പ്രണയവസന്തം : ഭാഗം 19

പ്രണയവസന്തം : ഭാഗം 19

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൾ പെട്ടെന്ന് അടുക്കളയിലേക്കു ചെന്ന് ബാക്കി ജോലികളെല്ലാം തീർത്ത് കഴിഞ്ഞപ്പോൾ അവൻ റെഡിയായി വന്നിരുന്നു….. ക്ലാരയ്ക്ക് വയ്യാത്തതിനാൽ ജാൻസി തന്നെയായിരുന്നു ഭക്ഷണം എടുത്ത് കൊടുത്തത്….. ഒന്നും ചോദിക്കാതെ അവൾ അറിഞ്ഞു വിളമ്പി …… പ്ളേറ്റിലെ ഓരോന്ന് തീരുന്നതിനു അനുസരിച്ചു ആവിശ്യം ഉള്ളത് ഒക്കെ അവൾ വിളമ്പി…. അവന് അത്ഭുതം തോന്നി….. അവൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ…… ഇത് ആദ്യം ആണ് പൂർണ്ണ മനസോടെ അവൾ വലതും എടുത്തു തരുന്നത്….. ചെറുചിരിയോടെ അവൻ കഴിച്ചു…. നീ കഴിച്ചോ…..? കഴിച്ചോളാം…. ഇരിക്കടി ഇച്ചായൻ തരാം…. അവൻ ചിരിയോടെ പറഞ്ഞു…. ചുമ്മാ കുഞ്ഞുകളിക്കാതെ കഴിച്ചിട്ട് പോകാൻ നോക്കിക്കേ….

അവൾ ഗൗരവത്തിൽ പറഞ്ഞു….. ആഹാ എങ്കിൽ കഴിപ്പിച്ചിട്ടേ ഉള്ളു…. ഇങ്ങോട്ട് ഇരിക്കടി…. അതും പറഞ്ഞു അവൻ അവളെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി….. ഒരുവേള അവൾക്ക് ഒരു ഭയം തോന്നി…. അവൾ എഴുനേൽക്കാൻ ശ്രമിച്ചു എങ്കിലും അവൻ അതിന് അനുവദിച്ചില്ല. എന്തുവാ ഈ കാണിക്കുന്നേ …..? ആരേലും വന്നു കാണും…. കാണട്ടെ….. എനിക്ക് ഒരു പേടിയും ഇല്ല ഞാൻ ധൈര്യം ആയി പറയും…. എന്റെ പെണ്ണാണ് എന്ന്…. ചുമ്മാ ഇരിക്ക് മനുഷ്യ….. എന്നെ ഒന്ന് വിട്ടേ…. അവളുടെ വർത്തമാനം കേട്ടിട്ട് അവന് ചിരി വന്നു…. അവൻ കഴിച്ചിരുന്ന ഭക്ഷണത്തിൽ നിന്ന് അല്പം എടുത്തു അവൾക്ക് നേരെ നീട്ടി…. അവൾ വേണ്ട എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു.. എങ്കിൽ കഴിച്ചു കഴിയും വരെ മോൾ ഇവിടെ തന്നെ ഇരിക്കും…. കുസൃതിയോടെ അവൻ പറഞ്ഞു…. കഷ്ടം ഉണ്ട്…. അവൾ പറഞ്ഞു….

എങ്കിൽ കഴിക്ക്…. അവൻ പറഞ്ഞപ്പോൾ അവൾ മറ്റു മാർഗം ഒന്നും ഇല്ലാതെ വാ തുറന്നു… അവൻ ഭക്ഷണം അവൾക്ക് കൊടുത്തു…. അവൾ അത്‌ കഴിച്ചു എന്ന് ഉറപ്പ് വന്നപ്പോൾ അവൻ അവളെ വിട്ടു…. അവൾ പെട്ടന്ന് തന്നെ എഴുനേറ്റു…. ശേഷം ചെറു ചിരിയോടെ അവൻ എഴുന്നേറ്റ് കൈകൾ കഴുകി ….. അവൾ അത്ഭുതത്തോടെ അവനെ നോക്കി….. ഞാൻ കഴിച്ച്ചു കഴിയുന്നതുവരെ നീ വായ് നോക്കി നിന്നതല്ലേ…. എനിക്ക് വേറെ അസുഖം ഒന്നും വരണ്ട എന്ന് കരുതി തന്നതാ….. അവൻ കുസൃതിയോടെ അത് പറഞ്ഞപ്പോൾ അവൾ കൂർപ്പിച്ച് അവനെ ഒന്ന് നോക്കി….. ഇപ്പോ എന്താടി നിൻറെ മൂക്ക് ചുവക്കാതെ ഇരിക്കുന്നത്…. അവൻ ചിരിയോടെ ചോദിച്ചു…. പോകാൻ നോക്ക്…..

