മഹാദേവൻ: ഭാഗം 9

മഹാദേവൻ: ഭാഗം 9

എഴുത്തുകാരി: നിഹാരിക

“അമ്മയോട് പറഞ്ഞതല്ലേ പുകയും മഞ്ഞും കൊള്ളാൻ നേരത്തെ എണീക്കണ്ട എന്ന് ” ” എന്ന് പറഞ്ഞാ എങ്ങനാടാ! അവര് ഉച്ചക്ക് ഉണ്ണാൻ വരില്ലേ? പണിക്കാർക്ക് ഊണ് മോശമാക്കിയിട്ടുണ്ടോ ഇതുവരെ, ” “അതിനിവിടെ വേറേയും പെണ്ണുങ്ങളില്ലേ?” മഹി ചവിട്ടിത്തുള്ളി പോയി, മീര ദേവകിയെ നോക്കി, മകൻ്റെ ദേഷ്യം അറിയാവുന്ന അവർ അവനെ വിളിച്ചു, “മഹിക്കുട്ടാ, ടാ” ശരവേഗത്തിൽ അവൻ പുറത്തേക്ക് എത്തി, വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നവളെ കണ്ട് കലിയോടെ വിളിച്ചു, “”” ടീീീീ……””” പെട്ടെന്ന് എണീറ്റ് ഞെട്ടി തിരിഞ്ഞ് നോക്കി ദ്യുതി, തൻ്റെ അടുത്തേക്ക് വരുന്ന മഹിയെ ആണവൾ കണ്ടത്,

“മഹീ…… ” അമ്മ പുറകിൽ നിന്നും വിളിച്ചു, അവൻ അമ്മയെ നോക്കാതെ ദ്യുതിയുടെ അടുത്തെത്തി, ” നിന്നോട് അമ്മയെ സഹായിക്കാൻ ഞാൻ പറഞ്ഞിരുന്നോ?” ദ്യുതി ദേഷ്യത്തോടെ നിലത്തേക്ക് നോക്കി നിന്നു, ” ചോദിച്ചത് കേട്ടില്ലേ?” ഇത്തവണ ദ്യുതിക്കും ദേഷ്യം ഉച്ഛസ്ഥായിയിൽ എത്തിയിരുന്നു…. ” അങ്ങനെ നിങ്ങൾ പറയുന്നത് എല്ലാം കേട്ട് അതു പോലെ മാത്രം ചെയ്യാൻ ഞാൻ നിങ്ങടെ അടിമയൊന്നുമല്ല ” ” ടീ” മഹിയുടെ കൈ അറിയാതെ ദ്യുതിയുടെ കവിളിൽ പതിഞ്ഞു ….

കരഞ്ഞുകൊണ്ടവൾ അവിടെ നിന്ന് ഓടി, “മഹീ…. എന്താടാ ചെയ്തേ? അവളോട് ഞാനാ പറഞ്ഞത് സഹായിക്കണ്ട എന്ന് !! തല്ലിയല്ലോടാ അതിനെ…. അച്ഛനും അമ്മയും ഒന്നുല്ലാത്ത കുഞ്ഞാ, ഇതിന് വേണ്ടിയാണോ നിൻ്റെ കയ്യിൽ ഏൽപ്പിച്ചത്….. നിനക്ക് സഹായിക്കാലോ എന്നെ?? അവൾ തന്നെ വേണം എന്നുണ്ടോ??” അത്രയും പറഞ്ഞപ്പോഴേക്ക് ദേവകി തളർന്നു, അവർക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു, “അമ്മേ….. അത് ….. ഞാൻ !!”

“ആ കുഞ്ഞിൻ്റെ മനസ് വിഷമിപ്പിക്കാൻ പറ്റില്ല മഹീ…. അമ്മയുള്ളടത്തോളം നടക്കില്ല…. ഞാൻ ചാവട്ടെ , എന്നിട്ട് നിൻ്റെ ഇഷ്ടം പോലെ ആയിക്കോ!” ദേവകി കണ്ണ് തുടച്ച് നടന്നു നീങ്ങുമ്പോൾ മഹി, ചെയ്ത് പോയതോർത്ത് ആ തിണ്ണയിൽ ഇരുന്നു,… ❤❤❤

എന്താ എനിക്ക് പറ്റുന്നത്? അവളോട് മാത്രമെന്താ ഇങ്ങനെ? സ്നേഹിക്കേണ്ടവൾ… ചേർന്ന് നിൽക്കേണ്ടവൾ അവളുടെ അടുത്ത് നിന്നുള്ള അവഗണന, അതാ എന്നെ ഭ്രാന്തനാക്കുന്നത്, പിന്നെയും പിന്നെയും അവളോട്‌ ദേഷ്യപ്പെടാൻ തോന്നിക്കുന്നത്, പാവം പെണ്ണാ! ഈ കാട്ടുന്നതൊക്കെയേ ഉള്ളൂ, അറിയാം പക്ഷെ…

