പ്രണയവസന്തം : ഭാഗം 23

പ്രണയവസന്തം : ഭാഗം 23

എഴുത്തുകാരി: റിൻസി പ്രിൻസ്‌

സേവ്യറിന് സംസാരങ്ങൾക്ക് മുൻപിൽ മൗനമായി നിൽക്കാൻ മാത്രമേ ജാൻസിക്ക് കഴിഞ്ഞിരുന്നുള്ളൂ…… അവളുടെ മൗനം കാണെ എല്ലാവരിലും സേവ്യർ പറഞ്ഞ കാര്യത്തിന്റെ സത്യാവസ്ഥയിൽ ഒരു സംശയം ആയി തിളങ്ങിയിരുന്നു…… എന്തൊക്കെ ആണ് മോളെ…. ഇതൊക്കെ കള്ളം അല്ലേ……? ആൻസി അവളുടെ ചുമലിൽ പിടിച്ചു കൊണ്ട് ചോദിച്ചു……. അവളുടെ മൗനം കണ്ട് ആൻസിക്ക് തെല്ലു ഭയം തോന്നിയിരുന്നു….. പറഞ്ഞു കൊടുക്കടീ…… നീ വലിയ വായിൽ വർത്തമാനം പറയുവാരുന്നല്ലോ…… ഇവിടെ എന്തൊക്കെയായിരുന്നു…… അനിയത്തിമാർക്ക് വേണ്ടി ജീവിക്കുന്നു…… സ്വന്തം ജീവിതം വേണ്ട……… അനിയത്തിമാർ അടക്കം എല്ലാവരും രക്ഷപ്പെട്ടില്ലോ…..

പുളിക്കൊമ്പ് അല്ലേ……. അന്നം തന്ന കൈക്ക് തന്നെ നീ പണി കൊടുത്തു…… നിന്നെ വിശ്വാസിച്ചു വീട്ടിൽ കേറ്റിയ ആന്റണി മുതലാളിക്ക് തന്നെ പണി കൊടുത്തു……. അതെ താൻ പറഞ്ഞതൊക്കെ സത്യമാണ്……. ഞാനും ആൽവിച്ചായനും തമ്മിൽ ഇഷ്ടത്തിലായിരുന്നു….. കാത്തിരിക്കണം എന്നു പറഞ്ഞിട്ട് ആണ് ഇച്ചായൻ പോയതും… . പക്ഷേ താൻ വിചാരിക്കുന്നതുപോലെ പണത്തിന് വേണ്ടിയും സ്വത്തിനുവേണ്ടി ഒന്നുമല്ല ഞാൻ അയാളെ ഇഷ്ടപ്പെട്ടത്……. എൻറെ വേദനകളും പ്രയാസങ്ങളും എന്നെക്കാൾ നന്നായി അയാൾക്ക് മനസ്സിലാകും എന്ന് തോന്നിയതുകൊണ്ട്……..

ഒന്നും ഇല്ലാത്ത ഒരു പാവം പെണ്ണിനെ ചേർത്തുപിടിക്കാൻ ഉള്ള ഒരു മനസ്സ് ഉണ്ടെന്ന് തോന്നിയതുകൊണ്ട്…… പിന്നെ താൻ കാണിച്ചത് പോലെ ഒഴിഞ്ഞ മുറിയോ രാത്രിയുടെ ഇരുട്ടോ നോക്കി എൻറെ ശരീരം തേടിവന്നത് അല്ല……. അയാൾ അന്തസ്സോടെ കല്യാണം കഴിച്ചു കൂടെ താമസിപ്പിക്കാൻ കരുത് ഉള്ളവനാ….. അതൊരു വെറും വാക്കല്ല…… ഞാനൊന്നും മൂളിയാൽ ഇന്ന് അയാൾ എന്നേ കൂട്ടി കൊണ്ട് പോകും……. പക്ഷേ ഞാൻ അത് ചെയ്യാത്തത് താൻ ഇപ്പൊ അന്നം തരുന്നവരെ ഓർത്തിട്ട് തന്നെയാ…… സഹായിച്ചവരോട് ഒന്നും ജാൻസി ഒരിക്കലും നെറികേട് കാണിക്കുകയില്ല…….. അരമനയിലെ സ്വത്തു കണ്ടു എന്റെ കണ്ണ് മഞ്ഞളിച്ചു പോയിട്ടുമില്ല…… അരമനയിൽ നിന്ന് തന്ന പൈസ കൊണ്ടാണ് തൻറെ ഭാര്യയും മകളും അടക്കമുള്ള എല്ലാവരും ഇവിടെ കഴിയുന്നത്……..

