ദേവാഗ്നി: ഭാഗം 46

ദേവാഗ്നി: ഭാഗം 46

എഴുത്തുകാരൻ: YASH

അടുത്ത ദിവസം രാത്രി ഗുപ്തന്റെ വീട്ടിൽ … എന്തോ ശബ്ദം കേട്ട് കുട്ടാപ്പി ഞെട്ടി എഴുനേറ്റു… അവൻ എന്താ ആ ശബ്ദം എന്ന് അറിയാതെ ശ്രദ്ധിച്ചു കട്ടിലിൽ ഇരുന്നു… ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ അങ്ങോട്ട് നോക്കാനായി ഇറങ്ങി … ചേച്ചി…. ചേച്ചി ഇതേവിടെയാ ഈ പാതിരാത്രി ഇറങ്ങി പോവുന്നത് എന്നും ആലോചിച്ചു അവൻ അവളെ പിന്നാലെ പോവാൻ തീരുമാനിച്ചു…അവൻ അവളെ പിന്നാലെ തന്നെ പതുങ്ങി നടന്നു… കമലം എല്ലാവരും ഉറങ്ങിയത്തിനു ശേഷം പതുക്കെ അവളുടെ വാതിൽ തുറന്നു…എത്ര പതുക്കെ തുറക്കാൻ ശ്രമിച്ചിട്ടും ആ വാതിലിൽ നിന്നും ശബ്ദം വരുന്നുണ്ടായിരുന്നു…

അവൾ പതുങ്ങി മുൻവശത്തെ വാതിലും തുറന്ന് പത്തയ പുര ലക്ഷ്യം വച്ചു പിന്നാലെ കുട്ടാപ്പി വരുന്നത് അറിയാതെ നടന്നു… അവൾ നടന്ന് പത്തയപുരയുടെ വലത് വശം നിന്ന് പതുക്കെ ചോദിച്ചു…. അതേ… എവിടെയാ… ഇരുട്ടിൽ നിന്നും ഒരു രൂപം പറഞ്ഞു … ഞാൻ ഇവിടെ ഉണ്ട്.. നീ എന്താ താമസിച്ചത്… എല്ലാവരും ഉറങ്ങേണ്ടേ… ആ കുട്ടാപ്പി ആണേൽ ആനയുടെ ചെവിയ ചെറിയ ശബ്ദം കേട്ടാൽ എഴുന്നേൽക്കും…ആരേലും എഴുന്നേറ്റ് നമ്മളെ കണ്ടാൽ പിന്നെ ഒന്നും നടക്കില്ല… ഉം.. എല്ലാം വളരെ ശ്രദിച്ചു ചെയ്താൽ മതി…. നീ എന്തിനാ കാണണം എന്ന് പറഞ്ഞത്.. എന്തേലും വഴി തെളിഞ്ഞോ … ഉവ്വ്…

എല്ലാം മനസിലാക്കി…അതിന് ശേഷം ശിവ പറഞ്ഞ എല്ലാം കമലം ആ ഇരുട്ടിലെ രൂപത്തോട് പറഞ്ഞു.. എല്ലാം കേട്ടു കഴിഞ്ഞു ആ രൂപം പറഞ്ഞു… അപ്പൊ നമുക്ക് മുൻപിൽ ഉള്ള വലിയ ഒരു കടമ്പ തന്നെയാവും ഗുപ്തനും ഗൗരി യും ലെ… അവരെ ഇല്ലാതെ ആക്കാതെ നമുക്ക് കാവിന് അടുത്തേക്ക് എത്താൻ ആവില്ല ലെ… എത്ര പേരെ കൊന്നിട്ട് ആയാലും ശരി നമുക്ക് ആ നാഗമണിക്യം കയിലാക്കണം.. ഇപ്പൊ സാധിച്ചില്ലയെങ്കിൽ 60 വർഷം കഴിഞ്ഞേ നാഗമണിക്യം കിട്ടാൻ വഴിയുള്ളൂ…ഇരുട്ടിൽ നിന്നും മറ്റൊരു രൂപം പറഞ്ഞു… അതിന് ശേഷം അവർ തുടർന്ന് നടത്തേണ്ട കാര്യങ്ങളെ കുറിച്ചു വ്യക്തമായ രൂപരേഖ ഉണ്ടാക്കി… ശരി ..