അവൾ ചിരിയോടെ അതു പറഞ്ഞതിനുശേഷം അവൻറെ അരികിൽ നിന്നും അടുക്കളയിലേക്ക് പോയി….. അവൾ പോകുന്നത് നോക്കി നിന്ന് ചിരിയോടെ അവൻ ഇറങ്ങി…. ” അമ്മച്ചിയെ ഞാൻ ഇറങ്ങുകയാണ്….. എന്ന് അല്പം ശബ്ദത്തിൽ തന്നെ പറഞ്ഞു….. അത്‌ അവൾ കേൾക്കാൻ വേണ്ടിയായിരുന്നു എന്ന് അവൾക്ക് അറിയാമായിരുന്നു….. അടുക്കളയിൽ നിന്ന് അവളറിയാതെ ചിരിച്ചിരുന്നു…… 🌼🌼  രാവിലെ തന്നെ ലിൻസി ഫോൺ എടുത്തു ബോബിയെ വിളിച്ചു…. ഹലോ….. ലിൻസി ഇന്നലെ ഒരു പ്രോബ്ലം ആകണ്ട എന്ന് കരുതിയ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്….. നിനക്ക് വിഷമം ആയി എന്ന് അറിയാം…. സോറി…. അവന്റെ സംസാരം കേട്ടപ്പോൾ അവൾക്ക് ദേഷ്യം തോന്നി…..

അവൾ അത്‌ സ്വയം നിയന്ത്രിച്ചു…. അതൊക്കെ എനിക്ക് അറിയില്ലേ ബോബി…. അവന് ആശ്വാസം തോന്നി….. അവൾ കൈവിട്ടു തോന്നി എന്നായിരുന്നു കരുതിയത് പക്ഷെ പേടിക്കണ്ട കാര്യം ഇല്ല…. എനിക്ക് ബോബിയെ ഒന്ന് കാണണം… അതിനെന്താ….. എപ്പോഴാ… അവൻ ഉത്സാഹത്തോടെ ചോദിച്ചു…. ഇന്ന് തന്നെ….. പള്ളിയുടെ കാപ്പേളയിൽ വന്നാൽ മതി…. അതിനെന്താ ഞാൻ ഇപ്പോൾ തന്നെ വരാം….. പിന്നെ വരുമ്പോൾ വെറുതെ വരണ്ട…. അന്ന് ഞാൻ തന്ന ഒരു പതിനായിരം രൂപ ഇല്ലേ അത് കൂടെ കൊണ്ടു വരണം….. ബോബി ശക്തമായി ഒന്ന് ഞെട്ടി…. ലിൻസി….. അത്‌ പിന്നെ ഇപ്പോൾ….. അത്രയും കാശ്… ഒന്നും പറയണ്ട….. എനിക്ക് ഇന്ന് തന്നെ വേണം….

അത്‌ തന്നിട്ട് നീ എനിക്ക് വാങ്ങി തന്ന കുറേ തുണിയും ഫോണും ഒക്കെ കൊണ്ടുപൊക്കോ തിരിച്ചു….. ലിൻസി…. ഇങ്ങോട്ട് ഒന്നും പറയണ്ട….. ഇന്ന് ഉച്ചയ്ക്ക് മുൻപ് പൈസ കിട്ടിയില്ല എങ്കിൽ ഞാൻ നിന്റെ വീട്ടിലേക്ക് വരും, എന്നിട്ട് നിന്റെ പപ്പയെയും മമ്മിയെയും ഈ ഫോണിൽ നീ എനിക്ക് അയച്ച മെസ്സേജ് ഒക്കെ കാണിക്കും…. അയ്യോ വേണ്ട ഞാൻ കാശ് കൊണ്ടു തരാം…. ഇനി വിളിക്കണ്ടി വരരുത്….. ആ കാശ് എന്റെ ചേച്ചിയുടെ വിയർപ്പ് ആണ്….. ഇന്ന് ഉച്ചക്ക് മുൻപ് കാശ് തരാം…. 🌼🌼 ക്ലാര രാവിലെ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ വല്ലാതെ ക്ഷീണിതനായി ആണ് എന്ന് ജാൻസി ക്ക് തോന്നിയിരുന്നു…… ഒട്ടും വയ്യെ ക്ലാര അമ്മച്ചി…. അവൾ അവരോട് ചോദിച്ചു…. എന്നാ പറയാനാ കൊച്ചേ…. ഒട്ടും വയ്യ….. ആ പിന്നെ ഒരു സന്തോഷ വാർത്തയുണ്ട് നിന്നോട് ഞാൻ അത് പറയാൻ മറന്നു പോയി…… എന്നതാണ്…..?

