സ്മൃതിപദം: ഭാഗം 10

സ്മൃതിപദം: ഭാഗം 10

എഴുത്തുകാരി: Jaani Jaani

ഐഷു കാൽമുട്ടിൽ മുഖം ചേര്ത്ത വച്ചു കരഞ്ഞു, ഫോൺ റിങ് ചെയുന്നത് കേട്ടിട്ട് പോലും അവള് അവിടെ നിന്ന് എഴുന്നേറ്റില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഫോണിന്റെ ശബ്ദവും നിലച്ചു. പിന്നെ വാതിലിലാണ് മുട്ട് കേട്ടത് കുഞ്ഞേച്ചി…. കുഞ്ഞേച്ചി…….. മുട്ടുന്നതിനോടൊപ്പം അനുവിന്റെ ശബ്ദവും കേട്ടു. ലൈറ്റ് ഇട്ടത് കൊണ്ട് തന്നെ ഐഷു ഉറങ്ങിയിട്ടുണ്ടാവില്ല എന്ന് അനുവിന് മനസിലായി. പിന്നെ ഹാൻഡിൽ പിടിച്ചു തിരിച്ചപ്പോഴാണ് അത് ലോക്ക് അല്ല എന്ന് മനസിലായത്. താഴെ ഇരുന്ന് കരയുന്ന ഐഷുവിനെ കണ്ടപ്പോൾ അനു ഒന്ന് ഞെട്ടി.

അവൻ വേഗം അവളുടെ അടുത്തേക്ക് പോയി എന്താ എന്ത് പറ്റി കുഞ്ഞേച്ചി പേടിയോടെ ചോദിച്ചു കൊണ്ട് അനു അവളുടെ മുഖം പൊക്കി കരഞ്ഞു കരഞ്ഞു ആകെ അവശയായിട്ടുണ്ട് മുടിയൊക്കെ പാറി പറന്നു ഐഷു അനുവിനെ തന്നെ നോക്കി അവളുടെ കണ്ണുകൾ പോലും ചലിച്ചില്ല എങ്കിലും രണ്ട് കവിളിലൂടെയും കണ്ണീർ ഒഴുകി കൊണ്ടേയിരുന്നു കുഞ്ഞേച്ചി ഐഷുവിന്റെ കവിളിൽ അനു മെല്ലെ തട്ടി. അവളുടെ അവസ്ഥ കണ്ട് അനു ആകെ പേടിച്ചിട്ടാണുള്ളത്.

വിളിച്ചിട്ടും ഒരു പ്രതികരണമില്ലാത്തത് കൊണ്ട് അനു അവളെ ഒന്ന് പിടിച്ചു കുലുക്കി ഇത്രയൊക്കെ നടന്നിട്ടും അച്ചുവും സുമയും തിരിഞ്ഞു നോക്കിയില്ല കുഞ്ഞേച്ചി ദയനീയമായി അനു അവളെ നോക്കി വിളിച്ചു ഒരു പൊട്ടികരച്ചിലോടെ ഐഷു അവനെ കെട്ടിപിടിച്ചു കരഞ്ഞു. അനു ഒന്നും ചോദിക്കാതെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. കുറച്ചു കഴിഞ്ഞു ഏങ്ങലടികൾ മാത്രമായി അനു അവളെ പിടിച്ചു നേരെ ഇരുത്തി മുഖം കൈയിൽ എടുത്തു ഇനി പറ എന്റെ കുഞ്ഞേച്ചിക്ക് എന്താ ഇത്രയും വിഷമം അനുവിനോട് പറയാനുള്ള ധൈര്യം അവൾക്ക് ഉണ്ടായില്ല അതോണ്ട് തന്നെ ഒന്നുമില്ല എന്ന് തലയാട്ടി