എങ്കിൽ നമുക്ക് ആവിശ്യം ഉള്ള ആളുകളെ നിങ്ങൾ സഘടിപ്പിക്കു.. നമുക്ക് മുൻപിൽ ഇനി 2 ദിവസം മാത്രമേ ഉള്ളു… നാഗങ്ങളോട് ആണ് നമ്മൾ കളിക്കുന്നത് എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ നമ്മുടെ ഒക്കെ ജീവൻ അവ എടുക്കും…ഞാൻ പോവട്ടെ എന്നും പറഞ്ഞു കമലം തിരികെ നടന്നു… ഇതൊക്കെ കേട്ട് കുട്ടാപ്പി പേടിയും ദേഷ്യവും കലർന്ന അവസ്ഥയിൽ ചിന്തിച്ചു… കമല ചേച്ചി ഇത്രയും വലിയ ദുഷ്ട ആയിരുന്നോ…അവൻ വർദ്ധിച്ച ദേഷ്യത്തോട് കമല യുടെ മുൻപിലേക്ക് ഇരുട്ടിൽ നീങ്ങി നിന്നു… കമല അവനെ കണ്ട് ഞെട്ടി…വിക്കി വിക്കി ചോദിച്ചു… നീ.. നീ… എ .. എ.. ന്താ… ഇവി…ടെ ഇപ്പൊ ഞാൻ ഇവിടെ വന്നത് കൊണ്ട് ആണല്ലോ നിന്റെയൊക്കെ ഉള്ളിരിപ്പ് അറിയാൻ സാധിച്ചത്…

നിന്റെ ഒന്നും ഒരു ഗുഢാലോജനയും നടക്കാൻ ഈ കുട്ടാപ്പി അനുവദിക്കില്ല… നിന്നെ ഒക്കെ ചേച്ചി എന്നു വിളികേണ്ടി വന്നതിൽ ഞാൻ ലജിക്കുന്നു… ഇത് എല്ലാം തന്നെ ഗുപ്‌തേട്ടനോട് പറയും.. നീ ആരോടും പറയില്ല… അതും പറഞ്ഞു ഇരുട്ടിൽ നിന്നും അവന്റെ മുൻപിലേക്ക് രണ്ട് രൂപം നീങ്ങി നിന്നു… അവൻ അവരെ കണ്ട് ഞെട്ടി… അവൻ വിറച്ചു കൊണ്ട് നിങ്ങൾ …. നിങ്ങളും…എങ്ങനെ തോന്നി..നിങ്ങ…. ആ.ആ അപ്പോയേക്കും പിന്നിൽ നിന്നും കമലം അവന്റെ തലയ്ക്ക് അവിടെ കിടന്ന വാടി എടുത്ത് അടിച്ചു…അവൻ നിലത്തേക്ക് വീണു.. വീണ്ടും അവനെ അടിക്കാൻ പോയ കമലത്തെ അവർ തടഞ്ഞു.. വേണ്ട ഇവനെ ഇപ്പോൾ കൊല്ലണ്ട..ഇവനെ നമുക്ക് അവസാന നാളിലേക്ക് ആവിശ്യം ഉണ്ട്..അതും പറഞ്ഞു അവന്റെ കൈയും കാലും കെട്ടി ചുമലിൽ ഇട്ട് അവർ നടന്നു… ⚔

ഉത്സവത്തിന്റെ 6മത്തെ നാൾ എല്ലാവരും ആഘോഷത്തിൽ ആയിരുന്നു… ശിവയും ഗൗരി യും അനന്തന്റെയും ഗുപ്തന്റെയും കൈയും പിടിച്ചു എല്ലായിടവും ഓടി നടന്നു കണ്ടു… വൈകുന്നേരം പെണ്ണുങ്ങൾ എല്ലാം ചന്തകൾ കാണാൻ വേണ്ടി പുറപ്പെട്ടു..ചാന്തും വളകളും എല്ലാം വാങ്ങി ശിവ കമലത്തിന്റെ മുഖത്ത് നോക്കിയപ്പോ എന്തോ വിഷമം പോലെ… ഡീ കമലം നിനക്ക് ഇതെന്താ പറ്റിയത് മാറ്റ് ഇതൊക്കെ വാങ്ങാൻ നിനക്ക് ആണല്ലോ ഉത്സാഹം ഉണ്ടാവാര്… ഇന്നെന്ത് പറ്റി… ഒന്നും ഇല്ലെടി… ഒരു തലവേദന പോലെ… ഞാൻ പോയി കുറച്ചു കിടക്കട്ടെ…

