ആദിശൈലം: ഭാഗം 11

ആദിശൈലം:  ഭാഗം 11

എഴുത്തുകാരി: നിരഞ്ജന R.N

സുമിത്രയും കണ്ണനും ആശുപത്രിയിൽ എത്തുമ്പോൾ കണ്ടത് തലയ്ക്ക് കൈയും കൊടുത്തിരിക്കുന്ന വിശ്വനാഥനെയും നന്ദിനിയെയുമാണ്….. അവർക്കരികിൽ തന്നെ ദേവനും ആഷിയും നില്പുണ്ട്…. അവരടുത്തേക്ക് വന്നതും ആ കാൽപ്പെരുമാറ്റം കേട്ട് എല്ലാവരും മുഖമുയർത്തിനോക്കി……. താൻ വന്നോ………. ദേവന്റെ ചോദ്യത്തിന് ഒരു മൂളൽ മാത്രം നൽകി നന്ദിനിയുടെ അടുത്ത് അവരിരുന്നു… രാവിലെ തന്നെ ഇയാളൊന്നും കഴിച്ചില്ലല്ലോ, ദാ ഞാൻ ഫുഡ് കൊണ്ടുവന്നിട്ടുണ്ട് വന്നിരുന്ന് കഴിക്ക് …….. എനിക്ക് വേണ്ട സുമിത്രേ……….. . സ്നേഹത്തോടെ നന്ദിനി ആ ക്ഷണത്തെ നിരസിച്ചു…..

അതൊന്നും പറഞ്ഞാൽ പറ്റില്ല വന്നേ കഴിക്കിത്……. സുമിത്ര അവരെ നിർബന്ധിച്ഛ് അവിടെനിന്നും കൊണ്ടുപോയി……………. നിങ്ങള് വന്നോ…… പിറകിൽ നിന്ന് കണ്ണന്റെ തോളിലേക്ക് കൈഇട്ട്കൊണ്ടുള്ള മാധുവിന്റെ ചോദ്യത്തിന് ഒന്ന് തലയാട്ടുകമാത്രം അവൻ ചെയ്തു….. ഒരു ഫോൺ കാൾ വന്ന് പുറത്തേക്ക് പോയ മാധു അപ്പോഴായിരുന്നു അവിടേക്ക് വന്നത്…….. അങ്കിൾ, ഏട്ടത്തി എന്ത് പറഞ്ഞു??? ഇടറിയശബ്ദത്തോടെ കണ്ണൻ വിശ്വനോട് ചേർന്നിരുന്ന് ചോദിച്ചു……….. സ്കാനിംഗ് റിപ്പോർട്ടും കൂടി വരാനുണ്ട് മോനെ….. അതുംകൂടി കിട്ടിയെങ്കിലേ…….

മുഖമുയർത്താതെ തന്നെ വിശ്വൻ പറഞ്ഞതും അവൻ തല പിറകോട്ടചായ്‌ച്ഛ് ഭിത്തിയോട് ചേർന്നിരുന്നു….. അപ്പോഴേക്കും നന്ദിനിയും സുമിത്രയും അവിടേക്ക് വന്നു…… അച്ഛ…………. ക്യാബിനിൽ നിന്ന് പുറത്തേക്ക് വന്ന നന്ദ വിശ്വനെ വിളിച്ചതും അയാൾ ചാടിയെണീറ്റു…… എന്തായി എന്തായി എന്റെ കുഞ്ഞിന്??????? അവളിപ്പോൾ മയക്കത്തിലാണ് .. ശരീരത്താകെ കുപ്പിച്ചില്ല് കൊണ്ട്കേറിയതിന്റെ മുറിവുകളുണ്ട്….. സ്കാനിങ്ങിൽ വലിയ പ്രേശ്നങ്ങളൊന്നുമില്ല… പക്ഷെ……… അവളുടെ ആ പക്ഷെയിൽ ചിലരുടെയെല്ലാം ഹൃദയമിടിപ്പിന്റെ താളം ലയിച്ചുചേർന്നിരുന്നു……

