മഹാദേവൻ: ഭാഗം 4

മഹാദേവൻ: ഭാഗം 4

എഴുത്തുകാരി: നിഹാരിക

ബഹളം കേട്ട് കൃപയും മേഘയും മുകളിൽ എത്തിയിരുന്നു… അവരും അത് കേട്ട് ആകെ വല്ലാണ്ടായി നിൽക്കുന്നുണ്ട്…. ആകെ തകർന്ന് നിൽക്കുന്ന ദ്യുതിയെ അവർ ചെന്ന് താങ്ങി….. ഇടതടവില്ലാതെ മിഴികൾ നിറഞ്ഞ് ഒഴുകിയിരുന്നു …. അപ്പഴും അച്ഛൻ്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിക്കേട്ടു .. …. “””””ൻ്റ കുഞ്ഞിക്ക് വേണ്ടി ജീവിക്കണ്ടെ ഇക്ക് …… അപ്പോ മരുന്ന് കഴിക്കാതെങ്ങനാടാ…. നിൻ്റെ അമ്മ നമ്മളെ പറ്റിച്ച് പോയില്ലേ? കുഞ്ഞിക്ക് ഞാനുണ്ടെന്ന സമാധാനത്തിലാ പാവം, നിന്നെ ആരുടെലും കയ്യിൽ ഏൽപ്പിക്കും വരെ അച്ഛന് ജീവിക്കണ്ടേടാ…? കൂട്ടുകാരികൾ എല്ലാം തയ്യാറാക്കി കൊടുത്തു, മഹിയോടൊപ്പം ഇറങ്ങുമ്പോ തെക്കേ തൊടിയിലേക്ക് നോക്കി അവൾ ഒന്നേ പറഞ്ഞുള്ളൂ,

“അച്ഛൻ മാത്രേ ള്ളു കുഞ്ഞിക്ക് ….. ഇങ്ങട് തിരിച്ച് തന്നേക്കണേ അമ്മേ ……” പിന്നെ എല്ലാം നിമിഷ നേരം കൊണ്ട് കഴിഞ്ഞു…. ആറേഴ് മണിക്കൂറുകൾക്കുള്ളിൽ അവർ രവീന്ദ്രനാഥ് കിടക്കുന്ന ആശുപത്രിയിൽ എത്തി, യാത്രയിലുടനീളം മഹി കൂടെയുണ്ടായിരുന്നു എങ്കിലും ദ്യുതി അവനെ ശ്രദ്ധിച്ചതേ ഇല്ല! മനസ് മുഴുവൻ കുഞ്ഞിയെ കൊഞ്ചിക്കുന്ന അച്ഛനായിരുന്നു, അമ്മ പോയപ്പോഴും ഞാനുണ്ടാകുമെന്ന് പറഞ്ഞ് ചേർത്ത് പിടിച്ച ആ കൈകളായിരുന്നു, പേരറിയാത്ത ദൈവങ്ങളോടും…

ആവോളം സ്നേഹം തന്ന് കൊതിപ്പിച്ച് പാതിക്ക് വച്ച് മറഞ്ഞ അവളുടെ അമ്മയോടുമൊക്കെ പ്രാർത്ഥിക്കുകയായിരുന്നു, അച്ഛനെ തിരിച്ച് തരാനായി…. ❤❤❤❤❤❤❤❤❤❤❤❤❤❤❤ ഹോസ്പിറ്റലിൽ സി സി യു വിലാണ് അച്ഛൻ എന്ന് അന്വേഷിച്ചറിഞ്ഞ് അവിടേക്ക് ഓടുകയായിരുന്നു… ദ്യുതി, മഹി പുറകേയും, അജിത്ത് പുറത്ത് തന്നെ നിൽക്കുന്നുണ്ട്, അൽപ്പം വിട്ടിട്ട് ഒരു സീറ്റിൽ അപ്പച്ചി താടിക്ക് കൈയ്യും കുത്തി ഇരിക്കുന്നുമുണ്ട്…. ഒരു നിമിഷം തറഞ്ഞ് നിന്നു, ദ്യുതി, പിന്നെ ഓടി അജിത്തിൻ്റെ ഷർട്ടിൽ പിടിമുറുക്കി….. “എന്താ അജിയേട്ടാ ൻ്റെ അച്ഛന്? പറ …! എന്താ പറ്റീത് ”

