ആദിശൈലം: ഭാഗം 12

ആദിശൈലം:  ഭാഗം 12

എഴുത്തുകാരി: നിരഞ്ജന R.N

പന്ത്രണ്ടുവർഷങ്ങൾക്ക് മുൻപ്…. മെയ് 14, അന്ന് ആഷിയുടെ ഏഴാം പിറന്നാൾ ആഘോഷം തറവാട്ടിൽ തകൃതിയായി നടക്കുകയായിരുന്നു… വിശ്വനാഥന്റെ ഓർമ ആ ദിവസത്തിലേക്ക് പോയതും അയാൾ ആ ഓർമകളെ വീണ്ടെടുക്കാനായി കണ്ണുകൾ അടച്ചു………….. എന്തൊക്കെയോ രൂപങ്ങളും സംഭവങ്ങളും ആ കണ്ണുകളിൽ മാറിമറിഞ്ഞു ….തന്റെ വാക്കുകൾക്ക് കാതോർത്തിരിക്കുന്നവരോട് എല്ലാം പറയാനായി അയാൾ നാവുയർത്തിയതും…,, അച്ഛാ…. നോ……………….. ഒരു നിലവിളി ഉയർന്നു……… പെട്ടെന്നാണ് അവൾ കണ്ണുതുറന്നത്…. ഹേ സ്വപ്‌നമായിരുന്നോ… ബാൽക്കണിയിൽ നിന്നും വീശുന്ന തണുത്തകാറ്റിലും ആ മുഖത്ത് വിയർപ്പ്പൊടിഞ്ഞു..

അവൾ ചുറ്റുമൊന്ന് നോക്കി, ആശുപത്രിയുടെ ഇരുൾനിറഞ്ഞ മുറിയിലാണോ താൻ എന്നവൾക്ക് നോക്കി . . ഹേയ്, അല്ല.. ഇത് എന്റെ മുറി തന്നെയാണല്ലോ …..റെഡ് &വൈറ്റ് കോംബോ മുറിയിലേക്ക് അവൾ ആകെപരതി……. അപ്പോൾ കണ്ടത് സ്വപ്നം തന്നെ….. എന്നാലും എന്തൊരു ഭീകരമായിരുന്നു അത്… വീണ്ടും. വീണ്ടും എനിക്ക്……………. അല്ല, ഈ രുദ്രനാരാ???? അയാൾ എന്തിനാ മേനോനെ കൊല്ലുന്നേ??? അവളുടെ തലയാകെ വെട്ടിപിളർക്കുന്നത് പോലെ തോന്നി…… ദാഹം ധമനികളെ വലിഞ്ഞുമുറുക്കിയപ്പോൾ അടുത്തിരുന്ന ജഗ്ഗിലേക്ക് ആ കൈ നീണ്ടു……………

പരവേശത്തോടെ ആ വെള്ളത്തുള്ളികൾ ഒഴുകിയിറങ്ങി അവളുടെ കഴുത്തിനിടയിൽ സ്ഥാനം പിടിച്ചു.. എന്തോ നേരം കടന്നുപോയിട്ടും അവളിലെ വിറയലിന് മാറ്റമൊന്നുമുണ്ടായില്ല…. മനസ്സിൽ അപ്പോഴും അലോകിന്റെയും വ്യക്തമല്ലെങ്കിലും രുദ്രന്റെയും മുഖം തങ്ങിനിന്നു……………….. ദേവീ…. എന്താ ഇതൊക്കെ………ഇങ്ങെനെ ഒരു സ്വപ്നം എന്തിനുള്ള മുന്നറിയിപ്പാ … വീണ്ടും വീണ്ടും എന്നെ ആ അവസ്ഥയിലാക്കാനാണോ…. അതിന് അതിനാണോ അയാളുടെ വരവ്……. എനിക്കൊന്നും മനസ്സിലാകണില്ലല്ലോ…. അവളുടെ ശബ്ദം ഏങ്ങലിന്റെതായിരുന്നു………….