എന്താടോ എന്താ കാര്യം?? മാധു തിരക്കിയതും അവൾഒരുനിമിഷം മൗനമായി… ശേഷം അച്ഛനെ നോക്കി………. കണ്ണുകളടച്ച് ഒരു ദീർഘനിശ്വാസം വിട്ട് അവൾ അവരോട് ആ കാര്യം പറഞ്ഞു…… ഐ തിങ്ക് ഷി ഫേസ് സം ഹൊറിബിൾ സിറ്റുവേഷൻ, മേബി അവൾക്ക് ഒട്ടും ഉൾക്കൊള്ളാനാകാത്ത എന്തോ ഒന്ന്……….. ഏറ്റവും കൂടുതൽ സന്തോഷത്തിലിരിക്കുന്ന നിമിഷത്തിൽനിന്നും ദുഖത്തിന്റെ, നിരാശയുടെ, വിരഹത്തിന്റെയൊക്കെ പടുകുഴിയിലേക്ക് വീഴപ്പെട്ട ഒരു മനസ്സിന്റെ ചാഞ്ചല്യമാണ് അവളിൽ കണ്ടത്…

നന്ദയുടെ വാക്കുകൾ കേട്ടതും സുമിത്രയുടെ കണ്ണിൽ മകനോടുള്ള അരിശം കൂടിവന്നു…… തീക്കനലോടെ അത് മകനെ തേടിപോയപ്പോൾ ആ മുഖം കുറ്റബോധത്താൽ കൈകൾ കൊണ്ട് മറച്ചിരുന്നു അവൻ….. പക്ഷെ, മോളെ അങ്ങെനെയൊന്നും ഉണ്ടായിട്ടില്ലല്ലോ…….. വിശ്വനെ നോക്കികൊണ്ട് ദേവൻ പറഞ്ഞതും സുമിത്ര അയാളുടെ കൈകളിൽ കയറിപിടിച്ചു… ആരുപറഞ്ഞു നടന്നിട്ടില്ലെന്ന്…..!!!! സുമിത്രേ………………

ദോ അങ്ങോട്ട് നോക്ക്, നിങ്ങളുടെ മകന്റെ മുഖത്തോട്ട്………… എന്നെങ്കിലും ആ മുഖം ഇത്രയും പശ്ചാത്താപത്താൽ കുനിഞ്ഞുനിൽക്കുന്നത് കണ്ടിട്ടുണ്ടോ നിങ്ങൾ???????? കണ്ണന് നേർക്ക് കൈചൂണ്ടി അവൾ ചോദിച്ചതിന് ദേവൻ നിഷേധാർത്ഥത്തിൽ തലയാട്ടി… അതേസമയം സുമിത്ര പറയുന്നവാക്കുകളിലെ അർഥം മനസ്സിലാകാതെ മറ്റുള്ളവരും എല്ലാവർക്കും മുൻപിൽ അമ്മ സത്യങ്ങൾ തുറന്നുപറയുമോ എന്നപേടിയിൽ കണ്ണനും സുമിത്രയെ തന്നെയുറ്റ് നോക്കുകയായിരുന്നു…….. എല്ലാവരും ഞങ്ങളോട് ക്ഷമിക്കണം, കണ്ണൻ കാരണമാണ് ശ്രീമോൾക്ക് ഈ അവസ്ഥ വന്നത്……..

