സിന്ദൂരരേഖയിൽ: ഭാഗം 19

സിന്ദൂരരേഖയിൽ: ഭാഗം 19

എഴുത്തുകാരി: സിദ്ധവേണി

രാവിലെ ഉണർന്നതും വസു നോക്കിയത് അമ്മുവിനെ ആണ്… അപ്പോഴാണ് ശ്രേദ്ധിച്ചത് അവന്റെ നെഞ്ചിൽ തലയും വച്ചു അവനെ വട്ടം പിടിച്ചു കിടക്കുന്ന അമ്മുവിനെ… പുറത്തെ ജന്നലിൽ നിന്നും വീശുന്ന തണുത്ത കാറ്റ്‌ കാരണം അവളുടെ മുഖത്തേക്ക് കുഞ്ഞ് മുടികൾ പാറി വീഴുന്നുണ്ടായിരുന്നു… അതൊക്കെ വസു ഒരു കുറുമ്പൊടെ നോക്കി അവളെ പൊതിഞ്ഞു പിടിച്ചു കിടപ്പുണ്ടായിരുന്നു… അപ്പോഴാണ് മിനിഞ്ഞാന്നത്തെ കാര്യം അവൻ ഓർത്തത്… അന്ന് സേവിയുടെയും അമ്മുവിന്റെയും സംസാരം ഒക്കെ കേട്ട് തളർന്നു ഒന്നും ഓർക്കാൻ പോലും പറ്റാതെ ഇരുന്നപ്പോഴാണ് ഒരു ആശ്രയത്തിനു നല്ലോണം മദ്യപിച്ചത്… അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ…..

ആക്സിഡന്റ് പറ്റിയതിനു ശേഷം എല്ലാ ദുശീലവും ഉണ്ട് കള്ള് കുടിയും സിഗരറ്റ് വലിയും ഒക്കെ… നാല് കാലിൽ വന്ന് ഒന്ന് കുളിച്ചു… പിന്നെ അമ്മയോട് എന്തൊക്കെ സംസാരിച്ചു കട്ടിലിൽ വന്ന് കിടന്നതും ഒരു സിനിമ പോലെ അമ്മുവിനെ ആദ്യമായി കണ്ടതും അവളോട് ഇഷ്ടം പറഞ്ഞതും ഒരു മഴയത് നനഞ്ഞൊലിച്ചു അവളുടെ വീട്ടിലേക്ക് ചെന്നതും താലി കെട്ടിയതും…അങ്ങനെ എല്ലാം… പക്ഷെ അവസാനം കണ്ടത് അന്നത്തെ ആക്സിഡന്റ് ആയിരുന്നു…കണ്ണടയും മുന്നേ അച്ഛന്റെ ദേഹത്തിൽ കൂടെ കേറിയിറങ്ങുന്ന ഒരു ലോറി… അപ്പോൾ എനിക്കും എല്ലാം മനസ്സിലായിരുന്നു അമ്മു അന്ന് പറഞ്ഞതൊക്കെയും…

എന്റെ ജീവനിൽ അലിഞ്ഞു ചേർന്നവളെയും എന്റെ ജീവന്റെ തുടിപ്പിന്നെ പോലും അറിയാതെ ഇത്രയും നാളും… വിച്ചേട്ടാ… അമ്മുവിന്റെ വിളിയാണ് ബോധത്തിലേക്ക് കൊണ്ട് വന്നത്… നോക്കിയപ്പോൾ തന്നെ അവനെ കണ്ണിമ ചിമ്മാതെ നോക്കി കിടപ്പുണ്ട്…. എന്തോ? ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലേ? ഉഹും പോണില്ല.. അതേയ് ഏട്ടാ… എനിക്ക്… നിക്ക് പേടിയാ… ഒറ്റക്ക് ഇവിടെ നിൽക്കാൻ… അഗ്നി ഏട്ടൻ… നിമിഷ… അവർക്കൊക്കെ എന്നേ… ഒന്നും ചെയ്യില്ല… അല്ല എന്നാലും… പേടിയുണ്ടോ നിനക്ക് അത്രക്ക്? മ്മ്മ്… മോളെ വല്ലതും അപായപ്പെടുത്താൻ? ഒന്നും ചെയ്യില്ല… മ്മ്മ്…

അല്ല ഇങ്ങനെ കിടന്നാൽ മതിയോ? എണീക്കണ്ടെ? അവിടെ കിടന്നോ… കുറെ നാൾക്ക് ശേഷം എന്റെ പെണ്ണിന്റെ കൂടെ ഒന്ന് കിടന്നതാ… ഇന്നിനി വേറേ ജോലിയൊന്നും ഇല്ലല്ലോ അമ്മുട്ടി നീ അവിടെ കിടക്ക്… അഹ്.. എന്നാ കിടക്കാം… അവന്റെ നെഞ്ചിലേക്ക് നീങ്ങി കിടന്നുകൊണ്ട് പറഞ്ഞു.. വിചേട്ടാ… അല്ല ശെരിക്കും ഇന്നലെ പറയാം എന്ന് പറഞ്ഞ ഒന്നും പറഞ്ഞില്ലാല്ലോ എന്തൊക്കെ ദുശീലമോ മറ്റോ? അതോ… അന്നത്തെ ആക്‌സിഡന്റ്ന് ശേഷം എനിക്കെ ഈ കള്ള് കുടിക്കുന്നതിന്റെ അസ്കിത ഉണ്ടേയ്… പോരാത്തതിന്… പോരാത്തതിന്? അവനെ കൂർപ്പിച്ചു നോക്കികൊണ്ട് അവൾ ചോദിച്ചു…

പിന്നെ പണ്ട് നിനക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം കൂടെ ഉണ്ട്… എന്താ അത്? അത് പിന്നെ പുകവലി… പോ… മാറിക്കെ… അവനെ തള്ളി മാറ്റി എണീക്കാൻ നോക്കികൊണ്ട് അവൾ പറഞ്ഞു… സോറി പെണ്ണേ… പോ ഇനി അത് രണ്ടും നിർതിയിട്ട് വന്നാൽ മതി എന്റെ അടുത്ത്… ചുമ്മാതെയാണോ മനുഷ്യാ നിങ്ങളുടെ ചുണ്ട് ഇങ്ങനെ കറുതിരിക്കുന്നത്… എടി… പെണ്ണേ… ദേഷ്യപ്പെടല്ലേ… എപ്പോഴുമില്ല ഇടക്ക് മാത്രം ദേഷ്യവും ടെൻഷനും വരുമ്പോ മാത്രമേ ഞാൻ മദ്യം കുടിക്കു… അപ്പൊ സിഗരറ്റ് വലിക്കുന്നതോ? അതുപിന്നെ ഇടക്ക്… ഉണ്ട്… എന്നാലേ… അത് നിർത്തിക്കോ… നല്ലതല്ല ഏട്ടാ അത്…

