ആദിശൈലം: ഭാഗം 8

ആദിശൈലം:  ഭാഗം 8

എഴുത്തുകാരി: നിരഞ്ജന R.N

കണ്ണുകൊണ്ടുള്ള പോർവിളി കഴിഞ്ഞതും അവനെ നന്നായി ഒന്ന് പുച്ഛിച്ച് അവൾ അടുക്കളയിലേക്ക് പോയി… നോക്കിപ്പേടിപ്പിക്കുന്നെ കണ്ടില്ലേ ഉണ്ടക്കണ്ണി………. പിറുപിറുത്തുകൊണ്ട് അവൻ പാത്രത്തിൽ ചിത്രം വരതുടങ്ങി…. എന്താടാ ഇങ്ങനെ ഇരുന്ന് കൊത്തിപ്പറക്കുന്നേ എടുത്ത് കഴിക്ക്……. അതുംപറഞ്ഞ് ദേവൻ കണ്ണന്റെ തലയ്ക്കിട്ടൊരു കിഴുക്ക് കൊടുത്തു….. അവൻ തലപൊക്കി അങ്ങേരെ നോക്കിയപ്പോഴേക്കും സ്പോട്ടിൽ ദേവൻ തലതിരിച്ചു…. പെട്ടെന്ന് മുന്നിൽ കണ്ട നന്ദയോട് ശ്രീയെ പറ്റി ദേവൻ തിരക്കി…. ശ്രീ മോള് കഴിക്കുന്നില്ലേ………. ആ ചോദ്യത്തിന് ഉത്തരമെന്നോണം ഒരു പാത്രത്തിൽ കുറച്ച് ചോറും കറികളുമായി വല്യമ്മ അതായത് ധ്യാനിന്റെ അമ്മ ഹാളിലേക്ക് വന്നു,

പിറകെ അവളും……………അവളുടെ വീർത്തകവിൾ കണ്ടതും കണ്ണൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി …… അയ്യേ… ഇതെന്താ കൊരങ്ങനോ ??? ഹ്ഹഹ്ഹ ഒരു വാലിന്റെ കുറവും കൂടിയേഉള്ളൂ………. അവന്റെ കളിയാക്കൽ കേട്ടതും അവളുടെ തുറിച്ചുനോട്ടം അവനിലായി… താനാടോ കൊരങ്ങൻ…….. ശെരിക്കും അതേ ഫിഗർ…… തനിക്കാകുമ്പോൾ വാലിന്റെ ആവശ്യവും വരില്ലാ…… അവന്റെ ന്യൂ ട്രെൻഡ് പാന്റിന്റെ സൈഡിൽ തൂങ്ങിക്കിടന്ന ചെയിൻ നോക്കി അവൾ പറഞ്ഞതും ദേവൻ ആർത്തു ചിരിച്ചു കൂടെ മാധുവും…….. അപ്പായെ………..

കൈകൊണ്ട് മാധുവിനൊരു തട്ടും കൊടുത്ത് ദേവനെ നീട്ടിവിളിച്ചു അവൻ….. അതോടെ പാവം ചിരി കഷ്ടപ്പെട്ടൊന്നടക്കി ആഹാരത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു… എങ്കിലും ആ ചുണ്ടിൽ അടക്കാൻ കഴിയാതെ ആ ചിരി ഒളിച്ചുകളിച്ചു………… ശ്രീ… ഇങ്ങേനെയാണോ വീട്ടിൽ വരുന്നവരോട് സംസാരിക്കുന്നെ…. നന്ദിനി അവളുടെ കൈക്കിട്ട് ഒരു തട്ട് കൊടുത്തതും സ്സ്…. എന്നും പറഞ്ഞ് അവൾ കണ്ണടച്ചു………………….. ശരീരത്തിലെ മുറിവുകൾ അവൾക്ക് എത്ര വേദന സമ്മാനിക്കുന്നുവെന്ന് ആ മുഖത്തെ വരിഞ്ഞുമുറുകലിൽ നിന്നും മനസ്സിലാകുമായിരുന്നു………………. അയ്യോ മോളെ, വേദനിച്ചോ നിനക്ക്……… പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ നന്ദിനി അവളുടെ കൈയിൽ തലോടി…..

