മഹാദേവൻ: ഭാഗം 5

മഹാദേവൻ: ഭാഗം 5

എഴുത്തുകാരി: നിഹാരിക

“കു ……. കുഞ്ഞീ….. ” പ്രയാസപ്പെട്ട് വിളിച്ച ആ സ്വരത്തിനൊരു കാറ്റോളം ബലമേ ഉണ്ടായിരുന്നുള്ളു….. ഘനഗാംഭീര്യമാർന്ന അച്ഛൻ്റെ സ്വരത്തിലെ തളർച്ച തൻ്റെ ജീവിതത്തിൻ്റെയും കൂടി ആണെന്ന് മനസിലാക്കിയിരുന്നു ദ്യുതി….. കാന്യൂല കുത്തിയ കയ്യിൻ്റെ അറ്റം ചലിപ്പിച്ചയാൾ മെല്ലെ അവളെ അടുത്തേക്ക് വിളിച്ചു, കരയാൻ പോലുമാവാതെ സ്വപ്നത്തിലെന്നവണ്ണം അവളാ കരം പിടിച്ചു…. ചുറുചുറുക്കുള്ള കുഞ്ഞീടെ അച്ഛൻ്റെ ചൂടുള്ള കയ്യല്ല! തളർച്ചയുടെ തണുപ്പുള്ള ആ പാവം മനുഷ്യൻ്റെ കൈ……. ” കു…. കുഞ്ഞീടെ അ… അച്ഛൻ….. തോറ്റ് പോവ്വോ കുഞ്ഞീ…..??” ചാലിട്ടൊഴുകിയ കണ്ണീരോടെ…… മകളെ കുറിച്ചുള്ള വേപഥു വോടെ ആ വൃദ്ധൻ ചോദിച്ചു….

ദ്രുതഗതിയിലായ ശ്വാസോച്ഛ്വാസം അല്ലാതെ ഒരു മറുപടി പറയാൻ അശക്തയായിരുന്നു ദ്യുതി, ” എന്തേലും ഒന്ന് പറ കുഞ്ഞീ” ഒരു മന്ത്രണം പോലെ അയാൾ പറഞ്ഞ്, പ്രതീക്ഷയോടെ മകളെ നോക്കി, ….. ” അ…. ച്ഛാ ാ ാ ” തൊണ്ടയിൽ കുടുങ്ങിയെങ്കിലും ചെറിയൊരംശമായി അവളുടെ സ്വരം പുറത്തു വന്നു, ആ അച്ഛനു വേണ്ടി…. ” അച്ഛൻ പോ….യാ ൻ്റെ…. കുഞ്ഞി ???” ബാക്കി പറയാൻ അയാൾക്കോ കേൾക്കാൻ അവൾക്കോ ശക്തിയില്ലായിരുന്നു….. അയാളുടെ മരവിച്ച കൈ അവൾ ഒന്നുകൂടി മുറുക്കി പിടിച്ചു, “മഹീ….” ” രവി മാമേ” പുറകിൽ നിൽക്കുകയായിരുന്ന മഹി മെല്ലെ അവളോടൊപ്പം തന്നെ വന്നു നിന്നു…… “മോളെ വിളിച്ചതിൽ പിന്നെ അച്ഛൻ വിളിച്ചതിവനെയാ…. മഹിയെ…”

നനവാർന്ന മിഴിയാലെ അവൾ അച്ഛനെ തന്നെ നോക്കി….. ഒന്നും മനസിലാവാത്തത് പോലെ, “അച്ഛൻ കുഞ്ഞിടെ കാര്യത്തിൽ ഒരു തീരുമാനം എടുത്താൽ അനുസരിക്കാതിരിക്കുമോ…. അച്ഛൻ്റെ കുഞ്ഞി…..??” ഇല്ല എന്ന് അവൾ യാന്ത്രികമായി തലയാട്ടി…… “മഹി … ൻ്റെ കുഞ്ഞിയെ തന്നെ ഏൽപ്പിക്കാ ഞാൻ…… കുഞ്ഞീ…. പോകും മുമ്പ് നിന്നെ ഏൽപ്പിക്കാൻ വേറെ കരുത്തുള്ള കരങ്ങളില്ല അച്ഛൻ്റെ മുമ്പിൽ ….. സമ്മതം പോലും ചോദിക്കണില്ല… അനുസരിക്കണം അച്ഛൻ്റെ കുഞ്ഞി … അച്ഛന് വേണ്ടി….. അച്ഛൻ വേണേങ്കിൽ കുഞ്ഞിടെ കാ…. കാല് :…” പറയാൻ മുഴുമിക്കാതെ അച്ഛൻ്റെ വായ പൊത്തി അച്ഛൻ്റെ കുഞ്ഞിപ്പെണ്ണ്…. മഹീ….. “” വിളിച്ചതനുസരിച്ച് പോക്കറ്റിൽ നിന്നും അയാൾ കരുതിയ മഞ്ഞച്ചരടിൽ കോർത്ത ഒരു താലി പുറത്തെടുത്തു…..