നിർത്താം പക്ഷെ എനിക്ക് സമയം വേണം… എന്നാ ശെരി… ഒരു മാസം അതിനുള്ളിൽ നിർത്തിക്കോണം… എറ്റോ? ഒകെ… അവന്റെ മാറിൽ നിന്നും എണീറ്റു തലമുടിയും വാരി കെട്ടി… തൊട്ടിലിൽ കിടക്കുന്ന ദേവൂനെ നോക്കി.. എവിടെ ആള് നല്ല സുഖ ഉറക്കമാണ്… അവളെ ഉണർത്താതെ ഒന്ന് ഫ്രഷാവാൻ ബാത്റൂമിലേക് കേറിപോയി… വെളിയിലേക്ക് ഇറങ്ങിയപ്പോഴേക്കും വസു തലയിണയും കെട്ടിപിടിച്ചു സുഖ ഉറക്കം… വിചേട്ടാ… എണീക്ക് നേരം എത്രയായി എന്നറിയോ… പോ പോയി കുളിച്ചു വാ… ഞാൻ അപ്പോഴേക്കും ചായ എടുക്കാം… അവനെ ഉണർത്തി ടവലും കൊടുത്ത് ബാത്റൂമിലേക്ക് തള്ളി വിട്ടു…

എന്നിട്ട് കണ്ണാടിയുടെ മുന്നിൽ ഇരുന്ന സിന്ദൂരം എടുത്ത് നെറ്റിയിൽ ഇടാൻ പോയതും വസു ഓടി വന്ന് അവളുടെ കൈയിൽ നിന്നും സിന്ദൂരം എടുത്ത് നെറ്റിയിൽ ഇട്ടുകൊടുത്തു… ഇതേ… എന്റെ അവകാശമാണ് കേട്ടോ… അതും പറഞ്ഞു അവളെ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചിട്ട് ബാത്‌റൂമിലേക്ക് കേറി… എന്തോ വല്ലാത്ത സന്തോഷം പോലെ… വസുവിന്റെ കൂടെ ഉള്ള നിമിഷം ഓരോ നിമിഷം അവൾക്ക് പുതിയതുപോലെ തോന്നി.. അവന്റെ കുറുമ്പും… കുഞ്ഞിനെ കൊഞ്ചിക്കുന്നതും എല്ലാം… പക്ഷെ അകാരണമായ ഒരു തരം വിഷമം അവളുടെ മനസ്സിന്റെ ഉള്ളിൽ ഉണ്ടായിരുന്നു…

എന്താണ് എന്നറിയാനും പാടില്ല… താഴെ ചായ എടുക്കാൻ വേണ്ടി ഇറങ്ങിയപ്പോഴേ കണ്ടു പത്രം വായിച്ചു കാലിന്മേൽ കാലും കയറ്റി വച്ചിട്ടിരിക്കുന്ന മാധവനെ… അവളെ കണ്ടതും അയാളുടെ മുഖം ചുവന്നു എന്നിട്ട് അതുപോലെ തന്നെ പത്രത്തിലേക്ക് പൂഴ്ത്തി ആ മുഖം… അടുക്കളയിൽ ചെന്നപ്പോ ഒരു സ്ത്രീ ഉണ്ടായിരുന്നു… കുഞ്ഞ് ഇവിടുത്തെ ഇളയകുഞ്ഞിന്റെ ഭാര്യ ആണല്ലേ? മ്മ്മ്… ചേച്ചി ഇവിടെ ജോലിക്ക് നില്കുന്നതാണോ? അതേയ് കുഞ്ഞേ… പണ്ട് മുതലേ ഇവിടെ ഉള്ളതാ.. പക്ഷെ ഇവിടുത്തെ അമ്മക്ക് വയ്യാതെ ആയപ്പോൾ തൊട്ട് അടുക്കള ഭരണവും കൂടെ എന്റെ ജോലിയായി…

അതുവരെ ഇവിടെ തൂക്കാനും തുടക്കാനും വൃത്തിയാകാനും മാത്രമായിരുന്നു..ഒരാളും കൂടെ ഉണ്ട് ഇതുവരെ എത്തിയില്ല… അവൾ വരുമ്പോ ഒരു നേരമാകും.. അല്ല ചേച്ചിയെ പേരെന്താ? എന്താ ഞാൻ വിളിക്കേണ്ട? ശാന്ത… ഇവിടെ എല്ലാരും പേര് പറഞ്ഞു തന്നെയാ എന്നേ വിളിക്കുന്നെ… പക്ഷെ വസുകുഞ്ഞ് മാത്രം ചേച്ചി എന്ന് വിളിക്കും… മോൾക്ക് എന്ത് തോന്നുന്നോ അങ്ങനെ വിളിച്ചോ… ആഹാ… രാവിലത്തെ ചായ വല്ലതും ഉണ്ടോ ചേച്ചി? ഉണ്ട് കുഞ്ഞേ… ഇതാ… പിന്നെ ഇത് കുഞ്ഞ് കുടിച്ചോ… അവളുടെ കൈയിലേക്ക് രണ്ട് കപ്പ് ചായ നീട്ടികൊണ്ട് അവർ പറഞ്ഞു… ഇതെല്ലം കേട്ട് വെളിയിൽ നില്കുവായിരുന്നു നിഷ…

അവൾ ഓടി വന്ന് അവളുടെ കൈയിൽ ഇരുന്ന ഒരു കപ്പ് വാങ്ങി കൊണ്ട് അവരോടായി പറഞ്ഞു… ശാന്തേ… ഇവിടെ നീ നമ്മളെ മാത്രം സേവിച്ചാൽ മതി… അല്ലാതെ കണ്ട തെരിവിൽ നിന്നും വലിഞ്ഞുകേറി വന്ന ഇവളെ പോലുള്ളവരെ പോറ്റാൻ വേണ്ടിയല്ല പൈസയും തന്ന് നിർത്തിയിരിക്കുന്നത്… ഇവൾക്ക് എന്താ വേണ്ടത് എന്ന് വച്ചാൽ ഉണ്ടാക്കി കഴിക്കട്ടെ… കൈക്ക് ഒരു അസുഖവും ഇല്ലല്ലോ? അതും പറഞ്ഞവൾ ചായയും കൊണ്ട് ഒറ്റ പോക്ക്… പോട്ടെ കുഞ്ഞ് വിഷമിക്കണ്ട… ആ മാഡം അങ്ങനെ ആണ്… ഞാൻ ചായ ഇടാം… ഏയ്‌… വിഷമം ഒന്നുമില്ല… ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചതാ…