ഈ പറയുന്നത് പച്ചകള്ളമാണെന്ന് എനിക്കും അറിയാം ചേച്ചിക്കും അറിയാം പക്ഷെ ഇപ്പൊ ഞാൻ ഒന്നും ചോദിക്കുന്നില്ല എപ്പോ പറയാൻ തോന്നുന്നോ അപ്പോൾ പറഞ്ഞാൽ മതി അനു അവളുടെ തലയിൽ മെല്ലെ തലോടി വാ എഴുന്നേൽക്ക് അനു ഐഷുവിനെ പിടിച്ചു എഴുനേൽപ്പിച്ച ബെഡിൽ ഇരുത്തി അടുക്കളയിൽ പോയി ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കൊണ്ട് വന്നു അവൾക്ക് വായിൽ വച്ചു കൊടുത്തു കുഞ്ഞേച്ചി ഫോൺ എടുക്കാഞ്ഞിട്ട ടെൻഷൻ അടിച്ചിരിക്കുന്ന ഒരാളുണ്ട് പാവം എത്ര പേടിച്ചെന്നോ അതോണ്ട എന്നെ വിളിച്ചു ചേച്ചിയെ നോക്കാൻ പറഞ്ഞു കുഞ്ഞളിയൻ ഒരു പാവമാണ് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് അവള് മുഖമുയർത്തി അനുവിനെ നോക്കി ആ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകുന്നുണ്ട്.

അനു ആ കണ്ണീർ തുടച്ചു കൊടുത്തു കരയാൻ പറഞ്ഞതല്ല എന്ത് പ്രശ്‌നത്തിനാണ് ചേച്ചി കരഞ്ഞതെന്ന് അറിയില്ല എന്തുണ്ടെന്കിലും ഇങ്ങനെ കരയുകയല്ല വേണ്ടത് ആരോടെങ്കിലും പറയണം എന്നോട് പറയാൻ പറ്റുന്നത് അല്ല എങ്കിൽ കുഞ്ഞളിയൻ ഇല്ലേ എന്തും തുറന്ന് പറഞ്ഞൂടെ ചേച്ചിയുടെ പാതിയല്ലേ. ആരോടും പറയാതെ ഇങ്ങനെ ഇരുന്ന് കരഞ്ഞിട്ട് എന്താ കാര്യം ഐഷു ഒന്നുംമിണ്ടാതെ കുനിഞ്ഞിരുന്നു. മതി ഇനി ഒന്നും ആലോചിക്കേണ്ട കിടന്നോ എന്റെ കുഞ്ഞേച്ചിയുടെ കൂടെ ഞാൻ എന്നുമുണ്ടാവും അനു അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് പറഞ്ഞു ഐഷു അവനെ നോക്കി വാടിയ ഒരു പുഞ്ചിരി കൊടുത്തു. കുഞ്ഞളിയനെ ഒന്ന് തിരിച്ചു വിളിച്ചെക്ക്.

അനു അത് പറഞ്ഞതും അനുവിന്റെ ഫോണിലെ കോൾ കട്ടായിരുന്നു. അനു മേശയിൽ നിന്ന് അവളുടെ ഫോൺ എടുത്ത് കൊടുത്തു കുറെ പ്രാവശ്യം വിളിച്ചെങ്കിലും കോൾ എടുത്തില്ല. പരിഭവത്തോടെ അനുവിനെ നോക്കിയപ്പോൾ കള്ള ചിരിയോടെ അനു പറഞ്ഞു കുഞ്ഞളിയൻ വിളിച്ചിട്ട് ചേച്ചി എടുത്തില്ലല്ലോ പ്രതികരമാ ഹ്മ്മ് നാളെ വിളിക്കാം നീ പോയി കിടന്നോ ഞാൻ ഇന്ന് കുഞ്ഞേച്ചിയുടെ കൂടെയ അവളോട് നീങ്ങി കിടക്കാൻ പറഞ്ഞു അവൻ അവിടെ കിടന്നു ഗുഡ്‌നൈറ് കുഞ്ഞേച്ചി ഒന്നും ആലോചിക്കാതെ കിടന്നുറങ് നാളെ എന്തായാലും കുഞ്ഞളിയന്റെ കൈയിൽ നിന്ന് കിട്ടും അത് എന്തായിരിക്കും എന്ന് വിചാരിച് കിടന്നോട്ടോ അനു കണ്ണ അടച്ചു കിടന്നു ഐഷുവിന് ചിരി വന്നെങ്കിലും കാർത്തി എന്ത് പറയുമെന്ന് ആലോചിച്ചു ടെൻഷൻ അടിച്ചു എപ്പോഴോ ഉറങ്ങി