കരഞ്ഞ് തളർന്ന മിഴിയോടെ നിക്കണ പെണ്ണിനെ മഹി ഒന്ന് നോക്കി, രവിമാമക്ക് ഒന്നൂല്യ എന്ന് അജിത്തിൻ്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടിയാവണം പെണ്ണ് പ്രതീക്ഷയോടെ വീണ്ടും വീണ്ടും ചോദിക്കുന്നത്…. “ഒരു മേജർ അറ്റാക്കാ കുഞ്ഞീ….. അറീക്കണ്ടോരെ ഒക്കെ……..” “മതി” അജിത്തിനെ പറഞ്ഞ് മുഴുമിക്കാൻ വിട്ടില്ല ദ്യുതി, കേൾക്കാൻ ഉള്ള ശക്തിയില്ലാരുന്നു പാവത്തിന്, തളർച്ചയോടെ അവൾ അടുത്തു കണ്ട കസേരയിൽ ഇരുന്നു,… ” അജിത് ! എപ്പഴാ വിസിറ്റേഴ്സ് ടൈം” ദ്യുതിയെയും നോക്കി നിൽക്കുകയായിരുന്ന അജിത്തിൻ്റെ തോളിൽ കൈവച്ച് മഹി ചോദിച്ചു,

രാത്രി പോന്നിട്ട് ഇതിപ്പോൾ മൂന്നു മണി കഴിഞ്ഞു….. “ഇനി ആറു മണിക്ക് കാണാം ” അജിത്തിൻ്റെ മറുപടി കേട്ടതും കണ്ണുകൾ ദ്യുതിയിലേക്ക് നീണ്ടു. കസേരയിൽ ഇരിപ്പുണ്ട് അച്ഛൻ്റെ കുഞ്ഞി ഒരുതരം തണുത്ത മരവിപ്പോടെ, ❤❤❤❤❤❤❤❤❤❤❤❤❤❤❤ മഹി നോക്കി, ദ്യുതിയുടെ അപ്പച്ചി ഇടക്കൊന്നവളെ നോക്കും എന്നല്ലാതെ അടുത്തുവന്നിരിക്കുകയോ ഒന്ന് സാന്ത്വനിപ്പിക്കുകയോ ചെയ്തില്ല ! അമ്മയില്ലാത്ത കുഞ്ഞിന് അമ്മയാകേണ്ടവർ ഇങ്ങനെ… എന്തോ മഹിക്ക് അത് ഒട്ടും ദഹിക്കാത്തത് പോലെ തോന്നി…. ആറു മണി വരെയും അവൾ അങ്ങനെ തന്നെ ഇരുന്നു, ഒന്ന് കരയുക പോലും ചെയ്യാതെ….. ❤❤❤

” രവീന്ദ്രനാഥ്….” പേര് കേട്ടതും ഞെട്ടി മഹി സിസ്റ്റർനെ നോക്കി….. “കം” അവര് വിളിച്ചത് കേട്ട് അടുത്തേക്ക് ചെന്ന മഹിയെ നോക്കി പറഞ്ഞു, ദ്യുതിയെ നോക്കിയപ്പോൾ വിളറി വെളുത്ത് നിൽക്കുകയാണ്…. “ദ്യുതീ… വാ” മഹി വിളിച്ചത് കേട്ട് ഒരു പാവ കണക്കെ അവൾ അവൻ്റെ പുറകേ നടന്നു, തകർന്ന മനസോടെ നിൽക്കുന്ന പെണ്ണിനെ കണ്ട് നെഞ്ചോട് ചേർക്കാൻ തോന്നിയെങ്കിലും അവർക്കിടയിലുള്ള അന്തരം അതിൽ നിന്ന് മഹിയെ വിലക്കിയിരുന്നു, ❤❤❤❤❤

