ദേവാഗ്നി: ഭാഗം 44

ദേവാഗ്നി: ഭാഗം 44

എഴുത്തുകാരൻ: YASH

അടുത്ത ദിവസം സന്ധ്യയ്ക്ക് അനന്തനും ഗൗരിയും കാവിൽ വിളക്ക് തെളിയിക്കാനായി പുറപ്പെട്ടു… എല്ലാവരും പേടിയോട് അവർ പോവുന്നത് നോക്കി നിന്നു…തെക്ക് വശത്തെ കാവിൽ അവർ വിളക്ക് തെളിയിച്ചു വടക്ക് വശത്തേക്ക് നടന്നു… അങ്ങോട്ട് തിരിഞ്ഞപ്പോ തൊട്ട് ശിവയുടെ മനസിലും പേടി വന്നു തുടങ്ങി …അവർ നാഗ തറയിൽ കാൽ വച്ചതും ചുറ്റിൽ നിന്നും പല പല ശബ്ദങ്ങളും വരാൻ തുടങ്ങി…ശിവ അനന്തന്റെ കൈയിൽ അമർത്തി പിടിച്ചു…അവർ വീണ്ടും മുൻപോട്ട് നടന്നു. അവർ വിഗ്രഹത്തിന് മുൻപിൽ രണ്ട് പേരും ചേർന്ന് വിളക്ക് തെളിയിച്ചു കണ്ണ് അടച്ചു തൊഴുതു… അതിനു ശേഷം തിരികെ വരാൻ വേണ്ടി തിരിഞ്ഞപ്പോയാണ് ആ കാഴ്ച്ച കാണുന്നത്..

ചുറ്റിലും നാഗങ്ങൾ അവയെല്ലാം തന്നെ ചീറ്റി കൊണ്ട് പത്തി വിടർത്തി അവർക്ക് നേരെ നീങ്ങികൊണ്ടിരുന്നു…ശിവ പേടിച്ചു മരണം മുൻപിൽ കണ്ട് കൊണ്ട് അനന്തന്റെ കൈയിൽ അമർത്തി പിടിച്ചു മുഖം അവന്റെ ചുമലിൽ പൊത്തി നിന്നു… അനന്തന് അപ്പോഴാണ് അമ്മാവൻ പറഞ്ഞത് ഓർമ്മവന്നത്… നാഗകാവിൽ വിളക്ക് തെളിയച്ചതിന് ശേഷം നാഗങ്ങൾക്ക് പാൽ നിവേദ്യം ആയി അർപ്പിക്കണം എന്നത്…അനന്തൻ വളരെ വേഗം കയ്യിൽ ഉള്ള തളികയിൽ പൽ നിറച്ച് നാഗങ്ങളുടെ മുൻപിലേക്ക് നീട്ടി വച്ചു… നാഗങ്ങൾ എല്ലാം തന്നെ ചീറ്റൽ അവസാനിപ്പിച്ചു അനന്തന്റെ മുഖത്തേക്ക് നോക്കി …

അനന്തന്റെ മുഖം കണ്ട് അവയുടെ എല്ലാം കണ്ണ് തിളങ്ങാൻ തുടങ്ങി … അതിൽ ഒരു നാഗം ഇഴഞ്ഞു അനന്തന്റെ അടുത്ത് വന്നു നിന്നു…അവൻ പതിയെ അവിടെ ഇരുന്ന് അതിന്റെ പത്തിയിൽ തലോടി…അപ്പോയേക്കും ശിവ യുടെ പേടി മാറി അവളും തലോടി… കുറച്ചു സമയം കൊണ്ട് തന്നെ അവർ തെക്ക് വശത്തുള്ള നാഗങ്ങളെ പോലെ തന്നെ ഇവരോടും കൂട്ട് ആയി… നാഗതറ വൃത്തിയാക്കാൻ ഉള്ള സമ്മതം അവർ അവയോട് ചോദിച്ചു വാങ്ങി…നാളെ ഞങ്ങൾ രണ്ട് പേരും വന്ന് ഇവിടം വൃത്തിയാക്കാം എന്നും പറഞ്ഞു അവർ അവിടുന്നു ഇറങ്ങി…അവർക്ക് വഴി നടക്കാൻ വിധം നാഗങ്ങൾ വഴിമാറി കൊടുത്തു…ഒരു പുഞ്ചിരിയോട് അനന്തനും ശിവയും നടന്നു… ഇതേ സമയം തറവാട്ടിൽ എല്ലാവരും വഴിയിലേക്ക് കണ്ണും നട്ട് ഇരിക്കുക ആയിരുന്നു… ഏട്ടാ ഇത് വരെ അവരെ കണ്ടില്ലലോ …

