ആദിശൈലം: ഭാഗം 9

ആദിശൈലം:  ഭാഗം 9

എഴുത്തുകാരി: നിരഞ്ജന R.N

കിടന്നിട്ടും ഉറക്കം വരാത്തതുകൊണ്ട് പുറത്തേക്കിറങ്ങിയതാണ് കണ്ണൻ…………. വാതിൽ തുറന്നതും ഓപ്പോസിറ്റ് റൂമിൽ നിന്നും ഒരു ശബ്ദം കേട്ടവൻ ആ ഭാഗത്തേക്ക് നടന്നു…… ചാരിയിട്ട വാതിൽ മെല്ലെ തുറന്ന് അകത്തേക്ക് നോക്കിയ അവൻ കാണുന്നത് ഒരു പൂച്ചക്കുഞ്ഞിനെപോലെ മയങ്ങുന്ന ശ്രീയെയാണ്… എന്തോ തിരിഞ്ഞു പോകാൻ തോന്നിയില്ല……… ശബ്ദമുണ്ടാക്കാതെ തന്നെ അവൻ അകത്തേക്ക് കടന്നു….

അവൾക്കരികിലേക്ക് നടക്കുമ്പോൾ തന്റെ ഉള്ളിലെ മാറ്റം അവൻ സ്വയം അറിയുകയായിരുന്നു………. ബെഡ്ലാമ്പിന്റെ വെട്ടത്തിൽ ഉറങ്ങിക്കിടക്കുന്ന അവളുടെ മുഖം അവനിൽ ഒരു പുഞ്ചിരി പടർത്തി…… പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി, ആ മുഖത്തേക്ക് തന്നെ കണ്ണിമവെട്ടാതെ നോക്കിനിന്നുപോയി അവൻ ………. ഉറങ്ങികിടക്കുന്നത് കണ്ടാൽ എന്തൊരു പാവം………….

ആ കവിൾ കാണുംതോറും കടിച്ചങ്ങ് തിന്നാൻ തോന്നും… പക്ഷെ, ഉണർന്നാൽ തനി രാക്ഷസി, ഉണ്ടക്കണ്ണി…………. ശ്രീത്വം വിളമ്പുന്ന ആ മുഖത്തേക്ക് നോക്കി അവനൊന്ന് ആത്മഗതിച്ചു…. കുറച്ച് മുൻപ് ആ പ്രതിബിബം പറഞ്ഞതൊക്കെ സത്യമാണെന്ന് ആ നിമിഷം അവന് തോന്നിപോയി…………………… മനസ്സിന്റെ ചാഞ്ചല്യം ഒരു ചെറുചുംബനമായി അവളുടെ നെറുകയിൽ ചേർത്തതും അവളിൽ ഒരു ചിണുങ്ങലുണ്ടായി… പെട്ടെന്നൊരുൾപ്രേരണയിൽ അവൻ ആ റൂം വിട്ടിറങ്ങി… കണ്ണിൽ അതുവരെയുണ്ടായിരുന്ന പ്രണയം എവിടെയോ നഷ്ടപ്പെട്ടതുപോലെ, തിരികെ റൂമിൽ വന്ന് തലയ്ക്ക് കൈയും കൊടുത്ത് സ്വല്പനേരം ഇരുന്ന അവനിലേക്ക് ആ നിമിഷങ്ങൾ വിളിക്കാത്ത ഒരു അതിഥിയായി വീണ്ടുമെത്തി…… ഇല്ല, എനിക്കവളെ സ്നേഹിക്കാനാവില്ല…

