നിനക്കായ് : ഭാഗം 39

നിനക്കായ് : ഭാഗം 39

എഴുത്തുകാരി: ഫാത്തിമ അലി

“അനാവശ്യമോ…ഉള്ളതല്ലേ…തള്ളയും തന്തയും കൂടെ ഹരിയെ കിട്ടാൻ വേണ്ടി മോളേ ഇറക്കിയതാവും…വിളഞ്ഞ വിത്തല്ലേ അവൾ…സ്വത്തുക്കളൊക്കെ കിട്ടാൻ എന്ത് കൊള്ളരുതായ്മയും ചെയ്യുന്ന കൂട്ടങ്ങളാവും… ഇപ്പോ തന്നെ ആരുടെയൊക്കെ കൂടെ നിരങ്ങിയിട്ടുണ്ടാവും എന്ന് ആർക്കറിയാം…” പറഞ്ഞ് തീർന്നതും മേഘയുടെ കവിളിൽ ശക്തിയായി ആരുടെയോ കൈകൾ പതിഞ്ഞിരുന്നു….

അടിയുടെ ആക്കത്തിൽ മേഘയുടെ മുഖം ഒരു വശത്തേക്ക് കോടി പോയി… കവിളാകെ ചുട്ട് പുകയുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു… അടി കിട്ടിയ കവിളിൽ കൈ അമർത്തി പിടിച്ച് കൊണ്ട് മുഖം ഉയർത്തിയതും തന്നെ കോപത്തോടെ നോക്കുന്ന സുമയെ ആണ് അവൾ കണ്ടത്… “അമ്മേ….”

അലർച്ച കേട്ട ഭാഗത്തേക്ക് തിരിഞ്ഞ സുമയും മേഘയും വാതിൽ പടിയിൽ നിന്ന് രൂക്ഷത്തോടെ തങ്ങളെ നോക്കുന്ന ഹരിയെ ആണ് കണ്ടത്… അത്രയും നേരം സുമയെ കൊല്ലാനുള്ള പകയോടെ നിന്ന മേഘ ഹരിയെ കണ്ടതും കണ്ണുകൾ നിറച്ച് പൊട്ടിക്കരഞ്ഞു… “മേഘാ….” ഹരി അവൾക്കരികിലേക്ക് വരാൻ ഒരുങ്ങിയതും അവനെ തള്ളി മാറ്റിക്കൊണ്ട് മുകളിലേക്ക് ഓടി…. “ഹരീ…” മേഘക്ക് പിറകെ പോവാനൊരുങ്ങിയ ഹരി സുമ വിളിച്ചത് കേട്ട് ഒന്ന് നിന്നു… “മോനേ ഞാൻ വേണം എന്ന് കരുതിയിട്ടല്ല….” “വേണ്ട….” സുമയെ പറയാൻ അനുവദിക്കാതെ ഹരി കൈ ഉയർത്തി തടഞ്ഞു… അവന്റെ കണ്ണുകളിലുള്ള ദേഷ്യം ആ അമ്മയെ വേദനിപ്പിച്ചു… വെട്ടി തിരിഞ്ഞ് സ്റ്റെയർ കയറി പോകുന്ന മകനെ സുമ നെടുവീർപ്പോടെ നോക്കി… ഹരിയുടെ പെരുമാറ്റം മനസ്സിനെ നോവിച്ചെങ്കിൽ കൂടിയും മേഘയ്ക്ക് കൊടുത്തതിൽ അവർക്ക് കുറ്റബോധം തോന്നിയില്ല…

ഹരി റൂമിലേക്ക് ചെന്നപ്പോൾ ബെഡിൽ കമിഴ്ന്ന് കിടന്ന് വിങ്ങി പൊട്ടുന്ന മേഘയെ ആണ് കണ്ടത്… “മേഘാ….” ഹരി അവളുടെ അരികിലായി ഇരുന്ന് അലിവോടെ വിളിച്ചതും മേഘയുടെ കരച്ചിൽ ഉച്ചത്തിലായി… “മോളേ….” ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അവളുടെ ചുമലിൽ പിടിച്ച് ഉയർത്തി നേരെ ഇരുത്തിയതും മേഘ കരച്ചിലോടെ ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു… “എന്തിനാ ഹരീ അമ്മ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നേ…എന്ത് തെറ്റാ ഞാൻ ചെയ്തത്…ഹരിയെ ജീവന് തുല്യം സ്നേഹിച്ച് പോയതാണോ…?അമ്മയെ എന്റെ സ്വന്തം അമ്മയായിട്ടല്ലേ ഞാൻ കണ്ടത്….അമ്മയുടെ അവഗണന വിവാഹം കഴിഞ്ഞ അന്ന മുതൽ അനുഭവിക്കാൻ തുടങ്ങിയതാ….

