സിന്ദൂരരേഖയിൽ: ഭാഗം 15

സിന്ദൂരരേഖയിൽ: ഭാഗം 15

എഴുത്തുകാരി: സിദ്ധവേണി

കിഴക്കേപാടം എന്നാ അതിമനോഹരമായ ഗ്രാമം.. ടൂ… ടു… ടൂ ടു…. ടു… ടു… ദേ നിങ്ങളെ നോക്കിക്കോ മനുഷ്യാ… എന്നേ കളിയാകാതെ കാര്യം പറ… ഇന്ന് തന്നെ പറയണോ? പിന്നെ പോരെ… പറ വിച്ചുവേട്ടാ… എന്നാ പറയാം… എന്റെ അച്ഛൻ അച്ഛൻ എന്ന് പറഞ്ഞാൽ അനന്തം വീട്ടിൽ പദമനാഭൻ… പുള്ളിയുടെയും ദേവർമഠത്തിലെ ഇളയ സന്താനവും സർവോപരി എല്ലാരുടെയും കുട്ടികുറുമ്പി ആയ വസുന്ധര എന്ന എന്റെ അമ്മക്കും മക്കൾ രണ്ട്… ഒന്ന് നല്ലവനായാ എന്റെ ഏട്ടൻ അഗ്നി വാദ്യനാഥ്, പിന്നെ രണ്ടാമത്ത പടുവാഴ എന്ന് ഏട്ടൻ വിളിക്കുന്ന പുത്രനായ ഞാൻ വസിഷ്ട് വൈദ്യനാഥ്… ഇരുപത്തി മൂന്നാമത്തെ വയസ്സിൽ അച്ഛന്റെ വലംകൈ ആയി എന്റെ ഏട്ടൻ ബിസ്സിനെസ്സ് എന്നാ വല്യ ലോകത്തിലേക്ക് ചുവടുവച്ചു…

ആദ്യമൊക്കെ തട്ടി വീണു എങ്കിലും അച്ഛൻ എല്ലം വളരെ നന്നായി പറഞ്ഞു അവനെ നന്നായി തന്നെ ഒരു ബിസ്സിനെസ്സ്കാരൻ ആക്കി….അപ്പോഴും ഇതിലൊന്നും പെടാതെ എന്നേ നാടുകടത്തി അച്ഛൻ അമേരിക്കയിലേക്ക്… അവിടെ തന്നെ ആയിരുന്നു കഴിഞ്ഞ 8 വർഷം… ശെടാ നിങ്ങൾ എന്തുവാ ഒരുമാതിരി നടക്കകാർ പറയുംപോലെ…. ഈ… ഒരു വെയിറ്റിന് പറഞ്ഞതാ…

അല്ല ഏട്ടാ ഈ വൈദ്യനാഥ് അതാരാ? അതാണ് ഞങ്ങളെ മുത്തശ്ശൻ… അച്ഛന് ലോകത്തിൽ പേടി ഉണ്ടായിരുന്ന ഒരേ ഒരാൾ… എന്നിട്ട് ഇപ്പോ എവിടെ ഉണ്ട്? പുള്ളിക്കാരൻ ഞാൻ ജനിച്ച മൂന്നാം ദിവസം തട്ടിപോയി.. അതിന്റെ സമരണയിൽ ആണ് ഞങ്ങൾക്ക് രണ്ടുപേർക്കും മുത്തശ്ശന്റെ പേര് വാലായി ചേർത്തത്… അഹ്…