അവളെയെന്നല്ല ഒരു പെണ്ണിനേയും ……… അലോകിന്റെ ജീവിതം നാളുകൾക്ക് മുൻപ് അവനായി തന്നെ തിരുത്തിയതാണ് അതിലൊരു പെണ്ണോ കുടുംബമോയില്ല.. ഉണ്ടാകാൻ പാടില്ല…. പ്രത്യകിച്ചവൾ !!!!!!!!!! കണ്ണുകൾ ഇറുക്കിയടച്ച് അങ്ങെനെയൊരു ദൃഢപ്രതിജ്ഞ ആ മനസ്സിൽനിന്നുയർന്നതും ആ മിഴികളിലൊരു കണ്ണീർക്കണം രൂപപ്പെട്ടു……. പതിയെ, ബെഡിലേക്ക് ചായുമ്പോഴും നിഷ്കളങ്കമായിയുറങ്ങുന്ന ആ മുഖമായിരുന്നു അവനിൽ….. എത്രയൊക്കെ പറിച്ചെറിയാൻ ശ്രമിച്ചിട്ടും അത്രയും ആഴത്തിൽ ആ വേരുകൾ അവനിൽ പടർന്നുപിടിച്ചിരുന്നു…………… സൂര്യന്റെ ആദ്യരശ്മി ബാൽക്കണിയിൽ നിന്ന് അരിച്ചിറങ്ങി ആ മുഖത്തേക്ക് പതിച്ചു…… ഇളം വെയിലിന്റെ വെളിച്ചത്തിൽ കണ്ണ് ചിമ്മി അവൻ ആ പുതിയ ദിനത്തെ വരവേറ്റു……..

തലേന്ന് മേശമേൽ ആഞ്ഞടിച്ചതിന്റെ വേദന അവന്റെ കൈകളെ ഇന്നാണ് ബാധിച്ചതെന്ന് തോന്നുന്നു, എങ്കിലും നിശ്ചയിച്ച കാര്യങ്ങൾക്ക് ഒരു മാറ്റവും വരുത്താൻ ആ മനസ്സ് തയ്യാറായിരുന്നില്ല……. അടിവരയിട്ട് അതുറപ്പിച്ചവൻ ബാത്റൂമിലേക്ക് പോയി………… ഫ്രഷ് ആയി കഴിഞ്ഞ് താഴേക്ക് പോകാനായി വാതിൽ തുറന്നപ്പോഴാണ് ആഷി ഓപ്പോസിറ്റുള്ള റൂമിൽ നിന്നും ഇറങ്ങിപോകുന്നതാവൻ കണ്ടത്.. ഏയ് പെങ്ങളൂട്ടി………. അവൻ വിളിച്ചുകൂവിയത് കേട്ട് അവൾ തിരിഞ്ഞു നോക്കി…. ചേട്ടായി ഗുഡ്മോർണിംഗ്…….. മോർണിംഗ് മോളെ.., അല്ല ഇതെന്താ ഇത്ര രാവിലെ, അതും അവിടെ….. ആ റൂമിലേക്ക് കൈചൂണ്ടി അവൻ ചോദിച്ചതും ചുമ്മാ എന്നർത്ഥത്തിൽ അവൾ തോൾ കുലുക്കി…….

എന്നിട്ട് അവനോട് കാര്യം വിസ്തരിക്കാൻ തുടങ്ങി……. അത് ശ്രീയേച്ചിയുടെ റൂമാ ചേട്ടായി.. ഞാൻ രാവിലെ ചേച്ചിയ്ക്ക് ബെഡ്ടീയുമായി പോയതാ… ആള് നല്ല ഉറക്കം, അതുകൊണ്ട് ഞാൻ ഇങ്ങ് പോന്നു…… കൈയിലെ കപ്പിലേക്ക് നോക്കി അവൾ പറഞ്ഞതും പെട്ടെന്ന് എന്തോ ഒരുൾവിളി പോലെ ആ കപ്പ് അവനു നേരെ നീട്ടി ….. ചേട്ടായി ടീ കുടിക്കില്ലേ, ഇന്നാ ഇതെടുത്തോ……….. അവൾ നീട്ടിയ കപ്പെടുത്ത് ചുണ്ടോട് ചേർത്തു……. ആഹാ, എന്റെ ഫേവ് മസാല ടീ…. ശെരിക്കും എത്ര മിസ്സ് ചെയ്തുന്ന് അറിയുവോ രണ്ട് ദിവസമായി ഇതിനെ……… ഒരു സിപ്പും കൂടി എടുത്ത് അവൻ ആവേശത്തോടെ പറയുന്നത് കേട്ട് അവളിൽ ഒരു കള്ളച്ചിരി ഉയർന്നു…. എന്താടി കള്ളിപ്പെണ്ണേ ഒരു ചിരി? പുരികം തെല്ലൊന്ന് ഉയർത്തിയുള്ള അവന്റെ ചോദ്യത്തിന് അവൾ ഒരു രഹസ്യം പറയാനെന്നപോലെ ചുറ്റുമൊന്ന് ഒളികണ്ണിട്ട് നോക്കി കണ്ണനരികിലേക്ക് കുറച്ചുംകൂടി നീങ്ങി നിന്നു…….. അതേ…………

