സ്മൃതിപദം: ഭാഗം 15

സ്മൃതിപദം: ഭാഗം 15

എഴുത്തുകാരി: Jaani Jaani

കണ്ണേട്ടാ… എന്താ ടാ നമ്മള് എന്താ ഇവിടെ ഐഷുവിന്റെ ചോദ്യം കെട്ട് കാർത്തി അവളെ ഒന്ന് നോക്കി അതല്ല കണ്ണേട്ടാ എന്തെ ഈ ഷോപ്പിൽ വന്നത് ഏത് ഷോപ്പ് ആയാലും നമുക്ക് ഡ്രെസ്സ് വാങ്ങിയാൽ പോരെ കുഞ്ഞുസേ എന്നാലും ഇവിടെ വേണ്ടായിരുന്നു കണ്ണേട്ടാ ദേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ വന്നേ കാർത്തി അവളുടെ കൈയും പിടിച്ചു എല്ലാവരുടെയും അടുത്തേക്ക് പോയി വല്യച്ഛൻ അവിടെയുള്ള ഒരു ചെയറിൽ ഇരിക്കുന്നുണ്ട് വല്യമ്മയും കിച്ചുവും ഓരോ സാരീ നോക്കി അഭിപ്രായം പറയുന്നുണ്ട് ഐഷുവും കാർത്തിയും അവരുടെ അടുത്ത് പോയി നിന്നു

കുഞ്ഞേച്ചി ആരോ പറയുന്നത് കേട്ടു കല്യാൺ സാരീസിൽ നിന്നാണ് ഡ്രെസ്സ് എടുക്കുന്നതെന്ന് പിന്നെ എന്താ ഇവിടെ അച്ചുവിനെ നോക്കി അനു പറഞ്ഞു അനു ഐഷു കണ്ണുകൊണ്ടു വേണ്ട എന്ന് കാണിച്ചു ഇതേ ഞങ്ങളുടെ ഷോപ്പാണ് ഇത്രയും വലിയ ഒരു ഷോപ്പ് ഉള്ളപ്പോൾ വേറെ എവിടെയും പോകേണ്ട കാര്യമില്ലലോ അനു പറഞ്ഞത് കേട്ടിട്ടാണെന്ന് തോനുന്നു അച്ചു അവന്റെ അടുത്ത് വന്നു മറുപടിയും കൊടുത്തു അതിന് മറുപടിയായി അനു വീണ്ടും എന്തോ പറയാൻ പോയപ്പോൾ ഐഷു അവന്റെ കൈ പിടിച്ചു വേണ്ട എന്ന് തലയാട്ടി. ഐഷുവിനെ ഒന്ന് ദേഷ്യത്തോടെ നോക്കി അനു കിച്ചുവിന്റെ അടുത്തേക്ക് പോയി.

അതേതാ അവതാരം അച്ചുവിനെ ചൂണ്ടി കിച്ചു ചോദിച്ചു അതോ അതാണ് എന്റെ വല്യേച്ചി തീരെ താല്പര്യമില്ലാതെ അനു പറഞ്ഞു ങേ കിച്ചു ശെരിക്കും എന്ന രീതിയിൽ അനുവിനെ നോക്കി ഹ്മ്മ് അതെ വല്യേച്ചിയാണെന്ന് പറഞ്ഞിട്ട് ഒന്നും കാര്യമില്ല എന്റെ കുഞ്ഞേച്ചിയെ ഉപദ്രവിക്കലാ മെയിൻ പണി അനു ദേഷ്യത്തോടെ പറഞ്ഞു എന്നാ നമുക്ക് ഒരു പണി കൊടുക്കാം ഓ എന്റെ കിച്ചുവേട്ട അതിനു എത്ര പണി കിട്ടിയാലും പഠിക്കില്ല കുഞ്ഞളിയന്റെ കൈയിൽ നിന്ന് തന്നെ കൊണ്ടതിന് കണക്കില്ല ഏട്ടൻ അടിച്ചോ ഓ ഒന്നൊന്നര അടിയായിരുന്നു അന്ന് വീട്ടിൽ വന്നിട്ട്,

