സിന്ദൂരരേഖയിൽ: ഭാഗം 14

സിന്ദൂരരേഖയിൽ: ഭാഗം 14

എഴുത്തുകാരി: സിദ്ധവേണി

വസു നീ… നീ.. എന്താടാ ഈ കാണിച്ചത്? വയ്യ പെണ്ണെ… എനിക്ക് നിന്നെ പിരിഞ്ഞിരിക്കാൻ ഒരു നിമിഷംപോലും പറ്റില്ല… ഇന്ന് ഞാൻ അത് നല്ലതുപോലെ അറിഞ്ഞു… എല്ലാവരുടെയും സമ്മതത്തിനും സമയത്തിനും നോക്കി നിന്നാൽ എനിക്ക് നിന്നെ നഷ്ടമായാലോ… ആ ഒരു നഷ്ടം ചിലപ്പോ എനിക്ക് സഹിക്കാൻ പറ്റി എന്ന് വരില്ല… എനിക്ക് മാത്രമല്ല നിനക്കും.. അതുകൊണ്ട് ഇത് തന്നെയാണ് നല്ല മുഹൂർത്തം കല്യാണത്തിന്റെ… അപ്പോഴേക്കും അവളുടെ ഉള്ളിലെ വിഷമവും പരിഭവവും ഒക്കെ തീർന്നു… വേഗം തന്നെ അവനെ അവൾ കെട്ടി പിടിച്ചു.. സോറി വിച്ചു… എനിക്ക് സഹിക്കാൻ പറ്റിയില്ല ആ പെണ്ണങ്ങനെ ഒക്കെ പറഞ്ഞപ്പോൾ…

അതുകൊണ്ടാ ഞാൻ നിന്നെ… പോട്ടെടി… എനിക്ക് അറിയാല്ലോ നിന്നെ.. കുശുമ്പി പാറു… ഇനി എന്റെ ഭാര്യ അല്ലെ നീ ഇനി ആരും നിന്നിൽ നിന്ന് എന്ന് അടിച്ചോണ്ട് പോവില്ല… ഞാനും ആരെയും പിന്നാലെ നിന്നെ കളഞ്ഞു പോകില്ല… എന്തേ 😁 ഹും…അങ്ങനെ എങ്ങാനും പോയാൽ നിങ്ങളെ മരണം എന്റെ കൈകൊണ്ടാണ്… ഉയ്യോ… വേണ്ടായേ… എന്നേ വെറുതെ വിട്ടേരെ… പിന്നെ ഇങ്ങനെ നിന്നാലെ എന്റെ പൊന്ന് മോളെ എനിക്കും നിനക്കും നാളെ തന്നെ പനിപിടിക്കും… അതുകൊണ്ട് ഞാനൊന്ന് തല തുവർത്തട്ടെ….. വാശി അല്ലായിരുന്നോ വിച്ചുവേട്ടന്… ആഹ്.. പറയുന്ന ആളും മോശമല്ല… അല്ല നീയിപ്പോ എന്താ വിളിച്ചേ? വിച്ചുവേട്ടൻ എന്ന്.🙈

ആഹാ അത് കൊള്ളാല്ലോ… നീ ഇനി അങ്ങനെ വിളിച്ചാൽ മതി… എനിക്ക് അത് ഒരുപാട് ഇഷ്ടായി… ഇതാ ടവൽ… തല തുവർത്തിക്കോ പനി പിടിപ്പിക്കണ്ട… ഞാനിപ്പോ വരാം…നല്ല ചൂട് കാപ്പി എടുക്കാം… ഡി… ഇവിടെ ആണുങ്ങൾ ഇടുന്ന എന്തെങ്കിലും ഉണ്ടോ? പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഇവിടെയോ. ആഹ് അത് ഓർത്തില്ല… എന്നാ വേഗം കാപ്പി എടുക്ക് എന്നിട്ട് വേണം എനിക്ക് പോകാൻ വീട്ടിൽ… ഇപ്പോ തന്നെ ഞാൻ നനഞ്ഞ കോഴിയെ പോലെ ആയി… ഇപ്പൊ വരാം… ഒരു 10 മിനിട്ടിൽ തന്നെ കാപ്പിയും ഇട്ട് കൈയിൽ ഒരു സിന്ദൂര ചെപ്പും പിടിച്ചുകൊണ്ട് അവൾ ഇങ്ങ് എത്തി…

