സ്മൃതിപദം: ഭാഗം 17

സ്മൃതിപദം: ഭാഗം 17

എഴുത്തുകാരി: Jaani Jaani

കണ്ണേട്ടാ സന്ദീപ് ഏട്ടൻ തന്ന ബോക്സ് എവിടെ ബീച്ചിൽ നിന്ന് കാറിൽ കേറിയപ്പോൾ ഐഷു ചോദിച്ചു അത് അവിടെ ബാക്കിലുണ്ട് ഐഷു ആ ബോക്സ് എടുത്തു തുറന്നു നോക്കി ഒരു പിങ്ക് കളർ കാഞ്ചീപുരം സാരിയാണ് അതിനൊപ്പം പിങ്ക് കളർ കുപ്പിവളകളും ഉണ്ടായിരുന്നു. ഐഷു കാർത്തിയെ നോക്കി ആ സമയം കാർത്തിയും അവളെ നോക്കി എന്താണ് ഇഷ്ടായില്ലെ ഹ്മ്മ് എന്താ എന്റെ കുഞ്ഞുസിന്റെ മുഖം തെളിയാത്തത് ഇത്‌ വാങ്ങേണ്ടായിരുന്നു എന്തെ കാർത്തി നെറ്റി ചുളിച്ചു സംശയത്തോടെ ചോദിച്ചു

ഇതൊക്കെ തരേണ്ട ആവശ്യമൊന്നുമില്ലല്ലോ എന്റെ കുഞ്ഞുസേ നിന്നെ കൊണ്ട് ഞാൻ തോറ്റു അവൻ ഒരു ഫ്രണ്ട് എന്ന നിലയിൽ തന്നതായിരിക്കും അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു ഹ്മ്മ് അത് വിട് കുഞ്ഞുസേ അവൻ ഒരിക്കലും നമ്മുടെ ഇടയിൽ വരില്ല അത് ഒരു പാവമാണ് കാർത്തി അവളുടെ മനസിലെ പേടി മനസിലാക്കി പറഞ്ഞു ഹ്മ്മ് അവള് ഒരു പുഞ്ചിരിയോടെ തലയാട്ടി അല്ല ഒന്നും എടുക്കുന്നില്ലെ വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ അനു ഐഷുവിനോട് ചോദിച്ചു എന്തിന് ഞാൻ എല്ലാം ഏട്ടന്റെ ഷെൽഫിൽ വച്ചോളാം എത്തയാലും ഏട്ടത്തി കുറച്ചു ദിവസം കഴിഞ്ഞാൽ അങ്ങോട്ടേക്ക് അല്ലെ വരിക

കിച്ചുവാണ് അനുവിനുള്ള മറുപടി കൊടുത്തത് ആ അതും ശെരിയാണല്ലോ ഞാൻ അത് അങ്ങ് മറന്നു പോയി അനു ചമ്മിയ ചിരിയോടെ പറഞ്ഞു അപ്പോഴും കാറിൽ നിന്ന് ഇറങ്ങി കണ്ണുകൾ കൊണ്ട് കഥ പറയുകയായിരുന്നു ഐഷുവും അവളുടെ കണ്ണേട്ടനും കിച്ചു കോ ഡ്രൈവർ സീറ്റിൽ ഇരുന്ന ഡോർ വലിച്ചു അടച്ചപ്പോഴാണ് രണ്ടാളും ഞെട്ടിയത് പോകാം കിച്ചു കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു ഹ്മ്മ് കാർത്തി ഐഷുവിനെ നോക്കി പോകുവാ എന്ന് പറഞ്ഞു പിന്നെ അനുവിനോടും യാത്ര പറഞ്ഞ് വണ്ടി എടുത്തു അനുവും ഐഷുവും കൂടെ അകത്തു കയറാൻ പോയപ്പോഴാണ് വണ്ടി റിവേഴ്‌സ് എടുത്ത് വരുന്നത് കണ്ടേ ഐഷു വേഗം അവിടേക്ക് ഓടി

എന്താ ഐഷു ആകാംഷയോടെ ചോദിച്ചു കാർത്തി വേഗം ഒരു കവർ നീട്ടി അവള് അവനെ ഒന്ന് നോക്കി അത് വാങ്ങി സെറ്റ് സാരിയാണ് അടുത്ത ആഴ്ച ഓണാഘോഷം അല്ലെ ഇത്‌ ഉടുത്താൽ മതി അവള് മറുപടിയായി തലയാട്ടി പിന്നെ സിദ്ധു കൊടുത്ത ബോക്‌സും നീട്ടി അവള് അത് വാങ്ങിയില്ല പകരം അവന്റെ കയ്യിൽ വച്ചാൽ മതിയെന്ന് പറഞ്ഞു. അവൻ മീശ പിരിച്ചു തലയാട്ടി ഒരു പുഞ്ചിരിയും നൽകി പോയി. അച്ചു സന്ധ്യക്കാണ് വീട്ടിൽ എത്തിയത് വരുമ്പോൾ കൈയിൽ ഒരു പാക്കറ്റ് ഉണ്ടായിരുന്നു അത് അവളുടെ റൂമിൽ വച്ചു.