മഹാദേവ… നിക്ക് പേടിയാവുന്നു… ന്റെ കുട്ടികൾക്ക് ഒന്നും വരുത്തല്ലേ… ഏട്ടാ നമുക്ക് ഒന്ന് പോയി നോക്കാ… രാധികെ നീ ഇങ്ങനെ പേടിക്കലെ.. അവർക്ക് ഒന്നും സംഭവിക്കില്ല മഹാദേവൻ കാത്തു കൊള്ളും… അപ്പോയേക്കും അവർ രണ്ട് പേരും അങ്ങോട്ട് വന്നു…അവരെ കണ്ട് രാധിക ഓടിപ്പോയി അവരെ കെട്ടിപിടിച്ചു നെറ്റിയിലും മുഖത്തും എല്ലാം ചുംബനം കൊണ്ട് പൊതിഞ്ഞു… അമ്മാവാ നാളെ ഞങ്ങൾ നാഗതറ വൃത്തിയാക്കും..നാഗങ്ങളോട് സമ്മതം വാങ്ങിച്ചിട്ടുണ്ട്… നന്നായി കുട്ടികളെ…4 ദിവസം കഴിഞ്ഞു പൂജ തുടങ്ങാൻ ആണ് തിരുമേനി പറഞ്ഞത്..നാളെ വിളക്ക് തെളിയിക്കുന്നതിന് മുൻപ് തന്നെ നിലവറയിലെ പൂജ മുറിയിൽ കയറി വൃത്തിയാക്കി നാഗയക്ഷിയെ കാവിലേക്ക് മാറ്റണം…

ശരി അമ്മാവാ നാളെ അതുപോലെ ചെയ്യാം… അടുത്ത ദിവസം കാവിൽ.. ശിവ നമുക്ക് വടക്കെ തറ ആദ്യം വൃത്തിയാകാം ലെ… ശരിയാ നന്ദേട്ടാ ഇവിടെ ഞാൻ ഇടയ്ക്ക് വൃത്തിയക്കുന്നത് കൊണ്ട് അതികം പണി ഉണ്ടാവില്ല… വടക്കെ തറ അങ്ങനെ അല്ല വിളക്ക് തെളിയിക്കും എന്ന് അല്ലാതെ ഞാൻ അവിടെ വൃത്തിയാക്കൽ ഇല്ല…അവിടുള്ള നാഗങ്ങൾ ന്നെ പേടിപ്പിക്കും…അവൾ കുഞ്ഞു കുട്ടികളെ പോലെ നന്ദനോട് പരിഭവം പറയാൻ തുടങ്ങി… നമുക്ക് അവള്മരോട് ചോദിക്കാം എന്റെ കാന്തരിയെ എന്തിനാ പേടിപ്പിച്ചത് എന്ന്.. വാ.. അവളുമാരോ…..🤔🤔🤔 ഹാ… നീ ഇവിടുള്ളവന്മാർക്ക് എല്ലാം മോനുട്ടൻ, കുഞ്ഞുട്ടൻ, അപ്പൂട്ടൻ എന്നൊക്കെയുള്ള പേര് അല്ലെ നീ ഇട്ടത്… അപ്പൊ അവിടുള്ളത് എല്ലാം പെണ്ണ്…

അനന്തൻ ചിരിയുടെ പറഞ്ഞു അതിന് ഞാൻ അവരോട് ചോദിച്ചു അവർക്ക് ഇഷ്ടം ആയത് കൊണ്ട് അല്ലെ ആ പേര് ഇട്ടത്… എന്ന നമുക്ക് അവിടുള്ളവരോട് ചോദിച്ചു അവർക്ക് ഇഷ്ടം ആയ പേര് ഇടാം… സമയം പോവുന്നു നീ നടക്ക്… അതും പറഞ്ഞു അനന്തൻ ശിവയുടെ പിന്നിൽ നിന്നും അവളുടെ ഇടുപ്പിൽ പിടിച്ചു തള്ളിക്കൊണ്ട് മുൻപോട്ട് നടന്നു.. ഹ ഹ ഹ നന്ദേട്ടാ കൈ എടുക്ക് നന്ദേട്ടാ എനിക്ക് ഇക്കിളി എടുക്കുന്നുണ്ട് ട്ടോ.. ആഹാ… ഇത്രേ വലിയ കുട്ടി ആയിട്ടും നിന്റെ ഇക്കിളി മറിയിട്ടില്ലേ… അതും പറഞ്ഞു അവൻ അവളെ ഇക്കിളി ഇടാൻ തുടങ്ങി…അവൾ ഹ ഹ കളിക്കല്ലേ എന്നും പറഞ്ഞു അനന്തനെ തള്ളി മാറ്റി കാവിലേക്ക് ഓടി…അവൾ നാഗതറയുടെ അടുത്ത് എത്തിയപ്പോയേക്കും അനന്തനും പിന്നാലെ ഓടി അവിടെ എത്തി…