ആ നന്ദി എനിക്ക് അവരോട് ഉണ്ട്……. അതുകൊണ്ടാ മുൻപിൻ നോക്കാതെ ഞാൻ ഒന്നും ചെയ്യാതിരിക്കുന്നത്…….. ഇല്ലെങ്കിൽ ആരെപ്പറ്റിയും ചിന്തിക്കാതെ എനിക്ക് അയാളുടെ കൂടെ ഇറങ്ങി പോയാൽ മതി…….. നീ ചെയ്തത് തെറ്റായിരുന്നു എന്ന് പറയാൻ ഒരാളും എൻറെ മുൻപിൽ വരില്ല…… ഇന്നുവരെ ഞാൻ ഒരിക്കലും എൻറെ ഇഷ്ടങ്ങൾക്ക് ഒരു പ്രാധാന്യം കൊടുത്തിട്ടില്ല……. എൻറെ ജീവിതം ഒന്നും ഞാൻ ചിന്തിച്ചു പോലും നോക്കിയിട്ടില്ല……. ചെറിയ പ്രായത്തിൽ തന്നെ വണ്ടി കാളയെപ്പോലെ കുടുംബത്തിനുവേണ്ടി കിടന്നു കഷ്ടപ്പെടാൻ തുടങ്ങിയതാ ………. അതൊന്നും ആരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചല്ല……..

ഒരു പ്രതിഫലവും മോഹിച്ചിട്ടില്ല…….. എൻറെ പ്രായത്തിലുള്ള പെൺകുട്ടികൾ നിറമുള്ള തുണി ഉടുക്കുമ്പോഴും ഇഷ്ടത്തോടെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ഞാൻ അതെല്ലാം എൻറെ മനസ്സിൽ ഒതുക്കി വച്ച് ജീവിച്ചിട്ടെ ഉള്ളു……… എൻറെ അപ്പച്ചനും അമ്മച്ചിയും എന്നെ ഏൽപ്പിച്ചു പോയ രണ്ട് കുഞ്ഞുങ്ങളെ പൊന്ന് പോലെ വളർത്താൻ വേണ്ടി……… അവർക്ക് ഒരു തെറ്റും പറ്റാതിരിക്കാൻ വേണ്ടി…… കഴിഞ്ഞ വർഷങ്ങളിലൊന്നും ഞാൻ ശരിക്കും ഉറങ്ങിയിട്ട് പോലുമില്ല…….. തന്നെ പോലുള്ള വൃത്തികെട്ടവൻമാരുടെ കഴുകൻ കണ്ണുകൾ എന്റെ കുഞ്ഞുങ്ങളുടെ മേൽ ഏൽക്കാതെ ഇരിക്കാൻ വേണ്ടി……… ഇതൊന്നും ഞാൻ ചെയ്തത് എനിക്ക് വേണ്ടി ആയിരുന്നില്ല…… ഞാൻ ഒരു പെണ്ണല്ലേ………

എപ്പോഴൊക്കെയോ മനസ്സ് കൈവിട്ടുപോയി………. സ്നേഹത്തോടെ ആണൊരുത്തൻ ചേർത്തുപിടിച്ചു കല്യാണം കഴിച്ചു കൊള്ളാം എന്ന് പറഞ്ഞപ്പോ ഇഷ്ടപ്പെട്ടു പോയി……. ഏതൊരു പെണ്ണിനേയും പോലെ നിറമുള്ള സ്വപ്നങ്ങൾ കാണാൻ തുടങ്ങി……. ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും ഒരു കെട്ട് കല്യാണവും മിന്നുമൊക്കെ ഞാൻ സ്വപ്നം കണ്ടു…… പക്ഷേ അതിൻറെ പേരിൽ എന്നെ ആ വീട്ടിൽ നിന്ന് പറഞ്ഞു വിട്ടതൊന്നുമല്ല……. സ്വയം ഞാൻ മാറി കൊടുത്തതാ……. ഒന്നും പിടിച്ചു വാങ്ങി എനിക്ക് ശീലമില്ല…….. വിട്ടുകൊടുത്ത ശീലമുള്ളൂ…… ഞാൻ ചെയ്യുന്നതിനു നിങ്ങൾക്ക് ആർക്കും ഒരു വില കാണില്ല…… പക്ഷേ കർത്താവിൻറെ മുൻപിൽ ഞാൻ ചെയ്യുന്നതിനോക്കെ ഒരു വില നിശ്ചയിച്ചിട്ടുണ്ട്…….

