ദേവാഗ്നി: ഭാഗം 47

ദേവാഗ്നി: ഭാഗം 47

എഴുത്തുകാരൻ: YASH

ഇക്രു മോന്റെ കരച്ചിൽ കെട്ടുകൊണ്ടാണ് എല്ലാവരും അനന്തന്റെ യും ശിവ യുടെ യും കഥയിൽ നിന്നും തിരികെ വരുന്നത്… അപ്പു നോക്കുമ്പോൾ എല്ലാവരും അതിയായ ദുഃഖത്തിൽ കണ്ണ് നിറച്ചു ഇരികുന്നു.. പാവം ലെ മുത്തശ്ശ അനന്തനും ശിവയും ദുഷ്ടൻ മാർ….ആരു പറഞ്ഞു എന്ത് പാവം അവർക്ക് ആ കല്ല് അങ്ങു അവർക്ക് കൊടുത്തു അവരെ പ്രണയവും ആയി ജീവിച്ചപോരെ… കണ്ട പാമ്പുകൾക്ക് വേണ്ടി ജീവൻ കളഞ്ഞ വിഡികൾ.. സ്വാതി അതും പറഞ്ഞു എല്ലാവരെയും മുഖത്തേക്ക് നോക്കി അത് കേട്ട് അഞ്ചുന്റെ കണ്ണുകൾ നീലനിറത്തിൽ തിളങ്ങി..എഴുന്നേറ്റ് അവളെ നേരെ പോവാൻ നോക്കുമ്പോൾ ദേവു അവളെ കയ്യിൽ പിടിച്ചു അവിടെ തന്നെ ഇരിപ്പിച്ചു..

അവൾ അവിടെ തന്നെ ഇരുന്നുകൊണ്ട് പല്ല് കടിച്ചു സ്വാതിയുടെ നേരെ ചീറി.. മറ്റുള്ള എല്ലാവരും അവളെ നോക്കി പല്ല് കടിച്ചു അത് കണ്ട് അൽപ്പം ഭയന്ന് സ്വാതി പറഞ്ഞു… അ… ത്…അ…ല്ല… ഞാൻ പറഞ്ഞേ….അവർക്ക് അങ്ങനെ അത് കൊടുത്തിരുനെൽ ജീവൻ തിരിച്ചുകിട്ടിലായിരുന്നോ അങ്ങനെ അവർക്ക് ഒരുമിച്ചു ജീവിക്കാൻ സാധിക്കുമായിരുന്നല്ലോ എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ…. ചേച്ചി അങ്ങനെ ഉദ്ദേശിക്കേണ്ട… ഇനിയും ചിച്ചിയുടെ ശബ്ദം എന്തേലും കേട്ടാൽ ചേച്ചി ആണെന്നൊന്നും ഞാൻ നോക്കില്ല കാല്‌ പിടിച്ചു ചുമരിൽ അടിക്കും അഞ്ചു ദേഷ്യത്തിൽ പറഞ്ഞു നിർത്തി..

സ്വാതി അത് കേട്ട് പേടിച്ചു വായും പൂട്ടി ഒരു മൂലയിൽ ചുരുണ്ടിരുന്നു… അവളുടെ ഇരിപ്പും അഞ്ചുന്റെ ഡയലോഗും കേട്ട് എല്ലാവരും അടക്കിപിടിച്ചു ചിരിച്ചു… മുത്തശ്ശന് ഈ വിവരം ഒക്കെ എങ്ങനെ അറിഞ്ഞു…അനു ആലോചനയോട് ചോദിച്ചു രാമഭദ്രൻ വീണ്ടും ഓർമയിലേക്ക് പോയി…അയാൾ തുടർന്നു… പത്തുക്കെ എല്ലാവരും അവരുടെ മരണത്തിൽ നിന്നും മുക്തനായി..വർഷങ്ങൾക്ക് ശേഷം രാഘവന്റെയും കമലത്തിന്റെയും വിവാഹം തീരുമാനിച്ചു… അതേ തുടർന്ന് അവരുടെ ജാതകം ദേവാദത്തൻ തിരുമേനിയുടെ അടുത്ത് കൊണ്ടുപോയി അപ്പോഴാണ് അദ്ദേഹം പറയുന്നത്..

