സിന്ദൂരരേഖയിൽ: ഭാഗം 17

സിന്ദൂരരേഖയിൽ: ഭാഗം 17

എഴുത്തുകാരി: സിദ്ധവേണി

തിരിച്ചു പോകുന്ന വഴിക്കാണ് സുമയുടെ ഒരു കാൾ അമ്മുവിന് വന്നത്… എന്തെങ്കിലും അത്യാവിശമാണ് എന്ന് കരുതി വേഗം തന്നെ അവൾ അതെടുത്തു… ഹലോ… അമ്മേ… മോളെ മനു അങ്ങ് നാട്ടിൽ പോകുവാ… നാളെ ശനിയും അല്ലെ… അപ്പോ ഞാൻ അവന്റെ കൂടെ രണ്ട് ദിവസം ഒന്ന് വീട്ടിൽ പോയി നിൽക്കട്ടെ… മോൾക്ക് ഇവിടെ ഒറ്റക്ക് നിൽക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഏയ്യ്… ഇല്ലമ്മേ… ഇടക്ക് ഇടക്ക് അമ്മ പോകുന്നത് ആണല്ലോ…ഞാനും മോളും അവിടെ നിന്നോളാം… അമ്മ പോയിട്ട് വാ… എന്നാലേ… ഞാൻ ഇപ്പോ തന്നെ ഇറങ്ങുവാ… വീടിന്റെ ചാവി ഞാൻ ഇവിടെ പൂച്ചട്ടിയുടെ അടിയിൽ വച്ചേക്കാം…

ഓഹ്… മതി അമ്മേ… എന്നാ ശെരി പോയിട്ട് വാ… ശെരി മോളെ… എന്താടി? ഏയ്യ്… സുമമ്മ വീട്ടിൽ പോകുവാ… ഒറ്റക്ക് നിൽക്കാൻ പറ്റുമ്മ എന്ന് ചോദിച്ചതാ… അതാണോ? അപ്പൊ ഒറ്റക്ക് നിൽക്കുമോ നീയ്? അതെല്ലോ… അല്ല നിങ്ങൾ ഇന്ന് തിരിച്ചു നാട്ടിൽ പോകുമോ? ഇല്ലെടി… എല്ലാം ഒന്ന് കലങ്ങി തെളിയണം… എന്റെ അമ്മുക്കുട്ടി സുരക്ഷിതമായി വസുവിൻറെ കൈയിൽ എത്തുന്നത് വരെ നമ്മൾ ഇവിടെ തന്നെ കാണും… ആഹാ അപ്പൊ ഇവിടെ എവിടെയാ താമസം? അതൊന്നും ശെരിയായില്ല പെണ്ണേ… ഇവിടെ അടുത്തൊരു ലോഡ്ജ് പോലെ ഉള്ള എന്തെങ്കിലും കാണും തത്കാലം അവിടെ സ്റ്റേ ചെയ്യാം.. നാളെയോ മറ്റന്നാളോ വല്ലതും ഒരു വീട്‌ കണ്ട് പിടിക്കണം… ആഹാ… നല്ല തീരുമാനം ആണല്ലോ…

എന്നാലേ പെട്ടിയും കിടക്കയും എടുത്ത് മാളുവേ നേരെ എന്റെ വീട്ടിലേക്ക് വന്നോ… അവിടെ നിങ്ങൾക്ക് രണ്ടുപേർക്കുമുള്ള മുറികൾ ഒക്കെ ഉണ്ട്… ശേ… അതൊന്നും ശെരിയാവില്ല… നിനക്കത് ബുദ്ധിമുട്ടാണ്.. അതെല്ലോ ബുദ്ധിമുട്ട് ആണ്… എനിക്ക് വെറുതെ ഇങ്ങനെ ഇരിക്കുമ്പോൾ ബുദ്ധിമുട്ടൻ തോന്നും.. അതോണ്ട്… കൂടുതലൊന്നും പറയണ്ട… രണ്ടും പോരെ ഇങ്… വീട്ടിലേക്ക്… എനിക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ രണ്ടുപേരായല്ലോ… എടി അമ്മു എന്നാലും… ദേ… സേവിച്ചാ…നീ വാങ്ങും… എനിക്കൊന്നും ഒരു കുഴപ്പവുമില്ല… നിങ്ങൾ വരാതെ ഇരിക്കുന്നതിൽ ആണ് കുഴപ്പം… എടി എന്നാലും… മാളു…