ഞാനൊരു മോശപ്പെട്ട പെണ്ണാണെങ്കിൽ അതിനുള്ള പ്രതിഫലം കർത്താവ് എനിക്ക് തന്നോളും……. താൻ പറഞ്ഞതുപോലെ പൈസയുള്ള വീട്ടിലെ ആമ്പിള്ളേരെ കണ്ണും കൈയും കാണിച്ചെ ചാക്കിലക്കണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല…… അങ്ങനെ ചെയ്യണം ആയിരുന്നെങ്കിൽ ഇത്രത്തോളം ഒന്നും കഷ്ടപ്പെടേണ്ട കാര്യം എനിക്ക് ഉണ്ടായിരുന്നില്ല…… താനടക്കം പലരും ഈ നാട്ടിൽ അതിനുവേണ്ടി ആഗ്രഹിച്ച നിൽപ്പുണ്ട് എന്നെനിക്കറിയാം…… അതും പറഞ്ഞ് അവൾ അകത്തേക്ക് കയറി പോകാൻ തുടങ്ങിയതും സേവ്യർ വിളിച്ചു……. എന്താണെങ്കിലും നടന്നതൊക്കെ നടന്നു……. ഇപ്പോൾ ഞാൻ അരമനയിലെ ആൻറണി മുതലാളിയെ കണ്ടിട്ട് വരുന്നത്…….

അങ്ങേര് പറഞ്ഞിരിക്കുന്നത് അങ്ങേരുടെ ചെറുകന്റെ ജീവിതം പോയാൽ…. നിൻറെ രണ്ട് അനിയത്തിമാരുടെയും ഭാവി അങ്ങേര് തകർക്കുമെന്ന്……. അവരൊക്കെ വലിയ വലിയ ആൾക്കാരാ……. അവർക്കൊക്കെ അത്‌ കഴിയും…… അതിനപ്പുറവും കഴിയും….. നീ സമ്മതിച്ചാൽ നമ്മളെല്ലാവരും ഇവിടുന്ന് മാറാനുള്ള പൈസ അങ്ങേരു തരും…… പിന്നെ ഈ നാട്ടിലേക്ക് നമ്മൾ തിരിച്ചു വരാൻ പാടില്ല….. അങ്ങേരുടെ മകൻറെ കല്യാണം കഴിയുന്നതുവരെ എങ്കിലും……. ഈ പിള്ളാരുടെ പഠിപ്പിന് ഉള്ളത് മൊത്തം വാങ്ങിത്തരും……… എന്താണെങ്കിലും നാണക്കേടായി ഇനി ഇപ്പൊ കിട്ടാനുള്ളത് മേടിച്ചു കൊണ്ട് ഈ നാട്ടീന്നു രക്ഷപ്പെടുന്നത് അല്ലേ കൊച്ചെ നല്ലത്…… സേവ്യർ പറഞ്ഞു……

