സ്മൃതിപദം: ഭാഗം 14

സ്മൃതിപദം: ഭാഗം 14

എഴുത്തുകാരി: Jaani Jaani

കണ്ണേട്ടാ… ഹ്മ്മ് വിളിച്ചിട്ട് എന്താ മിണ്ടാതെയിരിക്കുന്നെ നീ പറയെടി നിന്നെ കേൾക്കാൻ അല്ലെ ഞാൻ വിളിക്കുന്നത് കഴിച്ചോ വന്നു കുളിച്ചു കഴിച്ചു ദേ ഇപ്പൊ കിടന്നുകൊണ്ട് നിന്നോട് സംസാരിക്കുന്നു ഇന്ന് എന്ത് കറിയാ ആക്കിയത് ഞാൻ വരുമ്പോഴേക്കും കിച്ചു മുട്ട വറത്തു വച്ചിരുന്നു പിന്നെ അച്ചാറും പപ്പടവും കൂട്ടി കഴിച്ചു. ഹ്മ്മ് എന്താണ് എന്റെ കുഞ്ഞന് വിഷമമായോ ഇതൊക്കെ ഞങ്ങൾക്ക് ശീലമാടി അതോർത്തു എന്റെ മോള് സങ്കടപ്പെടേണ്ട നീ വന്നിട്ട് ഞങ്ങൾക്ക് മതിയാവോളം ഒക്കെയും ആക്കി തന്നോ കേട്ടോ ഹ്മ്മ് മൂളാതെ കുഞ്ഞുസേ എന്തേലും പറ അനു അനു എല്ലാം അറിഞ്ഞു ഏട്ടാ എന്നിട്ട് എന്ത് പറഞ്ഞു അനു നിന്നെ വേണ്ടന്ന് പറഞ്ഞോ ഏട്ടാ…

എന്താടി അവൻ ഒരിക്കലും നിന്നെ വെറുക്കില്ല എന്ന് എനിക്കും നിനക്കും നന്നായി അറിയാം അവന് നിന്നെ ജീവനാ പിന്നെ എന്താ അല്ല അത് പോട്ടെ അവൻ എങ്ങനെയാ അറിഞ്ഞേ ആ അത് അത് അമ്മ പറയുന്നത് കേട്ടതാ അമ്മയോ അതോ നിന്റെ ആ ചേച്ചിയോ അമ്മ കുഞ്ഞുസേ ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ലായെന്ന കണ്ണേട്ടാ…. …… കണ്ണേട്ടാ ഇനി ഇതൊരു പ്രശ്നമാക്കേണ്ടെന്ന് വിചാരിച്ചിട്ടാ എന്തായാലും അറിയും കുറച്ചു നേരത്തെ അറിഞ്ഞു അത്രേയുള്ളൂ ….. മിണ്ടാതിരിക്കല്ലേ കണ്ണേട്ടാ …. ചേച്ചിയാ പറഞ്ഞത് ഇന്ന് ചേച്ചിക്ക് ഒരുപാട് വേദനിച്ചില്ലേ അതോണ്ട് പറഞ്ഞതായിരിക്കും ഹ്മ്മ് കണ്ണേട്ടാ. ഇനി എന്നോട് കള്ളം പറയുമോ ഇല്ലാ എന്റെ കണ്ണേട്ടനോട് ഇനി ഒരിക്കലും ഞാൻ കള്ളം പറയില്ല ഹ്മ്മ് പിണക്കമാണോ കണ്ണേട്ടാ ഇല്ല ടി നിന്നോട് ഞാൻ പിണങ്ങുമോ