തലയ്ക്ക് നല്ല ഭാരം അനുഭവപ്പെട്ടപ്പോൾ തലയ്ക്ക് മേൽ കൈചേർത്ത് അവൾ അലോകിന്റെ കണ്ട നിമിഷംമുതലുള്ള കാര്യങ്ങൾ ഓർമയിൽ നിന്ന് ചികഞ്ഞെടുത്തു………. താടിയ്ക്കിടയിലും ആരെയും ആകർഷിക്കുന്ന നുണക്കുഴികളും പുഞ്ചിരിയുംകുസൃതിയെക്കാൾ ഉപരി മറ്റെന്തൊക്കെയോ വിളിച്ചോതുന്ന മിഴികളും അവളിൽ ഒരു പുഞ്ചിരി വിടർത്തി….. അവൾ പോലുമറിയാതെ അവനെ അവൾ മനസ്സിൽ കുടിയിരുത്തുകയായിരുന്നു…………….. പക്ഷെ, പെട്ടെന്നവളുടെ കണ്ണ് നിറഞ്ഞു.. എന്തോ അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു…… എന്തിനാ ദേവീ ഇനിയും എന്നെ പരീക്ഷിക്കുന്നെ…… മതിയായില്ലേ നിനക്ക് ഈ പെണ്ണിന്റെ കണ്ണീർ കണ്ടിട്ട്…………..

അവളുടെ നാവിൽ വീണ്ടും ദേവിയോടുള്ള പ്രാർത്ഥന നിറഞ്ഞു…………….. അലോകിന്റെ മുഖം അപ്പോഴും അവളുടെ സിരകളിൽ ചുടുരക്തത്തിനോടൊപ്പം ലയിച്ചുചേർന്നുകൊണ്ടിരുന്നു …. ശ്രാവണി നോ….. നീ നീ ഇതെന്തൊക്കെയാണ് ചിന്തിക്കുന്നത്??? അവന്റെ മുഖം ഒരിക്കലും നിന്റെ മനസ്സിലോ ചിന്തയിലോ പാടില്ല….. ഒരിക്കലും ഒരു പ്രണയമോ വിവാഹമോ നിനക്കുണ്ടാകില്ലെന്ന് നേരത്തെ തീരുമാനയിച്ചതല്ലേ,എന്നിട്ടും നീ… …………അലോക്….അവനിൽ അലിഞ്ഞ നിന്റെ സ്വത്വത്തെ വീണ്ടെടുക്കുക തന്നെവേണം….. സ്വയം അങ്ങെനെയൊരു തീരുമാനമെടുക്കുമ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു……

രാവിലെ എണീറ്റ കണ്ണൻ ഫ്രഷായി റൂമിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഓപ്പോസിറ്റ് റൂമിൽ നിന്ന് ശ്രീ വരുന്നത് കാണുന്നത്…. ഇതായിരുന്നോ ഇവളുടെ റൂം? ശ്ശെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഇവൾക്കൊരു പണി ഇന്നലെത്തന്നെ കൊടുക്കാമായിരുന്നല്ലോ… ജസ്റ്റ് മിസ്സ്… !!അവൻ കൈകൾ തമ്മിൽ കൂട്ടിയിടിച്ചു….. ആ ശബ്ദം കേട്ടവൾ തിരിഞ്ഞുനോക്കി ………. അവനെ കണ്ടതും രാവിലെ കണ്ട സ്വപ്നത്തിലേക്ക് അവളുടെ മനസ്സ് പോയി…. നേരെ നോക്കിയതവൾ അവന്റെ കൈകളിലേക്കായിരുന്നു…. മേശമേൽ ആഞ്ഞടിച്ച ആ കൈകൾക്ക് വല്ലതും പറ്റിയോ എന്നവൾ ശ്രെദ്ധിച്ചു….. നീ എന്താടി എന്റെ കൈയിലെ വെയിനുകളുടെ എണ്ണം എടുക്കുന്നോ????? അവന്റെ ശബ്ദം കേട്ട് പെട്ടെന്നവൾ നോട്ടം പിൻവലിച്ചു…….. ഹാ ആ വെയിൻ കണ്ടിട്ടുവേണം ബ്ലെയ്ഡ്കൊണ്ടൊന്ന് വരയാൻ……..