ശരിയാ ശ്രീക്കുട്ടിയെ പോലെ ആവാൻ എനിക്ക് പറ്റില്ലായിരിക്കും…. എനിക്കും അത് അറിയാം…പക്ഷേ അവളുടെ പേരും പറഞ്ഞ് എന്നെ കുറ്റപ്പെടുത്തുന്നത് എന്തിനാ ഹരീ…?ഞാൻ കാരണമാണോ നിങ്ങൾ അകന്നത്….ഇന്നലെ കൂടെ അവൾ ഇവിടെ വന്നപ്പോ അമ്മയോട് അങ്ങനെ ഒക്കെ പറഞ്ഞു പോലും….ആ ദേഷ്യത്തിലാ അമ്മ എന്നെ…. മടുത്തു ഹരി….ഞാനാണ് നിങ്ങൾക്ക് ഇടയിലെ തടസ്സം എങ്കിൽ മാറി തന്നോളാം…ഹരി അവളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്…” ഹരിയുടെ നെഞ്ചിൽ കിടന്ന് കരച്ചിലിനിടയിലും മേഘ പറഞ്ഞൊപ്പിച്ചു… “എന്തൊക്കെയാ മേഘാ നീ ഈ പറയുന്നത്….നീ ഇല്ലാതെ ഒരു ജീവിതം…അതെനിക്ക് ചിന്തിക്കാൻ പറ്റുമോ മോളേ….

എന്റെ ജീവനല്ലേ നീ…” മേഘയെ അവന്റെ നെഞ്ചിൽ നിന്നും പിടിച്ചുയർത്തിക്കൊണ്ട് അവളുടെ കണ്ണുനീരിനെ തുടച്ച് മാറ്റി… ഇടത് കവിളാലായി ചുവന്ന് തടിച്ച് കിടക്കുന്ന ആ വിരൽ പാടുകൾ അവന്റെ നെഞ്ചിലൊരു നീറ്റലുണ്ടാക്കി… മേഘയെ മാറ്റി ഇരുത്തി ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും ഓയ്ൻമെന്റ് എടുത്ത് അവളുടെ കവിളിലായി പുരട്ടി കൊടുത്തു… ബെഡിൽ നിന്ന് എഴുന്നേറ്റ് വാഡ്രോബിന് അടിയിൽ വെച്ചിരുന്ന ട്രോളി ബാഗുകൾ പുറത്തേക്ക് ഇട്ട് ഷെൽഫിൽ ഇരുന്ന അവർ രണ്ട് പേരുടെയും ഡ്രസ്സുകൾ എല്ലാം അതിലേക്ക് ഇട്ടു… “ഹരി…ഇത് എന്ത് ചെയ്യുകയാ…?” അവന്റെ പ്രവർത്തികൾ സാകൂതം വീക്ഷിച്ച മേഘ ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു…

“നമ്മൾ തിരിച്ച് ബാംഗ്ലൂരേക്ക് തന്നെ പോവുന്നു….” ഹരിയുടെ മറുപടി മേഘയിൽ എന്തെന്നില്ലാത്ത സന്തോഷം നിറച്ചെങ്കിലും പുറമേ പ്രകടിപ്പിക്കാതെ മുഖത്ത് സങ്കടം നിറച്ച് വെച്ച് ഇരുന്നു… “ഹരീ…നമ്മൾ പോയാൽ അമ്മ…അമ്മ ഒറ്റക്കാവില്ലേ…?” “ആ ഒരു ഒറ്റ കാര്യം വിചാരിച്ചാണ് അമ്മ നിന്നോട് കാണിക്കുന്നത് അറിഞ്ഞിട്ടും ഇത്രയും നാൾ ഇവിടെ നിന്നത്…. പക്ഷേ ഇനി എനിക്ക് ക്ഷമിക്കാൻ പറ്റി എന്ന് വരില്ല…നിന്നെ അംഗീകരിക്കാത്ത അമ്മയുടെ കൂടെ എന്ത് ധൈര്യത്തിലാ ഞാൻ നിർത്തുക….എന്നെങ്കിലും അമ്മയുടെ വാശിയും ദേഷ്യവും മാറി അമ്മ നമ്മളെ വിളിച്ചാൽ നമുക്ക് തിരിച്ച് വരാം…” മേഘയുടെ കവിളിൽ മൃദുവായി ഒന്ന് തലോടിക്കൊണ്ട് അവൻ ബാക്കി പാക്കിങ് ചെയ്തു…

