ദേവാഗ്നി: ഭാഗം 40

ദേവാഗ്നി: ഭാഗം 40

എഴുത്തുകാരൻ: YASH

അതേ നന്ദേട്ട സന്ധ്യക്ക് വിളക്ക് വെയ്ക്കാൻ പോവുമ്പോ ഏട്ടൻ കാവിലേക്ക് വരുമോ…ശിവ പതുക്കെ ആരും കേൾക്കാതെ ചോദിച്ചു അനന്തൻ പുഞ്ചിരിയോട് ശരി എന്ന അർത്ഥത്തിൽ തല ആട്ടി… അവൾ നാണത്തോടെ വേഗം ഗൗരി യുടെ കയ്യിൽ പിടിച്ചു നടന്നു… തിരികെ പോവുന്ന വഴി അനന്തൻ ഗുപ്തനോട് ചോദിച്ചു… നിന്റെ അനിയത്തി കമലം എവിടെയാ അവളെ ഇതുവരെ കണ്ടില്ലലോ… ഇവിടെ ഇല്ലേ… ഹാ… നീ ഇപ്പോയേലും അവളെ കുറിച്ചു ചോദിച്ചാലോ… നീ വന്നിട്ട് വീട്ടിലേക്ക് പോലും ഇതുവരെ ആയിട്ട് വന്നില്ലലോ… അവളും അമ്മയും ഇന്ന് രാവിലെ കൂടി ചോദിച്ചത്തെ ഉള്ളു…

അല്ല അവൾക്ക് എന്തു പറ്റി എന്ന് ഇതു വരെ അവളെ കൂട്ടുകാരി ആയ ഇവള് പറഞ്ഞില്ലേ…ഇവര് രണ്ടും കൂടി ഒപ്പിച്ച കുരുത്തക്കേട് കാരണം അവൾ വീട്ടിൽ പനിച്ചു കിടപ്പുണ്ട്…. 😬😬😬 ഇളിച്ചോണ്ട് നിഷ്കളങ്കമായി ഞാനൊന്നും ചെയ്തില്ല…അവൾക്ക് കാണണം എന്ന് പറഞ്ഞിട്ട് അല്ലെ… എന്താ എന്താടാ… ഗുപ്‌ത കാര്യം… അതു ഇവര് രണ്ട് പേരും ഒപ്പിച്ച ഒരു കുരുത്തകേടാ ..നീ ഈ കാന്താരി യുടെ കൂട്ടുകാർ ആരൊക്കെയ എന്ന് അറിയുമോ… ഇവിടെ കാവിലെ നാഗങ്ങൾ ആണ് പോലും ഇവളെ അടുത്ത കൂട്ടുകാർ… അതിന് ഓരോരുത്തർക്കും ഇവൾ പേരും വച്ചിട്ടുണ്ട്.. ചെറുപ്പം മുതലേ ഇവൾ കമലത്തോട് ആയിരുന്നല്ലോ കൂട്ട്….. കമലത്തോട് ഇതൊക്കെ ഇവൾ പറയുകയും ചെയ്തു..

അവൾക്ക് ആണേൽ ഇതൊക്കെ കേട്ട് ഭയങ്കര ആകാംക്ഷ… അല്ലങ്കിൽ തന്നെ അവളും ആയില്യം നാൾ കാരിയണ്. അവൾക്കും വിളക്ക് വെയ്ക്കാം നാഗങ്ങൾ ഒന്നും ചെയ്യില്ല എന്നും പറഞ്ഞു നടക്കുകയണ് അവൾ…നിങ്ങൾ വരുന്നതിന്റെ 2 ദിവസം മുൻപ്…ഇവളെ കൂടെ നഗതറയിൽ വിളിക്ക് വയ്കുന്നേ കാണാൻ പോയതാ അവൾ…. ശിവ ആ ദിവസത്തെ കുറിച്ചു ഓർമ്മിക്കാൻ തുടങ്ങി… “””ഡീ … ശിവാ… നിൽക്ക്…ഞാൻ എത്ര കാലം ആയി ഡീ ചോദിക്കുന്നു…. നിൽക്ക്.. ഞാൻ ഒന്ന് പറയട്ടെ… നീ ഒന്നും പറയേണ്ട … അത് നടക്കില്ല… ആരേലും അറിഞ്ഞ നിക്ക് ചെവി പൊട്ടുന്ന ചീത്ത കേൾക്കും…അതും മാത്രവും അല്ല വിളക്ക് വയ്ക്കുന്ന സമയം വേറെ ആർക്കും അങ്ങോട്ട് വരാൻ പാടില്ല …