ശിവയ്ക്ക് അതികം മുഖം കൊടുക്കാതെ അവൾ അതും പറഞ്ഞു പോയി.. പാവം…നാളത്തെ പൂജയ്ക്ക് ഇടയിൽ എനിക്ക് എന്തേലും പറ്റുമോ എന്ന പേടിയാ അവൾക്ക്.. ശിവ ഗൗരിയോട് പറഞ്ഞു… അപ്പോഴാണ് വീരൻ അങ്ങോട്ട് വന്നത്… ആഹാ.. നിങ്ങൾ ഇവിടെ നിൽക്കുക ആണോ അച്ഛൻ നിങ്ങളെ വിളിച്ചു വരാൻ വേണ്ടി എന്നെ പറഞ്ഞയച്ചത് ആണ്… ഗുപ്തനും അനന്തനും നിങ്ങളെയും നോക്കി തറവാട്ടിൽ ഇരിപ്പുണ്ട്.. അതും പറഞ്ഞു അവരെയും കൂട്ടി തറവാട്ടിലേക്ക് പുറപ്പെട്ടു… തറവാട്ടിൽ ശിവ അനന്തനെയും കൂട്ടി കാവിൽ വിളക്ക് തെളിയിച്ചു വന്നോളു.. അതിനു ശേഷം ഈ വസ്ത്രങ്ങൾ ധരിച്ചു നിങ്ങൾ 4 പേരും പൂജ മുറിയിൽ പോയി പ്രാർത്ഥിച്ചു അനുഗ്രഹം വാങ്ങിച്ചു കൊള്ളുക…

അവരുടെ മുൻപിലേക്ക് ചുവപ്പ് നിറത്തിൽ ഉള്ള വസ്ത്രം കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു… കാവിൽ വിളക്ക് തെളിയിച്ചു വന്ന് വസ്ത്രങ്ങൾ മാറി..നിലവറയിലേക്ക് നടന്നു അവർ അവിടുള്ള നാഗത്തോട് അനുഗ്രഹം വാങ്ങിച്ചു പൂജ മുറിയിൽ കയറി തൊഴുത് ഇറങ്ങി…. ഗൗരിയും ഗുപ്തനും കളരി പുരയിൽ കയറി ഗുരുകളിൽ നിന്നും അനുഗ്രഹം വാങ്ങിച്ചു വാളും പരിചയും സ്വീകരിച്ചു… പുലർച്ചെ 3 മണി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്ത് പുറപ്പെടാൻ തയാറായി നിന്നു.. ഇതേ സമയം കാവിൽ പൂജ ചെയ്യാൻ ആവശ്യമായ സാധനങ്ങളും ആയി മുല്ലശ്ശേരി തറവാട്ടിലുള്ളവർ നാഗകാവ് തുടങ്ങുനിടത്ത് നിന്നു..

എഴുന്നള്ളത്ത് തുടങ്ങിയപ്പോൾ അവർ 4 പേരും ഒഴികെ മറ്റുള്ളവർ എല്ലാം തന്നെ അവിടെ നിന്നും തറവാട്ടിലേക്ക് പുറപ്പെട്ടു… ഗുപ്തൻ കാവിന്റെ തുടക്കത്തിൽ കാവൽ നിന്നു… ഗൗരി നാഗതറയ്ക്ക് അരികിൽ കാവൽ നിന്നു..നാഗതറയിൽ നിന്നും ഇറങ്ങുന്ന ആളുടെ കൂടെ അടുത്ത നാഗതറയിലേക്ക് അയാളെ അനുഗമിക്കുക അവിടുന്ന് അതേസമയം ഇറങ്ങുന്ന ആളെ ഇപ്പുറത്തെ നാഗതറയിൽ എത്തിക്കുക അതായിരുന്നു അവളുടെ ധൗത്യം… യാതൊരു മുടക്കവും കൂടാതെ നടന്നു കൊണ്ടിരുന്നു… പൂജ അതിന്റെ അവസനത്തോട് അടുത്തു കൊണ്ടിരുന്നു.. അനന്തൻ കുളത്തിൽ 3 തവണ മുങ്ങി എഴുനേറ്റ് കാവിലേക്ക് കയറി..

