സിന്ദൂരരേഖയിൽ: ഭാഗം 18

സിന്ദൂരരേഖയിൽ: ഭാഗം 18

എഴുത്തുകാരി: സിദ്ധവേണി

കുറച്ച് മുന്നേ സംഭവിച്ചത് എന്താണ് എന്നറിയാതെ വസുവിന്റെ മുഖത്ത് മാത്രമാണ് അമ്മു നോക്കി നിന്നത്… സ്വപ്നത്തിന്റെയും യാഥാർത്ഥത്തിന്റെയും ഒരു സംഗമതിൽ… അവൾ പോലും അറിയാതെ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു… പിന്നെ അവന്റെ മുഖത്തേക്ക് കൈയിൽ അവൻ ചാർത്തിയ മോതിരവും മാറിമാറി അവൾ നോക്കി… അപ്പോഴേക്കും വസു അവളെ ചേർത്ത് നിർത്തിയിരുന്നു… എന്നിട്ട് അവിടെ നിന്നവരോട് എല്ലാരോടുമായി എന്തോ പറയാനായി തുടങ്ങി… ഇവിടെ ഉള്ള കുറച്ച് പേർക്കെങ്കിലും അറിയാമായിരിക്കും. അവർക്ക് ഞാൻ ഇവളെ പ്രതേകം പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല.. This is Arpitha… ഒരുപക്ഷെ നിങ്ങൾക്ക് പരിചയം ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ കാണും… എന്നാ അതിവിടെ ഞാൻ പറയാം…

She is my better half…. Moreover we are legally married… അതായത് നമ്മുടെ കല്യാണം രണ്ട് വർഷങ്ങൾക്ക് മുന്നേ കഴിഞ്ഞതാണ്… അമ്മുവിന്റെ കഴുത്തിൽ കിടക്കുന്ന താലിക്കും കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെയും അവകാശം എനിക്ക് മാത്രമാണ്… ഇടക്ക് ഒരു ചെറിയ കുടുംബപ്രശനം അത് കാരണം താത്കാലികമായി ഞങ്ങൾ അകന്ന് കഴിയുകയായിരുന്നു… ഇപ്പൊ എല്ലാരേയും മുന്നിൽ വച്ച് വീണ്ടും ഞങ്ങൾ ഈ ജീവിതയാത്ര തുടങ്ങാൻ പോകുന്നു എന്നാ വിവരം സന്തോഷപൂർവം അറിയിക്കുന്നു…

അപ്പോഴേക്കും അവിടെ നിന്ന എല്ലാവരുടെയും കരഘോഷം ഉയർന്നു…. ഇതൊക്കെ കേട്ടതും നിമിയും ബാക്കിയുള്ളവരും ഒക്കെ വസുവിനെയും അവൻ ചേർത്ത് നിർത്തിയിരിക്കുന്ന അമ്മുവിനെയും ഒന്ന് രൂക്ഷമായി നോക്കി… അവരുടെ നോട്ടം കണ്ടതും അറിയാതെ അമ്മു വസുവിന്റെ ഷർട്ടിൽ മുറുകെ പിടിച്ചു… അത് മനസ്സിലാക്കി എന്നോണം വസു അവളെ തന്നിലേക്ക് വീണ്ടും ചേർത്തു… ഇതൊക്കെ കണ്ട് ദേഷ്യം സഹിക്കാൻ വയ്യാതെ നിറഞ്ഞു തുളുമ്പിയ മിഴികളോടെ നിമി അവിടുന്ന് ചവുട്ടി തുള്ളി വീട്ടിലേക്ക് കേറി പോയി… അവളുടെ പോക്ക് അത്ര പന്തിയല്ല എന്ന് തോന്നിയത് കൊണ്ട് മാധവനും ലക്ഷ്മിയും അവളുടെ പിറകെ പോയി… വസു… നീയീ ചെയ്തത് വല്ലാത്ത ചതിയായി പോയി…

നിന്നെ ജീവനോളം സ്നേഹിക്കുന്ന ഒരു പെണ്ണാണ് ആ പോയത്… അവൾ എന്തെങ്കിലും കടുംകൈ കാണിച്ചാൽ വസു… നീ ഈ അഗ്നിയുടെ വേറൊരു മുഖം കാണും… നിനക്ക് വയ്യാതെ ആയപ്പോൾ നിന്നെ കളഞ്ഞു വേറേ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ ഇവളെ നോക്കിയാണ് നീ ഇതൊക്കെ ചെയ്തത് എങ്കിൽ നീ അനുഭവിക്കും… അവന്റെ ചെവിയോരം വന്ന് പറഞ്ഞിട്ട് അഗ്നി അമ്മുവിനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അകത്തേക്ക് കേറിപോയി… എല്ലാം കണ്ടും കെട്ടും പേടിച്ചു നിന്ന അമ്മുവിനെ നോക്കി വസു കണ്ണ് ചിമ്മി കാണിച്ചു… പോരാത്തതിന് അവന്റെ പണ്ടത്തെ അതെ നുണകുഴി കാട്ടിയുള്ള ചിരിയും….

