പ്രണയവസന്തം : ഭാഗം 26

പ്രണയവസന്തം : ഭാഗം 26

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അകന്നുമാറാൻ ശ്രമിച്ചിട്ടും ആൽവി തന്നോട് അടുത്ത് ഇരിക്കുകയാണ്……. ഒരിക്കലും അവനിൽ നിന്നും അകന്നു പോകാൻ കഴിയാത്ത വിധം തന്നെ വരിഞ്ഞു മുറുക്കുകയാണ്…… ഇപ്പോൾ അവന്റെ ജീവാംശം ആണ് തൻറെ ഉദരത്തിൽ ജന്മം എടുത്തിരിക്കുന്നത്…….. ഒരേസമയം സന്തോഷവും വേദനയും ജാൻസിയെ വലയം ചെയ്തു……… ജീവിതത്തിൽ തനിക്ക് വേണ്ടി മാത്രമായി ദൈവം ഒരുക്കിയ സമ്മാനം…….. ഒരിക്കലും താൻ ഒറ്റയ്ക്കായി പോകാതിരിക്കാൻ ആയിട്ട് ആവാം ഒരുപക്ഷേ ദൈവം ഈ കുരുന്നിനെ തൻറെ ഉദരത്തിലേക്ക് പറഞ്ഞു അയച്ചത്………പക്ഷേ അപ്പോഴും വിങ്ങുന്ന ഓർമ്മയായി ആൽവിൻ അവിടെ അവശേഷിച്ചു……. അയാളുടെ ജീവിതത്തിൽ ഒരു ബാധ്യതയായി ഈ കുഞ്ഞു മാറാൻ പാടില്ല എന്ന് ജാൻസി മനസ്സിൽ ഉറപ്പിച്ചിരുന്നു…….. ഇല്ല……… ആൽവിൻ ആൻറണിയുടെ കുഞ്ഞ് ജാൻസിയുടെ ഉദരത്തിൽ രൂപം കൊണ്ടിട്ടുണ്ട് എന്ന് ഒരിക്കലും ആൽവിൻ അറിയില്ല……… അറിയാൻ പാടില്ല……… ജാൻസി ഉറച്ച ഒരു തീരുമാനം എടുത്തിരുന്നു………… 🌼🌼

ആൽവിൻ പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ ആന്റണി രജിസ്റ്റർ ഓഫിസിൽ പോയി കാര്യം തിരക്കി…… നിയമപരമായി വിവാഹം രജിസ്റ്റർ ആയിരുന്നു എന്നും ഇനി ഡിവോഴ്സ് മാത്രേ സാധ്യം ആകു എന്നും ഉള്ള അറിവ് അയാളെ തളർത്തി…… താൻ ഈ ചെയ്തത് ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയിരുന്നു എന്ന് അയാൾ ഓർത്തു……. 🌻🌻

വീട്ടിലേക്ക് മടങ്ങുമ്പോൾ മറ്റുള്ളവരോട് താൻ എന്തു മറുപടി പറയും എന്നൊരു ഭയം ജാൻസിയെ വലയം ചെയ്യുന്നുണ്ടായിരുന്നു…….. എങ്കിലും മനസ്സിൻറെ ഒരുകോണിൽ എവിടെയൊക്കെ ഒരു സന്തോഷം അവൾ അനുഭവിക്കുന്നുണ്ടായിരുന്നു……… തനിക്ക് സ്വന്തം എന്ന് പറയാൻ ആയി ഒരാൾ വരാൻ പോകുന്നു……. കുഞ്ഞിന് ആരുടെ മുഖം ആണ് എന്ന് വെറുതെ അവൾ ഓർത്തു…….. അപ്പോൾ ആൽവിന്റെ ചിരിക്കുന്ന മുഖം ആണ് മനസ്സിൽ തെളിഞ്ഞത്……. പെട്ടെന്ന് അവളുടെ ഫോൺ ബെല്ലടിച്ചു…….. ഡിസ്പ്ലേ നോക്കിയപ്പോൾ ബെന്നിയാണ്……… ഉള്ളിലെ പരിഭ്രമം മറച്ചുവെച്ച് അവൾ ഫോൺ എടുത്തു………