തൊഴുകൈയോടെ മുൻപിൽ നിൽക്കുന്ന സുമിത്രയെ എല്ലാവരും അത്ഭുതത്തോടെ നോക്കി….. താനിത് എന്താ ഈ പറയണേ… കണ്ണൻ കാരണമോ….. ദേവന് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല…. അതേ ഏട്ടാ.. നമ്മുടെ ഈ പൊന്നുമോൻ തന്നെ… അവൻ ശ്രീമോളോട് എന്തോ അവൾക്ക് ദേഷ്യം വരുന്നതരത്തിൽ സംസാരിച്ചു…. അതുകൊണ്ടാ ആ കുട്ടിയ്ക്ക് ഈ ഗതി വന്നത്……………. സുമിത്രയുടെ ശബ്ദംഇടറിയിരുന്നു……… ക്ഷമിക്കണം ഞങ്ങളോട്…… നന്ദിനിയുടെ മുൻപിൽ കൈകൂപ്പിയതും അവർ ആ കൈകളെ തടഞ്ഞുകൊണ്ട് അവരെ കെട്ടിപിടിച്ചു….

എന്തായിത് സുമിത്രേ, കുട്ടികൾക്ക് ഒരു തെറ്റ് സംഭവിച്ചുവെന്ന് കരുതി താനിങ്ങെനെ സങ്കടപെടാതെടോ… എന്റെ കുഞ്ഞിന് ഇങ്ങെനയൊക്കെ സംഭവിക്കണമെന്ന് വിധിയുണ്ടാകും…. സ്വയം വിധിയെ പഴിച്ചവർ സുമിത്രയെ ആശ്വസിപ്പിച്ചു……… അങ്ങെനെ വിധിയെ മാത്രം പഴിക്കല്ലെടോ… ദേവൻ വിശ്വന്റെ തോളിന്മേൽ കൈവെച്ചു…… തകർന്നുനിൽക്കുന്ന കണ്ണനെ മാധു തോളോടുചേർത്തതും അവൻ ഏട്ടനെ കെട്ടിപിടിച്ചു…………. ഞാൻ ഒരു കൂട്ടം പറഞ്ഞാൽ നിങ്ങൾക്ക് ദേഷ്യമുണ്ടാകുമോ…………….

സുമിത്രയുടെ ചോദ്യം കേട്ട് നന്ദിനിയും വിശ്വനും അവരെയൊന്ന് നോക്കി…… തന്നൂടെ ശ്രീ മോളെയും കൂടി ഞങ്ങൾക്ക്, മരുമകളായി അല്ല,, മകളായി…………………. അവരുടെ വാക്ക് കേട്ട് മാധുവിന്റെ തോളിൽനിന്ന് കണ്ണൻ ചാടിയെണീറ്റു….. അമ്മേ……. അവൻ എതിർക്കാനായി തുനിഞ്ഞതും അമ്മയുടെ കൈകൾ അവനെ തടഞ്ഞു………. ഇവൻ ചെയ്‌ത തെറ്റിനുള്ള പ്രായശ്ചിത്തമോ മോളോട് തോന്നിയ അനുകമ്പയോയല്ലാ, ആ മോളെ കണ്ടപ്പോൾ മുതൽ മന്നസ്സിൽതോന്നിതുടങ്ങിയതാ

പതിയെ എല്ലാവരെയും അറിയിക്കാമെന്ന് കരുതിയതാ… പക്ഷെ ഇങ്ങെനെഒരവസ്ഥ വന്നപ്പോൾ ഇപ്പോൾ തന്നെ പറയണമെന്ന് തോന്നി… ഇതുകേട്ടപ്പോൾ നന്ദിനിയുടെയും ആഷിയിടെയും മുഖം ആ വിഷമാവസ്ഥയിലും ആനന്ദത്താൽ വർണാഭമായി.. അപ്പോഴും വിശ്വന്റെയും കണ്ണന്റെയും മുഖത്ത് ആധിയുടെ നറുകിരണം വീണിരുന്നു …. എനിക്ക് നൂറുവട്ടം സമ്മതമല്ലേ……….. നന്ദിനിയും ദേവനും ഒരേശബ്ദത്തിൽ പറഞ്ഞതും സുമിത്ര സന്തോഷത്തിലാറാടി………. അരുതാത്തത് പറഞ്ഞതും പ്രവർത്തിച്ചതും ഈ ഒരവസ്ഥ വരരുതെന്ന് ആഗ്രഹിച്ചാണല്ലോ… പക്ഷെ, ഇപ്പോൾ………. അവൾ….. ശ്രീ ..