പിന്നെ ഇനി ചായ വേണ്ട… ഞാൻ ഏട്ടന് ചായ കൊണ്ട് കൊടുക്കട്ടെ… എന്നിട്ട് ചേച്ചിയുടെ കൂടെ അടുക്കളയിൽ കേറാം… ഇപ്പൊ വരാം… അവൾ നിറഞ്ഞുവന്ന കണ്ണ് അവരെ കാണിക്കാതെ മുറിയിലേക്ക് പോയി… വിഷമം ഉണ്ടെങ്കിലും… അത് വസുവിനെ അറിയിക്കാതെ ഇരിക്കാൻ അവൾ മുഖത്ത് ഒരു നറുപുഞ്ചിരി ഫിറ്റ് ചെയ്തു… അകത്തേക്ക് കേറിയതും നനഞ്ഞ തല തുവർത്തികൊണ്ട് കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന വസുവിനെ ഇമ്മവേട്ടാത്തെ അവൾ നോക്കി നിന്നു…കണ്ണാടിയിൽ നോക്കിയ വസു കണ്ടത് അവനെ തന്നെ നോക്കി ചുണ്ടിൽ ചിരിയും വച്ചു നിൽക്കുന്ന അമ്മുവിനെ ആണ്… എന്താണ്… my dear വൈഫി… നോക്കി എന്റെ ചോര ഊറ്റി കുടിക്കുന്നത്?

ശോ… ഈ… ഏട്ടന്റെ കാര്യം… ഇതാ… ചായ… നീ കുടിച്ചോ? ചായ വാങ്ങിക്കൊണ്ട് അവൻ ചോദിച്ചു… ആ…ആഹ്… കുടിച്ചു… അവനെ നോക്കാതെ തൊട്ടിലിൽ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ട് അവൾ പറഞ്ഞു… മ്മമ്മ… മമ്മ്മ… അമ്മേടെ ദേവൂട്ടി ഉണർന്നല്ലോ… എന്താടി ചുന്ദരി… ഇങ്ങനെ നോക്കുന്നെ… മ്മ… മ്മ… ഇതെന്തുവാ അമ്മുവേ ഇവളീ പറയുന്നേ? മ്മ…അത് എന്തുവാടി.. ഇത്രയും നാളായിട്ട് എനിക്ക് പോലും മാമസ്സിലായിട്ടില്ല… പിന്നെ അല്ലെ… അപ്പോഴേക്കും അവളുടെ മാറിൽ കൈകൊണ്ട് ദേവു പരതി തുടങ്ങി… ഓ…വിശക്കുന്നോ കണ്ണാ നിനക്ക്? അമ്മ പാല് തരാല്ലോ… കുഞ്ഞിന് പാലൊക്കെ കൊടുത്ത് വസുവിന്റെ കൈയിൽ ഏല്പിച്ചു… ആമി… ഏട്ടാ.. എന്താ? കുടിച്ചോ…

അവളുടെ കൈയിൽ ചായകപ്പ് കൊടുത്തവൻ പറഞ്ഞു… ഇത് മുഴുവൻ കുടിച്ചില്ലേ ഏട്ടാ? നീ കുടിച്ചില്ലല്ലോ? ഞ… ഞാൻ കുടിച്ചല്ലോ… ദേ… മുഖത്ത് നോക്കി കള്ളം പറയണ്ട… പെണ്ണേ… നിന്റെ ഓരോ മാറ്റവും എനിക്ക് നന്നായി അറിയാം… ഇനി പറ ആരായിരുന്നു? അഗ്നി ഏട്ടനോ നിമിഷയോ? ആരുമില്ല… ഏട്ടാ… വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ട… ആരായിരുന്നു? ഇത്തവണ അവന്റെ ശബ്ദം ഒന്ന് ഉയർന്നു… അപ്പോഴേക്കും അവൾക്ക് ചെറിയ പേടിയൊക്കെ വന്നു… ഏട്ടത്തി… മ്മ്മ്… ഏട്ടാ വേണ്ടാട്ടോ… നിക്ക് ഒരു പ്രേശ്നവുമില്ല… എന്തിനാ വെറുതെ ഏട്ടൻ വഴക്ക് ഉണ്ടാക്കാൻ നിൽകുന്നെ… എന്റെ വീടാണ് അമ്മു… അവിടെ എന്നോളം അവകാശം നിനക്കും കുഞ്ഞിനും ഉണ്ട്…

അത് കഴിഞ്ഞ് മാത്രമേ ബാക്കി ഉള്ളവർക്ക് വരു…അതിപ്പോ എന്റെ ചേട്ടൻ ആയാലും… എന്തൊക്കെ ആണ് ഏട്ടാ… കല്യാണം കഴിച്ചു എന്ന് പറഞ്ഞു ഏട്ടനും ഏട്ടതിക്കും അവകാശം ഇല്ലാതെ ആവുമോ? എല്ലാം ശെരിയാകും… ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാക്കല്ല.. ശെരി… പക്ഷെ ഇനി എന്തെങ്കിലും ഉണ്ടായാൽ…അറിയാല്ലോ അമ്മു… ദേ… കുടുംബം ഒകെ ആകുമ്പോ അങ്ങനെ ആണ് ഏട്ടാ… അതിനെ ഇങ്ങനെ വീർപ്പിച്ചു വലുതാകുന്നത് അത്ര നല്ലതല്ല… കേട്ടല്ലോ… വസു… അവന്റെ മൂക്കിന്റെ തുമ്പിൽ പിടിച്ചു വലിച്ചവൾ പറഞ്ഞു… ഓ…അടിയൻ… എന്നാലേ ഞാൻ പോട്ടെ അടുക്കളയിൽ പിടിപ്പത് ജോലിയുണ്ട്…

പാവം ആ ചേച്ചി ഒറ്റക്കാണ്… പോകാൻ തിരിഞ്ഞ അവളുടെ കൈപിടിച്ച് അവൻ നെഞ്ചിലേക്ക് ഇട്ടു… മറ്റേ കൈയിൽ ദേവൂട്ടിയും ഉണ്ട്… നീ ഇനി അടുക്കള ഭരണം ഏറ്റെടുക്കാൻ പോകുവാണോ? മ്മ്മ്? അല്ല ഏട്ടാ… ഇവിടെ എനിക്ക് വേറേ ജോലിയൊന്നും ഇല്ലല്ലോ… അതുമാത്രമല്ല ആ ചേച്ചി അവിടെ ഒറ്റക്ക് അല്ലെ… അവർക്ക് കൂട്ടായി അവിടെ ഒരുപാട് ജോലിക്കാർ ഉണ്ട്… എന്റെ ഭാര്യ അവിടെ കിടന്ന് കഷ്ടപെടണ്ട ഇനി നിനക്ക് ജോലി ചെയ്താലേ മതിയാകു എങ്കിൽ ഇങ്ങോട്ട് വാ.. അവളെയിം വലിച്ചു കട്ടിലിന്റെ മുന്നിൽ കൊണ്ട് പോയി ഇരുത്തി അടുത്തിരുന്ന ലാപ്ടോപ് അവൾക്ക് നേരെ നീട്ടി…