നാഗങ്ങൾ കോപിക്കും… ഇതൊക്കെ നിനക്കും അറിയാവുന്നത് അല്ലെ…വെറുതെ അനർത്ഥങ്ങൾ വരുത്തി വെയ്ക്കാൻ ഞാൻ ഇല്ല… നാഗങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല… ഞാനും നിന്നെ പോലെ ആയില്യം നക്ഷത്രകാരി തന്നെയല്ലെ… നിങ്ങളെ കുടുംബ ക്ഷേത്രം ആയത് കൊണ്ട് അല്ലെ നിനക്ക് മാത്രം അവിടെ പ്രവേശനം ഉള്ളത്… അത് മാത്രം അല്ലെടി… ഞാനും നീയും ആയില്യം നക്ഷത്രം തന്നെയാ…ഞാൻ ആദ്യ പാദത്തിലെ ആയില്യം ആണ്… അന്ന് നിന്റെയും നോക്കിയില്ലേ ജാതകം … എന്താ പറഞ്ഞത് അന്ന്… നാഗങ്ങളെ പൂജ ചെയ്യാൻ എന്റെ നാളിൽ മാത്രമേ അവകാശം ഉള്ളു എന്നല്ലേ…പിന്നെ വടക്ക് വശം ഉള്ള നാഗ തറയിൽ ആയില്യം നാളിൽ ഉള്ള പുരുഷനും…

അത് കൊണ്ട് ആ ഭാഗത്ത് ഞാൻ വിളക്ക് മാത്രം വയ്ക്കുന്നെ… അവിടെ പൂജ യും ചെയറില്ലലോ…നിക്ക് പോലും അവിടെ അതികം നിൽക്കാൻ പേടിയാ… എടി എന്നാലും… വേറെ ഒന്നും ചെയേണ്ടലോ ഞാൻ വെറുതെ കൂടെ വരുകയല്ലേ ചെയ്യുന്നുള്ളൂ. ഞാനും നിന്റെ അടുത്ത കൂട്ടു കാരി അല്ലെ… നിന്റെ അടുത്ത കൂട്ടു കൂട്ടുകാരെ എനിക്കും ഒന്ന് കാണണം എന്നു ഒരു ആഗ്രഹം ഉണ്ടാവില്ലേ… അത് ഇത്ര വലിയ തെറ്റ് ആണോ… ഇനി ഇപ്പൊ എന്നെ കൂട്ടുകാരി ആയൊന്നും കാണുന്നുണ്ടാവില്ല അതാ നീ ന്നെ നീ കൂട്ടാത്തത് .. കള്ളകണ്ണ് ഇട്ട് നോക്കി കൊണ്ട് തുടർന്നു… ചെറുപ്പം മുതൽക്ക് നിന്നെ ന്റെ അടുത്ത കൂട്ടുകാരി ആയി ആ ഞാൻ കാണുന്നെ…അതുകൊണ്ട് എല്ലാം നിന്നോട് തുറന്ന് പറയുന്നതും….

