വാക…🍁🍁 : ഭാഗം 2

വാക…🍁🍁 : ഭാഗം 2

എഴുത്തുകാരി: നിരഞ്ജന R.N

അവളുടെ ആക്ടിവ ചെന്നെത്തിയത് വർഷങ്ങൾ പാരമ്പര്യമുള്ള ഒരു കോളേജിന്റെ കവാടത്തിന് മുൻപിലായിരുന്നു…………………കുറച്ച് ദിവസം ചേട്ടന്റെ കൂടെ ബാംഗ്ലൂരിൽ അടിച്ചുപൊളിച്ചു കഴിഞ്ഞതുകൊണ്ട് ക്ലാസ്സുകൾ കുറച്ച് നഷ്ടപ്പെട്ടിരുന്നു അവൾക്ക്….. വണ്ടി പാർക്ക്‌ ചെയ്ത് കെട്ടിവെച്ച കൊടികളുടെയും തോരണങ്ങളുടെയും ബാനറുകളുടെയും നടുവിൽ കൂടി അവൾ ആ കോളേജ് അങ്കണത്തിലൂടെ നടന്നു…………… ആ വരവിനെ ആനന്ദത്തോടെ വരവേറ്റുകൊണ്ട് കലാലയത്തിൽ ചുവപ്പിന്റെ വർണ്ണം വിതറിയ വാക പൂ ഒരു വർണ്ണമഴയായി അവളിലേക്ക് കൊഴിഞ്ഞുവീണു…………

ഒരുചൂടിലും വാടാതെ, ഒരു വേനലിനെയും പിരിഞ്ഞുകൊണ്ട് കൊഴിഞ്ഞുപോകാതെ കലാലയത്തിൽ നിറഞ്ഞു നിൽക്കാൻ വാകയ്ക്ക് മേൽ മന്ദമാരുതന്റെ ഇളം തെന്നൽ കടന്നുപോയി… അതേ, വാകയെ പ്രകൃതി വരവേറ്റിരിക്കുന്നു………………… ചുവപ്പിനെ ഇഷ്ടമല്ലാതിരുന്ന അവളെ അതേ വർണ്ണം തന്നെ സ്വീകരിച്ചിരിക്കുന്നു…………… റാഗിങ് സെക്ഷനുകളെല്ലാം ഇതിനോടകം തന്നെ തീർന്നിട്ടുണ്ടായിരുന്നു, അതുകൊണ്ട് അങ്ങെനെയൊരു ഭയം തല്കാലം അവളെ വിട്ടൊഴിഞ്ഞു …. എന്നിരുന്നാലും ഉള്ളിനുള്ളിൽ എന്തിനോവേണ്ടി ഒരു മഞ്ഞുരുകൽ തുടങ്ങിയതറിഞ്ഞുകൊണ്ട് അവൾ ക്ലാസ്സിൽ കയറി….. …..

അവിടെയവൾ പഴയ കിലുക്കാംപെട്ടിയായി, വളരെപെട്ടെന്ന് തന്നെഎല്ലാവരുമായി കൂട്ട്കൂടി, അതിൽ അവളേറ്റവും കൂടുതൽ അടുത്തത് കിച്ചു എന്ന കൃഷ്ണജയോടായിരുന്നു…… എന്തൊരു കോളേജാ ഇത്.. അയ്യേ !!!കോളേജ് എന്നൊക്കെ പറയുമ്പോൾ ബഹളവും കൂവലും അലമ്പും സീനിയർസും റാഗിങ്ങുമൊക്കെ വേണ്ടേ?? ഇതൊരുമതൊരി ശവമടക്കിന് വന്നതുപോലെയുണ്ട്… !!!! ഇന്റർവെൽ ടൈം കോളേജ് വരാന്തയിലൂടെ നടക്കുകയായിരുന്നു വാകയും കിച്ചുവും…. ഹഹഹ, അപ്പോൾ മോളൊന്നും അറിഞ്ഞില്ലേ???? അവളെന്തെന്ന അർത്ഥത്തിൽ പുരികമുയർത്തിയതും കിച്ചു വാകയെയും കൂട്ടി ക്ലാസ്സിലേക്ക് കയറി…… അതേ, ഇന്നിവിടെ മെമ്പർഷിപ് ഡേയാ…. !!!!

