സ്മൃതിപദം: ഭാഗം 13

സ്മൃതിപദം: ഭാഗം 13

എഴുത്തുകാരി: Jaani Jaani

നിന്റെ കവിളിൽ എന്താ പറ്റിയത് ചുണ്ടൊക്കെ മുറിഞ്ഞിട്ടുണ്ടല്ലോ എവിടെയെങ്കിലും വീണോ സന്ദീപിനെ വിളിച്ചു കിട്ടാത്ത ദേഷ്യത്തിൽ മുറിയിലെക്ക് പോകുമ്പോഴാണ് സുമ വേവലാതിയോടെ അച്ചുവിന്റെ അടുത്ത് വന്നു ചോദിച്ചത് ഓ ഇതോ ഇതാ ഓട്ടോക്കാരന്റെ സമ്മാനമാണ് അതും സന്ദീപിന്റെ മുന്നിൽ വച്ചു വേദന കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടെങ്കിലും അവള് ദേഷ്യത്തോടെ പറഞ്ഞോ ആഹാ ഇന്നും കിട്ടിയോ എനിക്ക് മിസ്സായി പോയി ഹാളിലേക്ക് ഓടി കേറികൊണ്ട് അനു പറഞ്ഞു അനു മിണ്ടാതെ നിൽക്ക് സുമ ശാസനയോടെ പറഞ്ഞു ഇന്ന് എത്ര എണ്ണം കിട്ടി എങ്ങനെയായാലും രണ്ട് കവിളിലും പാടുണ്ട്

അതോണ്ട് ഒന്നിൽ കൂടുതൽ കിട്ടിയെന്ന് മനസിലായി അച്ചുവിന്റെ മുന്നിൽ പോയി അവളുടെ രണ്ട് കവിളിലും നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ഒന്ന് പോയി തരുന്നുണ്ടോ അനുവിനെ തള്ളി മാറ്റി വീറോടെ പറഞ്ഞു നീ ചോദിച്ചു വാങ്ങിയതല്ലേ അതിന് എന്നോട് ദേഷ്യപ്പെടാൻ നിൽക്കേണ്ട അനു വിരൽ ചൂണ്ടി അവളോട് പറഞ്ഞു അനു ഇവൾ നിന്റെ ചേച്ചിയാണ് അത് മറക്കരുത് സുമ അനുവിന്റെ കൈയിൽ അടിച്ചു കൊണ്ട് പറഞ്ഞു ആണോ ഇതെന്റെ ചേച്ചിയാണോ ഞാൻ അറിഞ്ഞില്ലല്ലോ അനു സുമയെ ആക്കികൊണ്ട് പറഞ്ഞു ഇവള് മാത്രമല്ല എനിക്ക് ഒരു ചേച്ചി കൂടിയുണ്ട് അവളോട് ഈ പരിഗണനയൊന്നും കാണിക്കാറില്ലല്ലോ

അതോണ്ട് ഈ കാര്യത്തിൽ അമ്മ ഇടപെടേണ്ട ആഹാ എന്താ സ്നേഹം അവളോട് അച്ചു അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു അതെ എന്റെ കുഞ്ഞേച്ചി കഴിഞ്ഞിട്ടേ എനിക്ക് നിങ്ങളൊക്കെയുള്ളൂ അത് ഈ അമ്മയാണെങ്കിലും പോലും സുമയെയും അച്ചുവിനെയും നോക്കി പറഞ്ഞു ഒന്ന് അവിടെ നിന്നെ ബാഗും എടുത്ത് പോകാൻ പോയ അനുവിനെ അച്ചു വിളിച്ചു അനു അവളെ ഒന്ന് തിരിഞ്ഞു നോക്കി സ്വന്തം അമ്മയോടും ചേച്ചിയോടും ഇല്ലാത്ത സ്നേഹം വെറുമൊരു അനാഥപെണ്ണിനോട് നാണമുണ്ടോ നിനക്ക് പറയാൻ അച്ചു പുച്ഛിച്ചു കൊണ്ട് പറഞ്ഞു നിർത്തിയതും അനു അവന്റെ കൈയിലെ ബാഗ് താഴേക്ക് എറിഞ്ഞു അവളുടെ കൈ പിടിച്ചു തിരിച്ചു എന്റെ കുഞ്ഞേച്ചിയെ പറ്റി ഇല്ലാത്തത് പറഞ്ഞാലുണ്ടല്ലോ എന്റെ കുഞ്ഞേച്ചിയ ദേഷ്യത്തോടെ പറഞ്ഞു. വീണ്ടും അവളുടെ കൈ പിടിച്ചു തിരിച്ചു ആ കൈയിൽ നിന്ന് വിടെടാ