രാഘവേട്ടനോട് ഉള്ള ഇഷ്ടം പോലും നിന്നോട് ആ ഞാൻ ആദ്യം പറഞ്ഞത്…ആ എന്നോട് നിനക്ക് എന്നോട് ഉള്ള സ്നേഹം ഒക്കെ കളവ് ആയിരുന്നു ലെ…കള്ള കരച്ചിലോട് ഇടം കണ്ണിട്ട് അവളെ നോക്കി … ശിവ ആണേൽ ആകെ ദർമസങ്കടത്തിൽ ആയി…കുറെ ആലോചനയ്ക്ക് ശേഷം ശിവ പറഞ്ഞു… ശരി നിന്നെ കൊണ്ടു പോവാം അവരെ ഒക്കെ കാണിച്ചും തരാം… പക്ഷെ നാഗ തറയുടെ അടുത്തോട്ട് വരരുത്… എവിടേലും നാഗങ്ങളുടെ കണ്ണിൽ പെടാത്ത ഇടത്ത് മറിഞ്ഞു നിന്നു കൊള്ളണം…ഒരിക്കലും നാഗങ്ങളുടെ മുൻപിലേക്ക് വരരുത്… അവിടെ കാണുന്ന കാഴ്ച അവിടം വിടുമ്പോൾ മറന്നേക്കണം… ഇതൊന്നും ആരും അറിയരുത് ട്ടോ…. കമലം വളരെ സന്തോഷത്തോട് ശിവ യെ കെട്ടി പിടിച്ചു …

മതി മതി വിട്… നാളെ സന്ധ്യക്ക് ഞാൻ വിളക്ക് വെയ്ക്കാൻ പോവുമ്പോ കൂടെ പോന്നോ… ആരും കാണരുത് … ക്ഷേത്രത്തിന്റെ തെക്ക് വശത്തെ കാവിന് അടുത്ത് നീ നിന്ന മതി…ഞാൻ വടക്ക് വശം ഉള്ള നാഗ തറയിൽ വിളക്ക് വച്ചു തെക്ക് വശത്തെ നാഗതറയിൽ വിളക്ക് വെക്കാൻ പോവുമ്പോ നീ അങ്ങോട്ട് വന്ന മതി …..പിറ്റേദിവസം രണ്ട് പേരും കാവിലേക്ക് കയറി… ശിവ വടക്ക് വശം ഉള്ള കാവിൽ വിളക്ക് വച്ചു വന്നു… കമലം അവിടെ മറഞ്ഞു നിന്നു ശിവ വിളക്ക് വെയ്ക്കാൻ നാഗ തറയിലേക്ക് നടന്നു..അവൾ വിളക്ക് വയ്കുന്നേ മറഞ്ഞു നിന്നു കമലം നോക്കി കണ്ടു.. ശിവ നാഗങ്ങളെ വിളിച്ചു കുറച്ചു കഴിഞ്ഞപ്പോ നാഗ തറയുടെ പല ഭാഗങ്ങളിൽ നിന്നും ആയി നാഗങ്ങൾ ഇറങ്ങി വന്നു…

അവൾ അവയെ തലോടിയും പരിഭവങ്ങൾ പറഞ്ഞും ഇരുന്നു… അതേ സമയം കമലം എന്തോ പ്രേരണയാൽ മറവിൽ നിന്നും വെളിയിലേക്ക് വന്നു നാഗ തറയ്ക്ക് നേരെ നടന്നു.. അവളെ കണ്ട് നാഗങ്ങൾ ശക്തമായി ചീറ്റാൻ തുടങ്ങി… അവ ക്രോധത്താൽ അവൾക്ക് നേരെ തിരിഞ്ഞു…നഗതറയിലേക്ക് കയറാൻ നോക്കുപോയേക്കും അവളെ നാഗങ്ങൾ ചുറ്റി വരിഞ്ഞു..കമലം ആകെ ഭയന്ന് വിറച്ചു ശബ്ദം പോലും പുറത്തു വരാതെ കിടന്നു… അവൾക്ക് ഒന്ന് അനങ്ങാൻ പോലും പറ്റാതെ കിടന്ന്… അതേ സമയം ഒരു നാഗം അവളെ നെറ്റിയിലേക്ക് നീങ്ങി…പെട്ടന്ന് പിന്നിൽ നിന്നും ശിവ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് വിളിച്ചു…