മിഴികളാൽ രവീന്ദ്രനാഥിൻ്റെ സമ്മതം കിട്ടിയപ്പോൾ അതവളുടെ കഴുത്തിൽ അണിയിച്ചു, ദേവമംഗലത്തെ ദേവിയുടെ നടക്കലെ ചുമന്ന പ്രസാദത്താൽ അവളുടെ സീമന്തരേഖയും ചുവപ്പിച്ചു…… മിഴികളടച്ച് നിന്നവളുടെ മനസിൽ നൊമ്പരമായപ്പോൾ, ജെയിൻ കടന്നു വന്നു… അവളുടെ ഹൃദയം മുറിഞ്ഞ് ചോര പൊടിയാൻ തുടങ്ങി….. പ്രതികരിക്കാനാവാതെ കത്തുന്ന തീയിലെന്ന പോലെ ഉരുകി…… നേർത്ത തിരിനാളമായി……. കുറച്ചൊരിടവേള കഴിഞ്ഞ് അച്ഛനെ നോക്കിയപ്പോൾ കണ്ടു ചെറിയ ചിരിയോടെ തങ്ങളെ തന്നെ നോക്കി കിടക്കുന്നത്, സംതൃപ്തമായിരുന്നു ആ മുഖം , “രവി മാമേ” വിറയലോടെ മഹി അയാളെ വിളിച്ചപ്പോൾ അനങ്ങുന്നതേ ഇല്ലായിരുന്നു…. ബോധമറ്റവൾ അപ്പഴേക്കും മഹിയുടെ കൈകളിലേക്ക് വീണിരുന്നു, ❤❤

അമ്മയുടെ അടുത്തായി തന്നെ വിശ്രമം കൊള്ളുന്ന അച്ഛനെ നോക്കി ബാൽക്കണിയിൽ രണ്ട് കണ്ണുകൾ കരയാൻ പോലും മറന്ന് ഇരുന്നിരുന്നു…. ഇരുപുറത്തും എന്തു വേണം എന്നറിയാതെ രണ്ട് കൂട്ടുകാരികളും….. ചടങ്ങുകളെല്ലാം ചെയ്തത് മഹി ആയിരുന്നു…. ഇപ്പോൾ മകൻ്റെ സ്ഥാനവും അവനിൽ വന്നു ചേർന്നല്ലോ! ഇടക്കിടക്ക് ദ്യുതിയിൽ നിന്നും ഉയർന്ന ചൂടുള്ള ദീർഘനിശ്വാസം ഉള്ളിലെ എരിയുന്ന കനലിൻ്റെ ആഴം കൃപക്കും മേഘക്കും മനസിലാക്കി കൊടുത്തിരുന്നു, മെല്ലെ കൃപയുടെ മടിയിൽ തല വെച്ച്, മെല്ലെ അവൾ മയക്കത്തിലേക്ക് വീണു, മേഘ അവളുടെ കാലിൽ തട്ടി ഉറക്കിക്കൊണ്ടിരുന്നു, ഒരു കുഞ്ഞിനെ എന്ന പോലെ….. ❤❤❤

വൈകീട്ട് ഏഴ് മണിയോടെ കൃപയും മേഘയും തിരിച്ച് പോകാനുറപ്പിച്ചു…. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വന്ന അവരുടെ മാതാപിതാക്കളോടൊപ്പം, അവർ ദ്യുതിയുടെ അടുത്തെത്തിയിരുന്നു… “ദ്യുതി ” കൃപ വിളിച്ചത് കേട്ട് മെല്ലെ അവൾ ഒന്ന് തലപൊക്കി, “ഞങ്ങൾ….. ഇന്ന് രാത്രിയിലെ ട്രെയിനിൽ ” പാതിക്ക് വച്ച് മേഘ പറഞ്ഞ് നിർത്തി….. തനിച്ചാവുന്നതിൻ്റെ നോവിൽ ആ പാവം പെണ്ണ് പിടഞ്ഞെണീറ്റു, രണ്ടുപേരെയും മുറുകെ പുണർന്ന് പൊട്ടിപൊട്ടി കരഞ്ഞു,…… മുഴുവൻ സങ്കടവും കരഞ്ഞ് പോകാൻ…. കണ്ണുനീരായി അലിഞ്ഞ് തീരാൻ, അവരും അവളെ ഇറുകെ പുണർന്ന് കൂടെ നിന്നു….. എല്ലാം കണ്ട് പുറത്തൊരാൾ പിടക്കുന്ന മിഴികളോടെ നിൽക്കുന്നുണ്ടായിരുന്നു, മഹാദേവൻ””” ❤❤❤

