ആദിശൈലം: ഭാഗം 13

ആദിശൈലം:  ഭാഗം 13

എഴുത്തുകാരി: നിരഞ്ജന R.N

രാത്രി അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന കണ്ണന്റെ മനസ്സിലേക്ക് അനുവാദം ചോദിക്കാതെ ശ്രീയുടെ മുഖം കടന്നുവന്നു…. അവളുടെ ഇന്നത്തെ ചെയ്തി അവനെ ഒത്തിരി കഷ്ടപ്പെടുത്തിയെങ്കിലും എന്തോ അതിലവളോട് അവന് ഒട്ടും ദേഷ്യം തോന്നിയില്ല…….അവളുടെ ആ കുസൃതികളോക്കെ അവൻ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു ……. അവൻ ബെഡിൽ നിന്നെണീറ്റു…… കണ്ണാടിയ്ക്ക് മുൻപിൽ സ്വന്തം പ്രതിബിംബത്തെ ഉറ്റുനോക്കികൊണ്ടിരുന്നു കുറച്ചുനേരം….. അലോക്….

ഡു യു ലവ് വിത്ത് ശ്രീ??? അവൻ അവനോടായി ചോദിച്ചതും മനസ്സിൽ നിന്നൊരു കുളിർതെന്നൽ കടന്നുപോയി……….. ആ രൂപവും സ്വഭാവവും സംസാരവുമെല്ലാം അവനിൽ ഒരു ചിരി പടർത്തി………. എസ്… ഐ തിങ്ക് ഇറ്റ് ഈസ് കറക്ട്…. എനിക്ക് എനിക്ക് അവളെ ഇഷ്ടമാ….. ഒടുവിൽ സ്വന്തം മനസ്സാക്ഷിയുടെ മുൻപിൽ അവൻ ആ സത്യം വെളിപ്പെടുത്തി …..പക്ഷെ അലോക്, നിന്റെ ലൈഫ്….നിന്നെ വിശ്വസിച്ച മറ്റുള്ളവർ……. എന്തോ അവനെ വീണ്ടും അവയെല്ലാം പരിഭ്രാന്തിയിലാക്കിയെങ്കിലും, അവയേക്കാൾ അവന്റെ ഹൃദയത്തിൽ ലയിച്ചുപോയിരുന്നു അവൾ………..

ഇഷ്ടപെട്ടതെല്ലാം സ്വന്തമാക്കിയിരിക്കും അലോക്, ഒന്നും നഷ്ടപ്പെടുത്താതെ തന്നെ…. !!!ഈ ജീവിതത്തിൽ ആദ്യമായ് ഒരു പെണ്ണിനോട് ഒരു പ്രണയം തോന്നിയത്……. അതവളാണ് ശ്രാവണി !!!!അവളോട് സംസാരിക്കുമ്പോഴും അടിയുണ്ടാക്കുമ്പോഴും ഞാൻ അനുഭവിക്കുന്ന സന്തോഷം അതെന്നെ ഒരുകാര്യം ബോധ്യപ്പെടുത്തി…. ഈ ലൈഫ് ഫുൾ അവൾ എന്നോടൊപ്പം ഉണ്ടാകണം….. മഹാദേവന് പാർവതി ദേവിയെപോൽ അലോക്‌നാഥിന്റെ നല്ലപാതിയായി ശ്രാവണി ഉണ്ടാകണം…. ഉണ്ടാകും…………………..

അവന്റെ ആ തീരുമാനം ഉറച്ചതായിരുന്നു…. പിറ്റേന്ന് തന്നെ കണ്ണന്റെയും ശ്രീയുടേയും ജാതകം നോക്കാൻ ജ്യോത്സ്യനെ കണ്ടു ദേവനും വിശ്വനും… പത്തിൽ ഒമ്പത് പൊരുത്തമെന്ന് പറഞ്ഞകൂട്ടത്തിൽ വരാനിരിക്കുന്ന അനിഷ്ടങ്ങളെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു…. രണ്ടാൾക്കും ഇതത്ര നല്ലകാലമല്ല…… സൂക്ഷിക്കുക….. ഇവിടെ അദ്ഭുതമെന്താണെന്നുവെച്ചാൽ, ഒരാൾക്കുണ്ടാകുന്ന ആപത്തിന് താങ്ങാകാൻ മറ്റെയാൾ കൂടെയുണ്ടാകും… ഒരുപക്ഷെ മരണത്തിലായാലും……….

