അറിയാത്തത് ഒക്കെ ഇച്ചായൻ പഠിപ്പിച്ചു തരാം….. കെട്ട് കഴിയട്ടെ….. അവൻ ചിരിയോടെ അവളുടെ കാതോരം ചോദിച്ചപ്പോൾ… അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി…… എനിക്ക് ഒരുപാട് പണിയുണ്ട് ഞാൻ പോവാ…. അവൾ പോകാൻ തുടങ്ങിയതും അവൻ അവളെ വലിച്ച് അവൻറെ നെഞ്ചിലേക്ക് ഇട്ടു…… ഇത്തവണ അവളിൽ വലിയ പ്രതിഷേധങ്ങൾ ഒന്നും അവൻ കണ്ടിരുന്നില്ല…… അവൻ മെല്ലെ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി…… എന്നെ ഇത്രയൊക്കെ സ്നേഹിച്ചിട്ട് എന്നെ വേദനിപ്പിച്ചു പോവോ…? അറിയാതെ അവൾ ചോദിച്ചു……. അവളുടെ ചോദ്യം അവനിൽ നോവ് പടർത്തി….

വിശ്വാസം ഇല്ലെടി നിനക്ക് ഇപ്പഴും എന്നെ…… അവൻ വേദനയോടെ ചോദിച്ചു….. അതല്ല…… അർഹിക്കാത്തത് എന്തൊ ആഗ്രഹിക്കും പോലെ ഒരു തോന്നൽ….. അത് വേണ്ട….. എനിക്ക് ആണ് അർഹത കുറവ്……. നിന്നെ കിട്ടാൻ…. നിന്നെ മറന്ന് ഒരു ജീവിതം ഉണ്ടെങ്കിൽ അത്‌ പള്ളിയിലെ അരമനവീട്ടിലെ കുടുംബ കല്ലറയിൽ ആയിരിക്കും….. അവൻ അത് പറഞ്ഞപ്പോൾ അവൾ പെട്ടന്ന് അവന്റെ വാ പൊത്തി കളഞ്ഞു… അവൻ പെട്ടന്ന് ആ കൈ എടുത്തു നെഞ്ചോട് ചേർത്തു… ഇതിലും വലിയ ഉറപ്പ് എന്റെ കൈയ്യിൽ ഇല്ല മോളെ….. അവളുടെ മുടി തഴുകി അവൻ പറഞ്ഞു…… എനിക്കൊരു ആഗ്രഹം. ആഗ്രഹമുണ്ട്….. അവൾ എന്താണെന്ന് സംശയത്തിൽ അവനെ നോക്കി….. നിൻറെ കൈയുടെ ചൂട് പതിഞ്ഞ ഈ കവിളിൽ നിൻറെ ചുണ്ട് കൊണ്ട് ഒരു സ്നേഹസ്പർശം…..

പിന്നെ നിന്റെ ആ മറുകിലും…. അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി…… അപ്പോൾ അവൻ അവളുടെ താടി തുമ്പ് പിടിച്ച് മുഖത്തേക്ക് നോക്കി പറഞ്ഞു…… പ്ലീസ്……. അവൾക്കെന്തോ വല്ലാത്ത ചമ്മല് തോന്നിയിരുന്നു…. എങ്കിലും അവൾ കണ്ണുകൾ ഇറുക്കിയടച്ച് അവൻറെ കവിളിന് നേർക്ക് ചുണ്ടുകൾ ചേർത്തു……. അതിനുശേഷവും അവനിൽ നിന്നും ഒരു പ്രതികരണവും കാണാഞ്ഞപ്പോൾ അവൾ മെല്ലെ കണ്ണുകൾ തുറന്നപ്പോൾ അവൻ ചിരിയോടെ മീശപിരിച്ച് അവളെ നോക്കി നിൽക്കുകയാണ്….. ഇത് എൻറെ ഒരു കുഞ്ഞു വാശിയായിരുന്നു…… എന്ത്…… അവൾ കപട ഗൗരവത്തിൽ ചോദിച്ചു…… നിന്നെക്കൊണ്ടു ഇവിടെ ഒരു ഉമ്മ തരണം എന്ന്….. ഇനി ഒരു വലിയ വാശിയും കൂടി ഉണ്ട്.. അതെന്താ….. അന്ന് ഞാൻ പറഞ്ഞില്ലേ നിന്നെ കെട്ടി ഈ മുറിയിൽ നിൻറെ കൂടെ കഴിയുന്ന നിമിഷം…..

പറ്റുമെങ്കിൽ ഫസ്നൈറ്റ് തന്നെ നിനക്കൊരു കൊച്ചിനെ തരണം എന്ന്…. അയ്യഡാ….. എന്താടി അയ്യേ….. ഇതൊക്കെ തന്നെയല്ലേ മനുഷ്യജീവിതത്തിന്റെ നിലനിൽപ്പ് എന്ന് പറയുന്നത്…… ഒന്നു പോയെ….. എനിക്ക് ഒരുപാട് ജോലിയുണ്ട്….. ഇപ്പോ പൊക്കോ….. പക്ഷേ ഉടനെ ഈ ജോലിയിൽ നിന്നൊക്കെ ഞാൻ പിരിച്ചുവിടും…. അതെന്താ…. അവൾ മനസ്സിലാവാതെ അവനെ തന്നെ നോക്കി….. ഈ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മറ്റൊരു ജോലിയിലേക്ക് പ്രമോഷൻ തരാം…… എന്ത് പ്രമോഷൻ….. ഇവിടത്തെ ജോലിക്കാരിയിൽ നിന്നും ഇവിടത്തെ വീട്ടുകാരി യിലേക്കുള്ള പ്രമോഷൻ….. എൻറെ ഭാര്യയായി ഉള്ള പ്രമോഷൻ….. പിന്നെ പതുക്കെ എന്റെ ഓരോ മക്കളുടെ അമ്മ ആകാം….