അവിടെ ആരുമില്ല… ഞാനും എന്റെ മോളും മാത്രം പിന്നെ കുഞ്ഞിനെ നോക്കാൻ ഇടക്ക് ഒക്കെ സുമമ്മ വരും അത്ര തന്നെ… ഇനി കൂടുതൽ ഒന്നും പറയണ്ട മാളു… വണ്ടി നേരെ അങ്ങോട്ടേക്ക് വിട്ടോ… പോകുന്ന വഴിക്ക് ഫുഡും കഴിച്ചു അവർക്ക് രണ്ടുപേർക്കുമുള്ള ഡ്രെസ്സ് ഒക്കെ വാങ്ങിയാണ് എത്തിയത്…അപ്പൊ തന്നെ രാത്രി ആയിരുന്നു… വളരെ കഷ്ടപെട്ടിട്ടാണ് മാളുവും അമ്മുവും സേവിയെ അകത്തേക്ക് കേറ്റിയത്… വയ്യാത്തത് കാരണം രണ്ടുപേർക്കും താഴെയുള്ള ഒരു മുറി തന്നെ കൊടുത്തു… അല്ല മാളു… നാളെ നിങ്ങളും വരുന്നുണ്ടോ ഏട്ടന്റെ എൻഗേജ്മെന്റ്ന്? മ്മ്മ്… വരണം അമ്മു…

അവനോട് പറ്റുവാണെങ്കിൽ നാളെ തന്നെ എല്ലാം പറയാനും നോക്കണം… കുഞ്ഞിനെ മടിയിൽ ഇരുത്തി കളിപ്പിച്ചൊണ്ട് ഇരുന്ന് സേവി പറഞ്ഞു… മ്മ്മ്… പക്ഷെ ഏട്ടൻ എല്ലാം വിശ്വസിക്കും എന്ന് തോന്നുണ്ടോ സേവി… അവനിപ്പോ നമ്മുടെ പണ്ടത്തെ വസു അല്ല ഒരുപാട് മാറിപ്പോയി… ഒരുപാട്… നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് അവൾ പറഞ്ഞു… നീ ഇങ്ങനെ വിഷമിക്കരുത് അമ്മു… ദൈവം നിന്റെ കൂടെ ഉണ്ട്… ഇനി ഒരുപാട് ദൈവം നിന്നെ വിഷമിപ്പിക്കില്ല… നോക്കിക്കോ എല്ലാം കലങ്ങി തെളിയും… വസു നിന്നെയും മോളെയും ഓർക്കും… ഓർത്താൽ മതിയായിരുന്നു സേവി…

അവനെ പിരിഞ്ഞിരിക്കാൻ പറ്റാതെയായി…മോൾക്ക് അവളുടെ അച്ഛന്റെ സ്നേഹം പോലും കിട്ടാതെ… അഹ്… ഇങ്ങനെ കരയല്ലേ അമ്മുവേ.. ഏയ്‌.. ഇല്ല ഇല്ല…എന്നാലേ നിങ്ങൾ പോയി കിടക്ക് നേരം ഒരുപാടായി… പൊക്കോ… കുഞ്ഞിനെ അവന്റെ മടിയിൽ നിന്നും എടുത്തിട്ട് അവൾ മേളിലേക്ക് കേറാൻ പോയി… എന്നാ ഗുഡ് നൈറ്റ്‌…

അതും പറഞ്ഞു സേവിയെയും കൊണ്ട് മാളു റൂമിലേക്ക് പോയി… കുഞ്ഞിനേയും ഉറക്കി കഴിഞ്ഞിട്ടും നിദ്ര ദേവി അവളെ കടാക്ഷിച്ചില്ല… ഓരോരോ ഓർമ്മകൾ അവളെ മനസ്സിൽ കൂടെ കടന്ന് പോകുന്നുണ്ടായിരുന്നു… അവൾ പതിയെ വെളിയിലെ ബാല്കണിയിലേക്ക് നടന്നു…

