സിന്ദൂരരേഖയിൽ: ഭാഗം 10

സിന്ദൂരരേഖയിൽ: ഭാഗം 10

എഴുത്തുകാരി: സിദ്ധവേണി

രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും അഗ്നിയുടെയും നിഷയുടെയും മുഖം കടന്നൽകുത്തിയ പോലെ ആയിരുന്നു. എന്താ അഗ്നി… എന്താ നിന്റെ മുഖം ഒരുമാതിരി ഇരിക്കുന്നെ? എന്തെങ്കിലും പ്രേശ്നമുണ്ടോ? ഏയ്‌… ഒന്ന്… ഒന്നുമില്ല അച്ഛാ… വസു കഴിക്കാനായി വന്ന് അടുത്ത് ഇരുന്നതും അഗ്നി എണീറ്റു പോയി… അവന്റെ പിന്നാലെ ആയിട്ട് നിഷയും… എന്താ വസുന്ധരെ പറ്റിയെ? നിന്റെ മക്കൾ ഇപ്പോ വന്ന് വന്ന് ഭക്ഷണത്തിനോടും ബഹുമാനം ഇല്ലാതെയായോ? അത്‌ ഏട്ടാ.. വസുവിന് നിമിഷയും ആയിട്ടുള്ള വിവാഹത്തിന് താല്പര്യം ഇല്ലെന്നാ പറയുന്നേ… അവന്…

അതിനെന്താ വസുന്ധരെ അഗ്നിക്ക് കുഴപ്പം? ഇവന്റെ ജീവിതത്തിലേക്ക് വരുന്ന പെണ്ണിനെ അവൻ വേണം കണ്ട് പിടിക്കാൻ… അല്ലാതെ നമ്മൾ അല്ല അടിച്ചേൽപ്പിക്കേണ്ടേ… അച്ഛന്റെ ഭാഗത്ത് നിന്നും നല്ലൊരു പൊട്ടിത്തെറി പ്രതീക്ഷിച്ച വസുവിനു അമ്പരപ്പ് ആയിരുന്നു അയാളുടെ വാക്കുകൾ… അന്ന് നിഷയെ ഇഷ്ടമാണ് എന്ന് അഗ്നി പറഞ്ഞപ്പോ ഇവിടെ ആരും എതിർത്തില്ലല്ലോ… പിന്നെ അവൻ എന്തിനാ നിമിഷയെ ഇവന്റെ തലയിൽ അടിച്ചേൽപിക്കാൻ ശ്രേമിക്കുന്നെ? ടാ മോനെ നിനക്ക് അവളെ വേണ്ടെങ്കിൽ കെട്ടണ്ട… നിനക്ക് മനസ്സിന് ഇഷ്ടമുള്ള പെണ്ണിനെ കണ്ടുപിടിച്ചു കൊണ്ട് വാ…

ഈ അച്ഛനത് നടത്തി തരും… വസു ആണെങ്കിൽ കിളിപറന്ന പോലെ അനന്തനെ നോക്കി ഇരിപ്പുണ്ട്… എന്താടാ നീയീ നോക്കുന്നെ? അല്ല അച്ഛൻ തന്നെയാണോ അച്ഛാ ഈ പറയുന്നേ? പിന്നെ… നിനക്ക് ഇഷ്ടമുള്ള പെണ്ണിനെ അല്ലെ കെട്ടേണ്ടത്… അല്ലാതെ ഞാൻ പറയുന്നേ പെണ്ണിനെ ആണോ കെട്ടേണ്ടത്? നിനക്ക് പ്രണയം വല്ലതും ഉണ്ടേൽ നീ ധൈര്യമായിട്ട് പ്രണയിച്ചോ മോനെ നിനക്ക് തോന്നുമ്പോ ആ കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കെറ്റിയാൽ മതി… നിന്റെ കൂടെ ഈ അപ്പൻ കാണും.. കേട്ടല്ലോ അമ്മേ.. ഇതാണ് എന്റെ അച്ഛൻ… അമ്മക്ക് ആയിരുന്നല്ലോ ആ പെണ്ണിനെ എന്റെ തലയിൽ കെട്ടിവെക്കാൻ അത്യാവിശം…