മെമ്പർഷിപ് ഡേയോ???? അതിശയത്തോടെ അവൾ ചോദിച്ചു……. ഹാ,,,,, ഇവിടുത്തെ പാർട്ടിയിലേക്ക് ജൂനിയർസ് മെമ്പർഷിപ് എടുക്കുന്ന ഡേ……. ഇന്നത്തേ ദിവസം, രണ്ട് പാർട്ടിക്കാരും ക്ലാസ്സുകളിൽ കയറിയിറങ്ങി മെമ്പർഷിപ് എടുപ്പിക്കും… അതുകൊണ്ടുള്ള സൈലന്റ് അല്ലേയിത്… !!! കിച്ചുവിന്റെ വാക്കുകൾ വാകയിൽ ഉണർത്തിയത് പുച്ഛഭാവമാണ്….. പാർട്ടി, മെമ്പർഷിപ്…. പുല്ല്….. !😡😡😡 നീ ഏത് പാർട്ടിയിലാ ചേരാൻ പോണേ വാകേ?? പിന്നേ, എനിക്ക് വേറെ പണിയില്ലല്ലോ…. ഈ പാർട്ടി ഒന്നുമില്ലാതെ എന്താ പഠിക്കാൻ പറ്റില്ലേ???? മറ്റേടത്തെ ഓരോ പാര്ട്ടിക്കാര് വന്നേക്കുന്ന്………. ഉള്ളിലെ അമർഷമെല്ലാം അവൾ കിച്ചുവിനുമുൻപിൽ തീർത്തു………..

ഞാൻ എന്തായാലും നമ്മുടെ ചെയർമാൻ സഖാവിന്റെ കൂടെയാ…… പുള്ളിയും പുള്ളിയുടെ പാർട്ടിയും പൊളിയാ…. !!! കിച്ചു വീണ്ടും ആ ടോപിക്കിൽ തന്നെ പിടിച്ചുതൂങ്ങിക്കൊണ്ടിരുന്നു….. എന്റെ പൊന്ന് കിച്ചു, നീ ഒന്ന് നിർത്തുന്നുണ്ടോ?????? !!!എന്റീശ്വരാ, വീട്ടിലും ഇതേ വാക്ക്, ഇവിടെയും ഇതേ വാക്ക്….. സഖാവ്, പോലും !!!!!എനിക്കത് കേൾക്കുന്നതെ ഇഷ്ടല്ല !!!!!!! ദേഷ്യത്തോടെ വാക മുഖം തിരിച്ചതും ഡെസ്കിൽ ആഞ്ഞൊരടി വീണതും ഒരുമിച്ചായിരുന്നു………………. ഞെട്ടലോടെ അവൾ ആ കൈകളെയും, ശേഷം ആ മുഖത്തെയും നോക്കി….. അലസമായ മുടിയിഴകൾ നെറ്റിയിലേക്ക് വീണുകിടക്കുന്നു,, വിപ്ലവത്തിന്റെ തീജ്വാലകൾ കത്തിനിൽക്കുന്ന കണ്ണുകൾ…

ചുവന്ന ഷർട്ടും മുണ്ടും ഉടുത്ത് അവളെ തന്നെ നോക്കിനിൽക്കുന്ന ആ കാപ്പികണ്ണുകൾ അവളുടെ മിഴികളുമായി കോർത്തിണങ്ങി……. ശ്ശ്‌,, വാകേ, ഇതാ ഞാൻ പറഞ്ഞ ചേട്ടൻ, നമ്മുടെ ചെയർമാൻ ആയുഷ്മേനോൻ !!! കാതോരം അലയടിച്ച കിച്ചുവിന്റെ വാക്കുകൾ വാകയിൽ വീണ്ടും അനിഷ്ടത്തിന്റെ വിത്ത് പാകി………. ഹായ് ഫ്രണ്ട്‌സ്,,,, ഞങ്ങൾ ആരാണെന്നും എന്തിനാ വന്നതെന്നും കൈയിലെ ഈ നക്ഷത്രാങ്കിത ശുഭ്രപതാക കണ്ടപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ…….. !!!!!!കൈകളിലേന്തിയ കൊടിയിലേക്കും അതിനെ നെഞ്ചോട് ചേർത്ത അവനിലേക്കും അവളുടെ നോട്ടം പാളിവീണു…………….