കൈകൾ കൊണ്ട് പാതിവാ പൊത്തി അവന്റെ ചെവിക്കരികിലേക്ക് അവൾ ഏന്തിവലിഞ്ഞു ….. അവളുടെ കഷ്ടപ്പാട് കണ്ട് സഹതാപം തോന്നിയിട്ടാകണം കണ്ണൻ കുറച്ചൊന്ന് കുനിഞ്ഞുകൊടുത്തു…. ചേട്ടായീ,,,, ഇവിടെ ചേച്ചി മാത്രമേ ഈ മസാല ടീ കുടിക്കൂ… ചേട്ടായി പറഞ്ഞപോലെ ഇത് പുള്ളിക്കാരിയുടെയും ഫേവ് ആണ്……… പണ്ടെങ്ങാണ്ട് എവിടെയോ പോയപ്പോൾ കുടിച്ചത് ഇഷ്ടായി ന്ന് പറഞ്ഞ് ഇതങ്ങ് സ്ഥിരമാക്കി ……………… എന്തോ ഒരു വലിയ രഹസ്യം പറഞ്ഞതുപോലെ അവനോടിത്രയും പറഞ്ഞ് അകലുമ്പോൾ ഒരു നിർവൃതി ആഷിയിൽ നിറഞ്ഞു…. ഓഹ്, ഇതാണോടി ഇത്ര വലിയരഹസ്യം…… മസാല ടീ നല്ലതല്ലേ…. എല്ലാവർക്കും ഇഷ്ടമാ…. അവൻ അവളുടെ തലയ്ക്കിട്ടൊന്ന് കൊട്ടിയിട്ട് പറഞ്ഞു….

ഹേയ്, എന്റെ അറിവിൽ ചേച്ചി കഴിഞ്ഞാൽ പിന്നെ ചേട്ടനാ ഇതിഷ്ടമാണെന്ന് പറഞ്ഞെ….. നിങ്ങള് തമ്മിൽ എന്താ പൊരുത്തം !!!!! അവൾ പറഞ്ഞ അവസാന വാക്ക് കണ്ണനിൽ വീണ്ടുമൊരു വിസ്ഫോടനമുണ്ടാക്കി… ചെറുപുഞ്ചിരിയോടെ ആ തലയ്ക്കിട്ടൊരു കൊട്ടും കൂടി കൊടുത്തപ്പോഴേക്കും താഴെ നിന്നും അവൾക്കുള്ള വിളി വന്നു….. ആഹാ, എനിക്കുള്ള വിളി വന്നല്ലോ, അപ്പോൾ ശെരി ചേട്ടായി, ഞാൻ താഴേക്ക് പോകുവാ….ചേട്ടായി പതിയെ താഴേക്ക് വന്നേക്ക്………… മ്മ്…….. അപ്പോഴും ചാരി കിടക്കുന്ന ആ വാതിലിൽ നോക്കി അവനൊന്ന് മൂളി…… അപ്പോഴേക്കും ആഷി പോയിക്കഴിഞ്ഞിരുന്നു…………….. താഴേക്ക് പോകാൻ തുനിഞ്ഞ അവന്റെ കാലുകൾ അവനെ ചതിച്ചു…. അതവളുടെ റൂമിന് നേരെ നടന്നു………..