അത് മാത്രം മതിയായിരുന്നു അമ്മുവിന്റെ മനസ്സ് ഒന്നാറി തണുക്കാൻ…. എല്ലാരും ഭക്ഷണം കഴിക്കാനും ഒക്കെ അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും മാറി… വസു വസുന്ധരേ കൊണ്ട് മുറിയിൽ ആക്കി താഴേക്ക് വന്നു എന്നിട്ട് അമ്മുവിനെയും കൊണ്ട് സേവിയുടെ അടുത്തേക്ക് ചെന്നു… വസു.. ഓർമ്മയുണ്ടോടാ എന്നേ? അത് പറഞ്ഞു തീരുന്നതിനു മുന്നേ വസു അവനെ കെട്ടിപിടിച്ചിരുന്നു… എടാ… വൈകിപ്പോയി… എല്ലാം അറിയാൻ ഞാൻ ഒരുപാട് വൈകിപ്പോയി… നീ ഇങ്ങനെ ഒരു അവസ്ഥയിൽ ആണ് എന്ന്… അറിഞ്ഞില്ലടാ… സോറി… പോട്ടെടാ… എനിക്ക് അറിയാം… അന്ന് ഞാൻ മാത്രമല്ലല്ലോ നീയും വസുന്ധര അമ്മയും ഒക്കെ ഉണ്ടായിരുന്നതല്ലേ… മ്മ്മ്… എന്നാലും…

ഒരു എന്നാലും ഇല്ല.. ദേ… ഇനിയെങ്കിലും അമ്മുവിനെ വേദനിപ്പിക്കല്ലെടാ… പാവം ഈ 2 വർഷം കൊണ്ട് ഒരുപാട് അനുഭവിച്ചു… ഇനി അത് താങ്ങില്ല… അടുത്ത് നിൽക്കുന്ന അമ്മുവിനെ നോക്കി സേവി പറഞ്ഞു… ഇല്ലെടാ… ഇല്ല… ഇനി ഒന്നിന് വേണ്ടിയും ഞാൻ എന്റെ പെണ്ണിനെ നഷ്ടപെടുത്തില്ല… എന്നാ… പോട്ടേടാ… ഇവളെ നിന്റെ അടുത്ത് ഏല്പിച്ചിട്ട് പോകാം എന്ന് കരുതിയതാണ്… നിന്നെക്കാൾ സുരക്ഷിതമായാ വേറേ ഏത് കരങ്ങൾ ഉണ്ട് ഇവളെ ഏല്പിക്കാൻ… ഇനിയും തനിച്ചാക്കല്ലേ… പോട്ടെടാ… ഇവിടെ വന്നിട്ട് ഇത്രപെട്ടന് പോകുവാണോ? പോണം… ഇവിടെ അടുത്ത് ഒരു ആയുർവേദ കേന്ദ്രം ഉണ്ട്… അവിടെ ഈ ആഴ്ച്ച തന്നെ അപ്പോയ്ന്റ്മെന്റ് എടുത്തതാ…

പക്ഷെ ഇവളുടെ കാര്യം ഒകെ അറിഞ്ഞു കഴിഞ്ഞപ്പോ ഇവിടെ നമ്മൾ വേണം എന്ന് തോന്നി… അപ്പൊ അത് വിളിച്ചു ക്യാൻസൽ ചെയ്യാൻവേണ്ടി ഇരുന്നതാ ഇന്ന്… ഇനിയിപ്പോ അതിന്റെ ആവിശ്യം ഇല്ലല്ലോ… ഇന്ന് തന്നെ പറ്റുവാണെങ്കിൽ അവിടെ പോണം… ഒരുപാട് നാളായി ഈ വീൽച്ചെയറിൽ ഇരുന്ന് മടുത്തു… ഒന്ന് നടക്കാൻ കൊതിയാണ്… ഇനിയും വയ്യ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കാൻ… അപ്പൊ അവിടെ ചെന്നാൽ നീ പഴയെ പോലെ ആകുമോ? അറിയില്ലടാ… പക്ഷെ അവിടെ ചെന്ന് ഒരുപ്പാട് പേർക്ക് അത്ഭുതം സംഭവിച്ചിട്ടുണ്ട്… കിടപ്പിൽ ഉള്ളവർ പോലും എണീറ്റു നടന്നിട്ടുണ്ട് എന്നാ അന്വേഷിച്ചപ്പോ അറിയാൻ കഴിഞ്ഞത്…