ഞാൻ ആയുഷ്, ഈ കോളേജിലെ ചെയർമാൻ ആണ്, അതിനേക്കാളേറെ ഒരു സഖാവ് എന്ന് പറയുന്നതിൽ അഭിമാനിക്കുന്നവൻ…. !!!!!നിങ്ങൾക്കറിയാം ഈ കോളേജ് ഇവിടെ സ്ഥാപിതമായ അന്ന് മുതൽ കുറച്ചുകാലം മുൻപ് വരെ ഇവിടം മറ്റൊരു പാർട്ടിയുടെ കോട്ടയായിരുന്നു…. അവരുടെ അരാജകത്വം കളിവിളയാടിയ ഇവിടം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പേടിസ്വപ്നമായിരുന്നു……….. അങ്ങെനെയൊരു കലാലയത്തെ, ഇന്ന് ഇതുപോലൊരു സ്വർഗ്ഗമാക്കി മാറ്റിയത് ഈ കൊടികീഴിൽ അണിനിരന്ന സഖാക്കളായിരുന്നു….. ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്, അക്രമത്തിനുവേണ്ടിയോ പഠിത്തം കളയാൻ വേണ്ടിയോ അല്ല, മറിച്ച് കലാലയത്തെ അറിഞ്ഞ് ജീവിക്കാൻ വേണ്ടി……..

ഇവിടുത്തെ സ്പന്ദനം തൊട്ടറിയണമെങ്കിൽ അതാ വാകയുടെ ചുവട്ടിലെ ചുവപ്പിന്റെ വസന്തത്തെ സ്പർശിക്കണം…………………… ചുവന്നപൂക്കുന്ന ആ പൂമരം പോലും ഞങ്ങൾക്കുള്ളിലെ ആവേശമാണ്,,,, ആ ആവേശത്തിലേക്ക് പങ്കുചേരാനാണ്‌ ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്………… അവന്റെ വാക്ചാതുരിയിൽ ഒരുനിമിഷം വാകയും പകച്ചുപോയി……. അത്രത്തോളം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നവയാണവ, തന്റെ അച്ഛന്റെ വാക്കുകൾ പോലെ……….. കമ്മ്യൂണിസം, സഖാവ് ഇതൊന്നും വെറും വാക്കുകളല്ല മോളെ, കുറേ പച്ചജീവിതങ്ങളുടെ തീക്ഷ്ണമായ അനുഭവങ്ങളിലൂടെ ഉൾതിരിഞ്ഞുവന്നവയാണ്.

അച്ഛന്റെ വാക്കുകൾ പെട്ടെന്ന് അവളുടെ ഓർമകളിലേക്ക് ഇരച്ചുകയറി……….. പെട്ടെന്ന് തലയിൽ ആരോ കൊട്ടിയതറിഞ്ഞ് അവൾ ഒന്ന് ഞെട്ടി… തനിക്ക് മുൻപിൽ നിൽക്കുന്ന അവനെ കാണുംതോറും അവളുടെ ഹൃദയത്തിന്റെ താളം തെറ്റിത്തുടങ്ങി……………. എന്താ പേര്???? ഏഹ് എന്താ പേരെന്ന്?????? ആാാ കാപ്പികണ്ണിൽ ലയിച്ചുപോയിരുന്നു അവൾ…. ഡോ തന്നോടാ ചോദിച്ചേ,, എന്താ പേരെന്ന്??? അവന്റെ ശബ്ദമുയർന്നു, വാക…. വാകശ്രീദേവ്……… ഞെട്ടിത്തരിച്ച് ഒറ്റശ്വാസത്തിൽ അവൾ പേരുപറഞ്ഞു…… എന്തോ ആ പേര് കേട്ടതും അത്ഭുതത്തോടെ വന്നവരെല്ലാം അവളെ നോക്കി, പ്രത്യകിച്ച് ആ കാപ്പികണ്ണുകൾ..