ഓഹോ… ഞാൻ പറഞ്ഞതല്ലേ ഉള്ളൂ… അവരുടെ പ്രൊപോസൽ വന്നിട്ടുണ്ട് എന്ന്… നീ അവളെ തന്നെ കെട്ടണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ… അല്ല മോനെ ആരാ പെൺകുട്ടി? അവനെ ഒളികണ്ണിട്ട് നോക്കി അനന്തൻ ചോദിച്ചു… അത്‌ കേട്ടതും കഴിച്ചുകൊണ്ടിരുന്ന വസുവിന്റെ നെറുകിൽ കേറി… ഇതാ വെള്ളം കുടിച്ചോ… ഒരു ഗ്ലാസ്‌ വെള്ളം അവന്റെ നേരെ നീട്ടി വച്ചു അയാൾ… അല്ല… അച്ഛൻ എന്താ അങ്ങനെ ചോയിച്ചേ? എടാ ചെക്കാ നിന്റെ പ്രായം കഴിഞ്ഞാ ഞാൻ ഇങ്ങോട്ട് വന്നത്… അപ്പോ കാള വാല് പോകുന്നത് കണ്ടാൽ എനിക്ക് മനസ്സിലാക്കും… ഏയ്യ്.. അങ്ങനെ ഒന്നുമില്ല അച്ഛാ… എനിക്ക് അങ്ങനെ ആരോടും ഒന്നുമില്ല… ഉവ്വ…

ഒരു ദിവസം കല്യാണം കഴിഞ്ഞ് ഇവിടേക്ക് വരുമ്പോൾ ആയിരിക്കും നമ്മൾ അറിയുന്നേ… ഏയ്യ്.. അങ്ങനെ ഒന്നുമില്ല… അവൻ കഴിച്ചു പയ്യെ എണീറ്റ് പോയി… ദേ പോകുന്ന കണ്ടില്ലേ… അവന്റെ ഉള്ളിൽ എന്തായാലും ഒരു പെൺകുട്ടി ഉണ്ടാകും… അല്ലെങ്കിൽ നീ നോക്കിക്കോ… രാത്രി കിടന്നിട്ടും ഉറക്കം വരാതെ അവൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടപ്പുണ്ട്… മനസ്സിൽ മുഴുവനും അമ്മു നിറഞ്ഞു നില്കുവാണ്… എന്റെ പെണ്ണെ എന്റെ മനസ്സിൽ മുഴുവനും നീയാണല്ലോ… എന്ത് മായാജാലമാണ് പെണ്ണെ നീ എന്നിൽ ചെയ്തെ? കണ്ണടക്കുമ്പോളും നിന്റെ മുഖം ആണല്ലോ…

എന്റെ ഉറക്കം കളഞ്ഞു അല്ലെ… ഒരു പുഞ്ചിരിയോടെ അടുത്ത് കിടന്ന തലയണ കെട്ടിപിടിച്ചു അവൻ കട്ടിലിലേക്ക് മറിഞ്ഞു… എടാ കുട്ടാ… എണീക്കേടാ… എടാ… എണീക്കേടാ… സമയം ആയി… രാവിലെ തന്നെ അലാറം അടിച്ചാണ് അവൻ ഞെട്ടി കണ്ണ് തുറന്നത്… കോപ്പ്… എന്റെ പെണ്ണിനോട് ഒന്ന് സംസാരിക്കാൻ വന്നതാ… അപ്പോഴേക്കും നാശം അടിച്ചു.. അതും ഓഫ്‌ ചെയ്ത് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു അവനൊന്ന് നിവർന്നു നിന്നു… ആാാാാ….. നേരെ ബാത്റൂമിലേക്ക് വച്ചുപിടിച്ചു… കുളിച്ച് റെഡിയായി ഒരു ബ്ലൂ കളർ ഷർട്ടും ഒരു black പാന്റും എടുത്തിട്ട് നേരെ താഴേക്ക് ഇറങ്ങി വന്നു…. അല്ലടാ…