പിന്നെ ഇതിനിടക്ക് വലിയളിയന്റെ മുന്നിൽ നിന്നും കുഞ്ഞളിയൻ പൊട്ടിച്ചു കുഞ്ഞേച്ചിയെ എന്ത് പറഞ്ഞാലും അവൾക്ക് അടി ഉറപ്പാണ് എന്നിട്ടും അവള് നന്നാവുന്നില്ലല്ലോ അനു അമർഷത്തോടെ അച്ചുവിനെ നോക്കി പറഞ്ഞു മോളെ കല്യാണ സാരീ ഏത് കളറാണ് വേണ്ടത് വല്യമ്മ ഐഷുവിനെ നോക്കി ചോദിച്ചു അത് ഐഷു കാർത്തിയെ നോക്കി റെഡ് കളർ കാർത്തിയാണ് വല്യമ്മക്ക് മറുപടി കൊടുത്തത് സെയിൽസ് ഗേൾസ് ആ കളറിലുള്ള രണ്ട് മൂന്നു സാരീ എടുത്ത് വച്ചു, വല്യമ്മ ഐഷുവിന്റെ മേലെ ഓരോന്നും വെച്ച നോക്കാൻ തുടങ്ങി. ഇടക്ക് കാർത്തിയും കൂടി അവസാനം സാരീ തെരെഞ്ഞെടുത്തത് അനുവും കിച്ചുവും കൂടിയാണ്.

എല്ലാവരും വളരെ സന്തോഷത്തോടെയാണ് ഐഷുവിന് ഓരോന്ന് വെച്ച നോക്കി മറുപടി പറയുന്നത് അവരുടെ ചിരിയും കളിയും ഒന്നും അച്ചുവിന് ഇഷ്ടപെടുന്നുണ്ടായിരുന്നില്ല. സന്ദീപിന്റെ കസിൻസ് കൂടെ വന്നിരുന്നു ഡ്രെസ് സെലക്ട്‌ചെയ്യാൻ അവരാണ് സാരീ സെലക്ട്‌ചെയുന്നത് അച്ചുവിനോട് ഒരു അഭിപ്രായവും ചോദിക്കുന്നില്ല അവരുടെ ഇഷ്ടത്തിന് ഓരോന്ന് എടുക്കുന്നു വെക്കുന്നു സത്യം പറഞ്ഞാൽ അച്ചുവിന് അവിടെ ഒരു റോളും ഇല്ലാ ആകെ എല്ലാം കൊണ്ടും പ്രാന്ത് പിടിക്കുന്നത് പോലെ അച്ചുവിന് തോന്നി കാരണം സന്ദീപ് ഇവിടെ വന്നിട്ട് ഓഫിസ് വർക്ക്‌എന്തോ ചെയ്യാനുണ്ടെന്ന് പറഞ്ഞു ക്യാബിനിലേക്ക് പോയി.

കല്യാണ സാരിയും വേറെ മൂന്നു സാരിയും പിന്നെ ഒരു സെറ്റ് സാരിയും ഐഷുവിന് വേണ്ടി എടുത്തു ഇത്രയും സാരീ വേണ്ട എന്ന് പറഞ്ഞതാണ് കാർത്തിയുടെ രൂക്ഷമായ നോട്ടം കണ്ട് ഐഷു പിന്നെ ഒന്നും പറയാൻ പോയില്ല. വല്യമ്മക്കും ഒരു സാരീ എടുതായിരുന്നു. പിന്നെ ആണുങ്ങൾക്ക് എല്ലാവർക്കും ഡ്രെസ്സ് എടുക്കാൻ പോയി കാർത്തിക്ക് അവളുടെ സാരിക്ക് മാച്ച് ആയ ഷർട്ടാണ് എടുത്തത്, പിന്നെ കാശിക്കും അനുവിനും ഒരുപോലെയുള്ള മെറൂൺ കളർ ഷർട്ടും അതെ കരയുള്ള മുണ്ടും എടുത്തു, വല്യച്ചൻ പിന്നെ വെള്ള ഷർട്ടും മുണ്ടും മാത്രമേ ഇടാറുള്ളു അതോണ്ട് വല്യച്ചനും അത് എടുത്തു.