ആ പേര് ഒരിക്കൽ കൂടി ആ ചുണ്ടുകൾ മൊഴിയവെ, അവനിലെവിടെയോ ഒരു ചെറുപുഞ്ചിരി കടന്നുപോയി……… ദിയെ, പേരെഴുതിയോ……. അവൻ അടുത്തുനിന്ന പെൺകുട്ടിയോട് ചോദിച്ചു…. ഹാ എഴുതി, ആയുഷ്……… വാക ശ്രീദേവ് എന്നല്ലേ……. മെമ്പർഷിപ് കാർഡിൽ എഴുതി….. തന്റെ പേര് മറ്റൊരുവൾ വഴികേട്ടതും അരിശത്തോടെ അവളെണീറ്റു….. എന്തിനാ പേരെഴുതിയെ???? ഞാൻ നിങ്ങളുടെ പാർട്ടിയിൽ ചേർന്നെന്ന് ആരാ പറഞ്ഞെ?? പാർട്ടി, മെമ്പർഷിപ് എന്ന് കേട്ടപ്പോഴേ പെണ്ണ് വൈലന്റായി…. അവിടെപ്പിന്നെ കാപ്പികണ്ണിനോ, അവന്റെ പുഞ്ചിരിയ്ക്കോ ഒന്നും സ്ഥാനമില്ലാതായി……

അതെന്താടോ, വാക അതെന്നും ചുവന്ന് തന്നെയാകണമല്ലോ…….. മാറത്ത് കൈപിണച്ചുകെട്ടി നിന്നുകൊണ്ട് അവൻ ചോദിച്ചത് അവളുടെ ദേഷ്യത്തിന്റെ ആക്കം കൂട്ടി……….. വാക ചുവക്കണോ വെളുക്കണോ എന്ന് ഞാൻ തീരുമാനിച്ചോളാം.. തല്കാലം ചേട്ടൻ ചെല്ല്……… എനിക്കാരുടെയും ഒരു മെമ്പർഷിപ്പും വേണ്ടാ…………… 😏😏😏😏😏 ഒരു ലോഡ്പുച്ഛം വാരിയെറിഞ്ഞ് അവളവനെ നോക്കി………… ഡീ… കൂടെനിന്ന അവന്റെ ചങ്ക് എന്തോ ദേഷ്യത്തോടെപറയാൻ ഒരുങ്ങിയതും ആയുഷ് അവനെ തടഞ്ഞു……. ദിയെ, കംപ്ലീറ്റ് ആയില്ലേ, വാ പോകാം…… ഗൗരവം നിറഞ്ഞ അവന്റെ വാക്കുകൾ കേട്ടിട്ടും അവളുടെ ഭാവത്തിന് മാറ്റമൊന്നുമുണ്ടായില്ല…

എന്റെ വാകേ, നീ എന്തൊരു പണിയാ കാണിച്ചേ??????മെമ്പർഷിപ് എടുക്കേണ്ടങ്കിൽ എടുക്കേണ്ട, അതിന് അവരോട് ഇങ്ങെനെ സംസാരിക്കണമായിരുന്നോ? ഒന്നുമില്ലേലും സീനിയർസ് ആണെന്നോർക്കണ്ടേ?????? അവര് പോയതിനുപിന്നാലെ കിച്ചുവിന്റെ ഉപദേശം തുടങ്ങി…….. ഓ പിന്നേ,,, നീ ഒന്ന് പോടീ… അവരെന്താ എന്നെ അങ്ങ് പിടിച്ചുതിന്നുവോ???? എന്നാലും………. ഒരെന്നാലുമില്ല കിച്ചൂ,, നീ വാ നമുക്ക് കാന്റീൻ വരെ പോകാം… എന്തോ ദേഷ്യം വന്നാൽ എനിക്ക് ഭയങ്കര വിശപ്പാ…….. കിച്ചുവിന്റെ കവിളിൽ പിടിച്ചുവലിച്ചുകൊണ്ട് കുസൃതിയോടെ വാക പുറത്തേക്കിറങ്ങി…