ഏതോ പൂർവ്വജന്മം കൊണ്ട്തന്നെ ബന്ധിക്കപ്പെട്ടവരാണ് ഇവർ…… ഇതായിരുന്നു ജ്യോത്സവചനങ്ങൾ…………… കേട്ട അശുഭകരമായ വാക്കുകൾ മനഃപൂർവം മറച്ച് നല്ലകാര്യങ്ങൾ മാത്രം ഭാര്യമാരെ ധരിപ്പിച്ചു രണ്ടാളും….. അങ്ങെനെ ആ ഒരു കടമ്പ കൂടി കടന്നു… ഇനി കുട്യോളോട് കാര്യങ്ങൾ അവതരിപ്പിക്കേണ്ടെ… വേണം…. എത്രയും പെട്ടെന്ന് അവരുടെയും കൂടി അനുവാദം വാങ്ങിയിട്ട് വേണം എൻഗേജ്മെന്റിന് ഡേറ്റ് എടുക്കാൻ……. ഫോണിൽ കൂടി നന്ദിനിയും സുമിത്രയും സംസാരിക്കുകയായിരുന്നു…… മക്കളുടെ കാര്യത്തിൽ ആ അമ്മമാർ നന്നേ ആവലാതിപ്പെട്ടിരുന്നു…. ഡാ, കണ്ണാ…..

എന്താടാ….. നിന്റെ ഒരു ഹെല്പ് വേണം…. എന്ത് …… ഡാ ഇന്ന് നന്ദയുടെ കൂടെ ഒരു ഔട്ടിങ് പ്ലാൻ ചെയ്തിട്ടുണ്ട്… നീയും കൂടി എന്റെയൊപ്പം വരണം……. എന്തോന്ന്….. ഞാൻ എന്തിനാടാ നിങ്ങളുടെ ഇടയിൽ കട്ടുറുമ്പ് ആവണേ…… അമ്മമാരുടെ നിർദേശപ്രകരം രണ്ടാളുടെയും മനസ്സറിയാനുള്ള പ്ലാനിലാണ് മാധുവും നന്ദയും…. ഒരു ഔട്ടിങ് പ്ലാൻ ചെയ്ത് രണ്ടാളെയും ഒരിടത്ത് കൊണ്ടുവരാം എന്നതാണ് പ്ലാൻ……… സോഫയിലിരുന്ന് ഫോണിൽ കുത്തുന്ന കണ്ണനരികിൽ മാധു വന്നിരുന്നു ….. എന്റെ പൊന്നല്ലെ…. ഒന്ന് കൂടെവാടാ…… ശ്ശെടാ… ഇത് വലിയ ശല്യമായല്ലോ… ഡാ മാത്തപ്പാ.. നീയും നിന്റെ പെണ്ണും സൊള്ളുന്നിടത്ത് ഞാൻ എന്നാത്തിനാടാ..

മാധുവിന്റെ താടിപിടിച്ച് കൊഞ്ചിക്കുന്നതുപോലെ അഭിനയിച്ചു കണ്ണൻ.. അപ്പോൾ നിന്റെ പെണ്ണിനോട് പിന്നെ വേറെ ആര് സൊള്ളും??? ശബ്ദം താഴ്ത്തി മാധു ഒന്ന് ആത്മഗതിച്ചു…… എന്തോന്ന്… ഹേയ് ഒന്നുമില്ല…. പ്ലീസ് ഡാ നീ ഒന്ന് വാ……. ഒടുവിൽ പാവത്തിന്റെ കാലുപിടിച്ചുള്ള യാചനയിൽ അവൻ വീണു…….. ഈ പെടാപ്പാടൊന്നും പക്ഷെ നന്ദയ്ക്ക് വേണ്ടിവന്നില്ല.. എന്തോ അർജന്റ് മാറ്റർ ചെയ്തുകഴിഞ്ഞ് അവിടേക്ക് എത്താമെന്ന് ശ്രീ നേരത്തെ തന്നെ സമ്മതിച്ചു… അങ്ങെനെ, മാധുവും കണ്ണനും കൂടി ഇറങ്ങാൻ പുറപ്പെട്ടു…. പക്ഷെ എന്തോ ഒരു ദുർനിമിത്തം പോലെ കണ്ണന്റെ ഇടംകണ്ണ് തുടിച്ചുകൊണ്ടേയിരുന്നു……..