അരമനയിലെ ആൻറണി മുതലാളിയെ എന്നെക്കാൾ പരിചയമില്ല തനിക്ക്……. എൻറെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു വീഴ്ച വന്നു……. അതിൻറെ പേരിൽ രണ്ട് പെൺകുഞ്ഞുങ്ങളുടെ ജീവിതം തകർക്കാൻ മാത്രം മോശക്കാരൻ ആണ് അദ്ദേഹം എന്ന് എനിക്ക് തോന്നുന്നില്ല……. പിന്നെ അങ്ങനെ വല്ലോം തന്നോട് പറഞ്ഞെങ്കിൽ അത്‌ അദ്ദേഹത്തിൻറെ മനസ്സിൽ ഉള്ള വിഷമത്തിന് പുറത്ത് പറഞ്ഞത് ആണ്…… എന്തിന്റെ പേരിലാണെങ്കിലും അപ്പച്ചനും അമ്മച്ചിയും ഉറങ്ങുന്ന ഈ നാട് വിട്ട് മറ്റൊരിടത്തേക്ക് ജാൻസി വരുകയില്ല……. പിന്നീട് എന്നോട് പറയാൻ പറഞ്ഞ മുതലാളിയോട് ചെന്ന് പറഞ്ഞേക്ക് അവരുടെ മനസ്സ് വിഷമിപ്പിച്ച ഒരു തീരുമാനവും ജാൻസി എടുക്കില്ലെന്ന്…….

അവരുടെ ആരുടെയും സമ്മതം ഇല്ലാതെ അവരുടെ മകൻറെ ഭാര്യയായി ജാൻസി ഒരിക്കലും ജീവിക്കാൻ പോകുന്നില്ലെന്ന്……. കൊട്ടാരവും സപ്രമഞ്ചകട്ടിലും ഒന്നും ഞാൻ സ്വപ്നം കണ്ടിട്ടില്ല എന്ന്…… അത്രയും പറഞ്ഞ് അവൾ അകത്തേക്ക് കയറി പോയി…… കട്ടിലിലേക്ക് വീണു…… അപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു…… ചേച്ചി ഒന്ന് ജാൻസി ചേച്ചിയുടെ അടുത്തേക്ക് ചെല്ല്….. ചേച്ചി വല്ലാണ്ട് വിഷമിച്ചാ പോയത്…… ലിൻസി പറഞ്ഞു…. വേണ്ട…… ഒറ്റയ്ക്ക് ഇരിക്കട്ടെ….. ഇപ്പൊ അവൾക്കാവശ്യം ഒറ്റയ്ക്ക് ഉള്ള ഇരിപ്പാണ്….. നമ്മളെ ഒക്കെ കാണുമ്പോൾ ചിലപ്പോൾ സങ്കടം കൂടി എന്നു വരും……. 🌼🌼🌼

പാലക്കാട്ടേക്ക് ചെന്നെങ്കിലും ആൽവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു….. എവിടെയൊക്കെയോ ജാൻസിയെ കുറിച്ച് ഉള്ള വേദന അവനിൽ നിഴലിച്ചിരുന്നു…… ദൂരെ ഒരു പൂങ്കുയിൽ അതിന്റെ ഇണക്കിളിയെ ഓർത്തു വിരഹഗാനം പാടി…… പെട്ടെന്നാണ് ഫോൺകോൾ വന്നത് നോക്കിയപ്പോൾ ടെസ ആണ്…… തൻറെ മനസ്സിലെ ഭാരം ഇപ്പോൾ ആരോടെങ്കിലും ഇറക്കിവെച്ച് ഇല്ലെങ്കിൽ ശരിയാവില്ല എന്ന് അവനു തോന്നിയിരുന്നു…… അവൻ പെട്ടെന്ന് തന്നെ ഫോൺ അറ്റൻഡ് ചെയ്തു….. നീ എവിടെയാ….. ഞാനിപ്പോൾ പാലക്കാട്…. പാലക്കാടോ? അവിടെ സ്ഥലംമാറ്റം…… നിനക്ക് ഈ അടുത്ത സമയത്ത് അല്ലേ സ്ഥലം മാറ്റം കിട്ടി നീ വീട്ടിലേക്ക് പോയത്….. ആഹ്……