വല്യച്ഛനും വല്യമ്മക്കും രണ്ട് പെണ്മക്കളാണ് രണ്ട് പേരുടെയും കല്യാണം കഴിഞ്ഞു കുറച്ചു ദൂരെയാണ് രണ്ട് പേരെയും കൊണ്ട് പോയത് ഷോപ്പിൽ നിൽക്കുമ്പോഴാണ് വല്യച്ചന് കോൾ വന്നത് ഇളയ മകൾ ഇന്ന് വീട്ടിൽ വരുന്നുണ്ട് അവര് ഉച്ചക്ക് മുന്നേ എത്തുമെന്ന് അതുകൊണ്ട് അവര് വേഗം പോയി ഫുഡ് ആകണമല്ലോ. അവര് പോയതിന് ശേഷം ചുരിദാർ എടുക്കാനാണ് പോയത് ഐഷു അവിടെ ഒരു സ്റ്റാൻഡിൽ തൂക്കിയിട്ട കോട്ടൺ ചുരിദാർന്റെ തുണികൾ നോക്കുകയായിരുന്നു, അനുവും കിച്ചുവും വായിനോക്കുന്ന തിരക്കിലാണ്.

കുഞ്ഞുസേ ഇവിടെ വാ കാർത്തി വിളിക്കുന്നത് കെട്ട അവള് അവന്റെ അടുത്തേക്ക് പോയി അപ്പോഴാണ് അവിടെയുള്ള സെയിൽസ് ഗേൾസ് അവളെ നോക്കി ചിരിക്കുന്നത് കണ്ടേ വേറെ ഒന്നുമല്ല കുഞ്ഞുസേ എന്നുള്ള വിളി കെട്ടിട്ടാണ്. അവളും അവരെ നോക്കി ഒന്ന് ചിരിച്ചു ബ്ലൂ ജീൻസ് വേണം ദാ ഇവൾക്കാണ് ഐഷുവിനെ ചൂണ്ടി കാർത്തി പറഞ്ഞു ജീൻസോ കണ്ണേട്ടാ ഞാൻ ജീൻസ് ഒന്നും ഇടാറില്ല ഇങ്ങനെയല്ല എന്റെ കുഞ്ഞുസേ ഓരോന്ന് ഇട്ട് പഠിക്കുക അവളുടെ കവിളിൽ തട്ടി പറഞ്ഞു വേണ്ട കണ്ണേട്ടാ എനിക്ക് അതൊക്കെ ഇടുമ്പോൾ എന്തോ പോലെയാണ് നീ എപ്പോഴെങ്കിലും ജീൻസ് ഇട്ടിരുന്നോ ഇല്ലാ അവള് തലകുനിച്ചു പറഞ്ഞു

ആ എന്നിട്ടാണോ നീ പറയുന്നത് ആദ്യം അത് ഒന്ന് ഉപയോഗിച്ച് നോക്ക് എന്നിട്ട് അല്ലെ അഭിപ്രായം പറയുന്നത് ഹ്മ്മ് അവള് തലയാട്ടി പറഞ്ഞു കുറച്ചു കുർത്തകളും വേണം പിന്നെ വൈറ്റ് ഷർട്ട്‌ ഇല്ലേ ഗേൾസിന്റെ അത് ഒന്ന് വേണം അവൻ അവരോട് പറഞ്ഞു ഷിർട്ടോ എനിക്കോ ഐഷു വീണ്ടും അത്ഭുതത്തോടെ കാർത്തിയെ നോക്കി നിനക്ക് അല്ലാതെ പിന്നെ ആർക്കാണ് ഞാൻ വാങ്ങേണ്ടത് എന്റെ കണ്ണേട്ടാ ഞാൻ ഇതൊന്നും ഇടാറില്ലല്ലോ ഇങ്ങനെയല്ലെ എന്റെ മോള് ഇട്ട് ശീലിക്കുന്നത് അതല്ല കണ്ണേട്ടാ എന്റെ കുഞ്ഞുസേ പെൺപിള്ളേർ ജീൻസും ഷർട്ടും ഇട്ട് കാണുന്നത് തന്നെ ഒരു രസമാണ്