നോക്ക് ശിവ നമ്മളെയും കാത്ത് ഇവരൊക്കെ ഇവിടെ നിൽപ്പുണ്ടായിരുന്നു…നാഗതറയ്ക്ക് ചുറ്റും അവരെ നോക്കി നിൽക്കുന്ന നാഗങ്ങളെ കാണിച്ചു അനന്തൻ പറഞ്ഞു… ഞങ്ങൾ ഇവിടം വൃത്തിയാക്കിയിട്ട് നമുക്ക് വിശേഷം പറയാം… അത് കേട്ട് ശരി എന്ന രീതിയിൽ നാഗങ്ങൾ സ് സ് സ് എന്ന് ശബ്ദം ഉണ്ടാക്കി… അവർ രണ്ട് പേരും അവിടം മുഴുവൻ വൃത്തിയാക്കാൻ തുടങ്ങി..അപ്പോഴാണ് അനന്തൻ നാഗതറയുടെ അരികിൽ നിന്നും എന്തോ തിളങ്ങുന്നത് കണ്ടത്.. അവൻ പതുക്കെ അത് എടുത്ത് നോക്കി ഒരു നീല കല്ല് വച്ച മൂക്കുത്തി..അവൻ അത് കയ്യിൽ വച്ചു വീണ്ടും വൃത്തിയാക്കാൻ തുടങ്ങി…

അൽപസമയം കൊണ്ട് വൃത്തിയാക്കി വിഗ്രഹത്തിന് ചുറ്റും മഞ്ഞളും തൂകി.. അവർ ആകെ ക്ഷീണിച്ചു നാഗതറയിൽ ഇരുന്നു..നാഗങ്ങൾ എല്ലാം അവരുടെ ചുറ്റും വന്നു നിന്നു.. നിങ്ങൾ എല്ലാം എന്തിനാ എന്റെ കാന്തരിയെ ഇവിടെ വിളക്ക് തെളിയിക്കാൻ വരുമ്പോ ഭയപ്പെടുത്തുന്നത് .. നാഗങ്ങളെ നോക്കി അനന്തൻ ചോദിച്ചു.. സ് സ് എന്നും പറഞ്ഞു ശിവയുടെ അടുത്ത് ഇഴഞ്ഞു അവളുടെ മടിയിൽ ഒരു നാഗംപത്തി തായ്‌തി കിടന്നു… ദാ കണ്ടോ ശിവ നിന്നോട് ക്ഷമ ചോദിക്കുകയാണെന്നു തോന്നുന്നു… ശിവ പതുക്കെ അതിന്റെ തലയിൽ തലോടി പറഞ്ഞു നിനക്ക് ഞാൻ ഒരു പേര് ഇടട്ടെ…പണ്ട് കുഞ്ഞുട്ടാനും ഇത് പോലെ എന്റെ മടിയിൽ കിടക്കും…അത് കൊണ്ട് നിന്റെ പേര് കുഞ്ഞുട്ടി..

മറ്റുള്ള നഗങ്ങൾക്കും അവൾ ഓരോ പേര് ഇട്ട് കൊടുത്തു… അപ്പോഴാണ് അനന്തൻ അവന്റെ കയ്യിൽ ഉള്ള നീല കല്ല് വച്ച മൂക്കുത്തി അവളുടെ നേരെ നീട്ടുന്നത്… എന്താ നന്ദേട്ട ഇത്.. ഹായി… ഇതേവിടുന്നു കിട്ടി… നീ ഇത് ഇട് പെണ്ണേ… അവൾ പഴയ മൂക്കുത്തി അഴിച്ചു മാറ്റി നീലകളുള്ള മൂക്കുത്തി ഇട്ടു… ആ മൂക്കുത്തി ഇട്ടപ്പോൾ ഉള്ള അവളുടെ സൗദര്യം കണ്ട് അവൻ 😍😍😳😳 നോക്കി നിന്നു പോയി… അവൻ പറഞ്ഞു എന്റെ പെണ്ണേ ഈ മൂക്കുത്തി നിന്റെ സൗദര്യം പതിന്മടങ്ങ്‌ വർധിപ്പിച്ചു…അത് കേട്ട് അവളുടെ കവിളുകൾ ചുവന്നു തുടുത്തു…അതേ സമയം അവളെ കണ്ട് നാഗങ്ങൾ ചീറ്റികൊണ്ടു അവരുടെ സന്തോഷം അറിയിച്ചു…  അനന്തൻ പ്രണയപരവശനായി അവളെ മുഖം കൈക്കുമ്പിളിൽ എടുത്ത് അവളുടെ മൂക്കുത്തിയിൽ ഒരു ചുംബനം കൊടുത്തു..