കഴിഞ്ഞ രാത്രിയിൽ നടന്നതുപോലെ തന്നെ ശബ്ദമുണ്ടാക്കാതെ അവനകത്ത് കടന്നു…. പക്ഷെ, ബെഡിൽ അവളില്ലായിരുന്നു……. ഈ പെണ്ണിതെവിടെപോയി???? എന്ന് ചിന്തിക്കാനുള്ള സമയം പോലും അവന് കൊടുക്കാതെ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവൾ അതിനുള്ളിലാണെന്ന് അവന് മനസ്സിലായി….. പതിയെ അവന്റെ നോട്ടം ആ റൂമിൽ പതിഞ്ഞു………………….. റെഡ് ആൻഡ് വൈറ്റ് കോമ്പോ കളർ പെയിന്റ്, അതിന് മാച്ച് ആവുന്നതരത്തിലെ കർട്ടനുകളും എന്തോ ആ റൂമിനോരു പ്രത്യേകത സമ്മാനിച്ചു……… ഭിത്തിയിൽ പതിപ്പിച്ച അവളുടെ ഫോട്ടോസിലേക്ക് അവന്റെ കണ്ണെത്തിയതും അശ്രദ്ധയോടെ അവൻ അവിടേക്ക് നടക്കാനൊരുങ്ങി… പെട്ടെന്ന് കൈതട്ടി താഴെവീണ ഫ്ലവർവേസിന്റെ ശബ്ദം അകത്തുനിന്ന് കേട്ട്കൊണ്ടിരുന്ന വെള്ളത്തുള്ളികളെ നിശ്ശബ്ധമാക്കി..

ആരാ അവിടെ…………….. അവളുടെ ചോദ്യം കേട്ട് എന്ത് ചെയ്യണമെന്നറിയാതെ തറഞ്ഞുനിന്നു അവൻ… പെട്ടന്നവളുടെ ചിരി ഉയർന്നു…… ഡീ ആഷി, നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ റൂമിലെ സാധനകളൊന്നും തട്ടിയിട്ടേക്കരുതെന്ന്……… എന്തെങ്കിലും തട്ടിമറിച്ചിട്ട് മിണ്ടാതെ നിന്നോണം കുറുമ്പി…….. ആഷിയാണെന്ന് കരുതി അവൾ പറയുന്നത് കേട്ട് ഒരുനിമിഷം തന്നെവിട്ടുപോയ ജീവൻ തിരികെകൊണ്ടുവന്നു കണ്ണൻ, ശേഷം ആ ഫോട്ടോസുകളിലേക്ക് കൈകൾ കൊണ്ടുപോയി……… അപ്പോഴും എന്തൊക്കെയോ അവൾ പറയുന്നുണ്ടായിരുന്നു…….. എന്താടി, നിന്റെ കണ്ണൻ ചേട്ടായി എണീറ്റില്ലേ.. പെട്ടെന്ന് തന്റെ പേര് കേട്ടവൻ അവളിലേക്ക് ശ്രദ്ധ കൊടുത്തു…

കണ്ണൻ, ഹോ അല്ല, അലോക്… ഹും….. ഇവനൊക്കെ എങ്ങേനെയാണോ എന്തോ ഭഗവാന്റെ പേരൊക്കെ ഇടാൻ തോന്നിയെ…. അലവലാതി………….. അവനെ ചീത്തവിളിക്കുന്നത് അവൻ തന്നെ കേട്ട്നിൽക്കുന്ന ആ ഒരവസ്ഥ എന്ത് പരിതാപകരമാ….പാവം ചെക്കന് ആ ഒരു ഗതികേടും വന്നു……………. എന്തൊരു പാവമാ ആ അച്ഛനും അമ്മയും മാധവേട്ടനും…… ഈ കാലമാടൻ മാത്രം എന്താണോ ഇങ്ങെനെ…….. ജാടതെണ്ടി…….. അവന്റെ ഒരു പത്രാസ് കണ്ടേച്ചാലും മതി……… ഡീ ആഷി നീ നോക്കിക്കോ ഈ കല്യാണം കഴിയുന്നതിന് മുൻപേ ആ ജാടതെണ്ടിയുടെ ജാഡയൊക്കെ കളഞ്ഞ് അവനെ ഒരു മര്യാദരാമൻ ആക്കിയിരിക്കും ഈ ശ്രാവണി… അല്ലെങ്കിൽ എന്റെ പേര് നീ അവന്റെ പട്ടിയ്ക്കിട്ടൊ….. ഹേ അവന് പെറ്റുണ്ടോ????? ഹാ ഇല്ലേല് വേറെ ഏതിലെങ്കിലും ഇടട്ട്, അതിനെനിക്കെന്താ.. ഹും………….