അവൾ ചിരിയോടെ ചോദിച്ചു… നമ്മുടെ ആൽവിൻ ഇല്ലേ…. അവൻറെ കല്യാണം ഉറപ്പിച്ചു…. പൊടുന്നനെ അവളിൽ ഒരു നടുക്കം ഉണ്ടാകുന്നത് അവൾ അറിഞ്ഞു…. അറിയാതെ കയ്യിലിരുന്ന പാത്രം സ്ലാബിലേക്ക് ഊർന്നു പോയിരുന്നു…. അവൻ വാരി നൽകിയ ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിൽ നിന്ന് പോയിട്ടില്ല…. അന്ന് ഇവിടെ വന്നില്ലേ ….. ടെസ്സ….. അവളുടെ അപ്പച്ചനും ഇച്ചായനും കൂടി ഇന്നലെ അവളുടെ വീട്ടിൽ വിളിച്ചത് അങ്ങ് ഉറപ്പിച്ചു….. ഞായറാഴ്ച അങ്ങോട്ട് വരാം എന്ന് പറഞ്ഞിരുന്നു ഇച്ചായൻ. ആൽവിൻ സർ സമ്മതിച്ചോ…. അവസാന പ്രതീക്ഷ പോലെ അവൾ ചോദിച്ചു…. സമ്മതിക്കാതിരിക്കാൻ എന്നാ കാരണം…. അവളെ ഭയങ്കര ഇഷ്ടമാ അവന് പണ്ടുതൊട്ടേ….. എപ്പോഴും അവളുടെ കാര്യം പറയും…. അവളെപ്പറ്റി മാത്രമേ പറയാനുള്ളൂ…. അവൻ അങ്ങനെ പെൺസുഹൃത്തുക്കൾ ഒന്നുമില്ല….

ഈ കൊച്ചിനോട് മാത്രം ഒരു പ്രത്യേക ഇഷ്ടം ആണ്…. ദിവസവും ഒരു മൂന്നാല് തവണയെങ്കിലും ആ പെങ്കൊച്ചിനെ അവൻ വിളിക്കും…. ചോദിച്ചപ്പോൾ ആ പെങ്കൊച്ചിന്റെ മനസ്സിലും അവനോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന്….. പിന്നെ നമ്മളായിട്ട് എന്നതിനാ വെച്ച് താമസിപ്പിക്കുന്നത്…. എല്ലാം കൊണ്ടും അവന് ചേരുന്ന കൊച്ച് അല്ലെ…. ആ അതെ ചേരുന്ന കൊച്ച് ആണ്….. ചേരാത്തത് താൻ മാത്രമാണ് അവൾ മനസ്സിൽ ഓർത്തു….. ഒരു നിമിഷം അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി…. ആകാശത്തെ സൂര്യനെ മോഹിച്ചു വാടി വീണ സൂര്യകാന്തിയെ കുറിച്ച് പണ്ട് സ്കൂളിൽ പഠിച്ചത് അവൾക്ക് ഓർമ വന്നു. അതുപോലെ ആയിരുന്നു താൻ. ഇന്നലെ താൻ വലിയ വായിൽ ലിൻസിയോട് സംസാരിച്ചതാണ്….. താൻ സ്വന്തം സ്ഥാനം മറന്നുകൊണ്ടാണ് ഇത്രനാളും പ്രവർത്തിച്ചിരുന്നത്……. സ്വന്തം അവസ്ഥ താൻ എന്തുകൊണ്ട് മനസ്സിലാക്കിയില്ല……?