ഇതാ നമ്മുടെ ഓഫീസിന്റെ കുറച്ച് വർക്കും കാര്യങ്ങളും ആണ്… ഇന്നാ ഇത് ചെയ്‌തോ… അപ്പോഴേക്കും ഞാൻ എന്റെ കുഞ്ഞാമിയോട് കാര്യങ്ങൾ ഓകേ പറയട്ടെ… അവളുടെ അറ്റത്തായിട്ട് ദേവൂട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ചവൻ ഇരുന്നു… ആഹാ… ഇതിലും ഭേദം അടുക്കള ജോലി ആയിരുന്നു വിചേട്ടാ… ഇത് ഒരുമാതിരി കൊലച്ചതി ആയിപോയി.. വേഗം ചെയ്ത് തുടങ്ങിക്കോ.. അതാകുമ്പോ ഒരു രണ്ട് ആഴ്ച്ച കൊണ്ട് എല്ലാം ശെരിയാകും… അല്ലെ… ദേവൂട്ടാ… മ്മ…മ്മ… ഇതെന്താ വാവേ നീയീ പറയുന്നേ? എന്ത് പറഞ്ഞാലും…ഈ ഒരു പല്ലവി തന്നല്ലോ… ഒരു കാര്യം ചെയ്… അച്ഛാ… അച്ഛാ… എന്ന് വിളിക്ക്… മ്മ…മ്മ… ശെടാ… ഈ ശങ്കരൻ പിന്നെയും തേങ്ങുമെൽ തന്നല്ലോ… അവരുടെ കളിചിരിയൊക്കെ നോക്കി അമ്മു ചിരിച്ചുകൊണ്ട് അവളുടെ ജോലിയിലേക്ക് തിരിഞ്ഞു… ***

ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു… അതിനിടയിൽ തന്നെ വസുവിന്റെയും അമ്മുവിന്റെയും സ്നേഹം വീണ്ടും വീണ്ടും ദൃഢമായി… അതുപോലെ ദേവുവിന്റെ കളിചിരികളും അവിടെ മാറ്റൊലി തീർത്തു… പക്ഷെ ഇതൊന്നും അവിടെ ഉണ്ടായിരുന്ന ബാക്കി വാനരപടകൾക്ക് തീരേ ബോധിച്ചില്ല എന്ന് മാത്രമല്ല… അമ്മുവിന് ഇട്ട് കൊടുക്കാൻ നോക്കുന്നതൊക്കെ വസു മടക്കിയോടിച്ചു അവർക്ക് തന്നെ കൊടുത്തു… ഇപ്പോ അവർക്ക് അമ്മുവിനോടുള്ള ദേഷ്യം അതുപോലെ വസുവിനോടും ഉണ്ട്… പക്ഷെ പുറത്ത് കാണിക്കാതെ അവന്റെ മുന്നിൽ ചിരിച്ചു കാണിക്കും ആ സാധനങ്ങൾ… അങ്ങനെ ഇരിക്കെ….

ഒരു ദിവസം രാവിലെ അടുക്കളയിൽ നിന്നും വസുവിനു വേണ്ടി ചായ കൊണ്ട് ഓടിപിടച്ചു വരുവാ അമ്മു… മുകളിലത്തെ സ്റ്റെപ് കേറിയതും എന്തോ ഒന്നുമായിട്ട് കൂട്ടിയിടിച്ചു… കൈയിൽ ഇരുന്ന ചായക്കപ്പ് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു… You bloody… അപ്പോഴാണ് ചായക്കപ്പ് മറിഞ്ഞത് നിമിയുടെ മേലേക്ക് ആണ് എന്ന് അവൾക്ക് മനസിലായത്… സോറി… ഞ… ഞാൻ കണ്ടില്ല… ഇയാൾ വരുന്നത്… നീയിത് മനഃപൂർവം ചെയ്തതാ… എനിക്ക് അറിയാം… നിന്നെപ്പോലെ ഇത്രയും തരം താഴ്ന്ന ഒരുവളെ ആണലോ വസു കൊണ്ടുവന്നത്… നിമി ഞാൻ കണ്ടില്ല… സോറി പറഞ്ഞല്ലോ… അറിയാതെ പറ്റിയതാ…

പിന്നെ എന്തിനാടി മുഖത്ത് മത്തങ്ങാ പോലെ രണ്ട് കണ്ണുള്ളത്… ഏഹ്? അതുകൊണ്ട് ആണുങ്ങളെ വലവീശിപിടിക്കാൻ ഇറങ്ങിയിരിക്കുകയല്ല.. പിന്നെ എങ്ങനെ കാണും അവൾ… നിമി… താൻ ആവിശ്യം ഇല്ലാതെ സംസാരിക്കരുത്… ഇങ്ങോട്ട് ഇറങ്ങി വന്നപ്പോൾ ഇയാൾ കണ്ടില്ലായിരുന്നോ എന്നേ… ഇതിപ്പോ എന്റെ പെടലിക്ക് വന്ന് കേറിയിട്ട് എന്നേ കുറ്റംപറയുന്നോ? ഓഹ്… അപ്പൊ ഞാഞ്ഞൂലും തലപൊക്കി തുടങ്ങിയല്ലോ? വസു കൂടെ ഉള്ളതിന്റെ അഹങ്കാരം ആണല്ലോ അല്ലെടി ഇപ്പോ കണ്ടത്? ദേ നിമി… നിന്നോട് എനിക്ക് വഴക്ക് ഉണ്ടാക്കാൻ വയ്യ… എന്തിനാ വെറുതെ ഒഴിഞ്ഞുമാറി നടന്നാലും എന്നേ തേടിപിടിച്ചു വന്ന് ഉപദ്രവിക്കുന്നെ? ഉപദ്രവിക്കും അമ്മു… നിന്നെ…

നീയാണ് എന്നിൽനിന്നും എന്റെ പ്രാണനെ അകറ്റിയത്… വസു അവൻ എന്റെ മാത്രമാണ്… ഇന്നോ ഇന്നലെയോ അല്ല അവനെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയത്… ആര് ആരെയാ ആക്കറ്റിയത്… പറ… നിമിഷേ… അവൻ എന്റെ അല്ലായിരുന്നോ? നീയല്ലേ… നീയല്ലേ വിച്ചേട്ടനെ….എന്നിട്ടിപ്പോ ഞാനായോ കുറ്റക്കാരി? അതേടി…നീയാണ് നീ തന്നെയാണ്… അവൻ നിന്നെ കണ്ട് മുട്ടിയില്ലായിരുന്നു എങ്കിൽ ഇപ്പൊ ദേവൂട്ടിക്ക് പകരം എന്റെയും വസുവിന്റെയും കുഞ്ഞ് അവന്റെ കൈയിൽ ഇരുന്നേനെ… പ്രതീക്ഷ എല്ലാം അസ്തമിച്ചപ്പോളാണ് ആസിഡന്റ്ന്റെ രൂപത്തിൽ വീണ്ടും വസു എന്നിലേക് വന്നത്…