അവനെ ചീത്തവിളിച്ചുകൊണ്ട് ബാത്‌റൂമിൽ നിന്നുമിറങ്ങിയ അവൾ കാണുന്നത് തന്റെ റൂമിൽ ഭിത്തിയിലെ ഫോട്ടോസിക്കരികിൽ തന്നെ തന്നെ നോക്കി കൈയും കെട്ടിനിൽക്കുന്ന അലോകിനെയാണ്……….. ഹേ ഇയാൾ എന്താ ഇവിടെ???? അത് ഞാൻ എന്നോട് ചോദിക്കുന്നെ എന്തിനാ അയാളോടല്ലേ ചോദിക്കേണ്ടേ…. ഡോ, താൻ, താൻ എന്താ ഇവിടെ………… അവനെ കണ്ട പതർച്ച എത്ര മറച്ചുവെക്കാൻ ശ്രമിച്ചിട്ടും അവളുടെ ചുണ്ടിലെ വിറയലിൽ അതെല്ലാം പ്രകടമായിരുന്നു………. ഡോ… തന്നോടാ ചോദിച്ചേ……… പക്ഷെ,അവന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ഉണ്ടായില്ല, പകരം അവളുടെ അടുക്കലേക്ക് നടക്കുകയാണ് അവൻ ചെയ്തത്……. ഡോ താനിതെങ്ങോട്ടാ വരുന്നേ…. മര്യാദയ്ക്ക് റൂമിൽ നിന്നിറങ്ങ്……

അവന്റെ സാന്നിധ്യം അടുത്തെത്തിയതും അവളിൽ ആകെ ഒരു പരവേശം ഉണ്ടായി…….. അവന്റെ ഓരോ കാൽവെപ്പിലും അവളുടെ കാൽ പിന്നിലേക്ക് ചലിച്ചുകൊണ്ടിരുന്നു… ഒടുവിൽ ഷെൽഫിൽ തട്ടിനിന്നതും അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടി……….. കുളിച്ചിറങ്ങിയ അവളുടെ ശരീരം വിയർക്കാൻ തുടങ്ങി…. അവന്റെ സാമീപ്യം അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തി………….. അവന്റെ ആ പുഞ്ചിരി തന്നെ അവളിലെ പെണ്ണിനെ വരിഞ്ഞുമുറുകിയിരുന്നു കൂടെ അവന്റെ ഈ സാമിപ്യം കൂടിയായപ്പോൾ അശക്തയായിപ്പോയി അവൾ………. പതിയെ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ച അവളുടെ കഴുത്തിലേക്ക് അവൻ മുഖം പൂഴ്ത്തുമ്പോൾ ആ ശരീരം വിറച്ചുപോയി….

അതുവരെ അവനോട് കലഹിച്ചുനിന്ന പെണ്ണിൽനിന്നും ആ ഒരു നിമിഷം സ്വയം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് മാറിയിരുന്നു അവൾ ,,,, കണ്ണുകളടച്ച് ആ ചുംബനത്തെ അവൾ ഏറ്റുവാങ്ങി ….. അവളിൽ നിന്നവൻ അടർന്നുമാറിയിട്ടും ആ കണ്ണുകൾ കൂമ്പിതന്നെയിരുന്നു……….. അതുവരെ അവളിൽ കണ്ട ശൗര്യത്തിന് പകരം ഇപ്പോൾ ആ മുഖം നാണത്താൽ ചുവന്ന്തുടുത്തത് കണ്ട് അവന്റെ മുഖത്തൊരു പുഞ്ചിരി പടർന്നു…………… പതിയെ കണ്ണ് തുറന്ന അവൾ കാണുന്നത്കള്ളച്ചിരിയോടെ മീശ പിരിക്കുന്ന കണ്ണനെയാണ്………….. എന്തോ ആ കണ്ണുകളിലേക്ക് നോക്കാൻ അവൾക്ക് കഴിഞ്ഞില്ല………………ആ മുഖം നാണത്താൽ താഴ്ന്നുതന്നെനിന്നു………. തന്റെ ചൂണ്ടുവിരലാൽ ശ്രീയുടെ മുഖത്തെ തനിക്ക് നേരെ അവനുയർത്തിയപ്പോൾ കണ്ടു അവൻ ആ കണ്ണുകളിൽ തന്നോടുള്ള പ്രണയത്തിന്റെ അലകളെ…