എനിക്ക് അങ്ങനെ ഓടാനും ചാടാനും ഒന്നും പറ്റിയില്ലെങ്കിലും കുഴപ്പമില്ല വടി ഊന്നി ആയാലും നടന്നാൽ മതി… ഒരാഗ്രഹം… നടക്കും… എന്നാ പോയ്യിട്ട് വാ… എന്ത് ആവിശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കണ്ട പണ്ടത്തെ വസു തന്നെയാണ്.. ഹാ… ഇപ്പൊ ഒരു ആവിശ്യം മാത്രമേ ഉള്ളു… ഇവളെ തനിച്ചാകരുത്… അങ്ങനെ എങ്ങാനും ഉണ്ടായാൽ… എന്റെ പെങ്ങൾക്ക് വിഷമം നീ ഇനി ഉണ്ടാക്കിയാൽ പൊന്ന് മോനെ ഞാൻ നിന്നെ കൊല്ലും… കേട്ടല്ലോ… ശെടാ… ഞാൻ ഇവളെ ഇനി വിട്ട് കളയില്ല പോരെ അളിയാ… അങ്ങനെ ആയാൽ നിനക്ക് കൊള്ളാം… വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കി വെക്കേണ്ട… എന്നാ ഞാൻ പോട്ടെടാ… ശെരി.. പോയിട്ട് രണ്ട് കാലിൽ വാ… ഒകെ… അതെന്റെ വാശിയാണ്…

രണ്ട് കാലിലെ ഇനി ഈ വീടിന്റെ മുന്നിൽ വന്ന് നില്ക്കു… പോരെ… എന്നാ ശെരി… സേവിയും മാളുവും വണ്ടിയിൽ കേറി പോകുന്നത് വരെ വസുവും അമ്മുവും അവിടെ നിന്നു…അപ്പോഴേക്കും വന്ന ആൾകാർ ഒക്കെ പോയി തുടങ്ങി… കുറച്ചുപേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.. അവരോടൊക്കെ സംസാരിച്ചു വസു അമ്മുവിന്റെ അടുത്ത് എത്തിയപ്പോഴേ അവൾ എന്തോ പറയാൻ നിൽക്കുന്ന പോലെ അവന് തോന്നി… എന്താടോ? എന്തെങ്കിലും പറയാൻ ഉണ്ടോ? അത് പിന്നെ ഏട്ടാ… ഞാൻ.. ഞാൻ? ഞാൻ…ഞാൻ പൊക്കോട്ടെ? എവിടെ? എന്റെ വീട്ടിൽ… അപ്പൊ ഇതോ? അ… അത്… അവർക്ക് ഒക്കെ അത് ഇഷ്ടപ്പെടില്ല… ഞാൻ എന്റെ വീട്ടിലേക്ക് പോക്കൊളാം… അതാ നല്ലത്‌…

ആരും നിന്നോട് ഇവിടെ മോശമായി പെരുമാറില്ല… നീയ് വന്നേ എനിക്ക് കുറച്ച് കാര്യങ്ങൾ പറയണം… അത്…ഏട്ടാ… അവളെ പറയാൻ സമ്മതിക്കാതെ അവളുടെ കൈയും പിടിച്ചു നേരെ വീടിന്റെ അകത്തേക്ക് കേറി… അകത്തേക്ക് കേറിയപ്പോഴേ എല്ലാരും അവിടെ ഇരിപ്പുണ്ടായിരുന്നു… വസു…. അഗ്നിയുടെ ഉറക്കെയുള്ള ശബ്ദം കേട്ട് വസു ഒന്ന് നിന്നു… എവിടെയാടി നീ തള്ളിക്കേറി പോകുന്നത്? ഏഹ് നിന്റെ അച്ഛൻ ഉണ്ടാക്കി വെച്ച വീടാണോ ഇത് അതോ നീ നിന്റെ പൈസയിൽ വച്ച വീടോ? അവൾ അപ്പോഴേക്കും വസുവിന്റെ കൈ വിടുവിച്ചു അവന്റെ മുഖത്ത് നോക്കി… നിനക്ക് ഇവിടെ താമസിക്കണോ? പറ.. വേ… വേണ്ട… വിച്ചുവേട്ടൻ വിളിച്ചിട്ടാണ്…