അച്ചു കൈ വിടുവിക്കാൻ നോക്കി പക്ഷെ അവൻ മുറുക്കെ പിടിച്ചിട്ടാണുള്ളത് ഞാൻ ഇല്ലാത്തത് ഒന്നുമല്ല പറഞ്ഞത് സത്യമാണ് അവള് നിന്റെയും എന്റെയും ആരുമല്ല അച്ഛന് തെരുവിൽ നിന്ന് കിട്ടിയതാ വേണമെങ്കിൽ അമ്മയോട ചോദിച്ചു നോക്ക് അച്ചു ദേഷ്യത്തോടെ അവനെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു അനു ദയനീയമായി സുമയെ നോക്കി പക്ഷെ അവരുടെ മുഖം കണ്ടപ്പോൾ മനസിലായി പറഞ്ഞതൊക്കെ സത്യമാണെന്നു എന്തോ അവനതൊന്നും ഉൾകൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു തിരിഞ്ഞപ്പോഴാണ് എല്ലാം കെട്ട് നിൽക്കുന്ന ഐഷുവിനെ അവൻ കണ്ടത്.

ഐഷുവിന്റെ കണ്ണുകളും ആകെ ചുവന്നിട്ടുണ്ട് അവളും കരയുകയാണെന്ന് അവന് മനസിലായി. അവളെ ഒന്ന് നോക്കി ഒന്നും പറയാതെ അനു റൂമിൽ പോയി വാതിലടച്ചു. എന്തോ അനുവിന്റെ ആ അവഗണന ഐഷുവിന് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ആരെയും നോക്കാതെ ഐഷു റൂമിലേക്ക് കേറാൻ പോയപ്പോൾ അച്ചു അവളെ തടഞ്ഞു വച്ചു എന്തെ സങ്കടം വരുന്നുണ്ടോ ഇനി നിനക്ക് അതെ ഉണ്ടാവു നോക്കിക്കോ പിന്നെ അവൻ ഇനി മുതൽ എന്റെ അനിയനാണ് എന്റെ മാത്രം അനിയൻ ഐഷുവിനെ നോക്കി അച്ചു പരിഹാസത്തോടെ പറഞ്ഞു. അച്ചു ഒരു പകപ്പോടെ അവളെ നോക്കി ദേ നിന്റെ ആ ഓട്ടോക്കാരൻ എന്നെ തല്ലി നോവിച്ചില്ലേ അപ്പോഴേ ഞാൻ വിചാരിച്ചതാ നിന്നെ ഇത്‌ പോലെ കരയിക്കണമെന്ന്

