സിന്ദൂരരേഖയിൽ: ഭാഗം 13

സിന്ദൂരരേഖയിൽ: ഭാഗം 13

എഴുത്തുകാരി: സിദ്ധവേണി

എത്രയൊക്കെ ആലോചിച്ചിട്ടും അവന് മനസ്സിലായതേ ഇല്ല അമ്മുവിന്റെ മാറ്റത്തിനുള്ള കാരണം.. അങ്ങനെ ഇരിക്കുമ്പോൾ ആണ്‌ നിമിഷയുടെ കാൾ വീണ്ടും വന്നത്… ഹലോ നീ വിളിച്ചിരുന്നോ നിമി? അഹ്… വിളിച്ചല്ലോ… നീ ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ലേ വസു? അതിന് നിന്റെ ഫോൺ വന്നപ്പോ ഞാൻ ഇവിടെ ഇല്ലായിരുന്നു… എന്റെ ഫ്രണ്ട് ആണ്… ഫ്രണ്ട്… ഫ്രണ്ട് ആണ്… അറ്റൻഡ് ചെയ്തത്… എന്താ വിളിച്ചത്? വസു നമ്മുടെ മാര്യേജ് എല്ലാരും സമ്മതിച്ചു.. നെക്സ്റ്റ് month തന്നെ കാണും മിക്കവാറും… I’m really excited… What?

മാര്യേജ് ഓ നമ്മുടെയൊ? Are you damn serious? എന്റെ അനുവാദം ഇല്ലാതെ മാര്യേജ് ഫിക്സ് ചെയ്യാൻ ആരാ പറഞ്ഞത്? എല്ലാരും സമ്മതിച്ചല്ലോ പിന്നെ എന്താ? ആര് സമ്മതിച്ചു എന്ന്… എനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ലെന്ന് ഞാൻ പറഞ്ഞതാണല്ലോ പിന്നെ ആരാണ് ഇത് നടത്താൻ തീരുമാനിച്ചത്? വസു… അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ കാൾ അവൻ കട്ട്‌ ചെയ്തിരുന്നു… സേവി… സേവി… എടാ ഞാൻ ഒന്ന് പോകുവാണേ… എന്താടാ ഇത്ര പെട്ടന്ന് ഉച്ച ആയതല്ലേ ഉള്ളു… എടാ ഒരു ചെറിയ പ്രശ്നം പറ്റി പോയി… എടാ അതാ അമ്മു… എ.. എന്താടാ എന്താ? നിമി വിളിച്ച കാര്യങ്ങൾ മുഴുവൻ അവന് സേവിയോട് പറഞ്ഞു…

എടാ ഇതിപ്പോ ആകെ കൊനഷ്ട് പിടിച്ച അവസ്ഥ ആയല്ലോ… അവൾ നിന്നെ തെറ്റിധരിച്ചു എന്നാണ് തോന്നുന്നത്… തെറ്റിധരിച്ചു എന്നൊരു തോന്നൽ അല്ല അവൾ ശെരിക്കും തെറ്റിധരിച്ചത് തന്നെയാണ്… എടാ ഇനിയിപ്പോ എനിക്ക് വരാൻ പറ്റില്ല… ഇന്ന് ഒരു ഫയൽ സബ്മിറ്റ് ചെയ്യാനുള്ളതാ… അത് കൊഴപ്പമില്ല… ഞാനൊന്നു പോയിട്ട് വരാം… അവളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ മതിയെടാ… ഉച്ചക്ക് ശേഷം ലീവ് എടുത്ത് നേരെ അവളുടേ അപ്പാർട്മെന്റിലേക്ക് വച്ചുപിടിച്ചു… പകുതി എത്തിയപ്പോഴേ ചെറുതായി മഴ പെയ്തുതുടങ്ങി… വീട്ടിൽ എത്തുമ്പോഴക്കും മഴ അതിന്റെ മൂർധന്യാവാസ്ഥയിൽ എത്തിയിരുന്നു…