എനിക്ക് ഒരു പെങ്ങൾ ഉണ്ടെങ്കിൽ ഞാൻ അവൾക്ക് വാങ്ങി കൊടുത്തേനെ ഇപ്പൊ എനിക്ക് പെങ്ങളായും കാമുകിയായും നീ ഉണ്ടല്ലോ അതല്ലേ ഞാൻ വാങ്ങിക്കുന്നെ ഇതൊക്കെ ഇട്ടാൽ ആൾക്കാർ എന്ത് പറയും അവരാണോ നിനക്ക ചിലവിന് തരുന്നത് അല്ലല്ലോ നല്ലത് ചെയ്താലും മോശം ചെയ്താലും പറയാൻ ആൾക്കാരുണ്ടാവും നമ്മള് അതൊന്നും മൈൻഡ് ചെയ്യേണ്ട കുറച്ചു ദേഷ്യത്തോടെയാണ് ഇപ്പ്രാവശ്യം മറുപടി പറഞ്ഞത് അതല്ല കണ്ണേട്ടാ ഞാൻ ഇതൊക്കെ ഇട്ടാൽ ബോർ ആയിരിക്കും നിനക്കോ ഒരിക്കലുമല്ല അങ്ങനെയാണെങ്കിൽ ഞാൻ നിനക്ക് ഇങ്ങനെയുള്ള ഡ്രെസ്സ് വാങ്ങി തരുമോ എന്റെ ഭാര്യേ മറ്റുള്ളവരുടെ മുന്നിൽ ഞാൻ കോലം കെട്ടിക്കുമോ

അതില്ല ഹ്മ്മ് എന്നാലേ എന്റെ മോള് ഇതൊക്കെ ഒന്ന് ട്രൈ ചെയ്ത് നോക്ക് അവൻ അവൾക്കായി മൂന്നു നാല് കുർത്ത സെലക്ട്‌ ചെയ്ത് കൊടുത്തിട്ട് പറഞ്ഞു Hey കാർത്തി അപ്പോഴാണ് സന്ദീപ് വന്നു കാർത്തിയെ വിളിച്ചത് തൊട്ട് പിന്നിൽ അച്ചുവും ഉണ്ടായിരുന്നു ആ കാർത്തി സന്ദീപിനെ നോക്കി ചിരിച്ചു കഴിഞ്ഞോടാ സന്ദീപ് കാർത്തിയോട് ചോദിച്ചു എന്നിട്ട് ഐഷുവിനെ നോക്കി ചിരിച്ചു ഹ്മ്മ് ഏകദേശം ഇനി ഇവൾക്ക് കുറച്ചു വീട്ടിൽ നിന്ന് ഇടാനും ഡ്രെസ്സ് എടുക്കണം, നിങ്ങളുടേത് കഴിഞ്ഞോ ഏയ്യ് ഇല്ലാ ഇവിടെ എത്തിയപ്പോൾ കുറച്ചു ബിസിയായി പോയി, പിന്നെ ഇവരോട് എടുക്കാൻ പറഞ്ഞു ഇനി ഈ സെക്ഷനിലാണ് അങ്കം സന്ദീപ് ചിരിയോടെ പറഞ്ഞു കാർത്തി ഐഷുവിനോട് അത് പോയി ട്രൈ ചെയ്ത് നോക്കാൻ പറഞ്ഞു.

സന്ദീപ് അച്ചുവിനോട് പോയി സെലക്ട്‌ചെയ്യാൻ പറഞ്ഞു കാർത്തിയോട് സംസാരിക്കാൻ തുടങ്ങി. അച്ചുവിന് സന്ദീപിന്റെ പെരുമാറ്റം തീരെ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല, അവളോടൊപ്പം നിൽക്കുകയോ ഡ്രെസ്സ് എടുക്കുമ്പോൾ അഭിപ്രായം പറയുകയോ ചെയ്യുന്നില്ല പിന്നെ കസിൻസ് അവരുടെ ഇഷ്ടത്തിനാണ് ഡ്രെസ്സ് സെലക്ട്‌ചെയുന്നത്. എല്ലാവരും നല്ല പൈസക്കാരാണ് അതിന്റെതായ അഹങ്കാരം കാണിക്കുന്നുണ്ട് അതിനോടൊപ്പം അച്ചുവിനോടുള്ള പുച്ഛവും എല്ലാവരുടെ മുഖത്തും നിറഞ്ഞു നിൽക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ കാർത്തി അവിടുന്ന് എഴുന്നേറ്റു ട്രയൽ റൂമിന്റെ അവിടേക്ക് പോയി.