അങ്ങനെ എങ്കിൽ ആര് വിളിച്ചാലും ചാടിത്തുള്ളി അവരുടെ കൂടെ വീട്ടിലേക്ക് പോകുമോ നീയ്? അങ്ങനെ എങ്കിൽ നിന്റെ സ്വഭാവം കൊള്ളാം… ഞാൻ അവളുടെ ഭർത്താവാണ്… അപ്പൊ എന്റെ കൂടെ വേണം ഇവൾ നിൽക്കാൻ… അല്ലാതെ ഇവളുടെ വീട്ടിൽ അല്ല… അത് എന്റെ ഏട്ടന് അറിയാൻ പാടില്ലേ? വിച്ചുവേട്ടാ… വേണ്ട ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട നിങ്ങൾ തമ്മിൽ… ഞാൻ എന്റെ വീട്ടിലേക്ക് പോക്കൊള്ളാം… അമ്മു…. ദേഷ്യത്തോടെ വസു വിളിക്കുന്നത് കേട്ട് അമ്മു ഒന്ന് തറഞ്ഞു നിന്നു… ഞാൻ ഇവിടെയാണ് താമസിക്കുന്നത് എങ്കിൽ എന്റെ കൂടെ നീ ഉണ്ടാക്കും ഇവിടെ… ഈ വീട്ടിൽ.. അത് തടയാൻ ഇവിടെ ആർക്കും പറ്റില്ല… കാരണം ഇത് എന്റെ പേരിലുള്ള വീടാണ്…

അഗ്നിയേട്ടന് അത് മനസിലാകുന്നുണ്ടല്ലോ അല്ലെ? അതും പറഞ്ഞവൻ അഗ്നിയെ നോക്കി… ഓഹ്… അപ്പൊ നീയും കണക്ക് പറഞ്ഞു തുടങ്ങിയോ? ഞാനായിട്ട് തുടങ്ങിയത് അല്ലല്ലോ എന്നെകൊണ്ട് പറയിപ്പിച്ചതല്ലേ? പിന്നെ ഇതെന്റെ വീടാണ്… അപ്പൊ എനിക്ക് ഇഷ്ടം ഉള്ളവരെ ഇവിടെ കൊണ്ട് താമസിപ്പിക്കും… അതൊന്നും കാണാനും കേൾക്കാനും വയ്യാത്തവർ ഇവിടെ നിന്ന് പോണം.. വസു… ഇവൾ നിന്നെ ഓരോന്ന് പറഞ്ഞു ചുമ്മാ മയക്കി വച്ചേക്കുവാ… അവൾ പറയുന്നത് ഒന്നും സത്യമല്ല… നിന്നെ മാത്രം സ്വപ്നം കണ്ട് ഒരു പെണ്ണ് മേളിൽ ഉണ്ട്.. അവളെ നീ ഇവൾ പറയുന്ന നുണകൾ ഒക്കെ കേട്ട് തള്ളി കളയുന്നത് നല്ലതല്ല… ഒരുപാട് കള്ളങ്ങൾ എന്റെ ഏട്ടൻ മെനഞ്ഞു കഷ്ടപെടണ്ട….

ഇവളൊന്നും എന്നോട് പറഞ്ഞില്ല… എല്ലാം ഞാൻ തനിയെ മനസിലാക്കിയതാ.. എന്റെ ഓർമ്മ പോയപ്പോ അതി വിദക്തമായി നിങ്ങളൊക്കെ എന്റെ മനസ്സിൽ നിമിഷയെ കുത്തി വച്ചു.. പക്ഷെ ഈ പറഞ്ഞ ഓർമ്മകൾ ഒക്കെ തിരിച്ചു എനിക്ക് ഒരു ദിവസം വരും എന്ന് നിങ്ങൾ ആരും കരുതിയില്ലേ? അതോ അത് വരാത്തെയിരിക്കാൻ നിങ്ങൾ എനിക്ക് തരുന്ന മരുന്നിൽ അത്രക്കും വിശ്വസിച്ചോ? വസു… ആ… വസു തന്നെയാണ്… ഇത്രയും നാളും നിങ്ങളൊക്കെ പറഞ്ഞ കഥയിൽ ജീവിച്ച വസു അല്ല…. ആ വസു ഇന്നലെ രാത്രിയോടെ മരിച്ചു… ഇപ്പോ നിൽക്കുന്ന വസുവിനും എല്ലാം ഓർമയുണ്ട്… ഇന്നോ അടുത്ത നുണകൾ തപ്പി ആരും കഷ്ടപെടണം എന്നില്ല… പിന്നെ ഇവിടുന്ന് ഇവൾ അല്ല ഇറങ്ങി പോകേണ്ടത്…

ആവശ്യമില്ലാത്ത ഓരോ ബന്ധങ്ങൾ പറഞ്ഞു ഒച്ചിനെ പോലെ ഇവിടെ പറ്റിപിടിച്ചിരിക്കുന്ന ചിലർ ആണ്… ഓഹ്… മോനെ വസു… നീ നമ്മളെ ഉദ്ദേശിച്ചാണോ… ഈ പറഞ്ഞത്? മരിയാതെക്ക് നിൽക്കാൻ പറ്റുമെങ്കിൽ നിങ്ങൾക്കൊക്കെ ഇവിടെ നിൽക്കാം… അല്ലാതെ ഇല്ലാത്ത കുത്തിത്തിരിപ്പ് ഉണ്ടാക്കാനാണ് ഭാവം എങ്കിൽ ഇതുവരെ നിങ്ങൾക്ക് മുന്നിൽ കാണിക്കാത്ത ഒരു സ്വഭാവം ഈ വസുവിനുണ്ട്… വെറുതെ എന്നെകൊണ്ട് അത് പുറത്തെടുപ്പിക്കണ്ട… അതൊന്നും ആർക്കും നല്ലതാവില്ല… അതും പറഞ്ഞു അവൻ അവളെ കൂട്ടി മേളിലത്തെ മുറിയിൽ പോയി… അകത്തേക്ക് കേറി മുറി അടച്ചു… കുഞ്ഞ് ഉറങ്ങുവല്ലേ… കട്ടിലിലേക്ക് കിടത്തിക്കോ…