ഇണയ്ക്ക് ദോഷമാണല്ലോ കണ്ണാ……. അമ്മയുടെ വാക്കുകേട്ട് അവൻ ചിരിച്ചു.. എന്റമ്മേ, ഈ നൂറ്റാണ്ടിലും ഇങ്ങെനെ വിശ്വാസമുള്ളവർ ഉണ്ടോ……….. ഓ പിന്നെ.. ഇണയ്ക്ക് ദോഷംപോലും… അങ്ങെനെ വരുന്നേൽ അങ്ങട് വരട്ടെ…………… എന്തോ അവന്റെ വാക്ക് അറംപറ്റുന്നതായിയെന്ന് വളരെ വൈകിയാണ് അവൻ അറിഞ്ഞത്…………………. നാല് മണിയായതോടെ അവർ പാർക്കിലെത്തി…. നന്ദ അപ്പോഴേക്കും അവിടെയെത്തിയിരുന്നു……. ഹായ് ഏട്ടത്തി………. നന്ദയെ കണ്ടപാടെ അവൻ വിഷ് ചെയ്തു…. ഹായ് കണ്ണാ, ഏട്ടത്തി ഒറ്റയ്‌ക്കെയുള്ളോ????? കൂടെ വേറെ ആരുമില്ലേ………….

ആരെയോ പ്രതീക്ഷിച്ചപോലെ അവൻ ചോദിച്ചു ആരെയാ മോൻ ഉദ്ദേശിച്ചത്? പുറത്തേക്ക് വന്ന കള്ളച്ചിരി മറച്ചുവെച്ച് നന്ദ അവന് മുൻപിൽ അഭിനയിക്കാൻ തുടങ്ങി….. അല്ല, ആഷിയെയോ മറ്റോ കൊണ്ടുവരായിരുന്നു……….. മനസ്സിൽ കണ്ട മുഖവും, നാവിൽ വന്ന പേരും മറച്ചുവെച്ച് അവൻ ആഷിയുടെ പേര് പറഞ്ഞു….. അവൾക്ക് ക്ലാസ്സുണ്ട് കണ്ണാ.. അതുകഴിഞ്ഞ് ഇപ്പോൾ വന്നുകാണില്ല.. പിന്നെ, ചിലപ്പോൾ ശ്രീ വരും…….. അവന്റെ കണ്ണുകൾ ആ പേര് കേട്ടതും തിളങ്ങി……. നന്ദ അത് തിരിച്ചറിയുകയും ചെയ്തു……….. ശ്രീയോ……… അവന്റെ മുഖത്തെ ആനന്ദം മാധുവും നോക്കികാണുകയായിരുന്നു…….

എന്താ കണ്ണാ നീ ആ പേരുകേട്ടിട്ടില്ലേ……. നന്ദയുടെ ചോദ്യമാണ് അവന്റെ പോയ ബോധത്തെ തിരികെകൊണ്ടുവന്നത്… അതോടെ ദേഷ്യത്തിന്റെ കപടമുഖം അവൻ അണിഞ്ഞു…….. അവളെയൊക്കെ എന്തിനാ ഏട്ടത്തി ഇങ്ങോട്ട് വരാൻ പറഞ്ഞെ…. അവന്റെ ശബ്ദത്തിലെ മൂകത സ്പഷ്ടമായിരുന്നു…….. എനിക്കൊരു കൂട്ടിനാടാ……. വൈകി വീട്ടിൽ കയറിച്ചെല്ലുമ്പോൾ എന്തെങ്കിലും എസ്ക്യൂസ്‌ പറയേണ്ടേ….. അവളാകുമ്പോൾ എല്ലാം നൈസിന് ഒതുക്കികൊള്ളും….. ഹഹഹ.. അവളെങ്ങെനെയാ ചേച്ചി നിങ്ങളുടെ അനിയത്തിയായത്…….അവിടുള്ള മറ്റുള്ളവരുടെ സ്വഭാവത്തെക്കാൾ എത്ര വ്യത്യാസമാ അവളുടേത്……..