നേരത്തെ ഐഷു കേറിയ റൂം അവൻ നോക്കി വച്ചായിരുന്നു. കുഞ്ഞുസേ അവൻ ആ വാതിലിൽ തട്ടി വിളിച്ചു അവന്റെ സൗണ്ട് കെട്ടിട്ട ഐഷു ഡോർ തുറന്ന് പതിയെ തല പുറത്തിട്ടു നോക്കി ഇങ് ഇറങ്ങി വാ കുഞ്ഞുസേ ഞാൻ കാണട്ടെ ഇല്ലാന്ന് അവള് തലയാട്ടി എന്തെ എന്തോ പോലെ അവനെ നോക്കാതെ മറുപടി പറഞ്ഞു എന്റെ കുഞ്ഞുസേ നിന്നെ കൊണ്ട് ഞാൻ തൊറ്റു അതും പറഞ്ഞു കാർത്തി ആ റൂമിന്റെ ഉള്ളിൽ കേറി അവളെ കണ്ട ഒരു നിമിഷം കാർത്തി സ്റ്റക്കായി നിന്നു ബ്ലൂ ജീൻസും വൈറ്റ് ഷർട്ടും അവൾക്ക് നന്നായി ചേരുന്നുണ്ട്. എന്റെ കുഞ്ഞുസേ അടിപൊളിയായിട്ടുണ്ട് നിനക്ക് നന്നായി ചേരുന്നുണ്ട് ദേ കണ്ണേട്ടാ കള്ളം ഒന്നും പറയേണ്ട

ഞാൻ സത്യം പറഞ്ഞതാ ഡീ വാ നമുക്ക് കിച്ചുനോടും അനുവിനോടും അഭിപ്രായം ചോദിക്കാം എനിക്ക് പുറത്ത് ഇറങ്ങാൻ നാണക്കേട് ആവുന്നു എന്തിന് നീ തുണി ഇല്ലാതെയാണോ നിൽക്കുന്നത് ചെ കണ്ണേട്ടാ അവള് അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു കുഞ്ഞുസേ… ഹ്മ്മ്. കാർത്തി അവളുടെ മുടിയിൽ ചുംബിച്ചു. നിന്നെ ഞാൻ നിർബന്ധിക്കുകയൊന്നുമില്ല ഇത്‌ഇടാൻ എന്തോ നീ ഇട്ട് കാണണമെന്ന് തോന്നി അതാ എന്റെ മോൾക്ക് ഇഷ്ടമില്ലെങ്കിൽ ഇടേണ്ട അവള് പതിയെ തലയുയർത്തി കാർത്തിയെ നോക്കി അത്രക്ക് ഇഷ്ടമാണോ ഹ്മ്മ് അവൻ അവളുടെ നെറ്റിയിൽ ചൂണ്ട് ചേര്ത്ത കൊണ്ട് പറഞ്ഞു എന്നാലേ എനിക്ക് ഇഷ്ടമാവായിട്ട അല്ല എന്തോ ഒരു നാണക്കേട് പോലെ

അതാ എല്ലാവരും എന്ത് വിചാരിക്കുമെന്ന് ദേ നിന്നോട് ഞാൻ ഒരിക്കെ പറഞ്ഞു എന്റെ കുഞ്ഞുസെ നീ മാത്രമാണോ ഇതൊക്കെ ഇടുന്നത് അല്ലല്ലോ ഇതൊക്കെ എല്ലാവരും ഇടുന്നത് തന്നെയാണ് എന്റെ മോള് ആദ്യമായിട്ട് ഇടുമ്പോ തോന്നുന്നേ ഒരു മടി അത്രേയുള്ളൂ ഹ്മ്മ് എന്ന വാ അവരോട് അഭിപ്രായം ചോദിക്കാം അവള് അവന്റെ കൈ പിടിച്ചു പറഞ്ഞു ഏയ്യ് പോകല്ലേ എന്തായാലും ഇവിടെ വരെ വന്നത് അല്ലെ അവള് സംശയത്തോടെ അവനെ നോക്കി അവൻ പതിയെ കുനിഞ്ഞു അവളുടെ കവിളിൽ ചൂണ്ട് ചേർത്തു ഐഷു പ്രതീക്ഷിക്കാതെ കിട്ടിയത് കൊണ്ട് ഒന്ന് ഉയർന്നു പോയി അവന്റെ കൈയിൽ മുറുക്കെ പിടിച്ചു.