അതേ സമയം ഗൗരി ശിവയും ആയി കുളത്തിന് അടുത്തേക്ക് വന്നു അവൾ കുളത്തിൽ ഇറങ്ങി ഒരു തവണ മുങ്ങി… പെട്ടന്ന്… ഗൗരി….. എന്നും പറഞ്ഞുള്ള ഗുപ്തന്റെ അലർച്ചയാണ് കേട്ടത്.. ശിവ രണ്ടാമതും മുങ്ങി…ആ..ആ *** ഗുപ്തൻ വാളും പരിജയും ആയി മനസ് ഏകഗ്രമാക്കി ഓരോ ശബ്ദവും ഓരോ ചലനവും വീക്ഷിച്ചു കൊണ്ട് കാവൽ നിൽക്കുക ആയിരുന്നു.എവിടെ നിന്നൊക്കെയോ ചമ്മലുകൾ ഞെരിഞ്ഞു അമ്മാരുന്നതിന്റെ നേർത്ത ശബ്ദം അവന്റെ ചെവികളിൽ എത്തി…. അവൻ കൈയിൽ ഉള്ള വാൾ ഒന്നുകൂടി ശക്തിയായി പിടിച്ചു…പെട്ടന്ന് ഇരുട്ടിൽ നിന്നും കുറച്ചു പേർ മുഖം മറച്ചുകൊണ്ട് വാളും ആയി അവന്റെ നേർ ചാടി വീണത്… അവൻ യാതൊരു വിധ ഭയവും കൂടാതെ അവരെ മുൻപിൽ നിന്നു പറഞ്ഞു…

നിങ്ങൾ എന്തിന് വന്നത് ആണെന്ന് എനിക്ക് അറിയില്ല… എന്തിന് ആയാലും കാവിലേക്ക് ഒരടി എടുത്തു വച്ച നിങ്ങൾക്ക് തല കാണില്ല…അത് കേട്ട് രണ്ട് പേർ അവന്റെ നേരെ ഓടി അടുത്തു ആദ്യം വാൾ വീശിയത്തിൽ നിന്നും ഒഴിഞ്ഞു മാറി രണ്ടാമത് വന്നവന്റെ കഴുത്തിലേക്ക് ഗുപ്തന്റെ വാൾ തുളച്ചു കയറി..അത് വലിച്ചൂരി വായുവിൽ ഉയർന്നു ചാടി ആദ്യം വന്നവന്റെ നെഞ്ചിലേക്ക് ഞൊടിയിടയിൽ വാൾ കുത്തി ഇറക്കി…അത് കണ്ട് മറ്റുള്ളവർ ഒന്നാകെ ഗുപ്തന് നേരെ പാഞ്ഞടുത്തു… അവരെയൊക്കെ ഗുപ്തൻ വെട്ടി വീഴ്‌ത്തി… പെട്ടന്ന് ആണ് ഒരു അലർച്ച അവൻ കേട്ടത് ഏട്ടാ…..