കുഞ്ഞിനേയും കട്ടിലിൽ കിടത്തി അവന്റെ നേരെ തിരിഞ്ഞു നിന്നു അവൾക്ക് ആണെങ്കിൽ എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ എന്ത് ചോദിക്കണം എന്നോ ചെയ്യണം എന്നോ അറിയാത്ത ഒരു അവസ്ഥയിലും…. ആമി… ആ ഒരൊറ്റ വിളി… അത് മാത്രം മതിയായിരുന്നു അവൾക്ക്.. അത് കേട്ടതും ഓടി ചെന്നവൾ അവന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു… വിച്ചുവേട്ടാ… ഈ വിളി ഒരിക്കലും ഇനി കേൾക്കാൻ കഴിയില്ല എന്ന് കരുതിയതാ…. ഒരുപാട് ആശിച്ചിട്ടുണ്ട് ഈ രണ്ട് വർഷത്തിന്റെ ഇടക്ക് ആമി എന്ന് കേൾക്കാൻ… പക്ഷെ… ഒരുപാട് വിഷമിച്ചു അല്ലെ.. എന്റെ ആമിയെ എല്ലാരുംകൂടെ…

അതിന്റെ ഇടക്ക് ഞാനും… അല്ലെ… ഒരു സോറി പറയാനുള്ള അർഹത ഉണ്ടോ എന്നറിയില്ല… എന്നാലും എന്നോട് എന്റെ ആമി ക്ഷമിക്കില്ലേ? എനിക്ക് എന്റെ ഏട്ടനോട് എന്ത് പിണക്കമാണ് ഉള്ളത്… ഏട്ടന്റെയും അവസ്ഥ ഞാൻ ഇന്നലെയല്ലേ അറിഞ്ഞത്.. എനിക്ക് എല്ലാം ഒന്നും ഓർമയില്ല ആമി… ഒരുപാട് കാര്യങ്ങൾ… എനിക്ക് എന്താ പറ്റിയത്? ഒന്നും… നമ്മുടെ വിവാഹം പ്രണയം ഞാൻ നിന്നെ സ്നേഹിച്ചത്… അതൊക്കെ മാത്രമേ എനിക്ക് ഓർമ്മയുള്ളു… ബാക്കിയൊന്നും… എന്റെ ഏട്ടന് എന്നേ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ… അവൾ അവനെ നെഞ്ചോരം തലവച്ചു നിന്നു…

അവൻ ആണെങ്കിൽ അപ്പോഴും അവളെ ഒരു പൂച്ചക്കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചിരിക്കും പോലെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു…. എത്ര നേരം അവർ രണ്ടും അങ്ങനെ നിന്നു എന്നറിയില്ല… കുഞ്ഞിന്റെ കരച്ചിലാണ് അവരെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്… അപ്പോഴേക്കും അവൾ കുഞ്ഞിന്റെ അടുത്തേക്ക് ഓടിയിരുന്നു… അയ്യോടാ… ദേവൂട്ടിയെ… കരയല്ലേ… അമ്മയുടെ പൊന്നല്ലേ… ഒരുവിധം കുഞ്ഞിന്റെ കരച്ചിൽ ഒക്കെ മാറ്റിയിട്ട് അവൾ നോക്കിയതും കണ്ടത് കുഞ്ഞിനെ തന്നെ കണ്ണ് ചിമ്മാതെ നോക്കി നിൽക്കുന്ന വസുവിനെ ആണ്… ഏട്ടാ… നമ്മുടെ… നമ്മുടെ പ്രണയമാണ്…