പിന്നെ ഇത്രയും സമയം മിണ്ടാതെ നിന്നതോ അതോ പിണക്കമായിരുന്നില്ല പരിഭവമാണ് സോറി ഇപ്പൊ എന്റെ കുഞ്ഞുസിന്റെ വിഷമമൊക്കെ മാറിലെ ഇനി അത് മനസ്സിൽ വേണ്ട കേട്ടല്ലോ ഹ്മ്മ് പിന്നെ രണ്ട് പേർക്കിടയിലും നിശബ്ദതയായിരുന്നു ഒന്നും പറയാതെ മൗനം കൊണ്ട് പ്രണയിക്കുകയായിരുന്നു അവര് അപ്പോൾ എന്താ എന്റെ കുഞ്ഞുസിന് എന്നോട് പറയാനുള്ളത് കണ്ണേട്ടന് എങ്ങനെ മനസിലായി നിന്റെ ശ്വാസത്തിന്റെ താളം മാറിയാൽ ഇപ്പോ എനിക്ക് മനസിലാവും കുഞ്ഞുസേ കണ്ണേട്ടാ അത് ഹ്മ്മ് എനിക്ക് ഇഷ്ടപെടാത്ത എന്തോ ആണ് അതല്ലേ എന്റെ മോൾക്ക് പറയാനൊരു മടി കണ്ണേട്ടാ അത് പിന്നെ പിന്നെ.. സന്ദീപ് ഏട്ടനും ചേച്ചിയും തമ്മില് പിണങ്ങിയിട്ടാണുള്ളത് ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് ഐഷു പറഞ്ഞു

അതിന് ഞാൻ എന്ത് വേണം ഇത്രയും സമയം പ്രണയത്തോടെ സംസാരിച്ച കാർത്തിയുടെ സൗണ്ട് പെട്ടെന്ന് മാറി കണ്ണേട്ടാ നമ്മള് കാരണമല്ലേ അവര് പിണങ്ങിയത് നമ്മള് കാരണമോ എങ്ങനെ നീ ഇത്‌ എന്തൊക്കെയാ പറയുന്നേ അല്ല എന്നെയും സന്ദീപ് ഏട്ടനേയും ഒരുമിച്ചു കണ്ടതൊണ്ടല്ലെ പ്രശ്നം വഷളായത് ഒരിക്കലുമല്ല അവൾക്ക് അവനെ വിശ്വാസമില്ല അതാണ് പ്രശ്നം. എന്നാലും കണ്ണേട്ടാ ദേ എനിക്ക് നല്ലോണം ദേഷ്യം വരുന്നുണ്ട് അവരുടെ പ്രശ്നം അവര് തീർത്തോളും നമ്മുടെ സംസാരത്തിൽ അവളുടെ പേര് വരുന്നത് തന്നെ എനിക്ക് ഇഷ്ടമല്ല അപ്പോഴാ അതല്ല കണ്ണേട്ടാ സന്ദീപ് ഏട്ടൻ പറയുന്നത് ഏട്ടനും കേട്ടത് അല്ലെ ഈ കല്യാണം ഇനി വേണോ എന്ന് ഒരിക്കൽ കൂടി ആലോചിക്കണമെന്ന് ഇപ്പൊ ചേച്ചി വിളിച്ചിട്ടാണെങ്കിൽ സന്ദീപ് ഏട്ടൻ എടുക്കുന്നുമില്ല അതിന് ഞാൻ എന്ത് വേണം ദേഷ്യത്തോടെയായിരുന്നു ചോദ്യം കണ്ണേട്ടൻ..

