മഹാദേവൻ: ഭാഗം 8

മഹാദേവൻ: ഭാഗം 8

എഴുത്തുകാരി: നിഹാരിക

അകത്തേക്ക് കയറിയതും പുറകിൽ ശബ്ദത്തോടെ വാതിലടഞ്ഞത് കേട്ട് ഒന്ന് ഞെട്ടി നോക്കിയപ്പോൾ കണ്ടു, ബാത്ത് റൂമിൽ നിന്നും കുളി കഴിഞ്ഞ് നോർത്ത് പുതച്ച് അതിൻ്റെ ഒരറ്റം കൊണ്ട് തല തുവർത്തി പുറത്തേക്കിറങ്ങിയ മഹിയെ.. വേഗം അവൾ ദൃഷ്ടി മാറ്റി….. അവളെ കണ്ട് അതേ പോലെ ഷോക്കിൽ നിൽക്കുകയായിരുന്നു മഹിയും, സെറ്റുമുണ്ടിൽ നിൽക്കുന്നവളെ കണ്ണിമ ചിമ്മാതെ നോക്കി മഹി, ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ….. അത്രയ്ക്ക് നേർത്ത… ആർക്കും വേർതിരിച്ചെടുക്കാനാവാത്ത ഒരു പുഞ്ചിരി, തന്നെ മഹി നോക്കുന്നത് കണ്ടതും ദ്യുതി ദൃഷ്ടി മാറ്റി….

മഹി അവളെ കടന്ന് പോയി വാതിലിൻ്റെ കൊളുത്തിട്ട് തിരിച്ച് വന്നു, തോർത്ത് ഹാങറിൽ തൂക്കി ഒരു ടീ ഷർട്ട് എടുത്ത് ധരിച്ചു, ഇപ്പഴും പാലും പിടിച്ച് അതേ നിർത്തം നിൽക്കുന്നവളെ ഇടംകണ്ണിട്ടൊന്ന് നോക്കി., ആകെ കൂടി പേടിച്ചിരുന്നു ദ്യുതി… പക്ഷെ പുറത്തേക്ക് ബോൾഡായി തന്നെ നിന്നു. പെട്ടെന്ന് മഹി കയ്യിലെ പാൽഗ്ലാസ് വാങ്ങി പകുതി കുടിച്ച് ബാക്കി അവൾക്ക് നേരെ നീട്ടി, നിഷേധാർത്ഥത്തിൽ അവൾ തല വെട്ടിച്ചു, പ്രതീക്ഷിച്ചതിനാൽ കുസൃതിച്ചിരിയോടെ അവനത് മേശ മുകളിലേക്ക് വച്ചു, മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു, “നീ കിടക്കുന്നില്ലേ?” ഇത്തിരി കടുപ്പിച്ച് ചോദിച്ചു, പെണ്ണ്മുഖം തിരിച്ചു… ”

കേറി കിടക്കടി ” അതൊരലർച്ചയായിരുന്നു…. ദ്യുതി പേടിച്ച് അറിയാതെ കേറി കട്ടിലിൽ കിടന്നു പോയി…… ലൈറ്റ് ഓഫ് ചെയ്ത് തൻ്റെ അടുത്ത് വന്ന് കിടക്കുനവനെ ഭയത്തോടെ നോക്കി… എന്നാൽ മഹി ഇത്തിരി വിട്ട് കണ്ണിനു മുകളിൽ കൈവച്ച് കിടന്നു….. കുറച്ചു കഴിഞ്ഞപ്പോൾ ദ്യുതിക്ക് പേടി മാറിയിരുന്നു, മഹി ഉറങ്ങിക്കാണു മെന്ന് കരുതി, ദിവസങ്ങളുടെ ഉറക്കക്കുറവ് തളർത്തിയിരുന്നു അവളെ, എപ്പഴോ…. ഉറക്കത്തിലേക്ക് അവൾ വഴുതി വീണു….. ❤❤❤