പതിയെയാണ് പറഞ്ഞതെങ്കിലും അത് കൃത്യമായി തന്നെ അവൻ കേട്ടു…… എന്താടി നീ പറഞ്ഞെ……… അവനത് ചോദിച്ചപ്പോഴേക്കും അവൾ സ്ഥലം കാലിയാക്കി.. പിന്നാലെ അവനും…. ഓടിഓടി അവളുടെ വാംഅപ്‌ റൂമിലേക്ക് അവരെത്തി…..പിറകെ വന്ന കണ്ണന്റെ മുന്നിലേക്ക് അവിടെകിടന്ന ചെയർ നീക്കിയിട്ടതും അവൻ മൂക്കുകുത്തി താഴെവീണു…….. ഡീ പട്ടി…………….. എന്താടാ ജാടതെണ്ടി?????????? പോടീ അലവലാതി. ……. അതുംപറഞ്ഞ് നടുവും തടവി അവൻ എണീക്കുന്നത് കണ്ട് ശ്രീ വായുംപൊത്തി ചിരിക്കാൻ തുടങ്ങി…….. പെട്ടെന്നവളുടെ തലയിൽ ഒരു ഉലക്ക വീഴുന്നതുപോലെ എന്തോ വന്നിടിച്ചു……….. കിളികളെല്ലാം പറന്നുപോയതിനുശേഷമാണ് അവൾക്ക് നടന്നത് തന്നെ ഓർമ്മവരുന്നത്..

നോക്കുമ്പോൾ ആ കാലമാടന്റെ കൈയാണ്. ഡാ കൊരങ്ങാ. നിന്റെ ഈ ഒലക്ക പോലത്തെ കൈ എന്റെ തലയിലിട്ടടിച്ച് എന്നെ കൊല്ലുവോ…. തലയിൽ അമർത്തി തിരുമ്മി അവൾ പറയുന്നത് കേൾക്കുമ്പോഴും അവന്റെ കണ്ണുകൾ ആ മുറിയ്ക്ക് ചുറ്റുമായിരുന്നു…. ഇതൊക്കെയാരാ യൂസ് ചെയ്യുന്നേ???? ട്രേഡ്മില്ലിൽ കൈചൂണ്ടികൊണ്ട് അവൻ ചോദിച്ചു……. അത് എന്റേതാ……….. നീ വെയിറ്റ് ലിഫ്റ്റും ചെയ്യാറുണ്ടോ.. അതിനടുത്തിരിക്കുന്ന ടബ്ബൽസിലേക്ക് വിരൽചൂണ്ടികൊണ്ട് അതിശയത്തോടെ അവൻ അവളെ നോക്കി….. അത് അച്ഛന്റെആയിരുന്നു…. ഇടയ്ക്ക് ഇടയ്ക്ക് ഞാനും നോക്കും…..

ഒന്നുമില്ലെങ്കിലും ഒരു ക്രൈം ഇൻവെസ്റിഗേറ്റർ അല്ലെ പോരാത്തതിന് പെണ്ണും, ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ പിടിച്ചുനിൽക്കേണ്ടേ… അവളുടെ ആ വാക്കുകൾക്ക് വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു…………………. ഓ വലിയ ഇൻവെസ്റിഗേറ്റർ……….. പറച്ചില് കേട്ടാൽ തോന്നും പോലീസിലാണെന്ന്…. അവൻ അവളെ പുച്ഛിച്ചു…….. ഡോ മരത്തലയാ, കണ്ട പെണ്ണ്പിടിയനെയും കള്ളന്മാരെയും കള്ളത്തെളിവുകൾ നിരത്തി രക്ഷിച്ചോണ്ടിവരുന്ന തന്നെപോലുള്ളവരേക്കാൾ ഭേദമാ ജീവൻപോലും പണയം വെച്ച് പല എക്സ്ക്ലൂസിവുകളും പുറത്തേക്ക് കൊണ്ടുവരുന്ന ഞങ്ങൾ……. അവൾ അഭിമാനത്തോടെ പറയുന്നത്കേട്ട് അവനൊരു പുഞ്ചിരി പടർന്നു…