അവളുടെ മുഖത്ത് നാണത്തിന്റെ രാശി തെളിഞ്ഞു….. അത് അവനിലെ പ്രണയത്തെ ഉണർത്തി… അവൻ അവൾക്കരികിലേക്ക് ചെന്ന് അവളുടെ താടിയിൽ ഉള്ള മറുകിൽ ചുണ്ട് ചേർത്തു…. അവൾ പിടഞ്ഞു പോയി…… ചിരിയോടെ അവൻ അവളിൽ നിന്ന് മാറി….. ഇപ്പോൾ സമാസമം ആയി…. എന്ത്….. ഉമ്മ….. നീയും തന്നു ഞാനും തന്നു…. ചിരിയോടെ അവൻ പറഞ്ഞു…. അവൾക്ക് നാണം ചെഞ്ചുവപ്പ് ചാർത്താൻ തുടങ്ങി……. നിൻറെ പഠിത്തം ഒക്കെ ഒന്ന് പഴയതുപോലെ ആക്കണം…. ഒരുപാട് കഴിവുകൾ ഇല്ലേ നിനക്ക്….. ഇങ്ങനെ ജോലി ഒന്നും ചെയ്തു നടക്കേണ്ട ഒരാളല്ല….. സാഹചര്യം കൊണ്ട് അങ്ങനെയൊക്കെ പറ്റിയെങ്കിലും ഇനി പഠിക്കണം….. ഒക്കെ ഞാൻ തന്നെ ശരിയാക്കി കൊള്ളാം….

ആദ്യം എൻറെ കൊച്ചിനെ ഞാനൊന്ന് സ്വന്തം ആകട്ടെ….. ചിരിയോടെ അവൻ പറഞ്ഞു…. അറിയാതെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ അടർന്നുവീഴുന്നണ്ടായിരുന്നു….. എന്തായിത്….. ഞാൻ പറഞ്ഞില്ലേ നീ കരയുന്നത് കാണുന്നത് എനിക്കിഷ്ടമല്ല…… നീ ഇച്ചായന്റെ ജാൻസി റാണി അല്ലേടി…. ഞാൻ രണ്ടു പേരുടെ മുന്നിലെ കരയാറുള്ളു….. ആരുടെയൊക്കെ….. ഒന്ന് കർത്താവിന്റെ….. പിന്നെ…… പിന്നെ…..? അവൾ ചിരിച്ചു…… പിന്നെ ഈ ഇച്ചായന്റെ അല്ലേ….. അവൻ ചോദിച്ചു….. അവൾ ചിരിച്ചു അതിനും…. കണ്ണ് നിറയ്ക്കാതെ പൊയ്ക്കോ….. ഇനി ഇങ്ങനെ നിന്നാൽ ഇന്ന് ചിലപ്പോൾ ഓഫീസിൽ പോക്ക് നടക്കില്ല….. ചിലപ്പോൾ ഞാൻ ഇന്നു തന്നെ നിന്നെ കെട്ടി കൊണ്ടു പോകേണ്ടിവരും…… അടുത്തേക്ക് വരുന്ന അവനെ തള്ളി മാറ്റിയതിനുശേഷം അവൾ ചിരിയോടെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോയി…… പുറത്തേക്കിറങ്ങുമ്പോൾ അവൾക്ക് അത്ഭുതമായിരുന്നു……

തന്നിൽ ഇത്തരം സ്വഭാവങ്ങൾ ഒക്കെ ഉണ്ടായിരുന്നോ….. ഇത്രയും നാണം ഉണ്ടായിരുന്നോ….? അവനെ കാണുമ്പോൾ താനറിയാതെ ഏതൊരു പെണ്ണിനേയും പോലെ നാണവും പ്രണയവും തുളുമ്പുന്ന പെണ്ണായി പോകുന്നതായി അവൾ അറിഞ്ഞു….തരളിത ആകുന്നുണ്ട്…… താൻ ഇത്രയൊക്കെ ഉണ്ടായിരുന്നുള്ളോ…..? അവൻറെ കണ്ണിൽ തന്നോട് തോന്നിയ ആത്മാർത്ഥമായ സ്നേഹം മാത്രമാണ് തന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്…… തനിക്ക് കാവലായി തനിക്ക് മാത്രമായി ഒരുവൻ ഉണ്ട് എന്ന തോന്നലാണ് ഏതൊരു പെണ്ണിന്റെയും പ്രചോദനം….. തന്റെ കുറവുകൾ മനസിലാക്കി കൂടെ നിൽക്കുന്ന ആണൊരുത്തൻ…… ആ സമയം ജാൻസിയും സ്വപ്നങ്ങൾ കണ്ടു തുടങ്ങുകയായിരുന്നു…… നിറമുള്ള സ്വപ്നങ്ങൾ…….. (തുടരും )

പ്രണയവസന്തം : ഭാഗം 17

Share this story