ഇതും ആയില്യം നാൾകാരി ആണല്ലോ.. ഈ നാളുകരിയ്ക്ക് ഒരു വരദാനം ഉണ്ട് നാഗ വിഷം ഏൽക്കില്ല.. ചിലപ്പോൾ ഇവൾക്കും നാഗകാവിൽ പ്രവേശനം ലഭിക്കാൻ അവകാശം ഉണ്ടാവും…നമുക്ക് ഉറപ്പില്ല ഒരു പരീക്ഷണം ആണ്.. വേണമെങ്കിൽ ഒന്ന് നോക്കി നോക്കു.. വിളക്ക് കൊളുത്താൻ സാധിച്ചാൽ അതോടെ തരവാട്ടിന് മുകളിലെ നാഗദോഷം മാറി കിട്ടും… ഈ വിവരം മറച്ചു വച്ചുകൊണ്ടുതന്നെ രാഘവനും ആയി കമലത്തിന്റെ വിവാഹം ആഘോഷപൂർവം നടന്നു… ഒരു വർഷത്തിന് ശേഷം ഇന്ദ്രജ ജനിച്ചു അവൾക്ക് 2 വയസ് ആയ സമയതാണ് ആ രഹസ്യം കമലം അറിയുന്നത്… അതിനു ശേഷം അവൾക്ക് കാവിൽ വിളക്ക് വയ്ക്കണം എന്നും പറഞ്ഞു രാഘവനും ആയി അവൾ കുറെ വഴക്കിട്ടു…

പണ്ട് ഞാൻ ഈ തറവാട്ടിൽ അംഗം അല്ലാത്തത് കൊണ്ട് എനിക്ക് അത് നിഷേധിച്ചു ഇപ്പൊ അങ്ങനെ അല്ലാലോ ഞാൻ നിങ്ങളുടെ ഭാര്യ ആണല്ലോ .. ഞാനും ഇവിടുത്തെ അംഗം ആണല്ലോ അപ്പൊ എനിക്കും അവകാശം ഉണ്ട് കാവിൽ വിളക്ക് കൊളുത്താൻ … ഈ വിവരം അറിഞ്ഞ തറവാട്ടിലെ എല്ലാവരും അവളെ ശക്തമായി എതിർത്തു…അച്ഛൻ അവസാന വാക്ക് എന്നരീതിയിൽ പറഞ്ഞു ഇനി ഈ തറവാട്ടിൽ നിന്നും ആരും തന്നെ കാവിൽ വിളക്ക് തെളിയിക്കേണ്ട…ഇനിയും ഒരു മരണം കൂടി കാണാൻ ഞങ്ങൾക്ക് ആർക്കും വയ്യായിരുന്നു… ഒരിക്കൽ ആരും അറിയാതെ അവൾ വൈകുന്നേരം അവൾ കാവിൽ വിളക്ക് തെളിയിക്കാൻ വേണ്ടി ഇറങ്ങി തിരിച്ചു…

വിവരം അറിഞ്ഞ ഞാനും ഏട്ടനും രാഘവനും അവിടെ ഓടി എത്തിയപ്പോ കാണുന്നത് ഒരു ഭീമകാരൻ ആയ നാഗം അവളെ വരിഞ്ഞു മുറുക്കി എല്ലുകൾ എല്ലാം നുറുങ്ങി കിടക്കുന്നത് ആണ്… ഞങ്ങൾ അവിടെ എത്തുപോയേക്കും നാഗം അവിടെ നിന്നും അവളെ വിട്ടകന്നിരുന്നു… ഞങ്ങൾ അവിടെ എത്തുമ്പോൾ അനങ്ങാൻ പറ്റാതെ എല്ലുകൾ എല്ലാം നുറുങ്ങി മരണ വേദനയിൽ പുളയുന്ന കമലത്തെയാണ് കാണുന്നത് . ഒരു വർഷത്തോളം അവൾ മരണവേദനയോട് കിടന്നു അതിനുശേഷമാണ് അവൾ മരിച്ചത്.. അവൾ അന്ന് മരണ കിടക്കയിൽ വച്ചു ഈ സത്യങ്ങൾ എല്ലാം പറഞ്ഞത് കേട്ട് തകർന്ന രാഘവൻ പിന്നെ വർഷങ്ങൾ എടുത്തു സാധാരണ നിലയിൽ എത്താൻ…