പക്ഷെ ഇത്ര പെട്ടെന്ന് പറ്റുമെന്ന് വിചാരിച്ചില്ല ഇപ്പോഴാ എനിക്ക് സന്തോഷമായത് ദേ നിന്റെ ഈ കണ്ണീർ കാണുമ്പോൾ അച്ചു ഐഷുവിന്റെ ഒഴുകി ഇറങ്ങുന്ന കണ്ണീർ തൊട്ട് കൊണ്ട് പറഞ്ഞു നിന്നെ ഈ വീട്ടിൽ ഇപ്പൊ ആർക്കും വേണ്ട ആർക്കും എങ്ങോട്ടെങ്കിലും ഇറങ്ങി പൊക്കുടേ ഇവിടെ ഇങ്ങനെ കടിച്ചു തൂങ്ങി നിൽക്കണോ അച്ചു ദേഷ്യത്തോടെ പറഞ്ഞു. ഐഷു നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി അച്ചു വേണ്ട സുമ അവളെ നോക്കി പറഞ്ഞു നി അകത്തേക്ക് പോ ഐഷുവിനോട് സുമ പറഞ്ഞു. അച്ചുവിനെയും സുമയെയും ഒന്ന് നോക്കി ഐഷു റൂമിൽ പോയി. 💙💙💙

അനു അനുവിന് ഇനി എന്നോട് ദേഷ്യമായിരിക്കുമോ ഇനി എന്നെ വേണ്ടേ അവന് ഞാൻ അവന്റെ ചേച്ചി അല്ലെ.. സ്വന്തമല്ലല്ലോ അല്ലെ തെരുവിൽ നിന്ന് വന്ന എനിക്ക് ഇത്രയും കാലം ഇവരുടെയൊക്കെ സംരക്ഷണം കിട്ടിയത് തന്നെ ഭാഗ്യം ആര് എന്ത് കാണിച്ചാലും കുഴപ്പമില്ലായിരുന്നു പക്ഷേ എന്റെ അനു എന്റെ കൈ പിടിച് വളർന്ന എന്റെ അനിയന് ഞാൻ ഇനി ആരുമല്ല അല്ലെ, അവന്റെ സ്നേഹം മാത്രം മതിയായിരുന്നു ഈ വീട്ടിൽ ജീവിക്കാൻ എന്റെ അനിയന് ഇനി എന്നെ വേണ്ട റൂമിൽ കേറി ഡ്രെസ്സ് പോലും മാറ്റാതെ അവള് ബെഡിൽ ഇരുന്ന് ഓരോന്ന് പറയാൻ തുടങ്ങി 💙💙💙

അമ്മ എന്തിനാ അവളോട് അകത്തു പോകാൻ പറഞ്ഞെ നാശം എവിടെയെങ്കിലും പോകട്ടെ എന്ന് വിചാരിച്ചൂടെ നി എന്തൊക്കെയാ ഈ പറയുന്നേ അച്ചു അവള് എവിടെ പോകാനാ. നിനക്ക് തോന്നുന്നുണ്ടോ അനു അവളെ വെറുക്കുമെന്ന് ഹ്മ്മ് എന്നോട് അവഗണന കാട്ടിയത് ഓർത്തു അവൻ ഇപ്പൊ ദുഖിക്കുന്നുണ്ടാവും എങ്ങനെയായാലും രക്ത ബന്ധം പോലെയാവുമോ വേറെ എന്തും ഇപ്പൊ അവന് തന്നെ തോന്നുന്നുണ്ടാവും സ്വന്തം ചേച്ചിയേക്കാളും അവളെ സ്നേഹിച്ചതിൽ അവൾക്ക് വേണ്ടി എന്നോട് ദേഷ്യപ്പെട്ടയത്തിൽ വെറുപ്പായിരിക്കും അവളോട് ഇതൊക്കെ നിന്റെ തോന്നൽ മാത്രമാണ് എനിക്ക് തോന്നുന്നില്ല