എനിക്ക് നിന്നോടുള്ള പ്രണയം ഭ്രാന്തമായതാണ് പെണ്ണേ, നീയത് അറിയുന്നുണ്ടോ? അറിയാനായി ശ്രമിച്ചിട്ടുണ്ടോ? എന്നും അവഗണിച്ചിട്ടല്ലേ ഉള്ളൂ… സ്വന്തമായി കണ്ട നിന്നിൽ നിന്നുള്ള അവഗണന എത്രമേൽ എന്നെ മുറിപ്പെടുത്തുന്നുവെന്ന് നിനക്കറിയാമോ?

എത്രമേൽ ഉള്ളിൽ ചോര പൊടിക്കുന്നു എന്നറിയാമോ? ഒരു തവണ എന്നെ അവഗണിക്കുമ്പോൾ അതൊരായിരമായി തിരിച്ചു തന്നത് തോൽക്കാൻ വയ്യാഞ്ഞിട്ടാടി….. എൻ്റെ നിന്നോടുള്ള പ്രണയത്തിന് മുന്നിൽ…. ദേവിച്ചിറ്റയുടെ കുഞ്ഞാവയെ കാണാൻ വാശി പിടിച്ച ഒരു മഹിയുണ്ട്, വെള്ളത്തുണിയിൽ പൊതിഞ്ഞ പഞ്ഞിക്കെട്ടു പോലുള്ളവളെ അത്ഭുതത്തോടെ നോക്കിയവൻ… രാവും പകലും നിൻ്റെ കുഞ്ഞ് ചേഷ്ടകൾ കണ്ട് അതെല്ലാം നെഞ്ചേറ്റിയവൻ… തൊണ്ണൂറ് കഴിഞ്ഞ് നിന്നെയും കൂട്ടി രവി മാമയും ചിറ്റയും പോകുമ്പോ ശ്വാസം പോലും എടുക്കാതെ അലറിക്കരഞ്ഞവൻ…..

നീ എൻ്റെയാണെന്ന് മനസിനെ സ്വയം പറഞ്ഞ് പഠിപ്പിച്ചു, നിൻ്റെ ചിരികൾ… ചിണുങ്ങലുകൾ പിണക്കങ്ങൾ, എല്ലാം എൻ്റെ യാണെന്ന് വിശ്വസിച്ചു…. എന്നോ കുറുമ്പിയായി തിരികെ എത്തിയപ്പോൾ എന്നെ നീ പലരിരൊളാക്കി…. സഹിച്ചില്ല! ഉള്ളിലുള്ളതത്രയും ദേഷ്യമായി പരിണമിച്ചു, ദ്രോഹിക്കാൻ തുടങ്ങി, അത് കാണുമ്പോൾ, നിൻ്റെ കണ്ണീരിൻ്റെ കാരണം തേടുമ്പോൾ അത് ഞാനാണെന്ന്, ഞാൻ മാത്രമാണെന്ന് ഉത്തരം കിട്ടുമ്പോൾ ഒരു തരം സന്തോഷമായിരുന്നു, പ്രണയം മുറിപ്പെട്ടവൻ്റെ സന്തോഷം, ഇനിയും ഞാൻ പ്രണയിക്കും….. നിനക്കു മനസിലാവുന്ന ഭാഷയിൽ,…. പക്ഷേ ടീ ഭാര്യേ: …!! കന്നം തിരിവ് കാണിച്ചാ നീയെൻ്റേന്ന് ഇനീം മേടിക്കുവേ! “”” ന്നട്ട് പിന്നെം ഞാൻ സ്നേഹിക്കും….. ഭ്രാന്തമായി ….. അതെടീ….. നീയെന്നാൽ നിർവ്വചിക്കാനാവാത്ത ഭ്രാന്താണ് മഹിക്ക് ….. ഭ്രാന്ത് “”” ❤❤❤

“ഇതിനാണോ ഇങ്ങനെ ഒരാളെ കണ്ട് പിടിച്ച് തന്നത്?? ഇവിടെ ഒരധികപ്പറ്റാവാൻ …. എപ്പഴും കുഞ്ഞിക്ക് വേണ്ടി നല്ലത് മാത്രം തിരഞ്ഞെടുക്കാറുള്ള അച്ഛന് ഇതൊരെണ്ണo പിഴച്ചില്ലേ??? അതിന് ൻ്റെ ജീവിതം പകരം വക്കേണ്ടി വന്നില്ലേ? ഒന്നു ചോദിച്ചോന്നോട്… ൻ്റെ മനസ് ……? ഒക്കെ തീർക്കട്ടെ ഞാൻ ??രണ്ടാളുടേം അടുത്തേക്ക് വന്നോട്ടെ….. കരഞ് കരഞ്ഞ് അവൾ തളർന്ന് കിടക്കയിൽ വീണു, ❤❤❤