ഞാൻ കാരണം ഭ്രാന്തിന്റെ അറ്റത്തെത്തിനിൽക്കുമ്പോൾ വീണ്ടും………. ഈശ്വരാ… ഞാൻ ഞാൻ എന്ത് ചെയ്യും????????? മനസ്സ് കലങ്ങിമറിഞ്ഞ നിമിഷം മാധുവിൽ നിന്നകന്ന് കണ്ണൻ പുറത്തേക്ക് നടക്കാനൊരുങ്ങിയതും നന്ദയുടെ വിളി ഒരിക്കൽ കൂടി വിശ്വനെ തേടി വന്നു…. അച്ഛാ………. അതോടെ നടന്നുതുടങ്ങിയ കാലുകൾ നിശ്ചലമായി…….. ശ്രീയ്ക്ക് എന്താണെന്നറിയാൻ മറ്റുള്ളവരെപ്പോലെ അവന്റെ മനസ്സും വെമ്പുന്നുണ്ടായിരുന്നു… എന്താ നന്ദേ…. അച്ഛാ, എത്രയും പെട്ടെന്ന് ഡോക്ടർ ജെയിംസ് സാറിനെ അറിയിക്കണം………. ശ്രീയുടെ അവസ്ഥ സാറിന് മാത്രമേ കണ്ട്രോൾ ചെയ്യാൻ കഴിയൂ…………

മോളെ അത്……. അച്ഛാ പ്ലീസ്… എത്രയും പെട്ടെന്ന് ഡോക്ടർ ഇവിടെ വന്നേപറ്റൂ.. അല്ലെങ്കിൽ ഒരിക്കൽക്കൂടി ശ്രീ പഴയ അവസ്ഥയിലേക്ക്………. അത് പറയുമ്പോൾ ആദിശൈലത്തിലെ ഓരോ കുടുംബാംഗങ്ങളുടെ മുഖത്ത് രക്തം കിനിഞ്ഞു…. നോ…. ഒരിക്കലും അങ്ങെനെ സംഭവിക്കരുത് ഡോക്ടർ ജെയിംസിനെ ഞാൻ കോൺടാക്ട് ചെയ്യാം…. ധ്യാൻ ഫോണുമായി അവിടെനിന്നും പുറത്തേക്കും നന്ദ ശ്രീയുടെ അടുത്തേക്കും പോയി……….. പഴയതിനേക്കാൾ തകർന്നുപോയിരുന്നു വിശ്വൻ……. ഡോ,താനിങ്ങെനെ തളരാതെ …… മനസ്സിൽ ചോദ്യങ്ങളുടെ കൂമ്പാരം ഉയരുമ്പോഴും അവരെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു ദേവൻ………

ഇല്ലെടോ, എനിക്ക് സമാധാനിക്കാനാവില്ല… ഒരിക്കൽ കൂടി എന്റെ മോളെ ആ അവസ്ഥയിൽ കാണാൻ എനിക്കാവില്ല….. അയാൾ കരയാൻ തുടങ്ങി……. എന്താ? ശ്രീയ്ക്ക് ഇതിന് മുൻപ് ഇങ്ങെനെ വന്നിട്ടുണ്ടോ????? അതുവരെ തിരിഞ്ഞുനിന്ന കണ്ണൻ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തി……… അങ്കിൾ പ്ലീസ് പറയ്………. അവൻ കേഴുകയായിരുന്നു………….. മ്മ്…………പറയാം മോനെ… നന്ദിനിയെ ഒന്ന് നോക്കിയതിന് ശേഷം വിശ്വൻ ഇരിപ്പിടത്തിൽ നിന്നെണീറ്റു……. കണ്ണന്റെ തോളിലൂടെ കൈയിട്ട് അയാൾ തുടർന്നു… ഇതാദ്യമായിയല്ല അവൾക്ക് ഇങ്ങെനെയുണ്ടാകുന്നത്….