നീ ഇവിടെയാണോ ഇന്നലെ കിടന്നത് ഐഷുവിന്റെ റൂമിൽ നിന്ന് ഇറങ്ങി വരുന്ന അനുവിനെ കണ്ട് സുമ ചോദിച്ചു ആ അതെ ഒരു കോട്ട വാ ഇട്ട് കൊണ്ട് അനു പറഞ്ഞു എന്തിന് നിനക്ക് വേറെ തന്നെ ഒരു റൂം തന്നിട്ടില്ലേ പിന്നെ എന്താ ഇവിടെ എനിക്ക് ഇന്നലെ കുഞ്ഞേച്ചിയുടെ കൂടെ കിടക്കണമെന്ന് തോന്നി കിടന്നു നാണമുണ്ടോ നിനക്ക് സുമ ദേഷ്യത്തോടെ ചോദിച്ചു എന്തിനാ ഞാൻ നാണിക്കുന്നേ ഞാൻ കിടന്നത് എന്റെ ചേച്ചിയുടെ കൂടെയ അതും ഞാൻ അമ്മയെ പോലെ കരുതുന്ന എന്റെ ചേച്ചിയുടെ കൂടെ അതിലൊക്കെ തെറ്റ് വിചാരിക്കുന്ന നിങ്ങൾക്കൊക്കെയാ പ്രശ്നം ചെ എന്നോട് തർക്കുത്തരം പറയാനയോ തർക്കുത്തരം അല്ല കാര്യം പറഞ്ഞതാ ഇനി ഞാൻ ഒരു സത്യം കൂടെ പറയാം

എനിക്ക് അമ്മയെക്കാളും ഇഷ്ടം എന്റെ കുഞ്ഞേച്ചിയോടാ, ശെരിക്കും എന്റെ അമ്മ കുഞ്ഞേച്ചിയാ എന്ന് പറയാനാ എനിക്ക് ഇഷ്ടം ടാ വേണ്ട എനിക്ക് ഒന്നും മനസിലാവുന്നില്ല എന്ന് വിചാരിക്കേണ്ട അമ്മയും മോളും കൂടെ ഇനി എന്റെ ചേച്ചിയെ ഉപദ്രവിച്ചാൽ ചോദിക്കാൻ ഞാൻ മാത്രമല്ല എന്ന് കൂടെ ഓർക്കുന്നത് നല്ലത് ആയിരിക്കും. അതും പറഞ്ഞു അനു പോയി സുമ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് എല്ലാം കേട്ട് നിൽക്കുന്ന ഐഷുവിനെയാണ് അത് എങ്ങനെയാ എല്ലാവരെയും മയക്കി വച്ചിരിക്കുകയല്ലേ അതും പറഞ്ഞു സുമ ഓരോ പാത്രവും ശക്തിയിൽ എടുത്ത് വെക്കാൻ തുടങ്ങി.