അവൻ അങ്ങോട്ട് നോക്കി കുട്ടാപ്പിയുടെ വയറ്റിലൂടെ പിന്നിൽ മുഖം മറച്ച ഒരാൾ വാൾ കുത്തി ഇറക്കി നിൽക്കുന്നു… ഗുപ്തൻ അവന്റെ അടുത്തേക്ക് മോനെ ….എന്നും വിളിച്ചു ഓടി അടുത്തു… വാൾ കുത്തിയ ആൾ കുട്ടാപ്പിയെ എടുത്തു ഗുപ്തന്റെ മുൻപിലേക്ക് ഇട്ടു..നിലത്ത് വീണ അവനെ നെഞ്ചോട് ചേർത്ത് ഗുപ്തൻ പൊട്ടി കരഞ്ഞു… ഏ…ട്ടാ … ച….തി….. കമ…..ലം… അ.. വൾ…ചതി…ചു… അതും പറഞ്ഞു കുട്ടാപ്പിയുടെ ജീവൻ നിലച്ചു… ഡാ…. എന്നും പറഞ്ഞു ഗുപ്തൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു .. അതേ സമയം അവന്റെ നെഞ്ചു തുളച്ചുകൊണ്ട് ഒരു വാൾ കടന്നു പോയി … അവൻ ഉച്ചത്തിൽ കരഞ്ഞു…ഗൗരി……

ആ വാൾ ഊരി എടുത്തപ്പോൾ അവൻ തിരിഞ്ഞു നോക്കാതെ അവന്റെ കയ്യിൽ ഉള്ള വാൾ വീശി… അവന്റെ പിന്നിൽ നിന്നും കുത്തിയവൻ തല അറ്റു നിലത്തു കിടന്നു…. അതേസമയം അവന്റെ വയറ്റിലൂടെ ഒരുവാൾ കടന്നു പോയി…ആ…. അവൻ ഉറക്കെ കരഞ്ഞു.. ഗൗരി ഓടി വന്നു അവളെ മുൻപിലേക്ക് വന്ന മുഖം മറച്ച എല്ലാത്തിനെയും തലങ്ങും വിലങ്ങും വെട്ടി കൊണ്ട് അവൾ ഗുപ്തന് അടുത്തേക്ക് ഓടി…മുപിൽ വന്ന മുഖം മറച്ച ഒരാളെ പോലും ജീവൻ ബാക്കി വെയ്ക്കാതെ അവൾ ഗുപ്തന് അടുത്ത് എത്തി അവൾ ഗുപ്തനെ നെഞ്ചോട് ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞു…

അപ്പോഴാണ് അവളെ നെഞ്ചു തുളച്ചു ഗുപ്തനെയു ചേർത്ത് കൊണ്ട് ഒരു അമ്പ് കടന്ന് പോയത്…അവൾ വേദനയോട് ചുറ്റും നോക്കി.. പെട്ടന്ന് അടുത്ത അമ്പ് അവളെ കഴുത്തിൽ തറച്ചു..ചെറുതായി ഒന്ന് പിടഞ്ഞു കൊണ്ട് അവൾ ഗുപ്തനെയും ചേർത്ത് കൊണ്ട് നിലത്തേക്ക് മറിഞ്ഞു വീണു… 🐍🐍🐍 ഗൗരി ഗുപ്തന്റെ അടുത്തേക്ക് ഓടിയ സമയം… ശിവ മൂന്നാമതും മുങ്ങി പൊങ്ങി…അതേ സമയം തന്നെ കുളത്തിന് വടക്ക് വശത്തെ വഴിയിൽ നിന്നും കുറച്ചു പേർ അങ്ങോട്ട് വന്നു… അവർ ശിവയ്ക്ക് ചുറ്റും നിന്നു…ശിവ ആകെ പരിഭ്രമിച്ചു ചുറ്റും നോക്കി..

അതിൽ ഒരാൾ ശിവയുടെ കൈ പിന്നിലേക്ക് പിടിച്ചു കൊണ്ട് കഴുത്തിൽ കത്തി വച്ചു…എന്നിട്ട് പറഞ്ഞു ഡീ അവനോട് പറ ആ നാഗമണിക്യം എടുത്ത് ഇങ്ങോട്ട് വരാൻ… ഇല്ല എന്ന അർത്ഥത്തിൽ അവൾ തല ആട്ടി… അത് കണ്ട് അയാൾ അവളെ പിടിച്ചു വലിച്ചു കൊണ്ട് കുളത്തിന് കുറച്ചു കൂടി മുകളിലേക്ക് കയറി അനന്തനെ കാണാൻ പറ്റുന്ന വിധത്തിൽ… ഇതേ സമയം അനന്തൻ നാഗമണിക്യം നാഗത്തിൽ നിന്നും എടുത്ത് അവന്റെ കൈയിൽ വച്ചു ശിവയുടെ വരവിനായി കാത്ത് നിൽക്കുകയായിരുന്നു… ഡാ അനന്താ… നിനക്ക് ഇവളെ ജീവനോടെ വേണോ…