പിന്നെ ബാക്കി പറ… അങ്ങനെ ഇരിക്കെ രണ്ട് വർഷം മുന്നേ അച്ഛൻ നാട്ടിലേക്ക് ചെല്ലാൻ വിളിപ്പിച്ചു ഈ എന്നേ… പണ്ടേ അച്ഛനെ പേടിയാണ്… ഇതുവരെ എന്നേ നല്ലത്‌ പറയുന്നത് ഞാൻ കേട്ടിട്ടേ ഇല്ല… എപ്പോഴും ഏട്ടനെ കണ്ട് പഠിക്ക് പഠിക്ക്… ഈ പല്ലവി കേട്ട് കേട്ട് മടുത്തു… അതുകൊണ്ട് നാട്ടിലും ഞാൻ വരാറില്ല… അപ്പൊ… നമ്മുടെ വിവാഹത്തിന് അച്ഛന് തീരേ താല്പര്യം ഇല്ലായിരുന്നോ ഏട്ടാ? പോ പെണ്ണെ നിന്നെ കല്യാണം കഴിക്കാൻ എന്റെ അച്ഛന്റെ സമ്മതം വേണോ? പിന്നെ അച്ഛന് നിന്നെ ഒരുപാട് ഇഷ്ടമാണ്… നീ അതിൽ പേടിക്കണ്ട… മ്മ്മ്… ദേ…ഇങ്ങനെ വിഷമിക്കല്ലേ പെണ്ണെ… ഇതാ ഞാൻ ഒന്നും പറയത്തെ… ഇല്ല… വിഷമം ഒന്നുമില്ല ബാക്കി പറ…

ഇങ്ങനെ ഉത്തരവാദം ഇല്ലാതെ ഇവനെ നടത്താനോ എന്ന് വന്ന് കേറിയ അന്ന് തന്നെ ചേട്ടൻ അച്ഛനോട് മൊഴിഞ്ഞു പിന്നെ പറയണോ അച്ഛൻ എന്നേ പിടിച്ചു സ്റ്റാഫ്‌ ആക്കി… അല്ല… അതെന്താ എല്ലാരും മക്കളെ md യും ceo ഒക്കെ അക്കാറല്ലേ പതിവ്? പെണ്ണെ നീ ഇങ്ങനെ തോക്കിൽ കേറി വെടി വെക്കല്ലേ… ഞാൻ ഒന്ന് പറയട്ടെ… സോറി സോറി… ബാക്കി പോരട്ടെ… ആദ്യം എനിക്കും അച്ഛനോട് ദേഷ്യം ആയിരുന്നു… ഒന്നുമല്ലെങ്കിലും ഒരു mba കഴിഞ്ഞ എന്നേ പിടിച്ചു ഇവിടെ ഇങ്ങനെ സ്റ്റാഫ്‌ ആകുന്നത്… പക്ഷെ അച്ഛൻ എന്നോട് വളരെ രഹസ്യമായി ഒരു കാര്യം പറഞ്ഞു… എന്തുവാ ഏട്ടാ അത്…

നമ്മുടെ കമ്പനിയിൽ എന്തൊക്കെ ചെറിയ രീതിയിൽ പ്രശനം ഉണ്ട് പക്ഷെ ചേട്ടൻ ഇതുവരെ അച്ഛനോട് ഒന്നും പറഞ്ഞിട്ടില്ല എന്നൊക്കെ…ചിലപ്പോൾ അവന് അതിനെക്കുറിച്ചു അറിവ് കാണില്ല.. അതൊന്ന് കണ്ട് പിടിക്കാൻ ഞാൻ അവിടെ സ്റ്റാഫ്‌ ആയി ഇരുന്നാലെ പറ്റു എന്ന്… പ്രശ്നം? അവിടെ ഒരു കുഴപ്പവും ഉള്ളതായി എനിക്ക് ഇതുവരെയും തോന്നിയിട്ടില്ലല്ലോ? എടിയേ… ഞാൻ പറയുന്നത് കേട്ടിട്ട് ഈ കുഞ്ഞി തല പുകക്കണ്ടാ… അവിടെ നമ്മൾ അതായത് ഞാനും അച്ഛനും ചേട്ടനും അറിയാതെ എന്തൊക്കെ സാധനങ്ങൾ നമ്മുടെ ഗാരേജിൽ വരുകയും പോവുകയും ചെയ്യുന്നുണ്ട്… അതാണ്… നിങ്ങൾ അറിയാതെയോ? ഇത് നല്ല കൂത്ത്… അല്ല മനുഷ്യ നിങ്ങളെ അല്ലെ ആ ഓഫീസ് പിന്നെ എങ്ങനെ ആണ്?

