ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 29

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 29

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

കാർ ചെന്നു നിന്നത് ഒരു വലിയ ഇരുനില വീടിന്റെ മുന്നിലാണ്….. ഡ്രൈവർ ഇറങ്ങിയിട്ട് ഗൗരിയോട് ഇറങ്ങിക്കൊള്ളാൻ പറഞ്ഞു… ചുറ്റും പരതി നോക്കിക്കൊണ്ട് ഗൗരി മെല്ലെയിറങ്ങി.. മുത്തശ്ശിയെയും കൈപിടിച്ചിറക്കി…. സിറ്റ് ഔട്ടിൽ നിരഞ്ചനയും ആര്യനും ഉണ്ടായിരുന്നു… നിറഞ്ഞ ചിരിയോടെ നിരഞ്ജന ഇരുവരെയും സ്വീകരിച്ചു… ആര്യനും ചിരിയോടെ തന്നെയാണ് നിന്നിരുന്നത്… “വാ വാ… വന്നു കുളിച്ചു എന്തെങ്കിലും കഴിച്ചിട്ട് കിടന്നോ… ഇത്രയും രാത്രി ആയില്ലേ… സംസാരമൊക്കെ ഇനി നാളെ…”നിരഞ്ജന പറഞ്ഞു ഗൗരി നിരഞ്ജനയെ നോക്കി കൊണ്ട് അകത്തേക്ക് കയറി… “ഇതെന്താടാ കയ്യിൽ…??

“അവളുടെ കയ്യിലിരിക്കുന്ന ചെറിയ മാവിൻ തയ്യിലേക്കും ചെമ്പകതയ്യിലേക്കും നോക്കി കൊണ്ട് നിരഞ്ജന ചോദിച്ചു… “അത്… ദേവേട്ടന്റെ ഓർമ്മയ്ക്ക്… “അവൾ പാതിയിൽ നിർത്തി… ആര്യൻ മുത്തശ്ശിയെയും കൊണ്ട് മുറി കാണിച്ചു കൊടുക്കാൻ അകത്തേക്ക് പോയിരുന്നു… “അപ്പൊ ഈ ചെമ്പക തൈയ്യോ… അതാരുടെ ഓർമ്മയ്ക്കാ… മറക്കുവാൻ വേണ്ടി ഒളിച്ചോടി വന്നയാൾ ഓർമ്മിക്കാനുള്ളതൊക്കെ കെട്ടിപ്പെറുക്കിയാണല്ലോ എത്തിയെ….”?? നിരഞ്ജനയുടെ ചോദ്യം ഗൗരിയെ തളർത്തിക്കളഞ്ഞു…. ആ മിഴികൾ നിറഞ്ഞു തുളുമ്പി… “വിഷമിപ്പിക്കാൻ പറഞ്ഞതല്ലെടാ… നവിയെ മറക്കാൻ നിനക്ക് പറ്റുവോ…

“നിരഞ്ജന രണ്ട് കയ്യും ഗൗരിയുടെ ഇരുതോളിലും വെച്ചിട്ട് ആ കണ്ണുകളിലേക്ക് ഉറ്റു നോക്കി കൊണ്ട് ചോദിച്ചു… “ഈ ജന്മം കഴീല്ല….. അത്രമേൽ ഇഷ്ടപ്പെട്ടു പോയി…. “ഗൗരി വിതുമ്മി… “പോട്ടെ… നീ വാ… “നിരഞ്ജന ഗൗരിയേം കൂട്ടി മുറിയിലേക്ക് നടന്നു… കുളിച്ചു വന്ന മുത്തശ്ശിക്കും ഗൗരിക്കും ഭക്ഷണമൊക്കെ നൽകിയ ശേഷം എല്ലാവരും കിടന്നു …. …………………………..❣❣ പിറ്റേന്ന് രാവിലെ നിരഞ്ജന എഴുന്നേറ്റ് വന്നപ്പോഴേക്കും വീട്ടിലെ ജോലിക്കാരിയോടൊപ്പം കുളിയൊക്കെ കഴിഞ്ഞ് ഗൗരിയും അടുക്കളയിൽ ഉണ്ടായിരുന്നു… “ആഹാ… നീയും കൂടിയോ ശോഭേച്ചീടെ കൂടെ… “?? “മ്മ്… സ്ഥലം മാറി കിടന്നതു കൊണ്ടാണെന്ന് തോന്നുന്നു ഉറക്കം വന്നില്ല…