ഹേയ് ഇല്ലമ്മേ…. വേദനയൊന്നുമില്ല ഞാൻ ഒന്ന് പറ്റിച്ചതല്ലേ നിങ്ങളെ….. പെട്ടെന്ന് തന്നെ കണ്ണിറുക്കി കാണിച്ചുകൊണ്ട് തന്റെ വേദന കുസൃതിനിറഞ്ഞ മുഖത്തിന്റെ മറവിൽ അവളൊളിപ്പിച്ചു, പക്ഷേ, ആ കണ്ണിലെ നീർത്തിളക്കം അത് വിശ്വന് മനസ്സിലാക്കികൊടുത്തു എത്രത്തോളം അവളുടെ മുറിവുകൾ വേദനിപ്പിക്കുന്നുണ്ടെന്ന്…… അല്ല മോളെ, ഇത്ര വലിയകുട്ടിയായിട്ടും നിനക്ക് വാരിതരണോ… അയ്യേ മോശം !! ഒരു കൊച്ചുകുഞ്ഞിനെ കളിയാക്കുന്നതുപോലെ മൂക്കത്ത് വിരൽവെച്ച് സുമിത്ര പറഞ്ഞതും അതേ നിഷ്കളങ്കതയോടെ അവൾ ചുണ്ട് കീഴ്പോട്ട് ആക്കി ചമ്മൽ അഭിനയിച്ചു..

കൂടെ തന്റെ കൈയും കൂടി അവരെ കാണിച്ചു………………. കർപ്പൂരം കത്തിച്ച ആ കൈകൾ ഒരു നാണയവട്ടത്തിൽ പൊള്ളിയിരിക്കുന്നത് കണ്ടതും ബാക്കിയുള്ളവരുടെ മുഖത്തെ ചിരി മാഞ്ഞു.. പക്ഷേ, ആാാ മുഖത്തെ പുഞ്ചിരിയ്ക്ക് ഒരു മാറ്റവും ഉണ്ടായില്ല ……….. ചോറ് തരാനായി അവൾ വാ പൊളിച്ചുനിന്നു, അപ്പോഴേക്കും വല്യമ്മയുടെ കൈയിൽ നിന്ന് ആദ്യഉരുള അവൾക്ക് കിട്ടി……. ദേ കണ്ടില്ലേ,, ഞാൻ എത്ര കഴിച്ചാലും ഈ ഉരുട്ടിതരുന്ന ഒരു രുചി കിട്ടില്ല സുമിത്രാമ്മേ…… പെട്ടെന്ന് അവൾ വിളിച്ചത് കേട്ട് എല്ലാവരും ഞെട്ടി….. അത് അത്.. ഞാൻ… പെട്ടെന്ന്….. അവളുടെ മുഖഭാവം മാറുന്നത് കണ്ടതും അവർ അവളെ അടുത്തേക്ക് വിളിച്ചു………

അടുത്തെത്തിയ അവൾക്ക് നേരെ ഒരുരുള നീട്ടികൊണ്ട് അവളുടെ തലമുടിയിൽ തലോടി…. സുമിത്രയുടെ നിറഞ്ഞുവന്ന കണ്ണുകൾ തന്നെമതിയായിരുന്നു ആ വിളി അവർ ഒരുപാട് ആഗ്രഹിച്ചതാണെന്ന്…………. ഒരുപാട് ഇഷ്ടായി എനിക്കാ വിളി…. ഈ മോളെയും………….. അവരുടെ കണ്ണുകൾ അറിയാതെ കണ്ണനെ തേടിപ്പോയി……. ആരെയും നോക്കാതെ ഭക്ഷണത്തിലായിരുന്നു അവന്റെ നോട്ടം… പക്ഷേ ശ്രദ്ധ അതിലല്ലെന്ന് അവന്റെ കൈവിരലുകൾ ആ അമ്മയ്ക്ക് മനസ്സിലാക്കികൊടുത്തു …… അത് ശെരിയായിരുന്നു,, ആ ഹൃദയം കാരണമില്ലാതെ നീറുകയായിരുന്നു….

