ഹാർട്ട് ബീറ്റ്…: ഭാഗം 1

ഹാർട്ട് ബീറ്റ്…: ഭാഗം 1

എഴുത്തുകാരി: പ്രാണാ അഗ്നി

“സഞ്ജു ഞാൻ നിന്നോട് പറഞ്ഞു എന്നെ ഇനി ശല്യം ചെയ്യരുത് എന്ന് ” “നക്ഷ പ്ളീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു നീ ” “എനിക്ക് ഒന്നും കേൾക്കണ്ടാ .ഒന്ന് പോയി തരൂ പ്ളീസ് .ഇതു ഒരു ഹോസ്പിറ്റൽ ആണ് ” “നക്ഷ ഐ ലവ് യു ” “ലവ് ……ഓ ഗോഡ് പ്ളീസ് .ഞാൻ ഈ ലോകത്തു ഏറ്റവും വെറുക്കുന്നത് നിന്നെയാണ് .ഇനി എന്നെ ഡിസ്റ്റർബ് ചെയ്യരുത്” “എനിക്ക് ഓരു അവസരം തരണം .ആ താര എന്നെ ചീറ്റി ചെയ്തത് ആണ് ” “സഞ്ജു ഞാൻ പറഞ്ഞു എനിക്ക് ഒന്നും കേൾക്കണ്ടാന്ന് .പിന്നെ ലാസ്റ്റ് ആൻഡ് ഫൈനൽ എനിക്ക് ഒരാളെ ഇഷ്ടമാണ് ”

“നിക്ഷ നീ എന്നോട് നുണ പറയുന്നതാണെന്ന് എനിക്കറിയാം .ഇപ്പോളും നീ എന്നെ ആണ് ഇഷ്ടപെടുന്നത് ” “ഞാൻ എന്തിനാ നിന്നോട് നുണ പറയുന്നത് .ദാ ആ വരുന്ന ആളെയാണ് ഞാൻ ഇഷ്ടപെടുന്നത് ” സഞ്ജു ഓരു നിമിഷം നക്ഷ പറഞ്ഞ വശത്തേക്ക് തിരിഞ്ഞു നോക്കി .ഒരു ആറു അടി പൊക്കവും അതിന് ഒത്ത ശരീര പ്രകൃതിയുമായി ഒരാൾ നടന്നു വരുന്നു .ഫോണിൽ നോക്കി നടക്കുന്നത് കാരണം മുഖം വ്യക്തമല്ല . “നിന്റെ കണ്ണിൽ ഇപ്പോളും എന്നോട് ഉള്ള പ്രണയം ആണ് നക്ഷ ഞാൻ കാണുന്നത് .എന്നോട് നീ കള്ളം പറയുന്നത് ആണ് എന്ന് എന്ന് നിന്റെ കണ്ണ് എന്നോട് പറയുന്നുണ്ട് .” “പിന്നെ കോപ്പാണ് .

നിനക്ക് വിശ്വാസം ആകുന്നില്ലാ എല്ലേ… .ഇപ്പോൾ ഞാൻ ശെരിയാക്കി തരാം ” നക്ഷ വാശിയോടെ നടന്നു ആ ചെറുപ്പക്കാരന്റെ അടുത്ത് എത്തി .അയാളുടെ മുൻപിലായി പോയി നിന്നു .അയാൾ ഫോണിൽ നിന്ന് കണ്ണെടുക്കുന്നതിനു മുൻപ് അവൾ അയാളുടെ കോളറിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു കണ്ണടച്ച് കൊണ്ട് ചുണ്ടിലായ് അമർത്തി ചുംബിച്ചു . കണ്ണ് തുറന്നു അവൾ കാണുന്നത് അത്ഭുതത്തോടെ തന്നെ തന്നെ നോക്കി നിക്കുന്ന രണ്ടു ചാര കാണ്ണുകളെയാണ് .ഒരു നിമിഷം തന്നെ തന്നെ മറന്നു അവൾ അതിൽ ലയിച്ചു നിന്നു .

പെട്ടന്ന് എന്തോ ഓർത്ത പോലെ അയാളിൽ നിന്ന് മാറി തിരിഞ്ഞു സഞ്ജുവിനോടായി പറഞ്ഞു “ഇപ്പോൾ നിന്റെ സംശയം എല്ലാം തീർന്നല്ലോ .ഗെറ്റ് ലോസ്റ്റ് ഇനി എന്റെ ആണ്മുന്പിൽ കണ്ടു പോവരുത് . അരെയും നോക്കാതെ അവൾ അവിടെ നിന്നും നടന്നു നീങ്ങി .നടന്നു എന്ന് പറയുന്നതിലും ബേധം ഓടി രക്ഷപെട്ടു എന്ന് പറയുന്നത് ആയിരിക്കും.ഓടി വാഷ്‌റൂമിൽ കയറി വാതിൽ അടച്ചു “ഈശ്വരാ ഞാൻ എന്താ ഈ കാണിച്ചത് .ആരാണോ അയാൾ നെച്ചു നീ പെട്ടു .”മിററിൽ നോക്കി അവൾ അവളോടായി പറഞ്ഞു .