എന്റെ ഏട്ടന്റെ ഭാര്യവീട്ടുക്കാർ… ഏട്ടനെ കൂട് പിടിച്ചു അവർ ആണ് അവിടെ ഇപ്പോൾ കാര്യങ്ങൾ ഒക്കെ നോക്കുന്നത്… മനസിലായില്ല… എന്നിക്ക് വട്ട് പിടിക്കുന്നു… എടി ഏട്ടത്തി പുള്ളിക്കാരി ഏട്ടനെ കെട്ടിയത് സ്നേഹം ഉള്ളതുകൊണ്ട് ഒന്നുമല്ല… നമ്മിടെ സ്വത്തുക്കളും ആസ്തിയും ഒക്കെ കണ്ടാണ്… ഏട്ടൻ ആണെങ്കിൽ അവരുടെ കൂടെ ചേർന്ന് ചെറിയെ രീതിയിൽ തന്നെ ഇപ്പൊ ഒരു പാര ആണ്… ഇപ്പോ അവരുടെ കണ്ണ് എന്ന് പറഞ്ഞാൽ എന്റെ ഷെയറിൽ ആണ് അതുകൊണ്ടാണ് ഏടത്തിയുടെ അനിയത്തി നിമിഷ അവളെ കൊണ്ട് എന്നേ കെട്ടിക്കാൻ നടക്കുന്നത്… ഇതെല്ലം കേട്ട് കിളിപോയി ഇരിക്കുന്ന അമ്മുവിനെ കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്…

അവളെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തുകൊണ്ട് അവളെ അവൻ അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു… എടിയേ… എന്താണ് ഒരു ആലോചന? അല്ല ഏട്ടാ… അപ്പോ അഗ്നി ഏട്ടന് അറിയോ? എന്ത് അറിയോ എന്ന്? വിച്ചുവേട്ടൻ എന്തിനാ അവിടെ വന്നത് എന്നുള്ള കാര്യം? ഉഹും… ഞാനും അച്ഛനും മാത്രമുള്ള കരാർ ആണ്…. മ്മ്മ്… അപ്പോ നിമിഷ അവൾ.. അവൾ? അവൾ നമ്മളെ അകറ്റുമോ? ദേ ഒരു വീക്ക് തന്നാൽ ഉണ്ടെല്ലോ ആമിയെ… നമ്മളെ തമ്മിൽ അകറ്റാൻ നമ്മൾ എന്തോന്നാ lkg പിള്ളേരാണോ? അതല്ല ഏട്ടാ… എന്തെങ്കിലും രീതിയിൽ… എനിക്ക് കേട്ടപ്പോ… നീ ഇങ്ങനെ പേടിക്കല്ലേ ബേബി മോളെ അവരൊന്നും ഈ നമ്മളെ പിരിക്കാൻ വളർന്നിട്ടില്ല… ശെരിക്കും പറഞ്ഞാൽ വെറും പുഴു… ഒന്നുമില്ലെങ്കിലും നിന്റെ വസു ഒരു ആണല്ലേ? എന്റെ ഒരു കൈക്ക് പോലും ഇല്ല അവർ… 😂

ദേ തള്ളി മറിക്കുന്നതിന് ഒക്കെ ഒരു പരുത്തിയുണ്ട്… വാ അടച്ചു വെക്ക്… അല്ല ഏട്ടാ എന്നാലും എന്താ എന്നേ വീട്ടിലേക്ക് കൊണ്ടുപോകാതെ.. എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്… അമ്മേടെ കൂടെ നിൽക്കാൻ തോന്നുവാ… എന്റെ ആമിയെ നിന്നെ കൊണ്ടുപോകാം… പക്ഷെ ഇപ്പോഴല്ല… എല്ലാത്തിനെയും കൈയോടെ പൊക്കിയതിനു ശേഷം… അതിനുശേഷം നിന്നെ കൊണ്ടുപോകും… ഈ വസുവിന്റെ മാത്രം ആമി ആയിട്ട്… സന്തോഷമായോ? മ്മ്മ്… ആയല്ലോ… അല്ല ഏട്ടാ എന്നാലും… ഇനി ഒരെന്നാലും ഇല്ല… ചുമ്മാ ആയിരം ഡൌട്ട് കൊണ്ട് വന്നേക്കുവാ കുരിപ്പ്‌… അതല്ല… പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ വസു അവളുടെ വായ പൊത്തി… ശ്ശ്… മിണ്ടല്ലേ… ഇനി ചോദ്യവും ഉത്തരവും ഒന്നുമില്ല…