അവളിലെ ഓരോമുറിവും അവന്റെ നെഞ്ചിലെന്നപോലെ നോവിച്ചുകൊണ്ടിരുന്നു… അവളുടെ മുഖഭാവം മാറുമ്പോൾ മാറുന്നത് അവന്റെ നെഞ്ചിടിപ്പായിരുന്നു……. ദേഷ്യമാണ് ഈ അഹങ്കരിയോട്….. ശത്രുവാണ് ഇവൾ തനിക്ക് എന്ന് സിരകൾ അവനോട് മൊഴിയുമ്പോഴും അവന്റെ ഉള്ളം അവളിലെ വേദനയിൽ പൊള്ളുകയായിരുന്നു…. എന്തോ കഴിച്ചെന്ന് വരുത്തി അവൻ എണീറ്റു…. കൈ കഴുകി തിരികെ വരുമ്പോൾ കണ്ടത്, തന്റെ അമ്മയുടെ കൈയിൽ നിന്ന് ഉരുള വാങ്ങിക്കഴിക്കുന്ന ശ്രീയെയാണ്….. എന്തോ ആ കാഴ്ച ഒരുപോലെ അവനിൽ സന്തോഷവും കുശുമ്പ് നിറഞ്ഞ അരിശവുമുണ്ടാക്കി……………. ഒന്നും മിണ്ടാതെ അവൻ അവിടെനിന്നും ഉമ്മറത്തേക്ക് നടന്നു……………

ആർത്തലച്ചുപെയ്യുന്ന മഴത്തുള്ളികൾക്ക് എന്തൊക്കെയോ പറയാനുള്ളത് പോലെ അവന് തോന്നി…………………….. ഉമ്മറപ്പടിയിലിരുന്ന് കൈകൾ നീട്ടി പിടിക്കുമ്പോൾ ഒരു സംഗീതം പോലെ അവന്റെ കൈകളിൽ തട്ടി മഴത്തുള്ളികൾ ചിന്നിച്ചിതറി… എന്തോ കലുഷിതമായ അവന്റെ മനസ്സിനൊരു ശീതത്വം ആ മഴത്തുള്ളി ഏകി….. ഇതേ സമയം ശരീരമാസകലം വേദന അവളെ നന്നായി തളർത്തി…….. എല്ലാവരുടെയും സന്തോഷത്തിന് ആഹാരം കഴിച്ചെന്നുവരുത്തി റൂമിലേക്കവൾ നടന്നു……. കണ്ണാ… നീ ഈ മഴയത്ത് എന്തെടുക്കുവാ…. സുമിത്ര അവനരികിലേക്ക് വന്നതും അവരെ അവൻ അവിടെ പിടിച്ചിരുത്തി……. എന്താടാ…. ചോദിക്കുംമുമ്പേ അമ്മയുടെ മടിയിൽ മകൻ തല ചായ്ച്ചിരുന്നു……..

കണ്ണുകളടച്ചുകിടക്കുന്ന മകന്റെ മുടിയിഴകളിലേക്ക് വിരലുകളോടിച്ച് ചെറുപുഞ്ചിരിയോടെ ആ അമ്മ മാനത്ത് ചന്ദ്രനെ തിരഞ്ഞു……….. അപ്പോഴേക്കും ബാക്കി എല്ലാവരും അവിടേക്ക് വന്നു….. ആളുകൾ ഒരുപാട് ഉള്ളതിനാൽ പണികൾ പെട്ടെന്ന് തീർത്ത് പെണ്ണുങ്ങളും അവരുടെ കൂടെക്കൂടി…….. ശ്രീ എവിടെ? ധ്യാനിന്റെ ചോദ്യത്തിന് അവൾ വിശ്രമിക്കട്ടെ എന്നൊരുഉത്തരം നന്ദ നൽകി… ഇതെന്താ ചേട്ടായീ ആന്റിയുടെ മടിയിൽ കിടക്കുന്നെ? സുഖമില്ലേ??? അവന്റെ അടുക്കൽ വന്നിരുന്ന് ആഷി ചോദിച്ചു…….. ഏയ് ഒരു കുഴപ്പവുമില്ല മോളെ… ഇവൻ ഇങ്ങേനെയാ,, മഴപെയ്യുന്നതും കണ്ട് എന്റെ മടിയിൽ കിടക്കാൻ പണ്ടുമുതലേ ഇവന് ഭയങ്കര ഇഷ്ടമാ………… ആ വിരലുകൾ മുടിയിഴകളുടെ ആഴത്തിലേക്ക് കടന്നു……..