ഇന്നും അവൻ അവന്റെ പത്‌നി ചെയ്ത കൊടിയ പാപത്തിൽ വിഷമിച്ചു മനമുരുകി ജീവിക്കുകയാണ് ആ പാവം… അപ്പോഴാണ് വാതിലിൽ ശക്തമായ മുട്ടൽ കേൾക്കുന്നത് എല്ലാവരും അങ്ങോട്ട് നോക്കി…. രാമഭദ്രൻ പതിയെ നടന്നു പോയി വാതിൽ തുറന്നു വാതിൽ തുറന്ന അയാളെ മുൻപിൽ സതീശൻ… അയാൾ അകത്തേക്ക് നോക്കി പറഞ്ഞു നിങ്ങൾ എല്ലാം ഇതിനകത് ഇരിക്കുകയാണോ…നിങ്ങൾ ആരും താഴെ വിച്ചു വന്നിട്ടുണ്ട്…..താഴെ കിടന്ന് അവൻ ഈ കണ്ട വിളി ഒന്നും വിളിച്ചിട്ട് നിങ്ങൾ അറിഞ്ഞില്ലേ … ഹായ്… വിച്ചുഎട്ടൻ വന്നോ… എന്നും പറഞ്ഞു ജ്യോതിയും രക്ഷയും മീനാക്ഷിയും കൂടി താഴേക്ക് ഓടി…മറ്റുള്ളവർ അവർക്ക് പിന്നാലെ നടന്നു…. ഡീ.. മീനു… രക്ഷാ..ജ്യോതി…

ഇതുങ്ങൾ ഒക്കെ എവിടെ… വിച്ചു വിളിച്ചു കൂവി വിച്ചുഎട്ടാ….എന്നും വിളിച്ചു അവരൊക്കെ ഓടി വന്നു അവനെ കെട്ടിപിടിച്ചു… ഞാൻ പറഞ്ഞത് ഒക്കെ കൊണ്ടു വന്നിക്കോ മീനു ചോദിച്ചു… പിന്നെ കൊണ്ടു വരാതെ എന്റെ മീനാക്ഷി കുട്ടി പറഞ്ഞത് എന്തേലും കൊണ്ടുവരാതിരിന്നിക്കോ ഈ ഏട്ടൻ… അപ്പോഴാണ് മറ്റുള്ളവരും അങ്ങോട്ട് വന്നത്… ആരെയും മനസ്സിലാവാതെ വിച്ചു അവരെയൊക്കെ നോക്കി…അപ്പുനോട് ചേർന്ന് നിന്ന സ്വാതിയെ കണ്ട് പതുക്കെ മീനാക്ഷിയുടെ ചെവിയിൽ വിച്ചു ചോദിച്ചു.. ഏതാടി അവൻ നമ്മളെ പുട്ടി ഒട്ടിനിൽകുന്നേ… എന്റെ ഏട്ടാ അതാണ് അപ്പുഏട്ടൻ…പുട്ടി ഇന്ന് രാവിലെ തൊട്ട് തുങ്ങിയിക്ക് അപ്പു ഏട്ടനോട് ഇങ്ങനെ അടുക്കാൻ…