എന്റെ ഏട്ടൻ നിക്ക് തന്നതിൽവച്ചു ഏറ്റവും വിലപിടിപ്പുള്ള സമ്മാനം… എന്ത് ഭാഗ്യം ഇല്ലാത്ത അച്ഛനാണ് അല്ലേടിയെ ഞാൻ സ്വന്തം കുഞ്ഞിനെ പോലും കണ്ടിട്ട് മനസ്സിലാവാത്ത… ഒരു പൊട്ടൻ അല്ലെ… നിറഞ്ഞുവന്ന മിഴികൾ അമർത്തി തുടച്ചുകൊണ്ട് അവൻ അവളുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി… വിച്ചുവേട്ടാ… മനഃപൂർവം അല്ലല്ലോ എല്ലാം…. ഏട്ടന്റെ ഓർമ്മ പോയതല്ലേ… ഇനി ഇങ്ങനെ പറയല്ലേ… കുഞ്ഞിനെ എടുത്ത് തുരുതുരെ ഉമ്മകൾ കൊണ്ടവൻ മൂടി… എന്റെ മാലാഖക്ക് ഒരു വയസ്സ് ഒക്കെ ആയോ? ഉവ്വല്ലോ… അത് കഴിഞ്ഞിട്ട് മൂന് മാസമായി… എന്റെ കുഞ്ഞിന്റെ വളർച്ചപോലും നോക്കി കാണാൻ കഴിയാത്ത ഒരു ജന്മം ആയിപോയല്ലോ ആമിയെ ഈ ഞാൻ…

എന്റെ പ്രാണനിൽ അലിഞ്ഞവളെ പോലും മറന്ന് പോയി… നിന്നെ വരെ മറക്കാൻ… ഞാൻ… ദേ… ഏട്ടാ… നിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ….. ഇനി ഇത് പറഞ്ഞാൽ ഞാനും കുഞ്ഞും എന്റെ വീട്ടിലേക്ക് പോകും നോക്കിക്കോ… അവനെ നോക്കി ചുണ്ട് കൊട്ടി അവൾ പറഞ്ഞു… ആഹാ… ഒരു കുഞ്ഞായി എന്നിട്ടും പണ്ടത്തെ വാശി മാത്രം കുറഞ്ഞില്ലല്ലോടി പെണ്ണേ നിനക്ക്? പിന്നെ.. ദേഷ്യം വരില്ലേ… ആഹാ… ഇങ് വാ… ഒരുകൈയിൽ കുഞ്ഞിനേയും തോളിൽ ഇട്ട് മറുകൈ അവളെ നോക്കി വിടർത്തി കാട്ടി… അത് കാണേണ്ട താമസം അവളോടി വന്ന് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി…. ആമി… മ്മ്മ്…

നിനക്ക് ഡ്രെസ്സ് എന്തെങ്കിലും വേണ്ടേ? ഇവിടിപ്പോ നിനക്കുളത് ഒന്നുമില്ല… നമ്മൾക്ക് ഒന്ന് പുറത്തുപോയി ഡ്രെസ്സ് ഒക്കെ വാങ്ങി വരാം… ഏയ്‌… ഇനി പുതിയത് ഒന്നും വാങ്ങാൻ നിൽക്കണ്ട… വീട്ടിൽ ഇഷ്ടംപോലെ ഇരിക്കുവാ… പുതിയതും പഴയതും ഒക്കെ ആയി… ഇനിയിപ്പോ അവിടെ വരെ ഒന്ന് ചെന്നാൽ നമ്മൾക്ക് അത് എടുക്കാം…. എന്നാ വാ… അവളെയും ചേർത്ത് മുറിവിട്ട് ഇറങ്ങിയപ്പോൾ തന്നെ കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുമായി മുറിയിൽ നിന്നും ഇറങ്ങി വരുന്ന നിമിഷയെ ആണ്… ഒരുവേള അമ്മുവിനെ കണ്ടതും അവൾക്ക് ദേഷ്യം അടക്കാനായില്ല… പക്ഷെ വസു നിൽക്കുന്നത് കണ്ടപ്പോൾ തന്നെ അവൾ ഒന്നും മിണ്ടാതെ താഴേക്ക് പോയി… അവളുടെ പിറകെ ആയി അവരും…

താഴെ ചെന്നപ്പോഴേ കണ്ടു അവിടെ നടക്കുന്ന വട്ടമേശ സമ്മേളനം… ആരെയും നോക്കാതെ അവർ അവിടുന്ന് ഇറങ്ങി നേരെ കാറിൽ കേറി പോയി… അഗ്നി… മോനെ… ചതിച്ചല്ലോ ആ ചെക്കൻ.. കണ്ടില്ലെടാ എന്റെ മോളെ… ഒരുപാട് ആശിച്ചു ഇരുന്നതാ എന്റെ മോൾ… കണ്ടില്ലേ അവളുടെ കോലം.. അറിഞ്ഞില്ല അമ്മാവാ… അവൻ ഇന്ന് ഇങ്ങനെ ഒരു പണി ഒപ്പിക്കും എന്ന്… അവൻ എന്നാലും എങ്ങനെ അറിഞ്ഞു നമ്മുടെ മരുന്നിന്റെ കാര്യം… അത് എത്ര ആലോചിച്ചിട്ടും… അറിയില്ല കുഞ്ഞേ… അഗ്നി ഏട്ടാ… അവളെ കൊല്ലണം എനിക്ക്… അവളും കുഞ്ഞും എന്റെ മുന്നിൽ കിടന്ന് തീരണത് എനിക്ക് കാണണം… നിമി… ഒരിക്കൽ രക്ഷപെട്ടതാ അവൾ… ഇനി ആ ഒരു അബത്തം പറ്റില്ല എനിക്ക്…