ഈ ചേട്ടായീയ്ക്ക് അങ്ങെനെ ഇഷ്ടമൊന്നുമില്ലേ….. മാധുവിനെ ചൂണ്ടികൊണ്ട് അവൻ ചോദിച്ചതും നന്ദയോട് സൊള്ളിക്കൊണ്ടിരുന്ന അവൻ പെട്ടെന്നൊന്ന് ഞെട്ടി,,,,,…. ഹാ, അവന്റെ ഇഷ്ടമല്ലിയോ ഇപ്പോ കാണുന്നത്……. ദേവനിൽ നിന്നൊരു ആത്മഗതം ഉണർന്നതും ഒരു കൂട്ടച്ചിരി ഉയർന്നു. ഇതേ സമയം റൂമിലെ ബാൽക്കണിയിൽ മഴയോട് സല്ലപിക്കുകയായിരുന്നു അവൾ….. ഒരു കൊച്ചുകുട്ടിയോടെന്നപോൽ കഴിഞ്ഞ കുറച്ചുനാളിലെ വിശേഷങ്ങൾ…………….. ശേഷം അത് തന്റെ ഡയറിയിലേക്ക് പകർത്തുമ്പോൾ ആ കണ്ണുകളിലെ ഞരമ്പുകൾ വരിഞ്ഞുമുറുകി. അതിന് ആക്കം കൂട്ടാനായി ഒരു ഫോൺ കാൾ അവളെ തേടിയെത്തി……..

ഡിസ്‌പ്ലേയിൽ കണ്ട പേര് അവളിൽ കഴിഞ്ഞ ദിവസത്തെ ഓർമകൾ ഉണർത്തി… പെട്ടെന്നവൾ കാൾ അറ്റെൻഡ് ചെയ്തു…. ഹെലോ,…… മം മം…. ആർ യു ഷുവർ?????.. നോ, എനിക്കിപ്പോൾ ഇവിടെ നിന്ന് മാറിനിൽക്കാൻ കഴിയില്ല…..ബട്ട്‌ അവിടെ, അവിടെയെല്ലാം നമ്മൾ പ്ലാൻ ചെയ്തതുപോലെ തന്നെ നടക്കണം….അതിനൊരു മാറ്റവും ഉണ്ടാകരുത്….. മം മം ഓക്കേ…. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ അറിയിക്കണം, എന്തായാലും എല്ലാം പൂർണ്ണമാകുന്ന ആ ദിവസം ഞാൻ വന്നിരിക്കും.. അതേ, ഞാൻ വരാതെ അത് പൂർണ്ണമാകില്ലല്ലോ…. ഹഹഹഹഹ ബായ്, ടേക്ക്കെയർ… ആരോടോ ഇത്രയും സംസാരിച്ച് അവൾ ആ കാൾ കട്ട്‌ ചെയ്തു…..

നേരെ ആ കണ്ണുകൾ അവളുടെ ഷെൽഫിലേക്ക് നീണ്ടു……………. പൊടുന്നനെ ആ കണ്ണുകൾ തീഗോളമായി…… ഹാ, മതി, എല്ലാരും പോയികിടന്നേ… ഇനിയും ഈ തണുപ്പുകൊണ്ടാൽ വല്ല അസുഖവും പിടിക്കും….. അത് പറഞ്ഞ് നന്ദിനിയുടെ നോട്ടം നേരെ ചെന്നെത്തിയത് ആഷിയിലായിരുന്നു… മാധുവിന്റെ മടിയിൽ കിടന്നുറങ്ങുന്ന അവളുടെ ഓമനത്തം നിറഞ്ഞ മുഖം മറ്റുള്ളവരുടെയും ശ്രദ്ധാപാത്രമായി…… ഇവൾ കിടന്നുറങ്ങിയോ…മോന് ബുദ്ധിമുട്ടായി അല്ലെ….. നന്ദിനി അവളെ പിടിച്ചെഴുന്നേല്പിക്കാൻ തുനിഞ്ഞതും മാധു അത് തടഞ്ഞു……. വേണ്ടമ്മേ,,,,