മിക്കവാറും അഞ്ചു ചേച്ചി അവളെ കാലിൽ പിടിച്ചു നിലത്ത് അടിക്കും… അഞ്ചു ചേച്ചി ബോക്സർ ആ… വിച്ചു വേഗം അപ്പുന്റെ അടുത്ത് പരിചയപ്പെടാൻ പോയി … ഹായ് i am vaishag വിച്ചു എന്നു വിളിക്കും.. അതും പറഞ്ഞു അവൻ കൈ നീട്ടി… ഹായ്… i am Agni.. Agnidev.. അപ്പു എന്ന് വിളിക്കും… Nice name Mr. Agnidev… i will cal you Agni… i like that name… അപ്പു ഒന്നു ചിരിച്ചു… അപ്പോയേക്കും സ്വാതി വന്നു എല്ലാവരെയും പരിചയപ്പെടുത്തി..അവസാനം അഞ്ചുന്റെ അരികിൽ എത്തി…അവളെ പരിചയപ്പെടുത്തി.. അഞ്ചു താൻ ബോക്സർ ആണെന്ന് പറഞ്ഞു ഇവൾ മീനാക്ഷിയെ കാണിച്ചു അവൻ പറഞ്ഞു… എനിക്കും അത്യാവശ്യം ബോക്സിങ് ഒക്കെ അറിയാം… നമുക്ക് ഒന്ന് മുട്ടി നോകണ്ടേ…

എന്റെ പൊന്ന് വിച്ചു ഏട്ടാ … ചേച്ചിയോട് തമാശയ്ക്ക് പോലും ബോക്സിങിന് നിൽകല്ലേ അതിന് ഭ്രാന്ത് ആ ബോക്സിങ്… ചേട്ടനെ ഇടിച്ചു പരുവം ആക്കും.. ആര് പറഞ്ഞാലും നിർത്തില്ല. . ആരു പറഞ്ഞത് കേട്ട് അഞ്ചു ചിരിച്ചുകൊണ്ട് പറഞ്ഞു…ഇല്ല വിച്ചു ഏട്ടാ ഞാൻ ബോക്സിങ് ഒക്കെ വിട്ടു… അത് കോളേജിലെ കോംപിറ്റേഷന് വേണ്ടി മാത്രം നോക്കിയതാ…അവൾ ഏതൊക്കെയോ പൊട്ടത്തരം വിളിച്ചു പറയുന്നതാ… എന്തായാലും എന്റെ വെക്കേഷൻ വരവ് നല്ല സമയത്താണ്… ഇത്തവണ നമുക്ക് അടിച്ചു പൊളിക്കാം…ഞാൻ ഒന്ന് ഫ്രഷ് ആയി വരട്ടെ എന്നിട്ട് വിശേഷം ഒക്കെ ചോദിച്ചറിയാൻ ഉണ്ട് അപ്പുനേയും രഞ്ജിയേയും നോക്കി അവൻ പറഞ്ഞു…

രാത്രി തറവാട്ട് കുളത്തിന് അരികിൽ എല്ലാവരും ഇരിക്കുക ആയിരുന്നു അപ്പോൾ അഞ്ചു.. ഏട്ടാ.. രൂപലി ഏട്ടത്തി ഇന്നലെ പോയത് അല്ലെ… ഏട്ടനെ വിളിച്ചേ.. ഉവ്വ്… വിളിച്ചിട്ടുന്നു അമ്മമരോടും സംസാരിച്ചിരുന്നു…അവൾക്ക് എന്തോ കേസ് അന്വേഷണവും ആയി ബന്ധപ്പെട്ട് രണ്ട് ദിവസം എടുക്കും വരാൻ എന്നു പറഞ്ഞു…കാശിയും അവളെ കൂടെ ഉണ്ട്..അവനും ഇങ്ങോട്ട് ട്രാൻസ്ഫർ ആയിട്ടുണ്ട്.. എടത്തിയും കൂടെ ഉണ്ടാതിരുന്നേൽ നല്ല രസം ആയിരുന്നു…ആതു പറഞ്ഞു അതേ സമയം ആണ് വിച്ചു അങ്ങോട്ട് വന്നത്.. ഹായ് എന്താ ഇവിടെ ഗുഢാലോചന… ഒന്നുമില്ല വിച്ചു ഞങ്ങൾ രൂപലിയെ പറ്റി സംസാരിക്കുക ആയിരുന്നു …