ഡയറക്റ്റ് പരീക്ഷയാണ്… അവൾ അത് കേട്ടപ്പോ തന്നെ എന്ത് എന്നർത്ഥത്തിൽ അവനെ നോക്കി. കൂടെ അവന്റെ കൈയും എടുത്തുമാറ്റി അവൾ ചോദിച്ചു… എന്ത് എക്സാമിന്റെ കാര്യമാണ്‌ ഏട്ടാ നിങ്ങളീ പറയുന്നത്? മുഖത്ത് കുറച്ച് നാണം ഒക്കെ വാരി വിതറി അവൻ പറഞ്ഞുതുടങ്ങി… അതുപിന്നെ നമ്മുടെ കല്യാണം കഴിഞ്ഞല്ലോ… ഇനിയിപ്പോ… ഇനിയിപ്പോ എന്ത്? 😒🤨 അല്ല… ഫസ്റ്റ് നൈറ്റ്‌… ഈ നട്ടുച്ചക്കോ? നിങ്ങൾക്ക് വട്ടാണ് മനുഷ്യാ… ദേ നീ ചുമ്മാ കുളമാകാതെ വന്നേ… ഉഹും… അതിന് തിളപ്പിച്ചു വച്ച വാർപ്പ് അടുപ്പിൽ നിനക്ക് വാങ്ങി വച്ചോ… ഞാൻ സമ്മതിക്കില്ല… മാറിയേ… അവന്റെ കൈ വിടുവിച്ചു അവൾ നടന്ന് മാറി അടുക്കളയിലേക്ക് വച്ചു പിടിച്ചു… എടി ആമിയെ… അങ്ങനെ പോവല്ലേ…

ദേ ചുമ്മ പിള്ളേരെ പോലെ കളിക്കാൻ വരല്ലേ… രാത്രി എന്തെങ്കിലും കഴിക്കണം എങ്കിൽ ഞാൻ അടുക്കളയിൽ കേറിയാലേ പറ്റു… എന്നേ വിട്ടേരെ… ആഹാ അത്രക്കായോ പെണ്ണേ നീയ്… ഷിർട്ടിന്റെ സ്ലീവ് മുകളിലേക്ക് മടക്കി അവൻ അവളുടെ പിറകെ ചെന്ന് വാരി എടുത്ത് മുറിയിലെ മുകളിലേക്ക് നടന്നു… അപ്പോഴും അവൾ അവന്റെ കൈയിൽ കിടന്നു കുതറുന്നുണ്ടായിരുന്നു…. ദേ ഏട്ടാ ഇത് ശെരിയല്ല… പൊന്ന് മോളെ ഇതിൽ ശെരിയും തെറ്റും ഒന്നുമില്ല… നീയെന്റെ ഭാര്യ അല്ലെ… അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു… ദേ ഇത് കള്ളകളി പറ്റൂല… വിട്ടേ… വിട്ടേ… എന്റെ താഴെ വിട്ടേ… മിണ്ടാതെ ഇരുന്നോളണം… ഇനി മിണ്ടിയാൽ ഞാൻ താഴേക്ക് എടുത്തിടും…

പിന്നെ കൂടുതൽ ഒന്നും അവൾ പറയാൻ പോയില്ല… എന്നാലും പെണ്ണിന്റെ ഹൃദയമിടിപ്പ് അവിടെ മൊത്തം മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു… ഇതിപ്പോ ഓവർ വർക്കിങ്ങിൽ ആണല്ലോ ആമി… എന്തോന്ന്? ദേ ആ ഹൃദയം എനിക്ക് നന്നായിട്ട് മനസിലാകുന്നുണ്ട് അതിന്റെ വൈബ്രേഷൻ… ഒരു കള്ള ചിരിയോടെ അവനത് പറയുമ്പോൾ അവൾ അവന്റെ നെഞ്ചിൽ മുഖം പൊത്തി… മുറിയിൽ കൊണ്ട് അവൻ അവളെ നിർത്തിയപ്പോഴേ പെണ്ണിന്റെ കിളിയൊക്കെ പറന്നു… അതെ ഏട്ടാ… ഓ…. എനിക്ക് അടുക്കളയിൽ ജോലി ഉണ്ടായിരുന്നു… രാത്രിയിലെ ഭക്ഷണം അല്ലെ? പുറത്തുപോയേക്കാം… എന്തേ… അപ്പൊ എല്ലാം തീരുമാനിച്ചുറപ്പിച്ചു അല്ലെ… ഉമിനീർ ഇറക്കി അവൾ ചോദിച്ചു…

