പ്രണയവസന്തം : ഭാഗം 21

പ്രണയവസന്തം : ഭാഗം 21

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ലിൻസി ബെന്നിയുടെ കടയുടെ അരികിൽ എത്തിയപ്പോൾ അവൻ തിരക്കിൽ ആയിരുന്നു….. അവളെ കണ്ടതും അവന്റെ മുഖം വിടർന്നു….. ബെന്നിച്ചായൻ തിരക്കിൽ ആണോ….? അല്ല എന്താ ലിൻസി….. ദാ ചേച്ചി തന്നതാണ്…. അവൾ കാശ് അവന് നേരെ നീട്ടി…. അവൻ അത്‌ വാങ്ങി….. ആരോടേലും കടം വാങ്ങിയത് ആണോ…..? കടം ആണെങ്കിൽ വേണ്ട…… അല്ല….. കടം അല്ല….. ചേച്ചിക് ഒരു ചിട്ടി അടിച്ചതാ….. ആഹ്…. എങ്കിൽ കുഴപ്പം ഇല്ല…. ലിൻസിക് കോളേജിൽ പോകണ്ടേ….. പോവാണ്….. പോട്ടേ…..

അവൾ ഇറങ്ങിയപ്പോൾ അവൻ വിളിച്ചു…. ലിൻസി….. എന്താണ് ബെന്നിച്ചായാ….. ജാൻസി വല്ലോം പറഞ്ഞോ……? എന്ത് പറയാൻ…..? ഒന്നും പറഞ്ഞില്ല….. എന്താ ബെന്നിച്ചായാ….. ഹേയ് ഒന്നുമില്ല…… ഞാൻ ഒരു കാര്യം ജാൻസിയോട് പറഞ്ഞിട്ട് ഉണ്ട്…… അറിയുമ്പോൾ ഒരു അനുകൂല തീരുമാനം എടുത്താൽ മതി…… ഒന്നും മനസിലായില്ല എങ്കിലും അവൾ തലയാട്ടി ….. 🌼🌼🌼

കുറെ സമയം ആയിട്ടും ജാൻസി എഴുന്നേറ്റ് വരുന്നത് കാണാഞ്ഞപ്പോൾ ആൻസി മുറിയിലേക്ക് ചെന്നു…… നീ ഒന്നും കഴിക്കുന്നില്ലേ……? കാച്ചിൽ പുഴുങ്ങി വച്ചിട്ടുണ്ട്….. നിനക്ക് ഇഷ്ട്ടം ഉള്ള കാന്താരി ചമ്മന്തിയും ഉണ്ട്…… എനിക്ക് ഒന്നും വേണ്ട…… ഞാൻ മോളെയും കൂട്ടി പള്ളിയിൽ പോകാൻ ഇരുന്നതാ …. ധ്യാനം നടക്കുവല്ലേ…….? നിനക്ക് മേലാഴിക വല്ലോം ഉണ്ടോ….. ഇങ്ങനെ ഒന്നും കഴിക്കാൻ ഇരിക്കുമ്പോൾ……? ഒന്നുമില്ല……. ചേച്ചി പൊയ്ക്കോ….. ഞാൻ എങ്ങനെ പോകാനാ….. ചേച്ചി പൊയ്ക്കോ…….

എനിക്ക് കുറച്ചു നേരം ഒറ്റയ്ക്കിരിയ്ക്കണം എന്നും ആഗ്രഹമുണ്ട്…… അവളെ കൂട്ടി പൊയ്ക്കോ…… എന്താടി…… എന്താ നിനക്ക് പറ്റിയത്….. എന്താണെങ്കിലും ചേച്ചിയോട് പറ…… അവൾ അരുമയോടെ ജാൻസിയുടെ തലമുടി ഇഴകളിൽ തഴുകി കൊണ്ട് പറഞ്ഞു……. ഒന്നും ഇല്ല……. എനിക്ക് കുറച്ചുനേരം ഒറ്റയ്ക്കിരുന്നാൽ മതി…… അതും പറഞ്ഞു അവൾ വീണ്ടും കമിഴ്ന്നു കിടന്നു……. അപ്പോഴാണ് പുറത്ത് ഒരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ടത്…… ആൻസി പെട്ടെന്ന് പുറത്തേക്ക് പോയി….. ജീപ്പിൽ നിന്നും പോലീസ് യൂണിഫോമിൽ ആൽവിൻ ഇറങ്ങുന്നത് കണ്ടിരുന്നു…..