അപ്പോഴേക്കും ഒരു തണുത്ത കാറ്റ്‌ അവളെ പുൽകി കടന്നുപോയി… എത്ര നേരം അവിടെ നിന്നു എന്നറിയില്ല… അപ്പോഴാണ് വല്ലാണ്ട് അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു… ഇതെന്താ ഇങ്ങനെ ഇപ്പൊ തോന്നാൻ… നെഞ്ചിന്റെ മേലെ കൈ വച്ച് അവൾ ആലോചിച്ചു… അപ്പോഴാണ് വീടിന്റെ മുന്നിലായി ഒരു കാർ കിടക്കുന്നത് അവൾ കാണുന്നത്… ഇരുട്ടായത് കൊണ്ട് ഒന്നും വ്യക്തമല്ല… പക്ഷെ അതിന്റെ മുന്നിലായിട്ട് ആരോ ചാരി നിന്ന് സിഗരറ്റ് വലിക്കുന്നത് പോലെയൊക്കെ അവൾക്ക് തോന്നി…

ഇതിപ്പോ ആരാ വീടിന്റെ മുന്നിൽ? കുറച്ച് നേരം അയാൾ വീട്ടിലേക്ക് നോക്കി നിൽക്കുന്നത് പോലെ തന്നെയാണ് അവൾക്ക് തോന്നിയത്… എന്തോ പന്തികേട് തോന്നിയത് കൊണ്ട് അവൾ മുറി അടച്ചു അകത്തേക്ക് കേറി… പിന്നെ കുറച്ചുനേരം കഴിഞ്ഞു നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല.. പിന്നെ രാത്രി ഓരോന്ന് ആലോചിച്ചു കിടന്ന് അവൾ തന്നെ ഉറങ്ങിപോയി…

എന്നത്തേക്കാളും മദ്യപിച്ചാണ് വീട്ടിലേക്ക് വസു കേറി വന്നത്… അവന്റെ ആടി ആടിയുള്ള വരവ് കണ്ടപ്പോഴേ നിമി അവനെ പോയി പിടിക്കാൻ ചെന്നു… മാറ്…. അവളുടെ കൈ തട്ടിയെറിഞ്ഞത് അവൻ അലറി… എന്താ വസു… എന്തിനാ ഇങ്ങനെ കിടന്ന് ബഹളം വെക്കുന്നത്? അതും ചോദിച്ചാണ് അഗ്നിയും നിഷയും അവിടേക്ക് വന്നത്… മതി…. എനിക്ക് ഇവിടെ ആരോടും ഒന്നും സംസാരിക്കാനില്ല… അതും പറഞ്ഞാണ് വസു മേളിലേക്ക് കേറിപ്പോയത്… കതക് കുറ്റിയിട്ട് അവൻ നേരെ ബാത്റൂമിലേക്ക് നടന്നു… ഷവറിന്റെ കീഴിൽ നിൽകുമ്പോളും അവന്റെ മനസ്സ് നിറയെ സേവിയും അമ്മുവും പറഞ്ഞതായിരുന്നു…

എന്തൊക്കെയോ ഉറച്ച തീരുമാനം വസു അപ്പോഴേക്കും എടുത്തിരുന്നു… അവൻ മേളിലേക്ക് കേറി പോയതും നിഷയും നിമിയും അഗ്നിയും പിന്നെ നിമിയുടെ അച്ഛൻ മാധവനും അമ്മ ലക്ഷ്മിയും കൂടെ ചർച്ച തുടങ്ങി… ഏട്ടാ… വസു… അവന് എന്തെങ്കിലും ഓർമ്മ വന്നോ… ഏയ്യ്… എവിടുന്ന്… അത്ര പെട്ടന്നൊന്നും അവന് ഒന്നും ഓർമ്മവരില്ല നിമി… പക്ഷെ ഇന്നത്തെ അവന്റെ ദേഷ്യം? അത് അല്ലെങ്കിലും കുടിച്ചിട്ട് വരുമ്പോ ഇതുതന്നെ ആണല്ലോ അവന്റെ പെരുമാറ്റം… ഏയ്യ്… എന്നാലും നിമി പറയുന്നതിലും കാര്യമുണ്ട് മോനെ… അവൻ എന്തെങ്കിലും അറിഞ്ഞാൽ പിന്നെ… നമ്മുടെ ബാക്കി എല്ലാ കാര്യങ്ങളും അവതാളത്തിൽ ആകും… ( മാധവൻ )