എന്തോ പറയാൻ തുനിഞ്ഞതും അവളുടെ ചൂഴ്ന്നുള്ള നോട്ടത്തിൽ അവൻ പിൻവലിഞ്ഞു… എന്താടി നീ ഇങ്ങെനെ നോക്കുന്നെ… ഡോ ജാഡേ…. തനിക്ക് നല്ല കള്ളലക്ഷണമുണ്ടല്ലോ…….. എന്തോന്ന്…. സത്യം പറയ് താൻ എന്തോ ഒളിക്കുന്നുണ്ട്… അവന്റെ കണ്ണുകളിലേക്ക് മാറിമാറി നോക്കികൊണ്ടുള്ള അവളുടെ സംസാരം അവനിൽ ഭാവഭേദമുണ്ടാക്കി…… നീ പോടീ പെണ്ണെ….. അവളെ തള്ളിമാറ്റി ആ മുറിവിട്ട് അവൻ ഇറങ്ങുമ്പോൾ ആ മുഖത്ത് അവളിൽ നിന്ന് രക്ഷപ്പെട്ട ഒരു ആശ്വാസം നിഴലിച്ചു…….. ദേവേട്ടാ…. ദേവേട്ടൻ പറയ്…… ഡോ താൻ പറയെടോ സുമിത്രേ…… പ്രാതൽ കഴിക്കുംനേരം രണ്ടാളും പരസ്പരം പിറുപിറുക്കുന്നത് കണ്ട് നന്ദിനി കാര്യം തിരക്കി… അത്.. അത്….. എന്താടോ ദേവാ….

ഞങ്ങളോടും കൂടി പറയെന്നെ……………………. വിശ്വനും കൂടി അവരെ നിർബന്ധിച്ചതോടെ രണ്ടാളും പറയാമെന്നായി…… അത് നന്ദിനി,,,, നമ്മുടെ ഈ ബന്ധം കുറച്ചുംകൂടി ശക്തിയിലാക്കിയാലോ എന്ന് ഞങ്ങൾക്കൊരാഗ്രഹം………… ഓഹ്,, സുമിത്ര പറഞ്ഞത് നന്ദിനിയ്ക്കും വിശ്വനും കത്തിയില്ല……. ഡോ, വേറൊന്നുമല്ല, പെണ്മക്കളില്ലാത്ത ഞങ്ങൾക്ക് നന്ദയെ പോലെ ഒരു മോളെ കിട്ടിയില്ലേ… അതുപോലെ മോളായി ശ്രീയെയും കൂടി തന്നൂടെ???????? ദേവന്റെ ചോദ്യം കേട്ടതും എല്ലാവരും തരിച്ചുനിന്നു……………………………….. ഡോ താൻ എന്താ ഈ പറയുന്നേ…….. വിശ്വന്റെ ശബ്ദഗാഭീര്യം എല്ലാവരെയും ഞെട്ടിച്ചു……….. ഇത്, ഇത് ഞങ്ങൾക്ക് സന്തോഷമുള്ള കാര്യമല്ലെടോ…

എന്റെ രണ്ട് മക്കളെയും ഒരു വീട്ടിലേക്ക് അയക്കുന്നതിലും അധികം ഭാഗ്യം മറ്റെന്തുണ്ട്???…….. ദേവനെ വിശ്വൻ കെട്ടിപിടിച്ചു……. കുട്യോളോട് ചോദിക്കേണ്ടെ…. അതിപ്പോഴേ വേണ്ട നന്ദിനി….. നാളും പൊരുത്തവുമൊക്കെ നോക്കിയിട്ട് അവരെ അറിയിക്കാം………. പക്ഷെ ഏട്ടാ….. കുട്യോൾക്ക് ഇഷ്ടമാകുമോ.. നന്ദിനിയുടെ ശബ്ദം ദേവനുമില്ലാതിരുന്നില്ല……. ഇഷ്ടക്കേടുണ്ടാകും എന്നെനിക്ക് തോന്നുന്നില്ല…. രണ്ടാളിലും ഉണ്ടായ മാറ്റങ്ങൾ നമ്മൾ കാണുന്നതല്ലേ……. വിശ്വൻ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു, കാരണം അവരുടെ കണ്മുന്നിൽ വളർന്ന മക്കളുടെ മാറ്റങ്ങൾ ആ അച്ഛനമ്മമാരും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു……