എനിക്കൊരു ബുദ്ധിമുട്ടുമായില്ല… ഇവളെന്റെ പെങ്ങളൂട്ടിയല്ലേ……. അത് പറയുമ്പോൾ അവന്റെ നോട്ടം അവളുടെ മുഖത്തേക്കായിരുന്നു.. അവന്റെ വാക്കുകൾ ഒരുപോലെ കണ്ണനിലും ഒരു ആർദ്രത ഉണർത്തി……….. പെങ്ങളൂട്ടി….. അമ്മയുടെ മടിയിൽ കിടന്ന് അവൻ ചെറുതായി മന്ത്രിച്ചു……. ആഷിയെ ഉണർത്താതെ തന്നെ മാധുവും നന്ദയും അവളെ അവന്റെ മടിയിൽ നിന്നുമടർത്തി കൈകൾക്കുള്ളിലാക്കി, അവളെ കിടത്താനായി റൂം കാണിച്ചുകൊടുക്കാൻ മുൻപേ നന്ദയും പിൻപേ ആഷിയുമെടുത്ത് മാധുവും നടന്നു….. ഞാൻ ദാ വരുന്നേ, ജാൻവി പെട്ടെന്ന് ചാടിഎണീറ്റു….. നീ ഇതെങ്ങോട്ടാടി……..

അഖിൽ അവളുടെ കൈ പിടിച്ചതും എന്റെ അഖിലേട്ടാ, കുറുക്കനെ കോഴിക്കൂട്ടിലേക്ക് വിട്ടിട്ട് നമ്മൾ ഇവിടെ നിൽക്കുന്നത് ശെരിയാണോ?? ഞാൻ പോയി ആ കുറുക്കനെ കൈയോടെ പിടിച്ചോണ്ട് വരാം…… എന്തോന്ന്…… അവന് പെട്ടെന്ന് കത്തിയില്ല…… ചുമ്മാതല്ല, മായേച്ചി പറയുന്നത് ഇതൊരു ട്യൂബ് ലൈറ്റാണെന്ന്….. ശ്ശോ എന്റെ ബുദ്ദൂസെ.. ഇങ്ങ് വാ ഞാൻ പറഞ്ഞുതരാം…. ദേവിക അവന്റെ ചെവിയോരം എന്തോ പിറുപിറുത്തു……….അതോടെ അവൻ വയറ്റിൽ കൈവെച്ച് ചിരിക്കാൻ തുടങ്ങി…. അപ്പോഴേക്കും ജാൻവി അവർക്ക് പിന്നാലെ പോയിരുന്നു… പാവം മാധു ഒരു വേണ്ടാധീനവും കാണിക്കാതിരുന്നാൽ മതിയായിരുന്നു….🤭🤭🤭

പതിയെ എല്ലാവരും ഉമ്മറത്ത് നിന്ന് സ്ഥലം കാലിയാക്കാൻ തുടങ്ങി……… ദേവനും സുമിത്രയ്ക്കും ഗസ്റ്റ്റൂം നൽകി….. മാധുവിനും ധ്യാനിനും ഒരു റൂം മതിയെന്ന് പറഞ്ഞപ്പോൾ കണ്ണനായി മുകളിലെ ഒരു റൂം സെപറേറ്റ് കിട്ടി…..ശ്രീയുടെ റൂമിന് ഒപോസിറ്റ്…. അമ്മയുടെ മടിയിൽ നിന്നെണീറ്റിട്ടും കുറച്ചുനേരം അവൻ അങ്ങെനെ തന്നെ ഇരുന്നു.. പിന്നെ പതിയെ റൂമിലേക്ക് നടന്നു……. കിടക്കുമ്പോഴും അവന്റെ മനസ്സിൽ ചിലകരടുകൾ ഉറക്കം കെടുത്തി……………. കണ്ണടയ്ക്കുന്ന ഓരോ നിമിഷവും തന്റെതന്നെ രൗദ്രമാർന്ന പ്രതിബിംബം അവന്റെ കണ്മുന്നിൽ തെളിഞ്ഞുവന്നു………………..

എണീറ്റ് നേരെ കണ്ണാടിയ്ക്ക് മുൻപിൽ ചെന്നു നിന്നു… സ്വയമൊന്ന് നോക്കി.. തന്റെ നിഴലിന് പോലും വല്ലാത്തൊരു മാറ്റമുണ്ടായതുപോലെ… ഹേയ്, അലോക്… വാട്ട്‌ ഹാപ്പെൻഡ് ഡിയർ? കണ്ണാടിയിലെ പ്രതിബിംബം അവനോട് സംസാരിക്കുന്നതായി തോന്നി……. എന്താടോ, താൻ ഭയങ്കര ഡെസ്പ് ആണല്ലോ.. എന്താ കാര്യം……… അത്.. അത്…… ഒരുത്തരത്തിനായി അവൻ വിക്കാൻ തുടങ്ങി…… ഞാൻ പറയാം… കഴിഞ്ഞുപോയ ദിവസങ്ങളിലെ സംഭവങ്ങൾ അത് നിന്നിൽ വല്ലാത്തൊരു മാറ്റം ഉണ്ടാക്കിയല്ലേ……….ചെയ്യുന്നതൊക്കെ ശെരിയോ തെറ്റോ എന്ന ചിന്ത നിന്നെ കാർന്നുതിന്നാൻ തുടങ്ങിയല്ലേ അലോക്….