വർഷങ്ങൾക്ക് മുൻപൊരിക്കൽ അവള് ഈ അവസ്ഥയിലെത്തിയതാണ്… ദിവസങ്ങളോളം ഒരു ഭ്രാന്തിയെപ്പോലെ ഇതുപോലൊരു മുറിയുടെ ഇരുട്ടിൽ കഴിഞ്ഞിരുന്നു എന്റെ കുഞ്ഞ്…. അന്നവളെ നോക്കിയ ഡോക്ടർ ആയിരുന്നു ജെയിംസ് ഡോക്ടർ….. ധ്യാനിന്റെ അമ്മേടെ അനിയൻ……… അത് പറയുമ്പോൾ ആ സ്വരം നേർത്തതായി മാറി………. മറക്കാൻ ശ്രമിക്കും തോറും ആയിരം കൂരമ്പുകളുടെ വേദനയാൽ ആ ഓർമ്മകൾ അയാളെ തേടിയെത്തി………… എല്ലാം തുറന്നുപറയാൻ ആ വൃദ്ധമനസ്സ് തുടിച്ചു… കേൾക്കാനായി അവന്റെയുൾപ്പെടെ മറ്റുള്ളവരുടെ ഹൃദയവും തുടികൊട്ടി…………….. 💫💫💫

ഇതേസമയം ആരുടേയും അനുവാദമില്ലാതെ ആ ആഘോഷസന്ധ്യയിലേക്ക് അവൻ നടന്നടുത്തു……………. എതിർക്കാൻ വന്നവരെയെല്ലാം കാലപുരിയ്ക്കയച്ച് ആ രുദ്രൻ തന്റെ രുദ്രതാണ്ഡവം ആരംഭിച്ചു………….. മേനോനേ…. തന്റെ കാലൻ തന്നെയും തേടി വരുന്നതറിയാതെ കുടിച്ചുമദിക്ക് താൻ… !!!!!!! ഒരുത്തന്റെ ചങ്ക്തകർത്ത് മുഖത്തേക്ക് തെറിച്ച ചോരത്തുള്ളികളെ ഇടംകൈയാലെ തുടച്ചുമാറ്റികൊണ്ട് ആക്രോശിച്ചു അവൻ, ആകാശവും ഭൂമിയും വിറങ്ങലിക്കും വിധത്തിൽ…. !!!!!!! പെട്ടെന്ന് ലൈറ്റുകളെല്ലാം ഓഫായതും അതിലൂടെ പടർന്ന അന്ധകാരത്തിൽ വെളിവില്ലാതെ അയാൾ അലറി…… ഡെയ്,, ഇവിടെയൊന്നും ആരുമില്ലേ….

പോയി ഇൻവെർട്ടർ ഓൺ ആക്കേടോ……….. അതുംപറഞ്ഞ് കയ്യിലിരുന്ന മദ്യഗ്ലാസ്സ് വായിലേക്കൊഴിച്ചു അയാൾ……………. നിനക്കുള്ള വെട്ടം ഞാൻ തന്നാൽ മതിയോ………… ഒരാശരീരി പോലെ കേട്ട വാക്കുകൾ അയാളിൽ ഒരു ഞെട്ടൽ ഉണർന്നു……. ആരാടാ അവിടെ…………… പ്രായത്തിൻെറയും ഭയത്തിന്റെയും മിശ്രണത്തിൽ ആ ശബ്ദം ഇടറിയിരുന്നു……………. ഹഹഹഹ…..!!!!! ഒരു രാക്ഷസനെപോലെ അവന്റെ ശബ്ദം ആ മാളികയുടെ ഓരോ ചുവരുകളിലും മുഴുങ്ങി……. ആരാ….. ആരാ.. നീ…. അയാളുടെ സ്വരം വീണ്ടും നേർത്തപ്പോൾ എവിടെയോ ഒരു മെഴുകുതിരിവെട്ടം കത്തി……. അത് അയാളുടെ മുഖത്തിന് നേരെ വരാൻ തുടങ്ങി……………