ഡാ, അളിയാ.. അതാ ആ പെണ്ണാ ഞാൻ പറഞ്ഞ ആള്…. ആയുഷിനെയും കൂട്ടരെയും തറപറ്റിച്ചവൾ… !!!! ക്യാന്റീനിലിരുന്ന് പഫ്സ് കഴിക്കുന്ന വാകയെ ഒരുവൻ ജയേഷിന് കാണിച്ചുകൊടുത്തു…….. ലവള് കൊള്ളാലോ…. നീ വാ…. നമുക്ക് ഒന്ന് മുട്ടിനോക്കാം……. വഷളൻചിരിയോടെ ജയേഷ് അവൾക്കരികിലേക്ക് നടന്നു…… കിച്ചൂ, നാളെ വരുമ്പോൾ ആ നോട്സ്എല്ലാം കൊണ്ടുവരണേ…… എല്ലാംകൂടി കോപ്പി എടുക്കാം……….. പഫ്സ് കഴിച്ചുകൊണ്ടിരിക്കെ അവർ സംസാരിച്ചുകൊണ്ടിരുന്നു…….. ഹലോ……………. ജയേഷ് അവർക്കരികിൽ വന്ന് നിന്നു…… ഹായ്, ആരാ??? ഒട്ടും ഭാവഭേദമില്ലാതെ അവൾ ചോദിച്ചു…… ഞാൻ ജയേഷ്ബാലചന്ദ്രൻ… ഇവിടുത്തെ എംഎൽഎ ബാലചന്ദ്രന്റെ മകൻ… !! അതിന് ഞാൻ എന്ത് വേണം????

എടുത്തടിച്ചതുപോലെയുള്ള അവളുടെ മറുപടി കേട്ട് അവനൊന്ന് ചൂളിപ്പോയി……….. 😬😬 അത്, താനിന്ന് ആ ആയുഷിനെ തറപറ്റിച്ചുവെന്നറിഞ്ഞു….. അതെന്തയാലും കിടുക്കി…. !!!ഈ കോളേജ് അവന്റെ അപ്പന്റെ വകയാണെന്നാ അവന്റെയൊക്കെ വിചാരം…കൊറേ സഖാക്കൾ…. അതെന്തായാലും താനങ്ങ് തീർത്തുകൊടുത്തു… വെരി ഗുഡ് വാക… ഓഹ്., തന്റെ പേര് കൊള്ളാട്ടോ……………… അവളുടെ മുൻപിൽ നന്നായി ഷൈൻ ചെയ്യാൻ കിട്ടിയ അവസരം അവനങ്ങ് മുതലാക്കി…… ഓഹ്,,, അപ്പോൾ ചേട്ടൻ എതിർപാർട്ടികാരൻ ആണല്ലേ…… !!!!!!അത് പൊളിച്ചു…………… അതേ വാക…….

താനിനി ഞങ്ങളുടെ കൂടെ കൂടിക്കോ, അവന്മാർ തന്നെ ഒന്നുംചെയ്യില്ല… ആ പേടിയൊന്നും വേണ്ടാട്ടോ….. അവളുടെ മറുപടി കൂടിയായപ്പോൾ അവനിലെ പഞ്ചസാരയുടെ അളവ് കൂടിതുടങ്ങി…… ഓ, വേണ്ട ചേട്ടാ.. …. എന്നെ നോക്കാൻ എനിക്കറിയാം ചേട്ടാ… പിന്നേ, ചേട്ടൻ കേട്ടതിൽ ചെറിയൊരു കുഴപ്പമുണ്ട്, ഞാൻ പറഞ്ഞത് അവരുടെ പാർട്ടിയിൽ ചേരില്ല എന്നല്ല, മറിച്ച് ഒരു പാർട്ടിയിലും ഇല്ലെന്നാ………. ചേട്ടൻ പോയാട്ടെ,, ഞങ്ങൾക്ക് ക്ലാസ്സിൽ പോണം……. അത്…. വാക…. ദേഷ്യം മുഖത്ത് പ്രകടമെങ്കിലും വാക്കുകളിൽ അവൻ സൗമ്യത ചലിച്ചു………….. വാ കിച്ചൂ, നമുക്ക് പോകാം…….