അവൾക്കും കാശിയ്ക്കും നാളെയെ എത്താൻ പറ്റുളളൂ എന്നു പറഞ്ഞു… Who is Roopali and kashi?🤔 എല്ലാവരും ചേർന്ന് അവരെ കുറിച്ചു നല്ല രീതിയിൽ ഉള്ള വിവരണം കൊടുത്തു.. ആഹാ… അവർ നാളെ വരും അല്ലോ ഇപ്പൊ നമുക്ക് പൊളിക്കാം… അഗ്നി താൻ ഡ്രിഗ്‌സ് കഴികില്ലേ… ഞാൻ നല്ല പോളി സാധനം കൊണ്ടുവന്നിക്ക്… നോമുക്ക് എടുത്താലോ അവൻ രഹസ്യം ആയി പറഞ്ഞു… അപ്പു പതുക്കെ പറഞ്ഞു… ഞാൻ കഴിക്കും.. പക്ഷെ ഇപ്പൊ വേണ്ട നമുക്ക് പിന്നെ ഒരിക്കൽ ആക്കാം ഇപ്പൊ ഞാനും രഞ്ജിയും കാവിൽ വിളക്ക് വെയ്ക്കുന്നത് കൊണ്ട് വൃതത്തിൽ ആണ്… ഇത് കേട്ട് അഭി വിച്ചു ഏട്ടാ അപ്പുഏട്ടനെ വൃതം ഉള്ളു ഞങ്ങൾ റെഡിയാ.. സൂര്യയെയും ഇന്ദ്രനെയും കാണിച്ചു പറഞ്ഞു…

ഇത് കേട്ട് ദിവ്യ അഭിയെ കണ്ണ് ഉരുട്ടി കാണിച്ചു… കുറച്ച് എന്നരീതിയിൽ അവളോട് കൈ കൊണ്ട് കാണിച്ചു ഡാ സൂര്യ നീ അത് കണ്ടോ അഭി ഏട്ടന്റെ അവസ്‌ഥ… ഇതാണ് ഒരു പെണ്കുട്ടിയ്ക്കും ഞാൻ പിടി കൊടുക്കാത്തത്.. അത് കേട്ട് രഞ്ജി അല്ലാതെ രണ്ടിനെയും പെണ്കുട്ടികൾ തേക്കുന്നത് അല്ല…. 😬😬😬😬 ഒക്കെ ladies നിങ്ങൾ ഒന്ന് ഇവിടുന്ന് മറിയിരുന്നേൽ ഞങ്ങൾക്ക് കുറച്ചു പരിപാടി ഉണ്ടായിരുന്നു… നിങ്ങൾക്ക് എല്ലാം ഞാൻ കുറച്ചു special സാധനങ്ങൾ കൊണ്ടു വന്നിട്ടുണ്ട് അത് കാണിച്ചു തരാം വാ… അതും പറഞ്ഞു വിച്ചു അവരെ എല്ലാവരെയും വിളിച്ചുകൊണ്ട് പോയി… കുറച്ചു കഴിഞ്ഞു അവൻ ബോട്ടിലും ആയി വന്നു…

അവന്റെ uk കത്തി കേട്ടുകൊണ്ട് അപ്പു രഞ്ജി ഒഴികെ എല്ലാവരും അത് കഴിച്ചു… അതേ സമയം ആണ്… കുളകടവിൽ വാതിലിൽ നിന്നും ആരെടാ അവിടെ എന്നും ചോദിച്ചു കൊണ്ട് സതീശനും കൃഷ്ണനും അങ്ങോട്ട് വന്നത്.. ദേഷ്യത്തോടെ ആഹാ.. മക്കൾ ഇവിടെ വെള്ളമടി പരിപാടി ആയിട്ടുന്നോ…എല്ലാത്തിനും വച്ചിട്ടുണ്ട്… എല്ലാവരും പെട്ടന്ന് അവരെ കണ്ടപ്പോൾ ഒന്ന് ഞെട്ടി…. തറവാട്ടിലെ തല മൂത്ത ആൾക്കാർ ആയ ഞങ്ങളെ കൂട്ടാതെ ഇവിടെ വെള്ളമടിയോ സമ്മതിക്കില്ല… ഒഴിയെടാ ഞങ്ങൾക്കും..അവർ ചിരിച്ചുകൊണ്ട് പറഞ്ഞു… അപ്പോഴാണ് എല്ലാവർക്കും സമാധാനം ആയത്… പിന്നെ എല്ലാവർക്കും ആഘോഷം ആയിരുന്നു..കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്തോ ഒരു സ്ത്രീയുടെ ജീവൻ പോവുന്ന വിധത്തിൽ ഉള്ള ഒരു നിലവിളി അവർ കേൾക്കുന്നത്… ആ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി തറവാട്ടിലേക്ക് ഓടി..