അടുത്തെത്തും തോറും അവന്റെ ചുവന്നകണ്ണുകളിലെ ശോഭിക്കുന്ന അഗ്നി ആ തിരിനാളത്തെപ്പോലെ കത്തുന്നത് കണ്ട് ശബ്ദമെടുക്കാൻ പോലും കഴിയാതെ ആ വൃദ്ധൻ നിന്നു……… എന്താടോ മേനോനെ…. ഇനിയും ഞാൻ ആരാണെന്നും എന്താണെന്നും അറിയണോ തനിക്ക്……………………… അവന്റെ ശ്വാസം മുഖത്തടിച്ചതും നിയന്ത്രണമില്ലാത്ത കാലുകൾ പിന്നിലേക്ക് വെച്ചയാൾ എന്തൊതട്ടി താഴേക്ക് വീണു……. രുദ്ര….രുദ്രസിംഹൻ…….. അവന്റെ പേര് അയാളുടെ ചുണ്ടിൽ മന്ത്രിക്കാൻ തുടങ്ങിയതും ആ ചങ്ക് കുത്തികീറികൊണ്ട് അവന്റെ വാൾ നിലത്ത് തറച്ചു………………………

പിടഞ്ഞ് പിടഞ്ഞ് അയാൾ ഇല്ലാതാകുന്നതും കണ്ട് ഒരുന്മാദത്തോടെ അവൻ ആർത്ത്ആർത്ത് ചിരിച്ചു………………. ഗുഡ്ബായ് മേലേടത്ത് വിജയമേനോൻ……….. ഗുഡ്‌ ബായ്….. ഇനി അടുത്ത ജന്മവും ഇതുപോലെ ഈ മകന്റെ കൈകൊണ്ട് മരിക്കാനുള്ള ഭാഗ്യം തനിക്കുണ്ടാകാതിരിക്കട്ടെ……………………. !!! അത് പറയുമ്പോൾ അവന്റെ കണ്ണ് ഭിത്തിയിൽ മാലയിട്ട ഫോട്ടോയിലേക്കായിരുന്നു………….. എന്തിനായിരുന്നമ്മേ ഇതുപോലൊരു മനുഷ്യന്റെ മകനായി എനിക്ക് ജന്മം തന്നത്…..???????????? നിറകണ്ണുകളോടെ ആ ഫോട്ടോയിലൊന്ന് ചുംബിച്ച് അവിടെനിന്നും അവൻ ഇറങ്ങി, ചുണ്ടിലൊളിപ്പിച്ച ഗൂഢമന്ദസ്മിതത്തോടെ………. 💫💫💫

അവളുടെ ഭൂതകാലത്തിലേക്ക് വിശ്വന്റെ ഓർമകൾ പോയതും,,,,,,,, അയാൾ കണ്ണന്റെ കൈയിൽ കൈ ചേർത്തു……………………… മോനൊരിക്കലും വിഷമിക്കേണ്ട.. നീ കാരണമല്ല അവൾക്കിങ്ങെനെയൊക്കെ…………ന്റെ കുഞ്ഞിന്റെ ജീവിതം അങ്ങെനയായിപ്പോയി…… അങ്കിൾ……. അതേ, അധികം ആർക്കുമറിയാത്ത ഒരു ഭൂതകാലത്തിന്റെ ബാക്കിപത്രമാണ് ഇന്ന് സംഭവിച്ചത്……………….. പതിയെ വിശ്വൻ തന്റെ ഓർമയെ പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപുള്ള ആ ദിവസത്തിലേക്ക് തള്ളിവിട്ടു….. തുടരും

ആദിശൈലം: ഭാഗം 10

Share this story