മുത്തശ്ശിയും വെളുപ്പിനെപ്പോഴോ ആണുറങ്ങിയേ… “ഒരു കപ്പ് കാപ്പി എടുത്ത് നിരഞ്ജനയുടെ നേർക്കു നീട്ടി കൊണ്ട് ഗൗരി പറഞ്ഞു… അപ്പോഴേക്കും ആര്യനും ഫ്രഷായി വന്നു… “ഗൗരി.. വാ പറയട്ടെ… “ആര്യൻ വിളിച്ചതിനൊപ്പം ഗൗരിയും നിരഞ്ചനയും നടന്നു നീങ്ങി… മുഖവുരയില്ലാതെ തന്നെ ആര്യൻ കാര്യങ്ങൾ പറഞ്ഞു… തൽക്കാലം ഒരു വീട് കിട്ടിയിട്ടുണ്ട്… അവിടേക്കു മാറാം… ഗൗരി പറഞ്ഞത് പോലെ ഒരു ജോലിക്കായി നോക്കുന്നുണ്ട്… ഒരാഴ്ചക്കുള്ളിൽ ശെരിയാക്കാം… ഇന്ന് തന്നെ പുതിയ ഇടത്തേക്ക് പോകാം.. ആരും പെട്ടെന്ന് ശ്രെദ്ധിക്കില്ല അവിടാകുമ്പോൾ.. പ്രാതൽ കഴിച്ചതിനു ശേഷം നാലുപേരും കൂടി പുതിയ വീട്ടിലേക്കു പോയി… നിരഞ്ജനയുടെ വീട്ടിൽ നിന്നും ഒരു മണിക്കൂർ ദൂരമുണ്ടായിരുന്നു ആ വീട്ടിലേക്കു…

ടൗണിൽ നിന്നും കുറെ വിട്ടാണ്… കുറച്ചുള്ളിൽ.. ആരും അത്ര പെട്ടെന്ന് വന്നെത്തിപെടാത്തൊരു സ്ഥലം.. ഒരിടറോഡിലേക്ക് വണ്ടി തിരിഞ്ഞതും തിരുമുല്ലകാവിലേക്കു പോകും പോലെ തോന്നി ഗൗരിക്ക്… ഇരുവശങ്ങളും നിറയെ പൂത്തു നിൽക്കുന്ന പാടം… ഒച്ചയും ബഹളവും ഒന്നുമില്ല… നല്ല നിശബ്ദത… കാർ കയറി നിന്നത് ഒരുപാട് മുറ്റമുള്ള ഒരു നാലുകെട്ട് വീടിന്റെ മുന്നിലേക്കാണ്… തെച്ചിപ്പൂക്കളും നന്ദ്യാർവട്ടവും മുല്ലയും പിച്ചിയും മന്ദാരവുമൊക്കെയായി സുഗന്ധം പരത്തുന്ന കാറ്റ് വീശുന്ന… തണൽ വിരിച്ചു നിൽക്കുന്ന വലിയ വലിയ മരങ്ങൾക്കിടയിൽ നാലുകെട്ട് കാണാനേ പറ്റുന്നില്ലാന്ന് പറയാം… “ഇത്രയും വലിയ വീടോ… ഒത്തിരി വാടകയാവില്ലേ ചേച്ചി… “?? “നീയൊന്നിറങ്ങ്.. ഗൗരി… എന്നിട്ട് പറയാം… ”