വേണമെങ്കിൽ നിന്റെ കൈയിൽ ഉള്ള ആ മാണിക്യം ഞങ്ങൾക്ക് കൊണ്ടുതാ… അത് കേട്ട് ഞെട്ടി അനന്തൻ ശിവയുടെ അടുത്തേക്ക് ഓടി വരാൻ നോക്കി… പെട്ടന്ന് ശിവ അരുത് നന്ദേട്ടാ അരുത്… പൂജ അവസാനികാതെ അവിടം വിട്ട് ഇറങ്ങരുത്…. അത് കേട്ട് മുഖം മറച്ച ആൾ ശിവയുടെ മുഖത്തേക്ക് ശക്തിയായി തല്ലി… അവളുടെ ചുണ്ട് പൊട്ടി ചോര ഒലിച്ചു.. അത് കണ്ട് അനന്തൻ ശിവാ… എന്ന് ഉച്ചത്തിൽ വിളിച്ചു.. ഹഹഹ ചിരിച്ചുകൊണ്ട് മുഖം മറച്ചയാൾ പറഞ്ഞു നിനക്ക് ഒരു സമ്മാനം കൂടി ഉണ്ട്… നിന്റെ ഉറ്റകൂട്ടുകാരി ഇതാ ഇവളുടെ ജീവൻ ഞങ്ങൾ എടുക്കും…അതും പറഞ്ഞു കമലത്തെ മുൻപിലേക്ക് നീക്കി ഇട്ടു… ശിവ…

രക്ഷിക്ക് ശിവ…ഇവരെന്നെ കൊല്ലും… ദയവുചെയ്ത് എന്നെ രക്ഷിക്ക്…നിന്റെ നന്ദേട്ടനോട് അത് ഇവർക്ക് കൊടുക്കാൻ പറ… ഇല്ലേൽ ഇവർ നമ്മളെ എല്ലാം കൊല്ലും… ഡാ … അനന്താ ഇവരെ എല്ലാം ഞാൻ കൊല്ലും…സമയം പോവുന്നു പെട്ടന്ന് നീ തീരുമാനം എടുത്തോ… ശിവ അനന്തനെ നോക്കി വേണ്ട എന്ന അർത്ഥത്തിൽ തല ആട്ടി… അനന്തൻ ഇരുന്നിടത്ത് നിന്നും എഴുനേറ്റ് പറഞ്ഞു..ശിവ ലോകത്ത് ഒന്നിന് വേണ്ടിയും ആർക്ക് വേണ്ടിയും നിന്നെ വിട്ടുകളായൻ എനിക്ക് വയ്യ…. ശിവയ്ക്ക് അനന്തൻ എന്താണ് ചെയ്യാൻ പോവുന്നത് എന്ന് മനസ്സിലായി…

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു ഈ നാഗങ്ങളോട് ദ്രോഹം ചെയ്ത് അവരെ ഇല്ലായ്മ ചെയ്ത് നമുക്ക് ജീവിക്കേണ്ട നന്ദേട്ടാ…. എന്നും പറഞ്ഞു കഴുത്തിൽ കത്തിയിൽ വച്ച ആളുടെ കൈ പിടിച്ചു അവളുടെ കഴുത്തിൽ അമർത്തി അവൾ സ്വയം തന്റെ കഴുത്ത് വലത്തോട്ട് ശക്തിയായി വെട്ടിച്ചു….. അവളുടെ കഴുത്തിൽ നിന്നും ചുടു രക്തം ചീറ്റി അവൾ മുട്ടുകുത്തി രക്തം വാർന്നു കൊണ്ട് ആ കുളകടവിൽ ഇരുന്നു അത് കണ്ട് അവിടെ ഇരുന്ന് ഉച്ചത്തിൽ ശിവാ എന്നും വിളിച്ചു കരഞ്ഞു… നാഗങ്ങൾ അത് കണ്ട് ശക്തമായി ചീറ്റി… അല്പസമായത്തിന് ശേഷം അനന്തൻ നാഗമണിക്യം തിരികെ നാഗത്തിന് നൽകി കൊണ്ട് പറഞ്ഞു…