അപ്പായെ ……….. പടികൾ ഇറങ്ങിവരുന്ന കണ്ണന്റെ നീട്ടിയുള്ള വിളി കേട്ടതും ചർച്ചചെയ്തുകൊണ്ടിരുന്ന വിഷയം അവർ വിദഗ്‌ധമായി മാറ്റി….. വാ മോനെ, ഇരിക്ക്.. ഞാൻ കഴിക്കാൻ എടുത്തുവെക്കാം……….. അവനുവേണ്ടി കസേര നീക്കിയിട്ട് നന്ദിനി കഴിക്കാനായി ക്ഷണിച്ചു…………………. അമ്മയും ഇരുന്നോ, ഞാൻ വിളബാം……… അവനുപിന്നാലെ ഇറങ്ങിവന്ന ശ്രീ അമ്മയെയും കഴിക്കാനായി ഇരുത്തി……….. നൈസ് ടീ ആന്റി………. അവിടെ വെച്ചിരുന്ന മസാല ടീ ചുണ്ടോട് ചേർത്തവൻ പറഞ്ഞു….. അയ്യോ മോനെ, അത് ശ്രീയ്ക്കുള്ളതായിരുന്നു… അവളാ ഇവിടെ മസാല ടീ കുടിക്കുന്നെ……………..

തലയ്ക്ക് കൈവെച്ച് നന്ദിനി പറഞ്ഞതും ശ്രീയുടെ കൂർപ്പിച്ചുള്ള നോട്ടം കണ്ണനെ തേടിയെത്തി……. എന്റെ നന്ദിനി, ദാ അവനും ആ പറഞ്ഞ സാധനത്തിൽ ആരോ കൈവശം കൊടുത്തേക്കുവാ……… സുമിത്ര പറഞ്ഞുതീർന്നപ്പോഴേക്കും കൈയിലെ ചായ ഗ്ലാസും കാലിയാക്കിയിരുന്നു കണ്ണൻ……… ആഹാ, ആണോ…… ശ്രീ….എങ്കിലൊരു കാര്യം ചെയ്യ് നിനക്ക് ടീ ഇനിയുണ്ടാക്കണം കൂടെ മോനുംകൂടെ എടുത്തേക്ക്…… അതമ്മേ……… എന്തോ പറയാൻ തുനിഞ്ഞതും നന്ദിനിയുടെ കണ്ണുരുട്ടൽ കണ്ട് ചവിട്ടിത്തുള്ളികൊണ്ടവൾ അടുക്കളയിലേക്ക് പോയി…………..

അവളുടെ ആ പോക്ക് അവന്റെ ചുണ്ടിൽ ചിരിപടർത്തി….. ചായ അല്പംമധുരം കൂട്ടി സ്ട്രോങ്ങ് ആയിക്കോട്ടെ … അവൾ കേൾക്കാൻ പാകത്തിൽ അവൻ വിളിച്ചുകൂവി…………. സ്ട്രോങ്ങ് വേണമല്ലേ….. ഹാ ഇപ്പോൾ തരാ മേ സ്ട്രോങ്ങ് മധുരം കൂടിത്തന്നെ സ്ട്രോങ്ങ് നിനക്ക് ഞാൻ തരാടാ ജാടതെണ്ടി………… അതുംപറഞ്ഞവൾ തനിക്കുള്ള ടീ ഒരു ഗ്ലാസിൽ പകുത്തുവെച്ചിട്ട് അവനുള്ളതിൽ മധുരം കൂട്ടി….. മസാല ടീയുടെ മസാല അധികമായാലും പ്രേശ്നമാണല്ലോ….. അവൾ അതും ചെയ്തു………….. സ്പൂൺ കൊണ്ട് നന്നായി കലക്കി വശ്യമാർന്ന ചിരിയോടെ അവൾ ആ ഗ്ലാസ് അവന് കൈമാറി….. കുടിക്ക്, കണ്ണേട്ടാ……….

തേനൊലിപ്പിക്കുന്ന ശബ്ദത്തോടെ അവൾ അവന് ആ കപ്പ് കൊടുത്തതും അവന്റെ നെഞ്ചോന്നിടിച്ചു….. കണ്ണേട്ടനോ…………. പാറിപറന്നുപോയി പാവത്തിന്റെ കിളികൾ………… ഇവൾക്കിതെന്നാ പറ്റിയെന്നാലോചിച്ച് ആദ്യ കവിൾ കുടിച്ചതും അതേ സ്പീഡിൽ അവനത് പുറത്തേക്ക് തുപ്പി…… കണ്ണാ… എന്താടാ… പെട്ടെന്ന് സുമിത്ര ചൂടായി…… കാരണം തുപ്പിയത് വിശ്വന് നേരെയായിരുന്നു…… അയ്യോ അങ്കിൾ സോറി… ഞാൻ, അത്… ഇത്രയും നല്ല ടീ ആദ്യായിട്ടാ കുടിക്കുന്നെ.. അതിന്റെ ഒരു…………. വിശ്വനോട് മാപ്പ് ചോദിക്കുമ്പോഴും അവന്റെ നാവിൽ ആ രുചി കെട്ടടങ്ങിയില്ല……….