ഒരിക്കലും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അത് ആർത്തലയ്ക്കുന്നുണ്ടായിരുന്നു…….. അടുത്തനിമിഷം ആ നോട്ടം അവളുടെ വിറയാർന്ന അധരത്തിലേക്ക് നീണ്ടതും അനുവാദമില്ലാതെ അവന്റെ അധരം അതിന്റെ ഇണയോട് കൊമ്പ്കോർത്തു……. അവന്റെ ആ നീക്കം അപ്രതീക്ഷിതമായതിനാൽ അവളിലെ ശ്വാസഗതി വല്ലാതെഉയർന്നു……………….. തള്ളിമാറ്റാൻ ശ്രമിക്കുംതോറും അവൻ അവളിലേക്ക് ആഴ്ന്നിറങ്ങികൊണ്ടിരുന്നു………പ്രണയം നിറഞ്ഞ മധുരമായിരുന്നു ആ ചുംബനത്തിൽ… ഒടുവിൽ ചോരയുടെ രുചി നാവിൽ പടർന്നപ്പോൾ തന്റെ ഇണയെ വിട്ട് അത് പിരിഞ്ഞു…………. ഉയർന്നുപൊങ്ങുന്ന ശ്വാസഗതിനേരെയാക്കി രണ്ടാളും പരസ്പരം നോക്കി ….

അവളുടെ നോട്ടത്തിലെ വശ്യത അവന്റെ മുഖത്തൊരു പുച്ഛമായി പരിണമിച്ചത് വളരെപെട്ടെന്നായിരുന്നു……….. രണ്ട് കൈകളും അവൾക്ക് ഇരുവശമായി ഷെൽഫിനോട് ചേർത്ത് അവൻ മുഖം അവളിലേക്ക് അടുപ്പിച്ചു……………. ധാ ഇതാണ് പെണ്ണ്….. ഒരു പുരുഷന്റെ സാമീപ്യംകൊണ്ട് മുഖം ചുവന്നുതുടുക്കുന്നവൾ……….. ആ നീയാണോ എന്നെ ഏതാണ്ടൊക്കെ ചെയ്യാൻ പോകുന്നെ???? ഹഹഹ…….. ഇവിടെയുള്ളവർ നിന്നെ ഭഗവതിയായൊക്കെ കാണുമായിരിക്കും പക്ഷെ നീ വെറുമൊരു പെണ്ണാഡി …….വെറും പെണ്ണ്….. അവന്റെ ആ വാക്കുകളാകുന്ന കൂരമ്പുകൾ പതിച്ചത് അവളുടെ ഹൃദയത്തിലായിരുന്നു…. നാണത്താൽ ചുവന്നുതുടുത്ത ആ മുഖം ക്രോധത്താൽ വരിഞ്ഞുമുറുകി…

ആ കണ്ണുകളിൽ അവനോടുള്ള പ്രണയത്തിന് പകരം വെറുപ്പിന്റെ അലകൾ ആഞ്ഞടിക്കാൻ തുടങ്ങി…… നീ… നീ ശ്ശേ……. അവനെ നോക്കി അവൾ പുച്ഛിച്ചതുംഅവന്റെ പരിഹാസം ആ മുറിയിൽ നിറഞ്ഞു…….. ഹഹഹ… നീ എന്ത് കരുതി… നിന്നോടെനിക്ക് പ്രേമമെന്നോ…..ഈ അലോകിന്റെ മനസ്സിൽ കേറാനൊരു ഭാഗ്യം വേണം, കൂടെ ചിലഗുണകളും….. അല്ലാതെ നിന്നെപ്പോലെ എവിടെയും തെണ്ടിനടക്കുന്ന ഒരു പെണ്ണിനെ കെട്ടാൻ ഈ അലോക്‌നാഥ്‌ വേറെ ജനിക്കണം….. എന്നെപ്പോലൊരു ആണിന്റെ മുൻപിൽ തല കുനിച്ചെങ്കിൽ പിന്നെ നീ ആരുടെയൊക്കെ…… സ്റ്റോപ്പിറ്റ്… !!!!!!!!! അവൻ പറയുംമുൻപേ അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു………… ഗെറ്റ്ലോസ്റ്റ്…………