വീടിന്റെ മുന്നിൽ കാർ കൊണ്ട് നിർത്തി അകത്തേക്ക് കേറി കാളിങ് ബില്ലിൽ അമർത്തിയിട്ടും അവൾ ഇറങ്ങി വന്നതേ ഇല്ല… അമ്മു… അമ്മുവേ…. കതക്ക് തുറക്ക്… എനിക്ക് നിന്നോട് സംസാരിക്കണം… അകത്തു നിന്നും പ്രതേകിച്ചു ഒരു പ്രതികരണവും ഇല്ലാതെയിരുന്നപ്പോൾ അവന് ശെരിക്കും പേടിയായി… ഇനി ഇവൾ ഇവിടെ ഇല്ലേ? ചുറ്റും നോക്കിയപ്പോൾ കണ്ടു അവളുടെ ചപ്പൽ വെളിയിൽ കിടക്കുന്നത്… വേഗം തന്നെ വീണ്ടും അവന് ഡോറിൽ തട്ടിയിട്ടും അകത്തുനിന്ന് പ്രതേകിച്ച്‌ ഒരു പ്രതികരണവും ഉണ്ടായില്ല… പാവം അവന്റെ ജീവൻ പാതി പോകുന്ന പോലെ അവന് തോന്നി…

അപ്പൊ തന്നെ ഫോൺ എടുത്ത് അമ്മുവിനെ വിളിച്ചു… മൂന്ന് നാല് തവണ വിളിച്ചിട്ടും അവൾ ഫോൺ എടുക്കാതെ വന്നപ്പോ അവന് ശെരിക്കും പേടിയിയും വല്ലാത്ത തരം നിസ്സഹായാവസ്ഥയും ഒക്കെ തോന്നി… ദൈവങ്ങളെ എന്റെ പെണ്ണ് അവിവേകം ഒന്നും കാണിക്കരുതേ… അമ്മുവേ…. അമ്മു… അവസാന ശ്രേമം എന്നോണം അവൻ ഒന്നുംകൂടെ അവളുടെ ഫോണിലേക്ക് വിളിച്ചു… ബെൽ അവസാനം അടിച്ചു തീരാറായപ്പോൾ കാൾ എടുത്തു… അപ്പൊ തന്നെ അവന്റെ മനസ്സിൽ ദൈവങ്ങൾക്ക് ആയിരം നന്ദി അവൻ പറഞ്ഞു… അമ്മു… മോളെ… പ്ലീസ്… ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്…

വസിഷ്ട് എനിക്ക് ഒന്നും കേൾക്കണം എന്നില്ല…ഞാൻ തന്റെ ജീവിതത്തിൽ ഒരു കാമുകിയുടെ വിഢിവേഷം കെട്ടിയാടി… ഇനി ആ വേഷം കെട്ടാൻ എനിക്ക് താല്പര്യമില്ല… അമ്മു നീ കാര്യം അറിയാതെ ആണ്‌… വാ താഴെ ഇറങ്ങി വാ എനിക്ക് നിന്നോട് സംസാരിക്കണം… ഞാൻ വെളിയിൽ ഉണ്ട്… ഇല്ല… എനിക്ക് നിന്നോട് ഒന്നും പറയാനില്ല… നീ പറയുന്ന ഒന്നും എനിക്ക് കേൾക്കാനും സഹിക്കാനും പറ്റില്ല… നിനക്ക് പറയാൻ ഒരുപാട് ന്യായം കാണും…എനിക്ക് നിന്റെ ഒന്നും കേൾക്കണ്ട… ഇന്ന് ഓഫീസിൽ വച്ച് തീർന്നു നമ്മൾ തമ്മിലുള്ള ബന്ധം… അമ്മു നീ ചുമ്മാ വാശി പിടിക്കരുത്… വാശി അല്ല വസു…