ആൽവിന്റെ ഭാര്യ ആവാനുള്ള എന്ത് അർഹതയാണ് തനിക്ക് ഉള്ളത്…..? അത്രയെങ്കിലും ചിന്തിക്കേണ്ടിയിരുന്നു…. അവൾക്ക് സ്വയം പുച്ഛം തോന്നി….. ഇല്ല എപ്പോഴൊക്കെയോ അറിയാതെ മനസ്സ് കൈവിട്ടുപോയി എന്നുള്ളത് സത്യമാണ്….. ഇനി താൻ അതിന് ഒരു അവസരം നൽകില്ല…… ചിലരെ ദൈവം സൃഷ്ടിച്ചത് തന്നെ വേദനിക്കാൻ ആണ് എന്ന് അവൾക്ക് തോന്നി….. മനസമാധാനം എന്ന് ഒന്ന് കിട്ടാതെ മരിക്കുവോളം നരകിക്കാൻ….. ഒരിക്കൽ പോലും സന്തോഷിക്കാൻ അനുവദിക്കാതെ….. ഒരു വേള അവൾക്ക് ദൈവത്തോട് പോലും ദേഷ്യം തോന്നി…… തൻറെ മനസ്സിൽ തോന്നിയതൊക്കെ തൻറെ മനസ്സിൽ തന്നെ കുഴിച്ചുമൂടാൻ തനിക്ക് കഴിയും……. ഇനി ഒരു നെരിപ്പോടായി തന്റെ മനസ്സിൽ എരിയാൻ താൻ അനുവദിക്കില്ല….. ഒന്നും താൻ മനസ്സിൽ വയ്ക്കില്ല…… ചേരുന്നവർ തമ്മിൽ ചേരട്ടെ…… താൻ അതിന് ഒരു തടസ്സമായി നിൽക്കുന്നില്ല……. അവൾ മനസ്സിൽ ഉറപ്പിച്ചു….. 🍂🍂 🍂

അന്ന് ജോലികൾ ഒന്നും ചെയ്യാൻ അവൾക്ക് തോന്നുന്നുണ്ടായിരുന്നില്ല…… എങ്കിലും എങ്ങനെയൊക്കെയോ അവൾ ജോലികൾ ഒക്കെ തീർത്തു….. വൈകുന്നേരം സാധാരണ വരുന്നതിനു നേരത്തെ ആയിരുന്നു ആൽവിൻ വന്നത്…… അവളെ കാണാൻ വേണ്ടി തന്നെ ആയിരുന്നു ആ വരവ്…. അവൾ ആൽവിന് ചായയുമായി ചെന്നപ്പോൾ രാവിലെ അവളുടെ മുഖത്ത് കണ്ട സന്തോഷം ഇപ്പോൾ ഇല്ല എന്ന് അവന് തോന്നിയിരുന്നു….. ചായ കുടിച്ചതിനുശേഷം അവൻ അവളുടെ മുഖത്തേക്ക് നോക്കി….. എന്തുപറ്റി…… അതും ചോദിച്ചു അവൻ അവളുടെ കൈകളിൽ പിടിച്ച് അവനോട്‌ ചേർത്തുനിർത്തി….. അപ്പോൾ അവൾ ബലമായി അവനിൽ നിന്നും അല്പം അകലം സൃഷ്ടിച്ചു നിന്നു….. എന്തുപറ്റി….. അവൻ വീണ്ടും അവളോട് ചോദിച്ചു…… എന്താണ് തൻറെ ഉദ്ദേശം….

പെട്ടെന്ന് അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം കേട്ടപ്പോൾ അവൻ അന്താളിച്ചു പോയിരുന്നു….. അവൻ മനസിലാകാതെ അവളെ നോക്കി…… വിവാഹം കഴിക്കാൻ ഒരാള്….. കാര്യം നടത്താൻ മറ്റൊരാൾ….. അങ്ങനെയാണോ എന്നെപ്പറ്റി വിചാരിച്ചത്…… അങ്ങനെയാണെങ്കിൽ തനിക്ക് തെറ്റി….. പൈസയും പദവി ഒന്നുമില്ലാത്തവളാണ് ജാൻസി….. പക്ഷേ എൻറെ സ്നേഹം അളക്കരുത്….. എന്നെ സ്നേഹം കൊണ്ട് പറ്റിക്കരുത്….. എപ്പോഴൊക്കെ എൻറെ മനസ്സിൽ…… അവൾ കരഞ്ഞു പോയിരുന്നു…. ആൽവിൻ വല്ലാതെ ആയി പോയി….. ആത്മാർത്ഥമായി തന്നെയാണ് ഞാൻ നിങ്ങളെ സ്നേഹിച്ചു പോയത്…… മനസ്സിൽ എവിടേയൊക്കെയോ നിങ്ങളോട് ഇഷ്ടം ഉള്ളതുകൊണ്ട് ആണ് എൻറെ ശരീരത്തിൽ തൊടാൻ പോലും ഞാൻ നിങ്ങളെ അനുവദിച്ചത്……