കൈകൾ കെട്ടി തന്റെ മുഖത്തിനുനേരെ മുഖമുയർത്തി സ്വന്തം പ്രതിബിംബം തന്നെ ചോദിക്കുമ്പോൾ കള്ളം പറയാൻ അവന് കഴിഞ്ഞില്ല…………. യെസ്, അത് തന്നെയാണ് എന്നേ അലട്ടുന്നത്…. ഇത്രയും നാളായി തോന്നാത്ത ഒരു മരവിപ്പ് എനിക്കിപ്പോൾ തോന്നുന്നു…. എന്റെ അച്ഛന്റെയും അമ്മയുടെയും പഴയ കണ്ണനല്ല ഞാനെന്ന തോന്നൽ എന്തോ മനസ്സിനെ വ്രണപ്പെടുത്തുന്നു…. കൈകളിൽ പറ്റിയ ചോരമണത്തോട് എന്നുമുതലാ എനിക്ക് ഇത്ര പ്രിയമായി തുടങ്ങിയത്…..???? എന്നുമുതലാ സ്വന്തം ക്രോധം പോലും നിയന്ത്രിക്കാൻ കഴിയാത്തവനായി ഞാൻ മാറിയത്???

ഒന്നും ഒന്നും എനിക്കറിയില്ല… ഞാനെന്ന മനുഷ്യൻ തന്നെ എന്താ ഇങ്ങെനെ ആയതെന്ന ചോദ്യത്തിനുത്തരം കണ്ടെത്താൻ ശ്രമിക്കുകയാ ഞാൻ……………………….. അവന്റെ ശബ്ദം ആശയറ്റവന്റെതുപോലെ മൃദുലമായിരുന്നു……….. ഇത്രയും പറഞ്ഞ് ആ തല താണു…… യു സെഡ് ഇറ്റ് മാൻ.. യു സെഡ് ഇറ്റ്… നിന്റെ പ്രശ്നങ്ങൾക്കുള്ള ഉത്തരം നീ തന്നെ പറഞ്ഞുകഴിഞ്ഞു….. വാട്ട്‌ !!!! അതേടോ…. നീ ഇപ്പോൾ പറഞ്ഞില്ലേ, ഇതുവരെയില്ലാതിരുന്ന ഒരു മാറ്റം ഇപ്പോൾ നിനക്ക് തോന്നി തുടങ്ങിയെന്ന്…. വൈ???? ഐ ഡോണ്ട് നോ…………… നിനക്കറിയാം അലോക്, നിനക്ക് മാത്രമേ അറിയൂ…

കാരണം നിന്റെ മനസ്സിൽ നീ പോലും അറിയാതെ ഒരു സ്ഥാനം അവൾക്ക്, ആ ശ്രാവണിയ്ക്ക് നീ കൊടുത്തു കഴിഞ്ഞു…….. വാട്ട്‌….. !!! നിഴലാണെങ്കിൽ പോലും അതിന്റെ വാക്ക് കേട്ട് അവൻ ഞെട്ടി….. നോ അങ്ങെനെയൊന്നുമില്ല… എനിക്ക്, എനിക്ക് അവളോട് ദേഷ്യമാണ്…. വെറുപ്പാണ്….. കൈകൾ മേശമേൽ കൂട്ടിയിടിച്ച് അവൻ ആ പല്ലവി ആവർത്തിക്കാൻ തുടങ്ങി….. അത് കള്ളമാണ്, നീ എത്ര അല്ല എന്ന് പറയാൻ ശ്രമിച്ചാലും നിന്റെ ഈ കണ്ണുകൾ അതിലുണ്ട് നിന്നിലെ അവളുടെ സ്ഥാനം… അതുകൊണ്ടാണ് നിനക്ക് ഈ മാറ്റം…. അവൾ നിന്നിലുണ്ടാക്കിയ സ്വാധീനം…………….