ഐഷു ഒന്നും മിണ്ടാതെ റൂമിലേക്കും കോളേജ് ഗേറ്റിന്റെ മുന്നിൽ തന്നെ നിൽക്കുന്ന കാർത്തിയെ കണ്ട് ഐഷുവിന് സന്തോഷമായി. ഇന്ന് കാക്കിയല്ല പോരാതെ ഓട്ടോയും ഇല്ലാ ഒരു ബൈക്കിന്റെ മേലെ ചാരി നിൽക്കുകയാ. പക്ഷെ മുഖത് പതിവ് പുഞ്ചിരിയില്ല മീശ പിരിച്ചുവച്ചിട്ടുണ്ട് എപ്പോഴുമുള്ള കറുത്ത കുറിയും നെറ്റിയിൽ വരച്ചു വച്ചിട്ടുണ്ട് ഡീ ഇങ്ങേർക്ക് നിന്നെ കാണാതെ ഉറക്കം വരില്ല അല്ലെ ദിവസവും വിസിറ്റ് ഉണ്ടല്ലോ അഞ്ചു കള്ളച്ചിരിയോടെ ഐഷുവിനെ നോക്കി പറഞ്ഞു ഐഷു കാർത്തിയെ നോക്കുന്ന തിരക്കിൽ അത് കേട്ടത് പോലുമില്ല ഡീ അഞ്ചു ഒന്ന് കുലുക്കി വിളിച്ചപ്പോഴാണ് ഐഷു ഞെട്ടിയത്

ആ ഏത് ലോകത്താണ് പതിയെ വായിനോക്കിയ മതി നിന്റേത് തന്നെയല്ലേ ഐഷു അവളെ കൂർപ്പിച്ചു നോക്കി സത്യങ്ങൾ പറയുമ്പോൾ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല കള്ളി ഐഷുവിന്റെ കവിളിൽ നുള്ളി കൊണ്ട് അഞ്ചു പറഞ്ഞു ആ എന്നാ ഞാൻ പോകാമല്ലേ കാർത്തിയുടെ അടുത്ത് എത്തിയപ്പോൾ അഞ്ചു അതും പറഞ്ഞു പോയി വാ കേറിയിരിക്ക് കാർത്തി വേഗം ബൈക്കിൽ കേറി ഇരുന്നിട്ട് ഐഷുവിനോട് പറഞ്ഞു ഞാൻ ക്ലാസ്സ്‌ ഐഷു ഒരു പേടിയോടെ പറഞ്ഞു നിന്റെ ആ ഫ്രണ്ടിന് ഒരു മെസ്സേജ് അയക്ക് ഉച്ചക്കെ വരു എന്ന് ഐഷു വീണ്ടും മടിച്ചു മടിച് അവിടെ തന്നെ നിന്നു എന്റെ കൂടെ വരാൻ താൽപര്യമില്ലെങ്കിൽ ക്ലാസ്സിൽ പോയിക്കോ കാർത്തി ബൈക്ക് സ്റ്റാർട്ട്‌ ചെയ്‌തുകൊണ്ട് പറഞ്ഞു ഐഷു വേഗം മെസ്സേജ് അയച് കാർത്തിയുടെ പിന്നിൽ കയറി.

ആദ്യമായി ബൈക്കിൽ കേറിയതിന്റെ ഒരു അസ്വസ്ഥതയുണ്ട് ഐഷുവിന് അതും ഒരു സൈഡ് തിരിഞ്ഞാണ് ഇരുന്നത് ആദ്യമായിട്ടാണോ ബൈക്കിൽ അവളുടെ വെപ്രാളം കണ്ട അവൻ ചോദിച്ചു ഹ്മ്മ് എങ്കിൽ രണ്ട് സൈഡ് കാലിട്ട ഇരിക് അവള് വീണ്ടും ഇറങ്ങി അവൻ പറഞ്ഞത് പോലെയിരുന്നു ഷോള്ഡറില് കൈ വച്ചു പിന്നെ ഒന്നും മിണ്ടാതെ കാർത്തി ബൈക്ക് ഓടിച്ചു. ഐഷു കണ്ണാടിയിലൂടെ നോക്കി മുഖത്തു ഒരു ചിരി പോലുമില്ല കാർത്തി ബൈക്ക് കൊണ്ട് നിർത്തിയത് അന്നപൂർണേശ്വരി ക്ഷേത്രത്തിലാണ്. ഇറങ്ങിയപ്പോൾ ഐഷു അത്ഭുതത്തോടെ അവനെ നോക്കി പക്ഷേ അവന് യാതൊരു ഭാവമാറ്റവും ഇല്ലാ അമ്പലത്തിൽ കയറുന്നോ നീണ്ട നിശ്ശബ്ദതക്ക് ശേഷം കാർത്തി ചോദിച്ചു