ഒന്ന് സന്ദീപ് ഏട്ടനോട് സംസാരിക്കുമോ മടിച്ചു മടിച്ച ഐഷു ചോദിച്ചു അതിനു കാർത്തി മറുപടി പറഞ്ഞത് ഫോൺ കട്ട്‌ ആക്കി കൊണ്ടാണ്. ഐഷു വീണ്ടും വിളിച്ചു നോക്കിയപ്പോൾ അത് സ്വിച്ച് ഓഫായി എന്ന് മനസിലായി എന്റെ ദേവി ഏട്ടന് ദേഷ്യമായി എന്ന് തോനുന്നു. പക്ഷെ ചേച്ചിയുടെ ജീവിതം ഞാൻ കാരണം തകർന്നാൽ എനിക്ക് അത് ആലോചിക്കാൻ കൂടി കഴിയുന്നില്ല, നാളെ കണ്ണേട്ടനെ കണ്ട് ഒന്ന് കൂടെ സംസാരിച്ചാലോ ഇനി ഇതും സംസാരിച്ചു ചെന്നാൽ കണ്ണേട്ടന്റെ കൈ എന്റെ കവിളത്തു ആയിരിക്കും എന്നാലും സാരില്ല അവരുടെ പ്രശ്നം എങ്ങനെയും തീർക്കണം ഐഷു ഉറക്കമില്ലാതെ ഓരോന്ന് ചിന്തിച്ചു തുടങ്ങി പക്ഷെ അവളെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയത് കാർത്തിയുടെ അവഗണന തന്നെയായിരുന്നു —-

ഏട്ടത്തിയമ്മേ… കോളേജ് ഗേറ്റ് കടക്കുമ്പോൾ തന്നെ കിച്ചു ഐഷുവിനെ വിളിച്ചു ആ കിച്ചൂസ് ഇന്ന് എന്ത് പറ്റി മുഖത്തിന് ഒരു തെളിച്ചമില്ലല്ലോ ആ ഇന്ന് രാവിലെ തന്നെ ഏട്ടന്റെ വഴക്ക് കെട്ടിട്ടാണ് ഇറങ്ങിയത് അപ്പൊ പിന്നെ മുഖത്തിന് എങ്ങനെ തെളിച്ചം ഉണ്ടാവാനാ എന്ത് പറ്റി വഴക്ക് പറയാൻ മാത്രം രാവിലെ എഴുന്നേറ്റില്ല എന്ന് പറഞ്ഞായിരുന്നു വഴക്ക് പക്ഷെ ഞാൻ എന്നും എഴുന്നേൽക്കുന്ന സമയത്തിന് തന്നെയാ എഴുന്നേറ്റെ എന്നിട്ടും ആരോടോ ഉള്ള ദേഷ്യമാണ എന്നോട് തീർത്തത് നിന്റെ ഏടത്തിയമ്മയുടെ മുഖം കണ്ടിട്ട് എനിക്ക് തോനുന്നു ഇവളോടുള്ള ദേഷ്യമാണ് തീർത്തതെന്ന് അഞ്ചു ഐഷുവിനെ നോക്കി പറഞ്ഞു ആണോ ഏട്ടത്തി ഹ്മ്മ് ഐഷു തലകുനിച്ചു മൂളി

അയ്യേ എന്റെ ഏട്ടത്തി വിഷമിക്കേണ്ട ഓരോ സമയം ചെകുത്താനായി മാറും എന്റെ ഏട്ടൻ ഇതൊന്നും എനിക്ക് പുത്തരിയല്ലെന്നേ പിന്നെ ഏട്ടന് അധിക സമയമൊന്നും മിണ്ടാതെ നിൽക്കാൻ കഴിയില്ലാ എന്നോട് രാവിലെ ദേഷ്യത്തോടെയാണ് പോയതെങ്കിൽ വൈകുന്നേരം വരുമ്പോൾ എനിക്ക് ബിരിയാണിയും വാങ്ങിയാ വരിക എന്റെ പിണക്കം തീർക്കാൻ അതോണ്ട് ഏട്ടത്തി ഉറപ്പിച്ചോ ഇന്ന് വൈകുന്നേരം ഏട്ടൻ ഉറപ്പായും ഏട്ടത്തിയെ കാണാൻ വരും സത്യം അയ്യടാ എന്താ സന്തോഷം ദേ ഏട്ടത്തി ഏട്ടൻ അല്ലെ ഏട്ടത്തിയോട് ദേഷ്യപ്പെട്ടത് ഹ്മ്മ് അതോണ്ട് ഏട്ടൻ വന്നാലും കുറച്ചു വെയിറ്റ് ഇട്ട് നിന്നോ മൈൻഡ് ചെയ്യാൻ നിൽക്കേണ്ട ഞാനാ ഏട്ടനെ ദേഷ്യം പിടിപ്പിച്ചത് ആ ചക്കികൊത്ത ചങ്കരൻ അഞ്ചു കമന്റ് പാസ്സാക്കി