അവൻ ഒറ്റയ്ക്ക് ഉള്ളു എന്ന് അവൾക്ക് മനസ്സിലായിരുന്നു….. ജാൻസി ഇല്ലേ……? അവൻ ചോദിച്ചു…. ഉണ്ട് കയറി ഇരിക്ക്….. വിളികാം അവൾ പറഞ്ഞതിനുശേഷം അകത്തേക്ക് പോയി ജാൻസിയെ വിളിച്ചു…… കുറച്ചു കഴിഞ്ഞപ്പോൾ ജാൻസി അവിടേക്ക് വന്നിരുന്നു ….. അവനെ കണ്ടിട്ടും അവളുടെ മുഖത്ത് പ്രത്യേക ഭാഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല….. ആൻസി കുറച്ചു കാപ്പി വേണം…… ആൽവിൻ പറഞ്ഞപ്പോൾ ആൻസി കാപ്പി എടുക്കാനായി അകത്തേക്ക് പോയി……. അവളെ അവിടെ നിന്ന് മാറ്റുന്നതിന് വേണ്ടിയുള്ള തന്ത്രം ആയിരുന്നു അത്‌ എന്ന് ജാൻസി മനസ്സിലായിരുന്നു…..

എന്തുപറ്റി……. അവൻ അവളുടെ അടുത്തേക്ക് നോക്കി ചോദിച്ചു….. അവൾ മിണ്ടിയില്ല…. എനിക്ക് സംസാരിക്കണം….. അവളുടെ കൈകളിൽ പിടിച്ചു അവൻ പറഞ്ഞു…. അവൾ മനപ്പൂർവ്വം അവൻറെ കൈ തട്ടിമാറ്റി….. എടി പുല്ലേ…… സഹിക്കുന്നതിനും ഒരു പരിധിയുണ്ട്….. ഞാനെപ്പോഴും നിൻറെ മുന്നിൽ താണു തരുന്നു എന്ന് വെച്ച് ഞാൻ അത്ര വില കെട്ടവൻ ആണെന്ന് നീ വിചാരിക്കരുത്…….. എന്ത് സംഭവിച്ചാലും നിന്നോട് സംസാരിച്ചിട്ട് ഞാൻ പോകത്തുള്ളൂ…… അവിടെ കാണും…… 10 മിനിറ്റിനുള്ളിൽ അങ്ങോട്ട് വന്നില്ലെങ്കിൽ……

കാല് മടക്കി ഒരു തൊഴിയും തന്ന് ഞാൻ നിന്നെ ഇവിടുന്ന് എടുത്തു കൊണ്ടു പോകും…. കേട്ടല്ലോ…… കുറച്ച് അപ്പുറത്തെ മാന്തോപ്പ് ചൂണ്ടി അവൻ അത് പറഞ്ഞിട്ട് അവിടേക്ക് നടന്നു …… ജാൻസി ഒരു നിമിഷം അവിടെ തന്നെ തറഞ്ഞു നിന്നു….. ശേഷം അവനോട് എല്ലാം പറഞ്ഞ് തന്നെ പിരിയുന്നതാണ് നല്ലത് എന്ന് അവൾക്ക് തോന്നി….. അവൾ അകത്തേക്ക് ചെന്നു എന്തോ എടുത്തതിനുശേഷം അവൻ പോയ വഴിയിലേക്ക് ചെന്നു….. നോക്കി നിൽക്കുകയാണ് ആൽവി….. അവളുടെ സാന്നിധ്യം അറിഞ്ഞതും അവൻ തിരിഞ്ഞു നോക്കാതെ ചോദിച്ചു….. എന്താടി നിൻറെ പ്രശ്നം….. ഇനി എന്നെ കാണാൻ വരരുത്……

ഞാനുമായി ഒരു ബന്ധവും പാടില്ല….. ഇതുവരെ നടന്നതൊക്കെ മറക്കണം….. ഞാനും മറന്നോളാം….. അത് പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു….. അവന് ദേഷ്യം വരുന്നുണ്ടായിരുന്നു…… പണ്ടത്തെ പോലെ മറക്കാം കാണല്ലു എന്നൊക്കെ പറയാൻ ഇപ്പോൾ ഞാൻ നിന്റെ കാമുകൻ അല്ല….. നിന്റെ മേൽ എനിക്ക് ഒരു അവകാശം ഉണ്ട്….. അവൻ കൈയിലിരുന്ന മാര്യേജ് സർട്ടിഫിക്കറ്റ് അവളുടെ കൈയിൽ വച്ചു കൊടുത്തു കൊണ്ട് പറഞ്ഞു….. അവൾ അതിലേക്ക് നോക്കി…..