കുഞ്ഞുട്ടാ…. ശിവ അവരുടെ മുൻപിൽ മുട്ടുകുത്തി ഇരുന്നു തൊഴുത് കൊണ്ട് കരഞ്ഞു പറഞ്ഞു… മാപ്പകണം…അവളെ ഒന്നും ചെയ്യരുത്…ഞാൻ പറഞ്ഞിട്ടാ അവൾ വന്നത്..എന്നെ വേണേൽ കൊത്തി കൊന്നു കൊള്ളു…ദയവ് ചെയ്ത് അവളെ വെറുതെ വിടണം…..അവൾക്ക് എന്തേലും സംഭവിച്ചാൽ ഇവിടെ വച്ചു തന്നെ എന്റെയും മരണം നടക്കണം.. അത് പറഞ്ഞപ്പോ കമലത്തെ ചുറ്റിയ നാഗങ്ങൾ അവളെ വിട്ടു മാറി…അവ കമലത്തെ നോക്കി ദേഷ്യത്തോടെ ശക്തമായി ഒന്ന് ചീറ്റി.. അവൾ പേടിച്ചു ഒരു മൂലയിൽ ചുരുണ്ടു… അതിനു ശേഷം നാഗങ്ങൾ എല്ലാം ശിവയുടെ ചുറ്റും നിന്നു…”””

അന്ന് രാത്രി മുതൽ പേടിച്ചു വിറച്ച കമലത്തിന് പനി പിടിപെട്ട് പിച്ചും പേയും പറയാൻ തുടങ്ങി… ഗുപ്തൻ പറഞ്ഞു നിർത്തി… അവിടെ എന്തായിരുന്നു ശിവ ഉണ്ടായത് അനന്തൻ ആകാംഷയോട് ചോദിച്ചു ശിവ അവിടെ അന്ന് നടന്നത് ഒക്കെ പറഞ്ഞു…അത് കേട്ട് ഗൗരി പേടിച്ചു ഗുപ്തന്റെ കയ്യിൽ മുറുക്കെ പിടിച്ചു… ശിവ മാത്രം കേൾക്കാൻ പറ്റുന്ന വിധം അവളോട് പറഞ്ഞു… എന്നിട്ടാണോ ദുഷ്‌ടെ നീ എന്നോട് ഇന്ന് അവിടേക്ക് വരാൻ പറഞ്ഞത്… അതിന് നാഗങ്ങൾ നന്ദേട്ടനെ ഒന്നും ചെയ്യില്ല… അവർക്കും ഏട്ടനെ കാണണം… ഞാൻ അവരോട് ചോദിച്ചതാ… എന്നെ പോലെ ഏട്ടനും അവിടേക്ക് വരാം എന്ന് അവര് പറഞ്ഞേ…

ഇത്രയും കാലം ഞാൻ പ്രാർത്ഥിച്ച ഏട്ടനെ അവർക്കും കാണാൻ ആഗ്രഹം ഉണ്ടാവില്ലേ…ഏട്ടന് പേടി ഉണ്ടോ… ചിരിക്കുമ്പോൾ നിന്റെ ഈ നുണകുഴി കാണുബോൾ മാത്രമേ എനിക്ക് പേടി ഉള്ളു… അത് കാണുബോൾ ഞാൻ എന്നെ തന്നെ മറക്കുന്നു പെണ്ണേ…എന്തു ഭംഗിയാ പെണ്ണേ നിന്നെ കാണാൻ… അത് കേട്ട് ശിവാ ആകെ നാണത്താൽ കവിൾ ഒക്കെ ചുവന്നു തുടുത്തു… അവർ അങ്ങനെ സംസാരിച്ചു വീട്ടിൽ എത്തി… ഗുപ്തൻ രാമനോടും അനന്തനോടും യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി… ഗുപ്ത അമ്മയോടും കമല യോടും പറഞ്ഞേക്കു നാളെ ഞാൻ അവരെ കാണാൻ അങ്ങോട്ട് വന്നോളാം എന്ന്…. ഗുപ്തൻ ചിരിച്ചോണ്ട് യാത്രയായി…