അവനിലേക്ക് എത്താൻ ഒരു താലിയുടെ മാത്രം ദൂരമേ ഉണ്ടായിരുന്നുള്ളൂ അപ്പൊ വീണ്ടും നീ എല്ലാം നശിപ്പിച്ചു… ഇതിന് നിന്നെ ഞാൻ വെറുതെ വിടും എന്ന് കരുത്തണ്ട… ഈ ഒരു ജന്മം ഉണ്ടെങ്കിൽ വസുവിന്റെ വാമഭാഗത്തു ഞാൻ കാണും… അതിനിനി നിന്നെ കൊല്ലേണ്ടി വന്നാലും അത് ഞാൻ ചെയ്തിരിക്കും… കേട്ടോടി… നിമിഷാ…. വസുവിന്റെ അലർച്ച കേട്ടാണ് നിമി ഞെട്ടി തിരിഞ്ഞ് പിറകിലേക്ക് നോക്കിയത്… തന്നെ ചുട്ടെരിക്കാൻ പാകത്തിന് വസു നിൽക്കുന്നത് കണ്ടപ്പോ നിമിക്ക് ചെറുതായിട്ട് പേടി തോന്നി… പക്ഷെ അതൊന്നും പുറത്ത് കാണിക്കാതെ അവനെ നോക്കി ഒരു പുച്ഛച്ചിരി അവളെ ചിരിച്ചു…

നിനക്ക് വട്ടാണ് നിമി… ഇനിയെങ്കിലും എന്റെ ജീവിതത്തിൽ നിന്ന് നീയെന്ന കരട് മാറണം… ഇല്ലെങ്കിൽ ഞാനത് മാറ്റും.. അത് കേട്ടതും വെട്ടി തിരിഞ്ഞവൾ മുറിയിലേക്ക് കേറിപോയി… അവളെ പോക്ക് കണ്ട് വസു ആണെങ്കിൽ വന്ന ദേഷ്യം എങ്ങനെയൊക്കെ നിയന്ത്രിച്ചു… പിന്നെ അമ്മുവിന്റെ കൈയും പിടിച്ചു അകത്തേക്ക് പോയി… എന്താ അമ്മു നിന്റെ ഉദ്ദേശം? അവന്റെ ചോദ്യം കേട്ട് എന്ത് എന്നർത്ഥത്തിൽ അമ്മു പിരികം പൊക്കി ചോദിച്ചു… ഇങ്ങനെ ചെണ്ടയെ പോലെ എല്ലാരുടെയും കൊട്ട് നിന്ന് കൊള്ളനാണോ പരിപാടി? അതിന് ഞാൻ എന്ത് ചെയ്തെന്നാണ് ഏട്ടൻ പറഞ്ഞത്? ഒന്നും ചെയ്തില്ല അതാ പറഞ്ഞത്… വായിൽ നാക്ക് ഇല്ലേ നിന്റെ…

നിന്നെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കുന്നവരെ നോക്കി ഒരിക്കൽ എങ്കിലും പ്രതികരികുമോ? എന്തിനാ വെറുതെ… വിവരം ഇല്ലാതെ പറയുന്നവരോട് തിരിച്ചു പറയുന്നത് തന്നെയാണ് ഏറ്റവും വല്യ വിവരക്കേട് വിച്ചേട്ടാ… ഇതാകുമ്പോൾ വായിൽ തോന്നിയത് പറഞ്ഞിട്ട് പോകുമല്ലോ… അവനെ നോക്കി പറഞ്ഞിട്ട് അവൾ പതിയെ തിരിഞ്ഞു കബോർഡിൽ നിന്നും എന്തോ എടുക്കാനായിട്ട് തിരിഞ്ഞു… അതിൽ നിന്നും ഒരു സാരി എടുത്ത് തിരിഞ്ഞതും എന്തിലോ ഒന്നിൽ അവളുടെ തല ഇടിച്ചു… ഉഫ്… പേടിച്ചുപോയല്ലോ ഏട്ടാ… ഇതെന്താ ഇവിടെയിങ്ങനെ മല പോലെ നിൽകുന്നെ? അല്ല…

നിന്റെ തത്വങ്ങൾ ഒക്കെ കേട്ട് കിളിപോയി നിന്നതാ… ആണോ… ഈ ഇടയായിട്ട് ഏട്ടന് എന്നേ കളിയാക്കുന്നത് ഒരു ഹോബി ആയി മാറിയേക്കുവാ… അങ്ങോട്ട് മാറ്… ഉള്ള മസ്സിലും ഉരുട്ടികെറ്റി വച്ചേക്കുവാ… പക്ഷെ നിങ്ങളെ തലക്കകത്ത് ഒന്നുമില്ല… അവനെ തള്ളി മാറ്റി നടക്കാൻ തുടങ്ങിയ അമ്മുവിന്റെ കൈ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു… അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ കൈയിലിരുന്ന സാരി നിലത്തേക്ക് വീണു… ശെടാ… ഇതെന്താ… മനുഷ്യാ… രാവിലെ തന്നെ കുടുംബക്കാർ മൊത്തം എന്നേ ഇടിക്കുവാണല്ലോ… രാവിലെ ചായ കൊണ്ട് വന്നപ്പോ ആ പെണ്ണാണെങ്കിൽ വന്ന് ഇടിച്ചു…കുറച്ചുമുന്നേ പിറകെവന്ന് നിന്ന്…

ഇതിപ്പോ വീണ്ടും…. പോയ എന്നേ പിടിച്ചു വലിച്ചു നെഞ്ചത്തേക്ക്… ഇതെന്തുവാ… അവളുടെ നിഷ്കളങ്ക മുഖവും ചിണുങ്ങി ചിണുങ്ങിയുള്ള പറച്ചിൽ കേട്ട് അവനാണെങ്കിൽ ചിരി വന്നു… മറിക്കെ ഏട്ടാ… ഞാൻ പോയി ഇതൊന്ന് മാറട്ടെ… ആ ചായ മുഴുവൻ എന്റെ സാരിയിൽ ആയി… പോകാൻ തിരിഞ്ഞ അവളെ അതിന് അനുവദിക്കാതെ അവൻ അവന്റെ നെഞ്ചിലേക്ക് തന്നെ മുറുകെ ചേർത്തു… ഇത് ശെരിയാവില്ല കേട്ടോ… അവിടെ നിൽക്ക് അടങ്ങി… ദേ നിക്ക് പറയാൻ ഉള്ളത് കേൾക്ക്… ഓ… പറഞ്ഞട്ടെ അടിയൻ കേൾക്കാം ഈ തമ്പ്രാന് പറയാൻ ഉള്ളത്… പഴയ അമ്മു ആയിക്കൂടെ? ആ വാശിക്കാരിയും വായാടിയും ആയിട്ടുള്ള പഴയ അമ്മുട്ടി…