അനു അവളെ വെറുക്കുമെന്ന് അവന് ജീവനാണ് അവള് എന്നിട്ടാണോ അവൻ അവളെ നോക്കാതെ പോയത് ഏയ്യ് അത് അവന് സങ്കടം വന്നിട്ടാണെന്ന് തോനുന്നു ദേ നിങ്ങള് ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ എനിക്ക് ഉറപ്പുണ്ട് ഇനി അനു എന്റെ കൂടെ ആയിരിക്കുമെന്ന്. എന്നിട്ട് വേണം അവൾക്ക് ഇട്ട് രണ്ട് പൊട്ടിക്കാൻ അതും പറഞ്ഞു സന്തോഷത്തോടെ അച്ചു റൂമിലേക്ക് പോയി 💙💙💙💙💙💙💙💙💙💙💙💙💙💙💙 കുഞ്ഞേച്ചി എന്റെ ആരുമല്ലേ എന്റെ ചേച്ചിയല്ലേ എന്റെ അമ്മയുടെയും അച്ഛന്റെയും മോള് അല്ലെ. അതെ കുഞ്ഞേച്ചി എന്റെയാണ് എന്റെ സ്വന്തം ആര് എന്തൊക്കെ പറഞ്ഞാലും എന്റെ കുഞ്ഞേച്ചിയാ അനുവിന്റെ മനസ്സിൽ ഒരു പിടി വലി തന്നെ നടക്കുന്നുണ്ട് അവൻ ദേഷ്യവും സങ്കടവും കൊണ്ട് മുടിയിൽ പിടിച്ചു വലിച്ചു

എന്റെ ആരുമല്ല പോലും എന്റെ കുഞ്ഞേച്ചിയല്ല അതെന്ന് എങ്ങനെ പറയാൻ തോന്നി വല്യേച്ചിക്ക്. ഇനി ഞാൻ കുഞ്ഞേച്ചിയോട് കൂടുതൽ സ്നേഹം കാണിക്കുന്നതിന്റെ ദേഷ്യത്തിൽ പറഞ്ഞതാണോ പക്ഷെ അമ്മയും ചേച്ചി പറഞ്ഞത് സമ്മതിച്ചല്ലോ ആരെങ്കിലും സ്വന്തം മകളെ മകൾ അല്ലാ എന്ന് പറയുമോ. ഒഴുകി ഇറങ്ങുന്ന കണ്ണീർ അവൻ ദേഷ്യത്തോടെ തുടച്ചു നീക്കി വെറുതെ അല്ല വല്യേച്ചി കുഞ്ഞേച്ചിയെ കുറ്റം പറയുമ്പോഴും അമ്മ ഒന്നും പറയാത്തത് സ്വന്തം മകളാണെങ്കിൽ അല്ലെ സ്നേഹമുണ്ടാവു പാവം എന്റെ കുഞ്ഞേച്ചി എല്ലാം നേരത്തെ അറിയാമെന്നു തോനുന്നു അതല്ലേ എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ നിന്നത് അനു ഓരോന്ന് ആലോചിച്ചു അവിടെ ഇരുന്നു

പെട്ടെന്ന് അവൻ എഴുന്നേറ്റു ഐഷുവിന്റെ റൂമിലേക്ക് ഓടി കുഞ്ഞേച്ചി അനു വിളിച്ചു കൊണ്ട് റൂമിലേക്ക് കേറി കട്ടിലിൽ കാൽ മുട്ടിൽ തല വച്ചു കിടക്കുകയാണ് ഐഷു ഉയർന്നു കേൾക്കുന്ന ഏങ്ങലടികൾ കേട്ടാൽ മനസിലാവും കരയുകയാണെന്ന്. അനു വിളിച്ചതൊന്നും ഐഷു അറിഞ്ഞിരുന്നില്ല. കുഞ്ഞേച്ചി അനു അവളുടെ തലയിൽ തലോടി പതിയെ വിളിച്ചു. അവന്റെ ശബ്ദം കെട്ട് ഐഷു തലയുയർത്തി അവനെ നോക്കി കരഞ്ഞു ആകെ തളർന്നിട്ടുണ്ട്. നിറഞ്ഞ കണ്ണുകളോടെ ഐഷു അവനെ തന്നെ നോക്കി. അനു പതിയെ അവളുടെ കവിളിൽ കൈ വച്ചു എന്റെ കുഞ്ഞേച്ചി അല്ലെ അത് ചോദിക്കുമ്പോൾ അവന്റെ കണ്ണും നിറഞ്ഞിരുന്നു അത് കേട്ടപ്പോൾ അവനെ അതിശയത്തോടെ നോക്കി പിന്നെ അവനെ വാരിപ്പുണർന്നു അതെ നിന്റെ കുഞ്ഞേച്ചി തന്നെയാ എന്റെ…