ഇതാ ഇതെന്റെ നെറ്റിയിൽ ഇട്ട് താ.. അവന്റെ നേരെ നീട്ടി അവൾ പറഞ്ഞു.. അപ്പോഴേക്കും അതിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവൻ ആവളുടെ നെറുകിൽ ചാർത്തിയിരുന്നു… പിന്നെ അടുത്ത തിങ്കളാഴ്ച രാവിലെ റെഡി ആയിട്ട് ഈ കല്യാണ പെണ്ണ് നിൽക്കണം… അന്നേ നമ്മുടെ ഒഫീഷ്യൽ മാര്യേജ് ആണ്… ലീഗലി നമ്മൾ ഭാര്യ ഭർത്താവ് ആകും എന്തേ? മ്മ്മ്… നിന്റെ അച്ഛനും അമ്മയും? ഉണ്ടാകും…അവർക്ക് അറിയാം നമ്മുടെ ബന്ധം… ഒരുപാട് പ്രേശ്നങ്ങൾ ഇടക്കുണ്ട് അതുകൊണ്ട് ആണ് നിന്നെ ഇന്ന് വീട്ടിൽ കൊണ്ടുപോകാതത്… എല്ലാം ശെരിയായി കഴിയുമ്പോൾ നീ എന്റെ വീട്ടിൽ കാണും mrs.

അർപ്പിതാ വസിഷ്ട് ആയിട്ട്… മതി വസു… എനിക്ക് അത് കേട്ടാൽ മതി… അല്ല പെണ്ണെ നീ വസു എന്ന് വിളിക്കുന്നു വിച്ചു എന്ന് വിളിക്കുന്നു ഇതൊക്കെ പോരാഞ്ഞിട്ട് എന്നേ വിച്ചുവേട്ടാ എന്നും വിളിക്കുന്നു… സത്യത്തിൽ നിന്റെ പ്രശ്നം എന്താ? അങ്ങനെ ചോദിച്ചാൽ… എന്റെ വായിൽ എല്ലാം വരുവാ… അവന്റെ മുഖത്ത് നോക്കാതെ അമ്മു എങ്ങനെയൊക്കെ പറഞ്ഞൊപ്പിച്ചു… ഇങ് വാ… രണ്ട് കൈയും നീട്ടി അവളെ അവൻ വിളിച്ചു… അത് കേൾക്കേണ്ട താമസം അവളോടി വന്ന് അവന്റെ നെഞ്ചിൽ ചേർന്ന്… അല്ല പെണ്ണെ… നീ എന്നേ ഏട്ടാ എന്ന് വിളിച്ചോ… കേൾക്കാൻ അതാ സുഖം.. അവളുടെ കാതോരം അവൻ പയ്യെ പറഞ്ഞു… പോ ചെക്കാ അങ്ങോട്ട്…

എന്നാ ഞാൻ പോകുവാണെ… ഒറ്റക്ക് മാളു ഇല്ലാത്ത ഇവിടെ? അത് സാരമില്ല… ഇന്നലെയും ഒറ്റക്ക് അല്ലായിരുന്നോ 😁 ആഹാ.. എന്നാ നിന്റെ ഈ ചേട്ടൻ പോയിട്ട് വരാം.. അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് അവൻ പോയി… വീട്ടിൽ എത്തിയ പാടെ വസു നേരെ അച്ഛന്റെ അടുത്തേക്കാണ് പോയത്… അച്ഛാ… എന്തിനാടാ മോനെ നീയീ കിടന്ന് വിളിച്ചു കൂവുന്നത്? അമ്മയും അച്ഛനും എല്ലാം അറിഞ്ഞുകൊണ്ടാണോ എല്ലാം? എന്തുവാ മോനെ എന്ത് അറിഞ്ഞോണ്ട് ആണ് എന്ന്? എന്റെയും നിമിഷയുടെയും കല്യാണം… നിങ്ങളെ കല്യാണമോ? അതേയ് അമ്മേ… ഇന്നവൾ വിളിച്ചിരുന്നു അടുത്തമാസം കല്യാണം ഫിക്സ് ചെയ്തു എന് പറഞ്ഞു…