അത് കേട്ടതും അവൾ അവന്റെ കണ്ണിലേക്ക് തന്നെ കൂർപ്പിച്ചു നോക്കി… അവന്റെ കണ്ണിലെ കുസൃതിയും സ്നേഹവും ഒക്കെ കണ്ടപ്പോ അവൾക്കാണെങ്കിൽ ചിരിയും വന്നു… പിന്നെ വന്ന ചിരിയെ മറച്ചു പിടിച്ചു അവന്റെ കൈയിലിട്ട് ഒരു നുള്ള അങ്ങ് വച്ചുകൊടുത്തു… ആഹ്… എന്നെ പഞ്ഞിക്കടാൻ അല്ല പറഞ്ഞത്… ആ താഴെയുള്ള വില്ലന്മാർക്കിട്ടാണ്… അതേയ്… എട്ടോ… ഇത് ശീലിച്ചുപോയി… ഇനിയിപ്പോ ഒരു മാറ്റം ഉണ്ടാവില്ല… എന്നാ നിക്ക് തോന്നുന്നേ… ആണോ? മ്മ്മ്… സത്യം.. ഈ എന്നോട് കാണിക്കുന്നത് ഒരു പൊടിക്ക് കൂടെ കൂട്ടിയാൽ മതി…നിന്റെ പഴയ സ്വഭാവം ഏറക്കുറെ തിരികെ വരും.. ഉഹും… നിക്ക് വയ്യ എന്തിനാ വെറുതെ… പട്ടിയുടെ വായിൽ കൈയിട്ടു കടി വാങ്ങുന്നെ 😁

അമ്മു… നീ എന്താ പെണ്ണേ കണ്ണീർ സീരിയൽ നായിക വലതുമാണോ? എന്തേലും പറഞ്ഞാൽ കേട്ടുകൊണ്ട് നിക്കുകാ പിന്നെ മോങ്ങുകാ… ഇത് തീരേ ശെരിയല്ല… you should be very bold…. നോക്കാം… വിച്ചേട്ടാ… നോക്കിയാൽ പോരാ… ഉവ്വേ… തമ്പ്രാന്റെ കല്പന ഈയുള്ളവൾ അനുസരിക്കാമെ… ഇനിയൊന്നു വിടുമോ… ഞാൻ പോട്ടെ.. No… പോകുന്നെങ്കിൽ നിക്ക് ചൂടോടെ തരാനുള്ളത് ഇങ് തന്നേക്ക്… അവളെ നോക്കി താടി ഉഴിഞ്ഞു കൊണ്ട് ഒരു കള്ളലക്ഷണത്തോടെ അവൻ പറഞ്ഞു… പൊന്ന് മോനെ… മനസ്സിൽ മുഴുവൻ വൃത്തികേട് കൊണ്ട് നടക്കുവാ… മാറിക്കെ… മാറിക്കെ… പൊന്ന് ഭാര്യയെ രണ്ട് വർഷമായി മുഴുപട്ടിണിയിൽ ആണ് അടിയൻ… ഇടക്കിടക്ക് ഉള്ള ലുമ്മം മാത്രമേ ഉള്ളു അടിയന് തൃപ്തിപ്പെടാൻ…

അതുംകൂടെ മുടക്കല്ലേ… അവളെ നോക്കി ദയനീയമായി വസു പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് ചിരി വന്നു… എന്നാലേ പൊന്ന് മോൻ ആദ്യം ആ മുഖം ഇങ്ങ് കൊണ്ട് വാ… തെങ്ങ് പോലെ പൊങ്ങി നിൽകുവാ.. അതിന് നീ അടക്ക പോലെ ആയത് എന്റെ കുറ്റം ആണോ? ദേ… ഞാനിപ്പോ അടക്ക ആയി അല്ലെ… മാറിക്കെ… അപ്പുറത്ത് നിങ്ങളെ ക്യാമുകി ഉണ്ട്… അവളോട് പറ… ഞാൻ പോകുവാ എന്റെ പാട് നോക്കി… ആമിയെ… ഈയിടെ ആയിട്ട് നിനക്ക് കുറച്ച് കൂടുന്നുണ്ട്… ആഹാ… എന്തൊക്കെ ആയിരുന്നു അന്നൊക്കെ അവളെ കെട്ടിപിടിക്കുന്നു മുത്തുന്നു… ശോ… എന്നിട്ട് ഇപ്പൊ… മാറിക്കെ.. മാറിക്കെ.. ഓർമ്മയില്ലാതെ ചെയ്തുപോയതല്ലേ എന്റെ ആമിയെ… ഒന്ന് ഉമ്മിച്ചു… ഇല്ല എന്ന് ഞാനും പറയുന്നില്ല… പാവം അല്ലെടി ഞാൻ.. 😌

നിഷ്കളങ്കത വാരി വിതറി അവൻ പറഞ്ഞു… അത് കേകേണ്ട താമസം അവളാണെകിൽ അവനെ നോക്കി പേടിപ്പിക്കുന്നുണ്ട്… ആഹ്… ബോധം ഇല്ലാത്തത് കൊണ്ട് ഞാനത് വെറുതെ വിട്ടു… ഇല്ലായിരുന്നെങ്കിൽ നിങ്ങളെ ഞാൻ ചിരവക്ക് അടിച്ചേനെ… ആഹ്… എനിക്ക് ഒന്നുമില്ല… എന്റെ ഉള്ള ബോധം കൂടെ പോകും… എന്നിട്ട് അന്നത്തെ പോലെ വായിൽ തോന്നിയത് ഒക്കെ നിന്നെ വിളിച്ചു പറയും… പോരാത്തതിന് നിമ്മിയെ കെട്ടി സുഖമായി നിന്റെ മുന്നിൽ ഞാൻ ജീവിക്കുമായിരുന്നു… ആണോ? എന്നാലേ മാറിക്കെ… നിങ്ങൾ പണ്ടേ ചതിയാനാ… ചതിയൻ ചന്തു… ഇനി എന്റെ അടുത്തേക്ക് വന്നാൽ നോക്കിക്കോ…