അകത്തു നിന്നും ഐശ്വര്യവതിയായ ഒരു സ്ത്രീ ഇറങ്ങി വന്നു… ഗൗരി ഒന്നും മനസിലാവാതെ അവരെയും നിരഞ്ജനയെയും മാറി മാറി നോക്കി… ഒരു ചിരിയോടെ ചെന്നു നിരഞ്ജന അവരുടെ കൈ കവർന്നു… “ശാരദാമ്മേ ഇതാണ് ഗൗരിയും മുത്തശ്ശിയും… ” അവർ നിറചിരിയോടെ ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു.. എല്ലാവരും കൂടി അകത്തളത്തിലെ തിണ്ണയിൽ ഇരിപ്പുറപ്പിച്ചു… ശാരദാമ്മ പറഞ്ഞതനുസരിച്ചു പറമ്പിലെ പണിക്കാരൻ എല്ലാവർക്കും കരിക്ക് ഇട്ടു കൊണ്ട് വന്നു കൊടുത്തു… “അപ്പൊ ഗൗരി… നിനക്കും മുത്തശ്ശിക്കും ഇനിമുതൽ ഇവിടെ താമസിക്കാം… ഇത് ആര്യന്റെ ഒരു കൂട്ടുകാരന്റെ വീടാണ്… അവന്റെ അമ്മയാണ് ഈ ശാരദാമ്മ…

അവൻ ഫാമിലിയായി ദുബൈയിൽ സെറ്റിൽഡ് ആണ്… വീടും നാടും വിട്ട് പോകാൻ മടിയായതു കൊണ്ട് ഈ ആളിങ്ങനെ ഇവിടെ ഒറ്റക്ക് കഴിയുന്നു… നിങ്ങളുടെ കാര്യം പറഞ്ഞപ്പോൾ ശാരദാമ്മയ്ക്ക് വലിയ സന്തോഷം… അമ്മയ്ക്ക് ഒരു കൂട്ട് വേണം… മിണ്ടാൻ ഒരാൾ… അത്രേ വേണ്ടൂ….മറ്റൊന്നും വേണ്ടാ ” “അതിനിപ്പോ മുത്തശ്ശി ഉണ്ടല്ലോ മിണ്ടാനായി…പത്ത് പേരുടെ ഫലം ചെയ്യും… അത് പോരെ… “ആര്യൻ ചിരിച്ചു… അവരുടെ സാധനങ്ങളൊക്കെ തലദിവസമേ ഇങ്ങോട്ട് കൊണ്ടുവന്നിരുന്നു… അത് രണ്ട് മുറികളിലായി ഒതുക്കി വെച്ചിരിക്കുന്നത് ഗൗരി കണ്ടു… പോകാനായിറങ്ങിയ നിരഞ്ജനയോടും ആര്യനോടും ഒപ്പം ഗൗരിയും മുറ്റത്തേക്കിറങ്ങി… തിരിഞ്ഞു നിന്ന നിരഞ്ജന അവളുടെ കവിളിൽ മുത്തി…

“പേടിക്കണ്ടാട്ടോ… സുഖമായിരിക്ക്‌… ഞാനിടക്കിടക്ക് വരാം… പിന്നെ ചെറുതാണെങ്കിലും ഒരു ജോലി നിനക്കായി നോക്കുന്നുണ്ട് ആര്യൻ.. അതിനു പോയി തുടങ്ങുമ്പോൾ ഈ മുഷിപ്പൊക്കെ മാറും…ഇവിടുത്തെ അമ്മ ഒത്തിരി നല്ല അമ്മയാ…നല്ല സ്നേഹമുള്ള അമ്മ… ” “ദാ… ഇത് പുതിയ സിമ്മാണ്.. ഫോണിൽ ഇട്ടോളൂ…ഞാൻ ഇടക്ക് വിളിക്കാം “അവൾ ഒരു പുതിയ സിം ഗൗരിക്ക് നൽകി… ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു… “നിരഞ്ജനേച്ചി… ആര് തിരക്കിയാലും പറയരുത്… ഞാനിവിടെ ഉണ്ടെന്നു… പഴയ ഓർമ്മകൾ ഒന്നും തന്നെ എനിക്കിനി വേണ്ടാ… ഞാൻ എല്ലാം മറക്കുകയാണ്… ” “ഉവ്വ്…. വാക്ക്… ആരും അറിയില്ല…”നിരഞ്ജന ഇടറിയ ശബ്ദത്തോടെ മറുപടി നൽകി… അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ ഗൗരി നോക്കി നിന്നു…….🌿🌿