നിയമപരമായി അവൻ ഇപ്പോൾ അവളുടെ ഭർത്താവ് ആണ് എന്ന് അത്‌ വായിച്ചപ്പോൾ അവൾക്ക് മനസിലായി…… ഇത് സൂക്ഷിച്ചു വച്ചോ…. നിനക്ക് എന്നേ വിശ്വാസം കുറവ് തോന്നുമ്പോൾ ഒക്കെ എടുത്തു നോക്കിയാൽ മതി….. ഇപ്പൊ ഇങ്ങനെയൊക്കെ പറയാൻ മാത്രം എന്ത് കോപ്പാണ് ഇവിടെ നടന്നത്……. അവൻ ദേഷ്യത്തോടെ സഹികെട്ടു ചോദിച്ചു….. കൊച്ചുമുതലാളിയുടെ ഇഷ്ടങ്ങൾക്ക് ഒക്കെ വഴങ്ങി തന്നതിന് എനിക്ക് പ്രതിഫലം കിട്ടി…… ചോദിച്ചാൽ ഇനിയും തരാം എന്ന് പറഞ്ഞിട്ടുണ്ട്….. പക്ഷേ അതിന് ജാൻസിയെ കിട്ടില്ല……

പ്രതിഫലമോ…..? എന്തൊക്കെയാ നീ പറയുന്നത്….. അവൾ കയ്യിൽ കരുതിയിരുന്ന ചെക്ക് ലീഫ് അവൻറെ കയ്യിലേക്ക് വെച്ച് കൊടുത്തു….. ഇത് നിങ്ങളുടെ അപ്പച്ചന്റെ ചെക്ക് ലീഫ് തന്നെയല്ലേ…. ഇന്നലെ വൈകുന്നേരം നിങ്ങളുടെ അപ്പച്ചൻ ഇവിടെ കൊണ്ടു എനിക്ക് തന്നതാ…… നിങ്ങൾ മുഖാന്തരം എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള നഷ്ടപരിഹാരം…… തുക എഴുതിയിട്ടില്ല….. എനിക്കിഷ്ടമുള്ളത് അതിൽ എഴുതി ചേർക്കാം…… എന്റെ സ്നേഹത്തിന് ഇട്ട വില……

മതി നിർത്ത്….. അവൻ കൈ ഉയർത്തി അവളോട് പറഞ്ഞു…… അവൻറെ മുഖ പേശികൾ ദേഷ്യത്താൽ വലിഞ്ഞു നിന്നിരുന്നു….. ചെന്നിയിൽ നീല ഞരമ്പ് തെളിഞ്ഞു…… ഏത് തെരുവ് വേശ്യയ്ക്ക് കിട്ടും ഇതിൽ കൂടുതൽ പ്രതിഫലം …… നിങ്ങളുടെ കൂടെ അഴിഞ്ഞാടി നടുന്നതിനുള്ള പ്രതിഫലം…… അവളത് പറഞ്ഞതും അവൻ കൈ നീട്ടി അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചിരുന്നു….. നിന്നോട് അല്ലേടി പുല്ലേ നിർത്താൻ പറഞ്ഞത്…… അവളോട് അത്രയും പറഞ്ഞ് അവളുടെ കയ്യിൽ ഇരുന്ന ചെക്ക് ലീഫ് വാങ്ങി അവൻ അവളോട് ഒന്നും മിണ്ടാതെ വണ്ടിയിലേക്ക് കയറി പോയി……