അവനെ തള്ളിമാറ്റി വാഷ്റൂമിന്റെ അകത്തേക്ക് അവൾ കേറി… ശെടാ… പെണ്ണിന്റെ ഉള്ളിൽ മുഴുവൻ കുശുമ്പാണ്… അവളുടെ പോക്ക് നോക്കി ആവൻ മനസ്സിൽ പറഞ്ഞു… ഡ്രെസ്സ് ഒക്കെ മാറ്റി താഴെ ഭക്ഷണം എടുക്കാൻ നേരെ അടുക്കളയിലേക്ക് പോകാൻ വേണ്ടി വെളിയിലേക്ക് ഇറങ്ങിയപ്പോഴാണ്… നിമി അവളെ തന്നെ പകയോടെ നോക്കി നിൽക്കുന്നത് കണ്ടത്… അടുത്തേക്ക് പോകാൻ തുനിഞ്ഞതും അവൾക്ക് തടസമായി നിമി അവളുടെ മുന്നിൽ കേറി നിന്നു… എന്താ കുട്ടി? ഇതെന്താ ഇപ്പൊ ഇങ്ങനെ ഇവിടെ നിൽകുന്നെ? മാറിയേ…നിക്ക് പോണം.. അമ്മു… നീ കൂടുതൽ നിഗളിക്കണ്ട…

വസു നിന്നെ തള്ളിപ്പറയുന്ന ഒരു ദിവസം വരും… ഇല്ലെങ്കിൽ ഞാനായിട്ട് അത് ഉണ്ടാക്കും… എന്റെ പൊന്ന് നിമി… നിനക്ക് നാണം ഇല്ലേ കല്യാണം കഴിഞ്ഞ ഒരാളുടെ പിറകെ ഇങ്ങനെ നടക്കാൻ… അതൊന്നും പോരാഞ്ഞിട്ട് എന്നോട് വന്ന് എന്റെ ഭർത്താവിനെ വിട്ട് തരാൻ പറയുന്നു… ഇത്രക്കും തരം താഴരുത് സ്വയം… അതേടി… അവന് വേണ്ടി എത്ര തരം താഴും… വേണേൽ നിന്നെ കൊല്ലാനും മടിക്കില്ല… തീർന്നോ? ഇനി ഞാൻ പൊക്കോട്ടെ… നിനക്ക് തോന്നുന്നുണ്ടോ അമ്മു ഇത്രയും നാളും അവൻ എന്നേ വെറും ഒരു കാമുകി മാത്രമായിട്ടെ കണ്ടുള്ളു എന്ന്?

നിമിയെ കടന്ന് പോയ അമ്മു അവൾ പറയുന്നത് കേട്ടൊന്ന് നിന്നു…പിന്നെ ഒരു വല്ലാത്ത ഭാവത്തോടെ അവളെ തിരിഞ്ഞു നോക്കി… നീ… നീയെന്താ ഈ പറഞ്ഞു വരുന്നേ? അത് തന്നെ… ഞാനും അവനും ആയിട്ട്… പലപ്പോഴും… ഒരു ഭാര്യ ഭർത്താവ് ബന്ധം തന്നെയായിരുന്നു… അതിന് ഒരിക്കൽ നീ സാക്ഷിയായതും ആണല്ലോ… ഇനി കൂടുതലൊന്നും ഞാൻ പറയണ്ടല്ലോ? ഒരു വക്ര ബുദ്ധിയോടെ അവൾ അമ്മുവിനോട് പറഞ്ഞു.. അവളുടെ മുഖത്തെ ഭാവം ഒക്കെ കൂടി വായിച്ചപ്പോൾ തന്റെ ബുദ്ധി ഫലിച്ചു എന്നവൾക്ക് മനസ്സിലായി… നിമി… ഇതൊക്കെ… അതെ അമ്മു… സത്യമാണ്…

അതുകൊണ്ടാണ് അവനെ വിട്ട് പിരിയാൻ എനിക്ക്… അത്രക്ക് വേരൂന്നി പോയി അമ്മു വസു എന്റെ മനസ്സിൽ… ഒരു പൊട്ടികരച്ചിലോടെ അവളുടെ തോളിലേക്ക് വീണുകൊണ്ട് നിമി നിന്ന് കരഞ്ഞു… നിമി… ഞാൻ ഞാനൊന്നും അറിഞ്ഞില്ല… അവളെ തോളിൽ നിന്നും അകറ്റി അമ്മു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു… ഇതൊക്കെ കണ്ടപ്പോ നിമിയുടെ ചുണ്ടിൽ ഉറിയ ചിരി അവൾ കാണാതെ ഒളുപ്പിച്ചു… ഞാൻ… ഞാൻ ഒഴിഞ്ഞു തരാം നിമി… ഏട്ടൻ… നിന്നോട് ഇങ്ങനെയൊക്കെ… ഞാൻ… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… അപ്പോഴേക്കും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു… ഞാൻ ഇനി ആർക്കും ഭാരമായി ഇവിടെ നിൽക്കില്ല…

എന്റെ…വിച്ചേട്ടനെ നോക്കിക്കോണെ നിമി… അതും പറഞ്ഞവൾ തിരിച്ചു മുറിയിലേക്ക് നടന്നു… അത് കണ്ടപ്പോ ആണ് നിമിക്ക് സന്തോഷമായത്… പതിയെ അവളുടെ ചുണ്ടിൽ ഒരു സന്തോഷ ചിരി വിരിഞ്ഞു.. ആഹ്… നിമി… അകത്തേക്ക് കേറാൻ പോയ അമ്മു തിരിഞ്ഞു അവളുടെ അടുത്തേക്ക് വന്നു… ഇത്രയും കരഞ്ഞാൽ മതിയോ നിമി ഞാൻ… അതോ അന്നൊക്കെ കരഞ്ഞത് പോലെ കരയണോ? ഒരു പുച്ഛത്തോടെ നിമിയുടെ അടുത്തേക്ക് വന്ന് അമ്മു ചോദിച്ചത് കേട്ട് വാ തുറന്ന് നിൽപ്പുണ്ട് നിമി… അല്ല നിമി മാഡം ഞാൻ ചോദിച്ചത് കേട്ടില്ല എന്നുണ്ടോ? അതോ കാത് അടിച്ചുപോയോ? അവളുടെ മുന്നിൽ വിരൽ ഞൊടിച്ചു അമ്മു ചോദിച്ചു…