ഇല്ലാ ഞാൻ രാവിലെ കോളേജിൽ വരുമ്പോൾ തല കുളിക്കാറില്ല അവള് അല്പം ചമ്മിയ ഭാവത്തോടെ പറഞ്ഞു ഹ്മ്മ് കാർത്തി പുറത്തു നിന്ന് തൊഴുത് അത് കണ്ട് ഐഷുവും കാർത്തിയുടെ അടുത്ത് പോയി നിന്ന് തൊഴുതു. വാ കാർത്തി ഐഷുവിനെയും വിളിച്ചു അമ്പലത്തിന പുറകിലുള്ള ആല്മരച്ചുവട്ടിൽ പോയി ഇരുന്നു ഒരു വലിയ ആല്മരമാണ് അതിന് ചുറ്റും ഇരിക്കാനുള്ള സ്ഥലവുമുണ്ട്. അവിടെ അടുത്തൊന്നും ആരുമില്ല ചുറ്റും കാടാണ് വള്ളിയൊക്കെ പടർന്നിട്ടുണ്ട് ഐഷു ചുറ്റും നോക്കി കൊണ്ട് കാർത്തിയുടെ അടുത്ത് ഇരുന്നു കണ്ണേട്ടാ കാർത്തി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട ഐഷു തന്നെ അവനെ വിളിച്ചു പക്ഷെ മറുപടിയൊന്നും കൊടുത്തില്ല

സോറി കണ്ണേട്ടാ ഇന്നലെ അങ്ങനെ പറ്റിപ്പോയി ഇനി ഒരിക്കലും കോൾ എടുക്കാതെ ഇരിക്കില്ല കാർത്തിയുടെ കൈയിൽ ചുറ്റി പിടിച്ചു അവന്റെ മുഖത്തു നോക്കി പറഞ്ഞു വീണ്ടും മറുപടിയില്ല കണ്ണേട്ടാ എന്നെ നോക്ക് ഐഷു കാർത്തിയുടെ മുഖം അവൾക്ക് നേരെ തിരിച്ചു ഇന്നലെ എനിക്ക് ഒത്തിരി സങ്കടമായി ആ സമയം കോൾ എടുക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവള് ചിണുങ്ങി കൊണ്ട് പറഞ്ഞു അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു, നിറഞ്ഞു വന്ന കണ്ണുകൾ അവൻ കാണാതിരിക്കാനായി കാർത്തി വേഗം അവളെ അടർത്തി മാറ്റി മതി അഭിനയിച്ചത് ഇനിയും കരയാൻ ബാക്കി ഉണ്ടെങ്കിൽ കരഞ്ഞു തീർക്ക്

ഉറച്ച ശബ്ദത്തോടെ കാർത്തി പറഞ്ഞു കണ്ണേട്ടാ ഞാൻ അവള് വീണ്ടും കണ്ണന്റെ നെഞ്ചിൽ മുഖം ചേര്ത്ത കരഞ്ഞു ഹ്മ്മ് മതി ഇനി കാര്യം പറ അവളെ അടർത്തി മാറ്റി പറഞ്ഞു അത് അത് ഞാൻ കണ്ണേട്ടാ അവള് വിക്കി വിക്കി പറഞ്ഞു പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയേണ്ട ഞാൻ ആരുമല്ലല്ലോ അതും പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയതും ഐഷു അവനെ അവിടെ തന്നെ പിടിച്ചിരുത്തി അവന് അഭിമുഖമായി ഇരുന്നു ഞാൻ ആരുമല്ലെ കണ്ണേട്ടാ അവന്റെ കണ്ണിൽ നോക്കി ചോദിച്ചു നിനക്ക് അല്ലെ ഞാൻ ആരുമല്ലാത്തത് എനിക്ക് സ്വന്തമെന്ന് പറയാൻ കണ്ണേട്ടൻ അല്ലെ ഉള്ളു കാർത്തി നെറ്റി ചുളിച്ചു അവളെ സംശയത്തോടെ നോക്കി ഞാൻ പറയാം എല്ലാം കണ്ണേട്ടനോട് പറയണമെന്ന് വിചാരിച്ചതാ.