ചായ ഇഷ്ടായാൽ തുപ്പുമോ… ദേവന്റെ സംശയത്തിന് അവൻ അവളെയൊന്ന് തറപ്പിച്ചുനോക്കി….. ഞാൻ ഈ രാജ്യക്കാരിയെ അല്ല എന്നമട്ടിൽ ഒരു പാവത്താനെപ്പോലെ അമ്മയുടെ അടുത്ത് മാറിനിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ അരിശം കുറച്ചുകൂടി വർധിച്ചു……. കുടിക്ക് മോനെ……… നന്ദിനിയുടെ നിർബന്ധത്തിന് വഴങ്ങി മുഴുവൻ കുടിച്ചിറക്കുമ്പോൾ വിജയിച്ച മുഖവുമായി അവന്റെ അരികിൽത്തന്നെ അവൾ നിൽക്കുന്നുണ്ടയിരുന്നു….. മനസ്സിൽ കുറേ പണികൾ അവനായി ആലോചിച്ചുകൊണ്ട്……… പതിനൊന്ന് മണിയോടെ, എല്ലാവരോടും യാത്രപറഞ്ഞ് അവർ ഇറങ്ങി, തിരികെ മാധവത്തിലേക്ക്…

ശോ…. അവരൊക്കെ പോയപ്പോൾ എന്തോ ഒരു മൂകത….. താടിയ്ക്ക് കൈയും കൊടുത്ത് ഉറത്തിരിക്കുകയായിരുന്നു ആഷി………… അപ്പോൾ അവിടേക്ക് വന്ന നന്ദയോട് പരിഭവം പറയുകയാണവൾ…………… നല്ലകുട്യോളാ അവരല്ലേ ദേവേട്ടാ….. കാറിൽ കയറിയപ്പോൾ മുതൽ തുടങ്ങിയതാണ് സുമിത്ര അവിടുത്തെ പെൺകുട്ടികളെ പുകഴ്‌ത്താൻ….. സുമിത്രയുടെ ഓരോവാക്കും കേൾക്കുമ്പോഴും നാവിലെ രുചിയാണ് കണ്ണന് ഓർമ്മവരിക………. തിരികെ മാധവത്തിലെത്തിയതും എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി…… റൂമിലെത്തിയതും തന്റെ ഫോണും ലാപ്ടോപ്പും ചാർജിനിട്ട് ബെഡിലേക്ക് ചാഞ്ഞു അലോക്…..

ഇടയ്ക്ക് വന്ന ഒരു ഫോൺകോളാണ് അവനെ ഉറക്കത്തിൽ നിന്നുണർത്തിയത്… ഹെലോ……. പാതിമയക്കത്തിൽ തന്നെ അവൻ ഫോൺ കാതോരം വെച്ചു…… ആർ യൂ അഡ്വക്കേറ്റ് അലോക്‌നാഥ്‌???? യെസ്… ഹു ആർ യൂ..???? നിന്റെ അപ്പൻ……………. നല്ല കോട്ടയം ഭാഷയിൽ അപ്പന് വിളികേട്ടതും പാതിമയക്കത്തിലും അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു………………. ജോയിച്ചാ……………………. കണ്ണന്റെ നീട്ടിയുള്ള വിളികേട്ടതും മറുതലയ്ക്കൽ ഒരു പൊട്ടിച്ചിരി ഉയർന്നു….. എന്നതാടാ ഉവ്വേ.. നീ നമ്മളെയൊക്കെ മറന്നോ……….. അങ്ങെനെ മറക്കുവോടാ കോട്ടയക്കാരൻ അച്ചായാ………….