മടിയിൽ തല വച്ചു കിടന്ന കുഞ്ഞുട്ടി പതുക്കെ തല പൊക്കി അത് നോക്കി സ്,സ് എന്നു ശബ്ദം ഉണ്ടാക്കി… ഹോ എന്റെ കുഞ്ഞുട്ടി നീ നാഗമല്ല കാട്ടുറുമ്പ… ഒന്നു പ്രണയിക്കാനും നീ സമ്മതിക്കില്ലേ… മതി കുഞ്ഞുട്ടി കിടന്നത് ഒന്ന് അങ്ങോട്ട് മാറി നിൽക്ക് ഇത് എന്റെ മാത്രം കാന്താരി യാ ഇവളെ മടിയിൽ ഞാൻ കിടക്കും നീ വേണേൽ കുറച്ച് അങ്ങോട്ട് നീങ്ങി കിടക്ക് … അതും പറഞ്ഞു അനന്തൻ അവളുടെ മടിയിൽ കിടന്നു…. കുറേ സമയം അവരെ കൂടെ ചിലവഴിച്ചു അവർ രണ്ടും തറവാട്ടിലേക്ക് തിരിച്ചു… കുളത്തിന് അടുത്ത് എത്തിയപ്പോൾ ആരോ അവിടെ ഉള്ളതായി തോന്നി അങ്ങോട്ട് അവർ പോയി നോക്കി … അവിടെ ഗൗരിയുടെ മടിയിൽ തലയും വച്ചു ഗുപ്തൻ കിടക്കുന്നു… ഡാ…

മതി മതി വാ പോവാം… ഹാ നിങ്ങൾ വന്നോ… നിങ്ങൾ അവിടെ നാഗങ്ങൾക്ക് ഇടയിൽ കിടന്നു പ്രണയിക്കുക ആയിരുന്നല്ലോ … ശല്യം ആവേണ്ടേ എന്നു കരുതി ഞങ്ങൾ ഇവിടെ അങ്ങു ഇരുന്നു…ഇനി പോവാം….. ഇതെന്താ ശിവെച്ചി മൂക്കുത്തി…ചേച്ചിക്ക് ഇത് നന്നായി ചേരുന്നുണ്ട്.. ഇപ്പൊ ചേച്ചിയെ കാണാൻ ദേവതയെ പോലുണ്ട്…ചേച്ചിക്ക് അവിടെ നാഗതറ വൃത്തിയാകുമ്പോൾ ഏട്ടന് കിട്ടിയതാ…. പിന്നെ എല്ലാവരും തറവാട്ടിലേക്ക് നടന്നു തറവാട്ടിൽ എത്തി ശിവ യും അനന്തനും കുളിച്ചു വൃത്തിയായി നിലവറയിലെ പൂജാമുറിയ്ക്ക് അടുത്തേക്ക് നടന്നു… നിലവറ തുറന്നു അല്പദൂരം നടന്നപ്പോൾ മറ്റൊരു വാതിൽ അവിടെ എത്തിയപ്പോ രാമവർമ്മ പറഞ്ഞു…

ഇവിടം വരെയേ പ്രവേശനം ഉള്ളു..ഇവിടുന്ന് അങ്ങോട്ട് നിങ്ങൾ ഒറ്റയ്ക്ക് പോവണം…അവിടെ പൂജാമുറിയ്ക്ക് കാവലയ് വലിയ ഒരു നാഗം ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. അതിനോട് നിങ്ങൾ ആരാണെന്നും നിങ്ങൾ എന്തിന് വന്നെന്നും പറഞ്ഞു സമ്മതം വാങ്ങിച്ചിട്ടു വേണം പൂജ മുറി തുറക്കുവാൻ… നിങ്ങൾ കയറി ചെല്ലുന്ന മുറിയിൽ പലതും നിങ്ങൾക്ക് കാണാൻ സാധിക്കും അവയൊന്ന് പോലും നിങ്ങൾ എടുക്കാൻ പാടില്ല..അവയ്ക്ക് കാവൽ ആ നാഗമാ… അവിടുന്ന് എന്തെങ്കിലും എടുത്താൽ തിരികെ നിങ്ങൾക്ക് വരാൻ സാധിക്കില്ല…സൂക്ഷിക്കുക.. അവർ ആ മുറിയും തുറന്ന് മുൻപോട്ട് നടന്നു..അല്പം നടന്നപ്പോൾ അവിടെ മറ്റൊരു വാതിൽ കണ്ടു .. കയ്യിലെ താക്കോൽ ഉപയോഗിച്ച് അവർ അത് തുറന്നു ഉള്ളിലെ കാഴ്ച കണ്ട് അവർ രണ്ട് പേരും അത്ഭുതത്തോടെ കണ്ണ് തള്ളി അത് നോക്കി നിന്നു……തുടരും

ദേവാഗ്നി: ഭാഗം 43

Share this story