പറഞ്ഞു കഴിഞ്ഞിട്ട് എന്നെ വെറുക്കാതിരുന്നാൽ മതി കാർത്തി മറുപടിയൊന്നും പറയാതെ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു ഞാൻ ഞാൻ ഒരു അനാഥയാണ്. അച്ചു ചേച്ചിയുടെയും അനുവിന്റെയും അച്ഛന് എന്നെ വഴിയരികിൽ നിന്ന് കിട്ടിയതാ പോലീസിലും പേപ്പറിലുമൊക്കെ അറിയിച്ചു പക്ഷെ ആരും തേടി വന്നില്ല അനാഥാലയത്തിൽ ഏൽപ്പിക്കാൻ പോയതാ പക്ഷെ അച്ഛൻ എന്നെ ദത്തെടുത്തു എനിക്ക് ആ സമയം ഒരു വയസ്സ് പോലും ആയിരുന്നില്ല. ആർക്കാണ് ജനിച്ചതെന്ന് പോലും അറിയാത്ത ഒരു ജന്മമാണ് എന്റേത്. അച്ഛൻ മരിക്കുന്നത് വരെ എനിക്ക് ഒന്നും അറിയില്ലായിരുന്നു അതിന് ശേഷം അമ്മ തന്നെ പറഞ്ഞു.

തെരുവിൽ നിന്ന് എടുത്തതാണെന്ന്. അനുവിന് മാത്രം ഈ കാര്യം അറിയില്ല. അതോണ്ട് അവന്റെ മുന്നിൽ നിന്ന് ഒന്നും പറയില്ല. ഐഷു കാർത്തിയുടെ മുഖത്തു നോക്കാതെ പറഞ്ഞു ഇന്നലെ എന്താ പറ്റിയത് അത് അത് ഇതൊക്കെ ഓർത്തപ്പോൾ കള്ളം പറയണ്ട സത്യം മാത്രം മതി അച്ചു ചേച്ചി പറഞ്ഞു ഞാൻ അനാഥയാണെന്ന് അറിഞ്ഞാൽ ഏട്ടന്റെ വീട്ടുകാർ എന്നെ വേണ്ടെന്ന് പറയുമെന്ന് കാർത്തിയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു നീ അങ്ങനെയാണോ എന്നെ കുറിച്ച് വിചാരിച്ചിരുന്നത്

കാർത്തി വീണ്ടും അവളെ അടർത്തി മാറ്റി ചോദിച്ചു കണ്ണേട്ടൻ ഒരിക്കലും എന്നെ വേണ്ടെന്ന് വെക്കില്ല പക്ഷെ ഏട്ടന്റെ വീട്ടുകാർ അവള് ഒന്ന് നിർത്തി എനിക്ക അച്ഛനും അമ്മയും ഒന്നുമില്ല എന്ന് നിനക്ക് അറിയില്ലേ എന്നിട്ട് നീ എന്നെ വേണ്ടെന്ന് വച്ചോ ഇല്ലാ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. അവനും തിരിച്ചു അവളെ വാരിപ്പുണർന്നു….തുടരും…..

സ്മൃതിപദം: ഭാഗം 9

Share this story