പക്ഷേ അതൊക്കെ ഞാൻ ഒരു ചീത്ത പെണ്ണാണ് ഞാൻ അർത്ഥത്തിൽ നിങ്ങൾ എടുക്കരുത്…… നീ എന്തൊക്കെയാ ഈ പറയുന്നത്…… അവൻ മനസ്സിലാകാതെ അവളെ തന്നെ നോക്കി….. നിങ്ങൾടെ വെപ്പാട്ടി ആയി ഇരിക്കാൻ എനിക്ക് കഴിയില്ല എന്ന്…. ഡീ………………….. അവൻ ദേഷ്യത്തിൽ അവൾക്ക് നേരെ കൈ ഉയർത്തി….. പിന്നീട് സ്വയം നിയന്ത്രിച്ചു കൈ താഴ്ത്തി….. ജാൻസി…… ആർദ്രമായി അവൻ വിളിച്ചു….. വേണ്ട…… ഒന്നും പറയണ്ട…. ഇനി എന്റെ മുന്നിൽ അഭിനയിക്കേണ്ട…… എല്ലാം ഇപ്പോഴെങ്കിലും അറിഞ്ഞത് കാര്യം ആയി….. ഇല്ലെങ്കിൽ എൻറെ വിഷമങ്ങളെക്കാൾ വലിയ ഒരു വിഷമം ആയി മാറിയേനെ….. കുഴപ്പമില്ല ഒരു നൂറ് വിഷമങ്ങൾ ഉണ്ട് എനിക്ക്….. അതിൻറെ കൂട്ടത്തിൽ ഒന്നുകൂടി….. അങ്ങനെ കരുതിക്കോളാം…. ഇനി ഉപദ്രവിക്കണ്ട…….

നിങ്ങളുടെ വാശികൾ ഒക്കെ തീർന്നില്ലേ…… കൈതൊഴുതു അവനോട് അത്രയും പറഞ്ഞ് അവൾ താഴേക്കിറങ്ങി പോയി….. എന്താണ് സംഭവിക്കുന്നത് എന്ന് ആൽവിന് മനസ്സിലാക്കുന്നുണ്ടായിരുന്നില്ല….. അവൻ താഴേക്കിറങ്ങി വന്നപ്പോഴേക്കും ജാൻസി പോയി കഴിഞ്ഞിരുന്നു….. തിരിച്ച് മുകളിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് ക്ലാര വിളിക്കുന്നത്….. ആൽവി…. എന്താ അമ്മച്ചി….. അവൻ താൽപര്യമില്ലാതെ ചോദിച്ചു….. ടെസ്സ നിന്നെ വിളിച്ചിരുന്നോ…. രണ്ടുമൂന്നു പ്രാവശ്യം വിളിച്ചിരുന്നു…. എടുക്കാൻ പറ്റിയില്ല….. മറ്റെങ്ങും നോക്കിക്കൊണ്ട് അവൻ പറഞ്ഞു…. ഇന്നലെ അപ്പച്ചനും ടെസ്സയുടെ അപ്പച്ചനും കൂടി ഒരു കാര്യം തീരുമാനിച്ചിരുന്നു…. അവൾ നിന്നോട് പറഞ്ഞൊ എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ ചോദിച്ചത്….. എന്ത് കാര്യം….