അടുക്കളയിലേക്ക് പോയി അവിടെ ഐഷു രാത്രിയിലേക്കുള്ള മീൻ വറക്കുകയായിരുന്നു. ഡീ അച്ചുവിന്റെ അലർച്ച കെട്ട് ഐഷുവിന്റെ കയ്യിലുണ്ടായിരുന്ന ചട്ടുകം താഴെ വീണു വർക്ക്‌ ഏരിയായിൽ ഉണ്ടായ സുമയും റൂമിൽ പഠിച്ചു കൊണ്ടിരുന്ന അനുവും അവളുടെ ശബ്ദം കെട്ട് അടുക്കളയിലേക്ക് വന്നു. നിന്നെ എന്തിനാ ഡീ ഇന്ന് ഞങ്ങളുടെ ഷോപ്പിലേക്ക് കെട്ടിയെടുത്തത് ഐഷുവിന്റെ കൈ പിടിച്ചു തിരിച്ചു കൊണ്ട് ചോദിച്ചു. ഐഷു അവളുടെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല അനു വേഗം കൈ പിടിച്ചു മാറ്റാൻ നോക്കി പക്ഷെ അച്ചു അവനെ തള്ളി മാറ്റി നിനക്ക് എന്താ ഭ്രാന്തായോ അച്ചു അനുവിനെ പിടിച്ചു എഴുന്നേൽപ്പിക്കുമ്പോൾ സുമ അവളോട് ദേഷ്യത്തോടെ ചോദിച്ചു എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് ഇവളല്ലേ നിന്നോട് ആരാ ഡീ അവിടേക്ക് വരാൻ പറഞ്ഞെ

ഐഷുവിന്റെ കൈ വിട്ട അവളെ തള്ളി അനു വേഗം ഐഷുവിനെ പിടിച്ചു അവനോട് ചേര്ത്ത നിർത്തി ടെക്സ്റ്റിൽസിൽ എന്തിനാ സാധാരണ വരുന്നത് അതിനാ ഞങ്ങളും വന്നേ അനു അച്ചുവിനെ നോക്കി പറഞ്ഞു അവിടെ എന്തിന് വന്നു ഇവളെ പോലത്തെ ലോക്കൽസ് വരേണ്ട സ്ഥലമാണോ അത് അച്ചു പിന്നെയും ഓരോന്ന് പറഞ്ഞു ആർക്കൊക്കെ വരാം വരണ്ട എന്നൊന്നും അവിടെ എഴുതി വച്ചില്ലല്ലോ പിന്നെ പൈസ കൊടുത്തിട്ട് അല്ലെ വാങ്ങിയത് അല്ലാതെ നിന്റെ ഔദാര്യത്തിന് ഒന്നുമല്ലല്ലോ അനുവിന്റെ ക്ഷമ നശിച്ചിരുന്നു അത് പറയുമ്പോഴേക്കും അവൻ വേറെ എന്തേലും ചെയ്യുമോ എന്ന് പേടിച്ചു ഐഷു അവന്റെ കൈയിൽ മുറുക്കെ പിടിച്ചു എന്നെ തോൽപ്പിക്കാൻ അല്ലെ നീയും നിന്റെ മറ്റവനും കൂടെ അവിടെ വന്നത്