അറിയാതെ ജാൻസിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ അനുസരണ ഇല്ലാതെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു…… ആൽവിൻ നേരെ പോയത് ആൻറണിയുടെ കൂപ്പിലേക്ക് ആയിരുന്നു…… അവൻറെ ഊഹം തെറ്റിയിരുന്നില്ല ആൻറണി അവിടെ ഉണ്ടായിരുന്നു…… ആ സമയത്ത് ആൽവിനെ അവിടെ കണ്ടതും ആയാൾ ഒന്ന് അമ്പരന്നു…….. ശേഷം അവൻ അരികിലേക്ക് വന്നു…… എന്താ നീ പതിവില്ലാതെ ഇങ്ങോട്ട്……? അയാൾ ചിരിയോടെ അവനോട് ചോദിച്ചു….. ഇത്രകാലവും എനിക്ക് അപ്പച്ചനോട് മതിപ്പായിരുന്നു……

നിങ്ങളുടെ മകനായി ജനിച്ചതിൽ അഭിമാനം ആയിരുന്നു…… പക്ഷെ ഇപ്പൊ എനിക്ക് നിങ്ങളോട് അറപ്പാണ്……. നിങ്ങളുടെ മകനായി ജനിച്ചത് നാണക്കേട് ആണ് എന്നാണ് ഞാൻ കരുതുന്നത്…… അവൻ അത്‌ പറഞ്ഞപ്പോഴേക്കും ആൻറണിയുടെ മുഖത്തെ ചിരി മാഞ്ഞു ഇരുന്നു…… എന്താടാ….. നിൻറെ പ്രശ്നം….. ഗൗരവത്തോടെ അവനോട് ചോദിച്ചു……. ഇപ്പോൾ ഇതൊക്കെ പറയാനും മാത്രം എന്ത് പ്രശ്നമാണ് നിനക്ക് ഉണ്ടായത്…… ഞാൻ സ്നേഹിക്കുന്ന പെണ്ണിനു വിലയിടാൻ മാത്രം നിങ്ങൾ അധപതിച്ചു പോയോ……?

ഒരു നിമിഷം മകൻറെ മുൻപിൽ മറുപടി ഇല്ലാതെ നിന്നു പോയിരുന്നു ആൻറണി….. ഞാൻ സ്നേഹിക്കുന്നത് ആരാണെന്നു അറിഞ്ഞിട്ട് തന്നെയായിരുന്നു ഇന്നലെ വീട്ടിൽ നിന്ന് നിങ്ങളുടെ നാടകം……. അതേടാ……. എല്ലാം അറിഞ്ഞിട്ട് തന്നെയായിരുന്നു എൻറെ നാടകം……. ഞാൻ ശമ്പളം കൊടുക്കുന്ന എന്റെ ശമ്പളകാരിയെ എൻറെ വീട്ടിൽ എൻറെ മകൻറെ ഭാര്യയായിട്ട് കാണാൻ എനിക്ക് അല്പം ബുദ്ധിമുട്ടുണ്ട്……. നീ അതിന് മഞ്ഞു കൊള്ളേണ്ട…… എന്ത് സംഭവിച്ചാലും ഞാൻ അത് സമ്മതിക്കില്ല……

പിന്നെ വീട്ടിൽ നിൽക്കുന്നത് കാണാൻ കൊള്ളാവുന്ന ജോലിക്കാരോട് വീട്ടിലെ ആമ്പിള്ളേർക്ക് ചെറിയ താല്പര്യം ഒക്കെ തോന്നും…… അത്‌ താല്പര്യം ആയിട്ട് തന്നെ മാറി നിൽക്കുകയാണ് പതിവ്….. കാശ് കൊടുത്തു ആ നാണക്കേട് ഒഴിവാക്കുക…… അല്ലാതെ അവളെ കെട്ടി എഴുന്നേളിച്ചു വീട്ടിലേക്ക് കെട്ടി കയറുക അല്ല….. എങ്ങനെയാണ് നിങ്ങൾക്ക് ഇത്ര വൃത്തികെട്ട രീതിയിൽ സംസാരിക്കാൻ കഴിയുന്നത്……. നിങ്ങൾക്ക് ഒരു മകൾ ഉള്ളതല്ലേ……. നിങ്ങൾ പറഞ്ഞതുപോലെ വീട്ടുവേലക്കാരിയുടെ ശരീരത്തോടെ തോന്നുന്ന മോഹം ഇരുട്ടിൻറെ മറവിൽ അവളുടെ ശരീരത്തിൽ തീർക്കാൻ അല്ല ഞാൻ അവളെ സ്നേഹിച്ചത്……..