ഇതൊരു പണി കിട്ടിയത് ആണ്….. ആരാടാ ഗുണ്ടകളോ രാഷ്ട്രീയ നേതാക്കളോ വല്ലതുമാണോ……? രാഷ്ട്രീയ നേതാവ് തന്നെയാണ് പക്ഷേ….. വീട്ടിനകത്ത് ഉള്ള ആൾ തന്നെയാണ്….. അപ്പൻ പണി തന്നതാ…. എന്നാടാ….. എല്ലാം അപ്പച്ചൻ അറിഞ്ഞു…. ഞാനും അവളും തമ്മിലുള്ള പ്രേമം…… എനിക്ക് നേർക്ക് നിന്ന് കുറച്ച് സംസാരിക്കേണ്ടി വന്നു….. ഇനി എന്നെ അവിടെ നിർത്തിയാൽ ഞാൻ ജാൻസിയുടെ കൈയും പിടിച്ച് അരമന വീട്ടിലേക്ക് കയറി വരുമെന്ന് അപ്പച്ചൻ ഒരു പേടി….. അതിന്റെ പ്രതിഫലമാണ് ട്രാൻസ്ഫർ…… നീ എന്ത് പറഞ്ഞു…… ഞാനെന്തു പറയാനാടി ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണിന് വാക്കു കൊടുക്കുന്നത്…… കല്യാണം കഴിച്ചോളാം എന്ന്……

ആ വാക്ക് പാലിക്കേണ്ടത് ഞാൻ ആണ്…… ഇവിടെ വന്ന് ഒന്ന് സെറ്റ് ആയിട്ട് അവളെ കല്യാണം കഴിക്കണം തന്നെ വിചാരിക്കുന്നത്…… രജിസ്റ്റർ ഓഫീസിൽ വച്ച് മറ്റോ….. തൽക്കാലം അപ്പച്ചനും അമ്മച്ചിയും എതിർക്കും…… ജാൻസി എന്തുപറയുന്നു….. അവളെ മാത്രമേ ഉള്ളൂ എനിക്ക് പേടി…… അവൾ ചിലപ്പോൾ സമ്മതിക്കാതെ വരുമോന്ന് എനിക്കൊരു പേടിയുണ്ട്…… അവളെ ഞാൻ മനസ്സിലാക്കിയിടത്തോളം ആരും മനസിലാക്കിയിട്ടില്ല…… അപ്പച്ചനും അമ്മച്ചിയും സമ്മതിക്കാതെ അവൾ എൻറെ കൂടെ ഇറങ്ങി വരത്തില്ല……. അവൾ അങ്ങനെ ഒരു പെണ്ണല്ല….. നിന്നെ വിശ്വസിച്ച പെണ്ണാണ്…..

അവളെ നീ കൈവെടിയരുത്…… അതൊരിക്കലും ഇല്ല….. ആൽവിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അവൾ മാത്രമായിരിക്കും…. അവൾ ഇനി അതിന് സമ്മതിച്ചില്ലെങ്കിൽ എൻറെ ജീവിത കാലത്തിൽ ഒരു പെണ്ണും എൻറെ ജീവിതത്തിലേക്ക് കടന്നു വരില്ല…… എല്ലാം നല്ലതിന് തന്നെ ആയിരിക്കും ആൽവി….. അങ്ങനെ തന്നെ ഞാനും വിശ്വസിക്കുന്നത്……. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 രാവിലെ ആടിന് കൊടുക്കാനുള്ള കാടി എടുത്തു കൊണ്ടിരിക്കുമ്പോഴാണ് പുറത്ത് ഒരു കാർ വന്നു നിൽക്കുന്നത് ജാൻസി കണ്ടത്…… അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും ജാൻസി പെട്ടെന്ന് തന്നെ അവിടേക്ക് ഓടിച്ചെന്നു….. അവൾ ഓടിച്ചെന്ന് ക്ലാരയുടെ കയ്യിൽ പിടിച്ചു….. ക്ലാര അമ്മച്ചിക്ക് എന്നോട് പിണക്കമാണോ…..

ഞാൻ നന്ദികേട് കാണിച്ചു എന്ന് തോന്നുന്നുണ്ടോ……? അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു….. അത് കാണെ ക്ലാരക്കും വേദന തോന്നി…. എന്നതാ കൊച്ചെ നീ പറയുന്നത്….. ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല…… നിന്നെ ഞാൻ മനസ്സിലാക്കിയത് പോലെ മറ്റാരാണ് മനസ്സിലാക്കിയത്…… എൻറെ മോന് നിന്നെ ഇഷ്ടമാണെങ്കിൽ അത് അവൻറെ ഭാഗ്യം ആണെന്ന് ഞാൻ പറയും….. എന്നെ നിന്നെ പോലെ സ്നേഹിക്കാൻ പറ്റുന്ന മറ്റൊരു പെൺകൊച്ച് ഈ ഭൂമിയിൽ ഉണ്ടാവുകയില്ല…… അവൻറെ ഭാര്യയായി നീ അവിടേക്ക് വന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും…… പക്ഷേ എൻറെ സന്തോഷങ്ങൾ മാത്രം പോരല്ലോ മോളെ…… ഒരുപാട് പേരുടെ ചോര വീഴ്ത്തി ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല……