വീട്ടിൽ എത്തിയതിന് ശേഷം ശിവ അനന്തനെ കാണുബോൾ എല്ലാം നാണത്താൽ പൂത്തുലഞ്ഞു…ഭക്ഷണം കഴിക്കുമ്പോൾ ഒക്കെ അവൾ അവന്റെ മുൻപിൽ പെടാതെ ഒഴിഞ്ഞു നടന്നു…എങ്കിലും ആരും കാണാത്ത ഇടങ്ങളിൽ വച്ചു അനന്തൻ അവളെ കേട്ടപിടിക്കുകയും ചുംബിക്കുകയും ഒക്കെ ചെയ്തു… വൈകുന്നേരം… ശിവ അനന്തനെ കുറെ തേടി… എവിടെയും കാണാൻ കിട്ടിയില്ല… അവസാനം അവൾ ഒറ്റയ്ക്ക് ക്ഷേത്രത്തിലേക്ക് നടന്നു… അവൾ വടക്ക് വശത്തെ നാഗ തറയിൽ വിളക്ക് വച്ചു അടുത്ത തറയിൽ വിളക്ക് വെയ്ക്കാൻ വേണ്ടി നടന്നു… കുളത്തിന് അടുത്ത് എത്തിയപ്പോ അവളെ കയ്യിൽ ആരോ പിടിച്ചു വലിച്ചു…

അവൾ ഭീതിയോട് നോക്കി… മുൻപിൽ കയ്യും കെട്ടി അനന്തൻ നിൽകുന്നേ കണ്ടപ്പോൾ അവൾ ആകെ നാണത്താൽ കവിളൊക്കെ തുടുത്തു കൊണ്ട് തയേക്കു നോക്കി നിന്നു… എന്താ പെണ്ണേ ഞാൻ വരില്ല എന്നു കരുതിയോ… നീ വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ പറ്റുമോ… അതും പറഞ്ഞു അനന്തൻ അവളെ കെട്ടിപ്പിടിക്കാനായി മുൻപോട്ട് വന്നു… പെട്ടന്ന് ശിവ പിന്നിലേക്ക് നീങ്ങി പറഞ്ഞു… അരുത്… ഇത് കാവ് ആണ്…കാവിൽ ശുദ്ധിയോട് വേണം കയറുവാൻ… നിക്ക് വിളക്ക് വെക്കാൻ ഉള്ളത് ആണ്…ഏട്ടൻ വരൂ… നമുക്ക് നാഗതറയിലേക്ക് പോവാം…അതും പറഞ്ഞു ശിവ മുൻപിൽ നടന്നു… ശിവ നാഗതറയിലേക്ക് കയറി…

അവൾ അവിടെ വിളക്ക് വച്ചു പ്രാർത്ഥിക്കാൻ തുടങ്ങി… തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് നാഗ തറയിലേക്ക് കയറാൻ സംശയിച്ചു നിൽക്കുന്ന അനന്തനെ ആണ്… അവൾ പറഞ്ഞു… വാ ഏട്ടാ പേടിക്കേണ്ട ..കയറി വാ… അനന്തൻ ഉള്ളിൽ പേടി ഉണ്ടെങ്കിലും അത് പുറത്ത് കാട്ടാതെ പുഞ്ചിരിച്ചു കൊണ്ട് മുൻപോട്ട് കാൽ എടുത്തു വച്ചു… അവന്റെ കാൽ നാഗതറയിൽ സ്പർശിച്ച മാത്രയിൽ അന്തരീക്ഷം ആകെ മാറി… ശക്തമായി കാറ്റ് വീശാൻ തുടങ്ങി… കാവിൽ നിന്നും പക്ഷികൾ കൂട്ടത്തോട് ശബ്‌ദം ഉണ്ടാക്കി പറക്കാൻ തുടങ്ങി…. ചുറ്റിൽ നിന്നും നഗങ്ങളുടെ ചീറ്റൽ കേൾക്കാൻ തുടങ്ങി….അവൻ ഭീതിയോട് ചുറ്റും നോക്കി… പെട്ടെന്ന് അവന്റെ കയ്യിൽ ഒരു പിടി വീണു… അനന്തൻ ഞെട്ടി വിറച്ചു മുൻപോട്ട് നോക്കി…….തുടരും

ദേവാഗ്നി: ഭാഗം 40

Share this story