എന്താ അച്ഛാ ഇതിന്റെയൊക്കെ അർത്ഥം ഞാൻ പറഞ്ഞതല്ലേ എനിക്ക് അമ്മുവിനെ ഇഷ്ടമാണ് എന്ന്… വസു നീ എന്റെയൊപ്പം മുറിയിലേക്ക് വാ… ഇവിടെ നിന്ന് വിളിച്ചുകൂവാൻ എനിക്ക് പറ്റില്ല… എന്തിനാ ഏട്ടാ അവന്റെ ആഗ്രഹം ഇല്ലാതെ ഈ വിവാഹം നടത്തുന്നത്… ഈ പദമാനഭൻ ഒന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നടക്കും വസു നീ എന്റെ കൂടെ വാ… ഇതെല്ലം കേട്ടുകൊണ്ട് നിന്ന വസുവിനു ഏകദേശം കാര്യങ്ങൾ മനസ്സിലായി… അപ്പോഴും മുറിയിലേക്ക് നടന്ന് പോകുന്ന വസുവിന്റെ നേരെ രണ്ട് പകയെരിയുന്ന കണ്ണുകൾ ആരും കണ്ടില്ല… അച്ഛാ… നീ ആദ്യം കതക് അടക്കു… മ്മ്മ്… മോനെ…

ഇന്നേ വരെ നിന്റെ ഒരു ആഗ്രഹത്തിനും ഞാൻ എതിര് നിന്നിട്ടില്ല എന്നറിയാല്ലോ… പക്ഷെ ഈ കാര്യം നീ കേൾക്കണം… അച്ഛാ പക്ഷെ അമ്മു… എടാ ചെക്കാ ഞാൻ മുഴുവൻ പറഞ്ഞു തീരട്ടെ… നീ അവളെ കല്യാണം കഴിക്കണം എന്നല്ല ഞാൻ പറഞ്ഞത്… ഒരു acting അതായത് കല്യാണത്തിന് സമ്മതിച്ചത് പോലെ ഒന്ന് നിന്നാൽ മതി… അത്… അതിന്റെ ആവിശ്യം എന്താ? ഉണ്ട് അതിന് ആവിശ്യം ഉണ്ട്… ഇവിടെ നമ്മൾ അറിയാതെ നമ്മൾക്ക് എതിരെ ആരൊക്കെയോ ശക്തമായി കളിക്കുന്നുണ്ട്… നിന്റെ ഏട്ടനെ പോലും അത്രക്ക് വിശ്വസിക്കണ്ട… നിന്റെ ഏടത്തിയുടെ വീട്ടുകാരുടെ കൂടെ കൂടി അവനും ഇപ്പൊ നമ്മളെ ഒക്കെ മറന്ന് പലതും പ്രവർത്തിച്ചു തുടങ്ങി… അച്ഛാ…

അപ്പൊ ചേട്ടനും? മ്മ്മ്… അതുകൊണ്ട് തത്കാലം ഈ വിവാഹത്തിന് ഞാൻ നിർബന്ധം പിടിക്കും അതുപോലെ നീ ഒന്ന് സമ്മതിച്ചു നിന്നാൽ മതി… അച്ഛേ… ഒരു ദുർബല നിമിഷത്തിൽ അമ്മുവിന്റെ കഴുത്തിൽ എനിക്ക് താലി ചാർത്തേണ്ടി വന്നു… ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചാണ് വസു അത് പറഞ്ഞു നിർത്തിയത്… പക്ഷെ അയാളുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും കാണാത്തത് കൊണ്ട് ഒന്ന് അയാളെ എത്തി നോക്കിയപ്പോൾ അവനെ താനെന്നു നോക്കി ചിരിച്ചുകൊണ്ട് നില്കുവാണ് പത്മനാഭൻ.. എടാ നീയാണ് ആൺകുട്ടീ… സ്നേഹിച്ച പെണ്ണിനെ ഒരിക്കലും കൈവിടാതെ കൂടെ നിർത്താൻ നീ അതും ചെയ്തതല്ലേ… നീ എന്റെ മോനാണ്…