പത്താം ക്ലാസ് മുതൽ എന്റെ കൂടെകൂടിയ ഈ അലവലാതിയെ എത്ര കുരിശുവരച്ചാലും ലൈഫിൽ നിന്ന് പോകില്ലല്ലോ………. അവൻ പറഞ്ഞതിന് വീണ്ടുമൊരു പൊട്ടിച്ചിരിയായിരുന്നു മറുപടി…… എന്താണ് മോനെ ഈ വിളിയുടെ ഉദ്ദേശ്യം??? ഡാ, അത്… എന്റെ ഒരു കസിൻ സിസ്റ്ററിന് അവിടെത്തെ കോളേജിൽ ഒരു അഡ്മിഷൻ വേണമായിരുന്നു…അതൊന്ന് ശെരിയാക്കാനായിരുന്നു………… ഓഹോ…. അങ്ങെനെ പറയ്…. അല്ലാതെ വെറുതെയൊന്നും ഈ നസ്രാണി എന്നെ വിളിക്കില്ലല്ലോ……. ഹാ എന്തായാലും നീ ഡീറ്റൈൽസൊക്കെ മെയിൽ ചെയ്യ്….. ഹാ.. അത് ഞാൻ ചെയ്തേക്കാടാ……. നീ ഇനി എന്നാ ഇങ്ങോട്ട്…….

അതിനി ഉടനെ വേണ്ടിവരുമല്ലോ, മാധുബ്രോയുടെ എൻഗേജ്‌മെന്റും മാര്യേജുമൊക്കെ പൊളിക്കാനുള്ളതല്ലേ …. ഹേ… നീ ഇതെങ്ങെനെ അറിഞ്ഞു……… ജോയിച്ചൻ മാധുവിന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണനൊന്ന് ഞെട്ടി…….. ഹഹഹഹ… അമ്മ എന്നെ വിളിച്ച്‌ എല്ലാംകാര്യവും നേരത്തെ തന്നെ പറഞ്ഞു…. ഇനി സമയത്ത് നീ അവിടെയില്ലേലും ഞാൻ അവിടെ കാണും…….. ഓഹോ………അപ്പോൾ എന്നെ വിളിച്ചില്ലേലും അമ്മ നിന്നെ വിളിക്കുമല്ലേ……. അവന്റെ മനസ്സിൽ കുറച്ച് കുശുമ്പ് മുളപൊട്ടാൻ തുടങ്ങി…………… എങ്കിൽ ശെരിയെടാ.. ഞാൻ കുറച്ച് ബിസി ആയി.. പിന്നെ വിളിക്കാം ബൈ…………….

ആ കാൾ കട്ടായതും വീണ്ടുമവൻ മയക്കത്തിലേക്ക് വീണു……….. ആവണി… ഇനി എന്താ നിന്റെ പ്ലാൻ??? എല്ലാം ഞാൻ പറയാം, അതിനുമുൻപ് ഒരിക്കൽക്കൂടി നീ അവിടെ പോകണം…. നമ്മൾ കൈവിട്ട എന്തെങ്കിലും ഒരു തെളിവ് അവിടെയുണ്ടോ എന്ന് നോക്കണം… ഈ കാര്യത്തിൽ ഒരു പഴുതുപോലും നമുക്ക് വിട്ടുകളയാൻ കഴിയില്ല… ആൻഡ് മെയിൻ ആയി ശ്രദ്ധിക്കേണ്ടത്, നമ്മുടെ ഈ നീക്കം മറ്റൊരാൾ അറിയരുത്…. നമ്മൾ മാത്രം….. ആ അജ്ഞാതശബ്‌ദത്തോട് സംസാരിച്ച് ഫോൺ കട്ട് ചെയ്യുമ്പോൾ അവളുടെ നോട്ടം ആ ഷെൽഫിലേക്ക് തന്നെയായിരുന്നു……………… അയാളുടെ ആ കൊലച്ചിരി അവളുടെ കാതുകളിൽ മുഴുകികൊണ്ടിരുന്നു……. ഇല്ല, ഇനിയുമൊരു രക്ഷപ്പെടൽ അയാൾക്കുണ്ടാകില്ല….. അതിനനുവദിക്കില്ല ഇനിയും ഞാൻ…….. ആ കണ്ണിൽ പകയെരിഞ്ഞു…….. തുടരും

ആദിശൈലം: ഭാഗം 11

Share this story