ശ്രദ്ധയോടെ എല്ലാം അടുക്കി വെക്കുന്ന ഹരിയെ നോക്കി ചുണ്ടിലൊരു ഗൂഢസ്മിതത്തോടെ അവൾ ഇടത് കവിളിലേക്ക് കൈ വെച്ചു…. “എന്നെ തല്ലിയല്ലേ നിങ്ങൾ….ക്ഷമിക്കില്ല ഞാൻ….നിങ്ങളോട്… ഇതിന് പകരം നിങ്ങൾ ലാളിച്ച് വളർത്തിയ മകനില്ലേ…. ഹരിയെ ഞാൻ എന്നന്നേക്കുമായി നിങ്ങളിൽ നിന്നും അകറ്റും…അവനെ ഓർത്ത് നീറി നീറി കഴിയുന്നത് കണ്ട് ഞാൻ സന്തോഷിക്കും…ഓർത്ത് വെച്ചോ സുമംഗലേ…” കണ്ണിൽ പക നിറച്ച് കൊണ്ട് മേഘ മനസ്സിൽ ഓർത്തു…. “എന്താ ടാ…?നല്ല വേദന ഉണ്ടോ…?” ഹരി നോക്കിയപ്പോൾ മേഘ കവിളിൽ കൈ വെച്ച് ഇരിക്കുന്നതാണ് കണ്ടത്… അവന്റെ ആവലാതിയോടുള്ള ചോദ്യം കേട്ട് മേഘ വിതുമ്പലോടെ അതേ എന്ന് തലയാട്ടി…

“പോട്ടെ മോളേ…കരയല്ലേ…ചെന്ന് ഫ്രഷ് ആയി വാ…നമുക്ക് വേഗം ഇറങ്ങാം….” “ഹരി ആദ്യം ഫ്രഷ് ആയി വാ…” മേഘ പുഞ്ചിരിയോടെ പറഞ്ഞതും ഹരി അവളുടെ മുടിയിൽ തലോടി വാഷ് റൂമിലേക്ക് പോയി… അവൻ പോവാൻ കാത്ത് നിന്നത് പോലെ അവൾ ടേബിളിലിരുന്ന ഫോൺ എടുത്ത് രാജിന്റെ നമ്പറിലേക്ക് കോൾ ചെയ്തു… “ബേബീ….വാട്ട് എ സർപ്രൈസ്….” മറുതലക്കൽ രാജിന്റെ സ്വരം കേട്ടതും മേഘ ചിരിച്ചു…. “ഞാനും ഹരിയും തിരിച്ച് വരും…ഇന്ന്…” “ഓഹ് റിയലീ….കം ഫാസ്റ്റ്…ഐ കാന്റ് കൺട്രോൾ മൈ സെൽഫ്..” “മീ ട്ടൂ രാജ്…ബട്ട് പെട്ടെന്ന് മീറ്റ് ചെയ്യാൻ പറ്റില്ല…ഹരിക്ക് ഡൗട്ടിന് ഇടം കൊടുക്കണ്ട…ഓക്കെ….ഞാൻ നിന്നെ വിളാച്ചോളാം…” “ഓക്കെ ബേബീ…ഞാൻ വെയിറ്റ് ചെയ്തോളാം….

മിസ്സ് യൂ സോ ബാഡ്ലീ….” “മിസ്സ് യൂ ട്ടൂ ബേബീ….” രാജിന്റെ കോൾ വെച്ച് കാൾ ലോഗിൽ നിന്നും നമ്പർ വേഗം ഡിലീറ്റ് ചെയ്ത് ബെഡിൽ ചെന്ന് ഇരുന്നു… മേഘ ഫ്രഷ് ആയി വന്നതും ഹരി ബാഗുമെടുത്ത് ഒരു കൈയാൽ മേഘയുടെ കൈയിൽ പിടിച്ച് സ്റ്റെയർ ഇറങ്ങി… “മോനേ…നിങ്ങളിത് എവിടേക്കാ…?” ഹാളിൽ ഇരിക്കുന്ന സുമയെ കണ്ട ഭാവം നടിക്കാതെ രണ്ട് പേരും പുറത്തേക്ക് പോവാനൊരുങ്ങി… “ഹരീ…നിന്നോടാ ഞാൻ ചോദിച്ചത്….?” “ഞങ്ങൾ തിരിച്ച് പോവുകയാണ്…ബാഗ്ലൂരേക്ക്….” വല്യ താൽപര്യമില്ലാത്ത മട്ടിൽ ഹരി മറുപടി കൊടുത്തതും സുമയുടെ മുഖം ചുളിഞ്ഞു… “തിരിച്ച് പോവാനോ…?അതിന് മാത്രം എന്താ ഉണ്ടായത്…?” “ഒന്നും ഉണ്ടായില്ലേ…ഉണ്ടായില്ലേ എന്ന്….”