ഹലോ…… ഫോണെടുത്ത് അവനോട് പറഞ്ഞു നിൻറെ ശബ്ദം എന്താ ചിലമ്പിച്ചുരിക്കുന്നത് പോലെ…….. അവൻ പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു……. അല്ലെങ്കിലും തന്നെ അടിമുടി മനസ്സിലാക്കിയ സുഹൃത്ത് ആണ് അവൻ……….. ശബ്ദം മാറിയാൽ പോലും അവന് മനസ്സിലാകും……… കർമ്മം കൊണ്ട് കൂടപ്പിറപ്പ് ആയവൻ………. പറഞ്ഞാൽ തീരില്ലാത്ത കടപ്പാട് ഉണ്ട്……… ഒന്നുമില്ലെടാ……… നിനക്ക് തോന്നിയതാണ്…….. എന്തൊക്കെയുണ്ട് വിശേഷം…… അവൻ അത് ചോദിച്ചതും അറിയാതെ അവളുടെ കൈ വയറിലേക്ക് നീണ്ടു പോയിരുന്നു……… ഹൃദയം നിറയുന്ന ഒരു വിശേഷം തൻറെ ഉദരത്തിൽ ഉരുവായിട്ടുണ്ട് എന്ന് അവനോട് താൻ എങ്ങനെ പറയും………

” എനിക്കെന്തു വിശേഷം……. ഇങ്ങനെയൊക്കെ പോകുന്നു……. എങ്ങനെയോ അവൾ അത്രയും അവനോട് പറഞ്ഞു……. നീ സത്യത്തിൽ എവിടെ ആണ്…… ഏത് നാട്ടിൽ ആണ്……. അതൊക്കെ ഞാൻ പറയാം സമയം ആവട്ടെ…… ആൽവിൻ വന്നിരുന്നു……. കുറെ പ്രാവശ്യം വന്നു……. എല്ലാ മാസവും വന്നു നോക്കും…… നീ തിരികെ വന്നിട്ടുണ്ടോ എന്ന് ചോദിക്കും…… ഞാൻ എന്ത് പറയും……… അടഞ്ഞുകിടക്കുന്ന വീടിനു മുൻപിൽ വന്നു കുറെ നേരം നിൽക്കും…….. എന്നിട്ട് പോകുന്നത് കാണാം……. കഷ്ടമുണ്ട് നിന്നെ ഒരുപാട് ഇഷ്ടമാണ്……. അത് അറിഞ്ഞിട്ടും ഇങ്ങനെ അകറ്റുന്നത് ശരിയാണെന്ന് എനിക്കുതോന്നുന്നില്ല…….. ഒരിക്കലും തിരസ്കരിക്കാൻ കഴിയാത്തവിധം അവൻ തൻറെ ഉള്ളിൽ അടിയുറച്ചു കഴിഞ്ഞു എന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്……… ”

അയാൾക്ക് നിന്നെ ഒരിക്കലും മറക്കാൻ കഴിയില്ല…….. നിനക്കും അതിനേക്കാൾ അയാളെ മറക്കാൻ കഴിയില്ല എന്ന് തന്നെയാണ് എൻറെ വിശ്വാസം……… ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പ്രണയമായി അവൻ ഉള്ളിൽ വളർന്നു കഴിഞ്ഞിരിക്കുന്നു എന്ന് ആ നിമിഷം അവളോർത്തു……. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളും മുദ്രകളും നൽകിയതിനു ശേഷമാണ് ആ പ്രണയം തന്നിൽ നിന്നും അകന്നു പോയത്……….. അല്ല താൻ സ്വയം അകറ്റി നിർത്തിയത്……. അവളോർത്തു……… “അത് കഴിഞ്ഞ് കാര്യങ്ങളല്ലേ ബെന്നി……. ഇനി അതിനെപ്പറ്റി ചിന്തിച്ചിട്ട് യാതൊരു കാര്യവുമില്ല……….