ആ എങ്ങനെയായായലും നമക്ക് ഏട്ടന് ഒരു പണി കൊടുക്കാം എന്നോടും ദേഷ്യപ്പെട്ടത് അല്ലെ അതൊന്നും വേണ്ട കിച്ചു ഐഷു ദയനീയായി പറഞ്ഞു എന്റെ ഏട്ടത്തിയമ്മേ ഇങ്ങനെ ഓരോ പണി ഏട്ടന് കൊടുക്കണം പ്ലീസ് ഹ്മ്മ് ഐഷു താല്പര്യമില്ലാതെ മൂളി എന്നാ ഞാൻ പോട്ടെ ഏട്ടത്തി കിച്ചു അവിടെ നിൽക്ക് ഐഷു ഒരു ബോക്സ് എടുത്ത് അവന് കൊടുത്തു ഇതെന്താ ഏട്ടത്തി ഇഡലിയും സാമ്പാറുമാണ് നീ രാവിലെ ഒന്നും കഴിച്ചില്ലല്ലോ അതെങ്ങനെ ഏട്ടത്തിക്ക് മനസിലായി എന്തോ എനിക്ക് തോന്നി ഏട്ടൻ രാവിലെ നിന്നോട് ദേഷ്യപെടുമെന്നും രാവിലെ നീ ഒന്നും കഴിക്കാതെ വരുമെന്നും അതോണ്ട് കൊണ്ട് വന്നതാ എന്റെ ഏട്ടത്തിയമ്മേ യൂ ആർ ഗ്രേറ്റ്‌ കിച്ചു ഐഷുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു

സത്യം പറഞ്ഞാൽ എന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല താങ്ക് യൂ സൊ മച് ഐഷുവിന്റെ കൈ കുലുക്കി കൊണ്ട് പറഞ്ഞു താങ്ക്‌സോ എന്തിന് നീ എന്റെ അനിയൻ കുട്ടൻ അല്ലെ അവന്റെ തലയിൽ തലോടി പറഞ്ഞു ആ പിന്നെ ഇതും കൂടെ ഐഷു പൊതിച്ചോർ അവന് കൊടുത്തു ഏട്ടത്തിയമ്മേ ഇത്‌ ഇനി മുതൽ ഉച്ചക്കുള്ള ഭക്ഷണം ഞാൻ കൊണ്ട് തരാം ക്യാന്റീനിൽ നിന്ന് കഴിക്കേണ്ട എന്റെ ഏട്ടത്തിയമ്മേ എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ സന്തോഷം കൊണ്ട് ചിലപ്പോൾ ഞാൻ അറ്റാക്ക് വന്നു തട്ടി പോകാൻ ചാൻസുണ്ട് കിച്ചു ദേഷ്യത്തോടെയായിരുന്നു വിളി സോറി ഏട്ടത്തി പെട്ടെന്ന് പറഞ്ഞു പോയതാ ഹ്മ്മ് എന്നാ ഞാൻ വേഗം പോയി ഇഡലിയും സാമ്പാറും കഴിക്കട്ടെ ഹ്മ്മ് പിന്നെ വൈകുന്നേരം ആ പാത്രം എനിക്ക് തരണേ ടണ് കിച്ചു തംബ്സ് അപ്പൊ കാണിച്ചിട്ട് പോയി