ഐഷുവിന് നേരെ വിരൽ ചൂണ്ടി പറഞ്ഞു ഐഷു നിറഞ്ഞ കണ്ണുകളോടെ അല്ല എന്ന് തലയാട്ടി ഓ തുടങ്ങി അവളുടെ ഒരു പൂങ്കണ്ണീർ ഇത്‌ കണ്ടാൽ ഒന്നും എന്റെ മനസ്സ് മാരില്ലെ ഡീ നീ ആരാണെന്ന നിന്റെ വിചാരം കാണുന്നവരെയൊക്കെ മയക്കി എടുക്കുകയല്ലേ ദേ ചേച്ചിയാണെന്ന് വിചാരിച്ചു ഇനി എന്തേലും എന്റെ കുഞ്ഞേച്ചിയെ പറഞ്ഞാൽ ഞാൻ വെറുതെ ഇരിക്കില്ല ഐഷുവിന്റെ കൈ വിട്ട അച്ചുവിനെ നോക്കി പറഞ്ഞു നിന്നോട് ഞാൻ പറഞ്ഞതല്ലേ ഡാ ഞാനാണ് നിന്റെ സ്വന്തം ചേച്ചിയെന്ന എന്നിട്ട് നാണമില്ലേ നിനക്ക് ഇവളുടെ പേരും പറഞ്ഞു എന്നോട് വഴക്കിടാൻ നിന്നെ പോലത്തെ ചേച്ചി ഇല്ലാതിരിക്കുന്നതാ ഭേദം ഇത്രയും ചീപ്പ്‌ ആകാൻ പാടില്ല

ഒരാളും നീ പറയുന്ന ഓരോ വാക്കുകളും അത്രയും തരംതാഴ്ന്നതാണ് എന്നിട്ടും കുഞ്ഞേച്ചി മിണ്ടാതെ നിൽക്കുന്നത് ബഹുമാനം കൊണ്ടാണ് നീ മുതിർന്നതാണല്ലോ എന്ന് ഓർത്തു പക്ഷെ നിനക്ക് അതിനുള്ള അര്ഹതയുമില്ല നീ ഒക്കെ എങ്ങനെയാ ഡീ ഒരു ടീച്ചർ ആയത് അനു മതി അനുവിനെ പറയാൻ സമ്മതിക്കാതെ ഐഷു ഇടയിൽ കേറി ചേച്ചി ഞങ്ങള് അവിടെ ഡ്രെസ്സ് എടുക്കാൻ വന്നതാണ് ചേച്ചിയെ ഇൻസെൽറ്റ ചെയ്യണമെന്ന് ഒന്നും വിചാരിച്ചല്ല പിന്നെ ചേച്ചി അന്നേ പറയുന്നുണ്ടല്ലോ ആരെയോ മയക്കി എടുത്തെന്ന് ഞാൻ ആരെയാ മയക്കി എടുത്തത് ഒന്ന് പറഞ്ഞാട്ടെ പതിഞ്ഞ സ്വരത്തോടെയാണ് പറഞ്ഞതെങ്കിലും വാക്കുകളിൽ ദൃഢതയുണ്ടായിരുന്നു ഓ നിനക്ക് നാവൊക്കെ ഉണ്ടല്ലേ

അല്ല നീ ആരെയാഡീ മയക്കി എടുക്കാതെ ആദ്യം ആ പാവം സിധുവിനെ പിന്നെ നിന്നെ കാണാൻ വന്ന നിന്റെ മറ്റവനെ പിന്നെ അതും പോരാഞ് എന്റെ സന്ദീപിനെ അവനിപ്പോ എപ്പോഴും നിന്നെ പറയാനെ സമയമുള്ളൂ നിന്നെ കണ്ട് പഠിക്ക് നിന്റെ സ്വഭാവം കണ്ട് പഠി അങ്ങനെ അച്ചു ദേഷ്യത്തോടെയാണ് പറഞ്ഞതെങ്കിലും ഐഷുവിന്റെ ഭാഗത്തു നിന്ന് ചിരിയാണ് ഉണ്ടായത് ഞാൻ ആരെയും മയക്കി എടുക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല പിന്നെ കണ്ണേ..അല്ല കാർത്തി ഏട്ടൻ എന്റെ പതിയാകാൻ പോകുന്ന ആളാണ് ഏട്ടനെ ഞാൻ മയക്കി എന്ന് വെച്ച ചേച്ചിക്ക് എന്താ കുഴപ്പം പിന്നെ സന്ദീപ് ഏട്ടൻ അങ്ങനെ പറയാൻ കാരണമെന്താണെന്ന് എനിക്ക് അറിയില്ല…