ഇന്നെന്താ ഒരു സന്തോഷം? ഒന്നുല്ല എന്റെ അമ്മക്കിളിയെ… വെറുതെ ഒന്ന് ചിരിക്കാനും പാടില്ലേ? ആഹാ… വന്നേ ഇഡലി എടുത്ത് വച്ചേക്കുവാ… കഴിക്ക്… ചേട്ടൻ എവിടെ? പോയ? ഓഹ് പോയി… ഇപ്പോ ഇറങ്ങിയേ ഉള്ളൂ നമ്മുടെ ഹോസ്പിറ്റലിൽ എന്തോ കാര്യമുണ്ട് എന്ന് പറഞ്ഞുപോയി… അഹ് ഇനി അവിടെ എന്താണോ എന്തോ ഒപ്പിക്കുന്നെ? കഴിച്ചു കഴിഞ്ഞു നേരെ കാറും എടുത്ത് ഓഫീസിലേക്ക് വച്ചുപിടിച്ചു… അവിടെ ചെന്നപ്പോഴേ അമ്മുവിന്റെ സീറ്റ്‌ കാലി ആയിരുന്നു… സേവി എവിടെപ്പോയി അമ്മു? വന്നില്ല… നാട്ടിലേക്ക് പോയി അവൾ ഇന്നലെ രാത്രി… എന്താടാ എന്താ പറ്റിയെ പെട്ടന്നൊരു നാട്ടിലേക്ക് പോക്ക്?

അവളെ അച്ഛന് വയ്യാതെ ആയി എന്നാ അറിഞ്ഞേ… വേറൊന്നും അറിയില്ല… എന്നിട്ട് ഇതുവരെ നിങ്ങളാരും അവളെ വിളിച്ചില്ലേ? നീയും വിളിച്ചില്ലേ മാളു? വിളിച്ചില്ലേ എന്നാ 😳 എടാ അവൾ ഫോൺ എടുക്കുന്നില്ല… കൊറച്ചു മുന്നേ വിളിച്ചതും കൂടെ കൂട്ടി 22 മിസ്സ്ഡ് കാൾ ആയി… അവളെന്താ എടുക്കാതെ? എന്തൊ? അച്ഛന് തീരേ സുഖമില്ലായിരിക്കും… അതായിരിക്കും കാരണം… എനിക്ക് തോന്നുന്നില്ല… വേറേ എന്തോ പറ്റിയോ അവൾക്ക്? നീ ചുമ്മാ നെഗറ്റീവ് അടിക്കാതെ എണീറ്റ് പോയെ വസു… അവൾ ചിലപ്പോ തിരക്കിൽ ആകും… അല്ല മാളു… എന്നാലും ഒരു എന്നാലുമില്ല…

നീ നിന്റെ ജോലി നോക്കിയേ… ഇന്ന് മാസാവസാനം ആണ്.. ഇന്ന് monthly റിപ്പോർട്ട്‌ സബ്മിറ്റ് ചെയ്യേണ്ടേ ആണ്… അത്‌ ചെയ്തില്ലെങ്കിൽ ആ മൂശാട്ടയുടെ വായിൽ നിന്നും കേൾക്കാം.. വന്നേ സേവി.. ഇവനോട് സംസാരിച്ച് ഇരുന്നാൽ കാര്യമൊന്നും നടക്കില്ല… അതും പറഞ്ഞ് മാളു അവളുടെ ടേബിളിലേക്ക് പോയി ഇരുന്നു… എടാ… നീ അത്‌ വിട്… അവൾ വരും… അതും പറഞ്ഞ് സേവിയും അവന്റെ ജോലി നോക്കി തുടങ്ങി… എത്രയൊക്കെ ശ്രെമിച്ചിട്ടും അമ്മുവിന് എന്താ പറ്റിയത് എന്നറിയാതെ അവനൊരു സമാധാനവും ഇല്ലായിരുന്നു…