ഓരോകാര്യങ്ങൾ ഓർത്തുകൊണ്ട് അവൻ ചോദിച്ചത് കേട്ട് നന്ദയുടെ മുഖം മൗനം പാലിച്ചു… അവളുടെ ഓർമയിലേക്ക് പലതും കടന്നുവന്നു……. ഹേ, ഏട്ടത്തി….. കൈകൾ വീശി അവൻ വിളിച്ചപ്പോഴാണ് അവൾക്ക് ബോധം വന്നത്…… എന്താ ഒരാലോചന….. ഹേയ്, ഒന്നുല്ലേടാ.. ഞാൻ ശ്രീയെകുറിച്ചാലോചിച്ചതാ…….. ഓഹ്, അവളെകുറിച്ചോ. .. അതെന്താ ഇത്ര ആലോചിക്കാൻ….. അവള് ഇങ്ങെനെയൊന്നുമല്ലായിരുന്നെടാ…. എന്റെ കൊച്ച് പാവമായിരുന്നു… എന്നുമുതലാണോ ഈ ജോലിയ്ക്ക് അവൾ ജോയിൻ ചെയ്തത്.. അന്നുമുതൽ തീയാ ഞങ്ങളുടെയുള്ളിൽ…. ചേച്ചി… അവന് അവൾ പറഞ്ഞതൊന്നും മനസ്സിലായില്ല.

അവൾക്ക് ഒരു ജേർണലിസ്റ്റ് ആകണമെന്നല്ലായിരുന്നു ആഗ്രഹം… ഒരു പോലീസ് ഓഫീസർ.. അച്ഛനെപ്പോലെ…. അതായിരുന്നു അവളുടെ ബാല്യത്തിലെ സ്വപ്നവും…. എന്നാൽ ഓരോ പോലീസ് ഓഫീസറും രാഷ്ട്രീയ നേതാക്കന്മാരുടെയും ഉയർന്നഉദ്യോഗസ്ഥന്മാരുടെയും മറ്റുള്ളവരുടെയും കളിപ്പാവകൾ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം ആ സ്വപ്നത്തെ അവൾ കുഴിച്ചുമൂടി… പിന്നീടങ്ങോട്ട് തെറ്റുകൾ യാതൊരു ഭയവുമില്ലാതെ വിളിച്ചുപറയുന്ന ക്രൈം ഇൻവെസ്റിഗേറ്റ് ജേർണലിസ്റ്റ്‌ ആകാനായി അവളുടെ ആഗ്രഹം…. അതവൾ നേടിയെടുത്ത ആ ദിവസം, ആഘോഷമായിരുന്നു വീട്ടിൽ……

പക്ഷെ അതിന്റെയൊക്കെ ആയുസ്സ് കുറച്ച് മാസങ്ങൾ മാത്രമായിരുന്നു………. ആ ദിവസത്തെ ഓർമകൾ നന്ദയുടെ കണ്ണിൽ പ്രതിഫലിച്ചുകൊണ്ടിരുന്നു…. അവൾ ആദ്യമായി അന്വേഷിച്ച കേസിൽ വലിയൊരു ബിസിനസ്മാനെയും അയാളുടെ പാർട്നെഴ്സിനെയും അവൾ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ജയിലിലാക്കി………………….. അയാളുടെതന്നെ ഭാര്യാസഹോദരനെ കൊന്ന് ആ സ്വത്ത് തട്ടിയെടുക്കാനായിരുന്നു പ്ലാൻ……… അയാളെ ജയിലിലാക്കിയതോടെ അയാളുടെ മക്കൾക്കും കുടുംബത്തിനും ശ്രീയോട് തീർത്താൽ തീരാത്ത പകയുണ്ടായി…….