അതിന് ഈ അഗ്നി വേറേ ജനിക്കണം… എല്ലാം ഇത്രയും കൊണ്ട് എത്തിക്കാം എങ്കിൽ ഇനിയുള്ള എല്ലാം എനിക്ക് അവസാനിപ്പിക്കാനും അറിയാം… അതൊക്കെ ശെരിയാണ് ഏട്ടാ… പക്ഷെ അമ്മു… അവൾ… അവളുടെ കുഞ്ഞ്… രക്തം രക്തത്തെ തിരിച്ചറിയും… എത്രയൊക്കെ ആയാലും വസു ഒരിക്കൽ തിരിച്ചറിയില്ലേ അവന്റെ ചോരയെ? അങ്ങനെ അറിയുന്നതിന് മുന്നേ അതുങ്ങൾ രണ്ടും ഓർമ്മയാകും… നാളത്തെ ദിവസം വരെ ഉള്ളൂ ആ രണ്ട് നശൂലങ്ങൾക്കും ആയുസ്സ്… ഇന്ന് ഒരു ദിവസം കൂടെ ജീവിക്കട്ടെ ഈ ഭൂമിയിൽ… അതും പറഞ്ഞവൻ എല്ലാരേയും നോക്കി ഒരു ചിരി ചിരിച്ചു…

അത് പതിയെ ബാക്കിയുള്ളവരുടെ മുഖത്തേക്കും പകർന്നു… കുളിച്ചു കഴിഞ്ഞ് വസു നേരെ പോയത് അവന്റെ അടുത്തുള്ള ഒരു മുറിയിലേക്കാണ്… അകത്തേക്ക് കേറിയതും അവിടെ മുഴുവനും മരുന്നിന്റെയും കുഴമ്പിന്റെയും മണം തിങ്ങി നിറഞ്ഞുനിന്നു… അകത്തേക്ക് കേറി മുറിയടച്ചു അവൻ ലൈറ്റ് ഇട്ടു… മുറിയുടെ അറ്റത്തായിട്ട് ഒരു കട്ടിലിൽ ജീവച്ഛവമായി കിടക്കുന്ന ഒരു രൂപത്തിൽ ആണ് അവന്റെ കണ്ണ് ചെന്ന് നിന്നത്… അമ്മേ… കട്ടിലിന്റെ ഒരറ്റതായി ഇരുന്നുകൊണ്ട് അവൻ അവരുടെ കൈ കൂട്ടിപ്പിടിച്ചു… അമ്മേ… ഈ ഞാൻ അറിയാത്തതായി ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലേ…

ഇത്രയും നാളും ഒരു വിഡ്ഢിവേഷം ആയിരുന്നു അല്ലെ എല്ലാരും എന്നെകൊണ്ട് കെട്ടിച്ചത്… അവന്റെ കണ്ണ് അറിയാതെ തന്നെ നിറഞ്ഞു… അമ്മക്ക് അറിയോ എനിക്ക് ഒരു ഭാര്യയും മോളുമുണ്ട്… പക്ഷെ… അത് അറിയാൻ ഒരുപാട് വൈകിപ്പോയി ഈ ഞാൻ… എല്ലാം കേട്ട് കണ്ണുനീർ വാർക്കാൻ മാത്രമേ അവർക്കും കഴിഞ്ഞുള്ളു… ഒന്ന് ഉറക്കെ വിളിച്ചു പറയണം എന്ന് കരുതിയിട്ടും അവർക്ക് ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല… മുറിവിട്ട് ഇറങ്ങിയപ്പോഴും അവന്റെ മനസ്സ് വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു… നേരെ കട്ടിലിൽ ചെന്ന് വീഴുമ്പോൾ അവന്റെ തല നന്നായി തന്നെ വേദനിക്കുനുണ്ടായിരുന്നു….