“ഹരീ…ഇന്നത്തെ കാര്യം ആണെങ്കിൽ അതിന് കാരണം നിന്റെ ഭാര്യ തന്നെ ആണ്….അവളാണ്….” “മതി നിർത്ത്…കുറേ നാളായി എല്ലാം കണ്ടും കേട്ടും സഹിച്ച് ഞാനിവിടെ കഴിയുന്നു….ഞങ്ങളുടെ വിവാഹം കഴിഞ്ഞ അന്ന് മുതൽ തുടങ്ങിയതാ അമ്മക്ക് ഇവളോട് ദേഷ്യം….ശ്രീയുടെ പേരും പറഞ്ഞ് കുത്തി നോവിക്കൽ…ഇവളായത് കൊണ്ട് എല്ലാം ക്ഷമിച്ചും സഹിച്ചും നിൽക്കുന്നത്….ഇനി എനിക്ക് ഇത് കണ്ടില്ലെന്ന് വെക്കാൻ പറ്റില്ല…എന്റെ ഭാര്യയെ അംഗീകരിക്കാത്ത ഇവിടെ ഞാനും ഒരു നിമിഷം പോലും നിൽക്കില്ല….” ഹരിയുടെ അമർഷം നിറഞ്ഞ വാക്കുകൾ കേട്ട് സുമ ഒരുനിമിഷം തരിച്ച് നിന്നു.. ഹരി എന്തൊക്കെയാണ് പറയുന്നതെന്ന് അവർക്കൊരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു…

എന്നാൽ അവന്റെ പിന്നിൽ നിന്ന് തന്നെ നോക്കി പുച്ഛത്തോടൗ ചുണ്ട് കോട്ടി ചിരിക്കുന്ന മേഘയെ കണ്ടതും ഏറെ കുറേ കാര്യങ്ങൾ അവർക്ക് മനസ്സിലായി…. “കൊള്ളാം മോനേ…നിന്റെ ഭാര്യ പറഞ്ഞ് തന്നത് അപ്പടി വെള്ളം തൊടാതെ അങ്ങ് വിഴുങ്ങി അല്ലേ…?” കൈയും കെട്ടി നിന്ന് പരിഹാസത്തോടെയുള്ള സുമയുടെ ചോദ്യം ഹരിയെ ദേഷ്യം പിടിപ്പിച്ചു… “ഹരീ…വേണ്ട…ഒരു പ്രശ്നം ഉണ്ടാക്കണ്ട….” മേഘ ഹരിയുടെ കൈയിൽ പിടിച്ച് ദയനീയ ഭാവം വരുത്തി പറഞ്ഞത് കേട്ട് സുമയുടെ കണ്ണ് മിഴിച്ചു… “ഹരീ…നീ കരുതുന്നത് പോലെ അല്ല….ശ്രീക്കുട്ടിയെ….” “ഇനഫ്….എന്ത് പറഞ്ഞാലും ഒരു ശ്രീക്കുട്ടീ….അവളല്ല ഞാനാണ് അമ്മയുടെ മകൻ…ഇവൾ എന്റെ ഭാര്യയും….ഞങ്ങൾക്ക് ഇമ്പോർട്ടൻസ് കൊടുക്കാതെ ആ എരണം കെട്ടവളെ താങ്ങി നടക്കാൻ നാണമില്ലേ അമ്മക്ക്…” “ഹരി…മതി….”