ആഴ്ച രണ്ട് വേഗം കടന്ന് പോയി… അവിടുത്തെ അമ്മയുമായി ഗൗരി നല്ല കൂട്ടായി… ജോലി ഒന്നും ശരിയാവാതിരുന്നത് കൊണ്ട് തന്നെ അമ്മയോടൊപ്പം തന്നെ ഗൗരി സദാസമയവും കൂടി… ആ വീടും തൊടിയും കൃഷിയും എല്ലാം ഗൗരി സ്വന്തം വീട്ടിലെ പോലെ തന്നെ നോക്കി.. അങ്ങനെ ഒരീസമാണ് തൊടിയിൽ കുറെയകലെയായി നിൽക്കുന്ന മൊട്ടിട്ടു നിൽക്കുന്ന ചെമ്പകമരം ഗൗരിയുടെ കണ്ണിൽ പെടുന്നത്… എന്തിനോ മനസ് വിങ്ങുന്നതും ഉള്ളം പിടയ്ക്കുന്നതും അവളറിഞ്ഞു…. “””””

ആരെ ഓർക്കരുതെന്നു വിചാരിക്കുന്നുവോ ആ ആൾ തന്നെ നെഞ്ചിലേക്ക് ഒരു പിടച്ചിലായി വരുന്നത് അവളറിയുന്നുണ്ടായിരുന്നു…. കാണാതെ… കേൾക്കാതെ…. ആയിട്ടിപ്പോൾ മാസങ്ങൾ ആയിരിക്കുന്നു… തന്നെ ഓർക്കുന്നുണ്ടാവുമോ…. ആ ഓർമകളിൽ ഒരു തരി വെട്ടമായി എങ്കിലും താനുണ്ടാവുമോ…. “”””ചിന്തകൾ കാടുകയറി തല മരവിച്ചപ്പോൾ അവൾ അമ്മയുടെ അടുത്ത് പോയിരുന്നു…. കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിക്കുന്നത് കേട്ട് അവളെഴുന്നേറ്റ് മുറിയിലേക്ക് ചെന്നു… നിരഞ്ജനയായിരിക്കും എന്നുറപ്പുണ്ടായിരുന്നു… കാരണം ഈ നമ്പർ നിരഞ്ജനയ്ക്ക് മാത്രേ അറിയൂ… ഫോണെടുത്തപ്പോൾ പറഞ്ഞു… തൽക്കാലം ഒരു ജോലി ശരിയായിട്ടുണ്ട്… മറ്റൊന്നുവല്ല…

താമസിക്കുന്ന സ്ഥലത്തു നിന്നും ഒരു അരമണിക്കൂർ അകലെ “അമൃത വർഷിണി”എന്നൊരു നൃത്ത വിദ്യാലയം ഉണ്ട്… അവിടെ ഒരു നൃത്താധ്യാപികയുടെ ഒഴിവുണ്ട്… തൽക്കാലം അവിടെ കയറുക… അത് രാവിലെയും വൈകിട്ടും രണ്ട് മണിക്കൂർ വീതമേയുള്ളു… കൂട്ടത്തിൽ ഒരു ആയുർവേദ ഡിപ്ലോമ കൊഴ്സിനു അഡ്മിഷൻ എടുത്തിട്ടുണ്ട്… അതിനും പോയി തുടങ്ങണം… ഒരു വർഷത്തെ കോഴ്സാണ്… വെറും ഒരു ഡിഗ്രി കൊണ്ട് നിനക്ക് ജോലിയൊന്നും കിട്ടില്ല… “നിരഞ്ജന പറഞ്ഞതെല്ലാം ഗൗരി തല കുലുക്കി സമ്മതിച്ചു… പിറ്റേന്ന് നിരഞ്ജന വന്നു കൂട്ടി കൊണ്ട് പോകാം എന്ന് പറഞ്ഞു… ഗ്രാമത്തിൽ നിന്നും വിട്ടല്ല… അടുത്ത് തന്നെയാണ്… അതിനു ശേഷം തനിയെ പോയി വരാവുന്നതേയുള്ളു… ………, 🌿🌿