പിന്നെ നിൻറെ കാര്യം ലിൻസി മോളോട് ഞാൻ പറയാൻ ഇരിക്കുകയായിരുന്നു……….. “അതിനു വേണ്ടിയാണ് ഞാൻ വിളിച്ചത് എന്നാണോ നീ കരുതിയത്……..? ഒരിക്കലുമല്ല……. ആൽവിന്റെ അവസ്ഥ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല…… നിന്നോട് വിളിച്ചു പറയണം എന്ന് എനിക്ക് തോന്നി…….. ഞാൻ ആൽവിന് നിന്റെ പുതിയ നമ്പർ കൊടുക്കാൻ പോവുക ആണ്…… വേണ്ട……. എന്റെ അനുവാദം ഇല്ലാതെ നീ അങ്ങനെ ചെയ്താൽ പിന്നെ ജാൻസി ജീവനോടെ ഉണ്ടാകില്ല……. നിനക്ക് അറിയാല്ലോ ജാൻസി വെറും വാക്ക് പറയില്ല…….. എല്ലാം തകർന്നു നിൽകുവാ ഞാൻ……. അവന് ഒരു വേള ഭയം തോന്നി….. ആദ്യം ആയാണ് അവൾ ഇങ്ങനെ സംസാരിക്കുന്നത്………

നീ ഒരു കാര്യം ഓർക്കണം ജാൻസി…….. നിൻറെ സമ്പത്തോ ശരീരമൊ ഒന്നും കണ്ടു ഇഷ്ടപ്പെട്ട ഒരു മനുഷ്യൻ അല്ല അയാൾ……. അങ്ങനെയായിരുന്നെങ്കിൽ ഇങ്ങനെ എല്ലാ മാസവും ഇവിടെ വന്ന് നിന്നെ പറ്റി തിരക്കണ്ട കാര്യമുണ്ടായിരുന്നില്ല……… നീ പോകുന്ന വഴിക്ക് പൊയ്ക്കോട്ടെ എന്ന് കരുതിയാൽ മതി…….. പക്ഷേ നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചത് ആണ്….. ആ സ്നേഹം കണ്ടില്ലെന്നു നടിക്കും തോറും നീ നിന്നെ തോൽപ്പിക്കുക ആണ് ചെയ്യുന്നത്…….. അത് പറയാൻ വേണ്ടി മാത്രമാണ് ഞാൻ വിളിച്ചത്…….. അത് പറഞ്ഞു കഴിഞ്ഞ് ഉടൻ തന്നെ ഫോൺ കട്ടായി കഴിഞ്ഞിരുന്നു……… ഫോൺ വെച്ചതും അവളോർത്തു…………

എന്താണ് താൻ അവനോട് മറുപടി പറയുന്നത്……. താൻ സ്വന്തം ആയി തന്നെ തോൽപ്പിക്കുക ആണെന്ന് ഇപ്പോൾ തനിക്ക് പൂർണമായും ബോധ്യമുണ്ട്……… വേണമെങ്കിൽ ആൽവിന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നുണ്ട് എന്ന ഒരു കാര്യം മാത്രം പറഞ്ഞാൽ മതി എവിടെ ആയിരുന്നാലും ഇച്ചായൻ ഓടി വരാൻ………. എന്തിന് അങ്ങനെ ഒരു കാരണം ഇല്ലെങ്കിൽ പോലും രണ്ടു കൈകളും നീട്ടി ഇച്ചായൻ തന്നെ സ്വീകരിക്കും……….. മറഞ്ഞിരിക്കുന്നത് താനാണ്…… അവസാനം യാത്ര പറയുമ്പോൾ പോലും കാത്തിരിക്കണം എന്നും തന്നിൽ നിന്ന് അകന്നു പോകരുത് എന്ന് മാത്രം ആയിരുന്നു അവന്റെ ആവിശ്യം…………. പക്ഷെ ഇച്ചായനെക്കാൾ മുന്നേ കണ്ടു തുടങ്ങിയത് ആണ് ക്ലാരമ്മച്ചിയെ……….