ബാഗുമെടുത്ത് കിച്ചുവിനെയും കൂട്ടി അവൾ ക്ലാസ്സിലേക്ക് നടന്നു…………. ശ്ശെ, ആകെ നാണക്കേടായല്ലോ ജയേഷേ…… ഇല്ലെടാ ഫെബി…… അവളെ അങ്ങെനെ ഞാൻ വിടില്ല…… ഇന്ന് കേറിവന്ന പെണ്ണ് ഈ ജയേഷ്ബാലചന്ദ്രനെ നാണക്കെടുത്തിയിട്ട് അങ്ങെനെ ഇവിടെ സ്വര്യമായി പഠിക്കില്ല… അതിന് സമ്മതിക്കില്ല ഈ ജയേഷ്……. അവന്റെ പൂച്ചക്കണ്ണുകളിൽ ഇരയെ പിടിക്കാൻ കാത്ത് നിൽക്കുന്ന വേട്ടക്കാരന്റെ ക്രൗര്യത പടർന്നു……….😡 🍁🍁 വേനൽച്ചൂടിൽ ചുവന്നുപൂത്ത വാകപ്പൂ ഇളംകാറ്റിൽ ഓളം തട്ടി പാറിപറന്ന് താഴേക്ക് വീഴുന്നതും നോക്കി നടക്കുകയായിരുന്നു അവൾ, പെട്ടെന്ന് എവിടെയോ തട്ടി പിറകിലേക്ക് വീഴാനാഞ്ഞതും ……… വാക……….

എന്ന വിളിയോടൊപ്പം ഏതോ രണ്ട് കരങ്ങൾ അവളെ വലയം ചെയ്തു………… വാക….. വാക……… ആർ യൂ ഓക്കേ????? വെപ്രാളത്തോടെയുള്ള ആ ശബ്ദം കേട്ട് അവളുടെ കണ്ണുകൾ പതിയെ തുടർന്നതും തന്നെ വലയം ചെയ്തുനിൽക്കുന്ന ആ കാപ്പിക്കണ്ണുകളുമായി അവളുടെ മാന്മിഴികൾ ഇണചേർന്നു…… ആ നിമിഷം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയ്ക്ക് അർത്ഥങ്ങൾ ഏറെയായിരുന്നു…..💝💝💝💝 വാക….. വാക….. ഡോ…….. തന്നെ ആരോ തട്ടിവിളിക്കുന്നതറിഞ്ഞ് പെട്ടെന്ന് അവൾ കണ്ണുകൾ തുറന്നു……. ഡോർ തുറന്ന് നിൽക്കുന്ന അവനിലേക്ക് കണ്ണുകളെത്തിയതും ഓർമകൾ എന്ന സ്വർഗ്ഗത്തിൽ നിന്നും യാഥാർഥ്യമെന്ന നരകത്തിലേക്ക് അവൾ വീണ്ടും വന്നു വീണു…. വാ, ഇറങ്ങ്….

അവന്റെ ക്ഷണത്തെ മൗനമായി അനുസരിച്ചുകൊണ്ട് അവൾ കാറിൽ നിന്നിറങ്ങി…… ചുറ്റും നോക്കി……… ഒരുപാട് പ്രതീക്ഷകളോടെ അതിലേറെ ആഗ്രഹത്തോടെ വന്നുകയറിയ വീട്………………. സ്വയമൊരു അവജ്ഞയോടെ അവൾ നടന്നു…… നിലവിളക്കുമായി ഈ പടിയിൽ കാലെടുത്ത് വെക്കുമ്പോൾ, നെഞ്ചിൽ പറ്റിച്ചേർന്ന താലി മരണംവരെ എന്റെ ഹൃദയത്തിൽ ചേർന്ന്ഉണ്ടാകണമെ എന്ന പ്രാർത്ഥന മാത്രമായിരുന്നു……എന്നാലിപ്പോൾ ആ ബന്ധത്തിന് ഒരു അഡ്ജസ്റ്റ്മെന്റ്, എന്ന പേര് … !!!!!!!!!പുച്ഛത്തോടെ അവളവനെ നോക്കി….. അവളെ നോക്കിനിന്ന ആ കണ്ണുകളിൽ തളംകെട്ടിയ നീർത്തിളക്കത്തിന്റെ അർത്ഥം എന്താ????????

അവൾ സ്വയം ചോദിച്ചു…. ഇപ്പോഴും എന്നിൽ ലയിച്ച അവന്റെ സ്വത്വത്തെ അവൻ ഉപേക്ഷിച്ചുഎന്ന് വിശ്വസിക്കാൻ ആ പൊട്ട മനസ്സിന് കഴിയുമായിരുന്നില്ല……….. പ്രണയം മാത്രം അലതല്ലിയ അധരങ്ങളിൽ വേർപിരിയണമെന്ന വാക്ക് ഇടിത്തീയായി വീണത് കേട്ട് തകർന്നുപോയ ആ നിമിഷത്തെ അവളുടെ മനസ്സ് വീണ്ടും ഓർത്തെടുത്തു….. ഇല്ല, ഇനിയും ഈ മിഴികളെ ഞാൻ വിശ്വസിക്കില്ല…… ഇതിൽ കാണുന്ന ഭാവത്തെ പ്രണയമാണെന്ന് വിശ്വസിക്കാൻ ഇനിയുമെനിക്കാകുന്നില്ല…………. തളർന്ന മനസ്സുമായി ഒരക്ഷരം പോലും തമ്മിൽ സംസാരിക്കാതെ അവർ ഇരുവരും വീട്ടിലേക്ക് കയറി….