ഇതാണ് നമ്മുടെ നായികാ നക്ഷ ആദിദേവ് ആള് ഒരു കുട്ടി ഡോക്ടർ ആണ് .ഹാർട്ട് ബീറ്റ് എന്ന ഹോസ്പിറ്റലിൽ വർക്ക് ചെയുന്നു . ആദിദേവ് മേനോന്റെയും സീതാ ആദിദേവിന്റെയും ഇളയ പുത്രി .നക്ഷക്ക് ഒരു ചേട്ടൻ കൂടി ഉണ്ട് അരവ് ആദിദേവ് .ആദിദേവ് മേനോൻ ഒരു ബിസിനസ് മാൻ ആണ് .സീതാ ഒരു വീട്ടമ്മയും .അരവ് അച്ഛനൊപ്പം ബിസിനസ് നോക്കി നടത്തുന്നു . പിന്നെ നേരത്തെ വഴക്ക് ഉണ്ടാക്കിയത് കുട്ടിയുടെ എക്സ് ആണ് പേര് സഞ്ജു എന്ന സഞ്ജീവ്. ബാക്കി നമുക്ക് വഴിയേ പരിചയ പെടാം . “ആരും കണ്ടില്ലായിരിക്കും എല്ലേ .

എന്നാലും അയാൾ ആരാണാവോ ഈ ഹോസ്പിറ്റലിൽ ഇതിന് മുൻപ് കണ്ടട്ടില്ലല്ലോ🤔. പേഷ്യന്റ്സിറ്റെ കൂടെ വന്നത് ആയിരിക്കും.അപ്പോൾ ഇന്ന് ഒരു ദിവസം അയാളുടെ മുൻപിൽ പെടാതെ നടന്നാൽ മതിയാക്കും. എന്റെ ദേവിയെ അയാളുടെ മുന്‍പില്‍ ചെന്നു ചാടാതെ എന്നെ നീ കാത്തോളണേ…. 🙏🏻🙏🏻”എന്ന് സ്വയം പറഞ്ഞ സമദാനിച്ചു വാഷ്‌റൂമിൽ നിന്ന് ഇറങ്ങി . പോകുന്ന വഴി എല്ലാം തിരിഞ്ഞു നോക്കി നോക്കി നടന്നു കുട്ടിക്ക് തീരെ ഭയമില്ല അതാണ് .ചെയ്തത് പോക്രിത്തരം ആയതു കൊണ്ട് അല്ലാ കേട്ടോ …

എങ്ങനെയോ നടന്നു ക്യാബിനിൽ എത്തി . “ഈശ്വരൻ കാത്തു .ആരും കണ്ടില്ലാ “ഒരു നെടുവീര്‍പ്പിട്ടു ചെയറിൽ ഇരുന്നു . “മെയ് ഐ കം ഇൻ ” “എസ് പ്ലീസ് ” തന്റെ മുൻപിൽ കയ്യും കെട്ടി നിക്കുന്ന ആളെ കണ്ടു അവൾ അറിയാതെ തന്നെ ചെയറിൽ നിന്ന് എഴുനേറ്റു പോയി 😵😵😵. “എന്താ തന്റെ പേര് ” “നക്ഷ “യാന്ത്രികമായി അവൾ പറഞ്ഞു . “താൻ ആള് കൊള്ളാമല്ലോ .ഇങ്ങനെ ആണോ എപ്പോളും .വഴിയിൽ കൂടി പോകുന്നവർക്ക് എല്ലാം ഉമ്മ കൊടുക്കുമോ “ഒരു കള്ള🤗🤗🤗 ചിരിയോടെ ചുണ്ടു തടവി അവൻ ചോദിച്ചു .

“സോറി ഞാൻ അറിയാതെ🥶🥶 .അവനെ ഒന്ന് ഓടിക്കാൻ വേണ്ടി “പാവം കുട്ടി ബോധം ഇല്ലാതെ എന്തൊക്കയോ പറഞ്ഞു ഒപ്പിച്ചു . “എന്തായാലും എനിക്ക് ഇഷ്ട്ടായി😍😍 ” “എന്ത് …….” “രണ്ടും .ഓക്കേ ബൈ സീ യു സൂൺ “എന്ന് പറഞ്ഞ ചിരിച്ചു കൊണ്ട് അവൻ അവിടെ😎😎 നിന്നും ഇറങ്ങി . ഇപ്പോളും നടന്നത് എന്താണ് എന്ന് മനസിലാവാതെ നമ്മുടെ പാവം നക്ഷ അവിടെ വായും പൊളിച്ചു നിക്കുവാണ്. 😱😱

തുടരും നായകനെ നമുക്ക് അടുത്ത പാർട്ടിൽ പരിചയ പെടാം അപ്പോൾ നിങ്ങളുടെ അഭിപ്രായം പോരട്ടെ കേട്ടോ…

Share this story