ക്ഷമിക്കണം … ഒരു നിമിഷം എങ്കിലും ഞാൻ അങ്ങേക്ക് ദ്രോഹം ചെയ്യാൻ ചിന്തിച്ചു പോയി… അങ്ങു തന്നെ അതിന് പ്രായശിചിത്തം ആയി എന്റെ ജീവൻ എടുത്താലും…അതും പറഞ്ഞു അവൻ കുളത്തിന് അടുത്തേക്ക് ഓടി…അപ്പോയേക്കും മുഖം മറച്ചവർ കമലത്തെയും കൊണ്ട് അവിടുന്നു പോയിരുന്നു… അവൻ കുളകടവിൽ ശിവയുടെ ശരീരം എടുത്ത് അവന്റെ മടിയിലേക്ക് എടുത്തു വച്ചു പൊട്ടിക്കരഞ്ഞു…ഞാൻ തെറ്റു ചെയ്തു… അവൻ നാഗങ്ങളെ നോക്കി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു എന്റെ ജീവൻ എടുക്കാനുള്ള ദയവ് ഉണ്ടാവണം…

അപ്പോയേക്കും വിധി പ്രകാരം ഉള്ള പൂജ സമയം കഴിഞ്ഞത് കൊണ്ട് നാഗങ്ങൾ എല്ലാം നാഗതറ വിട്ട് അവരുടെ ചുറ്റും കൂടി..പെട്ടന്ന് തന്നെ അവന്റെ മുൻപിലേക്ക് രണ്ട് നാഗങ്ങൾ ഇഴഞ്ഞു വന്നു അവയ്ക്ക് സാവധാനം രൂപമാറ്റം സംഭവിച്ചു അവർ സ്ത്രീയുടെയും പുരുഷന്റെയും രൂപത്തിൽ വന്ന് പകുതി മനുഷ്യനും പകുതി നാഗവും ആയ രൂപം അവർ പറഞ്ഞു… നീ അങ്ങനെ ചിന്തിച്ചതിൽ തെറ്റ് ഇല്ല… നിങ്ങളുടെ സ്നേഹം ഞങ്ങൾ മനസിലാക്കിയത് ആണ്… നിങ്ങൾ എന്നാൽ ഞങ്ങൾ ആണ്…നിന്നെ ഇല്ലായ്മ ചെയ്യാൻ ഞങ്ങൾക്ക് ആവില്ല…

അനന്തൻ അവരെ തൊഴുത് കൊണ്ട് പറഞ്ഞു എന്റെ ശിവ ഇല്ലാത്ത ലോകത്ത് എനിക്ക് ജീവിക്കാൻ താല്പര്യം ഇല്ല…ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഞങ്ങൾ അങ്ങേക്ക് കളങ്കം ഇല്ലാതെ പൂജ ചെയ്തുകൊള്ളാം….. ഈ ജീവൻ അങ്ങു എടുത്ത് അനുഗ്രഹിക്കാൻ ദയവുണ്ടാവണം…ഈ ഒരു കാര്യം മാത്രമേ ഉള്ളു എനിക്ക് അങ്ങയോട് അപേക്ഷിക്കാൻ… അത് കേട്ട് അവർ രണ്ടും ഒരുമിച്ചു പറഞ്ഞു…ഞങ്ങൾക്ക് വേണ്ടി ബലി കഴിച്ച ജന്മങ്ങൾ ആണ് നിങ്ങളുടേത്.. ആയതിനാൽ നിങ്ങൾ എന്ന് ഇനി ഒന്നിക്കുന്നുവോ അന്നേ ഞങ്ങളും ഒന്നിക്കുകയുള്ളൂ… അതും പറഞ്ഞു അവരുടെ ശരീരത്തിൽ നിന്നും വിഷം അനന്തന്റെ ശരീരത്തിലേക്ക് പ്രവഹിച്ചു അല്പസമായത്തിന് ശേഷം അവൻ മരണത്തെ പുൽകി……തുടരും

ദേവാഗ്നി: ഭാഗം 45

Share this story