അവര് തന്ന നീല ഗൗണും മാസ്കും ധരിച്ച് അകത്ത് കയറിയപ്പോൾ കണ്ടു ദ്യുതി തൻ്റെ അച്ഛനെ….. മുഖമൊക്കെ നീരുവന്ന്, തളർന്ന്….. അച്ഛൻ !! അതു കണ്ട് സങ്കടം ഒരു അലറിക്കരച്ചിലായി ഉള്ളിൽ പരിണമിക്കുന്നെങ്കിലും അവയെല്ലാം തൊണ്ട കുഴി വരെ എത്തി മൃതിയടഞ്ഞിരുന്നു, വാതിലിനപ്പുറം അതു കണ്ട് തറഞ്ഞ് നിന്നവളെ മെല്ലെ ഒപ്പം കൂട്ടേണ്ടി വന്നു മഹിക്ക്…. ” കാൾ ഹിം” എന്ന ഡോക്ടറുടെ നിർദേശം ദ്യുതിയുടെ ചെവിയിൽ അലയടിക്കുന്നുണ്ടെങ്കിലും വിളിക്കാൻ ശബ്ദമുയായിരുന്നില്ല അച്ഛൻ്റെ കുഞ്ഞിക്ക്, ഒന്നും കാണാനുള്ള കരുത്തും, “ദ്യുതീ…. രവി മാമേ വിളിക്കൂ…. ”

വാത്സല്യത്തോടെ ഏറെ കരുണയോടെ മഹി ദ്യുതിയോട് പറയുണ്ടെങ്കിലും അവളുടെ ശബ്ദം പോലും അയാളോട് പിണങ്ങി പുറത്ത് വരാതിരുന്നു……… ” രവി മാമേ” ഒടുവിൽ മഹി തന്നെ വിളിച്ചു….. അപ്പോൾ കണ്ടു ആയാസപ്പെട്ട് വലിച്ചു തുറക്കാൻ ശ്രമിക്കുന്ന രണ്ട് മിഴികൾ, നീരുവന്ന് വീർത്ത കൺപോളകൾ ഏറെ നേരത്തെ ശ്രമത്തിനു ശേഷം തുറന്നു… അത് നീണ്ട് ചെന്നു നിന്നത് ആ മനുഷ്യൻ്റെ ജീവനിൽ തന്നെ ആയിരുന്നു…. കുഞ്ഞി “”” മെല്ലെ ആ ചുണ്ടുകൾ അങ്ങനെ മന്ത്രിച്ചിരുന്നു.. അവ്യക്തമായി….. മഹി മെല്ലെ ദ്യുതിയെ മുന്നിലേക്ക് നീക്കി നിർത്തി…. “കു ……. കുഞ്ഞീ….. ”

പ്രയാസപ്പെട്ട് വിളിച്ച ആ സ്വരത്തിനൊരു കാറ്റോളം ബലമേ ഉണ്ടായിരുന്നുള്ളു….. ഘനഗാംഭീര്യമാർന്ന അച്ഛൻ്റെ സ്വരത്തിലെ തീർച്ച തൻ്റെ ജീവിതത്തിൻ്റെയും കൂടി ആണെന്ന് മനസിലാക്കിയിരുന്നു ദ്യുതി….. കാന്യൂല കുത്തിയ കയ്യിൻ്റെ അറ്റം ചലിപ്പിച്ചയാൾ മെല്ലെ അവളെ അടുത്തേക്ക് വിളിച്ചു, കരയാൻ പോലുമാവാതെ സ്വപ്നത്തിലെന്നവണ്ണം അവളാ കരം പിടിച്ചു…. ചുറുചുറുക്കുള്ള കുഞ്ഞീടെ അച്ഛൻ്റെ ചൂടുള്ള കയ്യല്ല! തളർച്ചയുടെ തണുപ്പുള്ള ആ പാവം മനുഷ്യൻ്റെ കൈ………. (തുടരും)

മഹാദേവൻ: ഭാഗം 3

Share this story