“പറ്റില്ല മേഘാ….എല്ലാം പറഞ്ഞിട്ടേ ഞാനിവിടുന്ന് ഇറങ്ങൂ… നിന്റെ സങ്കടം കണ്ടില്ലെന്ന് വെക്കാൻ എനിക്ക് പറ്റില്ല…. ആ നശിച്ചവൾ കാരണമാണ് എല്ലാം….” “ഇനി ഒരക്ഷരം നീ അവളെ കുറിച്ച് മിണ്ടിയാൽ എന്റെ കൈയിന്റെ ചൂട് നീ അറിയും ഹരീ….” സുമയുടെ പെട്ടെന്നുള്ള മാറ്റം മേഘയെയും ഹരിയെയും ഞെട്ടിച്ചു… “നീയിപ്പോ ഒരു മൂഢ സ്വർഗത്തിലാണ് ഹരീ…നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് അറിയാം…എന്നാലും അമ്മ പറയുകയാ…നീ ഇത് വരെ പറഞ്ഞതും ചെയ്തതും ഓർത്ത് ദുഃഖിച്ചിരിക്കുന്ന കാലം വരും മോനേ….അന്ന് നീ എല്ലാത്തിനും എണ്ണി എണ്ണി കണക്ക് പറയേണ്ടി വരും….അമ്മ നിന്നെ ശപിക്കുകയല്ല….

പക്ഷേ വിധി എന്ന് പറഞ്ഞ ഒന്നുണ്ടെന്ന് ഓർത്താൽ നിനക്ക് കൊള്ളാം…” സുമയുടെ വാക്കുകൾ കേട്ട് ഹരി കോപത്തോടെ വെട്ടി തിരിഞ്ഞ് പുറത്തേക്ക് പോയി… മുറ്റത്ത് പാർക്ക് ചെയ്ത കാർ സ്റ്റാർട്ട് ആവുന്നതും മംഗലത്ത് വീടിന്റെ ഗേറ്റ് കടന്ന് പോയതും എല്ലാം സുമ അറിയുന്നുണ്ടായിരുന്നു… ശരീരത്തിനാകെ തളർച്ച ബാധിച്ചത് പോലെ അവർ സോഫയിലേക്ക് ഇരുന്ന് പോയി… അത്രയും നേരം പിടിച്ച് നിർത്തിയ കണ്ണുനീർ അണമുറിയാതെ ഒഴുകി ഇറങ്ങാൻ തുടങ്ങി… **** ശ്രീ വീട്ടിൽ നിന്നും ഇറങ്ങി നേരെ കല്ലുവിന്റെ അടുത്തേക്കാണ് പോയത്… അവൾക്ക് ഇപ്പോ ഏഴാം മാസം ആയത് കൊണ്ട് ചടങ്ങ് നടത്തി വീട്ടിൽ ഉണ്ട്… അവളെ കണ്ട് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് സമയം ഒരുപാട് വൈകി…

തിരിച്ച് വരുന്ന വഴി സുമയുടെ അടുത്തേക്കാണ് പോയത്… പിന്നാമ്പുറത്ത് കൂടെ എത്തി നോക്കിയെങ്കിലും കിച്ചണിൽ ആരെയും കണ്ടില്ല.. “സുമാമ്മേ….” അവളൊന്ന് സംശയിച്ച് അകത്തേക്ക് കയറി ചെന്ന് ഉറക്കെ വിളിച്ചു… ആരുടെയും ഒച്ചയും അനക്കവും കേൾക്കാഞ്ഞ് ഹാളിലേക്ക് ചെന്നപ്പോഴാണ് സോഫയിലേക്ക് ചാഞ്ഞ് ഇരിക്കുന്ന സുമയെ കണ്ടത്… “ആഹാ….സുമാമ്മ ഇവിടെ ഇരിപ്പാണോ…?” അടുത്ത് ചെന്ന് കണ്ണടച്ച് ഇരിക്കുന്ന അവരെ പതിയെ തട്ടി വിളിച്ചതും സുമ ഒരു ഭാഗത്തേക്ക് ഊർന്ന് വീണിരുന്നു…. ശ്രീ ഒരു നിമിഷം ചലനമറ്റത് പോലെ നിന്ന് പോയി…. “സുമാമ്മേ…സുമാമ്മേ….” സ്വബോധത്തിലേക്ക് വന്നതും അവൾ വെപ്രാളത്തോടെ ടേബിളിൽ ഇരുന്ന കുപ്പിയിലെ വെള്ളമെടുത്ത് മുഖത്തേക്ക് കുടഞ്ഞു…