നിസ്സഹായാവസ്ഥയാണ്… ഒറ്റപെട്ടു പോയൊരു പെണ്ണിന്റെ നിസ്സഹായാവസ്ഥ… ഞാൻ നിന്നെ സ്നേഹിച്ച പോലെ നീ എന്നേ സ്നേഹിക്കും എന്ന് വിചാരിച്ച എന്റെ തെറ്റ്… ഇനി നീ പറയുന്ന ഒന്നും എനിക്ക് കേക്കണം എന്നില്ല… പിന്നെ കോൺഗ്രാജുലേഷൻ കല്യാണം ഉറപ്പിച്ചല്ലോ… അതിന്റെ… അമ്മു താഴേക്ക് ഇറങ്ങി വാ… എനിക്ക് നിന്നോട് സംസാരിക്കണം നീ ആവിശ്യം ഇല്ലാത്തത് ഒക്കെയാണ് ധരിച്ചുവച്ചിരിക്കുന്നത്… വസു പ്ലീസ്… എനിക്ക് നിന്നെ കാണണം എന്നുമില്ല സംസാരിക്കണം എന്നുമില്ല… just…just leave me alone …. നീ അപ്പോ താഴേക്ക് വരില്ലേ? ഇല്ലെന്ന് പറഞ്ഞല്ലോ…

വെറുതെ വീടിന്റെ മുന്നിൽ നിന്ന് കാല് കഴക്കണ്ട നീ വീട്ടിലേക്ക് പൊക്കോ… എന്നാ നീ കേട്ടോ… ഞാൻ ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ല… നീ എപ്പോ വാതിൽ തുറക്കുന്നോ അതുവരെ ഞാൻ ഇവിടെ നിൽക്കും ഈ മഴയത്… ഇനി ഇന്ന് മുഴുവനും നീ തുറന്നില്ലെങ്കിലും ഞാൻ ഇവിടെ കാണും… എനിക്ക് പറയാനുള്ളത് കൂടെ കേൾക്കാതെ നീ വാശി കാണിച്ചാൽ അതിനേക്കാളും വാശി എനിക്ക് കാണിക്കാൻ അറിയാം… അതും പറഞ്ഞവൻ ഫോൺ വച്ചിട്ട് മഴയത്തേക്ക് ഇറങ്ങി…

ഹും മഴയത്ത് ഇറങ്ങി നില്കും പോലും… അഞ്ച് മിനിറ്റ് കഴിയുമ്പോൾ പൊക്കോളും… അതും മനസ്സിൽ ഓർത്ത് അവൾ പുറംകൈ കൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകൾ അമർത്തി തുടച്ചു… എന്നിട്ട് പയ്യെ വെളിയിലേക്ക് നോക്കി അപ്പോഴേക്കും മഴയത് നിൽക്കുന്ന വാസുവിനെ ആണ്‌ കണ്ടത്… പിന്നെ അവൾ വേഗം കട്ടിലിൽ ചെന്ന് കിടന്നു… ഇന്ന് രാവിലെ നിമിഷ പറഞ്ഞ ഓരോ കാര്യങ്ങളും അവളുടെ ചെവിയിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു… എപ്പോഴോ ഓരോന്ന് ആലോചിച്ചു കിടന്ന് അവളൊന്നും മയങ്ങി പോയി… അപ്പോഴാണ് അവളുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്..

എടുത്ത് നോക്കിയപ്പോൾ അതിൽ സേവി എന്നെഴുതി വച്ചിട്ടുണ്ട്… ഹലോ… സേവിച്ച… നിന്നെ എത്ര തവണ കൊണ്ട് വിളിക്കുവാ അമ്മു… നീ എവിടെ പോയി കിടക്കുവായിരുന്നു? അത്… ഞാൻ ഞാനൊന്ന് ഉറങ്ങിപ്പോയി… വസു അങ്ങോട്ടേക്ക് വന്നായിരുന്നോ? അവനെ വിളിച്ചിട്ടാണെങ്കിൽ ഫോൺ എടുക്കുന്നതെ ഇല്ല… വസു…. കുറച്ച് മുന്നേ വന്നായിരുന്നു… തിരിച്ചുപോയി എന്നാ തോന്നുന്നത്… മ്മ്മ് ശെരി… ഞാൻ പിന്നെ വിളികാം… മഴ അപ്പോഴും അവിടെ തകർത്ത് പെയ്യുന്നുണ്ടായിരുന്നു അപ്പോഴാണ് അവിടെ കാത്ത് പൊട്ടുമാറുച്ചത്തിൽ ഒരു ഇടി മുഴങ്ങിയത്… അപ്പോഴാണ് അവൾക്ക് വസുവിനെ ഓർമ്മ വന്നത്… “…എന്നാ നീ കേട്ടോ…