മറ്റേ കവിളിലും ചുംബിച്ചു. ഐഷു കണ്ണ് തുറന്നതേ ഇല്ലാ കാർത്തി പതിയെ ഐഷുവിന്റെ ചുണ്ടിൽ തലോടി ഐഷു ഒന്ന് വിറച്ചു കുഞ്ഞുസേ കാർത്തി പതിയെ അവളുടെ ചെവിയിൽ വിളിച്ചു ഹ്മ്മ് അവളും മെല്ലെ മൂളി ദേ ഇവിടെ ചുംബിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട് അവൻ അവളുടെ ചുണ്ടിൽ താളമിട്ട കൊണ്ട് പറഞ്ഞു ഐഷു ഒന്നും മിണ്ടിയില്ല എന്റെ കുഞ്ഞുസ് പേടിക്കേണ്ട ഞാൻ എന്തായാലും ഇപ്പൊ ചെയൂല ദാ എന്റെ കൈ കൊണ്ട് താലിയും ഈ സീമന്ത രേഖയിൽ സിന്ദൂരവും ചേർത്തതിന് ശേഷം മാത്രം ഞാൻ സ്വന്തമാക്കി കോളാം ഇപ്പോഴും ഐഷു കണ്ണ് തുറന്നില്ല എങ്കിലും അവന്റെ കൈയിൽ മുറുക്കെ പിടിച്ചിട്ടുണ്ട്. അത് കണ്ട് കാർത്തി ഒരു ചിരിയോടെ അവളുടെ രണ്ട് കണ്ണിലും ചൂണ്ട് ചേർത്തു.

ഇനിയും എന്റെ കുഞ്ഞുസ് കണ്ണ് തുറന്നില്ലെങ്കിൽ ഞാൻ ദേ ഇവിടെ എന്ന് പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ ഐഷു കണ്ണ് തുറന്നു പക്ഷെ അവനെ നോക്കാതെ തല താഴ്ത്തി നിന്നു കുഞ്ഞുസേ അവൻ അവളുടെ താടിയിൽ പിടിച്ചു ഉയർത്തി അവനെ നോക്കാൻ കഴിയാതെ അവള് അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു വാ പോകാം അവളെ അവസ്ഥ മനസിലാക്കി കാർത്തി ഡോർ തുറന്നു മുന്നിലുള്ള അച്ചുവിനെ കണ്ട് കാർത്തി ഒന്ന് പുച്ഛിച്ചു ഐഷുവിന്റെ കൈ പിടിച്ചു അവളുടെ മുന്നിലൂടെ പോയി.

തുടുത്ത നിൽക്കുന്ന ഐഷുവിന്റെ മുഖം അച്ചുവിനെ അലോസരപെടുത്തി കാർത്തിയുടെ സ്നേഹവും എല്ലാം കാണുമ്പോൾ അച്ചുവിന് എന്താ ചെയ്യേണ്ടതെന്ന് തിരിയുന്നുണ്ടായിരുന്നില്ല. ഏട്ടത്തിയമ്മേ അടിപൊളി അവരുടെ അടുത്തേക്ക് ചെന്ന ഉടനെ കിച്ചു പറഞ്ഞു എന്റെ കുഞ്ഞേച്ചി തന്നെയാണോ ഇത്‌ ആള് ആകെ മാറി പോയി എന്തായാലും കിടു ആയിട്ടുണ്ട് അനു അവളെ നോക്കി പറഞ്ഞു ഐഷു അവരെ നോക്കി ചിരിച്ചുകൊണ്ട് കാർത്തിയെ നോക്കി അവൻ മീശ പിരിച്ചു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു…..തുടരും….

Share this story