എന്റെ അനിയനാ അവള് ഒരുതരം ആവേശത്തോടെ പറഞ്ഞു എന്നിട്ടാണോ ഇങ്ങനെ കരയുന്നെ അവളെ അടർത്തി മാറ്റി കൊണ്ട് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്ത് പറഞ്ഞു എന്നോട് ഒന്നും മിണ്ടാതെ പോയപ്പോൾ ഞാൻ വിചാരിച്ചു എന്നെ കുറിച്ച് അങ്ങനെയാണോ കുഞ്ഞേച്ചി വിചാരിച്ചത് അവള് സങ്കടത്തോടെ അല്ല എന്ന് തലയാട്ടി പിന്നെ എന്റെ കുഞ്ഞേച്ചി അല്ല എന്ന് ആ അച്ചു പറഞ്ഞപ്പോൾ എനിക്ക് ഷോക്ക് ആയിപോയി സങ്കടവും ദേഷ്യവുമൊക്കെ വന്നു അമ്മയും അത് സമ്മതിച്ചപ്പോൾ എനിക്ക് ആകെ എന്താ പറയാൻ പറ്റാത്ത അവസ്ഥയിലായി പോയി അതാ എന്റെ കുഞ്ഞേച്ചിയോട് ഞാൻ ഒന്നും മിണ്ടാഞ്ഞെ സാരില്ല പോട്ടെ നീ വല്ലതും കഴിച്ചോ ഇല്ലല്ലോ ഞാൻ വേഗം ഒന്ന് കുളിച് ചായ ഉണ്ടാക്കി തരാം

അവള് കണ്ണും മുഖവുമൊക്കെ ഇട്ടിരുന്ന ഷാൾ കൊണ്ട് തുടച്ചു അവിടുന്ന് സന്തോഷത്തോടെ എഴുന്നേൽക്കാൻ പോയി കുഞ്ഞേച്ചി എന്താ ഡാ അവന്റെ തലയിൽ തലോടി ചോദിച്ചു രക്ത ബന്ധം കൊണ്ട് മാത്രമല്ലല്ലോ കർമ ബന്ധം കൊണ്ടും അനിയൻ ആവില്ലേ അപ്പൊ ഞാൻ എന്റെ കുഞ്ഞേച്ചിയുടെ സ്വന്തം തന്നെയല്ലേ പിന്നല്ലാതെ നീ അല്ലെ എന്റെ സ്വന്തം ആങ്ങള നീ കഴിഞ്ഞേ ആരുമുള്ളൂ അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു ചില നേരത്ത് പക്വത കാണിക്കുമെങ്കിലും ഓരോ സമയം അനു കുഞ്ഞു കുട്ടിയാണ്.

എന്റെ മോൻ ഇനി അതിനെ പറ്റി ഒന്നും ആലോചിക്കേണ്ട സ്കൂളിൽ നിന്ന് വന്നിട്ട് ഡ്രെസ്സ് പോലും മാറ്റിയില്ലല്ലോ ഇതൊക്കെ മാറ്റി ഒന്ന് ഫ്രഷായി വാ ഹ്മ്മ് ഒന്ന് മൂളി പോകാൻ നിന്നതും അനു ഐഷുവിനെ വട്ടം പിടിച്ചു എന്റെയാ എന്റെ മാത്രം കുഞ്ഞേച്ചിയാ അവന്റെ സംസാരം കെട്ട് ഒരു വേള അവൾക്ക് ചിരിയും സങ്കടവും വന്നു. അവളെ അവന്റെ തലയിൽ തലോടി കൊടുത്തു…തുടരും…..

സ്മൃതിപദം: ഭാഗം 12

Share this story