കെട്ടിക്കൂടെ കൂട്ടാൻ തന്നെയാ…… അതിനുള്ള ചങ്കുറപ്പും ആൽവിനു ഉണ്ട്…….. അതിന് എനിക്ക് അരമനയിൽ ആൻറണി മുതലാളിയുടെ സമ്മതം ആവശ്യമില്ല…… നിയമവും വകുപ്പും ഒക്കെ അറിയാവുന്ന ഒരു പോലീസുകാരൻ ആണ് ഞാൻ……. ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാൽ അവൾക്ക് സമ്മതമാണെങ്കിൽ അവളെ വിവാഹം കഴിക്കേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം……. ഇനി ഇതുപോലെ ഉള്ള വൃത്തികെട്ട പരിപാടികളുമായി അവളുടെ മുൻപിൽ നിങ്ങൾ പോയി എന്ന് ഞാനറിഞ്ഞാൽ….. നീ എന്ത് ചെയ്യും……

അതെനിക്ക് ഇപ്പൊ പറയാൻ കഴിയില്ല…… പക്ഷേ നിങ്ങളോടെ എല്ലാ ബഹുമാനവും വച്ച് കൊണ്ട് തന്നെ ഞാൻ പറയുകയാണ്…… ഞാൻ ഇഷ്ടപ്പെട്ടത് അവളെ കെട്ടാൻ തന്നെ ആണ്….. അവളെ കല്യാണം കഴിക്കുക തന്നെ ചെയ്യും…… ആരൊക്കെ തടസ്സം പറഞ്ഞാലും…… അത്രയും പറഞ്ഞ് ആൽവിൻ അവിടെ നിന്നും പോയി…… ആൻറണി വേഗം തന്നെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു….. ശേഷം ആരുടെയൊ നമ്പർ ഡയൽ ചെയ്ത് അതിലേക്ക് വിളിച്ചു….. തോമസെ ഓരു സ്ഥലം മാറ്റം വേണം……

ഇവിടെ അടുത്തെങ്ങും വേണ്ട….. അങ്ങ് ദൂരെ കാസർഗോഡോ പാലക്കാഡോ കണ്ണൂരോ മലപ്പുറാമോ അങ്ങനെ എവിടെയെങ്കിലും….. ആർക്കാ മുതലാളി…… മറ്റാർക്കും അല്ല എൻറെ മകനു തന്നെ…… അത്രയും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു…. 🌼🌼🌼🌼🥀🥀🥀🥀🥀🥀🥀🌼🌼🌼🌼 തിരിച്ച് ആൽവിൻ വീണ്ടും പോയത് ജാൻസിയുടെ അടുത്തേക്ക് തന്നെ ആയിരുന്നു…… അവൻ പുറത്ത് വണ്ടി ഒതുക്കി അതിനുശേഷം അകത്തേക്ക് കയറി…… കുറേനേരം അവൻ കാത്തുനിന്നെങ്കിലും ആരും പുറത്തേക്ക് വന്നില്ല…….

ഒടുവിൽ അവൻ രണ്ടുംകൽപ്പിച്ച് അകത്തേക്ക് കയറി….. ആദ്യം അടുക്കളയിലേക്ക് ആണ് ചെന്നു നോക്കിയത്…… അവിടെ ആരുമില്ല എന്ന് മനസ്സിലായപ്പോൾ അവൻ നേരെ മുറിയിലേക്ക് നോക്കി….. അപ്പോഴാണ് ഇപ്പുറത്തെ മുറിയിൽ പുറം തിരിഞ്ഞു കിടക്കുന്ന ജാൻസിയെ അവൻ കണ്ടത്…… പെട്ടെന്ന് അവന് ഒരു കുസൃതി തോന്നി……. അവൻ ചെന്ന് മുൻപിലത്തെ വാതിൽ കുറ്റിയിട്ടു…… അവളുടെ അരികിലായി വന്നു കിടന്നു…… പെട്ടെന്ന് അരികിൽ അവൻറെ സാന്നിധ്യം അറിഞ്ഞതും അവൾ തിരിഞ്ഞു നോക്കി…..