ഐ സെ ടു ഗെറ്റ്ലോസ്റ്റ് ഇൻ മൈ റൂം ആൻഡ് മൈ ലൈഫ്…………. അവളുടെ അലർച്ച അത് അവനിൽ പെട്ടെന്നൊരു ഞെട്ടലുണ്ടാക്കി….. അപ്പോൾ തന്നെ അവൻ അവിടെനിന്നും താഴേക്ക് പോയി…….. അവന്റെ നാവിൽനിന്നും വീണ വാക്കുകൾ ആ നെഞ്ചിനെ കുത്തിനോവിച്ചുകൊണ്ടിരുന്നു…. ഷെൽഫിൽ നിന്നും ഊർന്നുതാഴേക്ക് ഇരിക്കുമ്പോഴും ആ വാക്കുകൾ അവളുടെ കാതുകളിൽ നിറഞ്ഞുനിന്നു…………. അവന്റെ അവസാനവാക്കുകൾ…. അതവളുടെ സ്വബോധം കളയുന്നുണ്ടായിരുന്നു.. ആ മനസ്സിൽകൂടി പലതും ആ നിമിഷം കടന്നുപോയി………………ചെവിയുംമുടിയിഴകളും അമർത്തി അവൾ ഉറക്കെ നിലവിളിച്ചു, ഒരു ഭ്രാന്തിയെപ്പോലെ……………….സ്വയം അവൾക്ക് നഷ്പ്പെട്ടിരുന്നു…… അവളുടെ മാനസികനിലയും ………… ഹാ മോനെ, വാ ഇരിക്ക്…………

എല്ലാവരും കഴിക്കാൻ ഇരുന്നപ്പോഴാണ് കണ്ണൻ അവിടേക്ക് വരുന്നത്…..നന്ദിനി അവനെയും കഴിക്കാനായി ഇരുത്തി…… ശ്രീ മോൾ എണിറ്റില്ലേ…… എണീറ്റുകാണും അമ്മെ, ഞാൻ പോയി വിളിക്കാം……… സുമിത്രയുടെ ചോദ്യത്തിന് കണ്ണന് സാമ്പാറൊഴിച്ചുകൊടുത്തിട്ട് ശ്രീയെ വിളിക്കാനായി മുകളിലേക്ക് പോയി നന്ദ……. അമ്മേ……..!!!!!! നന്ദയുടെ വിളികേട്ട് കഴിച്ചുകൊണ്ടിരുന്നവർ ചാടിയെണീറ്റു……….. നന്ദേ.. മോളെ.. എന്താടി…….. വിശ്വൻ മുകളിലേക്ക് ഓടി പിന്നാലെ മറ്റുള്ളവരും ഏറ്റവും പിന്നിലായി കണ്ണനും……… മുകളിൽ ചെന്ന അവർ കാണുന്നത് ശ്രീയുടെറൂമിന് മുൻപിൽ ഞെട്ടിനിൽക്കുന്ന നന്ദയെയാണ്…….

മോളെ എന്താടി……. നന്ദിനി അവളെ തട്ടിവിളിച്ചതും വിറങ്ങലലിച്ചവൾ അകത്തേക്ക് കൈ ചൂണ്ടി…. അകത്തെ കാഴ്ച കണ്ട് എല്ലാവരും ഞെട്ടി…….. പിന്നിലായി നിന്ന കണ്ണൻ കാര്യമറിയാനായി മുൻപിലേക്ക് വന്നതും ആ കാഴ്ച കണ്ട് അവനും തരിച്ചുനിന്നു, സ്വയം ശക്തിചോർന്നവനെപോലെ… ഇതേ സമയം ആ കാട്ടിൽ ആ പെൺകുട്ടിയുടെ മൃതശരീരം ദഹിപ്പിച്ച ഗന്ധം വായുവിൽ ലയിച്ചുചേരുകയായിരുന്നു………. തുടരും

ആദിശൈലം: ഭാഗം 8

Share this story