ഗൗരിയെ വിളിച്ചു നിരഞ്ജന ഫോൺ വെച്ചതും അവളുടെ ഫോണിലേക്കു ഒരു കോൾ വന്നു…. ഡിസ്പ്ലേയിലേക്ക് നോക്കിയതും നിരഞ്ജനയുടെ തൊണ്ട വരണ്ടു…. വിറച്ചു വിറച്ചു അവൾ കോളേടുത്തു… ഹലോ എന്ന് പറയുന്നതിന് മുൻപ് നവിയുടെ സ്വരം കാതിലെത്തി… “ഡാ.. നീ തിരികെയെത്തിയാരുന്നോ.. അന്വേഷിച്ചോ അവളെ… “??? “മ്മ്മ്… നവി… അപ്പൂപ്പൻ ഡിസ്ചാർജ് ആയോ… “?? “യെസ്.. ഞങ്ങൾ നാളെ നാട്ടിലേക്ക് തിരിക്കുകയാണ്… ഹി ഈസ്‌ ഓൾമോസ്റ്റ് ഓക്കെ നൗ.. റെസ്റ്റ് വേണം… ദാറ്റ്സ് ഓൾ.. ” “എന്തായെടാ… പോയാരുന്നോ… “?? നവിയുടെ ക്ഷമ കെട്ടു “യെസ്.. നവി… പോയിരുന്നു… ബട്ട്… ഗൗരി.. അവൾ അവിടെയില്ല… അവിടം വിറ്റു പോയി… എവിടെക്കാന്നു ആർക്കും അറിയില്ല അവിടെ…

അവളുടെ അമ്മ മരിച്ചു പോയാരുന്നു… ജോലിയും നഷ്ടപ്പെട്ടു.. സോ… അവൾക്കത് വിൽക്കാതെ തരമില്ലായിരുന്നു അത്രേ… “നിരഞ്ജന ഒരു ദീർഘ നിശ്വാസമെടുത്തു അത് പറഞ്ഞതിന് ശേഷം…. അപ്പുറത്ത് അനക്കമൊന്നും കേട്ടില്ല… നവി ഒരു സ്തംഭനാവസ്ഥയിൽ ആവുമെന്ന് നിരഞ്ജനക്ക് ഉറപ്പുണ്ടായിരുന്നു…. കൂടുതലൊന്നും പറയാതെ അവൾ ഫോൺ ഓഫ് ചെയ്തു ബെഡിലേക്കിട്ടിട്ടു കണ്ണുകൾ പൊത്തി കരഞ്ഞു… അപ്പുറത്തൊരാളപ്പോൾ കേട്ടത് വിശ്വസിക്കാനാവാതെ ഇടനെഞ്ചു തകർന്നു വെന്തു വെണ്ണീറായി ഒരു വിറയലോടെ ഇരിക്കുകയായിരുന്നു….. 😔😔 ………….. താമസിച്ചു പോയീന്നറിയാം …. ചെറിയ പാർട്ടും ആണ്…. തലവേദനയാണ്… SORRY🙏🙏 കാത്തിരിക്കുമല്ലോ…. ദിവ്യ…..

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 28

Share this story