വെറുതെ ഇരുന്നപ്പോൾ അവൻ അമ്മുവിന്റെ നമ്പറിലേക്ക് ഒന്ന് വിളിച്ചു… ഫോൺ എടുക്കുന്നെ ഇല്ല… വീണ്ടും ഒന്നൂടി അവൻ വിളിച്ചു… പക്ഷെ കാൾ തീരാറായപ്പോൾ അപ്പുറത്ത് നിന്ന് ഒരു പുരുഷ ശബ്ദം കേട്ടു… അമ്മു… ആരാ? എന്തങ്കിലും അത്യാവിശ്യ കാര്യമാണോ? ആഹ്… ഞാൻ അയാളുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നെ ഇന്ന് കണ്ടില്ല അതാ… അഹ് ഞാൻ അമ്മുവിന്റെയൊരു ബന്ധുവാണ്… അവളുടെ അച്ഛൻ ഇന്നലെ രാത്രി മരിച്ചു… അപ്പൊ അതിന്റെ ചടങ്ങുകളാണ്… ഓഫീസിൽ വിളിച്ചു പറഞ്ഞതാണല്ലോ പിന്നെ ഇപ്പൊ? അയ്യോ സോറി.. ഞാൻ അറിഞ്ഞില്ല… അതാ വിളിച്ചത്…

പിന്നെ കൂടുതലൊന്നും ചോദിക്കാൻ വസു നിന്നില്ല… വേഗം തന്നെ ഫോൺ കട്ടാക്കി. സേവി… എടാ അമ്മുവിന്റെ അച്ഛൻ മരിച്ചു എന്ന്… അതാ അവൾ… അയ്യോ… എടാ… ഞാൻ പറഞ്ഞില്ലേ… അവൾക്ക് എന്തോ പറ്റി എന്ന്… പാവം എടാ.. ഒന്ന് ആശ്വസിപ്പിക്കാൻ പോലും അവളുടെ അടുത്ത് ആരും കാണില്ല… എടാ നമ്മക്കൊന്ന് അവിടേക്ക് പോയാലോ? നീയെന്താടാ പറയുന്നേ… ആരെന്ന് പറഞ്ഞ് അവളുടെ വീട്ടിലേക്ക് കേറിച്ചെല്ലും… നമ്മൾ അവളുടെ കൂട്ടുകാരല്ലേ… എടാ… വസു… ഇന്ന് വൈകുംനേരം നേരുത്തേ ഇറങ്ങാം… അവളെ ഒന്ന് കണ്ടിട്ട് വേഗം വരാം… അവളെ കുറിച്ച് എല്ലാം അറിയുന്ന അല്ലെ.. പോയില്ലെങ്കിൽ… എന്നാ ശെരി… പോകാം…

അങ്ങനെ വൈകുംനേരം 4 മണി ആയപ്പോൾ തന്നെ മൂവരും അവളുടെ വീട്ടിലേക്ക് വച്ചുപിടിച്ചു… അവൾ പറഞ്ഞ ഓർമയിൽ അവരുടെ വണ്ടി സഞ്ചരിച്ചോണ്ടേ ഇരുന്നു.. അവസാനം ഒരു വീടിന്റെ മുന്നിൽ അവരുടെ വണ്ടി ചെന്ന് നിന്നു… ഒരു ഒറ്റ നില വീട്‌… ചുറ്റും മരങ്ങളും ചെടികളുമായി ഒരു അടിപൊളി വീട്‌… വീടിന്റെ വെളിയിൽ തന്നെ ഒരു കറുത്ത കോടി കെട്ടി വച്ചിട്ടുണ്ട് പോരാത്തതിന്… വീടിന്റെ ചുമരിൽ ആയിട്ട് ഒരു ഫോട്ടോ അതിൽ ഹരിശങ്കർ എന്ന് എഴുതിട്ടിട്ടുണ്ടായിരുന്നു… അകത്തേക്ക് കേറിയതും അവിടെയിവിടെ ആയിട്ട് കുറച്ചിപ്പരൊക്കെ ഉണ്ട്… ഇത് അർപ്പിതയുടെ വീടല്ലെ?