അച്ഛൻ റിട്ടയേർഡ് ചെയ്യുന്ന ആ ദിവസം വീട്ടിൽ നടക്കുന്ന ഫങ്ക്ഷന് പങ്കെടുക്കാൻ വരുന്നവഴി ഒരു ട്രക്കുമായി അവളുടെ വണ്ടി കൂട്ടിയിടിച്ചു………. അതിന് പിന്നിൽ അവരുടെ കൈകളായിരുന്നു.. ട്രക്കിന്റെ വീലിൽ കുരുങ്ങിയ വണ്ടിയുമായി ഒരു അരകിലോമീറ്ററോളം അതോടി………………..അവൾ തെറിച്ചുവീണു.. ആരുടെയൊക്കെയോ ശബ്ദം കേട്ടിട്ടാകണം, റിവേഴ്‌സ് എടുക്കാനോങ്ങിയ ട്രക്ക് ഡ്രൈവർ അത് ചെയ്യാതെ ഇറങ്ങിയോടിയത് അന്ന് ഏതോ ഭാഗ്യംകൊണ്ട് മാത്രം തിരികെ കിട്ടിയതാ അവളെ……. രണ്ടാഴ്ചയോളം ഐസിയുവിൽ ജീവനുവേണ്ടി പോരാടി എന്റെ കുഞ്ഞ്….

ഒടുവിൽ വിധിയുടെ മുൻപിൽ ഇനിയും തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട് തിരികെ അവൾ ജീവിതത്തിലേക്ക് വന്നു…. പറഞ്ഞുതീർന്നപ്പോഴേക്കും നന്ദയുടെ കണ്ണ് ഈറനഞ്ഞിരുന്നു…… ഇപ്പോഴും ഞങ്ങൾക്ക് പേടിയാ… അവൾക്ക് ഇനിയും എന്തെങ്കിലും…. ആ സ്വരമിടറി…….. ഏയ് ഇല്ല ചേച്ചി…. ഇനി അവൾക്കൊന്നും സംഭവിക്കില്ല…. അതിന് ഈ അലോക് സമ്മതിക്കില്ല…… അവന്റെ ആ ഉറച്ചവാക്കുകൾ നന്ദയ്ക്ക് ഒരു പ്രതീക്ഷയേകി…… ആ മനസ്സിൽ തന്റെ അനിയത്തിയോടുള്ള സ്നേഹവും കരുതലും ആ വാക്കുകളിലൂടെ അവൾക്ക് ബോധ്യപ്പെട്ടു…… നന്ദേ…………. ഒരു പരിചയക്കാരനെ കണ്ട് ആ വഴിപോയ മാധു ഇപ്പോഴാണ് തിരികെ വരുന്നത്…..

താനിത് എപ്പോ വന്നെടോ????? കുറച്ച് നേരമായി ഏട്ടാ…… കണ്ണനോട് ഓരോന്ന് സംസാരിച്ചുച്ചുകൊണ്ടിരിക്കയായിരുന്നു ……… മിഴിനീര് അവൻ കാണാതെ അവൾ തുടച്ചു …………… ഡാ കണ്ണാ… ഞങ്ങളൊന്ന് നടന്നിട്ട് വരാം…. മാധു അതും പറഞ്ഞ് നന്ദയുടെ കൈയിൽ പിടിച്ച് പോകാൻ തുനിഞ്ഞതും കണ്ണൻ അവരെ പിടിച്ചുനിർത്തി…….. രണ്ടിന്റെയും കുറച്ച് ഫോട്ടോസ് എടുക്കാം ആദ്യം… എന്നിട്ട് പോയാൽ മതി……….. അവൻ തന്റെ ഫോണെടുത്ത് അവരുടെ ഫോട്ടോയെടുക്കാൻ തുടങ്ങി……… എന്റെ കണ്ണാ മതി……..കുറച്ചുനേരം കൊണ്ട് തന്നെ ആ ഫോട്ടോസെക്ഷൻ കൊണ്ട് മാധു ആകെ മടുത്തിരുന്നു…… ഓക്കേ… എങ്കിൽ നിങ്ങൾ പോയിട്ട് വാ.. ഞാൻ ഇതൊക്കെ ഒന്ന് എഡിറ്റ് ചെയ്യട്ടെ…….