അവർക്ക് താൻ കൊടുത്ത വാക്കിൻറെ പേരിൽ ആണ് അവർ സമാധാനം ആയി ഇരിക്കുന്നത്……… അവരെ താൻ അത്രത്തോളം സ്നേഹിച്ചിട്ടുണ്ട്…….. മാത്രമല്ല ആൻറണി മുതലാളി തന്നോട് എന്തൊക്കെ തെറ്റുകൾ കാണിച്ചാലും അയാളെ തനിക്ക് വെറുക്കാൻ കഴിയില്ല……… ജീവിതം വഴിമുട്ടി നിന്നപ്പോൾ ഒരു അഭയം തന്ന മനുഷ്യനാണ്…….. അദ്ദേഹത്തിൻറെ പണംകൊണ്ടാണ് സഹോദരിമാരും താനും ഇപ്പോൾ ഈ ജീവിച്ചു ഇരിക്കുന്നത് പോലും…… ജോലികാരി ആയി അദ്ദേഹം കണ്ടിരുന്നില്ല…….. കണക്ക് നോക്കാതെ കൈയ്യഴിച്ചു തന്നിട്ടുണ്ട്……….. പിന്നെ ഒരു അപ്പന്റെ സ്ഥാനത്ത് നിർത്തി ചിന്തിക്കുമ്പോൾ അദ്ദേഹം ചെയ്യുന്നതിനെ തെറ്റ് പറയാനും പറ്റില്ല………..

താൻ നില മറന്നു പ്രവർത്തിക്കാൻ പാടില്ലായിരുന്നു……….. തനിക്ക് കഴിയില്ല അവരെ വേദനിപ്പിക്കാൻ……. ഒരിക്കലും താൻ ഇച്ചായനിൽ നിന്നും അകന്നു പോകാതിരിക്കാൻ വേണ്ടി ആയിരുന്നു തന്റെ ശരീരത്തിൽ പോലും അവൻ ആധിപത്യം സ്ഥാപിച്ചത്…….. ഇച്ചായൻ അന്ന് പറഞ്ഞത് പോലെ ഒരു പെണ്ണിനും ഒരിക്കൽ ചൂടും ചൂരും അറിഞ്ഞ പുരുഷനെ മറക്കാൻ കഴിയില്ല………. അടിമുടി കോരിത്തരിപ്പിച്ചവനെ ഒരിക്കലും മറക്കാൻ കഴിയില്ല……… പക്ഷേ താൻ അവനെ പൂർണമായും ഉപേക്ഷിച്ച് അവിടെ നിന്നും പോന്നു…… പക്ഷേ തനിക്ക് അവനെ മറക്കാൻ കഴിഞ്ഞിട്ടുണ്ടോ……? ഒരിക്കലുമില്ല തന്റെ പ്രണയത്തിൻറെ അവസാനവാക്കായി അവനെന്നും അവശേഷിക്കും…….

ഒരുവേള ആദ്യം അവൻ പറഞ്ഞ ചില കാര്യങ്ങൾ അവളുടെ ഓർമ്മയിൽ വന്നു……. “ഒരു വേദനയോടെ വേണം നീ എന്നും എന്നെ ഓർക്കാൻ…… ” പറ്റുമെങ്കിൽ നിന്നെ കല്യാണം കഴിച്ച് ഫസ്നൈറ്റ് തന്നെ നീനക്കൊരു കൊച്ചിനെ തരണം…… അവൻ പറഞ്ഞതുപോലെ തന്നെ അവൻ ചെയ്തു…… ചിരിയോടെ അവൾ ഓർത്തു….. ആ വേളയാണ് അവൾ ഓർത്തത് എങ്ങനെ തനിക്ക് ചിരിക്കാൻ കഴിയുന്നു…….? ഒരുവേള അവൾക്ക് അത്ഭുതം തോന്നി…… അതിനെ പറ്റി ആലോചിക്കുമ്പോൾ താൻ പോലുമറിയാതെ തൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നുണ്ട്…….. ഇനിയുള്ള തൻറെ ജീവിതം തന്നെ ഉദരത്തിൽ മൊട്ടിട്ട ഈ കുഞ്ഞിനു വേണ്ടി മാത്രമാണ്……. അങ്ങനെ ഒരു തീരുമാനമെടുത്ത് അവിടെ നിന്നും നടന്നത് …….. 🌹🌹🌹

വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ ആൻസി കാത്തിരിക്കുന്നുണ്ടായിരുന്നു……. എന്താടീ റിസൾട്ട് വന്നോ……..? മഞ്ഞപ്പിത്തം വല്ലതുമുണ്ടോ…….? ആകപ്പാടെ ഒരു ക്ഷീണം ഉണ്ട് നിനക്ക് ……….. അവളുടെ മുഖത്തേക്ക് തഴുകിക്കൊണ്ട് ആൻസി ചോദിച്ചു…….. അവളോട് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു ജാൻസിക്ക്………. ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ നോക്കി കുറച്ചുനേരം മനസ്സിലാകാതെ ആൻസി നിന്നു……. എന്താടി…….. എന്താണ് ഒന്നും മിണ്ടാത്തത്……. ഒരിക്കൽ കൂടി അവളോട് ചോദിച്ചു…… ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് കയ്യിലിരിക്കുന്ന കവർ വാങ്ങി ആൻസി കണ്ണോടിച്ചു…….

അതിലേക്ക് നോക്കി ആൻസിയുടെ കണ്ണുകളിൽ വല്ലാത്ത ഒരു അമ്പരപ്പ് നിറയുന്നത് ജാൻസി കണ്ടിരുന്നു……… ” ജാൻസി മോളെ എന്താടി ഇത്……. ആവലാതി നിറഞ്ഞ ആൻസി അവളോട് ചോദിച്ചു……. സത്യമാണ്……….! അത്രമാത്രം പറഞ്ഞ് അവൾ അകത്തേക്ക് കയറിപ്പോയി…….. നിന്നനിൽപ്പിൽ അവിടുന്ന് ചലിക്കാൻ പോലും മറന്നുപോയിരുന്നു ആൻസി…… ജാൻസിയുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു അബദ്ധം സംഭവിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…… ആൻസി പെട്ടെന്ന് തന്നെ അകത്തേക്ക് കയറി……. ജാൻസിയുടെ അരികിൽ ചെന്ന് ഇരുന്നു………. അവൾ കട്ടിലിൽ കിടക്കുകയാണ്…….

എന്താ മോളെ…….. എന്താ നീ പറയുന്നത്…… സത്യമാണ് ചേച്ചി……. മനപ്പൂർവ്വമല്ല സാഹചര്യം കൊണ്ട് പറ്റിപ്പോയതാണ്……. പൂർണ്ണമായി എതിർത്തു എന്ന് ഒന്നും ഞാൻ പറയില്ല……… എപ്പോഴൊക്കെയോ ഞാനും ഇഷ്ടപ്പെട്ടു പോയിരുന്നു…….. ആ സാമിപ്യം ആഗ്രഹിച്ചു പോയിരുന്നു………. അതുകൊണ്ടായിരിക്കും……… ഇനിയെങ്കിലും നീ ആൽവിന്റെ കൂടെ പോണം……. ഇപ്പോഴും ആൽവിന് നിനക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്ന് എനിക്കറിയാം……. മോളെ ആൽവിന്റെ കുഞ്ഞ് നിന്റെ ഉദരത്തിൽ വളരുന്നുണ്ടെന്നറിഞ്ഞാൽ തീർച്ചയായിട്ടും എവിടെയാണെങ്കിലും അവൻ നിന്നെ വന്ന് കൂട്ടിക്കൊണ്ടു പോകും……..

നീ എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോണം……… ബെന്നിയേം കൂട്ടിക്കൊണ്ടുപോയി ആൽവിൻ എവിടെയാണെന്ന് നീ തിരക്കണം……. എന്തിന്……….! അവളുടെ ആ മറുപടിയായിരുന്നു ആൻസിയി ൽ അത്ഭുതം നിറച്ചത്………. എൻറെ കുഞ്ഞിനെ വളർത്താൻ ഉള്ള ധൈര്യം ഒക്കെ എനിക്കുണ്ട്……. പിന്നെ ഞാൻ ഇച്ചായനെ പൂർണ്ണമായും ഉപേക്ഷിച്ച് വന്നതാണ്…….. ഈ ഒരു കാരണത്തിന്റെ പേരിൽ ഇച്ചായനെ തേടി ഞാൻ പോവില്ല…….. ഒരിക്കൽ വേണ്ടെന്നുവെച്ചത് ഒന്നും പിന്നീട് ഒരിക്കലും ജാൻസി പൊടിതട്ടി എടുക്കില്ല……….. അതും അർഹതയില്ലാത്തത് ആകുമ്പോൾ അത്‌ അങ്ങനെ തന്നെ ഇരിക്കുന്നത് ആണ് നല്ലത്.