അവൾ നിനക്കാരൊക്കെയോ ആയിരിക്കുന്നു അലോക്… നോ……… അവൻ അലറി…. യെസ്….. നിന്നിലെ ഈ ഭാവമാറ്റം പോലും അതുകൊണ്ടാണ്, അല്ലെങ്കിൽ എന്തുകൊണ്ടാണ് അവളുടെ ഓരോ വേദനയിലും നിന്റെ നെഞ്ച് പിളർന്നത്… അവൾക്കുള്ള പണി കൊടുക്കാൻ പോയ നീ അവളെ കൈകളിൽ എടുത്തത് എന്തിനായിരുന്നു.????? അവളുടെ പൊള്ളലിന്റെ വേദന സഹിച്ചത് നിന്റെ നെഞ്ചമല്ലേ………. നിനക്ക് അവൾ ആരുമില്ലെങ്കിൽ പിന്നെ ഇതിനൊക്കെ അർത്ഥമെന്താ……………… പ്രതിബിബം അവനുമുന്നിൽ ചോദ്യങ്ങളുടെ ശരശയ്യ തന്നെ തീർത്തു, ഇതിനൊന്നും ഉത്തരം കണ്ടെത്താനാകാതെ അവൻ മേശമേൽ ആഞ്ഞടിച്ചു………..

അലോക്,, പാടില്ല….നിന്നിലെ ഈ ചിന്ത പാടില്ല.. മറ്റൊന്നിനും വേണ്ടി മാറാനുള്ളതല്ല നിന്റെ ജീവിതം.. അതിനൊരു ലക്ഷ്യമുണ്ട്, നിനക്ക് മാത്രം സാധിക്കുന്ന ചില കാര്യങ്ങളുണ്ട്… പാതിവഴിയിൽ നിനക്കവയൊന്നും വേണ്ടെന്ന് വെക്കാൻ കഴിയില്ല…. സൊ അനാവശ്യം ചിന്തകളൊന്നും വേണ്ടാ…. നിന്നെ നിയന്ത്രിക്കാൻ നിനക്കേ കഴിയൂ,,, നിന്റെ ഇഷ്ട്ടങ്ങൾക്കായി ഒരിക്കൽ നീ തിരഞ്ഞെടുത്ത പാത വേണ്ടെന്ന് വെക്കരുതൊരിക്കലും…. നീ നൽകിയ പ്രത്യാശയുടെ വഴിയേ സഞ്ചരിച്ചവർക്ക് വീണ്ടും അനാഥത്വം സമ്മാനിക്കരുത് നീ…….

നിന്റെ ഇഷ്ടം അത് നിനക്ക് സ്വന്തമാക്കാം, ഉപേക്ഷിക്കാം അതെല്ലാം നിന്റെ തീരുമാനമാണ്.. നിന്നെ മാത്രം സംബന്ധിക്കുന്നത്… എന്നാൽ നിന്റെ ഒരു തീരുമാനത്തിൽ മാറിമറിയുന്നത് ഒരുപാട് പേരുടെ ജീവിതമാ………………… അത്രയും പറഞ്ഞ് അവന്റെ പ്രതിരൂപം മാഞ്ഞു………………… എന്ത് ചെയ്യണമെന്നറിയാതെ കണ്ണാടിയിലേക്ക് തന്നെ കണ്ണുംനട്ട് നിന്ന് കുറച്ചധികം നേരം അവൻ….. ഒടുവിൽ ഒരു ദൃഢനിശ്ചയത്തോടെ ബാത്റൂമിലേക്ക് നടന്നു…….

മുഖത്ത് തണുത്തവെള്ളം കോരിയൊഴിച്ച് സ്വയം ഒരു ആശ്വാസം കണ്ടെത്തി…………. തിരികെ റൂമിലേക്ക്വന്ന് കട്ടിലിലേക്ക് കിടക്കുമ്പോൾ അവനിൽ നിറഞ്ഞിരുന്നത് എരിയുന്ന വാശിയായിരുന്നു… പക്ഷേ അപ്പോഴും അവനിൽ അലിഞ്ഞുചേർന്ന ആ രൂപം അവന്റെ ഹൃദയത്തിൽ കൂടുകൂട്ടാൻ തുടങ്ങിയിരുന്നു… ഒരിക്കലും അടർത്തിയെടുക്കാൻ കഴിയാത്ത വിധം………… തുടരും

ആദിശൈലം: ഭാഗം 7

Share this story