അപ്പൊ അച്ഛാ തിങ്കളാഴ്ച അമ്പലത്തിൽ വച്ച് ഒന്നൂടി അവളെ താലി ചാർത്തി മാര്യേജ് രജിസ്റ്റർ ചെയ്യട്ടെ? മ്മ്മ്… അച്ഛന്റെ അനുഗ്രഹം എപ്പോഴും നിന്റെ കൂടെ കാണും.. അന്ന് ഞാനും നിന്റെ അമ്മയും കാണും… അവൻ വേഗം തന്നെ അയാളെ ഓടിപോയി കെട്ടിപിടിച്ചു… എടാ ചെക്കാ നീ ഇങ്ങനെ ടെൻഷൻ ആവണ്ട അവൾ നിനക്കുള്ളതാ… വേറേ ആരെയും ആ കുട്ടിയുടെ സ്ഥാനത്ത് നിന്റെ ഭാര്യ ആയി ഈ വീട്ടിൽ വരില്ല അതിന് ഞാൻ സമ്മതിക്കില്ല…… മതി അച്ഛേ… അങ്ങനെ രണ്ട് ദിവസം വളരെ വേഗത്തിൽ തന്നെ കടന്ന് പോയി… ഇന്നാണ് ആ സുദിനം നമ്മുടെ വസുവിന്റെയും അമ്മുവിന്റെയും കല്യാണം…

സുമയും മനുവും മാളുവും സേവിയും ഒക്കെ ഉണ്ട് കൂടെ.. ഒരു ഡാർക്ക് പീകോക്ക് ബ്ലൂ കളർ സാരിയാണ് അവളുടെ വേഷം ആഭരണങ്ങൾ എന്ന് പറയാൻ ഒരു ലക്ഷ്മി മാല മാത്രമാണ് ഉള്ളത്… കാതിൽ ഒരു കുഞ്ഞു കമ്മലും.. ഇത്രയൊക്കെ തന്നെ ഉണ്ടിരുന്നുള്ളു അവളുടെ ഒരുക്കം… അമ്പലത്തിന്റെ മുന്നിൽ നിൽകുമ്പോളാണ് ഒരു കാർ വന്ന് നിന്നത്… അതിൽ നിന്നും വസുവും അമ്മയും ഇറങ്ങിയപ്പോൾ തന്നെ അവൾ ഓടി അവിടേക്ക് ചെന്നു… അമ്മേ… ആഹാ… അമ്മേടെ കുഞ്ഞുമോൾ സുന്ദരിയായല്ലോ… വസു അച്ഛൻ.. അച്ഛൻ വന്നില്ലേ? ഇല്ല ഒരു മീറ്റിംഗ് ഉണ്ട് അങ്ങനെ പോയി… അച്ഛന്… ഇഷ്ടമല്ലേ എന്നേ? ആരാ പറഞ്ഞത് ഏട്ടന് മോളെ ഒരുപാട് ഇഷ്ടമാണ്… മോളെ കാണാൻ ഇന്ന് വൈകുംനേരം വരാം എന്ന് പറഞ്ഞു…