നീ… നീ എന്താ എന്നേ കളിപ്പിക്കുവാണോ? ഇത്രയും നാളും നിങ്ങൾ എല്ലാരും കൂടെയല്ലേ എന്നേ കളിപ്പിച്ചത്… ഇനിയിപ്പോ അത് അങ്ങോട്ട് തരാം എന്ന് കരുതി ഞാൻ… ഓഹ്… ഞാൻ കള്ളം പറഞ്ഞതാണ് എന്നാണോ നീ കരുതിയെ? അത് പറഞ്ഞു തീർന്നതും എന്തോ ഒരു സാധനം വന്ന് മുഖത്ത് അടിച്ചത് മാത്രം ഓർമ്മയുണ്ട് നിമിക്ക്… അപ്പോഴേക്കും ചെവിയിൽ കൂടെ ഒരു തീവണ്ടി പോകുന്ന ശബ്ദവും… എന്താണ് എന്ന് ബോധം വന്ന് നോക്കിയപ്പോൾ അടുത്ത് നിന്ന് കൈ കുടയുന്ന അമ്മുവിനെയാണ് കണ്ടത്… കുറച്ച് നേരം വേണ്ടി വന്നു എന്താ സംഭവിച്ചത് എന്നറിയാൻ അവൾക്ക്… You… you bloody b**.. How dare you? നീ നീയെന്നെ…

നീയെന്നെ തല്ലി അല്ലെ… ആഹാ അപ്പൊ 5 മിനിറ്റ് കഴിഞ്ഞപ്പോളാണോ സ്ഥലകാല ബോധം വന്നത് നിമി മാഡത്തിന്? ഡീ… അവൾക്ക് നേരെ അലറി അടുത്ത നിമിയെ കൈകൊണ്ട് അമ്മു തടഞ്ഞു… Excuse me…. ഇത് ഞാനായിട്ട് തന്നതല്ല നിനക്ക്… നീയായിട്ട് എന്നോട് ഇരന്ന് വാങ്ങിച്ചതാ… പിന്നെ… നീ കുറച്ച് മുന്നേ വസുവിനെ കുറിച്ച് പറഞ്ഞത്… എന്താ… എല്ലാം കഴിഞ്ഞ് എന്നല്ലേ? അപ്പൊ ഇനി അടുത്ത ഡയലോഗ് നിന്റെ വയറ്റിൽ വസുവിന്റെ കുഞ്ഞുണ്ട് എന്നാകും അല്ലെ? You… you… ഒന്ന് പോയെടി… എന്നെക്കാൾ നന്നായിട്ട് വസുവിനെ എനിക്ക് അറിയാം… അവളുടെ ഒരു കള്ളകഥ…

എന്നോട് എല്ലാം പറഞ്ഞതാ വസു… അപ്പൊ എനിക്ക് മനസിലായി നിങ്ങൾ തമ്മിലുള്ള ബന്ധം എന്താ എന്നൊക്കെ… ഒന്നോ രണ്ടോ ഉമ്മ… അതുകൊണ്ട് നിങ്ങൾ തമ്മിൽ അങ്ങ് വല്ല ബന്ധം ഉണ്ട് എന്ന് നിനക്ക് തോന്നുവാണെങ്കിൽ.. ദേ ഇപ്പൊ ഇവിടെ വച്ചു നിർത്തിക്കോ… വസുവിന്റെ മനസ്സിൽ ഇപ്പൊ നിമി ഇല്ല… ഞാൻ ഞാൻ മാത്രമേ ഉള്ളു… ഇനി അങ്ങനെ തന്നെയാകും… അവളോട് കൈചൂണ്ടി അത്രയും പറഞ്ഞു അമ്മു നേരെ തിരിഞ്ഞതും കണ്ടത് അവരെ തന്നെ നോക്കി കൈകെട്ടി റൂമിന്റെ വാതിലിൽ ചാരി വസു നില്പുണ്ടായിരുന്നു… അവനെ നോക്കി ഒരു ചിരി പാസാക്കിയതും വസു അവളുടെ കൊപ്രായം കണ്ട് അറിയാതെ ചിരിച്ചുപോയി… പിന്നെ അവളെ നോക്കി രണ്ട് കൈയും വിടർത്തി കാട്ടി…

അത് കാണേണ്ട താമസം അവൾ ഓടി വന്ന് അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു… പോരാത്തതിന് അവനെ അവൾ അവനെ വട്ടം പിടിച്ചിട്ടുണ്ട്… അവനും അവളെ നെഞ്ചോട് ചേർത്ത് നിമിയെ ഒന്ന് നോക്കി… അപ്പോഴേക്കും ഇതെല്ലാം കണ്ട് അവളുടെ മുഖം വിളറി വെളുത്തു… പിന്നെ അവരെ നോക്കാതെ നേരെ താഴേക്ക് ഇറങ്ങിപ്പോയി… ഡി… കാന്താരി… മ്മ്മ്… പൊന്നാക്കിയല്ലോ അവളുടെ തിരുമോന്ത… എന്തേ ക്യാമുകന് പിടിച്ചില്ലേ ക്യാമുകിയെ അടിച്ചപ്പോ? ഇല്ല… പിടിച്ചില്ല… അപ്പോഴേക്കും അവൾ തലഉയർത്തി അവനെ നോക്കി… ഒന്നിൽ ഒതുക്കിയത് എനിക്ക് തീരെ പിടിച്ചിട്ടില്ല… മിനിമം രണ്ട് കവിളിൽ എങ്കിലും ഈ കൈമുദ്ര പതിപ്പിക്കണമായിരുന്നു…

ആഹാ… ഒന്ന് കിട്ടിയപ്പോൾ പോയ കിളി പോലും ഇതുവരെ തിരിച്ചു വന്നിട്ടില്ല അവൾക്ക്… ഒന്നും കൂടെ കൊടുത്താൽ ഞാൻ കൊലക്കുറ്റത്തിന് അകത്ത് കിടക്കേണ്ടി വരും മനുഷ്യാ… ഓഹോ.. അല്ല.. ആമിയെ ഇപ്പോഴാ പണ്ടത്തെ കാന്താരി ആയത്… അവളുടെ തലയിൽ തലോടി അവൻ പറഞ്ഞു… പിന്നെ… ഏട്ടനെ കുറിച്ച് അപവാദം പറഞ്ഞാൽ നോക്കി നിൽക്കണോ ഞാൻ.. അതാ… അല്ല പെണ്ണേ നിനക്ക് എന്നേ അത്രക്ക് വിശ്വാസമാണോ? എന്റെ ഭാഗത്തു നിന്നും അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് നിനക്ക് അത്ര ഉറപ്പാണോ? മ്മ്മ്… അതെല്ലോ… നിക്ക് വിശ്വാസമാണ്… ഏട്ടനെ… അവൻ അത് കേട്ടതും അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് വരിഞ്ഞു മുറുക്കി… അപ്പോഴേക്കും ഒരു തുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിന്നും ഊർന്ന് അവളുടെ സീമന്തരേഖയിലേക്ക് വീണു……. തുടരും

സിന്ദൂരരേഖയിൽ: ഭാഗം 18

Share this story