കുറേ കരഞ്ഞത് ആശ്വാസമായപ്പോൾ അവർ മുറിവിട്ടിറങ്ങി ….. അവിടെ ബാൽക്കണിയിൽ അരമതിലിൽ പിടിച്ച് വഴിയിലേക്ക് കണ്ണും നട്ട് നിൽക്കുന്ന മഹിയെ കണ്ട് മുഖത്തൊരു മങ്ങിയ ചിരി വരുത്തി അവർ പോകാൻ തുടങ്ങി, “അതേ …..” മഹിയുടെ ശബ്ദം കേട്ട് രണ്ടു പേരും തിരിഞ്ഞ് നിന്നു, “ഇന്നു തന്നെ നിങ്ങൾ പോയാൽ ദ്യുതി……..?” ദ്യുതിയെ പറ്റിയുള്ള ആശങ്ക ആ മുഖത്ത് നല്ലവണ്ണം പ്രകടമായിരുന്നു, ”മഹിയേട്ടൻ പറഞ്ഞത് ശരിയാ, ആ പാവത്തിൻ്റെ കൂടെ ആരേലും വേണ്ട സമയാ ഇപ്പോൾ ….. പക്ഷെ അത് നിങ്ങൾ ആവണം മഹിയേട്ടാ….. അതിന് ഞങ്ങൾ പോയേ പറ്റൂ ” അത്രയും പറഞ്ഞ് മേഘ കൃപയുടെ കയ്യും പിടിച്ച് ഗോവണിയിറങ്ങാൻ തുടങ്ങി, ❤❤❤

പോകാൻ നേരം ഒന്നു കൂടി അവർ ദ്യുതിക്കരുകിൽ എത്തി, അച്ഛനെ ചിതയിലേക്കെടുക്കുമ്പോൾ കുളിച്ചെങ്കിലും മഹി ചുവപ്പിച്ച സീമന്തരേഖയിൽ പിന്നെയും അവശേഷിച്ച കുങ്കുമപ്പാടിൽ അവർ ചുണ്ടുകൾ അമർത്തി, വാടിയ പനിനീർ പൂവ് പോലെ അവൾ അവർക്ക് വിട നൽകി, അവളുടെ ഫോൺ അവൾക്ക് തിരിച്ച് നൽകി അവർ നടന്നകന്നു…. കൈ തട്ടിയപ്പോൾ ഡിസ്പ്ലേയിൽ തെളിഞ്ഞ അച്ഛൻ്റെയും അവളുടെയും കെട്ടിപ്പിടിക്കുന്ന ഫോട്ടോയിലേക്ക് മിഴികൾ പോയി ….. തളർന്നവൾ നിലത്തേക്ക് ഊർന്നിരുന്നു, “എന്തിനാ പോയേ …. കുഞീനെ വിട്ട് എന്തിനാ പോയേ??….. ഒക്കെ കുഞ്ഞി കണ്ട ദുസ്വപ്നാ ന്ന് പറഞ്ഞ് വാ അച്ഛാ… കുഞ്ഞീടെ അടുത്തേക്ക്… ഒരു തവണ…. ഒരൊറ്റ തവണ…… പറ്റണില്ല …..

ഇത്രക്കൊന്നും സഹിക്കാൻ അച്ഛൻ്റെ കുഞ്ഞിക്ക് പറ്റണില്ല അച്ഛാ ……. ഏറെ നേരം അവൾ കരഞ്ഞു…… ഒറ്റക്ക്…. പിന്നെ വിറക്കുന്ന കൈകളാൽ ഫോണിൻ്റെ ലോക്ക് തുറന്നപ്പോൾ കണ്ടു, ജെയ്നിൻ്റെ ഏഴ് മിസ് കോൾ, യുകെയിലേക്ക് പോകുന്നതിന് മുമ്പ് വിളിച്ചതാണ് …… ” ജെയ്ൻ ” ആ പേര് മന്ത്രിക്കുന്നതിനോടൊപ്പം കഴുത്തിലെ താലി അവൾ തപ്പി നോക്കി…. അതവിടെ തന്നെ ഉണ്ട്, നെഞ്ചോട് ചേർന്ന്, ചുട്ടുപൊള്ളിക്കാൻ പാകത്തിന്, ഭീതിയോടെ അവളാ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു, മുടി രണ്ട് കൈകൊണ്ടും പിച്ചി വലിച്ചു…. അലറി അലറി കരഞ്ഞു ഒരു ഭ്രാന്തിയെ പോലെ…… കരുത്തുറ്റ രണ്ട് കൈകൾ അവളുടെ തോളിൽ അമർന്നു, ഞെട്ടിപ്പിടഞ്ഞ് അവൾ തിരിഞു നോക്കി……… (തുടരും)

മഹാദേവൻ: ഭാഗം 4

Share this story