അവൻ ഒന്നും മിണ്ടാതെ ചെറുചിരിയോടെ കണ്ണടച്ച് കിടക്കുകയാണ്….. അവൾ എഴുന്നേൽക്കാൻ നോക്കിയതും അവൻ അവളെ ബലമായി പിടിച്ച് അവൻറെ നെഞ്ചിലേക്ക് ഇട്ടു…… എന്നിട്ട് മെല്ലെ തിരിഞ്ഞ് അവൾക്ക് നേരെയായി കിടന്നു…… താൻ തല്ലിയ കവിൾത്തടം തിണർത്തു കിടപ്പുണ്ട്….. അത് കണ്ടപ്പോൾ അവന് വേദന തോന്നിയിരുന്നു…… നിനക്ക് വിലയിട്ടവരോട് നല്ല മറുപടി പറഞ്ഞിട്ടാണ് ഞാൻ വരുന്നത്….. ഇങ്ങനെ ആരെങ്കിലും ഒക്കെ പറഞ്ഞാൽ ഉടനെ എന്നെ ഉപേക്ഷിച്ചു നീ പോവുമോ……? ഇനിയും നീ പ്രതീക്ഷിക്കാത്ത അത്രയും എതിർപ്പുകൾ വരും…. ഒരുപാട് പേര് ഭീഷണിപ്പെടുത്തി എന്ന് ഇരിക്കും…..

എല്ലാം നേരിടാൻ നിനക്ക് കഴിയില്ലേ….. അങ്ങനെ എന്നെ കളഞ്ഞിട്ട് പോവാൻ നിനക്ക് കഴിയുമോ……? അവൻ ചോദിച്ചപ്പോൾ അറിയാതെ അവളുടെ ഉള്ളിൽ തിര തല്ലുന്ന സങ്കടക്കടൽ മുഴുവൻ പുറത്തേക്ക് വരുന്നുണ്ടായിരുന്നു…… അവൾ കരഞ്ഞു പോയിരുന്നു…… അവൻ പെട്ടെന്ന് അവളെ തന്നോട് ചേർത്തു പിടിച്ചു….. എന്നെ ഉപേക്ഷിച്ചു പോകാൻ നിനക്ക് കഴിയുമോ…..? അവൻ അത് ചോദിച്ചതും അവൾ ഇല്ല എന്ന് അർത്ഥത്തിൽ തലയാട്ടി….. നിനക്ക് എന്നെ ഇഷ്ട്ടം അല്ലേ പെണ്ണെ….. വേദനയോടെ അവൻ ചോദിച്ചു…. ആ നിമിഷം അവന്റെ കണ്ണിലും നീർ പൊടിഞ്ഞു…..

ഉള്ളിൽ ദേഷ്യം ആണോ എന്നോട്…..? നിന്റെ ദേഷ്യം കാണാൻ വേണ്ടി കുറേ ഞാൻ നിന്നോട് മോശം ആയി ഇടപെട്ടിട്ടുണ്ട് അതൊക്കെ ഇഷ്ട്ടം ഉള്ളോണ്ട് ആയിരുന്നു…… നീ എന്റെ മാത്രം ആണ് എന്ന് തോന്നിയത് കൊണ്ട് ആയിരുന്നു….. പക്ഷെ നിനക്ക് എന്നോട് ഇഷ്ട്ടം ഇല്ലന്ന് തോന്നുവാ എനിക്ക്….. ആരേലും പറഞ്ഞാൽ ഉടനെ എന്നെ വേണ്ടന്ന് വയ്ക്കാൻ നിൽകുവാ നീ…. നിനക്ക് ഞാൻ അന്യൻ ആണ് എത്ര അടുക്കാൻ ശ്രേമിച്ചിട്ടും അകറ്റാൻ ആണ് നിനക്ക് വെമ്പൽ….. ജാൻസിക്ക് ആൽവിൻ ആരും അല്ല അല്ലേ…..? ഇച്ചായ…… കണ്ണുനീരോട് അവൾ വിളിച്ചപ്പോൾ അവനും അത്ഭുതത്തോടെ അവളെ നോക്കി ……… (തുടരും )

പ്രണയവസന്തം : ഭാഗം 20

Share this story