ചേച്ചി തന്നെ ചോദിച്ചു നോക്ക് ഡീ എന്നോട് തർക്കുത്തരം മാത്രം പറയാൻ വളർന്നോ നീ അവളെ അടിക്കാൻ കൈ വീശി അപ്പോഴേക്കും ഐഷു അവളുടെ കൈ പിടിച്ചു വച്ചിരുന്നു എന്തെ അന്ന് കിട്ടിയതൊക്കെ ഇത്ര വേഗം മറന്നോ അവളുടെ കൈ പിടിച്ചു താഴ്ത്തി കൊണ്ട് ചോദിച്ചു ഓ അവൻ തന്ന ധൈര്യമായിരിക്കും അല്ലെ അത് കേട്ടപ്പോൾ ഒന്ന് പതറിയെങ്കിലും വാശിയോടെ പറഞ്ഞു തീർച്ചയായും ഇപ്പൊ എന്റെ ധൈര്യം എന്റെ കണ്ണേട്ടൻ തന്നെയാണ് അതോണ്ട് ഇനി എന്തേലും എന്നെ കുറിച്ച് പറഞ്ഞാൽ ഞാൻ പ്രതികരിക്കും അത് എങ്ങനെയായിരിക്കും എന്ന് എനിക്ക് തന്നെ പറയാൻ കഴിയില്ലാ ഐഷു അവളെ നോക്കി പറഞ്ഞു സൗമ്യമാണെങ്കിലും കണ്ണുകൾക്ക് കരുത്തുണ്ട് അനു വാ പൊളിച്ചു നിന്ന് ഐഷുവിന്റെ ഭാവ മാറ്റം കാണുകയാ സുമയും ഒന്ന് പേടിച്ച മട്ടാണ്.

ഇതാണ് ഇതാണ് എന്റെ കുഞ്ഞേച്ചി ഞെട്ടൽ മാറ്റി കൊണ്ട് അനു പറഞ്ഞു പിന്നെ കുഞ്ഞേച്ചി മാത്രമല്ല പ്രതികരിക്കുക എന്ന ഓർമ കൂടി വേണം അച്ചുവിനെ നോക്കി ഒരു താളത്തിൽ അനു പറഞ്ഞു നീ നോക്കിക്കോ എന്റെ മുന്നിൽ നിന്ന് എല്ലാം നഷ്ടപെട്ട കരയുന്ന ഒരു നാൾ വരും നിനക്ക് അവരെ രണ്ട് പേരെയും ദേഷ്യത്തോടെ നോക്കി അച്ചു അതും പറഞ്ഞു പോയി ഐഷുവിന് അത് കേട്ടപ്പോൾ മുതൽ മനസ്സ് അസ്വസ്തമാകാൻ തുടങ്ങിയതാണ്. പക്ഷെ അനു അതും ഇതുമൊക്കെ പറഞ്ഞു അവളുടെ മൂഡ് മാറ്റി. പിന്നെ രാത്രി കാർത്തി വിളിച്ചു സംസാരിച്ചപ്പോഴാണ് അവള് ഒന്ന് ഓക്കേ ആയത്. അച്ചുവിന് ഇട്ട് അവൻ ഒന്ന് കൊടുക്കുമെന്നൊക്കെ പറഞ്ഞതാ പക്ഷെ ഐഷുവിന്റെ വാശിക്ക് മുന്നിൽ അത് മാറ്റേണ്ട അവസ്ഥ വന്നു —-

പതിവ് പോലെ ഒരു ദിവസം രാത്രി കാർത്തയും ഐഷുവും കൂടി സംസാരിക്കുകയാണ്. കുഞ്ഞുസേ എന്താ ഡാ സൗണ്ട് എന്തോ പോലെ വയ്യേ നിനക്ക് ഒന്നുല്ല കണ്ണേട്ടാ ചെറിയൊരു തല വേദന എന്ത് പറ്റി പെട്ടെന്ന് ഒരു തലവേദന ആ പിശാച് എന്തെങ്കിലും പറഞ്ഞോ അതൊന്നുമല്ല ഇന്ന് വൈകുന്നേരം മുടി ഷാംപൂ ഇട്ട് ഒന്ന് കഴുകി അതിന്റെ ആഫ്റ്റർ എഫക്റ്റാണ്. എന്തിനാ വയ്യാതെ പണിക്ക് പോയത് നിനക്ക് ആ കാച്ചിയ എണ്ണ തന്നെ തേച്ചാൽ പോരെ ദേഷ്യത്തോടെയാണ് പറഞ്ഞത് എന്റെ കണ്ണേട്ടാ ആ അഞ്ജുവിന് ഒരു ആഗ്രഹം നാളെ ഓണാഘോഷം അല്ലെ സാരീ ഉടുക്കുമ്പോൾ മുടി ഫുൾ വിടർത്തി ഇടണമെന്ന് എന്റെ നല്ലോണം എണ്ണമയം ഉള്ള മുടി അല്ലെ