ആഹാ, മക്കള് വന്നോ?? എവിടെയായിരുന്നു…. കയറിയപാടെ അവന്റെ അമ്മയും അച്ഛനും അവരെ സ്നേഹത്തോടെ പൊതിഞ്ഞു……. അത്, അച്ഛാ… എന്റെ ഒരു സുഹൃത്തിനെ കാണാൻ പോയതാ….. ശിലകണക്കെ നിൽക്കുന്ന അവളെ നോക്കികൊണ്ടവൻ പറഞ്ഞു….. എന്തുപറ്റി മോൾക്ക്? ആകെ ഒരു വല്ലായ്മ… അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ചലിപ്പിച്ച് വാത്സല്യത്തോടെ അമ്മ ചോദിച്ചു….. ചെറിയൊരു തലവേദന…………. ആദ്യമായ്‌ ആ അമ്മയോട് കള്ളം പറഞ്ഞതിന്റെ വേദന കൂടി സഹിച്ചുകൊണ്ട് അവൾ റൂമിലേക്ക് നടന്നു,…. എന്താടാ മോൾക്ക്….??? ആധിയോടെ അമ്മയുടെ ചോദ്യം അവന് നേരെയായി…. തലവേദനയാണെന്ന് അവൾ പറഞ്ഞില്ലേ അമ്മേ…..

അമ്മ ചായയെടുക്ക്, ഞങ്ങൾ അപ്പോഴേക്കും ഫ്രഷ് ആയിവരാം…… വീണ്ടും അതേ കള്ളം ആവർത്തിച്ച് പറഞ്ഞ് അവനും അവരിൽനിന്ന് രക്ഷപ്പെട്ടു….. ഇതേസമയം റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ച അവളുടെ കണ്ണുകൾ ആദ്യം ചെന്നെത്തിയത് ഭിത്തിയിൽ പതിപ്പിച്ച അവരുടെ വിവാഹഫോട്ടോയിലേക്കായിരുന്നു…… അവജ്ഞയോടെ അവൾ അതിലേക്ക് നോക്കിനിന്നു…. പതിയെ അവൾ ആ റൂമിനകം മുഴുവൻ നോക്കി………… അസ്തമിച്ച പ്രതീക്ഷകൾ അവനെന്ന ലോകത്തിലേക്ക് ഇഴുകിചേർന്ന അവരുടെ സ്വാർഗ്ഗഭൂമി……… അതിലെ ഓരോ അണുവിനും പറയാനുണ്ടായിരുന്നു വാകയുടെയും അവളുടെ പ്രണയത്തിന്റെയും ഒരായിരം കഥകൾ…………..

ജാലകങ്ങൾക്കരികിലിരുന്ന സിന്ദൂരച്ചെപ്പ് അവളിലെ കവിൾത്തടത്തെ ശോണിമമയമാക്കി….തന്റെ ശരീരത്തിലൂടെ ആദ്യമായ് അവന്റെ ചുടുനിശ്വാസം സഞ്ചരിച്ച ആ രാത്രി ഇന്നലെയെന്നപോലെ തലച്ചോറിൽ മിന്നിമാഞ്ഞു…….. അവന്റെ വിരൽത്തുമ്പാൽ സീമന്തരേഖയിൽ പരന്ന കുങ്കുമത്തോടൊപ്പം ആ പേര് പതിഞ്ഞ താലിയുമായി അവന്റെ ജീവിതത്തിലേക്ക് എല്ലാം അർത്ഥത്തിലും പാതിയായി കടന്നുവന്ന ആ ദിവസം……………. അവനെന്ന പ്രണയത്തെ മനസ്സ് നിറഞ്ഞ് സ്വീകരിച്ച ആ ദിവസം…..നാണത്തോടെ അവന്റെ അധരവുമായി തന്റെ അധരങ്ങൾ ഇണചേർന്ന ആ ദിവസം……..