സന്തോഷമായില്ലേ? മ്മ്മ്… എന്നാ വാ മുഹൂർത്തത്തിന് മുന്നേ കല്യാണം നടക്കട്ടെ… അമ്പലത്തിന്റെ മുന്നിൽ രണ്ടുപേരും കൈകൂപ്പി നിന്ന് തൊഴുതു അപ്പോഴാണ് പൂജാരി പൂജിച്ച താലിയുമായി അങ്ങോട്ടേക്ക് വന്നത്… എല്ലാരേയും സാക്ഷിയാക്കി വസു അമ്മുവിന്റെ കഴുത്തിൽ ഒരിക്കൽ കൂടെ താലി ചാർത്തി… കൂടെ അവന്റെ കൈകൊണ്ട് തന്നെ അവളുടെ നെറ്റിയും ചുമന്നു.. പിന്നെ അവർ പോയത് അവരുടെ മാര്യേജ് രജിസ്റ്റർ ചെയ്യാനാണ്… അപ്പൊ കൂടെ മാളുവും സേവിയും പിന്നെ വസുവിന്റെ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു.. സുമയും മനുവും അമ്പലത്തിൽ നിന്നും നേരെ അവരുടെ വീട്ടിലേക്കാണ് പോയത്…

എല്ലാം വളരെ നന്നായി തന്നെ കഴിഞ്ഞു… അവർ നേരെ പോയത് വസുവിന്റെ പേരിൽ വാങ്ങിയ ഒരു വീട്ടിലേക്കാണ് അവിടെ ചെന്ന് വസുന്ധര കൊടുത്ത വിളക്ക് വാങ്ങി വലതുകാൽ വച്ചു അകത്തേക്ക് കേറുമ്പോൾ വസു അവളുടെ കൈ മുറുകെ പിടിച്ചിരുന്നു… പിന്നെ ചെറിയൊരു രീതിയിൽ സദ്യ ഉണ്ടാകുന്ന തിരക്കിലായിരുന്നു എല്ലാപേരും… അങ്ങനെ ഒഎസ് തട്ടികൂട്ട് സദ്യയും നമ്മുടെ അഞ്ചുപേരും കൂടെ ഉണ്ടാക്കി… ഉച്ചക്ക് സദ്യയും കഴിച്ചു എല്ലാരും താഴെ ഇരിക്കുവായിരുന്നു അപ്പോഴാണ് മുറ്റത് ഒരു കാർ വന്ന് നിന്നത്… അച്ഛൻ ആണെന്ന് തോന്നുന്നു… നീ കണ്ടിട്ടില്ലല്ലോ അച്ഛനെ…

നിനക്കുള്ള ഒരു സർപ്രൈസ് ആണ്… വസു അതും പറഞ്ഞു നേരെ വെളിയിലേക്ക് ഇറങ്ങി കൂടെ മറ്റുള്ളവരും… അകത്തേക്ക് കേറി വരുന്ന പത്മനാഭനെ കണ്ട് അമ്മുവിന്റെയും മാളുവിന്റെയും വാ തുറന്ന് പോയി… ഇച്ചായ ഇത് നമ്മുടെ md അല്ലെ? പുള്ളിയെന്താ ഇവിടെ? പിന്നെ അങ്ങേരുടെ മോന്റെ ഭാര്യയെ കാണാൻ അങ്ങേർക്ക് വരാതെ ഇരിക്കാൻ പറ്റുമോ? മോന്റെ ഭ…ഭാര്യയോ? എടി നമ്മുടെ അമ്മു തന്നെ… എന്നാലും എത്രയൊക്കെ നോക്കിയിട്ടും ഒന്നും ശെരിയാവുന്നില്ലല്ലോ… അതൊക്കെ ശെരിയാകും നീ വാ അടച്ചു വെക്ക്… മോളെ സുഖം ആണോ? അല്ല സർ… ഇവിടെ? ദേ ഈ നിൽക്കുന്നത് എന്റെ ഇളയ സന്തതി ആണ്..