രണ്ട് മൂന്ന് തവണ ചെയ്തതും അവരിൽ നിന്ന് ഒരു ഞെരക്കവും മൂളലും കേട്ടപ്പോഴാണ് അവൾക്ക് കുറച്ചെങ്കിലും ആശ്വാസം ആയത്…. “ഹരിയേട്ടാ….ചേച്ചീ….” ഒരുപാട് തവണ ഉച്ചത്തിൽ ഹരിയുടെയും മേഘയുടെയും പേര് വിളിച്ചെങ്കിലും ഒരു വിധ പ്രതികരണവും ഇല്ലെന്ന് കണ്ടതും എങ്ങനെയൊക്കെയോ സുമയെ പിടിച്ച് അവളുടെ ദേഹത്തേക്ക് ചേർത്ത് കിടത്തി നിലത്ത് വീണ് പോയ തന്റെ ഫോണെടുത്ത് മാധവനെ വിളിച്ചു… അയാൾ വീട്ടിൽ തന്നെ ഉള്ളത് കൊണ്ട് കാര്യം പറഞ്ഞതും അഞ്ച് മിനിട്ടിനുള്ളിൽ ഒരു വണ്ടിയുമായി എത്തിയിരുന്നു… മാധവന്റെ കൂടെ ശ്രീയും കയറി ടൗണിലേക്കുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞു… സുമക്ക് ബി.പി ഷൂട്ട് ചെയ്തതായിരുന്നു….കുറച്ച് മണിക്കൂറിന് ശേഷം അവർ നോർമൽ ആയപ്പോഴാണ് തിരികെ പോന്നത്….

ഇതിനിടക്ക് മാധവൻ ഒരുപാട് തവണ ഹരിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും കോൾ കിട്ടിയിരുന്നില്ല… രണ്ട് പേരും തിരിച്ച് ബാംഗ്ലൂരിലേക്ക് പോയെന്ന് സുമ പറഞ്ഞപ്പോഴാണ് അവർ അറിഞ്ഞത്…. ഇനി ഏതായാലും അവർ ഒറ്റക്ക് നിൽക്കേണ്ടെന്ന് പറഞ്ഞ് മാധവൻ സുമയെ നേരെ വീട്ടിലേക്കാണ് കൊണ്ട് പോയത്… *** ഉച്ചക്ക് ഭക്ഷണം കഴിച്ചത് കഴിഞ്ഞതും ശ്രീ തിരിച്ച് പോവാനായി ഒരുങ്ങി…. പോവുന്നതിൽ എല്ലാവർക്കും സങ്കടം ഉണ്ടെങ്കിലും ലീവ് കിട്ടുന്ന സമയത്തെല്ലാം വരാമെന്ന് ശ്രീ സമാധാനിപ്പിച്ചു…. കോട്ടയത്തെ ബസ്സ്റ്റാൻഡിൽ ഇറങ്ങിയ ശ്രീയെ പിക്ക് ചെയ്യാനായി അലക്സ് എത്തിയിരുന്നു.. സ്റ്റാന്റിന് പുറത്ത് തന്നെയും കാത്ത് ജീപ്പിന് മുന്നിൽ നിൽക്കുന്ന അവനരികിലേക്ക് ശ്രീ ഓടീ ചെന്നു…

“ഏട്ടായീ…” അലക്സിന്റെ നെഞ്ചിലേക്ക് ചാഞ്ഞ അവളെ പൊതിഞ്ഞ് പിടിച്ച് മൃദുവായി മുടിയിൽ ഒന്ന് തലോടി…. “മതി കഥ പറഞ്ഞത് മാളൂട്ടീ….വന്ന് വണ്ടിയിൽ കയറ്…” തന്റെ കൈയിൽ തൂങ്ങി വിശേഷങ്ങൾ പറയുന്ന ശ്രീയുടെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് ജീപ്പിലേക്ക് കയറാനായി പറഞ്ഞതും അവൾ സംശയത്തോടെ ചുറ്റിലും നോക്കി… “എവിടെ….?” “എന്ത്…?” “അല്ല ഏട്ടായീടെ ചങ്ക്…എവിടെ കണ്ടില്ല….?” സാമിനെ കുറിച്ചാണ് അവൾ ചോദിച്ചത് എന്ന് മനസ്സിലായതും അലക്സിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു… അവൻ മുന്നാർ പോയതാണ്…പപ്പയുടെ കൂടെ…നാളെയേ തിരിച്ച് വരൂ….” “ഓ…അതാണ് ഈ ചങ്ക് ഒറ്റക്ക് വന്നത് അല്ല്യോ….എന്നിട്ട് ഏട്ടായി എന്താ പോവാഞ്ഞത്….?”