വെറുതേ കണ്ണടച്ച് കിടക്കുന്നതല്ലാതെ ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു മഹിക്ക് ….. തൻ്റെ പെണ്ണ് തൻ്റെ കയ്യകലത്തിൽ, എല്ലാം ഒരു സ്വപ്നം പോലെ തോന്നി മഹിക്ക്, എന്നോ ദേവി ചിറ്റയുടെ കൈ പിടിച്ച് കയറി വന്നവളെ അന്നേ ശ്രദ്ധിച്ചിരുന്നു, ഒന്ന് നോക്കി ചിരിച്ചപ്പോ ഒടുക്കത്തെ ജാഡ.. ദേ, ഇത്തിരി മുമ്പ് മുഖം വെട്ടിച്ചപോലെ അന്നും, പിന്നെ പുറകേ നടന്ന് ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി….. എന്തിനോ? ഒരു രസം, കരയുന്നവളെ അവള് കാണാതെ നോക്കി നിന്നു, അടുക്കാനോ കൂട്ടുകൂടാനോ വരാത്തവളെ കൂടുതൽ ഒറ്റപ്പെടുത്തി, ഒരു തരം റാഗിംഗ്, എന്തിനു വേണ്ടിയാണെന്ന് അന്നറിഞ്ഞില്ല, അവളോട് മാത്രമാണ് ഇങ്ങനെ…

പിന്നെ….. മുതിർന്നപ്പോൾ മനസിലായി അവളോടുള്ള തൻ്റെ ഇഷ്ടത്തിൻ്റെ നിറം വേറെയാണെന്ന്, അവളെ കുറിച്ചുള്ള സ്വപ്നങ്ങൾ കടുത്ത ചായക്കൂട്ടുകൊണ്ടുള്ളതാണെന്ന്…… ആദ്യം നിറമില്ലാതിരുന്ന ബെഡ്ലാംപിനിപ്പോൾ നല്ല പ്രകാശം വന്നിരിക്കുന്നു, എല്ലാം തെളിഞ്ഞ് കാണാം, ഇത്തിരിയൊന്ന് തിരിഞ്ഞ് കിടന്നപ്പോൾ കണ്ടു, മകരമാസകുളിരിൽ വിറക്കുന്ന തൻ്റെ പെണ്ണിനെ, ഒന്നു അടുത്തേക്ക് നീങ്ങിയതും അവൾ കുറുകി നെഞ്ചിൽ പറ്റിച്ചേർന്നിരുന്നു ഒരു കുരുവി കുഞ്ഞിനേ പോലെ, അത്രയും സ്നേഹത്തോടെ,

വാത്സല്യത്തോടെ മഹി അവളെ ചേർത്ത് പിടിച്ചു, അഹങ്കാരത്തിന് കയ്യും കാലും വച്ച സാധനം, നിന്നെ എങ്ങനാ മാറ്റിയെടുക്കേണ്ടേ എന്ന് എനിക്കറിയാടി, കുഞ്ചുണ്ണൂലി, ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു, എപ്പഴോ നിദ്ര അവനെയും കീഴടക്കി, ❤❤❤❤

രാവിലെ മുഖത്ത് വെള്ളം വീണത് അറിഞ്ഞാണ് ദ്യുതി കൊട്ടി പിടഞ്ഞ് എണീറ്റത്.. ഒരു കപ്പിൽ വെള്ളവുമായി നിൽക്കുന്ന മഹിയെ ആണ് കണ്ടത്, “എന്താടോ താൻ കാട്ടീത് ???” എന്ന് കലിപ്പിൽ ചോദിച്ച് കൈ ചൂണ്ടി ദ്യുതി അടുത്തേക്ക് ചെന്നതും കണ്ടു അതിനേക്കാൾ കലിപ്പിൽ നിൽക്കുന്ന മഹിയെ…. മെല്ലെ അവൾ സ്വയം ഒന്നു തണുത്തു , “പെൺകുട്ടികളായാലേ നേരത്തിനും കാലത്തിനും എണീക്കണം, സമയം ഏഴര കഴിഞ്ഞു….. കുളിച്ച് പോയി താഴേ എന്തേലും സഹായിക്കടി ” എല്ലാം കേട്ട് പല്ല് ഞെരിച്ചവളെ ശ്രദ്ധിക്കാതെ മഹി പോയി … വേഗം പോയി കുളിച്ചു, ഒരു ടീ ഷർട്ടും മിഡ്ഡിയും എടുത്തിട്ട് താഴേക്ക് ചെന്നു,….. ❤❤❤