ഞാൻ ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ല… നീ എപ്പോ വാതിൽ തുറക്കുന്നോ അതുവരെ ഞാൻ ഇവിടെ നിൽക്കും ഈ മഴയത്…” ഈശ്വരാ… വസു… ജന്നലിന്റെ വെളിയിലേക്ക് നോക്കിയപ്പോൾ അവൻ നിന്ന അതെ സ്ഥലത്ത് തന്നെ നില്പുണ്ട്.. അടുത്തിരുന്ന ക്ലോക്കിലേക്ക് നോക്കിയപ്പോൾ മണി 3… എന്റെ കൃഷ്ണാ ഒന്നര മണിക്കൂർ മഴയത് നില്കുവായിരുന്നോ… പിന്നെ ഒന്നും നോക്കിയില്ല അവൾ നേരെ താഴേക്ക് ഓടി കൂട്ടത്തിൽ ഒരു ടവൽ എടുക്കാനും മറന്നില്ല… കതക് തുറന്നതും അവൻ അവളെ തന്നെ നോക്കി നില്പുണ്ടായിരുന്നു… മഴയോ കാറ്റോ ഒന്നും നോക്കിയില്ല നേരെ അവന്റെ അടുത്തേക്ക് ഓടി കൈ പിടിച്ചു അകത്തേക്ക് വലിച്ചിട്ടും അവൻ വരാൻ കൂട്ടാക്കിയില്ല… വസു നീ വാശി കള… ഇങ്ങനെ ഈ മഴയത്…

വന്നേ നീയ്… ഇത്രയും നേരം ഞാൻ മഴയത് നിന്നത് നീ കണ്ടില്ലേ? ഞാൻ ഞാൻ ഒന്ന് ഉറങ്ങിപ്പോയി… നീ പോകും എന്ന് കരുതി… അവന്റെ മുഖത്ത് നോക്കാതെ അവളത് പറഞ്ഞു അവനെയും കൊണ്ട് അകത്തേക്ക് കേറി… ഇതാ തല തുവർത്ത്… ടവൽ അവന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു… വേണ്ട… വസു നീയിങ്ങനെ വാശി കാണിച്ചു ചുമ്മാ ഇല്ലാത്ത അസുഖം ഒന്നും ഉണ്ടാക്കി വെക്കരുത്… ഇന്നാ ഇത് പിടിക്ക്… വേണ്ട… പിന്നെ അവളൊന്നും പറയാൻ നിന്നില്ല നേരെ അവന്റെ തല അവൾ തന്നെ തുവർത്തി… നിന്റെ ഈ വാശി തീരേ ശെരിയല്ല വസു… നിനക്കും വാശി കുറവല്ല…