“അതോ…ഒന്നൂല്ല…ചുമ്മാ….” അലക്സ് കണ്ണ് ചിമ്മി കാണിച്ചതും അവളൊരു സംശയത്തോടെ മിഴികൾ കൂർപ്പിച്ച് നോക്കി… “എന്നെ നോക്കി പേടിപ്പിക്കാതെ കയറ്…” അലക്സിനെ നോക്കി ഒന്ന് മൂളിക്കൊണ്ട് അവൾ സീറ്റിലേക്ക് കയറി ഇരുന്നു… *** സാമും മാത്യൂവും ഏകദേശം ഉച്ചയോട് അടുക്കാറായപ്പോഴാണ് മൂന്നാറിൽ എത്തിയത്… അവിടെ ഉള്ള അവരുടെ വില്ലയിലേക്കാണ് ആദ്യം പോയത്… ഒന്ന് ക്ഷീണം അകറ്റി വൈകുന്നേരമാവുമ്പോഴേക്കും ഫാക്ടറിയിലേക്ക് പോവാമെന്ന് പറഞ്ഞ് മാത്യൂ അയാളുടെ റൂമിലേക്ക് പോയി…. ഒരു പഴയ ബംഗ്ലാവ് പോലെയുള്ള വീടായിരുന്നു അത്…. സാം ഒരു റൂമിലേക്ക് കയറി ടവലും മാറി ഇടാനുള്ള ഡ്രസ്സും എടുത്ത് വാഷ് റൂമിലേക്ക് ചെന്നു…

ഫ്രഷ് ആയി ടവൽ ചുമലിലൂടെ ഇട്ട് ഒരു സൈഡ് കൊണ്ട് തല തുവർത്തി റൂമിന്റെ അടഞ്ഞ് കിടക്കുന്ന വാതിൽ തള്ളി തുറന്നു… ഒരു ഓപ്പൺ ഏരിയ പോലെ സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ് അവിടെ…. മരത്തടി പാകിയ നിലവും കൈവരിയും ഉള്ളിൽ രണ്ട് പേർക്ക് ഇരിക്കാൻ പാകത്തിന് ചെയറുകൾ ഇട്ടിട്ടുണ്ട്…. അവിടെ നിന്ന് നോക്കിയാൽ പരന്ന് കിടക്കുന്ന തേയില തോട്ടങ്ങൾ കാണാം…. സാം ഇരു കൈകളാലും കൈ വരിയിൽ പിടിച്ച് തോട്ടത്തിലേക്ക് കണ്ണ് നട്ട് നിന്നു…. ഇന്ന് ശ്രീ തിരിച്ചെത്തും എന്ന് അവന് അറിയാമായിരുന്നു… അവളെ കാണണം എന്ന പ്രതീക്ഷയിലായിരുന്നു രാവിലെ വരെ അവൻ…. മാത്യൂ പെട്ടെന്ന് ഇങ്ങനെ ഒരു യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ എതിർക്കാനും അവന് തോന്നിയില്ല…

അവളെ കാണാതെ വല്ലാത്തൊര വീർപ്പ് മുട്ടൽ പോലെ സാമിന് തോന്നി…. ഒരു സമാധാനം കിട്ടാതെ അവൻ ഫോണെടുത്ത് അലക്സിനെ വിളിച്ചു… അവൻ ശ്രീയെ പിക്ക് ചെയ്യാൻ ഏൽപ്പിച്ചത് സാം ആയിരുന്നു… അവനെ വിളിച്ചതും ശ്രീക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണെന്നാണ് അലക്സ് പറഞ്ഞത്…. ബസിറങ്ങി അവൾ വന്നെന്ന് പറഞ്ഞെങ്കിലും സാം അവനെ കോൾ കട്ട് ചെയ്യാൻ സമ്മതിച്ചില്ല… ശ്രീ അലക്സിന്റെ അടുത്തേക്ക് വന്നതും വാ തോരാതെ സംസാരിക്കുന്നതും കേട്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ആണ് അവൾ തന്നെ കുറിച്ച് അലക്സിനോട് ചോദിച്ചത്…