തീർക്കും ഞാൻ… രണ്ടിനെയും… കാണണം അവൾ വേദനിക്കുന്നത് എന്റെ കണ്ണിൽ കൂടെ… അവളാണ് രണ്ട് രണ്ട് തവണയും വസുവിനെ എന്നിൽ നിന്നും അകറ്റിയത്… എന്തൊക്കെയോ പുലമ്പി അവൾ അവിടുന്നു എണീറ്റു പോയി… അവളുടെ പോക്ക് നോക്കി ബാക്കിയെല്ലാവരുടെയും മനസ്സിൽ ഒരു പേടി ഉടലെടുത്തു… വീട്ടിൽ എത്തി ആവശ്യമുള്ള ഡ്രെസ്സും കാര്യങ്ങളും കുഞ്ഞിന്റെ തോട്ടിലും എടുത്ത് അവർ നേരെ തിരിച്ചു… പോകുന്ന വഴിക്ക് തന്നെ പുറത്തുന്നു ഭക്ഷണവും കഴിച്ചു രാത്രി ആയപ്പോഴേക്കും അവർ വീട്ടിലും എത്തി… ഏട്ടാ.. കുഞ്ഞിനെ ഒന്ന് നോക്കുമോ? ഞാനൊന്ന് വേഗം ഫ്രഷായിട്ട് വരാം…

നീ വേഗം വന്നാലും വന്നില്ലെങ്കിലും കൊഴപ്പമില്ല… എന്റെ ദേവൂട്ടിയെ ഇങ് താ… ഓഹോ… മോളെ കിട്ടിയപ്പോൾ എന്നോട് സ്നേഹമില്ല… അയ്യോ… ഈ കുശുമ്പിയുടെ കാര്യം… നീ കുളിച്ചിട്ട് വാ രണ്ട് വർഷത്തെ സംഭവവികാസങ്ങൾ പറയാനുണ്ട്… പിന്നെ എന്റെ പുതിയ കുറച്ച് ദുശീലങ്ങളും… ദുശ്ശീലമോ? ചുണ്ട് കൂർപ്പിച്ചു അവനെ നോക്കിയവൾ ചോദിച്ചു… അതെല്ലോ… നോക്കി പേടിപ്പിക്കാതെ പോയി കുളിച്ചിട്ട് വാ… വിശദമായി കേൾപ്പിക്കം എല്ലാം എന്റെ വൈഫിയോട്… അവക്ക് നോക്കി കൈകൂപ്പി അവൻ പറഞ്ഞു.. കുളിച്ചുകൊണ്ട് നിന്നപ്പോഴും അവളുടെ മനസ്സിൽ ഭയങ്കര സന്തോഷമായിരുന്നു…

ഒരിക്കലും ഇനി തിരിച്ചു കിട്ടില്ല എന്ന് കരുതിയ ജീവിതം തിരികെ തന്ന ദൈവത്തിനെ അവൾ ഒരുപാട് സ്തുതിച്ചു…. ഒരു ക്രീം കളർ സാരിയും ഉടുത്ത് വെളിയിലേക്ക് ഇറങ്ങിയപ്പോഴേ കണ്ടു വസുവിന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന ദേവൂട്ടിയെ… അവനും കുഞ്ഞിനെ തന്നെ നോക്കി കിടപ്പുണ്ട്… അവൾ കുളിച്ചിറങ്ങിയതോ അവന്റെ അടുത്ത് വന്ന് ഇരുന്നതോ ഒന്നും അവൻ അറിഞ്ഞില്ല… ഒരു തണുത്ത കരസ്പർശം കവിളിൽ തട്ടിയപ്പോഴാണ് സ്വബോധത്തിലേക്ക് അവൻ വന്നത്… എന്താണ് വസുവേ ഒരു ആലോചന… ഉഹും.. അല്ലല്ലോ എന്തോ ഉണ്ടല്ലോ ഈ മനസിൽ… നിക്ക് മനസിലാകും കേട്ടോ ഈ മുഖം കണ്ടാൽ… നീ കുഞ്ഞിനെ എടുത്തേ… ഞാൻ പോയി ഒന്ന് കുളിച്ചിട്ട് വരാം…