ഇപ്പോൾ തന്നെ അപ്പനും മോനും തമ്മിൽ നേർക്കുനേർ നിന്നു സംസാരം തുടങ്ങി….. രണ്ടുപേരും വാശിയിൽ ആണ്….. നിന്നെ കെട്ടുമെന്ന് ആൽവി പറയുന്നത്……. സമ്മതിക്കുകയില്ല എന്ന് അച്ചായൻ പറയുന്നു……. നിന്നോട് ഇഷ്ടം കുറവുണ്ടായിട്ടില്ല ഇച്ചായൻ അങ്ങനെ പറയുന്നത്….. എനിക്കറിയാം ക്ലാര അമ്മച്ചി…. ക്ലാര അമ്മച്ചി ഇപ്പോൾ നിന്നോട് അപേക്ഷിക്കാൻ വേണ്ടി വന്നത് ആണ്…. എന്തൊക്കെ ആണ് ക്ലാരമച്ചി പറയുന്നത്……. എന്നോട് അങ്ങനെ ഒന്നും പറയല്ലേ……. എൻറെ പൊന്നുമോളെ….. നീ കാരണം വീട്ടിൽ അപ്പനും മോനും തമ്മിൽ മിണ്ടാത്ത അവസ്ഥ ഉണ്ടാവരുത്….. നീ അവനെ മറക്കാൻ ഒന്നും ഞാൻ പറയുകയില്ല…… അതിനൊന്നും ഒരു പെണ്ണിനും കഴിയുകയില്ല എന്ന് എനിക്കറിയാം……

പക്ഷേ കുറച്ചു നാളത്തേക്കെങ്കിലും ഒരു പ്രശ്നത്തിനും ഇട കൊടുക്കാൻ നീയൊരു കാരണമാവരുത്….. ഞാൻ നിൻറെ കാലു പിടിക്കാം….. തത്കാലം നീ ഒന്ന് ഒന്ന് മാറി നിൽക്ക്….. ക്ലാരമ്മച്ചി…… അവൾ അറിയാതെ വിളിച്ചു പോയിരുന്നു….. ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് ഒതുങ്ങിയതിനുശേഷം ഞാൻ തന്നെ അച്ചായനെ പറഞ്ഞു കാര്യങ്ങൾ മനസ്സിലാക്കാൻ നോക്കാം……. അതുവരെ ആ വീട്ടിൽ ഒരു പ്രശ്നങ്ങളും നീ കാരണം ഉണ്ടാവരുത്….. അടർന്നു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ക്ലാര പറഞ്ഞു….. . ഇല്ല ക്ലാരമ്മച്ചി…..

ഞാൻ കാരണം ഇനി അവിടെ ഒരു സംസാരം നടക്കുകയില്ല….. മുതലാളിയും മകനും തമ്മിൽ ഒരു പിണക്കം ഉണ്ടാവാൻ ഞാൻ ഒരു അവസരം ഒരുക്കില്ല….. ഇത് ഞാൻ ക്ലാരമ്മച്ചിക്ക് തരുന്ന വാക്ക് ആണ്….. എന്നെ ക്ലാരമ്മച്ചിക്ക് വിശ്വാസമില്ലേ……? നിന്നെ എനിക്ക് വിശ്വാസമാണ് കൊച്ചേ……. എങ്കിൽ സമാധാനത്തോടെ പൊയ്ക്കോ…… അത്രയും പറഞ്ഞു തിരിഞ്ഞു നോക്കാതെ അവൾ നടന്നു…… വീടിനകത്തേക്ക് തിരിച്ചു കയറുമ്പോൾ ജാൻസി മനസ്സിൽ ഉറച്ച കുറച്ച് നിലപാടുകൾ എടുത്തിരുന്നു………. (തുടരും )

പ്രണയവസന്തം : ഭാഗം 22

Share this story