ഒരു പുകമറക്കപ്പുറം …. വെള്ള കുതിരകളെ കെട്ടിയ തേരിൽ അതാ അച്ഛനും അമ്മയും ….. എത്രയോ പുറകിൽ ആണ് താൻ… പുകമറകളെ ഭേദിച്ച് ഓടി അടുത്തപ്പോൾ കുതിരകൾ തേര് വീണ്ടും മുന്നിലേക്ക് വലിച്ചോടി ….. വീണ്ടും….. ” അച്ഛാ….. കുഞ്ഞീം ണ്ട്… അമ്മേ ന്നേം കൊണ്ട് പോ…… പുറകേ ആർത്ത് വിളിച്ച് ഓടുകയാണ് ആ പാവാടക്കാരി….. അവരുടെ കുഞ്ഞി :””” “മോളെ……” ഞെട്ടി ഉണർന്നപ്പഴാ… അത് വെറും പകൽ കിനാവാണെന്ന് മനസിലായത് ….. തന്നെ ഒറ്റക്കാണ് എന്നു പറഞ്ഞ് വീണ്ടും കളിയാക്കാൻ വന്ന പകൽക്കിനാവ്… മിഴി തുറന്നപ്പോൾ കണ്ടു, അമ്മൂമ്മയെ….

ദയവോടെ നോക്കുന്നുണ്ട്, വിയർത്തത് കണ്ടിട്ടാവണം വേഗം മുറിയിലെ കൂജയിൽ നിന്നും വെള്ളം ഒരു ഗ്ലാസിലേക്ക് പകർത്തി തന്നു, ഒറ്റ വലിക്കവൾ കുടിച്ച് തീർത്തു, അപ്പഴും സ്വപ്നത്തിൽ തന്നെ കൂടാതെ മറഞ്ഞവരായിരുന്നു മനസ് നിറയെ, ആദ്യമായി അവരോട് ദേഷ്യം തോന്നി….. ഒറ്റക്കാക്കിയതിൽ, കൂടെ കൊണ്ട് പോവാത്തതിൽ ….. അമ്മൂമ്മ തോളിൽ കിടന്ന ദ്യുതിയെ എണീപ്പിച്ച് മിഴി തുടച്ച് കൊടുത്തപ്പോഴാണ് താൻ കരയുകയായിരുന്നു എന്ന ബോധ്യം അവൾക്ക് വന്നത് ….. മെല്ലെ മിഴി തുടച്ച് ആയാസപ്പെട്ട് ചിരിക്കാൻ ശ്രമിച്ചു അവൾ…. അലിവോടെ തന്നെ തലോടുന്ന ആ വൃദ്ധക്കായി…..

“ൻ്റെ മോൾക്ക് തനിച്ചായി പോയിന്ന് തോന്നലുണ്ടോ?? അമ്മൂമ്മ ഇല്ലേടാ…..? അവര് ഒറ്റക്കാക്കി പോയിന്ന് സങ്കടപ്പെട്ടാണോ ൻ്റെ കുട്ടിക്ക്” ഒന്നും മിണ്ടാതെ ഒരു കുഞ്ഞിനെ പോലെ ഏങ്ങലോടെ അമ്മൂമ്മയെ കെട്ടി പിടിച്ചവൾ…… “മഹി! അവൻ്റെ കയ്യിലേൽപ്പിച്ചിട്ടാ അവൻ പോയേ……. നിൻ്റെ അച്ഛൻ! ഇത്തിരി സ്നേഹിച്ചാൽ ഒരായിരമായി തിരിച്ച് തരുമവൻ …… മഹിക്കുട്ടൻ!…. മോള് കേക്കണുണ്ടോ ” “ഉം ” ഒട്ടും ആത്മാർത്ഥതയില്ലാതെ അവളൊന്ന് മൂളി…… അത് കേട്ട് പുറത്ത് ചുമര് ചാരി ഒരാൾ കണ്ണടച്ച് നിന്നിരുന്നു, ഏറെ പ്രതീക്ഷയോടെ തന്നെ സ്നേഹിക്കാൻ തുടങ്ങാം എന്നെങ്കിലും അവൾ ഒന്ന് പറഞ്ഞാലോ എന്ന് വെറുതേ സങ്കൽപ്പിച്ച്……മീര ഗോവണി കയറി വരുന്നത് കണ്ട് ഇത്തിരി അങ്ങോട്ട് മാറി മഹി നിന്നു….. രാവിലെത്തെ ആഹാരം ദ്യുതിക്ക് കൊടുക്കാൻ എത്തിയതായിരുന്നു മീര….. മഹിയുടെ മുന്നിൽ എത്തിയതും ഒന്ന് തറഞ്ഞ് നിന്നു, ദൂരേക്ക് കണ്ണും നട്ട് നിൽക്കുന്നവനെ നോക്കി, ഏട്ടൻ്റെ മുഖത്തെ അപ്പഴത്തെ ഭാവം ഗ്രഹിച്ചെടുക്കാൻ കഴിയില്ലായിരുന്നു ആ അനിയത്തിക്കുട്ടിക്ക്…. ❤❤❤