കണ്ണാ എന്റെ ഫോണിലേക്ക് കൂടി ഒന്ന് സെൻറ് ചെയ്യണേ….. അവനെ ഫോൺ ഏല്പിച്ചുകൊണ്ട് മാധുവിനൊപ്പം നന്ദ നടന്നു……. നന്ദയുടെ ഫോൺ കൈയിൽ കിട്ടിയതും എഡിറ്റിംഗിന് പകരം നടന്നത് ഫോൺ ചെക്കിങ്ങായിരുന്നു…. ആദ്യം തന്നെ ശ്രീയുടെ നമ്പർ അവൻ അവന്റെ ഫോണിലേക്ക് പകർത്തി…….. ശേഷം അവളുടെ ഫോട്ടോസുകൾക്കായി ഗാലറി പരതി……….. കുറേ പരതലിനുശേഷം കുഞ്ഞൂസ് എന്ന ഫോൾഡറിൽ സേവ് ചെയ്തിരിക്കുന്ന ഫോട്ടോസുകളിലേക്ക് അവനെത്തി…………. ആ ഫോൾഡറിൽ നിറയെയുള്ള അവളുടെ ഫോട്ടോസ് അവനൊരു ഉന്മാദം നൽകി….

അതിലേറ്റവും ഇഷ്ടപ്പെട്ടത് ബ്ലാക്ക് കളർ ഗൗണിൽ ഏതോ ഫങ്ക്ഷന് പോകാനായി ഒരുങ്ങിനിൽകുന്ന അവളുടെ ഫോട്ടോയായിരുന്നു……… അധികം മേക്കപ്പ് ഒന്നുമില്ലാതെ നീളന്മുടി അഴിച്ചിട്ട് ഒരു ഡയമണ്ട് സെറ്റ് വളകളും കമ്മലും അണിഞ്ഞിട്ടുള്ള അവളുടെ ആ ഫോട്ടോയിലേക്ക് തന്നെ കണ്ണുംനട്ട് ഇരിക്കുകയായിരുന്നു അവൻ…. അപ്പോഴും അവളുടെ കഴുത്തിൽ ദുർഗ്ഗാദേവിയുടെ ആ ലോക്കറ്റും അത് കൊരുത്തിട്ട ചെയിനുമുണ്ടായിരുന്നു….. പെട്ടെന്നാണ്, നന്ദയുടെ ഫോണിൽ അവളുടെ പേര് തെളിയുന്നത്……… ആദ്യം എടുക്കണോ വേണ്ടയോ എന്നൊന്ന് ആലോചിച്ചതിന് ശേഷം അവൻ ആ ഫോൺ കാതോരം വെച്ചു…..

ഒരു ഹെലോ പറയും മുൻപേ, അവൾ ഇങ്ങോട്ട് സംസാരിക്കാൻ തുടങ്ങി……… ചേച്ചിയാണെന്ന് വിചാരിച്ച് നോൺസ്റ്റോപ്പായി സംസാരിച്ചുകൊണ്ടിരുന്ന അവൾ അറിഞ്ഞില്ല മറുതലയ്ക്കൽ അവനാകുമെന്ന്………….. ചേച്ചി…. പിന്നേ….. എന്തോ ഒരത്യാവിശ്യം കാര്യം പറയാൻ വന്നപ്പോഴാണ് ഏതോ രാഷ്ട്രീയപാർട്ടികാരുടെ അനൗൺസ്‌മെന്റ് അവളെ കടന്നുപോയത്… ചേച്ചി വൺ മിനിറ്റ്.. ഒന്നും കേൾകാൻവയ്യ.. ഫോൺ പോക്കറ്റിലെക്കിട്ട് അവൾ ആക്ടിവ കുറച്ച് മുന്നോട്ട് കൊണ്ടുപോയി……….. ഈ പെണ്ണിന്റെ ഒരു കാര്യം. ഇങ്ങെനെ നോൺസ്റ്റോപിനാണല്ലോ ഭഗവാനെ ഞാൻ കൊണ്ട് തലവെച്ചത്………..