പിന്നീടുള്ള ഓരോ ദിവസത്തിലും പരസ്പരം മത്സരിച്ചു പ്രണയിച്ചതിന്റെ ദൃക്സാക്ഷിയായ ആ റൂമിലെ ഓരോ വസ്തുവിലേക്കും നിറകണ്ണുകളോടെ അവളുടെ നോട്ടം ചെന്നെത്തി…………… ഒടുവിൽ അവന്റെ ഓർമകൾ വീണ്ടും വീണ്ടും തന്നിലേക്ക് ആവാഹിക്കുന്ന എല്ലാത്തിൽനിന്നും ഒരുനിമിഷമെങ്കിലും രക്ഷനേടാനായി ബാൽക്കണിയിലേക്ക് അവൾ നടന്നു…… അവളിലെ വിരഹവേദനയറിഞ്ഞതുപോലെ പ്രകൃതിയും അവൾക്ക്മേൽ ചാറ്റൽമഴയായി പെയ്തിറങ്ങി…… മുഖത്തേക്ക് ഇറ്റുവീണ മഴത്തുള്ളികൾ നെറ്റിയിലെ സിന്ദൂരത്തെ മായ്ച്ചുകൊണ്ടിരിക്കുന്നതറിയാതെ ആ മഴയിൽ സ്വയം മറന്ന് നിന്നു.

എന്റെ പ്രാണനായ വേനലിനെ പിരിഞ്ഞ് ഈ വാക കൊഴിയുകയാണ് അച്ഛാ……. സിന്ദൂരം ഒരുചാലായി ആ മുഖത്തുനിന്ന് ഇടറുന്ന ചുണ്ടിലേക്ക് ഒഴുകിയിറങ്ങി……….. ചുവപ്പണിഞ്ഞ വാകയെ ചുവപ്പിൽ നിന്നും വേർപെടുത്താനെന്നപോലെ……. ☹☹☹ റൂമിലേക്ക് വന്ന അവൻ അവിടെയവളെ കാണാതായപ്പോൾ നേരെ ബാൽക്കണിയിലേക്ക് ചെന്നു….. സ്വയം മറന്ന് മഴയെ സ്വീകരിച്ച അവളെ കണ്ടതും അതുവരെ അടക്കിവെച്ച വേദന മിഴിനീരായി ആ കണ്ണുകളിൽ പ്രത്യക്ഷമായി…………. കരയല്ലേ പെണ്ണെ… നിന്റെ കണ്ണ് നിറയുന്നത് മാത്രം കണ്ടുനിൽക്കാൻ എനിക്ക് കഴിയില്ല……..

സ്വയം തകർന്നുകൊണ്ട് നിനക്ക് വേണ്ടിയാ ഞാൻ ഈ തീരുമാനം എടുത്തത്…. എന്റെ ശ്വാസമായ നിന്നെ വേർപെടുന്ന നിമിഷം സ്വയം ഇല്ലാതായി പോകും ഞാനും……….പക്ഷെ, ഇതല്ലാതെ മറ്റൊരു മാർഗ്ഗം എനിക്കില്ല.. എല്ലാമറിഞ്ഞുകൊണ്ട് നിന്നെ എന്നിലേക്ക് പിടിച്ചുനിർത്താൻ എനിക്കാവില്ല പെണ്ണെ…… ജീവൻ പറിച്ചുനൽകുന്ന വേദനയോടെ ഈ വേനൽ അവന്റെ വാകയെ കൈയൊഴിയുകയാ….. ഞാൻ പോയാലും മറ്റൊരു വസന്തം നിന്നെ കാത്ത് ഉണ്ടാകും….. വേനലിൽ കരിഞ്ഞുപോയ ഇതളുകളെ ഓർത്ത് നില്കാതെ,ആ വസന്തത്തിൽ ചുവന്നുപൂക്കേണം നീ, എന്നും ഈ വെയിലിന് അതുമാത്രം മതി എന്റെ സഖീ…. 💖💖💖💖💖… തുടരും

വാക…🍁🍁 : ഭാഗം 1

Share this story