മനസ്സിലാവാതെ അവരെ നോക്കി അവൻ ചോദിച്ചു…. നിങ്ങളുടെ രണ്ടുപേരുടെയും കല്ല്യാണത്തെപറ്റി….. അവൾക്ക് താല്പര്യം ഉണ്ട്…. നിൻറെ കാര്യം കൂടി അറിഞ്ഞാൽ മതി….. നിനക്ക് ഇഷ്ടമായിരിക്കും എന്നറിയാം…. എങ്കിലും ഒരു ചടങ്ങിനായി എങ്കിലും നമ്മൾ അങ്ങോട്ട് പോകണ്ടേ….. ഞായറാഴ്ച പോകാം എന്നാണ് കരുതുന്നത്….. നിനക്ക് സൗകര്യം ആണെങ്കിൽ അങ്ങനെ ചെയ്യാം…… അപ്പോൾ അതാണ് കാര്യം….. അമ്മയുടെ വായിൽനിന്നു ഈ കാര്യം അവൾ അറിഞ്ഞിട്ടുണ്ട്…. താൻ കൂടി അറിഞ്ഞു കൊണ്ടാണ് ഈ വിവാഹാലോചന എന്ന് കരുതിയാണ് കുറച്ചു മുൻപ് പറഞ്ഞ ഡയലോഗ് ഒക്കെ….. അവൻ ഓർത്തു….. എൻറെ പൊന്നമ്മച്ചി നിങ്ങൾക്കൊക്കെ എന്തിൻറെ അസുഖം ആണ്….. നിങ്ങളൊക്കെ എന്താ അറിഞ്ഞിട്ടു ആണ് ഈ പറയുന്നത്…..

എനിക്ക് ടെസയെ ഇഷ്ടമാണെന്ന് ഞാൻ എപ്പോഴെങ്കിലും ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ….. അവളോട് പറഞ്ഞിട്ടുണ്ടോ……? അല്ലെങ്കിൽ അവൾക്ക് എന്നെ ഇഷ്ടമാണെന്ന് അവൾ ഒരിക്കൽ എങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടോ……? അവൾക്ക് എന്നെ ഇഷ്ടമാണെങ്കിൽ നിങ്ങളോട് അല്ല എന്നോടാണ് പറയേണ്ടത്…. ഞാൻ ഒരിക്കലും അവളെ അങ്ങനെ കണ്ടിട്ടില്ല….. നമ്മുടെ അനിലേച്ചിയെ പോലെ….. സഹോദരിയെ പോലെ ഞാൻ അവളെ സ്നേഹിച്ചിട്ട് ഉള്ളൂ…. അവളെ എൻറെ ഭാര്യ സ്ഥാനത്ത് കാണാൻ ഒന്നും എനിക്ക് കഴിയില്ല….. അത് മാത്രമല്ല എൻറെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ട് താനും….. ക്ലാര സ്തംഭിച്ചു നിന്നു പോയി….. ആൽവിൻ മുറിയിലേക്ക് ചെന്ന് കുളിച്ച് വേഷംമാറി ആരോടും ഒന്നും സംസാരിക്കാതെ ബുള്ളറ്റും സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് പോയി…..

ആ നിമിഷം അവൻറെ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ…. ജാൻസിയെ കാണുക എന്ന്….. നേരെ കൊണ്ട് നിർത്തിയത് ജാൻസിയുടെ വീടിനു മുൻപിൽ….. അകത്തേക്ക് കയറിയപ്പോഴേക്കും ആൻസി പുറത്തേക്കിറങ്ങി വന്നിരുന്നു…. ജാൻസി ഇല്ലേ…. അവൻ ഗൗരവമായിത്തന്നെ ആൻസി യോട് ചോദിച്ചു…. അവൾ തുണി നനക്കാൻ പോയിരിക്കുകയാണ് ആറ്റിൽ…. എന്താ ആൽവിൻ…….? ഒന്നുമില്ല ആൻസി…. ഒരു കാര്യം ഉണ്ടായിരുന്നു കണ്ടിട്ട്….. അത്രയും പറഞ്ഞ് വണ്ടി സ്റ്റാർട്ട് ചെയ്തു പോയി….. അവൻ നേരെ പുഴയുടെ അരികിലേക്ക് ആണ് ചെന്നത്….. അവിടെ ചെല്ലുമ്പോൾ കാണാമായിരുന്നു തുണി നനച്ചുകൊണ്ട് നിൽക്കുന്ന ജാൻസിയെ….. അവന്റെ വണ്ടിയുടെ ശബ്ദം കേട്ടതും അവൾ ഒന്ന് നോക്കി….. അവനെ കണ്ടതും അവൾ ശ്രദ്ധ മാറ്റി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു……