അത് പറ്റി നിൽക്കുന്നത് കൊണ്ട് ഷാംപൂ യൂസ് ചെയ്യാൻ പറഞ്ഞതാ അത് ഇത്രക്കും വലിയ പണിയാവുമെന്ന് ഞാൻ വിചാരിച്ചില്ല ഹ്മ്മ് ഇത്‌ രാവിലെ ആകുമ്പോഴേക്കും മാറും കണ്ണേട്ടാ ഹ്മ്മ് നാളെ നാളെ എന്നെ കൂട്ടാൻ വരുമോ അവൾ അല്പം പേടിയോടെയാണ് ചോദിച്ചത് എന്തെ നിന്റെ ആ അഞ്ചു ഇല്ലേ അവന്റെ ആ പറച്ചിൽ കെട്ട് അവൾക്ക് ചിരി വന്നെങ്കിലും കടിച്ചു അമർത്തി ഇല്ലാ അവള് അരുണേട്ടന്റെ കൂടെയാണ് ഹ്മ്മ് രാവിലെ കുറച്ചു നേരത്തെ ഒരുങ്ങി നിന്നോ ഞാൻ വന്നോളാം ഹാ അവള് സന്തോഷത്തോടെ പറഞ്ഞു കുഞ്ഞുസേ എനിക്ക് ഒരു കോൾ വരുന്നുണ്ട് നീ കട്ട്‌ ആക്കിക്കോ. കുറച്ചു കഴിഞ്ഞതിന് ശേഷം കാർത്തി വീണ്ടും വിളിച്ചു ആരാ ഏട്ടാ വിളിച്ചത് ഒരു ട്രിപ്പുണ്ട്

ഈ രാത്രിയിലോ ഹ്മ്മ് ഒരു ഹോസ്പിറ്റൽ കേസാണ് നീ ഉറങ്ങിക്കോ ഹ്മ്മ് ഏട്ടാ തിരിച്ചു എത്തിയിട്ട് ഒന്ന് വിളിക്കണേ നീ ഉറക്കം കളയേണ്ട കുഞ്ഞുസേ അല്ലെങ്കിലേ തല വേദനയാ സാരില്ല ഏട്ടൻ എന്തായാലും വിളിക്കണം. ഹ്മ്മ് കാർത്തി കാശിയോട് പറയുന്നതും വണ്ടി സ്റ്റാർട്ട്‌ ചെയുന്ന സൗണ്ടുമൊക്കെ ഐഷു ഇതിനിടയിൽ കേൾക്കുന്നുണ്ട്. കിടന്നോ ഞാൻ വിളിച്ചോളാം അതും പറഞ്ഞു കാർത്തി കട്ട്‌ ചെയ്തു ഐഷുവിന്റെ മനസിൽ പേടി നിറഞ്ഞിരുന്നു എന്തോ അരുതാത്തത് സംഭിവിക്കാൻ പോകുന്നത് പോലെ അവരെ ഹോസ്പിറ്റലിൽ എത്തിച്ചു വരുന്ന വഴിയാണ് കാർത്തി. ചുറ്റും അന്ധകാരമാണ് എങ്കിലും ചില സ്ഥലങ്ങളിൽ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചമുണ്ട്.

വണ്ടി ഓടിക്കുമ്പോഴും അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുണ്ട്. ഒന്ന് രണ്ട് വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട് പെട്ടെന്നാണ് ഓപ്പോസിറ് സൈഡിലുള്ള ഒരു ലോറി തന്റെ നേരെ വരുന്നത് കാർത്തി കണ്ടു അതിന്റെ വെളിച്ചം കാരണം അവന് മുന്നോട്ട് നോക്കാൻ പറ്റാത്ത അവസ്ഥയായി എങ്കിലും തനിക്ക് നേരെ തന്നെയാണ് അത് വരുന്നതെന്ന് അറിഞ്ഞു അവൻ സൈഡിലേക്ക് തിരിച്ചു. നിയന്ത്രണം വിട്ട വണ്ടി നേരെ വീണത് അടുത്തുള്ള പുഴയിലേക്കാണ്. പക്ഷെ അത് പ്രതീക്ഷിച്ചത് പോലെ കാർത്തി പുറത്തേക്ക് എടുത്ത് തുള്ളിയെങ്കിലും അവന്റെ തല അടുത്തുണ്ടായ പോസ്റ്റിലാണ് അടിച്ചത്…….തുടരും…..

സ്മൃതിപദം: ഭാഗം 16

Share this story