രാവിലെ തന്നെ ജോലിയൊക്കെ ഒതുക്കി കുഞ്ഞിനേയും ഒരുക്കി നിർത്തി അവളും വേഷം മാറി വന്നു… ഒരു ബ്ലൂ കളർ സാരിയായിരുന്നു അവളുടെ വേഷം… താഴെ എത്തിയപ്പോഴേ സേവിയും മാളുവും റെഡിയായി നില്പുണ്ടായിരുന്നു… വേഗം തന്നെ എല്ലാവരും വസുവിന്റെ വീട്ടിൽ തന്നെ എത്തി… അവിടെ മുഴുവനും നന്നായി തന്നെ അലങ്കരിച്ചിട്ടുണ്ടായിരുന്നു… ഓഫീസിലും മറ്റും ഉള്ള എല്ലാപേരും അവിടെ താനെന്നു എത്തിയിരുന്നു… അമ്മുവിനെ കണ്ട് വേഗം തന്നെ മീര ഓടി വന്നു… അല്ല പെണ്ണേ… സുന്ദരി ആയല്ലോ… എന്താണ് ഇന്ന് മുഖത്ത് ഒരു പ്രതേക തരം ഭംഗി? മീര കുഞ്ഞിനെ അവളുടെ കൈയിൽ നിനൈൻ വാങ്ങിച്ചുകൊണ്ട് ചോദിച്ചു…

എന്റെ മീരമ്മോ നീ ഇങ്ങനെ ഈ cid കണ്ണ് വച്ച് എല്ലാം സ്കാൻ ചെയ്യാതെ… എനിക്ക് ഒരു സന്തോഷവുമില്ല… പക്ഷെ എന്തോ അറിയാൻ പാടില്ലാത്ത ഒരു സന്തോഷം ഉള്ളിൽ ഉണ്ട്…. ആഹാ അതെന്താ അങ്ങനെ? നിക്ക് അറിയാൻ പാടില്ലേ… അല്ല സർ… സാറിനെ കണ്ടായിരുന്നോ? ഇല്ലെടി പുള്ളിക്കാരൻ ഇതുവരെ താഴേക്ക് വരുന്നത് കണ്ടില്ല… സാറിന്റെ ഫിയാൻസി ഇവിടെ ഒക്കെ നടക്കുന്നത് കണ്ടു… അവർ തമ്മിൽ ചേരും നല്ല ഭംഗി ഉണ്ട് ആ പെൺകുട്ടിയെ ഇന്ന് കാണാൻ.. മ്മ്മ്മ്… എല്ലാം മൂളി കേട്ടതല്ലാതെ അവളൊന്നും പറയാൻ പോയില്ല… അപ്പോഴാണ് നിമി അവിടേക്ക് വന്നത്…

ഒരു ഡാർക്ക് ബ്ലൂ കളർ ഗൗൺ ആയിരുന്നു അവളുടെ വേഷം…അതിൽ അവൾ ഒരുപാട് സുന്ദരിയായി തോന്നി… അവളുടെ തൊട്ട് പിറകിലായി അഗ്നിയും നിമിഷയും ഒക്കെ ഉണ്ടായിരുന്നു… ഏറ്റവും പിറകിലായി വസു വീൽച്ചെയറിൽ വസുന്ധരയെയും കൊണ്ട് വന്ന് അവിടെ ഒരറ്റത്തായി ഇരുത്തി… ഒരു ബ്ലൂ കളർ ഷർട്ടും ബ്ലാക് പാന്റും ആയിരുന്നു അവന്റെ വേഷം… പൂച്ചകണ്ണിന്റെ മേലേക്ക് വീണ് കിടക്കുന്ന അവന്റെ ചെമ്പൻ മുടി അവന് പ്രതേകതരം ഭംഗി നൽകി… പോരാത്തതിന് അവന്റെ താടി ട്രിം ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു… ഒരുപാട് സന്തോഷം അവന്റെ മുഖത്ത് ഉള്ളതായി അമ്മുവിന് തോന്നി…