അവൻ വണ്ടി ഒരു ഓരത്തായി ഒതുക്കി…… അതിനുശേഷം അവൾക്ക് അരികിലേക്ക് നടന്നു വന്നു….. അവൻ അരികിലേക്ക് വന്നത് അറിഞ്ഞിട്ടും അവൾ അവനെ നോക്കിയില്ല…… ജാൻസി….. നീ പറഞ്ഞതിൻറെ അർത്ഥം എനിക്ക് മനസ്സിലായി….. നിൻറെ ആവശ്യം ന്യായവും ആണ്…… പക്ഷേ ഈ പറഞ്ഞ കാര്യങ്ങളൊന്നും ഞാൻ അറിഞ്ഞിരുന്നില്ല….. ടെസ്സക്ക് എന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് ഞാനറിഞ്ഞില്ല….. അപ്പച്ചന് ആയിട്ട് ആലോചിച്ചതും ഞാനറിഞ്ഞിരുന്നില്ല…. നീ അവിടെ നിന്നും പോയി കഴിഞ്ഞിട്ട് ആണ് അമ്മച്ചി കാര്യം പറയുന്നത്….. അവൾ ഒന്നും മിണ്ടാതെ വീണ്ടും ജോലി തുടർന്നു…. ആൽവിന് ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും അവൻ അത് സ്വയം നിയന്ത്രിച്ചു…. നീ എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നത്….. നിന്റെ വായിൽ പഴം പുഴുങ്ങി വച്ചേക്കുവാണോ…..

അവൻ സഹികെട്ട് അവളോട് ചോദിച്ചു….. നിങ്ങൾ ആരെ കല്യാണം കഴിച്ചാലും എനിക്കെന്താ….. നിങ്ങളോട് ചേർത്ത് പറയാൻ മാത്രം അർഹത ഒന്നും എനിക്കില്ല…. ഓഹോ അങ്ങനെയാണല്ലേ…. അവൻ ചോദിച്ചു…. അവൾ അതിന് മറുപടി പറഞ്ഞില്ല….. ആൽവിൻ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ച് ആരുമില്ല എന്ന് ഉറപ്പു വരുത്തി…. ശേഷം അവൾക്ക് അരികിലേക്ക് നീങ്ങി…. തിരിഞ്ഞുനിന്ന് തുണി അലക്കുകയായിരുന്ന അവളെ വട്ടം പിടിച്ച് എടുത്ത് പൊക്കി തോളിലേക്ക് ഇട്ടു….. പെട്ടെന്ന് അവൻറെ ആ പ്രവർത്തിയിൽ അവൾ അടിമുടി ഭയന്ന് പോയിരുന്നു….. അവൾ കുതറാൻ തുടങ്ങി….. ഹാ…… അടങ്ങിയിരിക്കഡി പെണ്ണേ….. അവനിൽനിന്നും മാറാൻ ശ്രമിച്ച അവളോട് ആയി അവൻ പറഞ്ഞു…. ശേഷം താഴെ ചാഞ്ഞുകിടക്കുന്ന ഒരു മരചില്ലയിൽ ആയി അവളെ അവൻ കൊണ്ടുവന്നു ഇരുത്തി…..

എനിക്ക് പറയാനുള്ളത് മൊത്തം കേൾക്കാതെ ഇവിടുന്ന് എഴുനേറ്റു പോയേക്കരുത്…. അവളോട് ഒരു നിർദേശം പോലെ അവൻ പറഞ്ഞു…. ശേഷം ഫോണെടുത്ത് ആരുടെയോ നമ്പർ ഡയൽ ചെയ്തു….. ഫോൺ സ്പീക്കർ മോഡിൽ ഇട്ടു…. അവൾ എന്താണ് എന്ന് മനസ്സിലാവാതെ അവനെ തന്നെ നോക്കി…. കുറച്ചു ബെല്ലിന് ശേഷം അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം കേട്ടു.. ഹലോ ടെസ ഞാനാ ആൽവി…. അവൻ പറഞ്ഞത് കേട്ടപ്പോൾ അത് ടെസ ആണ് എന്ന് അവൾക്ക് മനസ്സിലായി…. പറയടാ…. അവൾ പറഞ്ഞു…. നിനക്കെന്നോട് പ്രേമം ആണോ…..?. പെട്ടെന്ന് അവൻറെ ചോദ്യം കേട്ടതും മറുവശത്തു നിശബ്ദത പടർന്നു….. എടി….. ചോദിച്ചതിനു മറുപടി പറ…. നിനക്കെന്നോട് പ്രേമം ആണോ…. അത്‌ ആൽവി…. അങ്ങനെ എന്തെങ്കിലും എന്നോട് തോന്നിയെങ്കിൽ അത് ആദ്യം പറയേണ്ടത് എന്നോടാണ്……