കുളകടവിൽ നിന്നും പെണ്ണപട നേരെ തറവാട്ടിലേക്ക് കയറി… ദേവു അപ്പു രഞ്ജിയും എല്ലാം എവിടെ… പാർവതി ചോദിച്ചു… അവര് കുളകടവിൽ ഉണ്ട്അമ്മേ… വിച്ചു ഏട്ടനോട് uk വിശേഷം പറഞ്ഞിരിക്കുകയാണ്.. എന്നാ നിങ്ങൾ ഭക്ഷണം കഴിച്ചു കിടന്നോളൂ… അവർ വന്നാൽ ഞാൻ എടുത്തു കൊടുത്തോളും ജാനകി പറഞ്ഞു… എല്ലാവരും ഭക്ഷണം കഴിച്ചു കിടക്കാൻ പോയി… ഇതേ സമയം മറ്റൊരു ഭാഗത്ത്… അമ്മ എന്താ ഈ പാലിൽ ഇടുന്നത്… നിനക്ക് ആ ചെക്കനെ കിട്ടാൻ ആ നശിച്ചവൾ ഇല്ലാതാവണം അതിന് അവളെ കൊല്ലാൻ ഉള്ള ഒരു വഴിയാണ്.. അയ്യോ അമ്മേ അപ്പൊ എന്തേലും അന്വേഷണം ഒക്കെ വന്നാൽ നമ്മളെ പിടിക്കില്ലേ…ആ രൂപലി അവൾക്ക് ഒടുക്കത്തെ ബുദ്ധിയാ…

വേണ്ട അമ്മേ… നമുക്ക് വേറെ വല്ല വഴിയും നോക്കാം… ഇല്ലെടി ഇത് ശരീരത്തിൽ കയറിയാൽ മരണ കാരണം കണ്ടെത്താൻ ബുദ്ധിമുട്ട് ആ… ബ്ലഡ് പ്രഷർ കൂടി ഉറക്കത്തിൽ മരണം സംഭവിക്കും.. എന്നാ അമ്മേ കുറച്ചു കലക്കി ആ കുരുട്ട പോലത്തെ ആ നരുന്ത് ഇല്ലേ ഇക്രു അവനും കൊടുക്ക്.. അതിനെ കാണുബോൾ തന്നെ എനിക്ക് പെരുവിരലിൽ നിന്നും അരിച്ചു കയറുന്നു… ആദ്യം ഇവളുടെ കാര്യം തീരുമാനം ആകട്ടെ എന്നിട്ട് ആ നരുന്തിനെ ശരിയാകാം… ഇതൊക്കെ കേട്ട് അവരുടെ പിന്നിൽ നിന്നും ഒരു ഭീമകാരം ആയ രൂപത്തിന്റെ നിഴൽ പിന്നിലേക്ക് മാറി…

നീ റൂമിൽ പോയി ഇരിക്ക് ഞാൻ പോയി ഈ പാല് അവളെ കുടുപ്പിച്ചിട്ട് വരാം… അതും പറഞ്ഞു ഇന്ദ്രജ ഇടനാഴിയിലൂടെ ദേവുന്റെ റൂമിലേക്ക് നടന്നു കുറച്ചു നടന്നപ്പോ പിന്നിൽ എന്തോ ഉള്ളത് പോലെ തോന്നി അവൾ തിരിഞ്ഞു നോക്കി… ആരെയും കാണാത്തത് കൊണ്ട് അവൾ മുൻപോട്ട് നടന്നു.. അവൾ ദേവുന്റെ റൂമിന്റെ മുൻപിൽ എത്തി വാതിലിൽ കൊട്ടാൻ ശ്രമിക്കുമ്പോൾ പെട്ടന്ന് അവളെ എന്തോ വരിഞ്ഞു മുറുക്കി അവളെ വലിച്ചോണ്ട് പോയി……..തുടരും

ദേവാഗ്നി: ഭാഗം 46

Share this story