എന്തിനാ നിന്റെ കണ്ണേട്ടൻ പിണങ്ങിയത് ക്ലാസ്സിലേക്ക് നടക്കുമ്പോൾ അഞ്ചു ചോദിച്ചു എന്തോ അഞ്ജുവിനോട് ഒന്നും മറച്ചു വെക്കാൻ ഐഷുവിന് തോന്നിയില്ല എല്ലാം പറഞ്ഞു സത്യം പറഞ്ഞാൽ ഞാനാണെങ്കിൽ നിനക്ക് ഇട്ടൊന്നു പൊട്ടിച്ചേനെ കാർത്തിയേട്ടനോട് ഫോണിൽ കൂടെ പറഞ്ഞത് നന്നായി അല്ലെങ്കിൽ നിനക്ക് എന്തായാലും കിട്ടിയേനെ അഞ്ചു പക്ഷെ ഞാൻ കാരണമല്ലേ അവര് നീ കാരണമോ കാർത്തിയേട്ടൻ പറഞ്ഞത് പോലെ ആ അച്ചുവിന് വിശ്വാസമില്ലാത്തത് കൊണ്ട് അല്ലെ അതല്ല അഞ്ചു ഐഷു ഞാൻ ഒരു കാര്യം ചോദിക്കട്ടെ കാർത്തിയേട്ടൻ ഒരു പെണ്ണിനോട് സംസാരിക്കുന്നത് കണ്ടാൽ നീ തെറ്റിദ്ധരിക്കുമോ എന്തിന് ഒരിക്കലുമില്ല

എന്ത് കൊണ്ടാ എനിക്ക് എന്റെ കണ്ണേട്ടനെ വിശ്വാസമാ ആ ദാ അതാണ് വിശ്വാസം അതെ നിന്റെ ആ അച്ചു പിശാചിന ഇല്ലാ അതാണ് കാരണം അഞ്ചു ഇനി നീ എങ്ങാനും അവളുടെ സൈഡ് പറഞ്ഞാൽ ഞാൻ പിന്നെ മിണ്ടില്ല ഹ്മ്മ് അല്ല വൈകുന്നേരം കാർതിയേട്ടൻ വന്നാൽ നീ വീണ്ടും പറയുമോ പറഞ്ഞു നോക്കാം ചിലപ്പോൾ കേട്ടാലോ ആ ബെസ്റ്റ് ഇതൊക്കെ കേട്ടിട്ട് എനിക്ക് തന്നെ ആ അച്ചുവിനെ കൊല്ലാൻ തോന്നുന്നുണ്ട് അപ്പൊ കാർത്തിയേട്ടൻ ഇത്‌ കേൾക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ അവളെ ഏട്ടൻ ഒരിക്കൽ കൂടി കണ്ടാൽ അവള് ജീവനോടെ ഉണ്ടാവുമോ എന്ന് തന്നെ സംശയമാണ് അഞ്ചു ഏയ്‌ നീ പേടിക്കേണ്ട ഞാൻ ഒരു സത്യം പറഞ്ഞതാ ഹ്മ്മ് ങേ ഓ ഒന്ന് വാ ക്ലാസ് തുടങ്ങാനായി വൈകുന്നേരം വരെ ഐഷുവിന്റെ മനസ്സിൽ കാർത്തിയെ കാണുന്നതിനെ കുറിച്ചായിരുന്നു.

അഞ്ചു പറഞ്ഞത് പോലെ ഇനി അച്ചുവിനെ പറ്റിയൊന്നും പറയേണ്ട ഏട്ടൻ മിണ്ടാതെ നിൽക്കുമ്പോൾ ചങ്ക് പറയുന്നത് പോലെയാണ് എല്ലാവരുടെ മുന്നിലും ചിരിക്കുന്നുണ്ടെങ്കിലും മനസ്സ് കണ്ണേട്ടന്റെ കൂടെയാണ് പെട്ടെന്ന് വൈകുന്നേരമായാൽ മതിയായിരുന്നു ക്ലാസ് കഴിഞ്ഞ് ഉടനെ അഞ്ജുവിനെ പോലും നോക്കാതെ ഐഷു പുറത്തേക്ക് ഒരോട്ടമായിരുന്നു പക്ഷെ ഗേറ്റിന്റെ അവിടെയൊന്നും കാർത്തിയെ കാണാതെ ഐഷുവിന് നിരാശയും സങ്കടവും തോന്നി തിരിഞ്ഞു വീണ്ടും നടക്കാൻ തുടങ്ങിയപ്പോഴാണ് ആരോ വിസിൽ അടിക്കുന്നത് കേട്ടെ സൗണ്ട് കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ കണ്ടു കോളേജിന്റെ ഒരു സൈഡ് ഇടവഴി പോലെയാണ് അവിടെ മതിലും ചാരി നിൽപ്പുണ്ട് ഐഷുവിന്റെ കണ്ണേട്ടൻ ഐഷു വേഗം അവന്റെ അടുത്തേക്ക് ഓടി അവനെ കെട്ടിപിടിച്ചു,