ഉവ്വല്ലോ…തീരുമാനിച്ചു… എന്നാ പിന്നെ എങ്ങനെ ആണ് വൈഫി? അവളുടെ അടുത്തേക്ക് മുണ്ടും മടക്കിക്കുത്തി നടന്ന് അവൻ ചോദിച്ചു… അവൾ ആണെങ്കിൽ അവൻ അവളുടെ അടുത്തേക്ക് ഒരടി വെക്കുമ്പോ രണ്ടടി പിറകിലേക്ക് പോകുന്നുണ്ട്… വിച്ചുവേട്ടാ… പ്ലീസ്…. അപ്പോഴേക്കും ചുമരിൽ തട്ടി അവൾ നിന്നു…അവൻ അവളുടെ അടുത്തേക്ക് വന്ന് രണ്ട് കൈ കൊണ്ടും ലോക്ക് ചെയ്തു… ഏട്ടാ… എന്തോ… മാറിക്കെ… പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കി കഴിഞ്ഞിരുന്നു… അവരുടെ ആദ്യ ചുംബനത്തിന് ആ മുറി മൂക സാക്ഷിയായി… ഒരു പിടച്ചിലോടെ അവനെ തള്ളി മാറ്റുമ്പോൾ അവൾ പോലും അറിയാതെ അവളുടെ മുഖത്ത് സിന്ദൂരചുവപ്പ് വന്ന് നിറഞ്ഞിരുന്നു…

അവനെ നോക്കാതെ മുറിവിട്ട് ഇറങ്ങി പോകാൻ തുടങ്ങിയാ അമ്മുവിനെ അവൻ അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു… ആമി പെണ്ണേ… ദേഷ്യമാണോ? ഉഹും… ഇല്ല എന്ന് അവൾ തോൾ കുലുക്കി പറഞ്ഞു… ഇതെന്തുവാ നിന്റെ മുഖം ചുവന്ന് ഇരിക്കുന്നെ? അവൻ ഒരു കുസൃതിയോടെ അവളുടെ ചെവിയുടെ അടുത്തായി വന്ന് ചോദിച്ചു… അപ്പോഴേക്കും പെണ്ണ് അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചിരുന്ന… ഈ ആമി കുട്ടിയെ ഈ വസു സ്വന്തമാക്കുവാണെ… അതും പറഞ്ഞു അവളെ വാരി എടുത്ത് കട്ടിലിലേക്ക് നടന്നു… ( എല്ലാരും കണ്ണടച്ചോ… 🙈🙈) 🌄 ഫോണിൽ അലാറം കേട്ടാണ് അമ്മു കണ്ണ് തുറന്നത്… നോക്കിയപ്പോ മണി 6 കഴിഞ്ഞു…

തൊട്ട് അടുത്തായിട്ട് അവളുടെ ചൂട് പറ്റി കണ്ണും തുറന്ന് കിടക്കുന്ന ദേവൂനെ കണ്ടപ്പോ വേഗം തന്നെ അവളെ കോരി എടുത്ത് മടിയിലേക്ക് ചേർത്ത്.. അച്ചോടാ… അമ്മേടെ മോൾ രാവിലെ തന്നെ ഉണർന്നല്ലോ… എന്ത് പറ്റി ചുന്ദരിയെ? ഇഇഇ….മ്മ… എന്തുവാ ചുന്ദരീമണി ഈ പറയുന്നേ… ഈ അമ്മക്ക് ഒന്നും മനസ്സിലാവുനില്ലലോ.. കുഞ്ഞിനെ കളിപിച്ചു അവൾ അവിടെ തന്നെ ഒതുങ്ങിക്കൂടി…. ദേവൂന്റെ ചിരിയും കളിയുമായി ആ വീട്‌ ഉണർന്നു തുടങ്ങി വീണ്ടും… ഒപ്പം അവളുടെ മനസ്സിലും ചില കണക്കുകൂട്ടലുകൾ ഉണ്ടായി തുടങ്ങി……. തുടരും

സിന്ദൂരരേഖയിൽ: ഭാഗം 14

Share this story