മീര അടുക്കളയിൽ ദേവകിയോടൊപ്പം തകൃതിയായ പണിയിലിരുന്നു, ദ്യുതിയെ കണ്ടതും നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു, അത് കാണാത്ത പോലെ, ദ്യുതി മഹിയുടെ അമ്മയുടെ അടുത്തെത്തി…. ” ദേവകി അമ്മായി…. ഞാനെന്ത് ഹെൽപ്പാ ചെയ്യണ്ടേ??” വെറുതേ ഒന്നു ചോദിച്ചു, “മോളൊന്നും ചെയ്യണ്ട….! ഇവടെ ഞങ്ങൾക്ക് ചെയ്യാനുള്ള പണി തന്നെ ഇല്ല! ദാ കാപ്പി, മോള് പൊയ്ക്കോളൂ ….” സംശയിച്ച് നിന്ന ദ്യുതിയെ നിർബ്ബന്ധിച്ച് ദേവകി പറഞ്ഞയച്ചു, “താങ്ക്സ് ” എന്ന് ഒരൊഴുക്കൻ മട്ടിൽ പറഞ്ഞ് ദ്യുതി, ചായക്കപ്പും എടുത്ത് പടിഞ്ഞാറ് വരാന്തയിൽ ചെന്നിരുന്നു, തൊടിയിലേക്ക് നോക്കി, ഇളം കാറ്റുകൊണ്ട് പതുക്കെ കാപ്പി ആസ്വദിച്ചു കുടിച്ചു…. ❤❤❤

തൊടിയിലൊക്ക കറങ്ങി വന്നതായിരുന്നു മഹി, മകരക്കൊയ്ത്തിന് പണിക്കാർ നേരത്തെ തന്നെ എത്തിക്കഴിഞ്ഞു, ഇനി ദേവമംഗലത്ത് ഉത്സവമാണ്.. നിറവിൻ്റെ കൊയ്ത്തുത്സവം, അടുക്കളയിലേക്ക് ചെന്നപ്പോ കണ്ടു, മീരയും അമ്മയും കൂടെ പൊരിഞ്ഞ പണി, അച്ചമ്മ എണീക്കാൻ ആവുന്നതേ ഉള്ളൂ,, കണ്ണുകൾ മെല്ലെ അവൾക്കായി പരതി, ” ആളിവിടെ ഇല്ല ! അപ്പുറത്തെവിടെലുമിരുന്ന് കാപ്പി കുടിക്കണുണ്ടാവും….” മീര കളിയാക്കി പറഞ്ഞു…. മഞ്ഞ് കാലമായതിനാൽ ദേവകിക്ക് നേരിയ ശ്വാസംമുട്ടൽ തുടങ്ങിയിരുന്നു…. അതിൻ്റെ ക്ഷീണവും പ്രകടമായിരുന്നു’ ഇത്തരം സമയത്ത് റെസ്റ്റ് എടുക്കണം എന്ന് പറഞ്ഞാലും കേൾക്കാതെ അവർ പണി ചെയ്യാൻ വരും,

കൊയ്ത്തിന് വരുന്നവർക്ക് ഭക്ഷണം നൽകുന്ന പതിവുണ്ട്, അതിനായി, ശ്വാസം മുട്ടി ഇടുപ്പിൽ കൈ കുത്തി നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ മഹിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു, “അമ്മയോട് പറഞ്ഞതല്ലേ പുകയും മഞ്ഞും കൊള്ളാൻ നേരത്തെ എണീക്കണ്ട എന്ന് ” ” എന്ന് പറഞ്ഞാ എങ്ങനാടാ! അവര് ഉച്ചക്ക് ഉണ്ണാൻ വരില്ലേ? പണിക്കാർക്ക് ഊണ് മോശമാക്കിയിട്ടുണ്ടോ ഇതുവരെ, ” “അതിനിവിടെ വേറേയും പെണ്ണുങ്ങളില്ലേ?” മഹി ചവിട്ടിത്തുള്ളി പോയി, മീര ദേവകിയെ നോക്കി, മകൻ്റെ ദേഷ്യം അറിയാവുന്ന അവർ അവനെ വിളിച്ചു, “മഹിക്കുട്ടാ, ടാ” ശരവേഗത്തിൽ അവൻ പുറത്തേക്ക് എത്തി, വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നവളെ കണ്ട് കലിയോടെ വിളിച്ചു, “”” ടീീീീ……”””… (തുടരും)

മഹാദേവൻ: ഭാഗം 7

Share this story