പക്ഷെ അമ്മുവിന് ഏറ്റവും വേദന തോന്നിയത് വീൽ ചെയറിൽ ഇരിക്കുന്ന വസുന്ധരേ കണ്ടിട്ടാണ്… മുഖത്തിന് പഴയ പ്രസരിപ്പും ഒന്നുമില്ല… ഒരുമാതിരി വാടി തളർന്നത് പോലെ ആയിരുന്നു അവർ… ഐശ്വര്യം തുളുമ്പുന്ന അവരുടെ ആ മുഖം എങ്ങോ പോയി മറഞ്ഞതുപോലെ ആയിരുന്നു… അപ്പോഴാണ് അവിടെ നിന്ന അഗ്നി അമ്മുവിനെയിം അവളുടെ കൈയിലുള്ള കുഞ്ഞിനേയും കണ്ടത്… അവരെ നോക്കി ഒരു പുച്ഛചിരി ചിരിച്ചു നോക്കിയതും കണ്ടത് മാളുവിനെയും അവളുടെ അടുത്തായിട്ട് വീൽ ചെയരിൽ ഇരിക്കുന്ന സേവിയേയും ആണ്… അത് കണ്ട പാടെ പെട്ടന്ന് അവനൊന്നു പതറി.

പിന്നെ അങ്ങോട്ടേക്ക് നോക്കിയതെ ഇല്ല…പക്ഷെ അഗ്നിയുടെ മുഖത്ത് മിന്നി മാറുന്ന ഭാവങ്ങൾ ഒയ്ക്ക് വീക്ഷിച്ചു അടുത്തായി തന്നെ വസു നില്പുണ്ടായിരുന്നു… പിന്നെ ഒരുപാട് നേരം എടുത്തില്ല… അഗ്നി വേഗം തന്നെ വസുവിന്റെ കൈയിൽ ഒരു പ്ലാറ്റിനം റിങ് എടുത്ത് കൊടുത്തു… അതുപോലെ നിമിയുടെ കൈയിലും ഒരെണ്ണം മാധവൻ വച്ച് കൊടുത്തു… പക്ഷെ അവിടെ നിന്ന വസു വേഗം തന്നെ ആൾകൂട്ടത്തെ വകഞ്ഞു മാറ്റി അമ്മു നിന്ന ഇടത്തേക്ക് എത്തി…

അവൻ അവളുടെ അടുത്തേക്ക് ചെന്ന് നിൽക്കുന്നത് കണ്ട് എല്ലാരും ഓരോന്ന് തമ്മിൽ തമ്മിൽ പറയാനും ചോദിക്കാനും തുടങ്ങി… അവൾ ആണെങ്കിൽ ഇതൊന്നും അറിയാതെ എന്താ എന്ന മട്ടിൽ വസുവിനെ കണ്ണെടുക്കകത്തെ തന്നെ നോക്കി നില്പുണ്ട്… വേഗം അവളുടെ തോളിൽ കൈ ഇട്ട് അവനിലേക്ക് അവളെ ചേർത്തു… എന്നിട്ട് പയ്യെ അവളെയും കുഞ്ഞിനേയും കൊണ്ട് അവൻ മുന്നിലേക്ക് വന്നു…. അവൾ ഇതൊന്നും അറിയുന്നേ ഉണ്ടായിരുന്നില്ല… ഒരു മായ ലോകത്തിൽ എന്നപോലെ വസുവിനെ നോക്കി അവന്റെയൊപ്പം മുന്നോട്ട് നടന്നു…

വസു… അഗ്നിയുടെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്… അപ്പോഴേക്കും നിമിയും അഗ്നിയും എല്ലാപേരും അവളെ കൊല്ലാൻ പാകത്തിൽ നോക്കുന്നുണ്ടായിരുന്നു… സ…സർ… പക്ഷെ അതിന് മുന്നേ തന്നെ വസു അവളുടെ വലത് കൈ നീട്ടി അണിവിരലിൽ മോതിരം ഇട്ടിരുന്നു…….. തുടരും

സിന്ദൂരരേഖയിൽ: ഭാഗം 16

Share this story