അതേയ്… ആരാ മനസ്സിലായില്ല? ഞങ്ങൾ ഒരുമിച്ചു വർക്ക്‌ ചെയ്യുന്നതാ.. മരണം അറിഞ്ഞപോ ഒന്ന് കാണാൻ വന്നതാ… അകത്തേക്ക് കേറിക്കോ… ബോഡി എടുത്തു രാവിലെ തന്നെ.. കുട്ടി മുറിയിൽ ഉണ്ട്.. കേറി കണ്ടോ… ഒരു അമ്മാവൻ അകത്തേക്ക് ചുണ്ടി പറഞ്ഞു… അകത്തേക്ക് കേറിയതും ചുമരിൽ അമ്മുവിന്റെയും ഹരിയുടെയും ഒരു വല്ല്യ ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു… അത്‌ കണ്ടപ്പോ എന്തോ വസുവിന്റെ കണ്ണൊന്നു നിറഞ്ഞു… മുറിയിലേക്ക് ചെന്നതും കട്ടിലിൽ കമന്നു കിടക്കുവായിരുന്നു അവൾ… തൊട്ടടുത്തായിട്ട് ഒരു സ്ത്രീ ഇരിപ്പുണ്ട്… മാളു അടുത്തേക്ക് ചെന്ന് അവളെ ഒന്ന് തട്ടിവിളിച്ചു…

അമ്മു… പെട്ടന്ന് മാളൂന്റെ ശബ്ദം കേട്ട് ഞെട്ടി അവളൊന്നും എണീറ്റു…. അപ്പോഴേക്കും അമ്മു അവളുടെ മാറിലേക്ക് വീണിരുന്നു… പോയി മാളു… എന്നേ ഒറ്റക്കാക്കി എന്റെ അച്ഛയും അമ്മേടെ അടുത്തേക്ക് പോയി… എന്തിനാ എന്നേ തനിച്ചാക്കിയെ എന്നേ… അമ്മു.. കരയല്ലേ… അച്ഛനെ കരഞ്ഞോണ്ടാണോ യാത്ര അയക്കുന്നെ? പോട്ടെ… അച്ഛനും അത്‌ സങ്കടം അല്ലെ… ഇതൊക്കെ കണ്ട് സഹിക്കാൻ പറ്റാതെ വസു പയ്യെ മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.. അവന്റെ പിറകെ ആയിട്ട് സേവിയും..

എന്നാലും ഒരിക്കൽ പോലും എന്നേ തനിച്ചു ഒരിടത്തും വിടാത്ത അളാണ്… നോക്കിയേ.. എന്നേ വിങ്ങി വിങ്ങി അവൾ വീണ്ടും കട്ടിലിലേക്ക് വീണു… അമ്മു… അമ്മു… പിന്നെ അവളുടെ അനക്കം ഒന്നും ഇല്ലായിരുന്നു… കരഞ്ഞു തളർന്നു പാവം അവൾ വീണു… രാത്രി അടുപ്പിച്ചു അവളുടെ വീട്ടിൽ നിന്ന് വരുമ്പോൾ വസു ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു… ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും അവളെ തന്റെ ജീവിതത്തിലേക്കു കൈപിടിച്ച് കൂട്ടും എന്ന്…… തുടരും

സിന്ദൂരരേഖയിൽ: ഭാഗം 9

Share this story