ഐഷു നന്നായി കിതക്കുന്നുണ്ടായിരുന്നു കൂടാതെ കണ്ണിൽ നിന്ന് വെള്ളവും വരുന്നുണ്ട് എ….. എന്നോ….എന്നോട് ഇനി മിണ്ടാതെ ഇരിക്കല്ലേ കണ്ണേട്ടാ….. അവനോട് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു പക്ഷെ ഇത്രയും സമയമായും കാർത്തി അവളെ ചേര്ത്ത പിടിച്ചില്ലായിരുന്നു. ഐഷു അവന്റെ നെഞ്ചിൽ ചാരി നിന്ന് കൊണ്ട് തന്നെ കാർത്തിയെ നോക്കി, എവിടെയോ നോക്കി നിൽക്കുകയാ സോറി കണ്ണേട്ടാ ഇനി ഞാൻ ഏട്ടന് ഇഷ്ടപെടാത്തത് ഒന്നും പറയില്ല സത്യം ഒന്ന് മിണ്ട കണ്ണേട്ടാ അവൻ മറുപടി ഒന്നും പറയുന്നില്ല എന്ന് കണ്ട് ഐഷു അവന്റെ രണ്ട് കൈയും എടുത്ത് അവളുടെ കവിളിൽ വച്ചു അവന്റെ കണ്ണിലേക്കു നോക്കി അവനും അവളെ നോക്കാതെ നിൽക്കാൻ കഴിഞ്ഞില്ല,

അവളുടെ കണ്ണിലെ വിഷാദ ഭാവം കണ്ടു കാർത്തിക്കും സങ്കടമായി അവളുടെ നെറ്റിയിൽ ചൂണ്ട് ചേർത്തു കുറച്ചു സമയം അങ്ങനെ തന്നെ നിന്നു ഐഷു കണ്ണടച്ചു നിന്നു കണ്ണേട്ടാ….. അവള് വിളിച്ചതും കാർത്തി അവളുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി അവന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു എനിക്ക് നിന്നോട് മിണ്ടാതെ നിൽക്കാൻ കഴിയുന്നില്ല ഡീ നിന്നോട് മിണ്ടാതെ നിന്റെ സംസാരം കേൾക്കാതെ എനിക്ക് ആകെ ദേഷ്യമായിരുന്നു അവളെ നെഞ്ചോട് ചേര്ത്ത നിർത്തി കാർത്തി പറഞ്ഞു ഏട്ടൻ അല്ലെ എന്നോട് മിണ്ടാതെ നിന്നത് ഒരു കുറുമ്പൊടെ അവന്റെ ഷിർട്ടിന്റെ ബട്ടണിൽ പിടിച്ചു പറഞ്ഞു ഓ അത് എന്താണെന്ന് നിനക്ക് അറിയില്ലേ