ഇപ്പോ ഒന്നും അറിഞ്ഞിട്ടില്ല ഇച്ചായൻ………. ഒരിക്കലും അറിയാൻ പോകുന്നില്ല….. പിന്നെ എൻറെ കുഞ്ഞിൻറെ കാര്യം…….. അതിന് അറിവാകുന്ന കാലത്ത് അമ്മയ്ക്ക് പറ്റിപ്പോയ അബദ്ധം ക്ഷമിക്കാനുള്ള മനസ്സ് അതിനുണ്ടാകും എന്ന് തന്നെയാണ് എൻറെ വിശ്വാസം…….. ഇല്ലെങ്കിൽ അതും എൻറെ വിധിയാണെന്ന് ഞാൻ ഓർത്തു കൊള്ളാം……. പക്ഷേ ഒരിക്കലും ആൽവിച്ചായന്റെ ജീവിതത്തിൽ ഞാനും എൻറെ കുഞ്ഞും ഒരു ബാധ്യത ആവില്ല……. സ്നേഹിച്ചിട്ട് മാത്രമേ ഉള്ളൂ അയാൾ എന്നെ…….. ഒരു സ്നേഹത്തോടെയുള്ള നോട്ടം പോലും ഞാൻ തിരികെ കൊടുത്തിട്ടില്ല…….

പക്ഷെ ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക്…….. എൻറെ വേദനകൾ അറിഞ്ഞു എൻറെ വിഷമങ്ങൾ മനസ്സിലാക്കി എന്നെ ചേർത്തുപിടിച്ച് ഒരേ ഒരാൾ മാത്രമായിരുന്നു ഇച്ചായൻ……… എന്നെ ഇത്രത്തോളം മനസ്സിലാക്കിയ മറ്റൊരാൾ ഈ ഭൂമിയിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല…….. ഹൃദയം തുറന്ന് ആണ് ഞാൻ അയാളെ സ്നേഹിച്ചത്……. ഇനി അയാളെ വേദനിപ്പിക്കാൻ എനിക്ക് വയ്യ…….. സന്തോഷമായി എവിടെയെങ്കിലും ഒരു ജീവിതം നയിച്ചോട്ടെ……… അതിനിടയിൽ ഞാനും ഈ കുഞ്ഞു വീണ്ടും ഒരു ബാധ്യതയായി മാറേണ്ട…….. കുറേക്കാലം കൂടി ഒക്കെ എന്നെ ഓർക്കും…….

പിന്നീട് ഒരു ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയും…… അതുമായി മുൻപോട്ടു പോകും……. നല്ലൊരു മനുഷ്യനായ അയാൾക്ക് ഒരിക്കലും ഈ അത്താഴപ്പട്ടിണിക്കാരി ചേരില്ല….. ഒരു ഭിത്തിക്ക് അപ്പുറം ഇതെല്ലാം കേട്ടുകൊണ്ട് നിന്ന് സേവ്യർ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു…… ” അപ്പോൾ അവൻറെ സന്തതി അവളുടെ വയറ്റിൽ വളരുന്നുണ്ട്….. ഈ വിവരം ആൻറണി മുതലാളിയെ അറിയിച്ചാൽ അയാൾ ആ കൊച്ചിനെ കൊല്ലാനുള്ള പരിപാടികൾ മാത്രേ ചെയ്യുകയുള്ളൂ…….

പകരം അവൾ അതിനെ പ്രസവിച്ചാൽ അരമനയിലെ സ്വത്തിന്റെ അവകാശി ആ കൊച്ച് ആണ്……. അതിനെ വെച്ച് സേവ്യർ കുറച്ച് കളി കളിക്കും……… ഇന്നുമുതൽ ജാൻസിയുടെ ഒരു വിവരങ്ങളും ആൻറണി മുതലാളി അറിയില്ല………. സേവ്യർ മനസ്സിൽ കുറിച്ചിട്ടു………… (തുടരും )

പ്രണയവസന്തം : ഭാഗം 25

Share this story