എന്താ എന്താ നിനക്ക് പറയാനുള്ളത്? അവനെ നോക്കാതെ അവൾ അത് ചോദിച്ചു… പക്ഷെ അവൻ പെട്ടന്ന് തന്നെ അവളെ മുറുകി കെട്ടിപിടിച്ചു….. വിട്ടേ… വസു…. നിന്നോടല്ലേ വിടാൻ പറഞ്ഞത്.. അവന്റ കൈ വിടുവിക്കാൻ അവൾ ഒരുപാട് നോക്കി പക്ഷെ അത് അവളിൽ മുറുകുന്നതല്ലാതെ അവളെ അവൻ വിട്ടതെ ഇല്ല… അവസാനം ഒരുവിധത്തിൽ അവന്റെ കൈയിൽ നിന്നും മാറി അവന്റെ കവിളിൽ ഒന്ന് ആഞ്ഞടിച്ചു… അമ്മു… പ്രേമിക്കാൻ ഒരു പെണ്ണ് കല്യാണം കഴിക്കാൻ വേറൊരുത്തി… അങ്ങനെ അഴിഞ്ഞാടി നടക്കുന്ന ഒരുപാട് പിള്ളേരെ നിനക്ക് കിട്ടും ഈ എന്നേ വേണ്ട…

ഞാൻ അതുപോലെ ഒരു കുട്ടി അല്ല… വസു നീ ഇവിടുന്ന് വേഗം ഇറങ്ങി പോ… അമ്മു… നീ എന്നേ അങ്ങനെ ആണോ കണ്ടിരിക്കുന്നത്… ഞാൻ ഇന്ന് വരെ നിന്നെ സ്നേഹിച്ചത് തമാശക്ക് ആണെന്ന് തോന്നിയോ നിനക്ക്…. അവളുടെ തോളിൽ പിടിച്ചു കുലുക്കികൊണ്ട് അവൻ ചോദിച്ചു… പറ… എനിക്ക് അത് കേൾക്കണം… ഉഹും… പക്ഷെ… നിന്റെ കല്യാണം അത് ഞാൻ വിശ്വസിക്കണ്ടേ… അവൾ നിന്നോട് കൊഞ്ചി സംസാരിച്ചത് അത് ഞാൻ വിശ്വസിക്കണ്ടേ? നിനക്ക് ഞാൻ ആദ്യമേ ഒരു വാക്ക് തന്നത് ഓർമ ഉണ്ടോ? മ്മ്മ്… നിന്നെ ഒരിക്കലും വിട്ട് ഞാൻ ഒരിടത്തും പോവില്ല എന്ന്… എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ എതിർത്താലും ഈ വസുവിന്റ് പേരിൽ ഉള്ള താലി നിന്റെ കഴുത്തിൽ വീഴുമെന്ന്…ഓർമ്മയുണ്ടോ നിനക്ക്? മ്മ്മ്… ഉണ്ട്…

പക്ഷെ നിന്റെ വീട്ടുകാർ അവർ എതിർത്താൽ? എന്റെ അച്ഛനും അമ്മക്കും നിന്റെ കാര്യം അറിയാം അവർ ഒരിക്കലും അത് എതിർക്കില്ല… ഒരിക്കലും… പക്ഷെ ഇതിന്റെ ഇടയിൽ ഒരാൾ കളിക്കുന്നുണ്ട്… അയാൾക്ക് ഉള്ളത് ഞാൻ കൊടുത്തോളം… ഞാൻ കാരണം ഒന്നും വേണ്ട വസു… എല്ലാം നിർത്താം… അങ്ങനെ നിർത്താൻ അല്ല പെണ്ണെ നിന്നെ എൻറെ ജീവിതത്തിൽ ഞാൻ കൊണ്ട് വന്നത്… അതിനായിരുന്നങ്കിൽ നിന്നെ എന്നേ എനിക്ക് വിട്ട് കളയാമായിരുന്നു… എന്റെ ജീവിതത്തിൽ നിനക്ക് മാത്രമേ സ്ഥാനമുള്ളൂ എന്റെ ഭാര്യ അയി… അവിടെ വേറേ ആരും വരില്ല… വരാൻ ഞാൻ സമ്മതിക്കില്ല… അത് പറഞ്ഞു തീർന്നതും പോക്കറ്റിൽ നിന്നും ഒരു താലി എടുത്ത് അവളുടെ കഴുത്തിൽ കെട്ടിയിരുന്നു… വസു…… തുടരും

സിന്ദൂരരേഖയിൽ: ഭാഗം 12

Share this story