എനിക്കറിയാം മോൾക്ക് ഒരുപാട് ഡൌട്ട് ഉണ്ടെന്ന് എല്ലാം ദേ ഇവനോട് ചോദിച്ചു മനസ്സിലാക്കിയാൽ മതി… ഇപ്പൊ വന്നത് മോളെ കാണാൻ ആണ്… നേരുത്തേ കണ്ടിട്ടുണ്ട് പക്ഷെ അത് തികച്ചും ഒഫീഷ്യൽ ആയിട്ടായിരുന്നു… ഇപ്പോ മോളുടെ അച്ഛന്റെ സ്ഥാനത് നിന്ന സംസാരിക്കുന്നെ… എല്ലാം ശെരിയായാൽ ഞാൻ ഇവ മഹാലക്ഷ്മിയെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും കേട്ടോ… അതുവരെ ഒരു ചെറിയ ആജ്ഞയാതവാസം… അവളുടെ കവിളിൽ തട്ടിക്കൊണ്ടു അയാൾ പറഞ്ഞുനിർത്തി… മ്മ്മ്… വസുവേ… ദേ ഇവൾ എന്റെ മോളാണ് ഒരിക്കലും വിഷമിപ്പിക്കരുത് എന്റെ കുഞ്ഞിനെ കേട്ടല്ലോ?

ഉവ്വ് അച്ഛേ… ഞാൻ അല്ലെങ്കിൽ ഇവളെ വിഷമിപ്പിക്കും എന്ന് തോന്നുന്നുണ്ടോ? വിഷമിപ്പിക്കരുത് കേട്ടല്ലോ? മ്മ്മ്… ശെരി അച്ഛേ.. എന്നാപ്പിന്നെ ഞാൻ പോട്ടെ മോളെ… എന്നാ ഞാനും വരുവാ ഏട്ടാ… ഇനിയിപ്പോ വസു ഇവിടെ നിൽക്കട്ടെ… എന്നാ വാ… അതിപ്പോ ഞാൻ കൊണ്ടാകാം അമ്മേ… വേണ്ടടാ.. ഞാൻ വീട്ടിലേക്കാണ് ഇവളെ അവിടെ ആക്കാം.. അങ്ങനെ അവർ യാത്ര പറഞ്ഞിറങ്ങി… അവർക്ക് പിന്നാലെ മാളുവും സേവിയും ഇറങ്ങി… എന്നാലേ നിങ്ങൾ ഇവിടെ ഇരുന്നോ ഞങ്ങൾ പോകുവാ… ഇപ്പോഴേ പോകുവാണോ നിങ്ങൾ രാത്രി പോവാം… വേണ്ട വേണ്ടേ വെറുതെ എന്തിനാ ഞങ്ങൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നത്… പോണേ വസു… അമ്മുവേ.. ശെരിയെടി…

അതും പറഞ്ഞു രണ്ടും കൂടെ വെളിയിൽ ഇറങ്ങി… അല്ല ഏട്ടാ… എന്തിനാ അച്ഛൻ ആരാണ് എന്നുള്ള കാര്യം മറച്ചു വച്ചത്… അതൊക്കെ ഉണ്ട് സമയം ആകുമ്പോ പറന്നു തരാം തത്കാലം നീ വാ ഇന്ന് നമ്മുടെ first night അല്ലെ? ഈ ഉച്ചക്കോ? അതിനിപ്പോ സമയം ഒന്നുമില്ല.. നീ വന്നേ… ഇല്ല മോനെ… എന്നോട് എല്ലാം പറയാതെ ഞാൻ നിങ്ങളെ അടുത്ത് വരെ ഇല്ല… ഓഹ് വീണ്ടും വാശി… ഈ വാശി നല്ലതല്ലേ നിനക്ക്.. വെറുതെ എന്റെ കൈക്ക് പണിയുണ്ടാക്കി വെക്കരുത്… എന്റെ പൊന്ന് വിച്ചുവേട്ടൻ അല്ലെ എനോട് പറ… പ്ലീസ്… എന്നാ ശെരി…. വാ എല്ലാം പറഞ്ഞു തരാം… അവളെയും വലിച്ചു നെഞ്ചിൽ ഇട്ടുകൊണ്ട് അടുത്തിരുന്ന സെറ്റിയിൽ അവൻ ഇരുന്നു.. ലെ എല്ലാരും കേൾക്കാൻ റെഡി ആയിട്ട് ഇരിക്കുവാ അല്ലെ… അതുകൊണ്ട് ഞാൻ അത് പിന്നെ പറയാം….. തുടരും

സിന്ദൂരരേഖയിൽ: ഭാഗം 13

Share this story