സാമിന് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ ആയിരുന്നു… അലക്സ് അവർ പോവുകയാണെന്ന് പറഞ്ഞതും ഒരു മൂളലിൽ മാത്രം ഒതുക്കാനേ സാമിന് കഴിഞ്ഞുള്ളൂ…. കോൾ കട്ട് ആയെങ്കിലും അവൾ പറഞ്ഞത് മാത്രം ഓർത്ത് കൊണ്ട് ഫോൺ ചുണ്ടോട് ചേർത്ത് പിടിച്ച് അവനങ്ങനെ നിന്നു… ***** “അല്ല….എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിട്ട്….” പെട്ടെന്ന് ഓർമ്മ വന്നത് പോലെ ശ്രീ അലക്സിനെ നോക്കി ചോദിച്ചത്… “ആ….ഉണ്ടല്ലോ…” ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റാതെ അവൻ ഉത്തരം കൊടുത്തു .. “എന്നിട്ട് എവിടെ…?” “ആയിട്ടില്ല മാളൂട്ടീ….ഇന്നൊരു ദിവസം കൂടെ ക്ഷമിക്ക്….” “ഏട്ടായീ….” ശ്രീ ചിണുങ്ങിക്കൊണ്ട് അലക്സിനെ നോക്കിയെങ്കിലും അവൻ പറയില്ലെന്ന് ചുണ്ടു ചുളുക്കി കാണിച്ചു… “പോ….ഞാൻ മിണ്ടില്ല…” ശ്രീ അവന് നേരെ മുഖം കോട്ടി തിരിഞ്ഞിരുന്നു…

അവളുടെ പിണക്കം ആസ്വദിച്ചെന്ന പോലെ ചിരിയോടെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു… കുറച്ച് നേരത്തെ യാത്രക്കൊടുവിൽ അലക്സ് പുലിക്കാട്ടിലേക്ക് ജീപ്പ് കയറ്റി…. അവളെ കാത്തെന്ന പോലെ ഉമ്മറത്ത് തന്നെ അന്നമ്മ ഇരിപ്പുണ്ടായിരുന്നു…. ശ്രീ ഡോർ തുറന്ന് ഇറങ്ങിയതും അന്നമ്മ ഓടി ചെന്ന് അവളെ ഇറുകെ പുണർന്നു… പെട്ടന്നായത് കൊണ്ട് ശ്രീ ഒന്ന് ബാലൻസ് കിട്ടാതെ പിന്നിലേക്ക് ആഞ്ഞു.. “നിന്നെ വല്ലാതെ മിസ്സ് ചെയ്തൂ ദച്ചൂട്ടീ….” “മിസ്സ് യൂ ട്ടൂ അന്നക്കുട്ടീ….” അന്നമ്മയുടെ ഇരു കവിളിലും പിടിച്ച് വലിച്ച് കൊഞ്ചിക്കൊണ്ട് ശ്രീയും മറുപടി കൊടുത്തു… ഇവരുടെ സ്നേഹ പ്രകടനം കണ്ടാണ് റീനയും അമ്മച്ചിയും ഇറങ്ങി വരുന്നത്… “എന്റെ അന്നമ്മേ ആ കൊച്ചിന് ഇത്തിരി ശ്വാസം വിടാനെങ്കിലും സമയം കൊടുക്ക്….” “ഒന്ന് പോ അമ്മച്ചീ….നീ വാ ദച്ചൂ…കുറേ വിശേഷങ്ങൾ പറയാനുണ്ട്…”

അമ്മച്ചിയെ നോക്കി കോക്രി കാണിച്ച് ശ്രീയുടെ കൈയിലെ ബാഗും വാങ്ങി മറു കൈയാൽ അവളൃയും പിടിക്ച് വലിച്ച് അകത്തേക്ക് കയറാൻ ഒരുങ്ങി… “നീ എന്നാ ടാ കയറാത്തത്….?” “ഞാൻ ഇറങ്ങുവാ അമ്മച്ചിയേ…ഒന്നു രണ്ടിടത്ത് പോവാനുണ്ട്…” അലക്സ് അമ്മച്ചിയോട് പറഞ്ഞതും അന്നമ്മ ഒന്ന് നിന്ന് തല ചെരിച്ച് നോക്കി.. അന്നമ്മയുടെ നോട്ടം കണ്ട് അലക്സ് അവളെ ഗൗരവത്തോടെ പുരികം ഉയർത്തി… ഒരു നിമിഷം പോലും പാഴാക്കാതെ അലക്സിനെ നോക്കി ചുണ്ട് കൂർപ്പിച്ച് ഉമ്മയും കൊടുത്ത് അന്നമ്മ അകത്തേക്ക് ഓടി…. അത് കാണെ അലക്സിന്റെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി മിന്നി മാഞ്ഞു…….തുടരും

നിനക്കായ് : ഭാഗം 38

Share this story