അല്ലാതെ ഞാൻ പോലുമറിയാതെ നീ നിൻറെ വീട്ടുകാരും അപ്പച്ചനും കൂടി എന്റെ കല്യാണം തീരുമാനക്കുക അല്ല വേണ്ടത്….. ടെസ…. ഞാനൊരിക്കലും നിന്നെ എന്റെ ജീവിതപങ്കാളിയുടെ സ്ഥാനത്ത് കണ്ടിട്ടില്ല……. നിന്നെ അങ്ങനെ കാണാൻ എനിക്ക് കഴിയില്ല…. എൻറെ മനസ്സിൽ മറ്റൊരു പെണ്ണുണ്ട്….. ഞാൻ അവളെ മാത്രമേ വിവാഹം കഴിക്കു….. നീ തന്നെ ഇത് നിൻറെ അച്ഛനോടും അമ്മയോടും പറഞ്ഞു മനസ്സിലാക്കണം….. എൻറെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ എനിക്കറിയാം…… ഇപ്പോൾ കൂടുതൽ ഒന്നും സംസാരിക്കുന്നില്ല….. മൂഡ് ശരിയല്ല….. സംസാരിച്ചാൽ നമ്മൾ തമ്മിലുള്ള ബന്ധം ചിലപ്പോൾ നഷ്ട്ടം ആകും….. അത്‌ ഞാൻ ആഗ്രഹിക്കുന്നില്ല….. നിന്നെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്…. നീ ഉദ്ദേശിച്ചത് പോലെ അല്ലെന്ന് മാത്രം….. അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു…..

ശേഷം ജൻസിയുടെ മുഖത്തേക്ക് നോക്കി…. ഇപ്പൊ മനസ്സിലായോ ഞാൻ അറിഞ്ഞിട്ടില്ല എന്ന്….. അവൾ കുറ്റവാളിയെപ്പോലെ മുഖം താഴ്ത്തി…….. അവൾ ഒന്നും മിണ്ടാതെ നിന്നു…. എവിടെപ്പോയഡി പുല്ലേ….. നിൻറെ ശൗര്യം ഒക്കെ….. അവൻ ചിരിയോടെ അവളുടെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചു….. അവൾ മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു….. ഈ ജന്മം എൻറെ ചങ്കിൽ ഈ പെണ്ണൊരുത്തി മാത്രം മതി…. ഈ ജീവിതം അവസാനിക്കുന്നതുവരെ അങ്ങനെ തന്നെയാവും….. ചുമ്മാ കെട്ടിക്കോളാം എന്ന് ഞാൻ ആർക്കും വാക്ക് കൊടുതിട്ടില്ല….. വാക്ക് കൊടുത്താ അവളേം കൊണ്ടേ പോകത്തുള്ളൂ…. അവനത് പറഞ്ഞ് അവളെ ഒറ്റവലി താഴേക്കു വലിച്ചു…. അവന്റെ പെട്ടെന്ന് ഉള്ള ആ പ്രവർത്തിയിൽ ഭയന്നെങ്കിലും അവൾ വീണത് അവന്റെ നെഞ്ചിലേക്ക് ആയിരുന്നു…..

അവനവളെ ഗാഢമായി പുണർന്നു….. അവന്റെ കൈവിരലുകൾ അവളുടെ കഴുത്തിലൂടെ അലഞ്ഞു….. അത്‌ അവളുടെ മുടികെട്ടില് ഉടക്കി…. അവൻ ആ മുടി അഴിച്ചു….. ആ മുടിയുടെ സുഗന്ധം അവനിൽ ഒരു ലഹരി നിറച്ചു….. ഒരു വേള അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ അമർന്നു…. ശേഷം ആ അധരങ്ങൾ അതിന്റെ ഇണയെ കവർന്നു….. ഒട്ടും വേദനിപ്പിക്കാതെ ഒരു പൂവിൽ ശലഭം തേൻ കുടിക്കും പോലെ അവളുടെ അധരമധുരം അവൻ നുകർന്നു ….. അപ്പുറത്തെ തേങ്ങിൻതോപ്പിൽ നിന്നുകൊണ്ട് കാര്യസ്ഥൻ വറീത് ഇതെല്ലാം കാണുന്നുണ്ടായിരുന്നു……… (തുടരും )

പ്രണയവസന്തം : ഭാഗം 18

Share this story