കൊറേ സംസാരിക്കാൻ ഉണ്ട് എന്റെ ആമിയോട് മാത്രമായി… ഗൗരവത്തിൽ ആണല്ലോ മാഷേ? അതെ അങ്ങനെ തോന്നിയോ നിനക്ക്? ഉവ്വല്ലോ… വരട്ടെ… പറയാം… ഒരു ടവൽ എടുത്ത് നേരെ വാഷ്റൂമിന്റെ അകത്തേക്ക് കേറി… കുഞ്ഞിനേ തൊട്ടിലിൽ കിടത്തി റൂമിന്റെ ചുറ്റും കണ്ണോടിച്ചപ്പോളാണ് ഒരു ഡോർ അവളുടെ കണ്ണിൽ പെട്ടതിൽ… എന്താണ് എന്നറിയാനുള്ള ആകാംക്ഷയിൽ അത് തുറന്നതും കണ്ടത് ഒരു ബാൽക്കണി ആണ്… എന്തോ ഒരു തരം തണുത്ത കാറ്റ്‌ അവളെ തഴുകി കടന്ന് പോയി… യാന്ത്രികമായി അങ്ങോട്ടേക്ക് നടന്ന് അവിടെ നിന്നും അവൾ ഓരോന്ന് നോക്കി നിന്നു…മനസ്സ് മുഴുവൻ ഒരുപാട് നാളത്തെ കാര്യങ്ങൾ ആയിരുന്നു… പ്രതീക്ഷിക്കാതെ വന്ന ദുരന്തവും…

അതുപോലെ തന്നെ ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന ഇന്ന് സംഭവിച്ച കാര്യങ്ങൾ ഒക്കെ ഒരു സ്വപ്നം പോലെ അവളുടെ കണ്ണിൽ തെളിഞ്ഞു… കുളിച്ചിറങ്ങി തലതുവർത്തി നിന്നപ്പോൾ അവളെ അവിടെ കണ്ടത്തെ ഇല്ല… ഇതിപ്പോ ഈ പെണ്ണ് ഇതെവിടെപോയി? ആഹാ ബാൽക്കണിയിൽ നിൽക്കുവാണോ… അവളുടെ അടുത്ത് ചെന്നിട്ടും ഒരു പ്രതികരണവുമില്ലാതെ നിൽക്കുന്നത് കണ്ടപ്പോഴേ അവന് മനസിലായി അമ്മു ഈ ലോകത്തിൽ ഒന്നുമല്ല എന്ന്… പതിയെ പിറകിലൂടെ ചെന്ന് അവളെ വട്ടംപിടിച്ചവൻ നെഞ്ചോട് ചേർത്തു… ആമി…. മ്മ്മ്… വിച്ചെട്ടാ…. ആഹാ… എന്തുവാടി നീയിവിടെ നക്ഷത്രം എണ്ണി നില്കുവാണോ? ഉഹും… പിന്നെ? എല്ലാം ആലോചിച്ചതാ… ഏട്ടനെ നഷ്ടപ്പെട്ടതും…

ഇന്ന് തിരികെ കിട്ടിയതും… എല്ലാം… അതുപിന്നെ എന്റെ ഭാര്യയുടെ നിഷ്കളങ്കമായ സ്നേഹം ദൈവം കാണാതെ ഇരിക്കുമോ? അതാ നിക്ക് വേഗം തന്നെ ഓർമ്മകൾ ഒക്കെ വന്നത്… അവൾ പതിയെ തിരിഞ്ഞു അവന്റെ കണ്ണിലേക്കു നോക്കി… ഇനി എന്നേ വിട്ട് പോകുമോ? അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു… ഇല്ല… പോകില്ല…മരണം വന്ന് വിളിച്ചാലും നിന്നെ ഒറ്റക്ക് ആക്കി പോകില്ല… എന്താ പോരെ… വേണ്ടാട്ടോ.. ഇനി അങ്ങനെ പറയല്ലേ… കേൾക്കുമ്പോ തന്നെ ഒരു പേടിയാണ്…

അങ്ങനെ ഒരുപാട് നാളത്തെ പരിഭവവും എല്ലാം അവൾ അവനോട് പറഞ്ഞു ഒരു കുഞ്ഞ് കഥ കേൾക്കും പോലെ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും എല്ലാം നോക്കി ഒരു കൗതകത്തോടെ ഇരുന്നു… ഇടക്ക് എപ്പോഴോ സംസാരിച്ചു സംസാരിച്ചു അവൾ അവന്റെ നെഞ്ചിൽ കിടന്ന് തന്നെ ഉറങ്ങി… അപ്പോഴും അവൻ അവളെ നെഞ്ചോരം ചേർത്ത് വട്ടം പിടിച്ചിട്ടുണ്ടിരുന്നു… ചിലതൊക്കെ കണക്ക് കൂട്ടി.. പക്ഷെ അപ്പുറത്ത് അവർക്ക് എതിരെയുള്ള കരുക്കൾ നീക്കുന്ന തിരക്കിലായിരുന്നു ബാക്കിയുള്ളവർ…… തുടരും

സിന്ദൂരരേഖയിൽ: ഭാഗം 17

Share this story