വെറുതെ എന്നെ വീണ്ടും ദേഷ്യം പിടിപ്പിക്കല്ലേ ഇല്ലേ ഹ്മ്മ് ഇന്നലെ ഉറങ്ങിയില്ല അല്ലെ ഇല്ലാ എന്നാലേ ഇന്ന് എന്റെ മോള് സുഗമായി കിടന്ന് ഉറങ്ങിക്കോട്ടോ ഒന്നിനെ പറ്റിയും ചിന്തിക്കാതെ എന്നെ മാത്രം ഓർത്താൽ മതിയെ ഡീ അവളുടെ ചെവിൽ പറഞ്ഞു മൃദുവായി അവിടെ ഒന്ന് കടിച്ചു പിന്നെ ഒരു ചുംബനവും കൊടുത്തു ——– ഇന്നാണ് അച്ചുവും ഐഷുവും ഡ്രെസ്സ് എടുക്കാൻ പോകുന്നത് സന്ദീപിന്റെ പിണക്കം മാറിയെന്നു തോനുന്നു എങ്ങനെയാണെന്നൊന്നും അറിയില്ല പക്ഷെ അച്ചു ഇന്നലെ അമ്മയോട് പറയുന്നത് കേട്ടു ഇന്നാണ് അവരും ഡ്രെസ്സ് എടുക്കാമെന്ന് പറഞ്ഞതെന്ന് അച്ചു ഐഷുവിനെ ഒന്ന് പുച്ഛിച്ചു കൊണ്ട് സന്ദീപിന്റെ കൂടെ കാറിൽ കേറി പോയി.

ഐഷുവും അനുവും കാർത്തിയെ കാത്തു നിൽക്കുകയാ അനുവും ഐഷുവിന്റെ കൂടെ പോകുന്നുണ്ട്. കാറിലാണ് കാർത്തി അവരെ കൂട്ടാൻ വന്നത് കിച്ചുവും വല്യച്ചനും വല്യമ്മയും ഒക്കെയുണ്ട്. ഐഷു കാറിൽ കേറി വല്യമ്മയോടും വല്യച്ചനോടും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. കാർത്തിക്ക് അവൾ അവനെ നോക്കാത്തതിൽ വിഷമം തോന്നിയെങ്കിലും അവൻ അവള് അവരോട് സംസാരിക്കുന്നത് ചിരിയോടെ മുന്നിലെ മിററിൽ നോക്കി ഷോപ്പിന്റെ മുന്നിൽ ഇറങ്ങിയപ്പോഴാണ് ഐഷു ബോർഡ്‌ ശ്രദിച്ചത് Dev textiles എന്ന് മനഹോരമായി എഴിതിയിട്ടുണ്ട് ഇത്‌ ഇത്‌ സന്ദീപ് ഏട്ടന്റെയും സിദ്ധാർഥ് ഏട്ടന്റെയും ഐഷു ആലോചനയോടെ നിന്നു

വാ മോളെ വല്യമ്മ ഐഷുവിനെ വിളിച്ചു അവര് ഒന്നിച്ചു വരട്ടെ വല്യമ്മേ നമുക്ക് അകത്തേക്ക് കേറാം കിച്ചു പറഞ്ഞു ഹാ എന്നാൽ അവര് ഒരുമിച്ചു വരട്ടെ വല്യമ്മ അതും പറഞ്ഞു എല്ലാവരും ഷോപ്പിന്റെ അകത്തേക്ക് കേറി എന്റെ കുഞ്ഞുസ് എന്നെ കാത്തിരിക്കുകയാണോ കാർത്തി അവളുടെ അടുത്ത് വന്നു ചോദിച്ചു ഏട്ടാ ഇത്‌ ആ ഇത്‌ അവരുടേത് തന്നെയാ പക്ഷേ ഏട്ടാ.. എന്റെ പെണ്ണെ ആദ്യം നീ ഒന്ന് വാ കാർത്തി ഐഷുവിനെയും കൂട്ടി നടന്നു സാരീ സെക്ഷനിൽ പോയപ്പോൾ അച്ചു അവിടെ ഉണ്ടായിരുന്നു ഐഷുവിനെ കണ്ട അച്ചു ദേഷ്യത്തോടെ അവളെ നോക്കി…തുടരും…..

സ്മൃതിപദം: ഭാഗം 13

Share this story