തലയ്ക്കിട്ടൊരു കൊട്ടുംകൊടുത്ത് അവൻ ഹലോ പറയാൻ നാവുയർത്തിയതും മറുതലയ്ക്കൽ ഒരു ബഹളം ഉയർന്നു…………. ശ്രീ….. ഹലോ ശ്രീ………. അവന്റെ ശബ്ദം ഉയർന്നു… പക്ഷെ മറുതലയ്ക്കൽ ബഹളം മാത്രമേ യുണ്ടായിരുന്നുള്ളൂ …… ശ്രീ………………………. !!!!!!!!! അവൻ അലറി……….. അതേസമയം കുറേനേരമായി അവളെ ഫോളോ ചെയ്തുകൊണ്ടിരുന്ന സ്കോർപിയോ കാറിലുള്ളവരുടെ പിടിയിലായിരുന്നു അവൾ….. വഴിചോദിക്കാനെന്നമട്ടിൽ അവളുടെഅടുക്കൽ കാർ നിർത്തി അവളെ പിടിച്ചകത്തേക്ക് അവർ വലിച്ചിട്ടു…………………. ആ ശബ്ദമാണ് അവൻ കേട്ടത്……………………. വിടെന്നെ………. വിടാൻ……

അവരുടെ കൈകൾ തള്ളിമാറ്റി അവൾ ബഹളം വെക്കാൻതുടങ്ങിയതും അതിലൊരാൾ അവളുടെ കവിളത്ത് ആഞ്ഞടിച്ചു…മോളെ…. അടങ്ങിയിരിയെടി…….. കൂടുതൽ നെഗളിച്ചാൽ എത്തേണ്ടിടത്ത് ഇതുപോലെ നീ എത്തില്ല….. അവളുടെ ശരീരമാകെ ഉഴിഞ്ഞുനോക്കികൊണ്ട് അയാൾ പറഞ്ഞതും അവൾ അറപ്പോടെ മുഖംതിരിച്ചു…. നിങ്ങളൊക്കെയാരാ…….. എന്തിനാ എന്നെ….. അവൾ വീണ്ടും ചോദിച്ചതും അയാൾ അവളുടെ മുടികുത്തിൽ പിടിച്ചു………. ഫ…നിന്നോടല്ലെടി ഞങ്ങൾ പറഞ്ഞെ മിണ്ടാതിരിക്കാൻ……………. അയാളുടെ കൈക്കരുത്ത് അവളിന്മേൽ പ്രയോഗിച്ചു… ആഹ്ഹ ആഹ്ഹ…

അവൾ അലറിവിളിച്ചു………………… എത്ര അലറിവിളിച്ചാലും നിന്നെ രക്ഷിക്കാനിനി ആരും വരില്ലെടി……. ഹഹഹഹ അവന്റെ ആ അട്ടഹാസവും അഹങ്കാരം നിറഞ്ഞ വാക്കുകളും അവളുടെ മുഖത്ത് നിസ്സഹായത പടർത്തിയെങ്കിലും ആ കണ്ണിൽ അവരോടുള്ള അറപ്പ് കൂടിവന്നു…….. എന്നാൽ ഇതെല്ലം കേട്ട് കണ്ണിൽ തീഗോളത്തെ പേറി, സ്വയമൊരു അഗ്നികുണ്ഡമായി നെഞ്ചിൽ കനലെരിഞ്ഞു കൊണ്ട് വിറയ്ക്കുകയായിയിരിന്നു അവൻ……. അലോക്‌നാഥ്‌…….!!!!!!!!!! സ്വന്തം പെണ്ണിന്റെ നിലവിളി കേട്ട് അവന്റെ ധമനികൾ വലിഞ്ഞുമുറുകി………………………. ശ്രീ………………………….. ഒരിക്കൽക്കൂടി അവൻ അലറിവിളിച്ചു………. തുടരും

ആദിശൈലം: ഭാഗം 12

Share this story