മീരയെ കണ്ടപ്പോൾ അമ്മൂമ്മ എണീറ്റു… ഒരു ദീർഘശ്വാസം എടുത്തു, “അമ്മുമ്മേടെ പൊന്ന് കഴിക്ക് ….. കരഞ്ഞ് ഓടിപ്പോന്നു ന്ന് കേട്ടപ്പോ സമാധാനം ല്യാണ്ടെ കാണാൻ വന്നതാ…… ഇനി ഞാനൊന്ന് കിടക്കട്ടെ…. വയ്യ… മനസിനും ശരീരത്തിനും, എങ്ങനാ കാലനു പോലും വേണ്ടാതിട്ടിരിക്കല്ലേ ? എല്ലാം കണ്ണിൽ കാട്ടാൻ…. മുജ്ജന്മ പാപാ വും ഇങ്ങനെ തീരണം ന്നാവും” വേച്ചുപോയ അച്ഛമ്മയെ മീര ഓടിച്ചെന്ന് താങ്ങി ….. ”

ഏട്ടാ ” എന്ന് പുറത്തേക്ക് നോക്കി നീട്ടി വിളിച്ചു ദ്യുതി അത് കേട്ട് മിഴിയുയർത്തി ഒന്ന് നോക്കി, നിമിഷത്തെ പിന്നെയും വിഭജിച്ച സമയം കൊണ്ട് തന്നേയും നോക്കി അമ്മൂമ്മയേയും പിടിച്ച് പടികേറിയതിന് ചീത്ത പറയുന്നവനെ.. അത്രേം ശ്രദ്ധയിൽ താഴേക്ക് പിടിച്ചിറക്കുന്നവനെ ഇമ ചിമ്മാതെ നോക്കി…… “ദ്യുതി മോളെ……” മീരയുടെ വിളി കേട്ടാണ് ശ്രദ്ധ തിരിച്ചത്, “ഒന്നും കഴിച്ചില്യല്ലോ? ദാ….. കഴിച്ചോളൂ” ഒന്നും മിണ്ടാതെ മിഴികൾ നിലത്തൂന്നിയവളുടെ മടിയിലേക്ക് ദോശയും നാളികേര ചട്നിയും വച്ചു കൊടുത്തു, നിറഞ്ഞ് തന്നെ നോക്കി പുഞ്ചിരിക്കുന്നവൾ തന്നത് എന്തോ ദ്യുതിക്ക് നിഷേധിക്കാൻ തോന്നിയില്ല …..

അവളോടുള്ള, പണ്ടത്തെ ദേഷ്യം പോയ് മറഞ്ഞിരിക്കുന്നു…. പകരം …. ഒരു തരം നിർവ്വികാരത….. ഒരു കഷണം അവൾക്ക് വേണ്ടി എടുത്ത് വായിലേക്ക് വച്ചു…… അപ്പളും ഏറെ വാത്സല്യത്തോടെ മീര ദ്യുതിയെ തന്നെ നോക്കിയിരുന്നു ….. എപ്പഴൊക്കെയോ തനിക്ക് നീട്ടിയ ചിരി ഒരു നേർത്ത പുഞ്ചിരിയായി ദ്യുതി അപ്പോൾ തിരിച്ച് നൽകി ”” മീരയുടെ കണ്ണിൽ അതിൻ്റെ യാണോ അറിയില്ല ഒരു നീർത്തിളക്കം കാണായി, അപ്പോൾ …… ഏറെ മോഹത്തോടെ കൊതിയോടെ അവളാ പെണ്ണിൻ്റെ അടുത്തിരുന്നു….. പ്ലേറ്റിൽ താളം പിടിച്ച ഇടതുകയ്യെടുത്ത് നെഞ്ചോട് ചേർത്ത് ചോദിച്ചു, “സ്നേഹിക്കാമോ ൻ്റെ പാവം ഏട്ടനെ, ഏട്ടൻ്റെ പണ്ടത്തെ തൊട്ടാവാടിക്കുട്ടിയായി…… (തുടരും)

മഹാദേവൻ: ഭാഗം 8

Share this story